കുഞ്ഞിന്
പനിക്കുന്നു

പനിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്താണ്? പനി ശരിക്കും രോഗമാണോ? പനി വന്നാൽ എന്തു ചികിത്സയാണ് ആവശ്യം? ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എ. സന്തോഷ് കുമാർ എഴുതിയ ലേഖനം.


മ്മമാർ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുവരുന്നതിന്റെ ഒരു പ്രധാന കാരണം പനി യാണല്ലോ. കുട്ടികളിലെന്നല്ല, മുതിർന്നവരിലും ഒരു പ്രധാന രോഗലക്ഷണം പനി തന്നെ. അതിപുരാതന കാലഘട്ടത്തിൽപോലും മനുഷ്യർ പനിയെപ്പറ്റി ബോധവാന്മാരായിരുന്നു. വൈദ്യശാസ്​ത്രത്തിന്റെ പിതാവെന്ന് കരുതപ്പെടുന്ന, BC 400 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസും പനിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.

എന്താണ് പനി?

പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനി പലകാരണങ്ങൾ കൊണ്ടുണ്ടാകാം. ഉദാഹരണമായി പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞാൽ കുട്ടികൾക്ക് പനി വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്നിരുന്നാലും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന രോഗങ്ങളാണ് കുട്ടികളിൽ പനിയുണ്ടാകാനുള്ള പ്രധാന കാരണം. ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം അതിനെ നേരിടുകയും അങ്ങനെയുണ്ടാകുന്ന യുദ്ധത്തിൽ ചൂട് ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യും. അതാണ് പനിയായി നമുക്കനുഭവപ്പെടുന്ന ചൂട്.

വൈദ്യശാസ്​ത്രത്തിന്റെ പിതാവെന്ന് കരുതപ്പെടുന്ന, BC 400 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസും പനിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.
വൈദ്യശാസ്​ത്രത്തിന്റെ പിതാവെന്ന് കരുതപ്പെടുന്ന, BC 400 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസും പനിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.

എത്രയാണ് ശരീരത്തിന്റെ
സാധാരണ താപനില?

98.6 ഡിഗ്രി ഫാരൻ ഹീറ്റ്സ് അഥവാ 37 ഡിഗ്രി C ആണ് സാധാരണ താപനില. പണ്ടുണ്ടായിരുന്ന ഫാരൻ ഹീറ്റ്സ്​ എന്ന സംവിധാനത്തിനു പകരം ഇപ്പോൾ സെന്റീഗ്രേഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. 100.4 ഡിഗ്രി F അഥവാ 38 ഡിഗ്രി C വരെയുള്ള പനി ഒരു ലഘുവായ പനിയായി മാത്രം കണക്കാക്കിയാൽ മതിയാവും.

പനിയുണ്ടോ എന്ന് എങ്ങനെ പരിശോധിക്കും?

പനി നോക്കാനുപയോഗിക്കുന്ന ഉപകരണം തെർമോമീറ്റർ ആണെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. പണ്ട് മെർക്കുറി തെർമോ മീറ്ററായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മിക്കവാറും ആൾക്കാർ ഡിജിറ്റൽ തെർമോമീറ്ററാണ് ഉപയോഗിക്കുന്നത്. കക്ഷത്തിലെ വിയർപ്പെല്ലാം തുടച്ചുമാറ്റിയിട്ട് കക്ഷത്തുവച്ചാണ് സാധാരണ താപം അളക്കാറ്. ശരീരത്തിനുള്ളിലെ താപം കൃത്യമായി അളക്കുന്നതിന് തെർമോമീറ്റർ ശരീരത്തിനുള്ളിൽവച്ച് തന്നെ അളക്കേണ്ടതുണ്ട്. ഉദാഹരണമായി നാക്കിനടിയിൽ തെർമോമീറ്റർ വച്ച് താപം അളക്കുന്ന രീതി. കാരണം ശരീരത്തിനുള്ളിലെ താപം തൊലിപ്പുറത്തുള്ളതിനെക്കാളും കൂടുതലാണ്. ഉദാഹരണമായി മൂത്രം ഒഴിക്കുമ്പോൾ തുടയിലോ കാലിലോ മറ്റോ മൂത്രം വീണാൽ ചൂടു തോന്നാറില്ലേ? അതായത് ശരീരത്തിനുള്ളിലുള്ള ചൂട് തൊലിപ്പുറത്തെ ചൂടിനെക്കാളും കൂടുതലായതുകൊണ്ടാണിങ്ങനെ തോന്നുന്നത്. എന്നിരുന്നാലും നാക്കിനടിയിൽവച്ച് താപം അളക്കുന്നത് കുട്ടികളിൽ അത്ര എളുപ്പമല്ലാത്തതുകൊണ്ട് കക്ഷത്തുവച്ച് താപം നോക്കിയാൽ മതിയാവും. ശരീരത്തിനുള്ളിലെ താപവും തൊലിപ്പുറത്തെ താപവും തമ്മിലുള്ള വ്യത്യാസം അറിയാവുന്നതു കൊണ്ട് കക്ഷത്തുവച്ച് രേഖപ്പെടുത്തുന്ന താപത്തിനെക്കാൾ എത്ര കൂടുതലാണ് ശരീരത്തിനുള്ളിലെ താപം എന്നത് ഡോക്ടർക്ക് എളുപ്പത്തിൽ കണ്ടെത്താവുന്നതേ ഉള്ളൂ.

പനി നമ്മുടെ ശത്രുവോ മിത്രമോ?

നമ്മുടെ ശരീരത്തിലെ സാധാരണ താപനിലയിൽ വളർന്നു പെരുകുന്നവയാണ് രോഗാണുക്കൾ. നമ്മൾ വെള്ളം തിളപ്പിക്കുമ്പോൾ അതിനുള്ളിലെ അണുക്കൾ ചത്തുപോകാറില്ലേ? മനുഷ്യന് അതുപോലെ തിളപ്പിക്കുന്ന ചൂടിലേക്കു പോകാൻ പറ്റില്ല. പക്ഷേ എന്നാലും കുറച്ചു പനിയുള്ളപ്പോൾ തന്നെ രോഗാണുക്കളുടെ സുഖജീവിതവും പെറ്റുപെരുകലും അല്പമെങ്കിലും കുറയും.

98.6 ഡിഗ്രി ഫാരൻ ഹീറ്റ്സ് അഥവാ 37 ഡിഗ്രി C ആണ് സാധാരണ താപനില. പണ്ടുണ്ടായിരുന്ന ഫാരൻ ഹീറ്റ്സ്​ എന്ന സംവിധാനത്തിനു പകരം ഇപ്പോൾ സെന്റീഗ്രേഡ്  സംവിധാനമാണ് ഉപയോഗിക്കുന്നത്.
98.6 ഡിഗ്രി ഫാരൻ ഹീറ്റ്സ് അഥവാ 37 ഡിഗ്രി C ആണ് സാധാരണ താപനില. പണ്ടുണ്ടായിരുന്ന ഫാരൻ ഹീറ്റ്സ്​ എന്ന സംവിധാനത്തിനു പകരം ഇപ്പോൾ സെന്റീഗ്രേഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

ഇത് ഒരു പുതിയ ആശയമൊന്നുമല്ല. പണ്ടുകാലത്ത് പരീക്ഷിച്ചുനോക്കിയിട്ടുള്ളതാണ്. ഉദാഹരണത്തിന് AIDS വരുന്നതിനുമുമ്പ് ലൈംഗികരോഗങ്ങളുടെ രാജാവായിരുന്നുവല്ലോ സിഫിലിസ്​. ഒരു നൂറ്റാുമുമ്പ് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ സിഫിലിസിനെ ഭേദമാക്കാൻ പനിചികിത്സ പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. കാരണം അന്ന് ആൻ്റിബയോട്ടിക് മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ മലമ്പനി ചികിത്സക്കുള്ള ക്യുനീൻ മരുന്ന് കത്തെിയിട്ടുമുണ്ട്. ഗുരുതരമായ സിഫിലിസ്​ ബാധിച്ച രോഗിയുടെ ശരീരത്തിൽ മലമ്പനി അണുക്കൾ കുത്തിവയ്ക്കും. മലമ്പനി കഠിനമായ പനിയും വിറയലും ഉണ്ടാക്കും. ഈ ചൂടുകാരണം സിഫിലിസ്​ അണുക്കൾ ചത്തുപോവുകയും തുടർന്ന് രോഗിയുടെ മലമ്പനി ക്യുനീൻ മരുന്നു നൽകി ഭേദമാക്കുകയും ചെയ്യും.

ശരീരത്തിന്റെ ഊഷ്മാവ് കൂടുന്നത് രോഗാണുക്കളെ നശിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ് എന്നുപറയാൻ വേിയാണ് ഈ കഥ. പക്ഷേ, ഈ പുരാതനകാലത്തെ പരിപാടിയൊന്നും ആധുനിക കാലത്ത് നടപ്പാക്കാൻ പറ്റില്ല. കാരണം സിഫിലിസ്​ ചികിത്സിക്കാനുപയോഗിക്കുന്ന മലേറിയ കാരണം ചില രോഗികളെങ്കിലും മരണപ്പെടും. കൂടാതെ ആധുനികകാലത്ത് രോഗാണുബാധ ഭേദമാക്കാൻ ധാരാളം ആൻ്റിബയോട്ടിക്കുകൾ ലഭ്യമാണല്ലോ. ഈ അറിവു വച്ച് നമുക്ക് ആധുനിക കാലത്ത് ചെയ്യാൻ സാധിക്കുന്നത് ചെറിയ പനിക്കുതന്നെ മരുന്നു കഴിക്കുന്നത് സാധിക്കുമെങ്കിൽ ഒഴിവാക്കുക എന്നതാണ്. ഉദാഹരണമായി 38 ഡിഗ്രി സെന്റീഗ്രേഡിലധികമുള്ള പനിക്കു മാത്രം മരുന്നു കഴിക്കാം. എന്നാൽ എല്ലായ്പ്പോഴും അങ്ങനെ വേണമെന്നല്ല. നമ്മുടെ സൗഖ്യത്തിന് പനി വിഘാതമാകുന്നെങ്കിൽ ചെറിയ പനിയാണെങ്കിൽപോലും മരുന്നു കഴിക്കണം. ഉദാഹരണമായി ചെറിയ പനിയേ ഉള്ളൂ, പക്ഷേ തലവേദന, ദേഹം വേദന തുടങ്ങി വല്ലാത്ത അസ്വാസ്​ഥ്യം ഉണ്ടാക്കുന്നുവെങ്കിൽ ഇതിനു മരുന്നു കഴിക്കണം. കാരണം കുട്ടികളുടെ ആശ്വാസമായിരിക്കണം ലക്ഷ്യം. ചെറിയ പനിയുള്ള കുട്ടി സന്തോഷമായി കളിച്ചുനടക്കുന്നുവെങ്കിൽ പനിക്കുള്ള മരുന്ന് ആവശ്യമില്ല.

ഇതിനൊരു അപവാദമുള്ളത് പനിയോടനുബന്ധിച്ച് അപസ്​മാരം വരുന്ന കുട്ടികളാണ്. അത്തരം കുട്ടികൾക്ക് സാധാരണ പനിയുടെ ആരംഭത്തി ലാണ് അപസ്​മാരം വരുക. അതുകൊണ്ടുതന്നെ എത്ര ലഘുവായ പനിയായാൽപോലും ആരംഭത്തിൽതന്നെ പനിയുടെ മരുന്നും അപസ്​മാരം വരാതിരിക്കാനുള്ള മരുന്നും നൽകേത് അത്യാവശ്യമാണ്.

എന്താണ് രാപ്പനി?

പണ്ടൊക്കെ അമ്മൂമ്മമാർ പറഞ്ഞുകേട്ടിട്ടുള്ള ഒരു സംയാണ് ‘രാപ്പനി’. ചെറിയ തോതിലുള്ള പനി രാത്രിയിൽ മാത്രമേ നമ്മുടെ ശ്രദ്ധയിൽ വരാറുള്ളു. വളരെ സാവധാനം മാത്രം പുരോഗമിക്കുന്ന അസുഖങ്ങൾക്ക് ആദ്യ കാലങ്ങളിൽ ചെറിയ പനിയേ ഉാകാറുള്ളൂ. ഉദാഹരണം ക്ഷയരോഗം. അതുകൊണ്ട് രാപ്പനി സ്​ഥിരമായി ഉണ്ടാകുന്നുണ്ടെങ്കിൽ ചില പരിശോധനകൾക്കായി ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.

അതുപോലെ സൂക്ഷിക്കേണ്ട മറ്റൊരു പ്രധാന അവസ്​ഥയാണ് പനിവന്നു മാറിക്കഴിഞ്ഞ് 1-2-3 ദിവസത്തിനുള്ളിൽ വീണ്ടും പനിവരുന്നത്. ഇത് വൈറസ്​ പനി കഴിഞ്ഞുവരുന്ന അണുബാധ കാരണമുള്ള നിസ്സാരപനിയാണോ അതോ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയുടെ ലക്ഷണമാണോ എന്ന് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.

READ: പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…

മഴക്കാലമായി, ദുരന്തഭീതി ഒഴിവാക്കാൻ ആസൂത്രണം നടത്തേണ്ട സമയം

പനിക്ക് എന്തു മരുന്നാണ് നൽകേണ്ടത്?

സാധാരണ നാമെല്ലാം ഉപയോഗിക്കുന്ന പാരസെറ്റമോൾ മരുന്നു തന്നെയാണ് ഏറ്റവും ഉത്തമം. പാരസെറ്റമോൾ മരുന്നുകഴിച്ചാൽ 46 മണിക്കൂർവരെ പനി മാറിനിൽക്കുന്നില്ലെങ്കിൽ മറ്റൊരു മരുന്ന് പരീക്ഷിക്കും മുമ്പ് ഡോക്ടറെ കാണേതുണ്ട്.

പാരസെറ്റമോൾ കൂടാതെ നമുക്ക് പനികുറയ്ക്കാൻ വീട്ടിൽ ചെയ്യാവുന്ന കാര്യം സാധാരണ വെള്ളം ഉപയോഗിച്ച് നനച്ചുതുടയ്ക്കുക എന്നതാണ്. ഐസ്​ പാടില്ല. കാരണം ഐസു വച്ചാൽ ശരീരം തണുത്തുവിറയ്ക്കാൻ സാധ്യതയുണ്ട്. വിറയ്ക്കുക എന്നത് ഒരു വ്യായാമം പോലെ ശരീരത്തിനുള്ളിൽ കൂടുതൽ ചൂട് ഉല്പാദിപ്പിക്കും. നമ്മുടെ ഉദ്ദേശ്യം ശരീരത്തിന്റെ പുറംഭാഗം തണുപ്പിക്കുകയല്ല, മറിച്ച് ഉള്ളിലെ ചൂട് നഷ്ടപ്പെടുത്തുക എന്നതാണ്. നമ്മൾ ശരീരത്തിൽ തുടയ്ക്കുന്ന വെള്ളം ബാഷ്പീകരിച്ചുപോകാനുള്ള ചൂട് ശരീരത്തിൽ നിന്ന് ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ശരീരത്തിലെ ചൂട് കുറയുന്നത്. അതുകൊണ്ടുതന്നെ നെറ്റിയിൽമാത്രം നനച്ച തുണി തുടച്ചിട്ടു കാര്യമില്ല. ശരീരമാസകലം നനച്ചു തുടച്ചാലേ കാര്യമായി ചൂട് കുറയുകയുള്ളൂ.

തണുത്ത പാനീയങ്ങൾ കൊണ്ട് ശരീരത്തിനുള്ളിലേക്ക് തണുപ്പിക്കാനാവില്ല. കാരണം തണുത്ത പാനീയങ്ങൾ വയറിലെത്തുമ്പോഴേക്കും ശരീരത്തിന്റെ തുല്യമായ താപമായി കഴിയും.

പനി ഉല്പാദിപ്പിക്കാനായി നമ്മുടെ ശരീരമാകുന്ന യന്ത്രം കൂടുതൽ പ്രവർത്തിക്കുകയാണ്. അതിനായി കൂടുതൽ ഊർജ്ജം വേണം. അതു കൊണ്ട് കുഞ്ഞിനെ പട്ടിണിയിടാൻ പാടില്ല. രോഗാണുക്കളോട് പൊരുതുന്ന ശരീരത്തിന് മറ്റുപ്രവർത്തനങ്ങൾക്കും കൂടി ഊർജ്ജം ചെലവാക്കാനാവില്ല. അതിനാൽ കുട്ടിക്ക് വിശ്രമം ആവശ്യമാണ്. കുട്ടികൾ അവർക്കാവുന്ന പ്രവർത്ത നങ്ങൾ സ്വയം ക്രമീകരിച്ചുകൊള്ളും. ക്ഷീണം തോന്നിയാൽ കുട്ടികൾ കിടന്നുറങ്ങും. നാം നിർബ്ബന്ധിച്ച് വിശ്രമിപ്പിക്കേണ്ട ആവശ്യം വരാറില്ല.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

പനിയുള്ള കുട്ടിയെ
എപ്പോൾ ഡോക്ടറെ കാണിക്കണം?

  • ചെറിയ പനിയുള്ള കുട്ടിയെ പനി തുടങ്ങി ഉടനെ ഡോക്ടറെ കാണിക്കേണ്ട ആവശ്യമില്ല. എന്നാൽ 3 മാസത്തിനുതാഴെയുള്ള കുട്ടികളുടെ രോഗതീവ്രത അമ്മയ്ക്ക് മനസ്സിലാക്കാൻ പറ്റിയെന്നുവരില്ല. അതിനാൽ 3 മാസത്തിനുള്ള താഴെയുള്ള കുഞ്ഞിന് പനി വന്നാൽ ഗൃഹപരിപാലനം തുടരാതെ ഡോക്ടറെ കാണിക്കേണ്ടതാണ്. കുഞ്ഞിന് പ്രത്യേകിച്ച് അസ്വാസ്​ഥ്യം ഒന്നും തോന്നുന്നില്ലെങ്കിൽ പോലും 23 ദിവസത്തിലധികം നീുനിൽക്കുന്ന പനി ഡോക്ടറെ കാണിക്കണം.

  • പനി തുടങ്ങി കുറച്ചുനേരമേ ആയുള്ളൂവെങ്കിലും കഠിനമായ പനി, വിറയലോടു കൂടിയ പനി തുടങ്ങിയവ ഡോക്ടറെ കാണിക്കേണ്ടതാണ്.

  • പാരസെറ്റമോൾ കൊടുത്താൽ 34 മണിക്കൂറിനകം തന്നെ വീണ്ടും പനി വരുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കുന്നതാണ് ഉത്തമം.

  • ഒരു പനി മാറിക്കഴിഞ്ഞ് 23 ദിവസത്തിനുള്ളിൽ വീണ്ടും പനി ആവർത്തിക്കുകയാണെങ്കിലും ഡോക്ടറെ കാണിക്കേണ്ടതാവശ്യമാണ്.

  • പനി മാത്രമല്ല, മറ്റു ലക്ഷണങ്ങളും കൂടെയുണ്ടെങ്കിലും ഡോക്ടറെ കാണിക്കേണ്ട താണ്. മൂത്രം ഒഴിക്കുമ്പോൾ വേദന, തൊണ്ടവേദന, തൊലിപ്പുറത്തെ ചുവന്ന പാടുകൾ തുടങ്ങിയവയാണ് അവയിൽ മുഖ്യം.

Comments