ഗിഗ് കെണിയിലാകുന്ന യുവത്വം; ക്വിക്ക്-കൊമേഴ്സ് മേഖലയിലെ ചൂഷണങ്ങളും തൊഴിലാളി പ്രതിരോധവും

10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിച്ചുനൽകുമെന്ന വലിയ വാഗ്ദാനങ്ങളുമായി കൂറ്റൻ കമ്പനികൾ വിപണിയിൽ മത്സരിക്കുമ്പോൾ, ഉപഭോക്താക്കൾ ആസ്വദിക്കുന്ന ഈ അതിവേഗ സേവനങ്ങൾക്ക് പിന്നിൽ, യാതൊരുവിധ തൊഴിൽ സുരക്ഷയുമില്ലാതെ അധ്വാനിക്കുന്ന വലിയൊരു തൊഴിലാളി സമൂഹമുണ്ട് എന്നത് ഗൗരവമായിത്തന്നെ പ്രശ്നവൽക്കരിക്കപ്പെടേണ്ട വിഷയമാണ്.

ഷൈൻ. കെ

ലോകബാങ്കിന്റെ (World Bank, 2023) റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ 154 മുതൽ 435 ദശലക്ഷം വരെ ഓൺലൈൻ ഗിഗ് തൊഴിലാളികളുണ്ട് (ആകെ ആഗോള തൊഴിൽസേനയുടെ 4.4% - 12.5%). വികസിത രാജ്യങ്ങളേക്കാൾ വേഗത്തിൽ ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെ കേന്ദ്രീകരിച്ചാണീ വളർച്ച. ഇന്ത്യയുടെ നഗരങ്ങളിലെ ആകെ വിതരണ ശൃംഖലയുടെ (urban logistics) നട്ടെല്ലായി ഗിഗ് സമ്പദ്‌വ്യവസ്ഥ ഇന്ന് മാറിക്കഴിഞ്ഞു. സ്മാർട്ട്‌ഫോണുകളുടെ വ്യാപനം, യു.പി.ഐ സാങ്കേതികവിദ്യയുടെ വളർച്ച, ഡിജിറ്റൽ ഉപഭോഗം എന്നിവയാണ് ഈ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടിയത്.

നിതി ആയോഗിന്റെയും (NITI Aayog, 2022) സാമ്പത്തിക സർവേയുടെയും (Economic Survey 2025-26) കണക്കുകൾ പ്രകാരം, 2020-21 കാലയളവിൽ 7.7 ദശലക്ഷമായിരുന്ന ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 55 ശതമാനത്തിന്റെ വമ്പൻ വളർച്ചയോടെ 1.2 കോടിയായി ഉയർന്നു. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2026-ഉം ശരിവെയ്ക്കുന്നത് നിലവിൽ 1.2 മുതൽ 1.5 കോടി വരെ ഗിഗ്-ഫ്രീലാൻസ് തൊഴിലാളികൾ ഇന്ത്യയിലുണ്ടെന്നാണ്. 2029-30 ആകുമ്പോഴേക്കും ഈ എണ്ണം 2.35 - 2.4 കോടിയായി കുതിച്ചുയരുമെന്നും, ഇത് ഇന്ത്യയുടെ ജി.ഡി.പിയിലേക്ക് (GDP) 2.35 ലക്ഷം കോടി രൂപയുടെ വരുമാനം നൽകുമെന്നും വിലയിരുത്തപ്പെടുന്നു. ചുരുക്കത്തിൽ, 2030-ഓടെ ഇന്ത്യയിലെ കാർഷികേതര തൊഴിൽസേനയുടെ 6.7 ശതമാനത്തോളം ഈ ഗിഗ് മേഖലയുടെ ഭാഗമാകും.

Read തളരാത്ത സമരം, തുടരുന്ന വേട്ട

സാധാരണ ഇ-കൊമേഴ്‌സ് മേഖലയുടെ വാർഷിക വളർച്ച 14-15 ശതമാനത്തിൽ ഒതുങ്ങുമ്പോൾ, 73 ശതമാനത്തിലധികം വളർച്ചയോടെ അമ്പരപ്പിക്കുന്ന കുതിപ്പാണ് ക്വിക്ക്-കൊമേഴ്‌സ് മേഖല നടത്തുന്നത്. ഇന്ന് ഇന്ത്യയിലെ ഓൺലൈൻ ഗ്രോസറി ഇടപാടുകളിൽ പകുതിയോളവും ഈ പ്ലാറ്റ്‌ഫോമുകൾ കൈയ്യടക്കിക്കഴിഞ്ഞു എന്നതിൽ നിന്നുതന്നെ ഈ മാറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കാം.

സാധാരണ ഇ-കൊമേഴ്‌സ് മേഖലയുടെ വാർഷിക വളർച്ച 14-15 ശതമാനത്തിൽ ഒതുങ്ങുമ്പോൾ, 73 ശതമാനത്തിലധികം വളർച്ചയോടെ അമ്പരപ്പിക്കുന്ന കുതിപ്പാണ് ക്വിക്ക്-കൊമേഴ്‌സ് മേഖല നടത്തുന്നത്.
സാധാരണ ഇ-കൊമേഴ്‌സ് മേഖലയുടെ വാർഷിക വളർച്ച 14-15 ശതമാനത്തിൽ ഒതുങ്ങുമ്പോൾ, 73 ശതമാനത്തിലധികം വളർച്ചയോടെ അമ്പരപ്പിക്കുന്ന കുതിപ്പാണ് ക്വിക്ക്-കൊമേഴ്‌സ് മേഖല നടത്തുന്നത്.

ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകുന്നുണ്ട് എന്നത് ഈ മേഖലയുടെ ക്രിയാത്മകമായ വശമാണെങ്കിലും, 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിച്ചുനൽകുമെന്ന വലിയ വാഗ്ദാനങ്ങളുമായി കൂറ്റൻ കമ്പനികൾ വിപണിയിൽ മത്സരിക്കുമ്പോൾ, ഉപഭോക്താക്കൾ ആസ്വദിക്കുന്ന ഈ അതിവേഗ സേവനങ്ങൾക്ക് പിന്നിൽ, യാതൊരുവിധ തൊഴിൽ സുരക്ഷയുമില്ലാതെ അധ്വാനിക്കുന്ന വലിയൊരു തൊഴിലാളി സമൂഹമുണ്ട് എന്നത് ഗൗരവമായിത്തന്നെ പ്രശ്നവൽക്കരിക്കപ്പെടേണ്ട വിഷയമാണ്.

ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ചെന്നുനിൽക്കുന്നത് ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന 'പങ്കാളികൾ' (Partners) എന്ന പ്രയോഗത്തിലാണ്.

'പാർട്ണർ' എന്ന കെണി

ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ചെന്നുനിൽക്കുന്നത് ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന 'പങ്കാളികൾ' (Partners) എന്ന പ്രയോഗത്തിലാണ്. നഗ്നമായ തൊഴിൽ ചൂഷണത്തെ മറച്ചുപിടിക്കാൻ ഡിജിറ്റൽ മുതലാളിത്തം കണ്ടെത്തിയ ആകർഷകമായ ഒരു ഭാഷാപരമായ തന്ത്രം മാത്രമാണിത്. കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടത്തുന്ന ഈ വലിയ കമ്പനികൾ സാധാരണക്കാരായ ഡെലിവറി ഏജന്റുമാരെ 'തൊഴിലാളികൾ' എന്നതിന് പകരം 'സ്വതന്ത്ര കരാറുകാർ' (Independent contractors) എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കുന്നതിലൂടെ, രാജ്യത്തെ പരമ്പരാഗത തൊഴിൽ നിയമങ്ങളിൽ നിന്ന് വിദഗ്ദ്ധമായി ഒളിച്ചോടുകയാണ് ചെയ്യുന്നത്.

Read: നോയിഡ പ്രക്ഷോഭവും
വർഗസമരത്തിന്റെ
പുതിയ രൂപങ്ങളും

നിയമപരമായി തൊഴിലാളികളായി അംഗീകരിക്കപ്പെടാത്തതിനാൽതന്നെ, മിനിമം വേതനം, പ്രൊവിഡന്റ് ഫണ്ട് (PF), ഇ.എസ്.ഐ (ESI), ആരോഗ്യ ഇൻഷുറൻസ്, നിശ്ചിത തൊഴിൽ സമയം, ശമ്പളത്തോടുകൂടിയ അവധി തുടങ്ങിയ യാതൊരുവിധ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും നൽകാൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരല്ല. ഇതിനുപുറമെ, സേവനം നൽകാനാവശ്യമായ മൂലധനം അതായത് വാഹനം, ഇന്ധനം, സ്മാർട്ട്‌ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ സാമ്പത്തിക ബാധ്യതകളും നിരത്തുകളിലെ അപകടസാധ്യതകളും പൂർണ്ണമായും തൊഴിലാളിയുടെ മാത്രം ചുമലിലേക്ക് മാറ്റപ്പെടുന്നു. കമ്പനികൾ ശതകോടികളുടെ ലാഭം കൊയ്യുകയും നഷ്ടങ്ങളും ബാധ്യതകളും പൂർണ്ണമായും തൊഴിലാളി സഹിക്കുകയും ചെയ്യുന്ന അങ്ങേയറ്റം അസമത്വമുള്ള ഒരു സാമ്പത്തിക മാതൃകയാണിതെന്ന് നിസ്സംശയം പറയാം.

നിയമപരമായി തൊഴിലാളികളായി അംഗീകരിക്കപ്പെടാത്തതിനാൽതന്നെ, മിനിമം വേതനം, പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ആരോഗ്യ ഇൻഷുറൻസ്, നിശ്ചിത തൊഴിൽസമയം, ശമ്പളത്തോടുകൂടിയ അവധി തുടങ്ങിയ യാതൊരുവിധ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും നൽകാൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരല്ല.

അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന തൊഴിലാളി ജീവിതങ്ങൾ

ഗിഗ് വ്യവസ്ഥയിലെ ചൂഷണത്തെ കൂടുതൽ തീവ്രമാക്കുന്നത് അതിൽ നിലനിൽക്കുന്ന അൽഗോരിതങ്ങളുടെ പൂർണ്ണ സ്വേച്ഛാധിപത്യമാണ്. ഇവിടെ മനുഷ്യരായ മാനേജർമാർക്ക് പകരം തൊഴിലാളികളെ പൂർണ്ണമായും നിയന്ത്രിക്കുന്നത് വികാരങ്ങളില്ലാത്ത യന്ത്രങ്ങളാണ്. നഗരങ്ങളിലെ രൂക്ഷമായ ട്രാഫിക് ബ്ലോക്കുകളോ, പൊട്ടിപ്പൊളിഞ്ഞ റോഡുകളോ, കനത്ത മഴയോ വെയിലോ പോലെയുള്ള ബാഹ്യഘടകങ്ങളെ പരിഗണിച്ചുകൊണ്ട് ഡെലിവറി സമയം നിശ്ചയിക്കുന്നത് അൽഗോരിതങ്ങളാണ്. യന്ത്രികമായി തിട്ടപ്പെടുത്തുന്ന ഈ ഗണിതശാസ്ത്രപരമായ കണക്കുകൂട്ടലുകൾ ഒരിക്കലും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ ഈ മെഷീനുകൾ തീരുമാനിക്കുന്ന അപ്രായോഗികമായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നിരന്തരമായ സമ്മർദ്ദം തൊഴിലാളികളെ ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അമിതവേഗതയിൽ വാഹനമോടിക്കാനും നിർബന്ധിതരാക്കുന്നു.

ഇന്ത്യയിലെ 80 മുതൽ 85 ശതമാനം വരെ ഡെലിവറി തൊഴിലാളികളും കമ്പനികൾ നൽകുന്ന സമയപരിധി പാലിക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ അമിതവേഗതയിൽ വാഹനമോടിക്കാനോ നിർബന്ധിതരാകുന്നുണ്ട്.
ഇന്ത്യയിലെ 80 മുതൽ 85 ശതമാനം വരെ ഡെലിവറി തൊഴിലാളികളും കമ്പനികൾ നൽകുന്ന സമയപരിധി പാലിക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ അമിതവേഗതയിൽ വാഹനമോടിക്കാനോ നിർബന്ധിതരാകുന്നുണ്ട്.

IFAT (Indian Federation of App-based Transport Workers)-ഉം മറ്റ് സ്വതന്ത്ര ഗവേഷകരും നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നത്, ഇന്ത്യയിലെ 80 മുതൽ 85 ശതമാനം വരെ ഡെലിവറി തൊഴിലാളികളും കമ്പനികൾ നൽകുന്ന സമയപരിധി (algorithmic deadlines) പാലിക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ അമിതവേഗതയിൽ വാഹനമോടിക്കാനോ നിർബന്ധിതരാകുന്നു എന്നാണ്. സമയത്ത് ഡെലിവറി നടത്തിയില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്ന ഭയമാണ് ഇതിന് പ്രധാന കാരണം. ഈ അവസ്ഥ ഡെലിവറി തൊഴിലാളികൾ ഉൾപ്പെടുന്ന ഗുരുതരമായ വാഹനാപകടങ്ങളുടെ എണ്ണം രാജ്യത്ത് കുത്തനെ വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (IFAT) നടത്തിയ സർവ്വേ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഡെലിവറി തൊഴിലാളികളിൽ 30 മുതൽ 40 ശതമാനം പേർക്കും തങ്ങളുടെ തൊഴിലിനിടയിൽ ഒരു തവണയെങ്കിലും വാഹനാപകടം സംഭവിക്കുന്നുണ്ടെന്നും ഈ അപകടങ്ങളിൽ പരിക്കേറ്റവരിൽ വലിയൊരു ശതമാനം ആളുകൾക്കും ദിവസങ്ങളോളം ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടുമുണ്ടെന്നും പറയുന്നു.

Read: ഇന്ത്യൻ തൊഴിലാളികൾ
സമരഭൂമിയിലാണ്…

നിരന്തരമായ ജി.പി.എസ് (GPS) നിരീക്ഷണവും ഉപഭോക്താക്കളുടെ റേറ്റിംഗുമാണ് ഇവരുടെ തൊഴിലിലെ നിലനിൽപ്പ് നിർണ്ണയിക്കുന്നത് എന്നതിനാൽ, ഒരു ചെറിയ കാലതാമസമോ മോശം റേറ്റിംഗോ ലഭിച്ചാൽ, സ്വന്തം ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകാതെ അൽഗോരിതങ്ങൾ തന്നെ തൊഴിലാളികളുടെ ഐഡി അകാരണമായി ബ്ലോക്ക് ചെയ്യുന്നു.

നിരന്തരമായ GPS നിരീക്ഷണവും ഉപഭോക്താക്കളുടെ റേറ്റിംഗുമാണ് ഇവരുടെ തൊഴിലിലെ നിലനിൽപ്പ് നിർണ്ണയിക്കുന്നത് എന്നതിനാൽ, ഒരു ചെറിയ കാലതാമസമോ മോശം റേറ്റിംഗോ ലഭിച്ചാൽ, സ്വന്തം ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകാതെ അൽഗോരിതങ്ങൾ തന്നെ തൊഴിലാളികളുടെ ഐഡി അകാരണമായി ബ്ലോക്ക് ചെയ്യുന്നു.

സാമ്പത്തിക അരക്ഷിതാവസ്ഥയും 'അസ്ഥിര വർഗ്ഗ'ത്തിന്റെ (Precariat) സൃഷ്ടിയും

കടുത്ത സാമ്പത്തിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് ഈ തൊഴിലാളി സമൂഹം കടന്നുപോകുന്നത് എന്നതിൽ തർക്കമില്ല. അതിനോടൊപ്പം തന്നെ ഇന്ധനവിലയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകളും ദിനംപ്രതി കുതിച്ചുയരുമ്പോഴും തൊഴിലാളികൾക്ക് ലഭിക്കുന്ന അടിസ്ഥാന വേതനം ഏത് നിമിഷവും ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനുള്ള പരമാധികാരം കമ്പനികൾക്കുണ്ട് എന്നത് ഈ മേഖലയിലെ തൊഴിലാളി ചൂഷണത്തിന്റെ തീവ്രതയെ എടുത്ത് കാട്ടുന്ന ഒന്നാണ്.

കൊടുംചൂടിലും മഴയിലും കുടിവെള്ളമോ വിശ്രമിക്കാനുള്ള ഇടമോ പോലുമില്ലാതെ മണിക്കൂറുകളോളം അധ്വാനിക്കുന്ന ഇവർ വലിയ മാനസിക-ശാരീരിക വെല്ലുവിളികളാണ് നേരിടുന്നത്. ജോലിയിടങ്ങളിൽ വെച്ച് അപകടങ്ങൾ സംഭവിച്ചാലാവട്ടെ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഇൻഷുറൻസുകൾ പലപ്പോഴും കടലാസിലൊതുങ്ങിപ്പോവുകയും ചെയ്യുന്നു, കൂടാതെ ലക്ഷങ്ങളുടെ ചികിത്സാച്ചിലവുകൾ തൊഴിലാളികൾ തന്നെ സ്വയം കണ്ടെത്തേണ്ടി വരുന്നു. ചുരുക്കത്തിൽ, സുരക്ഷിതത്വമോ സ്ഥിരവരുമാനമോ ഇല്ലാത്ത ഒരു വലിയ 'അസ്ഥിര വർഗ്ഗത്തെ' സൃഷ്ടിച്ചുകൊണ്ട്, സാധാരണക്കാരുടെ അധ്വാനത്തെയും ജീവനെയും ഏറ്റവും ക്രൂരമായി ചൂഷണം ചെയ്യുന്നതിലേക്ക് ഡെലിവറി മേഖല മാറിയിരിക്കുന്നു.

തൊഴിലില്ലായ്മ: ഗിഗ് കെണിയിൽ വീഴുന്ന യുവത്വവും ബിരുദധാരികളും

ഇന്ത്യയിലെ ഗിഗ് തൊഴിൽ മേഖലയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ഏറ്റവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടത് ഈ മേഖലയിലേക്ക് ഒഴുകുന്ന വിദ്യാർത്ഥികളുടെയും യുവ ബിരുദധാരികളുടെയും സാന്നിധ്യമാണ്. ഇന്ന് അതിവേഗ ഡെലിവറി ശൃംഖലയുടെ നട്ടെല്ലായി വർത്തിക്കുന്നത് 18 മുതൽ 30 വയസ്സുവരെ പ്രായമുള്ള യുവാക്കളാണ്. രാജ്യത്ത് നിലനിൽക്കുന്ന രൂക്ഷമായ യുവജന തൊഴിലില്ലായ്മയും ഘടനാപരമായ സാമ്പത്തിക പ്രതിസന്ധികളുമാണ് എഞ്ചിനീയറിംഗ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസം നേടിയവരെപ്പോലും ഈ ചൂഷണ വ്യവസ്ഥയിലേക്ക് തള്ളിവിടുന്നത്. അന്വേഷിച്ചുവരുമ്പോൾ, പഠനച്ചെലവുകൾ കണ്ടെത്താനായി പാർട്ട്-ടൈം ആയി ജോലി ചെയ്യുന്ന വിദ്യാർത്ഥികളും തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള മറ്റ് തൊഴിലുകൾ ലഭിക്കാത്തതിനാൽ ഒരു താൽക്കാലിക ആശ്വാസമായി ഗിഗ് മേഖലയെ തിരഞ്ഞെടുക്കുന്ന ബിരുദധാരികളുമാണ് ഈ സംവിധാനത്തിൽ ബഹുഭൂരിപക്ഷവും.

ഇന്ത്യയിലെ ഗിഗ് തൊഴിൽ മേഖലയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ഏറ്റവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടത് ഈ മേഖലയിലേക്ക് ഒഴുകുന്ന വിദ്യാർത്ഥികളുടെയും യുവ ബിരുദധാരികളുടെയും സാന്നിധ്യമാണ്.
ഇന്ത്യയിലെ ഗിഗ് തൊഴിൽ മേഖലയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ഏറ്റവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടത് ഈ മേഖലയിലേക്ക് ഒഴുകുന്ന വിദ്യാർത്ഥികളുടെയും യുവ ബിരുദധാരികളുടെയും സാന്നിധ്യമാണ്.

ഗിഗ് പ്ലാറ്റ്ഫോമുകളുടെ വളർച്ചയുടെ പ്രധാന കാരണം തന്നെ ഈ യുവതലമുറയുടെ സാന്നിധ്യമാണെന്നും നിസംശയം പറയാം. സ്മാർട്ട്‌ഫോണുകളും നാവിഗേഷൻ ആപ്പുകളും അനായാസം കൈകാര്യം ചെയ്യാനുള്ള യുവാക്കളുടെ കഴിവിനെയും, മണിക്കൂറുകളോളം വിശ്രമമില്ലാതെ വാഹനമോടിക്കാനുള്ള അവരുടെ ശാരീരിക ശേഷിയെയും കമ്പനികൾ തങ്ങളുടെ ലാഭത്തിനായി സമർത്ഥമായി ഉപയോഗിക്കുന്നു. എന്നാലാവട്ടെ ഇത് വാസ്തവത്തിൽ മാറുന്നത് ഒരു സാമ്പത്തിക കെണിയായാണ്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എളുപ്പത്തിലുള്ള വരുമാനം എന്ന മിഥ്യാധാരണ നൽകി ഈ പ്ലാറ്റ്‌ഫോമുകൾ അവരെ പരോക്ഷമായി സ്ഥിരമായി ഈ വ്യവസ്ഥയിൽ നിലനിർത്തുന്നു. ഇതുമൂലം രാജ്യത്തിന് സംഭവിക്കുന്നത് വലിയൊരു മാനവവിഭവശേഷിയുടെ നഷ്ടമാണ്. ഉന്നതവിദ്യാഭ്യാസം നേടിയ വലിയൊരു തലമുറ യാതൊരുവിധ നൈപുണ്യവും ആവശ്യമില്ലാത്ത ഇത്തരം അടിസ്ഥാന ജോലികളിൽ കുടുങ്ങിക്കിടക്കുന്നത് അവരുടെ ഭാവിയിലെ പ്രൊഫഷണൽ വളർച്ചയെ പൂർണ്ണമായും മുരടിപ്പിക്കുന്നു. തൊഴിൽപരമായ നൈപുണ്യമോ വിജ്ഞാനമോ വർദ്ധിപ്പിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത ഈ മേഖലയിൽ വർഷങ്ങളോളം തുടരുന്നത് ഇവരുടെ കരിയറിനെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു.

സ്ഥിരമായൊരു കരിയർ കെട്ടിപ്പടുക്കാൻ കഴിയാതെ, വികാരങ്ങളില്ലാത്ത യന്ത്രങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നഗരങ്ങളിൽ ലക്ഷ്യബോധമില്ലാതെ ഓടേണ്ടിവരുന്ന ഒരു യുവതലമുറ ഇന്ത്യയുടെ ഭാവി സാമ്പത്തിക വികസനത്തിന് നൽകുന്നത് അത്ര ശുഭകരമായ സൂചനകളല്ല. രാജ്യത്തെ ജി.ഡി.പി (GDP) കണക്കുകളെയും ഡിജിറ്റൽ വളർച്ചയെയും ഈ മേഖല വലിയ തോതിൽ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് സംഭവിക്കുന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെയും തൊഴിൽ സുരക്ഷയെയും ബലികഴിച്ചുകൊണ്ടാണ്.

സ്ഥിരമായൊരു കരിയർ കെട്ടിപ്പടുക്കാൻ കഴിയാതെ, വികാരങ്ങളില്ലാത്ത യന്ത്രങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നഗരങ്ങളിൽ ലക്ഷ്യബോധമില്ലാതെ ഓടേണ്ടിവരുന്ന ഒരു യുവതലമുറ ഇന്ത്യയുടെ ഭാവി സാമ്പത്തിക വികസനത്തിന് നൽകുന്നത് അത്ര ശുഭകരമായ സൂചനകളല്ല.
സ്ഥിരമായൊരു കരിയർ കെട്ടിപ്പടുക്കാൻ കഴിയാതെ, വികാരങ്ങളില്ലാത്ത യന്ത്രങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നഗരങ്ങളിൽ ലക്ഷ്യബോധമില്ലാതെ ഓടേണ്ടിവരുന്ന ഒരു യുവതലമുറ ഇന്ത്യയുടെ ഭാവി സാമ്പത്തിക വികസനത്തിന് നൽകുന്നത് അത്ര ശുഭകരമായ സൂചനകളല്ല.

ഈ കടുത്ത ചൂഷണങ്ങൾക്കെതിരെ തൊഴിലാളികൾ കേവലം നിഷ്ക്രിയരായ ഇരകളായി തുടരുന്നില്ല എന്നതും മറ്റൊരു വസ്തുതയാണ്. അടുത്തകാലത്തായി ഡൽഹി, മുംബൈ, ബെംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കെതിരെ നടന്ന വലിയ പണിമുടക്കുകൾ ഇതിന് ഉദാഹരണങ്ങളാണ്. അൽഗോരിതങ്ങൾ അടിസ്ഥാന വേതനം വെട്ടിക്കുറച്ചതിനെതിരെയും മിനിമം തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇന്ത്യയിലുടനീളം അലയടിക്കുന്ന ഈ ഗിഗ് തൊഴിലാളി സമരങ്ങൾ ഡിജിറ്റൽ മുതലാളിത്തത്തിനെതിരെയുള്ള താഴെത്തട്ടിലെ ജനതയുടെ ശക്തമായ രാഷ്ട്രീയ ചെറുത്തുനിൽപ്പായി കാണാൻ സാധിക്കും. സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ സാമൂഹിക നീതിയുംഉറപ്പാക്കുന്ന ഇൻക്ലൂസിവ് ഗ്രോത്ത് ലക്ഷ്യം വെച്ചുള്ള നയരൂപീകരണങ്ങളാണ് രാജ്യത്തിന്റെ ഭാവി ഗിഗ് തൊഴിൽ വിപണിക്ക് ആവശ്യം.

References

Indian Federation of App-based Transport Workers. (2024). Protecting the invisible: Working conditions and safety of app-based delivery workers in India. IFAT.

NITI Aayog. (2022). India's booming gig and platform economy: Perspectives and recommendations on the future of work. Government of India.

Standing, G. (2011). The precariat: The new dangerous class. Bloomsbury Academic.

Wheebox, & Confederation of Indian Industry. (2026). India skills report 2026: Future of work and skill landscape. Wheebox.

World Bank. (2023). Working without borders: The promise and peril of online gig work. World Bank Group.


Summary: Gig Workers, a large working class working without any kind of job security struggles, K Shine writes.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments