മാർക്സിസത്തിന് സമൂഹത്തെ മനസ്സിലാവും,
നവ നാസ്തികതയ്ക്ക് മനസ്സിലാവില്ല

മതം, ഈശ്വരവിശ്വാസം, മാർക്‌സിസം തുടങ്ങിയവയെ പ്രധാന ആശയ ശത്രുക്കളായി കണ്ട് കാമ്പയിൻ നടത്തുന്ന നവനാസ്തികത എങ്ങനെയാണ് സാമൂഹ്യ യാഥാർഥ്യത്തിന് പുറത്തുനിൽക്കുന്ന കപട യുക്തിവാദമായി അധഃപ്പതിക്കുന്നത് എന്ന അന്വേഷണം. അഖിൽ കുന്നത്ത് എഴുതുന്നു.

രു ദശാബ്ദമായി മലയാളിയുടെ ധൈഷണിക മണ്ഡലത്തിൽ കേവല യുക്തിവാദ പ്രചാരണം വ്യാപിച്ചുവരികയാണ്. മുതലാളിത്ത ഉത്പാദന പ്രക്രിയയെ ആധുനികതയുടെ മറവിൽ സാധാരണവത്കരിക്കുന്നതിൽ കേവല യുക്തിവാദത്തിന്റെ പങ്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്. 'നവനാസ്തികത' എന്ന ഓമനപ്പേരുള്ള ഈ ആശയധാര, കേരള നവോത്ഥാന കാലഘട്ടത്തിലെ ജൈവിക യുക്തിവാദത്തിൽ നിന്ന് വളരെയകന്ന് 'കപട യുക്തി' വാദത്തിലേക്ക് ചുവടുവച്ചിരിക്കുന്നു. മതം, ഈശ്വരവിശ്വാസം, മാർക്‌സിസം തുടങ്ങിയവയെ പ്രധാന ആശയ ശത്രുക്കളായി കണ്ടുകൊണ്ടാണ് കുറച്ചുകാലമായി നവനാസ്തികത വളർച്ച പ്രാപിച്ചത്.

അപരവിദ്വേഷത്തിനായി ഭാഷാപ്രാവീണ്യം, വ്യക്തിസ്വാതന്ത്ര്യം പോലുള്ള വാദങ്ങളെ സാധ്യതകളായി ഉപയോഗിക്കുകയെന്നത് നവനാസ്തികതയുടെ പൊതു രീതിയാണ്. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ വൈരുധ്യാത്മക ഭൗതികവാദവും നവനാസ്തികതയും (കേവല യുക്തിവാദം) തമ്മിൽ പ്രത്യക്ഷത്തിൽ തന്നെ ആശയസംവാദങ്ങൾ ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. ഈ സംവാദത്തിന്റെ പ്രധാന പ്രതിപാദ്യ വിഷയങ്ങളിലൊന്ന് മതമാണുതാനും.

ഒരു ദശാബ്ദമായി മലയാളിയുടെ ധൈഷണിക മണ്ഡലത്തിൽ കേവല യുക്തിവാദ പ്രചാരണം വ്യാപിച്ചുവരികയാണ്. മുതലാളിത്ത ഉത്പാദന പ്രക്രിയയെ ആധുനികതയുടെ മറവിൽ സാധാരണവത്കരിക്കുന്നതിൽ കേവല  യുക്തിവാദത്തിന്റെ പങ്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്.
രു ദശാബ്ദമായി മലയാളിയുടെ ധൈഷണിക മണ്ഡലത്തിൽ കേവല യുക്തിവാദ പ്രചാരണം വ്യാപിച്ചുവരികയാണ്. മുതലാളിത്ത ഉത്പാദന പ്രക്രിയയെ ആധുനികതയുടെ മറവിൽ സാധാരണവത്കരിക്കുന്നതിൽ കേവല യുക്തിവാദത്തിന്റെ പങ്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്.

മതം, മതവിമർശനം

നവനാസ്തികരുടെ പ്രധാന എതിരാളി മതമാണ്. ഇതിനെ വിശാലമായ അർത്ഥത്തിൽ 'മതാത്മകത' എന്നൊക്കെ പലപ്പോഴായി വിശേഷിപ്പിക്കാറുണ്ട്. മതം മൂഢമായ ഈശ്വരവിശ്വാസത്തിലധിഷ്ഠിതമാണെന്നും ഈ വിശ്വാസരീതി ആധുനികതക്കെതിരാണെന്നും സ്ഥാപിച്ചുകൊണ്ട്, ശാസ്ത്രയുക്തിയും (നവനാസ്തികർ ഇതിനെ എംപിരിക്കൽ യുക്തി എന്നുപയോഗിക്കുന്നു) ഭരണഘടനാപരമായ വ്യക്തി അവകാശങ്ങളും മുൻനിർത്തി മതത്തെ എതിർക്കുകയാണ് നവനാസ്തികതയുടെ രീതി. ഇതിനാൽ, പലപ്പോഴും സാമൂഹിക സാഹചര്യങ്ങളുടെ 'മുൻഗണന' മനസിലാക്കുന്നതിൽ അവർ പരാജയപ്പെടുകയും തത്ഫലമായി ഭൂരിപക്ഷ വർഗ്ഗീയതക്ക് പ്രത്യക്ഷമായ രാഷ്ട്രീയ സഹായം ഒരുക്കിക്കൊടുക്കുന്നതിലേക്ക് നയിക്കുന്നുവെന്നതും നിർഭാഗ്യകരമായ വസ്തുതയായി തുടരുന്നു.

നവനാസ്തികർക്ക് സാമൂഹ്യപരിണാമത്തെയോ, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യ ബന്ധങ്ങളെയോ മനസ്സിലാക്കേണ്ടതിന്റെയാവശ്യകതയുണ്ടാവുന്നില്ല. അങ്ങനെ നോക്കുമ്പോൾ നവനാസ്തികതയെന്നത് സമൂഹത്തിന്റെ രേഖീയമായ അവലോകനമാണ്.

സമൂഹത്തെ അതിന്റെ കൂട്ടായ അടിവേരിൽ (collective existence) നിന്ന് അടർത്തി മാറ്റി 'വ്യക്തിസ്വാതന്ത്രത്തിന്റെ' ചട്ടക്കൂടിലേക്ക് മാത്രം ചുരുക്കുമ്പോൾ നവനാസ്തികത ഒരേസമയം ഭരണഘടനാപരമായി ശരിയും അതേസമയം സാമൂഹികമായി പരാജയവുമാണെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ വൈരുദ്ധ്യം തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശാസ്ത്രീയവും, എംപിരിക്കലുമായ വാദഗതിയിലൂടെ ഈശ്വരനെന്ന സങ്കൽപ്പത്തെ നിഷേധിക്കുകയെന്നത് നവനാസ്തികത സ്ഥിരമായി പയറ്റുന്ന രീതിയാണ്. നിയമപരമായി അതിന് സാധുതയുണ്ടുതാനും.

പക്ഷേ മതം, ഈശ്വര വിശ്വസാത്തിലധിഷ്ഠിതമായിരിക്കെ തന്നെ പരിണാമവിധേയമായ ഒരു ജൈവിക- സാമൂഹ്യരൂപം കൂടിയാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. അതുകൊണ്ടു തന്നെ കഴിഞ്ഞുപോയ ഉത്പാദനപ്രക്രിയകളുടെ അവശേഷിപ്പും സ്വാധീനവും അതിനുണ്ടാവുകയും ചെയ്യും. മതവും ഈശ്വരവിശ്വാസവുമെല്ലാം സാമൂഹ്യ പരിണാമത്തിന് വിധേയമാണെന്നും മനുഷ്യന്റെ പ്രാചീനഭീതിയെയും ഭാവി പ്രതീക്ഷകളെയും എല്ലാം അതുൾക്കൊള്ളുമെന്നും സാരം. ഇവിടെ ജൈവിക പരിണാമത്തെയും സാമൂഹിക മാറ്റങ്ങളെയും ഒരുപോലെ പരിഗണിക്കുകയും അവയുടെ വൈരുധ്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്. തീർച്ചയായും ഇതു വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ രീതിശാസ്ത്രം കൂടിയാണ്. നിർഭാഗ്യവശാൽ നവനാസ്തികർക്കാകട്ടെ സാമൂഹ്യപരിണാമത്തെയോ, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യ ബന്ധങ്ങളെയോ മനസ്സിലാക്കേണ്ടതിന്റെയാവശ്യകതയുണ്ടാവുന്നില്ല. അങ്ങനെ നോക്കുമ്പോൾ നവനാസ്തികതയെന്നത് സമൂഹത്തിന്റെ രേഖീയമായ (Linear) അവലോകനമാണ്.

നവനാസ്തികർക്ക് സാമൂഹ്യപരിണാമത്തെയോ, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യ ബന്ധങ്ങളെയോ മനസ്സിലാക്കേണ്ടതിന്റെയാവശ്യകതയുണ്ടാവുന്നില്ല. അങ്ങനെ നോക്കുമ്പോൾ നവനാസ്തികതയെന്നത് സമൂഹത്തിന്റെ രേഖീയമായ (Linear) അവലോകനമാണ്.
നവനാസ്തികർക്ക് സാമൂഹ്യപരിണാമത്തെയോ, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യ ബന്ധങ്ങളെയോ മനസ്സിലാക്കേണ്ടതിന്റെയാവശ്യകതയുണ്ടാവുന്നില്ല. അങ്ങനെ നോക്കുമ്പോൾ നവനാസ്തികതയെന്നത് സമൂഹത്തിന്റെ രേഖീയമായ (Linear) അവലോകനമാണ്.

പക്ഷേ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാണ്. അതിന് വ്യക്തികളെ മതത്തിന് അകത്ത് / പുറത്ത് എന്ന വിഭജനത്തിലൂന്നി രേഖീയമായ നിലപാടിൽ നിന്നുകൊണ്ട് വിശകലം ചെയ്യേണ്ടതില്ല. മറിച്ച് വ്യക്തി, മതം തുടങ്ങിയ സ്വത്വങ്ങളെപ്പോലും സാമൂഹ്യ നിർമ്മിതിയായും ഇത്തരം നിർമ്മാണ പ്രക്രിയകളൊക്കെത്തന്നെ മതവും, രാഷ്ട്രവും, നിയമവും, ഉത്പാദന വ്യവസ്ഥയും (നാസ്തികവിശ്വാസമുൾപ്പെടെ) ചേർന്നുണ്ടാകുന്ന തികച്ചും ചരിത്രപരമായ രൂപങ്ങളായി കാണുകയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാൽ നവനാസ്തികതയെന്നത് അതിന്റെ തന്നെ ചരിത്രത്തിന് വിരുദ്ധമാവുന്നത് കാണാം. സാമൂഹ്യസ്വത്വമായ വ്യക്തിയെ സാമൂഹ്യ മനഃശാസ്ത്രത്തിനു വിഭിന്നമായി ‘എംപിരിക്കൽ’ ആയി മാത്രം കണ്ടുകൊണ്ട് മതത്തിന് അകത്ത് / പുറത്ത് എന്ന തരത്തിൽ പ്രതിഷ്ഠിക്കുന്നതിലൂടെ സാമൂഹ്യ യാഥാർഥ്യത്തിന് പുറത്തുനിൽക്കുന്ന ആശയമായി മാറുകയാണ് നവനാസ്തികത. എന്നാൽ വൈരുദ്ധ്യാത്മക ഭൗതികവാദം, സ്വതന്ത്ര വ്യക്തിത്വം എന്ന ഏക സ്വത്വത്തിനപ്പുറം വ്യക്തിത്വം ഉരുത്തിരിഞ്ഞുവരുന്ന നിയമപരവും, വർഗ്ഗപരവുമായ (ജാതീയവുമായ) സാമൂഹ്യസ്ഥിതിയെ മനസ്സിലാക്കുകയും എംപിരിക്കലായ നിബന്ധനകൾക്ക് പകരം സാമൂഹ്യമനഃശാസ്ത്ര തത്വങ്ങളുപയോഗിച്ച് മനുഷ്യ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ കണ്ടെത്തുക വഴി സാമൂഹ്യയുക്തിക്കുള്ളിൽ ഉറച്ചുനിൽക്കുന്നു.

വിമർശനങ്ങളുടെ സാധുത

പ്രസ്തുത വ്യത്യാസങ്ങൾ നവനാസ്തികതയും വൈരുദ്ധ്യാത്മകഭൗതികവാദവും തമ്മിലുള്ള ആശയസംഘട്ടനത്തിന് ഹേതുവാകുന്നുണ്ടാവും. നാസ്തികർക്ക് മാർക്‌സിസത്തോടുള്ള എതിർപ്പുകൾക്ക് എന്തെങ്കിലും സാധുതയുണ്ടോ എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൽ നവനാസ്തിക പ്രചാരണങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന സി. രവിചന്ദ്രന്റെ നിരീക്ഷണങ്ങൾ ഇതോടൊപ്പം ചേർക്കേണ്ടതുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്

(A) വൈരുധ്യാത്മക ഭൗതികവാദം ഒരു ഡോഗ്മയാണ്; ആ ഡോഗ്മയിൽ വിശ്വസിച്ചാൽ പിന്നീട് അതേ കാഴ്ചപ്പാടിൽ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ.

ഇതാണ് മാർക്‌സിസത്തിന്റെ അടിസ്ഥാന പ്രശ്‌നമായി അദ്ദേഹം നിരീക്ഷിക്കുന്നത്. ഈ നിരീക്ഷണം ആദ്യപടിയിൽ തന്നെ തെറ്റാണെന്നതാണ് വാസ്തവം. ഡോഗ്മയിൽ നിന്ന് പ്രവൃത്തിയിലേക്കല്ല മറിച്ച് പ്രവൃത്തിയിൽ നിന്നും ബോധത്തിലേക്കാണ് വൈരുദ്ധ്യാത്മക ഭൗതികവാദം സഞ്ചരിക്കുന്നത്. എന്നാലിവിടെ സി.രവിചന്ദ്രൻ തീർത്തും തെറ്റിധാരണാജനകമായ നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്.

ആശയത്തിൽ നിന്ന് പ്രവൃത്തിയിലേക്ക് പോകുന്ന സിദ്ധാന്തങ്ങളെ 'ആശയവാദം' എന്നാണ് വിളിക്കാറ്. ഹെഗലിയൻ വാദവും ഇതിനോട് സാമ്യമുള്ളതാണ്. ഇതിനെ എതിർത്തുകൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കാൾ മാർക്‌സ് മുന്നോട്ട് വെക്കുന്നത്. പ്രവൃത്തിയിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നുമാണ് മനുഷ്യന്റെ ബോധം ഉരുത്തിരിയുന്നത് എന്നദ്ദേഹം പറയുന്നു. എന്നാൽ രവിചന്ദ്രന്റെ അഭിപ്രായത്തിലുള്ള വൈരുദ്ധ്യാത്മകത ഹെഗലിയൻ സിദ്ധാന്തമാണ് അത് ഒരർത്ഥത്തിൻ മാർക്‌സിയൻ വൈരുദ്ധ്യാത്മകതക്ക് എതിർദിശയിലുമാണ് സഞ്ചരിക്കുന്നത്. ആശയവാദത്തെ ഫോയർബാഗ് തീസിസിൽ 'contemplative materialism' എന്ന് പറഞ്ഞ് മാർക്‌സ് തള്ളിക്കളയുന്നുമുണ്ട്. പിന്നീട് മാർക്‌സിനെ ഉദ്ധരിച്ച് ഗ്രാംഷിയും 'പ്രാക്‌സിസ്' എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നു. പരിണാമത്തിന്റെ ഫലമായി പ്രവൃത്തിയിൽ( നിരീക്ഷണം) നിന്നും എങ്ങിനെയാണ് മനുഷ്യൻ ബോധത്തെ ഉൾക്കൊള്ളുന്നതെന്നും അത് പിന്നീടെങ്ങനെയാണ് ഭൗതിക വികാസത്തിലേക്ക് നയിച്ചതെന്നുമുള്ളതിന്റെ ചരിത്രപരമായ യാഥാർഥ്യത്തെ ആർക്കിയോളജിസ്റ്റും ചരിത്രകാരനുമായ ഗോർഡൻ ചൈൽഡിന്റെ 'The Story of tools' എന്ന പഠനത്തിൽ വിശദീകരിക്കുന്നു.

രസതന്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും യാന്ത്രിക യുക്തിയുപയോഗിച്ച് ദൈവത്തിന്റെ കേവല നിലനിൽപ്പ് നിഷ്പ്രയാസം നിഷേധിക്കാവുന്നതാണ്. ഈശ്വരവിശ്വാസമെന്നത് സാമൂഹ്യ പരിണാമത്തിലെ ഉത്പന്നവും അതേ നിലക്ക് തന്നെ ഒരു ഭൗതികശക്തിയുമാണ് എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ നിലപാട്.

(B) വൈരുദ്ധ്യാത്മക ഭൗതികവാദം മതമാണ്, മതാത്മകമാണ്... അത് മതമല്ലാതെ മറ്റൊന്നുമല്ല. അത് ശാസ്ത്രമല്ല.

ഇവിടെ ശാസ്ത്രത്തെ എംപിരിക്കൽ എന്ന മാനകം ഉപയോഗിച്ച് വിശേഷിപ്പിക്കുകയും മാർക്‌സിസം എംപിരിക്കലല്ലാത്തതിനാൽ അത് ശാസ്ത്രമല്ലെന്നും 'മതാത്മക' മാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. മാർക്‌സിസവും നാസ്തികതയും ശാസ്ത്രത്തെ എങ്ങനെ കാണുന്നു എന്ന് വിശദീകരിക്കേണ്ടതുണ്ട്. എംപിരിക്കലായിരിക്കുക എന്നത് ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വമാണെന്ന കാര്യത്തിൽ നിസ്സംശയം അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാവുന്നതാണ്. വീണ്ടും വീണ്ടും ആവർത്തിച്ച് തെളിയിക്കാവുന്ന (എംപിരിക്കൽ) പരീക്ഷണ നിരീക്ഷണങ്ങളാണ് നാച്ച്വറൽ സയൻസ് എന്ന പഠനശാഖയുടെ ആധാരം. എന്നാൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ ഇത്തരത്തിൽ സമീപിക്കേണ്ടവയല്ല (അത്തരം സമീപനം സാമൂഹ്യ ശാസ്ത്രത്തിൽ ഭാഗികമായേ സാധിക്കു എന്നു സാരം). മറിച്ച് ഗുണപരമായ (Qualitative) തെളിവുകൾക്കാണ് പ്രാധാന്യം കൂടുതൽ. അതായത് പ്രശ്‌നം ശാസ്ത്രത്തിന്റെയോ (എംപിരിസിസം), യുക്തിയുടെയോ അല്ല, സാമൂഹ്യ മനഃശാസ്ത്രത്തിൽ മുൻഗണനക്കനുസരിച്ച് ശാസ്ത്രത്തിന്റെ സാമൂഹികയുക്തിയെ പ്രയോഗവൽക്കരിക്കാൻ നവനാസ്തികതക്ക് കഴിയുന്നില്ല എന്നതാണ്. ഈ കാഴ്ചപാടിനോട് ഫ്രെഡ്രിക് ഏംഗൽസിന്റെ പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെക്കൂടി ചേർത്തു വായിക്കാം. പ്രകൃതിയിൽ എംപിരിക്കലായി നടക്കുന്ന വൈരുദ്ധ്യങ്ങളെ നാച്വറൽ സയൻസ് എംപിരിക്കലായി തന്നെ തിരിച്ചറിയുന്നു, എന്നാൽ സാമൂഹിക പ്രക്രിയകളെ സാമൂഹ്യ മനശാസ്ത്രത്തെ ഉപയോഗിച്ച് ഗുണപരമായി (Qualitative) പഠിക്കുകയും ചെയ്യുന്നു. എണ്ണത്തെ ഗുണമാക്കി (Quantity into Quality) മാറ്റുക എന്നത് സമൂഹത്തിന് അത്യന്താപേക്ഷിതമായ ഒരു ശാസ്ത്രീയ യുക്തിയാണ്.

ആശയത്തിൽ നിന്ന് പ്രവൃത്തിയിലേക്ക് പോകുന്ന സിദ്ധാന്തങ്ങളെ 'ആശയവാദം' എന്നാണ് വിളിക്കാറ്. ഹെഗലിയൻ വാദവും ഇതിനോട് സാമ്യമുള്ളതാണ്. ഇതിനെ എതിർത്തുകൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കാൾ മാർക്‌സ് മുന്നോട്ട് വെക്കുന്നത്.
ആശയത്തിൽ നിന്ന് പ്രവൃത്തിയിലേക്ക് പോകുന്ന സിദ്ധാന്തങ്ങളെ 'ആശയവാദം' എന്നാണ് വിളിക്കാറ്. ഹെഗലിയൻ വാദവും ഇതിനോട് സാമ്യമുള്ളതാണ്. ഇതിനെ എതിർത്തുകൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കാൾ മാർക്‌സ് മുന്നോട്ട് വെക്കുന്നത്.

മാർക്‌സിസവും നാസ്തികതയും മതത്തെ എങ്ങനെ കാണുന്നു എന്നതുകൂടി രണ്ടാമത്തെ വിമർശനത്തിന്റെ മറുപടിയാണ്.

മതത്തിന് ആശയം, വാദം അഭിപ്രായം തുടങ്ങി പല അർത്ഥങ്ങളും നൽകാവുന്നതാണ്. എന്നിരിക്കിലും വർത്തമാനകാലത്തെ വിചാരധാരകൾ മതത്തെ ആചാരവും അന്ധവിശ്വാസവും ദൈവവിശ്വാസവും ഉൾക്കൊള്ളുന്ന രൂപമായി അവതരിപ്പിക്കുന്നുണ്ട്. ദൈവാരാധന, ദൈവവിശ്വാസം തുടങ്ങിയവ നാസ്തികതയുടെ ബദ്ധശത്രുവാണ്.

ഇത്തരം സങ്കീർണമായൊരു സാമൂഹിക സ്ഥാപനത്തെ സാമൂഹ്യയുക്തിയും മുൻഗണനയും കണക്കിലെടുക്കാതെ എംപിരിക്കൽ തെളിവുകൾവച്ച് നവനാസ്തികർ എതിർക്കുന്നു. രസതന്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും യാന്ത്രിക യുക്തിയുപയോഗിച്ച് ദൈവത്തിന്റെ കേവല നിലനിൽപ്പ് നിഷ്പ്രയാസം നിഷേധിക്കാവുന്നതാണ്. എന്നാൽ ദൈവമെന്നത് മതവിശ്വാസിക്കുള്ളത് പോലെ സർവ്വശക്തനോ, യുക്തിവാദി അഭിപ്രായപ്പെടുന്നത് പോലെ ഒരു കേവല സങ്കൽപമോ അല്ല, മറിച്ച് ഈശ്വരവിശ്വാസമെന്നത് സാമൂഹ്യ പരിണാമത്തിലെ ഉത്പന്നവും അതേ നിലക്ക് തന്നെ ഒരു ഭൗതികശക്തിയുമാണ് എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ നിലപാട്. ഏതൊരു അമൂർത്ത ഭാവനക്കും വ്യക്തിയും സമൂഹവും തമ്മിലുള്ള വ്യവഹാരങ്ങളിൽ വേരുകളുണ്ട്. ഏതൊരാശയവും, ഏതൊരു അമൂർത്തതയും വലിയൊരു വിഭാഗം ജനങ്ങളുടെ ബോധമണ്ഡലത്തിൽ ഉൾച്ചേരുകയാണെങ്കിൽ അതൊരു ഭൗതിക ശക്തിയായി മാറുകയും സാമൂഹിക ചലനങ്ങളിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവമില്ല എന്നതിന് എംപിരിക്കൽ തെളിവുകൾ ഉയർത്തപ്പെടുമ്പോഴും 'ദൈവം' എന്ന അമൂർത്തത ഒരു ഭൗതികശക്തിയായി നിലകൊള്ളുക തന്നെ ചെയ്യുന്നു. സമൂഹത്തിൽ ജാതിയും, മതവും, വർണ്ണവും, അധികാരവും, പുരുഷാധിപത്യവുമെല്ലാം 'ഭൗതിക ശല്യങ്ങളായി' നിലകൊള്ളുന്നത് ഇങ്ങനെയാണ്. ഇവയുടെ കേവലമായ നിഷേധം അത് ക്ലിനിക്കലി എംപിരിക്കലായാൽ പോലും സോഷ്യോളജിക്കലി എംപിരിക്കലാവണമെന്നില്ല. ശാസ്ത്രത്തോടൊപ്പം അതിന്റെ സാമൂഹ്യയുക്തി കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മതത്തിന്റെ പരമ്പരാഗത കെട്ടുകൾ പൊട്ടിക്കേണ്ടതെന്നാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മതം.

പ്രകൃതി, വൈരുദ്ധ്യാത്മകത, സമൂഹം

വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രമാണോ മത'വിശ്വാസ’മാണോ (വിശ്വാസം എന്ന പദത്തെ അതിന്റെ എല്ലാ അർത്ഥത്തിലും കൂടി ഉൾക്കൊള്ളേണ്ടതുണ്ട്) എന്ന ചോദ്യത്തിന്, ഇത് പ്രകൃതിയുടെ നിയമങ്ങളോട് യോജിച്ചും വിയോജിച്ചും (വൈരുദ്ധ്യാത്മകമായി) സമൂഹത്തിനകത്തെ മനുഷ്യരെക്കുറിച്ചും മനുഷ്യർക്കകത്തെ പ്രകൃതിയെക്കുറിച്ചും മനുഷ്യകേന്ദ്രീകൃതമായിത്തന്നെ പഠിക്കാനുതകുന്ന ഒരു (സാമൂഹ്യ) ശാസ്ത്രീയ സമീപനമാണെന്നതാണുത്തരം. ഇവിടെ പ്രകൃതിനിയമങ്ങളോടുള്ള വിയോജിപ്പ് എന്നതിന് ‘പ്രകൃതി വിരുദ്ധത’ എന്നതല്ല പര്യായം, മറിച്ച് പരിണാമപ്രക്രിയയുടെ ഭാഗമായി മനുഷ്യർ ഭൗതിക പ്രകൃതിയിൽ വരുത്തിയ മാറ്റങ്ങൾ എങ്ങനെ മനുഷ്യപ്രകൃതിയിലും ബോധത്തിലും മാറ്റം വരുത്തുന്നുയെന്നതാണർത്ഥം. ഇതു തന്നെയാണ് ഗ്രാംഷിയുടെ 'പ്രാക്‌സിസ്' എന്ന ആശയവും ഉദ്ദേശിക്കുന്നത്. (ടി.വി. മധു, മാർക്സ് വായനകൾ, Raspberry books, Calicut, 2015, p-32)

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന വിഷയത്തിൽ ആദ്യകാലത്തെ ആധികാരിക പഠനങ്ങളിലൊന്ന് ഫ്രെഡ്രിക് ഏംഗൽസിന്റെ  ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' (The 'Dialectics of Nature) എന്ന ഗ്രന്ഥമാണ്.
പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന വിഷയത്തിൽ ആദ്യകാലത്തെ ആധികാരിക പഠനങ്ങളിലൊന്ന് ഫ്രെഡ്രിക് ഏംഗൽസിന്റെ ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' (The 'Dialectics of Nature) എന്ന ഗ്രന്ഥമാണ്.

ഇവിടെ തിരിച്ചറിയേണ്ടത് മാർക്‌സിസം എന്നത് പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയിൽ നിന്നും ഊർജ്ജമുൾക്കൊണ്ട്, അതിനെത്തന്നെ തിരുത്തുകയും, തത്ഫലമായി സാമൂഹ്യ നീതിയിലുൾക്കൊണ്ട മനുഷ്യാധ്വാനത്തെയും അതിജീവനത്തെയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. ഇവിടെ ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്: എന്താണ് പ്രകൃതിയുടെ വൈരുദ്ധ്യാത്മകത? എന്താണ് സാമൂഹ്യ ജീവിതത്തിലെ വൈരുദ്ധ്യാത്മകത?

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന വിഷയത്തിൽ ആദ്യകാലത്തെ ആധികാരിക പഠനങ്ങളിലൊന്ന് ഫ്രെഡ്രിക് ഏംഗൽസിന്റെ ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' (The 'Dialectics of Nature) എന്ന ഗ്രന്ഥമാണ്. പ്രകൃതി പ്രതിഭാസങ്ങളുടെ തികച്ചും എംപിരിക്കലായ അവലോകനത്തിനാണ് ഏംഗൽസ് ശ്രമിക്കുന്നത്. മനുഷ്യന്റെ ജൈവിക പരിണാമം മുതൽ കണികാ ഭൗതികവും, സൂഷ്മപ്രപഞ്ചവും വരെ ഏംഗൽസ് പഠനവിധേയമാക്കുന്നു. ഹെൻട്രി മോർഗന്റെയും ഡാർവ്വിനിന്റെയും സിദ്ധാന്തങ്ങളെ ഉൾക്കൊണ്ടും വിമർശിച്ചും സാമൂഹ്യ ജീവിതത്തെ നിർവ്വചിക്കാൻ ശ്രമിക്കുന്നു. പരിണാമ സിദ്ധാന്തത്തിലെ രണ്ടു സമസ്യകൾ; മത്സരം, അർഹതയുള്ളതിന്റെ അതിജീവനം, എന്നിവ എംപിരിക്കലി യുക്തിപരമാണെന്ന് തോന്നാം. പക്ഷേ മത്സരം എന്ന തീർത്തും പ്രകൃതിയുക്തമായ പ്രക്രിയ മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിലേക്ക് പകർത്തപ്പെടുന്നത് അതിജീവിതത്തിനു തന്നെ ദോഷം ചെയ്യുമെന്ന വാദം മാർക്‌സിസ്റ്റുകൾക്കുണ്ട്. ഒരു പക്ഷേ പ്രകൃതിയും സമൂഹവും തമ്മിലുള്ള എംപിരിക്കലും സോഷ്യലുമായ ഈ വൈരുദ്ധ്യ യാഥാർഥ്യങ്ങളെ തിരിച്ചയാനുള്ള ആശയാടിത്തറ നവനാസ്തികർക്കോ കേവല- യുക്തിവാദികൾക്കോ ഇല്ലായിരിക്കാം. അതേസമയം മുതലാളിത്തത്തിന് ഇതേപ്പറ്റി കൃത്യമായ ധാരണയുണ്ടുതാനും.

സംവരണം ഒരു പ്രതികാരനടപടിയല്ല, മുതലാളിത്ത മത്സര പ്രക്രിയയിൽ 'സ്വാഭാവിക നീതിയും' പ്രാതിനിധ്യവും ഉറപ്പാക്കാനുളള ജനാധിപത്യപരമായ ശ്രമമാണ്.

സമൂഹത്തെയും മനുഷ്യവ്യവഹാരങ്ങളെയും എംപിരിക്കലായി മാത്രം സമീപിക്കുന്നതിലൂടെ നാസ്തിക വിചാരങ്ങൾക്കു വന്നുചേരുന്ന പാകപ്പിഴകളെക്കുറിച്ച് പറഞ്ഞുവല്ലോ, മനുഷ്യൻ എന്നത് സങ്കീർണമായ സാമൂഹിക ഉത്പാദന ബന്ധങ്ങളുടെ ഉപോത്പന്നം കൂടിയാണെന്ന വാചകം കൂടി ഇവിടെ കടമെടുത്തുകൊണ്ട് പറയുന്നു. നവനാസ്തികർക്ക് മനുഷ്യൻ എന്നത് ഒന്നുകിൽ മതങ്ങളുടെയോ കപടവിശ്വാസങ്ങളുടെയോ അല്ലെങ്കിൽ എംപിരിക്കൽ തെളിവുകളുടെയോ മാത്രം ഉത്പന്നമാകുന്നു. ഇവിടെ മതത്തിനോ നിരീശ്വരവാദത്തിനോ മനുഷ്യപരിണാമത്തെ സാമൂഹ്യയുക്തിയിലൂടെ മനസിലാക്കാൻ സാധിക്കാതെവരുന്നു. ആയതിനാൽ ഒരു ഈശ്വരവിശ്വാസിയും നിരീശ്വരവാദിയും തമ്മിലുള്ള സംവാദം, സാമൂഹ്യയാഥാർത്ഥ്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന പക്ഷം തീർത്തും നിരർത്ഥകമായിതീരുന്നു. ഒരുപക്ഷേ ഇക്കാരണങ്ങൾ കൊണ്ടു കൂടിയാവണം തീവ്രമുതലാളിത്തത്തിനും നവനാസ്തികതക്കും ഒരേ കുടക്കീഴിൽ നിൽക്കാൻ കഴിയുന്നതും റിസർവ്വേഷൻ പ്രോഗ്രാമുകളെപ്പോലും എതിർക്കുവാനും സാധിക്കുന്നത്.

രവിചന്ദ്രന്റെ അഭിപ്രായത്തിൽ, പ്രകൃതിയിലുള്ളതു പോലെത്തന്നെ മത്സരമാണ് കഴിവിനെയും ശക്തിയെയും നിർണയിക്കേണ്ടത്.

ആയതിനാൽ സംവരണ നയങ്ങൾ പ്രകൃതി വിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഒരു ജനാധിപത്യസമൂഹത്തിൽ ഒരിക്കലും ഏതൊരു സംവരണ വിഭാഗത്തിനും യാന്ത്രികമായ കുതിച്ചുചാട്ടം സാധ്യമല്ല. സംവരണം ഒരു പ്രതികാരനടപടിയല്ല, മുതലാളിത്ത മത്സര പ്രക്രിയയിൽ 'സ്വാഭാവിക നീതിയും' (Social justice) പ്രാതിനിധ്യവും ഉറപ്പാക്കാനുളള ജനാധിപത്യപരമായ ശ്രമമാണ്. ഇവിടെ ജനാധിപത്യമെന്നത് മുതലാളിത്തത്തിന്റെ ഉപാധിയാണെന്ന വിഷയം വിസ്മരിക്കരുത്. എന്നിരുന്നാലും അത്യധികം മത്സരാധിഷ്ഠിതമായ മുതലാളിത്ത ജനാധിപത്യത്തിൽ സംവരണമെന്ന വിഷയം സാമൂഹിക നീതിയുടെ ചവിട്ടുപടിയാണ്. ഈ സ്വാഭാവികനീതി ഉണ്ടാക്കിയെടുക്കുകയെന്നത് ഇടതുപക്ഷവീക്ഷണം കൂടിയാണ്.

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ എംപിരിക്കൽ വശങ്ങൾ പരിശോധിക്കുമ്പോൾ വെളിപ്പെടുന്ന ചില നിരീക്ഷണങ്ങൾ കൂടിയുണ്ട്. മേൽപറഞ്ഞവിധം, പ്രകൃതിയെയും അതിന്റെ സൂക്ഷ്മ യാഥാർത്യങ്ങളെയും എംപിരിക്കലായി പഠിക്കുകയെന്ന പ്രകൃതിശാസ്ത്രത്തിന്റെ രീതിയെ വൈരുദ്ധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നു. കാരണം, എല്ലാ പ്രപഞ്ച പ്രതിഭാസങ്ങളുടെയും പ്രഹേളികകളുടെയും അടിസ്ഥാനമെന്നത് ഊർജത്തിൽ നിന്നും ദ്രവ്യത്തിൽ നിന്നും ഉരുത്തിരിയുന്ന ഭൗതിക നിയമങ്ങളാണ്. ഇത്തരം ഭൗതിക നിയമങ്ങളിൽ പോലും വൈരുദ്ധ്യാത്മക പ്രകടമാണെന്ന കാര്യം കേവലയുക്തിവാദികൾക്കും നവനാസ്തികർക്കും ഒരു പോലെ വെല്ലുവിളിയാണ്. വൈരുദ്ധ്യാത്മകത ഏറ്റവും എംപിരിക്കലായി പ്രകടമാവുക കണികാഭൗതികത്തിലും സൂക്ഷ്മപ്രപഞ്ചത്തിലുമാണ്. ക്വാണ്ടം ഫിസിക്‌സ് എന്ന ശാസ്ത ശാഖയുടെ അടിത്തറ തന്നെ വൈരുദ്ധ്യാത്മകതയിലാണെന്ന കാര്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. വേവ് പാർട്ടിക്ക്ൾ ഡ്യൂവാലിറ്റിയെന്നത് കണികാഭൗതികത്തിൽ ഇന്നും തീരാത്ത പ്രഹേളികയാണ്. വർത്തമാനകാലത്തെ പല മതവാദങ്ങുടെയും അതിഭൗതികതയെ തുറന്നു കാണിക്കാൻ ക്വാണ്ടം ഫിസിക്‌സിന് കഴിഞ്ഞേക്കും. എംപിരിക്കലായ പഠനങ്ങൾക്ക് എങ്ങനെയാണ് വ്യത്യസ്തമായ (വിപരീതവും) ഉത്തരങ്ങളെ നൽകാനാവുകയെന്നത് ക്വാണ്ടം ഫിസിക്‌സിനെയടിസ്ഥാനപ്പെടുത്തി നവനാസ്തികരും ചിന്തിക്കേണ്ടിയിരിക്കുന്നു. ‘ഹെയ്‌സൻ ബർഗ് അൺ സെർട്ടെയിനിറ്റി പ്രിൻസിപ്പിൾ’ വെറുമൊരു ഗണിത സമവാക്യ പിഴവല്ലെന്ന (Mathematical error) കാര്യം ഏറെക്കുറേ തെളിഞ്ഞിരിക്കുന്നു. ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും പരസ്പര ബന്ധനങ്ങളിലും പ്രതിപ്രവർത്തനങ്ങളിലും തുടങ്ങി പ്രപഞ്ചത്തിന്റെയടിസ്ഥാന സത്തയെക്കുറിച്ച് പഠിക്കുന്നിടത്തെല്ലാം വൈരുദ്ധ്യാത്മകത ഉൾച്ചേർന്നിരിക്കുന്നുവെന്ന് ഏംഗൽസ് അഭിപ്രായപ്പെടുന്നു. (Maurice cornforth, Dialectical materialism: An introduction, Aakar, Delhi, 2015,p-54).

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത മനുഷ്യസമൂഹത്തിനെതിരായും പ്രവർത്തിക്കാം; സോഷ്യൽ ഡാർവിനിസം, മുതലാളിത്ത മത്സരവ്യവസ്ഥ എന്നിവ അതിനുദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളെ സാമൂഹ്യയുക്തിയുപയോഗിച്ച് മറികടക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം.

ഇങ്ങനെ പ്രകൃതിയുടെ അടിസ്ഥാന വൈരുദ്ധ്യങ്ങളെ മനസിലാക്കുന്നത് മനുഷ്യ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെ മനസിലാക്കാനും സഹായിക്കുന്നു. മനുഷ്യൻ അവരുടെ നിതാന്തമായ നിരീക്ഷണങ്ങളുടെയും അധ്വാനത്തിന്റെയും ഫലമായി പ്രകൃതിയിൽ നിന്നും സ്വന്തം സ്വതത്തെയും ബോധത്തെയും തിരിച്ചറിയുകയും നിർമ്മിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതിനെയൊരിക്കലും ഒറ്റക്കൊരു മനുഷ്യന്റെ (individual) ചെയ്തിയായി കണക്കാക്കാൻ സാധിക്കില്ല. മറിച്ച്, മൊത്തം മനുഷ്യരുടെയും കൂട്ടായ അധ്വാനത്തിന്റെയും ബോധത്തിന്റെയും ഫലമാണ്. 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത'യെന്ന കൃതിയിൽ കാർബൺ ബന്ധനങ്ങളുടെ ഹോമോലോഗോസ് സീരീസിൽ അതികമായി കൂട്ടിച്ചേർക്കപ്പെടുന്ന ഓരോ ഇലക്ട്രോണുകളും ആറ്റങ്ങളും, മൊത്തത്തിലുള്ള സംയുക്തത്തിന്റെ സ്വഭാവ ഗുണങ്ങളെ മാറ്റി തീർക്കുന്നതിനെ ഏംഗൽസ് നിരീക്ഷിക്കുന്നു. മനുഷ്യസമൂഹത്തിലേതുപോലെത്തന്നെ എണ്ണത്തെ ഗുണമാക്കി മാറ്റുന്ന (Quantity into Quality) പ്രക്രിയയാണ് ഇവിടെയും സംഭവിക്കുന്നത് (Fedrich Engeles, Dialectics of Nature, progressive publishers,Moscow,1934,p-66).
മനുഷ്യചരിത്രത്തിലിന്നോളം എല്ലാ സംസ്‌കാരങ്ങളുടെ രൂപീകരണത്തിലും ഇതേ പ്രക്രിയ തുടർന്നുപോരുന്നു. പ്രകൃതിയുടെ വൈരുദ്ധ്യാത്മകത മനുഷ്യസമൂഹത്തിനെതിരായും പ്രവർത്തിക്കാം; സോഷ്യൽ ഡാർവിനിസം, മുതലാളിത്ത മത്സരവ്യവസ്ഥ എന്നിവ അതിനുദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളെ സാമൂഹ്യയുക്തിയുപയോഗിച്ച് മറികടക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം.

രസതന്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും യാന്ത്രിക യുക്തിയുപയോഗിച്ച് ദൈവത്തിന്റെ കേവല നിലനിൽപ്പ് നിഷ്പ്രയാസം നിഷേധിക്കാവുന്നതാണ്. എന്നാൽ ദൈവമെന്നത് മതവിശ്വാസിക്കുള്ളത് പോലെ സർവ്വശക്തനോ, യുക്തിവാദി അഭിപ്രായപ്പെടുന്നത് പോലെ ഒരു കേവല സങ്കൽപമോ അല്ല, മറിച്ച് ഈശ്വരവിശ്വാസമെന്നത് സാമൂഹ്യ പരിണാമത്തിലെ ഉത്പന്നവും അതേ നിലക്ക് തന്നെ ഒരു ഭൗതികശക്തിയുമാണ് എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ നിലപാട്.
രസതന്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും യാന്ത്രിക യുക്തിയുപയോഗിച്ച് ദൈവത്തിന്റെ കേവല നിലനിൽപ്പ് നിഷ്പ്രയാസം നിഷേധിക്കാവുന്നതാണ്. എന്നാൽ ദൈവമെന്നത് മതവിശ്വാസിക്കുള്ളത് പോലെ സർവ്വശക്തനോ, യുക്തിവാദി അഭിപ്രായപ്പെടുന്നത് പോലെ ഒരു കേവല സങ്കൽപമോ അല്ല, മറിച്ച് ഈശ്വരവിശ്വാസമെന്നത് സാമൂഹ്യ പരിണാമത്തിലെ ഉത്പന്നവും അതേ നിലക്ക് തന്നെ ഒരു ഭൗതികശക്തിയുമാണ് എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ നിലപാട്.

ഇതുവരെ പറഞ്ഞതിന്റെയടിസ്ഥാനത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഇങ്ങിനെ ചുരുക്കാം;

  1. ആത്യന്തികമായി പ്രകൃതിയിൽ (ദ്രവ്യവും ഊർജ്ജവും പ്രവർത്തിക്കുമ്പോൾ) വൈരുധ്യാത്മകത സംഭവിക്കുന്നു.

  2. സാമൂഹികവും ജൈവികവുമായ പരിണാമപ്രക്രിയയിൽ പ്രകൃതിയും മനുഷ്യനും തമ്മിൽ വൈരുദ്ധ്യാത്മക ബന്ധം സാധ്യമാവുന്നു.

  3. ആവശ്യങ്ങളും, വിഭവങ്ങളും ഉൾപ്പെടുന്ന ഉത്പാദന ബന്ധങ്ങളിലൂടെ മനുഷ്യർ തമ്മിലും വൈരുദ്ധ്യാത്മകത പ്രവർത്തിക്കുന്നു.

വൈരുദ്ധ്യാത്മക ഭൗതികവാദം ഒരു കേവല സാമ്പത്തികവാദം മാത്രമാണെന്ന വിമർശനങ്ങൾ പലപ്പോഴായി ഉയർന്നുവരാറുണ്ട്. സമ്പത്തും, വിഭവങ്ങളും അതുപയോഗിച്ച് മനുഷ്യരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും നിറവേറ്റുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ മനുഷ്യ ജീവിതത്തിലൊഴിച്ചു കൂടാനാവാത്തതാണ്. ഇതിനർഥം സമ്പത്ത് മനുഷ്യന്റെ എല്ലാ വികാരങ്ങളെയും നിയന്ത്രിക്കുന്നുവെന്നല്ല. മറിച്ച്, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങൾക്കും വികാരങ്ങൾക്കും ശക്തമായ ഭൗതികാടിത്തറയുണ്ടെന്നതാണ് ഇത് നൽകുന്ന സൂചന. ജോസഫ് ബ്ലോച്ചിനുള്ള കത്തിൽ സാമ്പത്തിക ചിന്തകളെയും വൈരുദ്ധ്യാത്മക ഭൗതിക വാദത്തെയും ഉൾക്കൊള്ളിച്ച് ഏംഗൽസ് ഇങ്ങനെയെഴുതുന്നു:

‘‘ചരിത്രത്തിന്റെ ഭൗതികവാദ വീക്ഷണമനുസരിച്ച് യഥാർത്ഥജീവിതത്തിലെ ഉൽപാദനവും പുനഃരുൽപാദനവുമാണ് ആത്യന്തികമായി എല്ലാം നിർണ്ണയിക്കുന്ന ചരിത്രഘടകം. അതിൽ കൂടുതലായി ഞാനോ മാർക്‌സോ ഒന്നും ഊന്നിപ്പറഞ്ഞിട്ടില്ല. ആരെങ്കിലും അതിനെ വളച്ചൊടിച്ച് സാമ്പത്തിക ഘടകം മാത്രമാണ് നിർണായകമെന്ന് പറഞ്ഞാൽ അദ്ദേഹം ഞങ്ങൾ പറഞ്ഞതിനെ അർത്ഥശൂന്യവും അമൂർത്തവുമാക്കി തീർക്കുന്നുവെന്നതാണ്’’. (B R. Ambedkar, India and communism,Chintha Publishers, Thiruvananthapuram,2018,p- 53).

അതായത്, മനുഷ്യനിർമിതമായ എല്ലാ സാമൂഹിക സ്ഥാപനങ്ങളും ഉത്പാദന ബന്ധത്തോട് കടപ്പെട്ടിരിക്കുന്നു. മതവും, ആശയവും എല്ലാം ഇതിലുൾപ്പെടും. ഇതിനെ എംപിരിക്കൽ ശാസ്ത്ര പ്രയോഗത്തേക്കാളുപരി സാമൂഹിക മനഃശ്ശാസ്ത്രമുപയോഗിച്ച് പഠിക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവും മാർക്‌സിസവും മതമാണോ ശാസ്ത്രമാണോ എന്ന രേഖീയമായ (Linear) ചർച്ചകൾക്കപ്പുറം അതിന്റെ പ്രായോഗികത മനസ്സിലാക്കേണ്ടതുണ്ട്. മാർക്‌സിസം ഒരേ സമയം ഒരു കേവല മൂല്യമെന്ന നിലയിൽ സാമൂഹ്യശാസ്ത്രമായി നിലനിൽക്കുമ്പോഴും, മറ്റൊരർത്ഥത്തിൽ മതത്തെയും, ശാസ്ത്രത്തെയും, സാമ്പത്തിക ബന്ധങ്ങളെയുമെല്ലാം വ്യാഖ്യാനിക്കാനും മാറ്റിത്തീർക്കുവാനും ഉതകുന്ന ഒരു സാമൂഹ്യ പദ്ധതി കൂടിയാകുന്നു. ഈ പദ്ധതിയാകട്ടെ സമൂഹത്തിന്റെ വൈരുദ്ധ്യാത്മക ബന്ധങ്ങളിലധിഷ്ഠിതവുമാണ്. (സുനിൽ പി. ഇളയിടം, വീണ്ടെടുപ്പുകൾ: മാർക്സിസവും ആധുനികതാ വിമർശനവും, KSSP, Thrissur,2016,p-107).

നവനാസ്തികതയുടെയോ കേവലയുക്തിവാദത്തിന്റെയോ ആശയങ്ങൾക്ക് ഈ സാമൂഹ്യവൈരുദ്ധ്യങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാവണമെന്നില്ല.


Read More:


Summary: Neo Atheism considers religion, belief and Marxism as enemies. Why Neo Atheism not engage with the society, Akhil Kunnath writes.


അഖിൽ കുന്നത്ത്

ചരിത്രസംബന്ധമായ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നു. 2023 ലെ 42-ാം ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസിൽ ‘Interpreting the theory of self in Buddhist Anatta and Marxian Dialectics’ എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു.

Comments