തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

‘‘എത്ര ഗുരുതരമായ മാനസിക പ്രശന്ങ്ങളെയും ചികി ത്സിച്ച് മാറ്റാൻ കൗൺസലിംഗ് മാത്രം മതി എന്നൊരു അശാസ്ത്രീയമായ ധാരണ ഇന്ന് സമൂഹത്തിലുണ്ട്. ഇതിന് പിറകിൽ അറിഞ്ഞോ അറിയാതെയോ നടക്കുന്ന ചില തെറ്റായ ബോധവത്കരണങ്ങളാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പി.എൻ. സുരേഷ്കുമാർ എഴുതിയ ലേഖനം.

സമൂഹം വളരെയധികം പുരോഗമിക്കുകയും ഇടത്തരക്കാരിൽപ്പോലും വിദ്യാഭ്യാസവും ശാസ്ത്രബോധവും വളരുകയും ചെയ്തിട്ടും മനോരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചുമെല്ലാം നിരവധി തെറ്റായ ധാരണകളാണ് ഇന്നും സംസ്ഥാനത്ത് നിലനിൽക്കുന്നത്. അഭ്യസ്തവിദ്യരായ വ്യക്തികൾക്കിടയിൽ വരെ ഇതുസംബന്ധിച്ച അബദ്ധ ധാരണകളും അശാസ്ത്രീയ ചിന്തകളും ചെറുതല്ലാത്ത രീതിയിൽ കാണാവുന്നതാണ്. ഇതിന് പുറമെയാണ് ഇതര ചികിത്സാസമ്പ്രദായങ്ങൾ പിന്തുടരുന്ന ചിലരെങ്കിലും ആധികാരികവും ശാസ്ത്രീയവും എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മനോരോഗ ചികിത്സയെക്കുറിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ പടർത്തുന്നത്.

ഇക്കൂട്ടത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില തെറ്റായ ധാരണകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചു നോക്കാം.

1. കൗൺസലിംഗ് ഒരു ഒറ്റമൂലിയോ?

എത്ര ഗുരുതരമായ മാനസിക പ്രശന്ങ്ങളെയും ചികി ത്സിച്ച് മാറ്റാൻ കൗൺസലിംഗ് മാത്രം മതി എന്നൊരു അശാസ്ത്രീയമായ ധാരണ ഇന്ന് സമൂഹത്തിലുണ്ട്. ഇതിന് പിറകിൽ അറിഞ്ഞോ അറിയാതെയോ നടക്കുന്ന ചില തെറ്റായ ബോധവത്കരണങ്ങളാണ്. സ്ക്രീസോഫ്രീനിയ പോലുള്ള മാനസികപ്രശ്‌നങ്ങൾ മൂലം അക്രമാസക്തരായ രോഗികളെപ്പോലും ചികിത്സിക്കുന്നതിനായി സൈക്കോളജി സ്റ്റുകളുടെയും കൗൺസലർമാരുടെയും അടുത്ത് എത്തിക്കുന്ന പ്രവണത ഇന്ന് സാധാരണമാണ്.

ഈ സാഹചര്യം മുതലെടുത്ത് മതിയായ യോഗ്യ തയോ പരിശീലനമോ ഇല്ലാത്തവരായ പലരും മനോരോഗ ചികിത്സകരുടെ വേഷത്തിൽ സമൂഹത്തിൽ കൂണുപോലെ മുളച്ചുപൊങ്ങുന്നുണ്ട്. നിലവിൽ ഈ വിഷയത്തിൽ കൃത്യമായ നിയമങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ സർക്കാർ പുറപ്പെടുവി ക്കാത്തതിനാൽ ഇവരുടെ അടുക്കൽ എത്തുന്ന രോഗികൾക്ക് ശാസ്ത്രീയമായ ചികിത്സ ലഭിക്കാതെ പോകുന്നുണ്ട്.

'സൈക്കോസിസ്' വിഭാഗത്തിൽപ്പെട്ട സ്ക്രീസോഫ്രീനിയ പോലുള്ള രോഗങ്ങൾക്കും ആത്മഹത്യാപ്രവണത കാണിക്കുന്ന ഗുരുതരമായ വിഷാദരോഗം ബാധിച്ചവർക്കും അടിയന്തര മരുന്നുചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗം വഷളാ വുകയും കൊലപാതകം, ആത്മഹത്യ പോലുള്ള ദുരന്തങ്ങളിൽ കലാശിക്കുകയും ചെയ്യും.

എത്ര ഗുരുതരമായ മാനസിക പ്രശന്ങ്ങളെയും ചികിത്സിച്ച് മാറ്റാൻ കൗൺസലിംഗ് മാത്രം മതി എന്നൊരു അശാസ്ത്രീയമായ ധാരണ ഇന്ന് സമൂഹത്തിലുണ്ട്.
എത്ര ഗുരുതരമായ മാനസിക പ്രശന്ങ്ങളെയും ചികിത്സിച്ച് മാറ്റാൻ കൗൺസലിംഗ് മാത്രം മതി എന്നൊരു അശാസ്ത്രീയമായ ധാരണ ഇന്ന് സമൂഹത്തിലുണ്ട്.

എന്നാൽ ലഘുമനോരോഗങ്ങൾക്കും ചിലതരം ഫോബിയകൾക്കും കൗൺസലിംഗും സൈക്കോതെറാപ്പിയും ഫലപ്രദമാണെങ്കിലും മസ്തിഷ്‌കത്തിലെ ജൈവ- രാസഘടകങ്ങളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ തന്നെ ആവശ്യമായിവരും. അതേസമയം മരുന്നു ചികിത്സയോടൊപ്പം നടത്തുന്ന കൗൺസലിംഗും സൈക്കോ തെറാപ്പികളും രോഗശാന്തിക്ക് ആക്കംകൂട്ടാൻ സാധ്യതയുണ്ട്.

2. ആത്മഹത്യാസൂചനകൾ തള്ളിക്കളയരുത്.

കടുത്ത വിഷാദരോഗം പോലുള്ള മാനസികപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരിൽ പലരും മരണത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയോ ജീവിതം അവസാനിപ്പിക്കുമെന്ന് പറയുകയോ ചെയ്യാറുണ്ട്. എന്നാൽ ബന്ധുക്കൾ ഇതിനെ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാറില്ല. 'കുരയ്ക്കും പട്ടി കടിക്കില്ല' എന്ന പഴമൊഴി മനസ്സിലുള്ളതുകൊണ്ടാണ് പലപ്പോഴും അവർ ഇങ്ങനെ കരുതുന്നത്. അതേസമയം ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന രോഗികളിൽ അധികപേരും ആത്മഹത്യാശ്രമം നടത്തുകയോ ആത്മഹത്യയിൽ അഭയം തേടുക യോ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ആത്മഹത്യാപ്രവണതയുള്ള രോഗികളെ പ്രത്യേകം നിരീക്ഷിക്കുകയും കൃത്യമായ ചികിത്സ നൽകുകയും വേണം.

3. മാനസികരോഗങ്ങൾ മാറാരോഗങ്ങളല്ല

ഒരിക്കൽ മാനസികരോഗം വന്നുകഴിഞ്ഞാൽ അത് പൂർണ്ണമായി ചികിത്സിച്ച് മാറ്റാൻ കഴിയില്ല എന്നും, ജീവിതകാലം മുഴുവൻ രോഗിയായി തുടരേണ്ടിവരും എന്നുമുള്ള ധാരണ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. ചികിത്സയിലൂടെ അസുഖം മുഴുവനായി മാറിയാലും വ്യക്തികളെ മറ്റുള്ളവർ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് അപൂർവ്വമല്ല. ഇതുമൂലം രോഗം ഭേദമായവർ ചെറുതല്ലാത്ത മാനസികസമ്മർദ്ദങ്ങളെ നേരിടാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, മാനസികരോഗ ചികിത്സയിൽ ഈ അടുത്ത കാലത്തുണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി മിക്ക രോഗങ്ങളും ചികിത്സയിലൂടെ മാറ്റിയെ ടുക്കാനാവും. ചില രോഗങ്ങൾക്ക് തുടർച്ചയായി മരുന്നുകൾ കഴിക്കേണ്ടിവരുമെങ്കിലും ഇവർക്ക് വിവാഹജീവിതമടക്കമുള്ള സാധാരണജീവിതം വിജയകരമായി നയിക്കാനാവും.

4. തലമുറകളായി തുടരുന്ന അന്ധവിശ്വാസങ്ങൾ

മാനസികരോഗങ്ങൾ ‘ഭൂത- പ്രേത’ങ്ങളുടെ പ്രവർത്തന ഫലമാണെന്നും മന്ത്രവാദങ്ങൾ പോലുള്ള ക്രിയകളിലൂടെ അത് മാറ്റിയെടു ക്കാനാവുമെന്നുമുള്ള അന്ധവിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിൽ തലമുറകളായി തുടർ ന്നുവരുന്നയാണ്. ഇന്നും ഇത്തരം അന്ധവിശ്വാസങ്ങളെ പൂർണ്ണമായി മാറ്റിയെടുക്കാനാ യിട്ടില്ല.

അതുപോലെത്തന്നെ മനോരോഗചികിത്സയുടെ ഭാഗമായി നൽകിവരുന്ന ഇ.സി.ടിയെ (Electro convulsive therapy) കുറിച്ചും സമൂഹത്തിൽ വലിയ തോതിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു്. ഇതാകട്ടെ സിനിമ, സാഹിത്യം എന്നിവയുടെ സൃഷ്ടികളാണെന്ന് പറയാതിരിക്കാനാവില്ല. അക്രമാസക്തരായ രോഗികളെ വൈദ്യുതിഷോക്ക് നൽകി തളർത്തിയിടുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നതെന്നാണ് ഇപ്പോഴും സമൂഹത്തിലെ പലരും കരുതുന്നത്. രോഗി കഠിനമായ പീഢനം അനുഭവിക്കുന്നതായും വായിലൂടെ നുരയും പതയും വരുന്നതായുമാണ് നമ്മുടെ സിനിമകൾ ഈ ചികിത്സ യെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി പരിഷ്‌കരണങ്ങൾക്ക് വിധേയമായ ഈ ചികിത്സ ഇന്ന് തികച്ചും വേദനാരഹിതമായ ഒരു പ്രക്രിയയാ ണ്. വളരെ സൂക്ഷ്മതയോടെ തലച്ചോറിലൂടെ ചെറിയ രീതിയിലുള്ള വൈദ്യുത പ്രവാഹങ്ങൾ കടത്തിവിട്ട് അവിടെയുള്ള ജൈവ-രാസഘടകങ്ങളിൽമാറ്റങ്ങൾ സൃഷ്ടിക്കുന്നു. മേജർ ഡിപ്രസീവ് ഡിസോർഡർ, കടുത്ത ആത്മഹത്യാ പ്രവണത, കാറ്ററ്റോണിയ, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ തുടങ്ങിയ കഠിനവും മരുന്നു ചികിത്സയെ പ്രതിരോധിക്കുന്നതുമായ അവസ്ഥയിലാണ് ഇ.സി.ടി നൽകുന്നത്. തികച്ചും സുരക്ഷിതമാണ് ഈ ചികിത്സാസമ്പ്രദായം.

സാമൂഹികമായ ശാസ്ത്രീയ ബോധവൽക്കരണം മനോരോഗ ചികിത്സക്ക് അത്യന്താപേക്ഷിതമാവുന്നു.

READ: നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments