മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് (എംഎംസി) കീഴിൽ ഹോമിയോപ്പതികൾക്ക് രജിസ്റ്റർ ചെയ്യാനും അലോപ്പതി മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധം

സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം

‘‘ആധുനിക വൈദ്യശാസ്ത്ര പരിശീലനത്തിനുള്ള കർശനമായ അഡ്മിഷൻ വ്യവസ്ഥകൾ, കഠിനമായ പരിശീലനക്രമം, പരിശീലനത്തിനുള്ള ദീർഘമായ കാലയളവ് എന്നിവ മറികടന്ന് കുറുക്കുവഴിയിലൂടെ ഈ മേഖലയിൽ എത്തിച്ചേർന്ന് അംഗീകാരം നേടാൻ കാലാകാലങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിൽ വിവാദമായ ഹോമിയോ- CCMP പ്രാക്ടീസ് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജയകൃഷ്ണൻ എ.വി. എഴുതിയ ലേഖനം.

ആരോഗ്യസമ്പന്നമായ ജീവിതവും ദീർഘായുസ്സും മനുഷ്യകുലത്തിന്റെ നിതാന്ത സ്വപ്നമാണ്. അതിന്റെ സാക്ഷാത്കാരത്തിനായി പ്രായോഗികവും അപ്രായോഗികവുമായ സമീപനങ്ങൾ കാലാകാലങ്ങളായി മനുഷ്യർ സ്വീകരിച്ചുവരുന്നുണ്ട്.

മനസ്സും ശരീരവും തടസ്സങ്ങൾ ഒന്നുമില്ലാതെ സ്വന്തം ആവശ്യങ്ങൾക്കും, സമൂഹത്തിന്റെ ആവശ്യങ്ങൾക്കും, സ്വതന്ത്രമായി, നിരന്തരമായി, പ്രവർത്തിക്കുവാനുള്ള അന്തരീക്ഷത്തെ നാം ആരോഗ്യമായി കണക്കാക്കേണ്ടതുണ്ട്. ഇതിനു വരുന്ന ഏതു തടസ്സത്തെയും രോഗമായി നിർവചിക്കാം. അതുകൊണ്ടുതന്നെയാണ് പൊതുജനാരോഗ്യ സൂചികകളിൽ വ്യക്തിപരമായ ആരോഗ്യം മാത്രമല്ല; പരിസ്ഥിതി, ഭക്ഷണം, പാർപ്പിടം, തൊഴിൽ, വരുമാനം, സാമൂഹികാവസ്ഥ എന്നിവയെല്ലാം ഉൾക്കൊള്ളുന്നത്.

പ്രജനനത്തിലൂടെയുള്ള ജീവജാതിയുടെ നിലനിൽപ്പ് എന്ന പ്രകൃതിയുടെ തത്വം, മനുഷ്യകുലത്തിന്റെ നിരന്തരമായ ചിന്തകളുടെയും അറിവുകളുടെയും വെളിച്ചത്തിൽ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും ആണ് ആധുനിക മനുഷ്യൻ സ്വീകരിച്ചുവരുന്നത്. ഈ മാറ്റത്തിന്റെ ഭാഗമായി ശാസ്ത്രീയമായ സമീപനം മനുഷ്യജീവിതത്തിന്റെ അടിസ്ഥാനതത്വമായി മാറി കഴിഞ്ഞിരിക്കുന്നു.

പരമ്പരാഗത അറിവും ശാസ്ത്രവും ഒരിക്കലും വേർതിരിച്ചു കാണാൻ സാധിക്കുന്നതല്ല. പരമ്പരാഗത അറിവുകൾ മനുഷ്യകുലത്തിന്റെ ദീർഘനാൾ ആയിട്ടു ള്ള നിരീക്ഷണങ്ങളുടെയും, അനു ഭവങ്ങളുടെയും വെളിച്ചത്തിൽ രൂപപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രം ഇത്തരം അറിവുകളെ കൃത്യമായ നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കി അവയുടെ പ്രായോഗികത വിലയിരുത്തുകയും നിർവചിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആധുനികശാസ്ത്രം പരമ്പ രാഗത അറിവുകളെ ഉൾക്കൊള്ളുന്നു എന്നുള്ളത് പരമമായ സത്യമാണ്.

ആധുനിക മനുഷ്യന്റെ ബഹിരാകാശയാത്ര ഉൾപ്പെടെയുള്ള യാത്രകൾ, ഭക്ഷണരീതികൾ, പരസ്പരമുള്ള വിവരം കൈമാറൽ എന്നിവയെല്ലാം ശാസ്ത്രത്തിന്റെ നിരന്തരമായ വികാസത്തെ പൂർണമായി ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

ചിട്ടയായ നിരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, ജൈവശാസ്ത്രം, രസതന്ത്രം, ആധുനിക സങ്കേതങ്ങൾ എന്നിവ സംയോജിപ്പിച്ച് രോഗം കണ്ടെത്തുക, ചികിത്സിക്കുക, പ്രതിരോധിക്കുക എന്നീ പ്രവർത്തനങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനം. ലോകമെമ്പാടുമുള്ള വിദഗ്ധർ ആശയവിനിമയത്തിലൂടെയും, നിരന്തരമായ സംവാദങ്ങളിലൂടെയും രൂപീകരിക്കപ്പെട്ട ചട്ടങ്ങൾ അനുസരിച്ച് ഒരേ തരത്തിലുള്ള ചികിത്സ നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും, ചികിത്സാ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ചട്ടക്കൂടുകൾ ആധുനിക വൈദ്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ്.

പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും, ചികിത്സാ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ചട്ടക്കൂടുകൾ ആധുനിക വൈദ്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ്.
പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും, ചികിത്സാ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ചട്ടക്കൂടുകൾ ആധുനിക വൈദ്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ്.

പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങൾ

ഓരോ ഭൂപ്രദേശങ്ങളിലും നിലനിന്നിരുന്ന ഭൂപ്രകൃതി, വിഭവങ്ങൾ, ഭരണ സംവിധാനങ്ങൾ, സംസ്കാരം എന്നിവ അടിസ്ഥാനപ്പെടുത്തി പൗരാണിക കാലഘട്ടത്തിൽ നാട്ടറിവുകളുടെയും കേട്ട റിവുകളുടെയും രൂപപ്പെട്ടുവന്നതും കാലാ കാലങ്ങളിൽ വിവിധ വ്യക്തികൾ അവ ക്രോഡീകരിച്ച് സംഹിതകളാക്കിയതുമാണ് ഇത്തരം ചികിത്സാസമ്പ്രദായങ്ങളുടെ അടിസ്ഥാനം. തലമുറകളായി, വാക്കാലും സംഹിതകളിലൂടെയും കൈമാറി വന്നതാണ് ഈ അറിവുകൾ. അവർ ജനങ്ങളുടെ വിശ്വാസപ്രമാണങ്ങളിൽ വലിയ സ്വാധീനം പുലർത്തുന്നുണ്ടെങ്കിൽ കൂടി ശാസ്ത്രീയ തത്വങ്ങൾക്കനുസരിച്ച് വിലയിരുത്തപ്പെട്ടിട്ടില്ല എന്ന ന്യൂനത മൂലം അവയെ ഇതര ചികിത്സാ സമ്പ്രദായങ്ങൾ എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചികിത്സ എന്ന പദത്തിനുപകരം സൗഖ്യം (wellness) എന്ന നിർവചനമാണ് അവയ്ക്ക് കൂടുതൽ യോജിക്കുക.

ഹോമിയോ ചികിത്സ

18-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ഒരു വ്യക്തി സ്വയം തോന്നിയ ചില സിദ്ധാന്തങ്ങൾക്കനുസരിച്ച് സൃഷ്ടിച്ചതും, യൂറോപ്യൻ അധിനിവേശങ്ങളുടെ ഭാഗ മായി മൂന്നാം ലോക രാജ്യങ്ങളിൽ പ്രചരിപ്പിച്ചതുമായ ഒരു പ്രത്യേക സമ്പ്രദായമാണിത്. ഇതിലെ പല സിദ്ധാന്തങ്ങളും ഇന്നത്തെ ശാസ്ത്രസത്യങ്ങൾക്ക് നിരക്കാത്തതു മൂലം നിരന്തരമായ വിമർശനങ്ങളാണ് ഈ ചികിത്സാസമ്പ്രദായം നേരിടുന്നത്. നേർപ്പിക്കും തോറും ശക്തി വർദ്ധിക്കും എന്നും, ദ്രാവകങ്ങൾക്ക് ഓർമ്മശക്തി ഉണ്ടെന്നുമുള്ള പ്രസ്തുത സമ്പ്രദായത്തിന്റെ വിശ്വാസങ്ങൾ കപടശാസ്ത്രമായിട്ടാണ് ലോകം വിലരുത്തിയിട്ടുള്ളത്. ഈ പ്രമാണങ്ങളിൽ ഉറച്ചുനിൽക്കുന്നതുമൂലം അണുക്കളാണ് സാംക്രമിക രോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന ശാസ്ത്ര സത്യങ്ങളെ പ്രസ്തുത സമ്പ്രദായത്തിന് ഇന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

ആധുനിക വൈദ്യശാസ്ത്ര പരിശീലനം

ആധുനിക വൈദ്യശാസ്ത്രപരിശീലനം അത്യധികം സങ്കീർണവും, ബൃഹത്തുമാണ്. അതുകൊണ്ടുതന്നെ MBBS മുതൽ 12 വർഷം വരെ നീളുന്ന വളരെ നീണ്ട പരിശീലനമാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ നൽകുന്നത്. ആദ്യദിവസം മുതൽ തന്നെ ഇതിനാധാരമായ ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം മുന്നോട്ടുപോകുന്നത്.

ഇതര വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ, തുലോം വ്യത്യസ്തമായ സംഹിതകളും, വിശ്വാസങ്ങളുമാണ് പരിശീലനത്തിന് ആധാരമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒന്നിനുപകരം മറ്റൊന്ന് എന്ന തത്വം ചികിത്സാരംഗത്ത് ഒരിക്കലും അംഗീകരിക്കപ്പെടാത്തത്.

18-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ഒരു വ്യക്തി സ്വയം തോന്നിയ ചില സിദ്ധാന്തങ്ങൾക്കനുസരിച്ച് സൃഷ്ടിച്ചതും, യൂറോപ്യൻ അധിനിവേശങ്ങളുടെ ഭാഗ മായി മൂന്നാം ലോക രാജ്യങ്ങളിൽ പ്രചരിപ്പിച്ചതുമായ ഒരു പ്രത്യേക സമ്പ്രദായമാണ് ഹോമിയോ ചികിത്സ.
18-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ഒരു വ്യക്തി സ്വയം തോന്നിയ ചില സിദ്ധാന്തങ്ങൾക്കനുസരിച്ച് സൃഷ്ടിച്ചതും, യൂറോപ്യൻ അധിനിവേശങ്ങളുടെ ഭാഗ മായി മൂന്നാം ലോക രാജ്യങ്ങളിൽ പ്രചരിപ്പിച്ചതുമായ ഒരു പ്രത്യേക സമ്പ്രദായമാണ് ഹോമിയോ ചികിത്സ.

സങ്കര വൈദ്യം

ആധുനിക വൈദ്യശാസ്ത്ര പരിശീലനത്തിനുള്ള കർശനമായ അഡ്മിഷൻ വ്യവസ്ഥകൾ, കഠിനമായ പരിശീലനക്രമം, പരിശീലനത്തിനുള്ള ദീർഘമായ കാല യളവ് എന്നിവ മറികടന്ന് കുറുക്കുവഴിയിലൂടെ ഈ മേഖലയിൽ എത്തിച്ചേർന്ന് അംഗീകാരം നേടുവാൻ കാലാകാലങ്ങളായി ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും ബാഹ്യ സമ്മർദ്ദങ്ങൾ മൂലം സർക്കാർ സംവിധാനങ്ങൾ പോലും ഇതിനായി ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ട്. ഭാരതത്തിലും കേരളത്തിലും നിരന്തരമായി നടന്നിട്ടുള്ള ഇത്തരം ശ്രമങ്ങൾ പൊതുജനാരോഗ്യവും ജനനന്മയും മുൻനിർത്തി സമൂഹവും നിയമസംവിധാനങ്ങളും ചേർന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിൽ വിവാദമായിരിക്കുന്ന ഹോമിയോ- CCMP പ്രാക്ടീസ് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.

ഹോമിയോ CCMP പ്രാക്ടീസ്

മെഡിക്കൽ പ്രാക്ടീസ് ഇന്ത്യൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ആണ് ആ സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാനുള്ള രജി സ്ട്രേഷനും ലൈസൻസും നൽകുന്നത്. വിവിധ രാഷ്ട്രീയക്കാരും കച്ചവട തൽപരരും മഹാരാഷ്ട്രയിൽ കാലാകാലങ്ങളായി തുടങ്ങിയ ഹോമിയോ പരിശീലനകേന്ദ്രങ്ങളിൽ ചേരാൻ ആളില്ലാതിരുന്ന സാഹചര്യത്തിൽ, അവർക്ക് കുറുക്കുവഴിയിലൂടെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നതിന് നിയമത്തിന്റെ പരിരക്ഷ നൽകുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫാർമക്കോളജിയിൽ (pharmacology) ഒരു ചെറിയ കാലയളവിലുള്ള പരിശീലനം നൽകിക്കൊണ്ട്, അവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുവാൻ അനു വദിക്കാനായി മഹാരാഷ്ട്ര സർ ക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

ഈ തീരുമാനം നിയമനടപടികളിൽ കുരുങ്ങിയ സാഹചര്യത്തിൽ ഇവർക്ക് ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുവാനുള്ള നിയമ തടസ്സം മാറ്റുവാൻ, മോഡേൺ മെഡിക്കൽ കൗൺസിലിൽ ഇവർക്ക് രജി സ്ട്രേഷൻ നൽകുവാനുള്ള തീരുമാനമെടുത്ത് അത് നടപ്പിലാക്കുവാനുള്ള നീക്കവുമായി മഹാരാഷ്ട്ര സർക്കാർ മുന്നോട്ടുപോയി. ഇതിനെതിരെ അവിടെ ബഹുജനസമരം ഉണ്ടാവുകയും ആ നീക്കം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽപോലും ഇതിനായുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

സമാന നീക്കങ്ങൾ മറ്റ് ചില സംസ്ഥാനങ്ങളിലും ഒളി ഞ്ഞും തെളിഞ്ഞും നടക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഇത്തരം നീക്കങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇത്തരം അശാസ്ത്രീയമായ വൈദ്യസങ്കലനങ്ങൾ, ശാസ്ത്ര സാങ്കേതികരംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം നടത്തുന്ന നമ്മുടെ രാജ്യത്തിന് ശക്തമായ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക. ലോകത്ത് ഏതു രാജ്യത്തോടും കിടപിടിക്കാവുന്ന ചികിത്സാ സംവിധാനങ്ങളുള്ള സ്ഥാപനങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സിന് ഇതുമൂലം കോട്ടം തട്ടും എന്ന് സംശയമേയില്ല.

ചികിത്സാമേഖലയിൽ ഉണ്ടാകുന്ന വിദേശ നിക്ഷേപങ്ങളും, ഹെൽത്ത് ടൂറിസം പോലെയുള്ള വരുമാന മാർഗങ്ങളും കുറയുന്ന സാഹചര്യം ഇവിടെയുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരാണ് ലോകമെമ്പാടും ഏറ്റവും ഉന്നതമായ നിലയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് വിദേശത്ത് വമ്പിച്ച തൊഴിൽ സാധ്യതകളാണ് നിലനിൽക്കുന്നത്. ഇന്ത്യയിൽനിന്ന് ആരോഗ്യ പ്രവർത്തകരുടെ വിദേശത്തെ തൊഴിൽ സാധ്യതയും, നൈപു ണ്യ വികസനവും തകരുന്ന സാഹചര്യം സംജാതമാകും.

മുകളിൽ പറഞ്ഞവയെക്കാൾ ഏറെ അപകടം ചികിത്സാരംഗത്താണ്. കൃത്യമായ രോഗനിർണയവും ചികിത്സയും ഇല്ലാതെ സമൂ ഹം രോഗാതുരമാകും. തുടച്ചുമാറ്റ പ്പെട്ട സാംക്രമിക രോഗങ്ങൾ തിരിച്ചുവരാനുള്ള സാഹചര്യം ഉണ്ടാകും. ചികിത്സയെക്കുറിച്ച് ലഭിക്കുന്ന പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ചികിത്സ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കുറുക്ക് വഴികൾ തേടുന്ന രാഷ്ട്രം വർഷങ്ങൾ പിന്നിലേക്ക് നടക്കും.

ആരോഗ്യരംഗത്ത് ശാസ്ത്രീയ മാർഗ്ഗങ്ങൾ മാത്രം ഔദ്യോഗികമായി അവലംബിക്കുകയും ഇതര സമ്പ്രദായങ്ങൾക്ക് അതിന്റെ തനിമയോടെ നിയന്ത്രിതമായി പ്രവർത്തിക്കാൻ സ്വാതന്ത്രം നൽകുകയും ചെയ്യുന്ന നയം രാജ്യം മുഴുവൻ സ്വീകരിക്കുവാൻ വ്യവസ്ഥകൾ ഉണ്ടാക്കുക മാത്ര മാണ് ഇതിനൊരു പോംവഴി.

Read: കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments