തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

‘‘ശ്വാസകോശ സംബന്ധമായ മിക്ക രോഗങ്ങൾക്കും പിന്നിൽ തൊഴിൽപരമായ ഘടകങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പങ്കു വഹിക്കുന്നുണ്ട്. രോഗങ്ങളുടെ ഗതിവിഗതികളിൽ തൊഴിലിടങ്ങളിലെ സാഹചര്യങ്ങളുടെ പങ്ക് പലപ്പോഴും തിരിച്ചറിയപ്പെടാറില്ല എന്നതാണ് യാഥാർഥ്യം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പി.എസ്. ഷാജഹാൻ എഴുതിയ ലേഖനം.

തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ നിരവധി അസുഖങ്ങൾക്കു വഴിവെക്കാറുണ്ട്. അവയിൽ മുഖ്യമാണ് തൊഴിൽജന്യ ശ്വാസകോശ രോഗങ്ങൾ. നിരന്തരം വായു അകത്തേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നതു വഴി പുറത്തെ അന്തരീക്ഷവുമായി അഭേദ്യബന്ധം പുലർത്തുന്ന ആന്തരാവയവമാണ് ശ്വാസകോശങ്ങൾ. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഏറെ സ്വാധീനിക്കുന്നതും ഇവയെ തന്നെ.

ശ്വാസകോശ സംബന്ധമായ മിക്ക രോഗങ്ങൾക്കും പിന്നിൽ തൊഴിൽപരമായ ഘടകങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പങ്കു വഹിക്കുന്നുണ്ട്. രോഗങ്ങളുടെ ഗതിവിഗതികളിൽ തൊഴിലിടങ്ങളിലെ സാഹചര്യങ്ങളുടെ പങ്ക് പലപ്പോഴും തിരിച്ചറിയപ്പെടാറില്ല എന്നതാണ് യാഥാർഥ്യം. ജോലിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ കാരണം ഉണ്ടാകുന്ന അല്ലെങ്കിൽ അവ പ്രേരണ ഘടകമായി പ്രവർത്തിക്കുന്ന ശ്വാസകോശ രോഗങ്ങളുടെ / വൈകല്യങ്ങളുടെ ഒരു കൂട്ടമാണ് തൊഴിൽജന്യ ശ്വാസകോശ രോഗങ്ങൾ എന്ന് സാമാന്യമായി പറയാം. ഈ അവസ്ഥകളെല്ലാം തൊഴിൽപരമല്ലാത്ത ഘടകങ്ങളാലും ഉണ്ടാകാം എന്നതുകൊണ്ട് തന്നെ ഒരു പ്രത്യേക രോഗത്തെ തൊഴിൽജന്യമോ അല്ലാത്തതോ ആയി തരംതിരിക്കുന്നത് അത്ര എളുപ്പമല്ല. നേരിട്ട് ജോലിയിൽ ഏർപ്പെടാത്ത വ്യക്തികൾക്ക് പോലും പരോക്ഷമായ സമ്പർക്കം വഴി വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടാകാമെന്നതിനാൽ ഇത് കൂടുതൽ സങ്കീർണ്ണമാണ്.

തൊഴിലുമായി ബന്ധപ്പെട്ട
പ്രധാന ശ്വാസകോശ രോഗങ്ങൾ

നേരിട്ടുള്ള ഒരു കാരണം വഴിയോ അല്ലെങ്കിൽ തൊഴിലിട സാഹചചര്യങ്ങളുമായുള്ള പരോക്ഷ സമ്പർക്കം വഴിയോ ഉണ്ടാകാനിടയുള്ള ശ്വാസകോശരോഗങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. തൊഴിലിടങ്ങളിൽ വാതകങ്ങൾ ശ്വസിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ, ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്), ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ, ശ്വാസകോശ അർബുദം, ശ്വാസകോശ ആവരണങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, തൊഴിലിടങ്ങളിലെ അണുബാധകൾ തുട ങ്ങിയവയിലൊക്കെ ജോലിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ കാരണമായി വർത്തിക്കാറുണ്ട്.

നേരിട്ടുള്ള ഒരു കാരണം വഴിയോ അല്ലെങ്കിൽ തൊഴിലിട സാഹചചര്യങ്ങളുമായുള്ള പരോക്ഷ സമ്പർക്കം വഴിയോ  ഉണ്ടാകാനിടയുള്ള ശ്വാസകോശരോഗങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്.
നേരിട്ടുള്ള ഒരു കാരണം വഴിയോ അല്ലെങ്കിൽ തൊഴിലിട സാഹചചര്യങ്ങളുമായുള്ള പരോക്ഷ സമ്പർക്കം വഴിയോ ഉണ്ടാകാനിടയുള്ള ശ്വാസകോശരോഗങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്.

തൊഴിലിടങ്ങളിൽ
വാതകങ്ങൾ ശ്വസിച്ചുണ്ടാകുന്ന
പ്രശ്നങ്ങൾ

തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന രാസഘടകങ്ങൾ നിറഞ്ഞ വായു ശ്വസിക്കുന്നത് ശ്വാസനാളികളിൽ നീർക്കെട്ടിന് കാരണമാകാം. സൂക്ഷ്മാണുക്കളും എൻഡോടോക്സിനുകളും ഉയർന്ന അളവിലുള്ള മലിനമായ പുകകളോ ജൈവപ്പൊടികളോ ഇടയ്ക്കിടെ ഉണ്ടാകുന്നത് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വ്യവസായിക സ്ഥാപനങ്ങളിൽ ഉണ്ടാകാറുള്ള സ്ഫോടനങ്ങൾ, തീപിടുത്തങ്ങൾ, വാതക ചോർച്ചകൾ എന്നിവയുടെ ഫലമായി പുറത്തുവരുന്ന വിഷവാതകങ്ങൾ, രാസ സംയുക്തങ്ങളുടെ സങ്കീർണ്ണ മിശ്രിതങ്ങൾ എന്നിവ ശ്വസിക്കുന്നതുവഴി ശ്വാസനാളികൾക്കും ശ്വാസകോശ കലകൾക്കും കേടുപാടുണ്ടാകാം. എന്നാൽ ഇത് എല്ലാവരെയും ഒരുപേലെ ബാധിക്കണമെന്നില്ല. വ്യക്തിയുടെ പ്രായം, ആരോഗ്യസ്ഥിതി, ജനിതകപരമായ പ്രത്യേകതകൾ തുടങ്ങി ഒട്ടനവധി ഘട കങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ ഇല്ലയോ എന്നതിനെ സ്വധീനിക്കാം.

ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ (ILD)

ശ്വാസകോശങ്ങൾ ദ്രവിച്ചുപോകുന്ന അവസ്ഥയായ ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ തൊഴിൽപരമായ ഘടകങ്ങളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. സിലിക്ക, ആസ്ബറ്റോസ്, കൽക്കരിപ്പൊടി എന്നിവ മൂലമുണ്ടാകുന്ന ന്യൂമോകോണി യോസിസ് ആണ് ധാതുപ്പൊടി ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രധാന തൊഴിൽപരമായ ശ്വാസകോശ രോഗങ്ങൾ. ശ്വാസകോശത്തിൽ പൊടി അടിഞ്ഞുകൂടുന്നത് മൂലമാണ് ഇവ ഉണ്ടാകുന്നത്. വിവിധ ഖനികളിൽ പണിയെടുക്കുന്ന തൊഴിലാളികളിലാണ് ഇതു സാധാരണ കണ്ടുവരുന്നത്. ഇത്തരം അസുഖങ്ങളെക്കുറിച്ചുള്ള മിക്ക പഠനങ്ങളും നടന്നിട്ടുള്ളതും ഇവരിൽ തന്നെ. നമ്മുടെ നാട്ടിലെ പാറ മട തൊഴിലാളികളിലും കെട്ടിടനിർമ്മാണം, ഗ്രാനൈറ്റ്-മാർബിൾ പോളിഷിങ് തുടങ്ങിയ മേഖലയിൽ ജോലിചെയ്യുന്നവരിലും ഇത്തരം രോഗങ്ങൾ വ്യാപകമാണ്.

ജൈവകണികകൾ തുടർച്ചയായി ശ്വസിക്കേണ്ടിവരുന്ന കർഷകർ, പ്രാവുകളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ആളു കൾ, പൗൾട്രി ഫാമുകളിലെ തൊഴിലാളികൾ എന്നിവരിൽ കൂടുതലായി കണ്ടുവരുന്ന ശ്വാസകോശകലകൾക്കു നീർക്കെട്ടുണ്ടാകുന്ന അമിത പ്രതികരണ ശ്വാസകോശ നീർക്കെട്ട് (Hypersensitivity Pneumonitis) ഇന്ത്യയിൽ കണ്ടുവരുന്ന പ്രധാന ഐ. എൽ. ഡി രോഗങ്ങളിലൊന്നാണ്.

സിലിക്കോസിസ് (Sillicosis),
ആസ്ബസ്റ്റോസിസ് (Asbestosis)

കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരിൽ കാണപ്പെടുന്ന കറുത്ത ശ്വാസകോശങ്ങൾ (Black Lung) എന്ന് വിളിക്കപ്പെടുന്ന കൽക്കരി തൊഴിലാളി ന്യൂമോ കോണിയോസിസ് (Coal workers Pnemoconiosis) തുടങ്ങിയ രോഗങ്ങൾ ന്യൂമോകോണിയോസിസ് വിഭാഗത്തിലെ പ്രധാനികളാണ്. എന്നാൽ തൊഴിൽജന്യ ശ്വാസകോശ രോഗങ്ങളുടെ വ്യാപ്‌തി ഇതുകൊണ്ടു തീരുന്നില്ല. ലോകമെങ്ങും വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് തൊഴിൽജന്യ ആസ്‌ത്‌മ. ഇതു കൂടാതെ ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് അഥവാ സി ഓ.പി.ഡി.), ലോഹക്കൂട്ടുകളുടെ പുക ശ്വസിച്ചുണ്ടാകുന്ന അസുഖങ്ങൾ തുടങ്ങി തൊഴിൽജന്യ ശ്വാസകോശരോഗങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.

സിലിക്കോസിസ് (Silicosis)

മണ്ണിലും കല്ലിലും മണലിലും ഉള്ള പ്രധാന ഘടകമാണ് സിലിക്ക. ഇത്തരം പരമ്പരാഗത തൊഴിൽമേഖലകളിൽ വര്‍ഷങ്ങളോളം ജോലി ചെയ്യുന്നവരിലാണ് സിലിക്കോസിസിനു സാധ്യത കൂടുതൽ. സിലിക്കപ്പൊടി ശ്വാസകോശത്തിലെത്തിയാലുടൻ പ്രശ്‌നമുണ്ടാകാറില്ല. വർഷങ്ങളോളം അവ അടിഞ്ഞുകൂടിയതിനുശേഷമാണ് ലക്ഷണങ്ങൾ തുടങ്ങുക. ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, ശ്വാസോച്ഛാസത്തിന്റെ നിരക്ക് അമിതമായി വർദ്ധിക്കുക, നെഞ്ചുവേദന തുടങ്ങി നിരവധി ലക്ഷണങ്ങൾ സിലിക്കോസിസിൽ ഉണ്ടാകാറുണ്ട്. ഇതൊക്കെത്തന്നെ മിക്ക ശ്വാസകോശരോഗങ്ങളുടെയും ലക്ഷണങ്ങളായതിനാൽ ഈ അവസ്ഥയിലും രോഗം കണ്ടുപിടിക്കപ്പെടണമെന്നില്ല. മിക്കപ്പോഴും എക്‌സ്‌റേ പരിശോധനയാണ് രോഗനിർണ്ണയത്തിന് വഴി യൊരുക്കുന്നത്. സിലിക്കപ്പൊടി ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാക്കി അവ ചെറിയ ചെറിയ പാടുകളായിത്തീരുന്നു. ഇത് എക്‌സ്-റേ പരിശോധനയിൽ കണ്ടെത്തി തുടർന്നുള്ള സി.ടി. സ്കാൻ പരിശോധനയിലൂടെ രോഗം ഏറക്കുറെ സ്ഥിരീകരി ക്കാം. ഈ രോഗാവസ്ഥ ഉള്ളവർക്ക് ക്ഷയരോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയിലു ണ്ടാകുന്ന കുറവു കാരണം ഉറങ്ങി ക്കിടക്കുന്ന ക്ഷയരോഗാണുക്കൾ സജീവമാകുന്നതാണിതിനു കാരണം.

മണ്ണിലും കല്ലിലും മണലിലും ഉള്ള പ്രധാന ഘടകമാണ് സിലിക്ക. ഇത്തരം പരമ്പരാഗത തൊഴിൽമേഖലകളിൽ വര്‍ഷങ്ങളോളം ജോലി ചെയ്യുന്നവരിലാണ് സിലിക്കോസിസിനു സാധ്യത കൂടുതൽ.
മണ്ണിലും കല്ലിലും മണലിലും ഉള്ള പ്രധാന ഘടകമാണ് സിലിക്ക. ഇത്തരം പരമ്പരാഗത തൊഴിൽമേഖലകളിൽ വര്‍ഷങ്ങളോളം ജോലി ചെയ്യുന്നവരിലാണ് സിലിക്കോസിസിനു സാധ്യത കൂടുതൽ.

ആസ്ബസ്റ്റോസിസ് (Asbestosis)

ആസ്‌ബസ്റ്റോസ് നാരുകൾ ശ്വാസകോശത്തിലെത്തി, അവി ടെ അടിഞ്ഞു കൂടുകയും വായു അറകളിലും മറ്റും നീർക്കെട്ടുണ്ടാക്കുകയും ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ആസ്‌ബസ്റ്റോസിസ്. വളരെ സങ്കീർണ്ണതകൾ സൃഷ്ടിച്ചേക്കാ വുന്ന ഒന്നാണിത്. ശ്വാസകോ ശാർബുദം, ശ്വാസകോശ ആവരണങ്ങളെ ബാധിക്കുന്ന അർബുദമായ മിസോത്തിലിയോമ (Mesothelioma) തുടങ്ങിയ മാരകമായ രോഗാവസ്ഥകൾക്ക് ഇത് കാരണമായേക്കാം. ഇതുകൊണ്ടൊക്കെ പല വികസിത രാജ്യങ്ങളിലും ആസ്‌ബസ്റ്റോസിന്റെ ഉപയോഗം നിരോധിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ നിരവധി മേഖലകളിൽ ഇത് ഇന്നും നിർബാധം ഉപയോഗിക്കപ്പെടുന്നു. വിവിധതരം ആസ്ബസ്റ്റോസ് നാരുകൾക്ക് ശ്വാസോച്ച്വാസത്തിലൂടെ ശ്വാസകോശങ്ങളിലെത്താനുള്ള കഴിവിൽ വ്യത്യാസമുണ്ട്. അവയുടെ ആകൃതിയെ അടിസ്ഥാനമാക്കി വായു അറകളിലെത്താനുള്ള സാധ്യതകളിൽ വ്യത്യാസമുണ്ട്. അതിനാൽ ചിലയിനം നാരുകൾ കൂടുതൽ പ്രശ്നമുണ്ടാക്കുമ്പോൾ മറ്റു ചിലവ അത്ര പ്രശ്‌നകാരികളാകാറില്ല. സിലിക്കോസിസിന്റെ കാര്യത്തിലെന്നപോലെ രോഗലക്ഷണങ്ങൾ വർഷങ്ങൾക്കുശേഷമേ പ്രത്യക്ഷപ്പെടാറുള്ളൂ. അവ രോഗനിർണയത്തിനു സഹായിക്കണമെന്നുമില്ല. ശ്വാസകോശ അർബുദത്തിന്റെയും, മീസോത്തീലിയോമയുടെയും കാരണം തേടുമ്പോഴായിരിക്കും ആസ്ബസ്റ്റോ സിന്റെ സാന്നിദ്ധ്യം സാധാരണ കണ്ടെത്തുക. അത്യപൂർവ്വ അർബുദമായ മീസോത്തീലിയോമയുടെ മുഖ്യകാരണം ആസ്ബസ്റ്റോസിസ്‌ തന്നെയത്രെ. അർബുദമൊന്നും വന്നില്ലെങ്കിൽപോലും ശ്വാസകോശങ്ങൾക്ക് കേടുപാടുണ്ടായി ഫൈബ്രോസിസ് (Fibrosis) എന്ന അവസ്ഥ ഉണ്ടാ കാനും ശ്വാസകോശ പരാജയത്തിലെത്തിക്കാനും ആസ്ബസ്റ്റോസിസ് ഇടയാക്കിയേക്കാം.

മറ്റു ന്യൂമോകോണിയോസിസുകൾ

കൽക്കരി തൊഴിലാളികളിൽ കണ്ടുവരുന്ന കറുത്ത ശ്വാസകോശരോഗം (Black Lung), പരുത്തിനാര് ശ്വാസകോശത്തിലെത്തി ഉണ്ടാകുന്ന ബിസ്സിനോസിസ് (Byssinosis), കരിമ്പിൻനാര്, ശ്വാസകോശത്തിലുണ്ടാ ക്കുന്ന ബാഗാസോസിസ് (Bagasossis), ഇരുമ്പ് അയിര് ഉണ്ടാക്കുന്ന സിഡറോസിസ് (Siderosis) തുടങ്ങിയവയൊക്കെ ഇത്തരം രോഗാവസ്ഥകൾക്ക് ഉദാഹരണങ്ങളാണ്. അലുമിനിയം, ബേറിയം, കൊബാൾട്ട്, പോളിവിനൈൽ ക്ലോറൈഡ് തുടങ്ങിയവയൊക്കെത്തന്നെ ന്യൂമോകോണിയോസിസ് എന്ന വിഭാഗത്തിൽപ്പെടുന്ന ശ്വാസകോശരോഗങ്ങൾക്ക് കാരണമാകാം.

ന്യൂമോകോണിയോസിസ്:
ചികിത്സ ദുഷ്കരം

ഇത്തരം അസുഖങ്ങൾക്കൊന്നിനും പൂർണ്ണസുഖം പ്രാപിക്കുന്ന ചികിത്സാമാർഗ്ഗങ്ങൾ നിലവിലില്ല എന്നതു ശ്രദ്ധിക്കേണ്ട കാര്യമാണ്. തൊഴിലിടങ്ങളിൽ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പുവരുത്തി തടയിടുക എന്നതാണ് കരണീയം. രോഗകാരണമാകുന്ന പൊടിയോ നാരുകളോ അടങ്ങിയ വായു വീണ്ടും ശ്വസിക്കാനിടയാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴി വാക്കുക വഴി അസുഖം തീവ്രതയിലെത്തുന്നതിനെ ഒരു പരിധി വരെ തടയാം.

രോഗിയുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ നല്‌കുക എന്നതാണ് പ്രധാന ചികിത്സാമാർഗ്ഗം. ശ്വാസതടസ്സം കുറയ്ക്കാനുള്ള മരുന്നുകൾ, ഓക്സിജൻ, കഫം പുറത്തുകളയാൻ സഹായിക്കുന്ന ഫിസിയോതെറാപ്പി തുടങ്ങിയവ ഉദാഹരണങ്ങൾ.

അസുഖംവരാതെ നോക്കുക എന്നതാണ് ഏറെ പ്രധാനം. ഇത്തരം മേഖലകളിൽ ജോലി നോക്കുന്നവരെ ഇടയ്ക്കിടെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി തൊഴിൽജന്യ രോഗങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തണം. അസുഖബാധിതർക്ക് അപകടം കുറഞ്ഞ മറ്റു തൊഴിൽമേഖലകളിൽ ജോലി ഉറപ്പാക്കുകയും വേണം. പൊടിശല്യം കുറയ്ക്കാ ൻ ഇടയ്ക്കിടെ വെള്ളം തളിക്കുക, മാസ്‌കുകൾ, റെസ്പ‌ിറേറ്റർ (Respirator) തുടങ്ങിയ സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കുക, ആസ്ബസ്റ്റോസ് ഉപയോഗം കുറയ്ക്കുക, ആസ്ബസ്റ്റോസിനു പകരം ഉപയോഗിക്കാവുന്ന വസ്‌തുക്കൾ ഉപയോഗിക്കുക എന്നതും പ്രധാനം.

പല തൊഴിലാളികൾക്കും രോഗകാരണങ്ങളെപ്പറ്റി കാര്യ മായ ധാരണ ഉണ്ടാകണമെന്നില്ല. അവരെ ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരിക്കുക എന്നതിന് അടിയന്തിര പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും ഇത്തരം അസുഖങ്ങൾ വന്നാൽ വ്യക്തികൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ചെറിയതോതിലുള്ള സഹായമൊക്കെ ലഭ്യമാണെങ്കിലും ഇത്തരം കാര്യങ്ങളിൽ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അത്ര മികച്ചതാണെന്നു പറയുക വയ്യ.

തൊഴിൽജന്യ ശ്വാസകോശരോഗങ്ങളുടെ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ആസ്ത്‌മ. ഏകദേശം 5 മുതൽ 10 ശതമാനം വരെ ആളുകളിൽ ആസ്ത‌്‌മയുണ്ടാകുന്നത് തൊഴിൽ സാഹചര്യങ്ങളിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്‌ത തൊഴിൽ മേഖലകളിൽ ഉള്ള നിരവധി രാസവസ്തുക്കളുമായുള്ള സമ്പർക്കം, പൊടിപടലങ്ങൾ ഇതൊ ക്കെ ആസ്‌ത്‌മയ്ക്കു കാരണമാകാം. കെട്ടിടനിർമ്മാണം, ഖനി, തടിമില്ലുകൾ, തുണിമില്ലുകൾ, വെൽഡിങ് കേന്ദ്രങ്ങൾ, പെയിന്റ്‌ പ്ലാസ്റ്റിക് നിർമ്മാണമേഖല തുടങ്ങി ഒട്ടനവധി തൊഴിൽ സാഹചര്യങ്ങളിൽ ആസ്ത്മ വ്യാപകമാണ്. നമ്മുടെ നാട്ടിലെ കയർ തൊഴിലാളി മേഖലയിൽ ആസ്ത്മ വളരെ കൂടുതലാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തൊഴിൽ സാഹചര്യങ്ങൾ, രോഗസ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയാണ് തൊഴിൽജന്യ ആസ്‌ത്മ നിർണയിക്കുന്നത്. ഒരു പ്രത്യേക തൊഴി ലിൽ ഏർപ്പെട്ടതിനുശേഷമാണോ അസുഖം തുടങ്ങിയത്, ജോലിക്കിടയിലോ, ജോലി കഴിഞ്ഞോ അസുഖം അധികരിക്കാറുണ്ടോ ജോലിയിൽനിന്ന് വിട്ടുനില്ക്കുമ്പോൾ അസുഖാവസ്ഥയ്ക്ക് ശമനമുണ്ടാകാറുണ്ടോ എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് രോഗനിർണ്ണയം നടത്തുക. തൊഴിലിടങ്ങൾ സന്ദർശിച്ച് തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്തിയുള്ള പരി ശോധനകളും വേണ്ടിവരാറുണ്ട്. ശ്വാസകോശങ്ങളുടെ സങ്കോചവികാസശേഷി അറിയാനുള്ള സ്പൈറോമെട്രി പരിശോധനയും രോഗനിർണയത്തിൽ പ്രധാനം.

ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ

പുകവലിയാണ് പ്രധാന രോഗ കാരണമെങ്കിലും ജോലിസ്ഥലത്തെ പൊടിപടലങ്ങൾ, പുക, രാസവസ്തുക്കൾ അടങ്ങിയ വാതകങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതും ദീർഘകാല ശ്വാസതടസ്സ രോഗങ്ങളുടെ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്- COPD) സാധ്യത വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ വാഹനങ്ങളിൽ നിന്നുള്ള പെട്രോൾ - ഡീസൽ പുക നിരന്തരം ശ്വസിക്കേണ്ടി വരുന്ന തൊഴിലുകളിൽ ഏർപെട്ടവർ, ഖനിത്തൊഴിലാളികൾ, ധാതു പൊടികൾ, ജൈവ പൊടികൾ, എന്നിവയുമായി തൊഴിൽപരമായി സമ്പർക്കം പുലർത്തുന്നവർ തുടങ്ങിയവരിൽ ഇത്തരം രോഗങ്ങൾ ഉണ്ടാകാനും അവ തീവ്ര മാകാനും സാധ്യത ഏറെ. ധാതു കണികകൾ (കൽക്കരി, സിലിക്ക, കൊബാൾട്ട്), ജൈവ പൊടികൾ (പരുത്തി, ധാന്യം, മരപ്പൊടി), ശ്വാസനാളികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വാതക ങ്ങൾ (ഐസോ സയനേറ്റുകൾ, വെൽഡിംഗ് പുക, അമോണിയ, ക്ലോറിൻ) തുടങ്ങിയവയുമായി തുടർച്ചയായി സമ്പർക്കത്തിലേർപ്പെടേണ്ടി വരുന്നവരിലും COPD കൂടുതലായി കണ്ടുവരുന്നു.

തൊഴിൽജന്യ ആസ്ത്മയുടെയും COPD യുടെയും ചികിത്സയും മറ്റു കാരണങ്ങളാലുണ്ടാകുന്ന ഇത്തരം രോഗങ്ങളുടെ ചികിത്സയും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇൻഹേലറുകൾ വഴി മരുന്നുകൾ നൽകുന്ന ചികിത്സ തന്നെ പ്രധാനം. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുകയും ശരിയായ ചികിത്സ തേടു കയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

ഇതുവരെ ചർച്ച ചെയ്ത അസുഖങ്ങൾക്ക് പുറമെ നിരവധി അണുബാധകൾ പടർന്നുപിടിക്കാനും തൊഴിലിട സാഹചര്യങ്ങൾ വഴിവെക്കുന്നു. വേണ്ടത്ര വായു സഞ്ചാരമില്ലാത്ത ഫാക്ടറികളിലും മറ്റും ഫ്ലൂ, കോവിഡ്, വൈറൽ - ബാക്റ്റീരിയൽ ന്യൂമോണിയകൾ, ക്ഷയം തുടങ്ങിവയൊക്കെ ഒരാളിൽ നിന്നും പലരിലേക്കു പകരാൻ സാധ്യത ഏറെയാണല്ലോ.

തൊഴിൽജന്യ ആസ്ത്മയുടെയും COPD യുടെയും ചികിത്സയും മറ്റു കാരണങ്ങളാലുണ്ടാകുന്ന ഇത്തരം രോഗങ്ങളുടെ ചികിത്സയും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇൻഹേലറുകൾ വഴി മരുന്നുകൾ നൽകുന്ന ചികിത്സ തന്നെ പ്രധാനം.
തൊഴിൽജന്യ ആസ്ത്മയുടെയും COPD യുടെയും ചികിത്സയും മറ്റു കാരണങ്ങളാലുണ്ടാകുന്ന ഇത്തരം രോഗങ്ങളുടെ ചികിത്സയും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇൻഹേലറുകൾ വഴി മരുന്നുകൾ നൽകുന്ന ചികിത്സ തന്നെ പ്രധാനം.

പ്രതിരോധം പ്രധാനം

പൊതുവേ പറഞ്ഞാൽ തൊഴിൽ സാഹചര്യങ്ങൾ നിരവധി ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകാം. അവയിൽ പലതും രോഗിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും തൊഴിൽ ചെയ്യാൻ പ്രാപ്‌തരല്ലാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്യാം. മിക്ക തൊഴിൽജന്യ ശ്വാസകോശ രോഗങ്ങൾക്കും (ആസ്‌ത്‌മയ്‌ക്കൊഴികെ) കാര്യമായ ഫലം കിട്ടുന്ന ചികിത്സാമാർഗ്ഗങ്ങളില്ലെന്നുള്ളതാണ് വസ്‌തുത. രോഗകാരണമാകുന്ന സാഹചര്യങ്ങളിൽ കൈയുറകൾ, മാസ്‌കുകൾ, ഗൗണുകൾ തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതായി വരാം. ഇതൊക്കെ പാലിക്കാൻ തൊഴിലാളികളും വേണ്ടത്ര സുരക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്താൻ തൊഴിലുടമകളും ശ്രദ്ധിക്കേണ്ടതുണ്ട്. കുറച്ചു പേർക്കെങ്കിലും നിലവിലെ തൊഴിലിൽ നിന്നും മാറി താരതമ്യേന പ്രശ്നമുണ്ടാകാത്ത മറ്റു തൊഴിൽ സ്വീകരിക്കുക (Occupational rehabilitation) എന്നതും ആവശ്യമായി വന്നേക്കാം. തൊഴിലിടങ്ങൾ സുരക്ഷിതമാക്കി ഇത്തരം രോഗങ്ങളെ കഴിവതും തടയുക എന്നതാണ് ഏറ്റവും പ്രധാനം. തൊഴിലാളിയും തൊഴിലുടമയും സർക്കാരും ആരോഗ്യ ഏജൻസികളും കൂട്ടായി പ്രവർത്തിച്ചാലേ ഇതു സാധ്യമാകൂ. ദിവസത്തിന്റെ മൂന്നിലൊന്നോളം സമയം ചില വിടുന്ന തൊഴിലിടങ്ങൾ ആരോഗ്യകരമാകണം, സുരക്ഷിതമാകണം. ആ ഉത്തരവാദിത്വം എല്ലാവരുടേതുമാണ്, നാം ഓരോരുത്തരുടേതുമാണ്.

READ: രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments