മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലമാകുമ്പോൾ കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശക്തി കുറവായിരിക്കും. അസുഖം കൊണ്ട് രോഗപ്രതിരോധശക്തി കുറഞ്ഞവരിൽ അണുബാധമൂലം പ്രമേഹം അനിയന്ത്രമാവുകയും ഇൻഫക്ഷൻ തീവ്രമാവുകയും ചെയ്യാം. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ളവരിൽ രോഗകാഠിന്യം കൂടാം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അബ്ദുൽ സത്താർ എ.എ എഴുതിയ ലേഖനം.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളം വരണ്ടുണങ്ങും. വേനൽ പാരമ്യത്തിലെത്തും. പലയിടങ്ങളിലും വേനൽ മഴ പെയ്യും. മാനവും ഭൂമിയും തണുക്കും. ജൂണായാലോ, മൺസൂൺ തുടങ്ങുകയായി. പിന്നെ പെരുമഴക്കാലമായി.

മഴയോർമ്മകൾ ഗൃഹാതുരത്വമുളവാക്കും. ഇത്തവണയും വേനൽ മഴ പെയ്തപ്പോൾ മനസ്സിലെ മഴയോർമ്മകൾ നനഞ്ഞ് തളിർത്തു. മഴയുടെ സംഗീതമെന്നത് പ്രകൃതിയുടെ ഗീതമാണ്. ഭൂമിയിലെ പെർഫക്ട് ഓർക്കസ്​ട്ര. താളമേളങ്ങളോടെ ഇടിയും മിന്നലും ഉത്സവപ്രതീതി നൽകും. ആദ്യ വേനൽ മഴ പെയ്തിറങ്ങിയാൽ ഒരു മണമുണ്ട്. പുതുമണ്ണിന്റെ മണം. അമ്മയുടെ മുലപ്പാലിന്റെ മണം പോലെ എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന മണം.

മഴ കാണുന്നതും കേൾക്കുന്നതും ഒരനുഭവമാണ്. വേറെ ഒരു ശബ്ദവുമില്ലാതെ മഴയുടെ ശബ്ദം മാത്രം കേൾക്കുക. കാവ്യാത്മക സംഗീതമാണത്. ആകാശത്ത് നിന്നും ഇറങ്ങിവരുന്ന മഴത്തുള്ളികൾ വീണക്കമ്പികൾ പോലെയാണ്. ഒരറ്റം ആകാശത്തും മറ്റെ അറ്റം നമ്മുടെ മനസ്സിലും. അത് സംഗീതസ്വരങ്ങളുണ്ടാക്കും. അത് നമുക്ക് കേൾക്കാനാവും.

മഴയോർമ്മകൾ ഗൃഹാതുരത്വമുളവാക്കും. ഇത്തവണയും വേനൽ മഴ പെയ്തപ്പോൾ മനസ്സിലെ മഴയോർമ്മകൾ നനഞ്ഞ് തളിർത്തു.
മഴയോർമ്മകൾ ഗൃഹാതുരത്വമുളവാക്കും. ഇത്തവണയും വേനൽ മഴ പെയ്തപ്പോൾ മനസ്സിലെ മഴയോർമ്മകൾ നനഞ്ഞ് തളിർത്തു.

നമുക്ക് മഴയെ ആസ്വദിക്കാനാവണമെങ്കിൽ, ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്​ഥിതിയുണ്ടാവണം. രോഗാതുരതയിൽ നിന്ന് മുക്തി നേടണം. മഴക്കാലം പലപ്പോഴും പകർച്ചവ്യാധികളുടെയും കാലമാണ്. വിട്ടുമാറാത്ത അസുഖങ്ങളുള്ളവരുടെ രോഗം മൂർഛിക്കുന്ന സമയം. കുട്ടികളും പ്രായം കൂടിയ വരും രോഗാതുരരാകുന്ന കാലവും.

രോഗാതുരതയുടെ അടിസ്​ഥാനതത്വമാണല്ലോ വ്യക്തിയും രോഗാണുക്കളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം. (Host - Agent - Enviornment). രോഗം പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പരിതസ്​ഥിതിയിലുണ്ടാകുന്ന ഏതു മാറ്റവും രോഗാതുരതയ്ക്ക് കാരണമാവാം. മഴക്കാലമാകുമ്പോൾ അന്തരീക്ഷത്തിൽ ഈർപ്പമുണ്ടാകുന്നു. അത് രോഗം പരത്തുന്ന സൂക്ഷ്മാണുക്കളായ ബാക്ടീരിയകൾക്കും വൈറസ്സുകൾക്കും അപൂർവ്വമായെങ്കിലും ഫംഗസ്സുകൾക്കും അനുയോജ്യമായ സാഹചര്യമാണ്. കൂടാതെ കൊതുക്, ഈച്ച, മറ്റു പ്രാണികൾ വഴി മനുഷ്യരിലേക്ക് പകരുന്ന സാംക്രമിക രോഗങ്ങളുടെയും കാലവുമാണ്.

മഴക്കാലമാകുമ്പോൾ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകേതുണ്ട്. പ്രത്യേകിച്ചും കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശക്തി കുറവായിരിക്കും. അസുഖം കൊണ്ട് രോഗപ്രതിരോധശക്തി കുറഞ്ഞവരിൽ അണുബാധ മൂലം പ്രമേഹം അനിയന്ത്രമാവുകയും ഇൻഫക്ഷൻ തീവ്രമാവുകയും ചെയ്യാം. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ളവരിൽ രോഗകാഠിന്യം കൂടാം. നിയന്ത്രണവിധേയമായ ആസ്​തമ, പുകവലി കൊണ്ടുണ്ടാവുന്നതോ അല്ലാത്തതോ ആയ ബ്രോങ്കൈറ്റിസ്​, ക്രോണിക് ഒബ്സ്​ട്രക്ടീവ് പൾമണറി ഡിസീസ്​ (COPD), അലർജി ഇവ മൂർച്ഛിച്ച് അപകടാവസ്​ഥയിൽ എത്താം. മറ്റു ശ്വാസകോശരോഗങ്ങൾ, ചുമ, ശ്വാസം മുട്ട്, കഫ കെട്ട് മൂക്കൊലിപ്പ് തുടങ്ങിയവയുടെയും കാലമാണ് മഴക്കാലം. സ്​ഥിരമായി ഇൻഹേലർ പോലെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മഴക്കാലത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞി രിക്കണം. രോഗം മൂർച്ഛിക്കാതെ നോക്കാൻ ഉപകാരപ്പെടും. സ്വയം ചികിത്സ പാടില്ല. ആരോഗ്യപ്രശ്നമുായാൽ അടുത്തുള്ള ഒരു ഡോക്ടറെ സമീപിക്കുക. അവരുടെ അഭിപ്രായമനുസരിച്ചു വേണ്ടുന്നത് ചെയ്യുക.

ആരോഗ്യ ബോധവൽക്കരണം അത്യാവശ്യമാണ്. സർക്കാർതലത്തിൽ ഒരു വലിയ നെറ്റ് വർക്ക് തന്നെയുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ പത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തകളിൽ ഒന്നാണ് ജില്ലാ ഭരണാധികാരികളുടെ മഴക്കാല രോഗങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാനുള്ള അവലോകനയോഗങ്ങൾ. ആരോഗ്യ ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുത്ത് ആ അറിവു പങ്കിടുക.

കൈകൾ കഴുകുക.
മാസ്​കുകളുടെ ഉപയോഗം: തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും ഒരു ടൗവൽ കൊണ്ടോ കൈ കൊണ്ടോ മറച്ചുപിടിക്കുക തുടങ്ങിയവ ശീലിക്കേണ്ടതാണ്. അവ പകർച്ചവ്യാധികളുടെ സംക്രമണം തടയും.
തണുപ്പിച്ചതും പഴയതുമായ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കണം.
സ്​ഥിരരോഗികളായവർ ആൾക്കാർ തിങ്ങിനിറയുന്ന സ്​ഥലങ്ങളിൽ പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണം.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും കർശനമായും പാലിക്കണം.

മേൽപറഞ്ഞ കാര്യങ്ങൾ പൊതുവായും മഴക്കാലത്ത് പ്രത്യേകിച്ചും പാലിക്കേണ്ട മര്യാദകളാണ്. അതുവഴി നമുക്ക് സുസ്​ഥിതിയുണ്ടാക്കുവാൻ കഴിയും. രോഗപ്രതിരോധമാണല്ലോ രോഗം വന്നു ചികിത്സിക്കുന്നതിനേക്കാളും നല്ലത്. മഴക്കാല രോഗങ്ങൾ നേരിടാനുള്ള മുൻകരുതലുകൾ എടുത്താൽ രോഗാതുരരാവുന്നതിൽ നിന്ന് നമുക്ക് മാറിനിൽക്കാൻ കഴിയും.

1985- ൽ ഇറങ്ങിയ ആജ് എന്ന ഹിന്ദി സിനിമയിലെ ഗാനത്തിലെ രു വരികൾ ഓർമ്മ വരുന്നു:

വോ കാഗസ്​ കി കഷ്തി
വോ ബാരിഷ് കി പാനി:

കടലാസു തോണികളും മഴവെള്ളവും നിറഞ്ഞുനിൽക്കുന്ന ശൈശവത്തിന്റെ വസന്തം മാത്രം എനിക്ക് തന്നേക്കൂ.... ഞാൻ പുതു മഴക്കായി കാത്തിരിക്കുന്നു. ആർത്തുല്ലസിക്കാൻ. മഴയുടെ കാഴ്ച കാണാനും ഈണം കേൾക്കാനും.

ഇതൊന്നും അനുഭവിക്കാൻ കഴിയാത്ത കർമ്മനിരതരായ ഒരുകൂട്ടരുണ്ട് നമ്മുടെ ഇടയിൽ. ആരോഗ്യ പ്രവർത്തകർ. മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ സദാ തയ്യാറായി നിൽക്കുന്നവർ. അവരോട് സഹകരിക്കണം, അവർ പറയുന്നത് കേൾക്കണം. വരുന്ന മഴക്കാലം പ്രകൃതിയുടെ താളവും മേളവും ഉൾക്കൊള്ളാൻ കഴിയുന്ന ആരോ ഗ്യകരമായ നാളുകളാവട്ടെ എന്ന് പ്രത്യാശിക്കുന്നു.


READ: മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments