പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

പ്രമേഹം, ഏതവസ്ഥയിലാണെങ്കിലും, ഔഷധം ഏതായാലും, ദീർഘകാല ചികിത്സ വിജയിക്കണമെങ്കിൽ ‘സ്വയം ഗ്ലൂക്കോസ് നിരീക്ഷണം’ അനിവാര്യമാണ്. ഇത് ഇല്ലാത്തിടത്തോളംകാലം മറ്റെന്ത് മാർഗ്ഗം സ്വീകരിച്ചാലും 95% പ്രമേഹരോഗികൾക്കും പ്രമേഹ അനുബന്ധ രോഗങ്ങൾ വരും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജ്യോതിദേവ് കേശവദേവ് എഴുതിയ ലേഖനം.

മുകുന്ദൻ നിഷ്കളങ്കമായാണ് പറഞ്ഞു തുടങ്ങിയത്. "സർ ഞാൻ വളരെ നല്ലൊരു രോഗിയാണ്. പത്തുവർഷമായി എന്നെ ചികിത്സിക്കുന്ന ഡോക്ടർ എനിക്ക് കുറിച്ചുതന്ന ഔഷധങ്ങൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം പോലും മരുന്ന് ഞാൻ ഒഴിവാക്കിയിട്ടില്ല. മധുരം ഞാൻ കഴിക്കാറില്ല. എന്നിട്ടും എന്തുകൊണ്ടാണ് എന്റെ കിഡ്നിക്ക് അസുഖം വന്നത്?".
48 വയസ്സുള്ള മുകുന്ദന്റെ ചോദ്യം ധാരാളം രോഗികൾക്കുള്ള ആശങ്ക തന്നെയാണ്. ഇതിന്റെ മറുപടിയാണ് ഞാൻ ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

പ്രമേഹം, ഏതവസ്ഥയിലാണെങ്കിലും, ഔഷധം ഏതായാലും, ദീർഘകാല ചികിത്സ വിജയിക്കണമെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ- "സ്വയം ഗ്ലൂക്കോസ് നിരീക്ഷണം". ഇത് നാം കരുതുന്നതുപോലെ എളുപ്പമല്ല. എന്നാൽ ഇത് ഇല്ലാത്തിടത്തോളംകാലം മറ്റെന്ത് മാർഗ്ഗം സ്വീകരിച്ചാലും 95% പ്രമേഹരോഗികൾക്കും പ്രമേഹ അനുബന്ധ രോഗങ്ങൾ വരും.

പ്രമേഹ ചികിത്സ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് മാത്രമല്ല; മറ്റനവധി പ്രമേഹ അനുബന്ധ രോഗങ്ങൾ തടയുന്നതിന് മരുന്നുകളും, കൂടാതെ ഭക്ഷണക്രമീകരണവും വ്യായാമവും അങ്ങനെ പലതും ഒപ്പം വേണം.
പ്രമേഹ ചികിത്സ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് മാത്രമല്ല; മറ്റനവധി പ്രമേഹ അനുബന്ധ രോഗങ്ങൾ തടയുന്നതിന് മരുന്നുകളും, കൂടാതെ ഭക്ഷണക്രമീകരണവും വ്യായാമവും അങ്ങനെ പലതും ഒപ്പം വേണം.

സ്വയം ഗ്ലൂക്കോസ് നിരീക്ഷണം എന്നത് ക്ഷമയോടെ ഒരു വിദ്യാർത്ഥി എന്ന പോലെ ദിവസങ്ങളും മാസങ്ങളും എടുത്ത് പഠിക്കേണ്ട പ്രക്രിയയാണ്.

എന്തുകൊണ്ട് ഗ്ലൂക്കോസ് നിരീക്ഷിക്കണം?

പ്രമേഹം എന്നാൽ രക്തത്തിലെ പഞ്ചസാര കൂടുതലാകുന്ന അവസ്ഥയാണെന്ന് എല്ലാവർക്കും അറിയാം. പ്രമേഹം ചികിത്സിക്കുന്നത് രക്തത്തിലെ പഞ്ചസാര നോർമലാക്കി നിലനിർത്താനാണ് എന്നതും മിക്കവർക്കും അറിയാം. പക്ഷേ പലർക്കും അറിയാതെ പോകുന്ന വസ്തുത, പ്രമേഹ ചികിത്സയിൽ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ പ്രമേഹം നോർമൽ അളവിലേക്ക് വരണമെന്നില്ല എന്നതാണ്. കൂടാതെ അത് നോർമൽ അളവിലേക്ക് വരുന്ന വേളയിൽ ജീവനുതന്നെ ഭീഷണിയാവുന്ന വിധത്തിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നുപോകാനുള്ള സാഹചര്യം വളരെ കൂടുതലാണ്. ഇങ്ങനെ നിരവധി സങ്കീർണതകൾ ചികിത്സയിലുണ്ട് എന്ന കാരണത്താലാണ് പ്രമേഹ ചികിത്സ വളരെ ബുദ്ധിമുട്ടായി മാറുന്നതും, ബഹുഭൂരിപക്ഷം പേർക്കും അത് പരാജയപ്പെട്ട് മറ്റ് അനുബന്ധ രോഗങ്ങൾ വന്നെത്തുന്നതും.

പ്രമേഹ ചികിത്സ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് മാത്രമല്ല; മറ്റനവധി പ്രമേഹ അനുബന്ധ രോഗങ്ങൾ തടയുന്നതിന് മരുന്നുകളും, കൂടാതെ ഭക്ഷണക്രമീകരണവും വ്യായാമവും അങ്ങനെ പലതും ഒപ്പം വേണം. പക്ഷെ രക്തത്തിലെ പഞ്ചസാര സ്വയം നിരീക്ഷിക്കുന്നതിലൂടെ മാത്രമേ മേൽ വിവരിച്ച ലക്ഷ്യത്തിലെത്തുവാനും അത് നിലനിർത്തുവാനും സാധിക്കുകയുള്ളൂ.

ഗ്ലൂക്കോസ് എങ്ങനെ സ്വയം നിരീക്ഷിക്കാം?

ഗ്ലൂക്കോസ് സ്വന്തമായി നിരീക്ഷിക്കുവാൻ രണ്ട് സംവിധാനങ്ങളാണുള്ളത്; കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെ നാം ഉപയോഗിച്ചുവരുന്ന ഗ്ലൂക്കോസ് മീറ്ററുകൾ, മറ്റൊന്ന് കഴിഞ്ഞ 20 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസേസ്. ഈ രണ്ട് സംവിധാനങ്ങൾ തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്. എന്നാൽ രോഗികൾ അറിഞ്ഞിരിക്കേണ്ടത് ഗ്ലൂക്കോസ് എപ്പോഴൊക്കെയാണ് നിരീക്ഷിക്കേണ്ടത്, അത് എത്ര ആവർത്തി വേണം തുടങ്ങി രണ്ട് ഡസനോളം വസ്തുതകളാണ്. ഇവയെല്ലാം തീരുമാനിക്കുന്നത് ഓരോ രോഗികളുടെയും രോഗത്തിന്റെ തീവ്രതയും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതൊക്കെയാണ് എന്നതിനെയുമൊക്കെ ആശ്രയിച്ചിരിക്കും.

സ്ട്രക്ച്ചേഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം എപ്പോഴെങ്കിലുമൊക്കെ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തപരിശോധന നടത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകില്ല.
സ്ട്രക്ച്ചേഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം എപ്പോഴെങ്കിലുമൊക്കെ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തപരിശോധന നടത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകില്ല.

ഉദാഹരണത്തിന്, ഗ്ലൂക്കോസ് മീറ്ററിൽ രക്ത പരിശോധന നടത്തുന്നവർക്ക് ആഹാരത്തിനു മുൻപും ആഹാരത്തിനു രണ്ടു മണിക്കൂർ ശേഷവുമാണ് പരിശോധന നടത്തേണ്ടത്. ഇതുകൂടാതെ രാത്രി ഉറങ്ങുന്നതിനു മുൻപായി ചിലപ്പോൾ പരിശോധിക്കേണ്ടതായിവരും. ഇത് ഒരു ദിവസം പല ആവർത്തി നിരീക്ഷിക്കാൻ കഴിയാത്തവർക്ക് ഒരാഴ്ചയിലെ പല ദിവസങ്ങളിലായി ഇത് പരിശോധിക്കുവാൻ നിർദ്ദേശം നൽകാറുണ്ട്. ഇങ്ങനെ കൃത്യമായിട്ട് ഗ്ലൂക്കോസ് നിരീക്ഷിച്ച് ചികിത്സിക്കുന്നതിനെയാണ് സ്ട്രക്ച്ചേഡ് സെൽഫ് മോണിറ്ററിംഗ് ഓഫ് ബ്ലഡ് ഗ്ലൂക്കോസ് (Structured Self Monitoring of Blood Glucose) എന്ന് പറയുന്നത്.

ഇങ്ങനെ സ്ട്രക്ച്ചേഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം എപ്പോഴെങ്കിലുമൊക്കെ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തപരിശോധന നടത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകില്ല. ഇങ്ങനെ ഗ്ലൂക്കോസ് പല ആവർത്തിയായി നോക്കുന്നതിലൂടെ ഭക്ഷണം ക്രമീകരിക്കു വാനും ഔഷധങ്ങളുടെ അളവ് പുനർനിർണയിക്കുവാനും സാധിക്കും.

പല ബ്രാൻഡഡ് ഗ്ലൂക്കോമീറ്ററുകളും ഇപ്പോൾ കണക്റ്റഡ് ഗ്ലൂക്കോമീറ്ററുകളാണ്. ഇതിന്റെ അർത്ഥം മൊബൈൽ ഫോണിൽ ഒരു ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്തിലൂടെ ഗ്ലൂക്കോമീറ്റർലേക്ക് വയർലെസ് ആയി കണക്ട് ചെയ്യാൻ സാധിക്കും. നമ്മൾ ഗ്ലൂക്കോസ് നോക്കുന്ന നിമിഷം മൊബൈൽ ഫോൺ ആപ്പിലേക്ക് ആ സംഖ്യ എത്തുകയും ക്ലൗഡിൽ ഡാറ്റ സൂക്ഷിക്കുകയും, ഡോക്ടർക്ക് തുടർചികിത്സയ്ക്ക് ആവശ്യമായ പ്രധാനപ്പെട്ട ഗ്രാഫുകളും പാറ്റേണുകളും ക്ലൗഡിൽ ലഭ്യമാവുകയും ചെയ്യും.

നമ്മുടെ രക്തത്തിലെ പഞ്ചസാര കൂടുന്നതും, കുറയുന്നതും, നോർമലായി നിൽക്കുന്നതും 40- ലേറെ ഘടകങ്ങളുടെ സ്വാധീനത്തലാണ്. അതിൽ ഭക്ഷണവും വ്യായാമവും രണ്ട് പ്രധാന ഘടകങ്ങൾ മാത്രമാണ്. ഇത് കൂടാതെ ഉറക്കം, മാനസിക ഉല്ലാസം, മനസിക സംഘർഷം, ആർത്തവം, ഇൻഫെക് ഷൻ തുടങ്ങി നിരവധി ഘടകങ്ങൾ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
നമ്മുടെ രക്തത്തിലെ പഞ്ചസാര കൂടുന്നതും, കുറയുന്നതും, നോർമലായി നിൽക്കുന്നതും 40- ലേറെ ഘടകങ്ങളുടെ സ്വാധീനത്തലാണ്. അതിൽ ഭക്ഷണവും വ്യായാമവും രണ്ട് പ്രധാന ഘടകങ്ങൾ മാത്രമാണ്. ഇത് കൂടാതെ ഉറക്കം, മാനസിക ഉല്ലാസം, മനസിക സംഘർഷം, ആർത്തവം, ഇൻഫെക് ഷൻ തുടങ്ങി നിരവധി ഘടകങ്ങൾ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.

നേരിട്ട് ആശുപത്രിയിൽ പോകുന്നതുകൂടാതെ ടെലിമെഡിസിൻ കൺസൾട്ടേഷൻ സൗകര്യമുള്ള ക്ലിനിക്കുകളാണെങ്കിൽ ക്ലൗഡ് ഡാറ്റാസെറ്റിലൂടെ ചികിത്സയിലെ പ്രധാന നിർദ്ദേശങ്ങൾ സ്വീകരിക്കുവാനും സാധിക്കും.

കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ്

കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം തുടക്കകാലത്തു നിന്ന് ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞു. സാങ്കേതികവിദ്യയിൽ വന്ന മാറ്റങ്ങൾ ഇതിന്റെ ഗുണമേന്മ വർദ്ധിപ്പിച്ചു, ഇതിന്റെ കൃത്യതയും ഒരുപാട് മെച്ചപ്പെടുത്തി. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ലിബ്രെ 2+ സെൻസർ ഗ്ലൂക്കോമീറ്ററിനൊപ്പം തന്നെ കൃത്യതയുള്ളതാണ്. അതുകൊണ്ടുതന്നെ സംശയമുണ്ടെങ്കിൽ മാത്രം ഗ്ലൂക്കോമീറ്ററിൽ നോക്കിയാൽ മതിയാകും. അതായത് സുപ്രധാന തീരുമാനങ്ങൾ എല്ലാം തന്നെ സെൻസർ ഗ്ലൂക്കോസിനെ ആശ്രയിച്ച് തന്നെ രോഗികൾക്കും ഡോക്ടർക്കും എടുക്കുവാൻ സാധിക്കും.

ഗ്ലൂക്കോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസർ തുടർച്ചയായിട്ട് ഗ്ലൂക്കോസിന്റെ അളവ് നൽകിക്കൊണ്ടിരിക്കുന്നു. ഗ്ലൂക്കോമീറ്റർ നമുക്ക് നൽകുന്നത് ഒരു ചിത്രമാണെങ്കിൽ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസർ നമുക്ക് നൽകുന്നത് ഒരു ചലച്ചിത്രമാണ്. ഗ്ലൂക്കോസിന്റെ വളരെ വിശദമായ ഒരു പഠനം ഇതിലൂടെ സാധിക്കുന്നു. മൊബൈൽ ഫോൺ ആപ്പിലൂടെ ലഭിക്കുന്ന ഗ്ലുക്കോസിന്റെ അളവ് അത് കാണുന്ന മാത്രയിൽ തന്നെ നമുക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയും. ഗ്ലൂക്കോസ് 70mg/dL യിൽ താഴ്ന്നു പോയാൽ നമ്മൾ ഉറങ്ങുകയാണെങ്കിൽ കൂടിയും അലാറമിലൂടെ അത് നമ്മളെ വിളിച്ചുണർത്തുന്നു. അതുപോലെ ഗ്ലൂക്കോസ് 180mg/dL യിൽ കൂടുതലാണെങ്കിലും അലാറം പുറപ്പെടുവിക്കുന്നു. അതിലൂടെ നമുക്ക് തന്ന ചികിത്സാനിർദ്ദേശങ്ങൾ പാലിക്കാവുന്നതാണ്. രോഗിയുടെ പ്രായവും മറ്റ് അനുബന്ധരോഗങ്ങളും പരിഗണിച്ച് ഏത് അളവിൽ വേണമെങ്കിലും അലാറം സെറ്റ് ചെയ്യാം.

ഇങ്ങനെ തുടർച്ചയായിട്ട് ഗ്ലൂക്കോസ് നമുക്ക് ഓട്ടോമാറ്റഡായി തന്നെ നിരീക്ഷിക്കുവാൻ കഴിയുന്ന സംവിധാനങ്ങൾക്ക് Real-Time glucose monitoring with alarm function എന്നാണ് പറയുന്നത്.

നമ്മുടെ രക്തത്തിലെ പഞ്ചസാര കൂടുന്നതും, കുറയുന്നതും, നോർമലായി നിൽക്കുന്നതും 40- ലേറെ ഘടകങ്ങളുടെ സ്വാധീനത്തലാണ്. അതിൽ ഭക്ഷണവും വ്യായാമവും രണ്ട് പ്രധാന ഘടകങ്ങൾ മാത്രമാണ്. ഇത് കൂടാതെ ഉറക്കം, മാനസിക ഉല്ലാസം, മനസിക സംഘർഷം, ആർത്തവം, ഇൻഫെക് ഷൻ തുടങ്ങി നിരവധി ഘടകങ്ങൾ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.

കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സംവിധാനത്തിലൂടെ രോഗിക്കും ഡോക്ടർക്കും വിശദമായി തന്നെ ഇതിനെക്കുറിച്ച് പഠിക്കുവാനും, ചികിത്സയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുവാനും സാധിക്കും. കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ്, ഇഞ്ചക്ഷൻ ഉപയോഗിക്കുന്ന രോഗികൾക്ക് മാത്രമുള്ളതല്ല. അത് ഏതൊരു പ്രമേഹരോഗിക്കും ഉപയോഗിക്കാവുന്നതാണ്. പ്രമേഹപ്രാരംഭത്തിൽ പ്രമേഹം വരാതെ നോക്കാനും കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സംവിധാനത്തിലൂടെ ഫലപ്രദമായി സാധിക്കുമെന്ന് ഗവേഷങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹം വളരെ നോർമലായി തുടരുന്ന രോഗികൾക്ക് പോലും ആറുമാസത്തിൽ ഒരിക്കലെങ്കിലും കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് എന്ന പരിശോധന നടത്തി രക്തത്തിലെ പഞ്ചസാര അപകടമാംവിധം താഴുന്നില്ല എന്ന് ഉറപ്പുവരുത്തണം.

കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിങ്ങിലൂടെ നമുക്ക് ലഭിക്കുന്ന ഇൻഫർമേഷന് AGP (Ambulatory Glucose Profile) റിപ്പോർട്ട് എന്നാണ് പറയുന്നത്. ഇതിൽ ടൈം ഇൻ റേഞ്ച് (TIR), ടൈം ബിലോ റേഞ്ച് (TBR), ടൈം എബോവ് റേഞ്ച് (TAR) എന്നീ മൂന്ന് മെട്രിക്കുകളാണ് ഉള്ളത്.

HbA1c ക്കുപകരം ഇപ്പോൾ പ്രമേഹചികിത്സയിൽ കൂടുതലായി ഉപയോഗിക്കുന്നത് TIR മെട്രിക്സ് (Time In range Metrics) ആണ്. ഓരോ രോഗികളുടെയും രോഗാവസ്ഥയുടെ പ്രത്യേകതകൾ മാനിച്ച് ഇതിന്റെ നോർമൽ മാറിക്കൊണ്ടിരിക്കും. HbA1c- യിൽ നമുക്ക് ലഭിക്കുന്നത് മൂന്ന് മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി മാത്രമാണ്. എന്നാൽ TIR മെട്രിക്സിലൂടെ നമുക്ക് ശരീരത്തിലെ പഞ്ചസാരയുടെ അളവ് എത്ര സമയം നോർമലായി നിന്നു, എത്ര സമയം അത് താഴേക്ക് പോയി,എത്ര സമയം അത് ഉയർന്ന് നിന്നു, എന്നത് പ്രത്യേകം പ്രത്യേകമായി വിശദ്ധമായി ലഭിക്കുന്നതാണ്.

ചികിത്സ സ്വീകരിക്കുന്ന പ്രമേഹരോഗികളിൽ പോലും 50 മുതൽ 95 ശതമാനം പേർക്കും പ്രമേഹ അനുബന്ധ രോഗങ്ങൾ വന്നെത്തുന്നു എന്നാണ് കണക്കുകൾ ശക്തമായി സൂചിപ്പിക്കുന്നത്. അതിനർത്ഥം പ്രമേഹത്തിന് ഏതൊക്കെ ചികിത്സ സ്വീകരിച്ചാലും ഭക്ഷണ ക്രമീകരണവും വ്യായാമവും തീവ്രമായി തന്നെ നമ്മൾ അനുവർത്തിച്ചാൽ പോലും അനുബന്ധരോഗങ്ങൾ തടയുവാൻ കഴിയുന്നില്ല എന്നതാണ്. ഇവിടെയാണ് സ്വയം ഗ്ലൂക്കോസ് നിരീക്ഷണത്തിന്റെ പ്രസക്തി. അത് എങ്ങനെ വേണം, എപ്പോൾ വേണം എന്നത് ചികിത്സിക്കുന്ന ഡോക്ടറോട് ചോദിച്ച് വ്യക്തമായി മനസ്സിലാക്കുകയും പഠിക്കുകയും വേണം. അങ്ങനെയെങ്കിൽ പ്രമേഹം വരുത്തിവയ്ക്കുന്ന തീരാനഷ്‌ടങ്ങൾ അനായാസം നമുക്ക് തടയുവാൻ കഴിയും.

READ: കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments