വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം

‘‘കേരളത്തിൽ സാംസ്കാരിക ബുദ്ധിജീവികളുടെ സമ്മതിയോടെയാണ് ആൾക്കൂട്ട ആക്രമണങ്ങൾ നവമാധ്യമങ്ങളിൽ അരങ്ങേറുക. ഇയാൾ തൊടുത്തുവിടുന്ന മീമുകളാണ് തുടരാക്രമണങ്ങൾക്ക് ഉപയുക്തമാക്കുന്നത്’’- ‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ അഞ്ചാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 5

നൂറ്റാണ്ടിന്റെ ആദ്യ 25 വർഷം പിന്നീടുമ്പോൾ ഇക്കാലവും ഇക്കാലത്തെ മുഖ്യ സംവേദന ഉപാധികളും പ്രത്യക്ഷീകരിച്ച പാരഡോക്സ് എന്തെന്നാൽ, ജ്ഞാനാർജ്ജത്തിനായുള്ള സാദ്ധ്യതകൾ നരവംശചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം മുന്നേറിയപ്പോൾ തന്നെ, നരവംശത്തിന്റെ പൊതുബൗദ്ധിക സ്വത്തവകാശമായ വിമർശനാത്മക ചിന്ത അതേ സംവേദന ഉപാധികളിലൂടെ വിജ്ഞാനവിരുദ്ധമായ ആശയധാരകളുടെയും വ്യാജവിവരങ്ങളുടെയും പ്രതീതിദർശനങ്ങളുടെയും ആക്രമണത്തിനു ഹേതുവായി, ക്ഷതഭംഗുരമായി.

ഏതൊരു സംവേദന ഉപാധികളാണോ അഭൂതപൂർവമായ ജ്ഞാനവിനിമയത്തിനു സഹായകമായത്, അതേ ഉപാധികൾ തന്നെയാണ് അറിവിന്റെ നിഷ്ക്കാസനത്തിനും അവലംബമായത്. കഴിഞ്ഞ നൂറ്റാണ്ട് അവസാനത്തോടെ ലോകത്തിനു സിദ്ധമായ നവസംവേദന സാങ്കേതികവിദ്യകൾ ഈ നൂറ്റാണ്ടിന്റെ പിറവിക്കുശേഷം നരവംശത്തിന്റെ എല്ലാ കർമ്മമണ്ഡലങ്ങളെയും നവീകരിച്ച്, നാളിതുവരെ അനുഭവവേദ്യമല്ലാതിരുന്ന നൂതനമായ പ്രയോഗങ്ങൾക്ക് വഴിതുറന്നിരുന്നു. അനേകം ആശയവിനിമയ തുറസ്സുകൾ വികസിതമായതും ബഹുജനസംവേദനത്തിന് അവ തുറന്നുകിട്ടുന്നതും കഴിഞ്ഞ 25 വർഷങ്ങൾക്കിടയിലാണ്. വിവരങ്ങൾ കണ്ടെത്താനും ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള ഉപാധികളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചത്. ജ്ഞാനാർജ്ജനത്തിനും വിനിമയത്തിനും അഭൂതപൂർവമായ പുതിയ സാധ്യതകളാണ് നരവംശത്തിന് ഇതുവഴി ലഭിച്ചത്.

വായിക്കാം, കേൾക്കാം: 21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി

കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ

മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm

പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ

ശാസ്ത്രത്തിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും അതുവരെ വിപ്ലവകരം എന്നു വിശേഷിപ്പിച്ചിരുന്ന വ്യവസ്ഥാപരമായ മാറ്റത്തെയും കവച്ചുവെയ്ക്കുന്നതാണ് സംവേദന സാങ്കേതികവിദ്യയിലും തുടർന്ന് ഡാറ്റയധിഷ്ഠിതമായ നിർമിത സാങ്കേതിക വിദ്യകളിലുമുണ്ടായ കുതിച്ചുചാട്ടം. എന്നാൽ, വിമർശനാത്മക ചിന്തയെ കൂടുതൽ ഞെരുക്കുക മാത്രമല്ല, രണ്ടു രണ്ടോ മൂന്നോ നൂറ്റാണ്ടുകളിൽ വിമർശനാത്മക ചിന്ത വികാസപ്രാപ്തി നേടിയ ബൗദ്ധിക ഇടങ്ങളിൽ നിന്നെല്ലാം പുറന്തള്ളപ്പെടാനും തുടങ്ങി. ഈ പ്രക്രിയ നിർബാധം തുടരുകയാണ്. ലോകത്തിലെ നവവലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യശാസ്ത്രപരമായ ബോധനലക്ഷ്യം തന്നെ വിമർശനാത്മക ചിന്തയെ ഉന്മൂലനം ചെയ്യുക എന്നതാണ്.

ശാസ്ത്രത്തിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും അതുവരെ വിപ്ലവകരം എന്നു വിശേഷിപ്പിച്ചിരുന്ന വ്യവസ്ഥാപരമായ മാറ്റത്തെയും കവച്ചുവെയ്ക്കുന്നതാണ് സംവേദന സാങ്കേതികവിദ്യയിലും തുടർന്ന് ഡാറ്റയധിഷ്ഠിതമായ നിർമിത സാങ്കേതിക വിദ്യകളിലുമുണ്ടായ കുതിച്ചുചാട്ടം.
ശാസ്ത്രത്തിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും അതുവരെ വിപ്ലവകരം എന്നു വിശേഷിപ്പിച്ചിരുന്ന വ്യവസ്ഥാപരമായ മാറ്റത്തെയും കവച്ചുവെയ്ക്കുന്നതാണ് സംവേദന സാങ്കേതികവിദ്യയിലും തുടർന്ന് ഡാറ്റയധിഷ്ഠിതമായ നിർമിത സാങ്കേതിക വിദ്യകളിലുമുണ്ടായ കുതിച്ചുചാട്ടം.

വലതുപക്ഷവും
വിമർശനാത്മക ചിന്തയും

ആധുനികതയുടെ ജ്ഞാനാധികാര സങ്കല്പനത്തെ അടിസ്ഥാനമാക്കിയല്ല മേല്പറഞ്ഞ പാരഡോക്സ് വിശദീകരിക്കേണ്ടത്. മീര നന്ദയെ പോലുള്ള ഉത്തരാധുനിക- ഉത്തര കൊളോണിയൽ വിമർശകർ പിന്തുടരുന്ന പാത, പാശ്ചാത്യ ജ്ഞാനോദയവും അതിന്റെ തുടർച്ചകളെന്ന നിലയ്ക്കുള്ള ആധുനിക ഗവേഷണ പര്യവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വിമർശനാതീതമായ യുക്തിപരതയുടെ വ്യവഹാരമായാണ്. വിമർശനാത്മക ചിന്തയെ തന്നെ മറ്റൊരു തലത്തിൽ നിന്ന് അസ്ഥീരീകരിക്കുന്ന സമീപനമാണിത്. ആധുനികതയുടെ ജ്ഞാനപദ്ധതി രാഷ്ട്രീയ അധിനിവേശത്തിന് സഹായകമായിട്ടുണ്ട് എന്നത് ഉത്തരാധുനികത ഉയർത്തിയ വിമർശനമാണ്.

ഇതേപോലെ, നിലനിൽക്കുന്ന വർഗ്ഗപരവും ലിംഗപരവുമായ സാമൂഹിക ഘടനകൾ സ്ഥാപനവൽക്കരിക്കപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ പുനരുല്പാദിപ്പിക്കപ്പെടുന്നതോടെ അത് ആരെയൊക്ക പുറന്തള്ളുന്നുവെന്നതും ഉത്തരാധുനികതയുടെ അധികാര വിമർശനത്തിന്റെ ഭാഗമാണ്. രാഷ്ട്രീയനിരപേക്ഷമായ ജ്ഞാനപദ്ധതിയെ ഉത്തരാധുനികതയ്ക്കു മുമ്പേ മാർക്സിസ്റ്റുകൾ വിമർശനവിധേയമാക്കിയിട്ടുണ്ട്. ആധുനികതയുടെ മൂശയിൽ രൂപംകൊണ്ട മാർക്സിസം വിജ്ഞാനീയതയുടെ വർഗപരമായ ഉള്ളടക്കത്തെ വിശകലനം ചെയ്യാനും അതിന്റെ യാഥാർഥ്യം സൂക്ഷ്മമായി അവതരിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഉത്തരാധുനികത അതിന്റെ വിമർശനാത്മക അന്വേഷണങ്ങൾക്ക് അവലംബമാക്കുന്നതും ഇതിൽ നിന്ന് ലഭ്യമായ ഉൾക്കാഴ്ചകളെയാണ്.

പ്രതിപക്ഷ ശബ്ദങ്ങളെ സംഘടിതമായി നവമാധ്യമങ്ങളിൽ ആക്രമിക്കുന്നതിനു പിന്നിലെ ചോദന, വ്യവസ്ഥാപിത അധികാര ഘടനയെയും അതിന്റെ ആസ്ഥാന പ്രത്യശാസ്ത്രത്തെയും ന്യായീകരിക്കുക എന്നതു മാത്രമാണ്.

അതേസമയം, മാർക്സിസ്റ്റുകൾ നിരാകരിച്ച പോസിറ്റിവിസവും അനുഭവൈകവാദപരമായ ലളിത യുക്തികളുമാണ് ശാസ്ത്രത്തിന്റെ പ്രതിരോധം എന്ന നിലയിൽ പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ, നവ വലതുപക്ഷ ഭരണകൂടങ്ങൾ ഉഗ്രവേഗതയോടെ വിമർശനാത്മക ചിന്തയ്ക്കെതിരെ ആക്രമോത്സുകമായ ആൾക്കൂട്ടങ്ങളെ കെട്ടഴിച്ചുവിടുമ്പോൾ അധിനിവേശപരവും വംശീയവുമായ വിജ്ഞാനവിരുദ്ധമായ ചിന്താപദ്ധതികളെ എതിർക്കുന്നതിനുപകരം, ഉത്തരാധുനികമായ വിമർശനാത്മക ചിന്തയെ നേരിടാനാണ് കൂടുതൽ സമയവും മെനക്കെടുന്നത്. നവവലതുപക്ഷ ഭരണകൂടങ്ങൾ വിമർശനാത്മക സാമൂഹ്യശാസ്ത്ര-മാനവിക പൊതുവിജ്ഞാനത്തെ സർവകലാശാലാ തലങ്ങളിൽ അധികാര പ്രയോഗങ്ങളിലൂടെ ഏറ്റുമുട്ടി ഉന്മൂലനം ചെയ്യുന്ന പ്രക്രിയകളെ പരോക്ഷമായി സഹായിക്കുക മാത്രമാണ് ചെയ്യുന്നത്.

നവ വലതുപക്ഷ ഭരണകൂടങ്ങൾ ശാസ്ത്ര - സാങ്കേതികവിദ്യയുടെ വികസനത്തെ പിന്തുണയ്ക്കുന്നവരാണ്. കോസ്‌മെറ്റിക് സർജറിയുടെ ഗവേഷണ പുരോഗതിയിൽ അത്യധികം ആവേശഭരിതരാവുകയും എന്നാൽ ഈ സാങ്കേതികവിദ്യക്ക് സാധൂകരണമായി അത് പുരാണങ്ങളിൽ പോലുമുണ്ടെന്നു ന്യായീകരിക്കുകയും മാത്രമാണ് ചെയ്യുന്നത്. യുദ്ധ സാങ്കേതിക വിദ്യക്ക് സ്മൃതികളും ശ്രുതികളിലും വേദങ്ങളിലും ന്യായം തേടുന്നത്, സാങ്കേതിക വിദ്യയുടെ വികസനത്തിനായുള്ള പൊതുനിക്ഷേപങ്ങൾക്ക് പൊതുസമവായം സൃഷ്ടിക്കാനാണ്. വിമർശനാത്മക ചിന്തയെ ശാസ്ത്ര -സാങ്കേതികതയുടെ ഉപകരണാത്മകവും പോസിറ്റിവിസ്റ്റു സമീപനങ്ങളുമായും ബന്ധപ്പെടുത്തുന്നതിലൂടെ, വിമർശനാത്മക ചിന്തയുടെ ഉള്ളടക്കപരമായ വിമതത്വത്തെയും രാഷ്‌ടീയ നിലപാടിനെയും നിഷേധിക്കുകയാണ് ചെയ്യുന്നത്.

വിമർശനാത്മക ചിന്തയ്ക്ക് നിർവചനം ആവശ്യമാണെങ്കിൽ, അത് ഇങ്ങനെയായിരിക്കും: അധികാരത്തിന്റെ ഘടനകളെ നിരന്തരം ചോദ്യം ചെയ്യുന്ന പരികല്പനകളെയും അന്വേഷണ മാർഗ്ഗങ്ങളെയും ഉൾക്കൊണ്ട്, അറിവിനെ ജനാധിപത്യവൽക്കരിക്കുന്ന വിമത വിജ്ഞാനീയമാണ് വിമർശനാത്മക ചിന്ത. നിലനിൽക്കുന്ന അധികാര ഘടനകൾ ആർജ്ജിതമായ ജ്ഞാനത്തിന്റെ ഉപകരണവൽക്കരണത്തിലൂടെ പുനരുല്പാദിപ്പിക്കുന്ന സ്ഥാപിതമായ ആശയങ്ങളെയും പ്രയോഗങ്ങളെയും വിമർശനവബോധത്തോടെ വിചാരണ ചെയ്തുകൊണ്ടേ അറിവിനെ ജനാധിപത്യവൽക്കരിക്കാൻ കഴിയൂ എന്നാണ് വിമർശനാത്മക ചിന്തയുടെ പ്രയോഗപാത. രണ്ടും രണ്ടും കൂട്ടിയാൽ നാലാണ് എന്നു പറയാനുള്ള ചിന്താസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയും ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങളെ കോർപറേറ്റ് ലാഭേച്ഛയ്ക്കും ഭരണകൂട സമഗ്രാധികാരത്തിനും ഉപയുക്തമാക്കുന്നതിനെ എതിർക്കുകയും ചെയ്യുന്നു വിമർശനാത്മക ചിന്ത.

മീര നന്ദയെ പോലുള്ള ഉത്തരാധുനിക- ഉത്തരകൊളോണിയൽ വിമർശകർ പിന്തുടരുന്ന പാത, പാശ്ചാത്യ ജ്ഞാനോദയവും അതിന്റെ തുടർച്ചകളെന്ന നിലയ്ക്കുള്ള ആധുനിക ഗവേഷണ പര്യവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വിമർശനാതീതമായ യുക്തിപരതയുടെ വ്യവഹാരമായാണ്.
മീര നന്ദയെ പോലുള്ള ഉത്തരാധുനിക- ഉത്തരകൊളോണിയൽ വിമർശകർ പിന്തുടരുന്ന പാത, പാശ്ചാത്യ ജ്ഞാനോദയവും അതിന്റെ തുടർച്ചകളെന്ന നിലയ്ക്കുള്ള ആധുനിക ഗവേഷണ പര്യവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വിമർശനാതീതമായ യുക്തിപരതയുടെ വ്യവഹാരമായാണ്.

വിമർശനാത്മക ചിന്ത ഏറ്റെടുക്കുന്ന റിസ്കും ഉത്തരവാദിത്തവും, പോസിറ്റിവിസ്റ്റ് ശാസ്ത്രത്തിന്റെ ആഗമനത്തോടെ പുറന്തള്ളപ്പെട്ട നാട്ടുവിജ്ഞാനീയങ്ങളുടെ ജ്ഞാനസിദ്ധാന്തപരമായ സാധുതയെ അംഗീകരിക്കുകയും ആ മേഖലകളിലെ അന്വേഷണങ്ങളെ അറിവിന്റെ ജനാധിപത്യവൽക്കരണമായി തിരിച്ചറിയുകയും ചെയ്യുന്നു എന്നതാണ്. വിമർശനാത്മക ചിന്ത സ്വതന്ത്ര ദർശനമെന്ന നിലയിൽ സ്വയം ഉത്തരവാദിത്തപൂർണമായിരിക്കെ സ്റ്റേറ്റിന്റെ അധികാരത്തിനോടും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ വ്യവസ്ഥാപിതമായ സംഘടനാരൂപങ്ങളോടും വിധേയപ്പെടുന്ന ചിന്താ പദ്ധതികളെയും ചിന്താപരമായ ആവിഷ്ക്കാരങ്ങളെയും സങ്കുചിതമെന്നും ആൾക്കൂട്ട ബോധ്യമെന്നും വിലയിരുത്തുന്നു. ഈ ആൾക്കൂട്ട ബോധ്യമാണ് നവസാങ്കേതിക സംവേദന തുറസ്സുകളിലൂടെ വ്യാപിക്കുന്നത്. അങ്ങനെയുള്ള ആൾക്കൂട്ട മർദനങ്ങളാൽ വിമർശനാത്മക ചിന്ത ആഗോളമായി തന്നെ ക്ഷതാവസ്ഥയിലായിരിക്കുന്നു (vulnerable).

പ്രതിപക്ഷ ശബ്ദങ്ങളെ സംഘടിതമായി നവമാധ്യമങ്ങളിൽ ആക്രമിക്കുന്നതിനു പിന്നിലെ ചോദന, വ്യവസ്ഥാപിത അധികാര ഘടനയെയും അതിന്റെ ആസ്ഥാന പ്രത്യശാസ്ത്രത്തെയും ന്യായീകരിക്കുക എന്നതു മാത്രമാണ്. വിഷഭാഷണത്തിന്റെ മീമുകൾ ആൾക്കൂട്ടങ്ങളുടെ പ്രധാന സംവേദന കറൻസിയാണ്.

ഈ ആക്രമണോത്സുകതയുടെ പ്രത്യക്ഷ ഉദാഹരണങ്ങൾ നിരവധിയാണ്. ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ദാരിദ്ര്യ റാങ്കിങ്ങിൽ വന്ന മാറ്റത്തെക്കുറിച്ചു സൂചിപ്പിച്ചാൽ അത് രാജ്യദ്രോഹപരമായി മുദ്രകുത്തപ്പെടുകയും ആൾക്കൂട്ട ആക്രമണത്തിനിരയായുകയും ചെയ്യുന്നു. ഇതിന്റെ തനിയാവർത്തനം കേരളത്തിന്റെ സാമൂഹിക മാധ്യമ ഭൂഖണ്ഡത്തിലും ദൃശ്യപ്പെടുന്നു. അതിദാരിദ്ര്യ നിർമ്മാജ്ജനത്തെക്കുറിച്ചുള്ള സർക്കാർ നയത്തെ വിമർശിച്ചാൽ, വിഷഭാഷണത്തിന് നിയുക്തനാകുന്നത് സാംസ്കാരിക ബുദ്ധിജീവിയെയായിരിക്കും. കേരളത്തിൽ സാംസ്കാരിക ബുദ്ധിജീവികളുടെ സമ്മതിയോടെയാണ് ആൾക്കൂട്ട ആക്രമങ്ങൾ നവമാധ്യമങ്ങളിൽ അരങ്ങേറുക. ഇയാൾ തൊടുത്തു വിടുന്ന മീമുകളാണ് തുടരാക്രമണങ്ങൾക്ക് ഉപയുക്തമാക്കുന്നത്.

ഇടതുപക്ഷ ആശയം എന്നതുകൊണ്ടു നവവലതുപക്ഷം അർഥം വെയ്ക്കുന്നത് മാർക്സിസത്തെയാണ്. ഇത് വസ്തുതവിരുദ്ധമാണ്.

വിമർശനാത്മക ചിന്തയുടെ ഉള്ളടക്കം

പാശ്ചാത്യ പ്രബുദ്ധതയിലേക്ക് നീട്ടിവലിക്കാറുണ്ടെങ്കിലും വിമർശനാത്മക ചിന്ത 19-ാം നൂറ്റാണ്ട് പകുതിക്കുശേഷമാണ് ലോകാനുഭവത്തിൽ പതുക്കെയാണെങ്കിലും അനുഭവവേദ്യമാകുന്നത്. പാരമ്പര്യനിഷേധമായ ഉള്ളടക്കം തീർച്ചയായും അതിനുണ്ടായിരുന്നെങ്കിലും വിമർശനാത്മക ചിന്തയെ അതാതിടങ്ങളിൽ സമ്പുഷ്ടമാക്കിയവർ മുഴുവൻ പാരമ്പര്യ നിഷേധികളല്ല. വിമർശനാത്മക ചിന്തയുടെ ദീർഘചരിത്രത്തിലേക്ക് മടങ്ങാനല്ല ഇത് പറഞ്ഞത്.

ആധുനികമായ വിജ്ഞാനശാഖകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രമെന്നു വിവക്ഷിക്കുന്ന പഠനമേഖലയിൽ മാത്രമായി വികസിതമായതല്ല വിമർശനാത്മക ചിന്ത. പ്രത്യയശാസ്ത്ര ജ്ഞാനശാഖകളായ സാമ്പത്തിക ശാസ്ത്രം. രാഷ്ട്രതന്ത്രം, സാമൂഹ്യപഠനം എന്നിങ്ങനെയുള്ള സവിശേഷ പഠനശാഖകളെയും അതിന്റെ പിൽക്കാല ഉപശാഖാവളർച്ചകളെയെല്ലാം വിമർശനാത്മക ചിന്തയാണ് മുന്നോട്ടു നയിച്ചത്. എന്നാൽ ഈ പഠനശാഖകളെ മൗലികവാദപരമായ ചില തത്വങ്ങളിലേക്ക് സങ്കോചിപ്പിക്കാൻ ശ്രമിച്ച പോസിറ്റിവിസത്തിനെതിരെയുള്ള കലാപങ്ങളായിരുന്നു ആധുനികോത്തര വിമർശനാത്മക ചിന്തയെ സമ്പന്നമാക്കിയത്. പ്രത്യയശാസ്ത്രാധിഷ്ഠിത ഭരണകൂടങ്ങൾ- സോവിയറ്റ് യൂണിയൻ, നാസികൾ, ചൈന- പഠനവിജ്ഞാനീയത്തെ Doctrinaire ജ്ഞാനശാഖകളാക്കി മാറ്റുകയും വിമർശനാത്മകമായ അന്വേഷണങ്ങളെയാകെ വർഗ്ഗവഞ്ചനാപരമായോ രാജ്യദ്രോഹപരമായോ ഉള്ള ധൈഷണിക അന്വേഷണങ്ങളായി മുദ്രയടിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനിൽ അറിവിനെ ഈ രീതിയിൽ ക്രമപ്പെടുത്തുന്നതിനുള്ള അധികാരം ഭരണകൂടത്തിൽ നിക്ഷിപ്തമായിരുന്നെങ്കിൽ വലതുപക്ഷ ഫാഷിസ്റ്റു ഭരണകൂടം ഈ ചുമതല ആൾക്കൂട്ടത്തെ കൂടി ഏല്പിച്ചുകൊടുക്കയാണ് ചെയ്തത്. മാവോയുടെ സാംസ്കാരിക വിപ്ലവകാലത്തിലും ഈ മുദ്രയടിക്കൽ ജനകീയവിചാരണയുടെ ഭാഗമായിരുന്നു.

അതിദാരിദ്ര്യ നിർമ്മാജ്ജനത്തെക്കുറിച്ചുള്ള സർക്കാർ നയത്തെ വിമർശിച്ചാൽ, വിഷഭാഷണത്തിന് നിയുക്തനാകുന്നത് സാംസ്കാരിക ബുദ്ധിജീവിയെയായിരിക്കും.
അതിദാരിദ്ര്യ നിർമ്മാജ്ജനത്തെക്കുറിച്ചുള്ള സർക്കാർ നയത്തെ വിമർശിച്ചാൽ, വിഷഭാഷണത്തിന് നിയുക്തനാകുന്നത് സാംസ്കാരിക ബുദ്ധിജീവിയെയായിരിക്കും.

20-ാം നൂറ്റാണ്ടിൽ വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിച്ച ഒരു ഭരണനേതൃത്വം ജവഹർലാൽ നെഹ്രുവിന്റെതാകണം. നെഹ്‌റു തന്നെ പിന്തുടരുന്ന പാരമ്പര്യം Doctrinaire വിരുദ്ധ വിമർശനാത്മക ചിന്തയായിരുന്നു. നെഹ്രുവിന്റെ കാലയളവിൽ അമേരിക്കയിൽ മക്കാർത്തി വേട്ടയാടൽ നടക്കുന്ന ഘട്ടമായിരുന്നു. യു.എസിലെ ലിബറൽ ജനാധിപത്യ ഭരണകൂടത്തിന്റെ വിമർശനാത്മക ചിന്തയോടുള്ള സമീപനം ഒരുക്കാലത്തും പ്രോത്സാഹനപരമായിരുന്നില്ല.

സമൂഹമാധ്യമങ്ങളിലെ ചിന്താലോകം

വലതുപക്ഷ ആൾക്കൂട്ട വിചാരണയ്ക്ക് ചിന്തയെ വിട്ടുകൊടുക്കുന്ന പ്രക്രിയയാണ് സമൂഹമാധ്യമങ്ങളിൽ പ്രകടമാകുന്നത്. ആൾക്കൂട്ടങ്ങൾ രണ്ടു രീതികളാണ് അവലംബിക്കാറ്. ഒന്നുകിൽ വിദ്വേഷജനകമായ ആൾക്കൂട്ട വിചാരണയും സെൻസർഷിപ്പും അല്ലെങ്കിൽ ആരാധനയുടെ ആറാട്ട്. അക്കാദമികളിൽ നിന്ന് വിമർശനാത്മക ചിന്ത പുറന്തള്ളപ്പെട്ടത് വലതുപക്ഷത്തിന്റെ ഭൗതികമായ ആൾക്കൂട്ട ആക്രമത്തിലൂടെയാണ്. നവവലതുപക്ഷത്തിന്റെ ബോധനപദ്ധതി അടിച്ചേൽപ്പിക്കുക എന്നതാണ് അക്കാദമികളിൽ ആസൂത്രിതമായി തന്നെ നടപ്പാക്കുന്ന പദ്ധതി. ഇതിനായി നവവലതുപക്ഷം ആലംബമാക്കുന്നത് ഇടതുപക്ഷ ആശയങ്ങൾക്ക് സർവകലാശാലകളിലുണ്ടായിരുന്ന അധീശത്വം ഇതര ആശയാന്വേഷണങ്ങളെ തളർത്തി എന്ന ആരോപണമാണ്.

ഇടതുപക്ഷ ആശയം എന്നതുകൊണ്ടു നവവലതുപക്ഷം അർഥം വെയ്ക്കുന്നത് മാർക്സിസത്തെയാണ്. ഇത് വസ്തുതവിരുദ്ധമാണ്. ചില കടുത്ത പാർട്ടിഅനുഭാവികളും ഗുണഭോക്താക്കളുമായ അക്കാദമിക്കുകൾ പാർട്ടി ബോധ്യങ്ങൾക്കനുസരിച്ച് അക്കാദമിക് അന്വേഷണത്തെയും സങ്കുചിതവൽക്കരിച്ചിട്ടുണ്ടാകും. മാത്രമല്ല, അക്കാദമിക് നിയമനങ്ങളിലും ഇതേ സങ്കുചിതത്വം അവലംബിച്ചിട്ടുണ്ടാകാം. എങ്കിൽ തന്നെയും സർവകലാശാലാ ഗവേഷണ സ്ഥാപനങ്ങളിൽ മാർക് ക്സിസേതരവും പോസ്റ്റ് മാർക്സിസ്റ്റുമായ ആശയങ്ങളും വിമർശനാത്മക ചിന്തയുടെ ഭാഗമായി പ്രബലമായിരുന്നു. മാർക്സിസ്റ്റുകൾ എന്നു വലതുപക്ഷം അധിക്ഷേപിക്കുന്ന അക്കാദമിക്കുകളിൽ പലരും മാർക്സിസം പിന്തുടരുന്നവരല്ലെന്നു മാത്രമല്ല വിമർശകർ കൂടിയാണ്. അംബ്ദേക്കറൈറ്റുകളും ആൾക്കൂട്ട ദൃഷ്ടിയിൽ സാംസ്കാരിക മാർക്സിസ്റ്റുകളാണ്. അംബേഡ്കർ ദർശനം അക്കാദമിക് അന്വേഷണങ്ങളിൽ പുത്തനൊരു ഉത്തേജനമാകുന്നത് എണ്പതുകൾക്കു ശേഷം പോസ്റ്റ് കോളോണിയൽ ജ്ഞാനദർശനങ്ങൾ വിമർശനാത്മക അവബോധം സവിശേഷമായ സാന്നിധ്യമാകുന്നതോടെയാണ്. ഇതിനോട് ആ ഘട്ടത്തിൽ ഏറ്റവും അസഹിഷ്ണുത പുലർത്തിയത് വ്യവസ്ഥാപിത ഇടതുപക്ഷമാണ്. മാർക്സിസത്തിന്റെ മൗലികവാദ വർഗസിദ്ധാന്തത്തെ തുരങ്കം വെയ്ക്കുന്ന ഒരു ബൗദ്ധികപദ്ധതിയായാണ് അംബേദ്കർ ചിന്തയെ മാത്രമല്ല, അധിനിവേശ വിരുദ്ധമായ സൂക്ഷ്മ രാഷ്ട്രീയ ചിന്തകളെയെല്ലാം കണ്ടത്.

മാർക്‌സും ഗാന്ധിയും അംബേദ്കറും തമ്മിലുള്ള മൗലികമായ ആശയവ്യതിരിക്തകളെ മറികടന്നാണ് അവർ തമ്മിലുള്ള മിശ്രണം നിർമിച്ചതെന്ന് മാത്രമല്ല, ഈ വലിയ ചിന്തകരിൽ ഗാന്ധിയും അംബേദ്കറും മാർക്സിസത്തെ പരിഗണിച്ചിരുന്നതിന്റെ ബൗദ്ധിക തെളിവുകൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരുന്നിട്ടും, അതും അവഗണിച്ചായിരുന്നു ചേരുവ നിർമാണം.

മാർക്സ് ഗാന്ധി അംബേദ്‌കർ മിശ്രണം

പുതുതായി ഉയർന്നുവന്ന കീഴാള രാഷ്ട്രീയം അംബേദ്‌കർ ചിന്തയ്ക്ക് വിമർശനാത്മകമായ മാനം നൽകി. അംബേദ്കറിസ്റ്റ് പ്രയോഗ രാഷ്‌ടീയം അക്കാദമികളിലും സർവകലാശാലകളിലും സജീവമായി. ഇന്ത്യയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാഷ്ട്രീയ ശാക്തികചേരിയായി മാറിയ അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളെ മുഖ്യരാഷ്‌ടീയ ധാര പാർട്ടികൾക്കൊന്നും അവഗണിക്കാൻ പറ്റുന്നതായിരുന്നില്ല. ഇന്ത്യൻ തീവ്ര വലതുപക്ഷവും അംബേദ്കറിനെയും ഗാന്ധിയെയും അവരുടെ രാഷ്‌ടീയ വിചാരധാരകളിലേക്ക് അനുയോജ്യമാകുംവിധത്തിൽ പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

എന്നാൽ, നവഫാഷിസത്തിനെതിരായ പ്രതിരോധ ആശയമെന്ന നിലയിലാണ് കേരളത്തിലെ മുഖ്യ ഇടതുപക്ഷ സാംസ്കാരിക വൃത്തങ്ങളിൽ അംബേദ്കറും ഗാന്ധിയും പുത്തൻ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയചേരുവയുടെ ഭാഗമായി സ്വീകരിക്കപ്പെട്ടത്, അതും സമീപകാലത്തുമാത്രം. ഒരു കോക്‌ടെയ്ൽ (cocktail) ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ഗാന്ധി- അംബേദ്‌കർ- മാർക്സ് മിശ്രണം മുഖ്യധാരാ ഇടതുപക്ഷ സാംസ്കാരിക ബുദ്ധിജീവികൾ നടത്തിയത്. കോക്‌ടെയ്ൽ മിശ്രണം പരിചയസമ്പന്നതയും അതീവ ശ്രദ്ധയും സർഗാത്മകതയും സവിശേഷമായ അഭിരുചിയും വേണ്ട സൃഷ്ടിപരമായ പ്രവർത്തനമാണ്. അനുഷ്ഠാനപരമായി നിർവഹിക്കാവുന്ന ആചാരമല്ല.

കേരളത്തിലെ സാംസ്കാരിക ബുദ്ധിജീവികൾ നവഫാഷിസത്തെ ചെറുക്കാനായി കേരളത്തിലെ ആസ്ഥാന പാർട്ടി രാഷ്ട്രീയത്തെയും പ്രത്യശാസ്ത്രത്തെയും ഈ മിശ്രിത സാംസ്കാരിക ലായനിയിൽ വിലയിപ്പിച്ചാണ് വിപണനം ചെയ്തത്. വിപണിയും കേരളത്തിലെ ആസ്ഥാന പാർട്ടി അധികാരത്തിന്റെ അംഗീകാരവും മാത്രമായിരുന്നു ഈ അനുഷ്ഠാനനിരതരായ ബുദ്ധിജീവികളുടെ ലക്ഷ്യം. മാർക്‌സും ഗാന്ധിയും അംബേദ്കറും തമ്മിലുള്ള മൗലികമായ ആശയവ്യതിരിക്തകളെ മറികടന്നാണ് (overlook) ഈ മിശ്രണം നിർമിച്ചതെന്ന് മാത്രമല്ല, ഈ വലിയ ചിന്തകരിൽ ഗാന്ധിയും അംബേദ്കറും മാർക്സിസത്തെ പരിഗണിച്ചിരുന്നതിന്റെ ബൗദ്ധിക തെളിവുകൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരുന്നിട്ടും, അതും അവഗണിച്ചായിരുന്നു ചേരുവ നിർമാണം. ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രലായനി വിമർശനാത്മക അവബോധത്തിന് ഗുണകരമായിരുന്നില്ല എന്നു മാത്രമല്ല, ആരാധകവൃന്ദങ്ങൾക്ക് ബോധക്ഷയം പകരാൻ മാത്രമേ ഉപകരിച്ചുമുളളൂ. വായനയുടെ പ്രതിഫലനാത്മകത ആവശ്യപ്പെടാതെയുള്ള വാഗ്ദ്ധോരണി സ്ഖലിതങ്ങളുടെ റീൽസും യുട്യൂബ് ഷോട്ട്സുകളും നവമാധ്യമപരമായ ബോധഹീനതയ്ക്കാണ് കാരണമാവുക.

ഒരു കോക്‌ടെയ്ൽ (cocktail) ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ഗാന്ധി- അംബേദ്‌കർ- മാർക്സ് മിശ്രണം മുഖ്യധാരാ ഇടതുപക്ഷ സാംസ്കാരിക ബുദ്ധിജീവികൾ നടത്തിയത്.
ഒരു കോക്‌ടെയ്ൽ (cocktail) ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ഗാന്ധി- അംബേദ്‌കർ- മാർക്സ് മിശ്രണം മുഖ്യധാരാ ഇടതുപക്ഷ സാംസ്കാരിക ബുദ്ധിജീവികൾ നടത്തിയത്.

മാർക്സ്- ഗാന്ധി- അംബേദ്‌കർ മിശ്രണം ഇവിടെ സൂചിപ്പിക്കാൻ കാരണം, മലയാളത്തിലെ ലെഗസി സാംസ്കാരിക ബുദ്ധിജീവികൾ മൗലികശ്രമം നടത്തിയ ഒരു നവീകരണ സംരഭമായതുകൊണ്ടാണ്. ശ്രീനാരായണ ഗുരുവിനെയും ഈ പദ്ധതിയിലേക്ക് ചേർത്തിട്ടുണ്ട്. ഈ 25 വർഷത്തിൽ ഗുരുചിന്തയുടെ വികാസദശകൾ പ്രത്യേകമായി പഠിക്കേണ്ടതാണ്. ഇങ്ങനെയുള്ള മൗലിക പരീക്ഷണങ്ങൾ ചിന്താപരമായ മുന്നേറ്റത്തിനുള്ള ഒരു വഴി തുറക്കാൻ വേണ്ടിയുള്ളതായിരുന്നില്ല, പകരം ആസ്ഥാനഅധികാരത്തിന് ന്യായീകരണം ചമയ്ക്കാനായിരുന്നു എന്നതിനാൽ അതു പിൻവലിക്കപ്പെട്ട നവോത്ഥാന സംരക്ഷണം പോലെ സമാധിസ്ഥമാവുകയാണുണ്ടായത്, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനകൾ അനുഷ്ടാനപരമായി നടക്കുന്നുണ്ടെങ്കിലും. പക്ഷെ ഫലശ്രുതിയിൽ കാണുന്നത് വിമർശനാത്മക ചിന്തയെ അധികാരവ്യവസ്ഥയുടെ ആസ്ഥാന ബോധ്യങ്ങൾക്കനുസരിച്ചു പരുവപ്പെടുത്തി എന്നതുമാത്രമാണ്.

മറ്റൊരു സന്ദർഭം ഉദാഹരിച്ചാൽ ഈ അധികാരസേവനത്തിന്റെ കൃത്യത വ്യക്തമാവും. ഓൺലൈൻ വിദ്യാഭ്യാസത്തിനെതിരെ വിമർശനാത്മക ചിന്തയുടെ പേരിൽ ഒറ്റയ്ക്കും സംയുക്തമായും പ്രതിഷേധമുയർത്തിയവർ പിന്നീട് സർക്കാർനയം ഓൺലൈനിനു അനുകൂലമാണെന്നു തിരിച്ചറിഞ്ഞതോടെ വലിയ ഉത്കർഷത്തോടെ തങ്ങൾ അവതരിപ്പിച്ച യാഥാസ്ഥിതിക ആശയത്തെ അവിടെ തന്നെ ഉപേക്ഷിച്ച് പരിപൂർണ നിശ്ശബ്ദത പാലിച്ചു. വാസ്തവത്തിൽ, അവരുടെ ഡിജിറ്റൽ വിമർശനം പരിപ്രേക്ഷ്യ ദരിദ്രമായിരുന്നു. എന്നാൽ ഉന്നയിച്ച വിമർശനം നിനിർത്താതെ ഉപേക്ഷിച്ചുകളഞ്ഞത് ധൈഷണിക ത്രാണിയില്ലായ്മ കാരണമാണ്. വിമർശനാത്മക ചിന്ത അതിരുവിട്ടു പോകരുത് എന്നതിനെക്കുറിച്ചുള്ള വിധേയബോധ്യമാണ് ഈ ത്രാണിയില്ലായ്‌മയുടെ അടിസ്ഥാനം.

കേരളത്തിന്റെ ഇടതുസംസ്കാരിക പാരമ്പര്യത്തിൽ പ്രഫഷണൽ നാടകത്തിനും കഥാപ്രസംഗത്തിനും വലിയൊരു ലെഗസിയുള്ളതിനാൽ പ്ലാറ്റ്ഫോം പരിവർത്തനം ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്.

അച്ചടിയിൽനിന്ന് ധൈഷണിക ആവിഷ്ക്കാരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുന്ന പ്രവണത ഈ 25 വർഷങ്ങളിൽ പ്രകടമായതാണ്. ബ്രോഡ്കാസ്റ്റ് മാധ്യമം ബൗദ്ധിക വ്യവഹാരങ്ങൾക്ക് അനുയോജ്യമല്ലെന്ന നിലയിൽ ടെലിവിഷൻ മാധ്യമങ്ങളോട് ബുദ്ധിജീവികൾ ഒരകൽച്ച പ്രകടിപ്പിച്ചിരുന്നു. ഓൺലൈൻ അതേസമയം ആലോചനകൾക്ക് ഇടം നൽകുന്നതും, പാഠസ്വഭാവമുള്ള എഴുത്തുകൾ പ്രസിദ്ധീകരിക്കാനുതകുന്നതും സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സ്വതന്ത്രമായി ആവിഷ്ക്കാരം നടത്താവുന്നതും ചെലവു കുറഞ്ഞ സാങ്കേതികവിദ്യകളുടെ അസ്സെംബ്ലെയ്ജ് ആയതിനാലും ധൈഷണികവൃന്ദം ആഗോളമായി തന്നെ ഓൺലൈൻ ഉപാധികൾ ഉപയോഗിക്കാൻ തുടങ്ങി. ബൗദ്ധിക വ്യവഹാരങ്ങളുടെയും പ്ലാറ്റ്ഫോംവൽക്കരണം ഈ കഴിഞ്ഞ കാലത്ത് സംഭവിച്ചതാണ്. പ്രത്യക്ഷത്തിൽ കോർപറേറ്റ് നിയന്ത്രണം ദൃശ്യമല്ലെങ്കിലും യൂട്യൂബ് പോലുള്ള പ്ലാറ്റുഫോമുകളും പോഡ്‌കാസ്റ്റിംഗും ധൈഷണിക വ്യവഹാരത്തിനു ചേരുന്നതാണെന്ന പരിഗണനയാണ് ആഗോളമായി ബുദ്ധിജീവികൾ പിന്തുടരുന്നത്.

അത്രയധികം കടുത്ത നിലപാടുകളുള്ളവർ മാത്രമാണ് അച്ചടി അവലംബിച്ചുള്ള ധൈഷണിക വ്യവഹാരങ്ങൾ മതിയെന്ന അർത്ഥത്തിൽ ഇപ്പോഴും തുടരുന്നത്. പ്ലാറ്റഫോം ദൃശ്യത പോപ്പുലർ സെലിബ്രിറ്റി പദവിയും കാംക്ഷിക്കാവുന്ന ഒരു ഉപാധിയാണെന്ന തിരിച്ചറിവ് സാംസ്കാരിക ബുദ്ധിജീവികളെ ത്രില്ലടിപ്പിക്കുന്നതാകണം. എന്നിരുന്നാലും, ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സെലിബ്രിറ്റി സ്റ്റാറ്റസ് നിർണയിക്കുന്നത് അൽഗോരിതമാകയാൽ തീവ്രവലതുപക്ഷ വംശീയ വിദ്വേഷിക്കും ഇടതുപക്ഷ സാംസ്കാരിക പ്രതീകത്തിനും ഒരേ സ്റ്റാറ്റസാണ്. അൽഗോരിതത്തിന്റെ വിവേചനം ഉപഭോഗഡാറ്റയെ അടിസ്ഥാനമാക്കിയതിനാൽ ആശയനിരപേക്ഷമായ ഉള്ളടക്കം എന്ന പുത്തൻ പ്ലാറ്റ്‌ഫോം മാനദണ്ഡമാണ് ഇവിടെ അളവുകോലാകുന്നത്.

മലയാളത്തിന്റെ
പ്ലാറ്റ്ഫോം ബൗദ്ധികത

കേരളത്തിലെ സാംസ്കാരിക ബുദ്ധിജീവികളും ഡിജിറ്റൽ -അച്ചടി ഹൈബ്രിഡ് ലോകത്തിലേക്ക് വളരെ പൊടുന്നനെ തന്നെ മാറുകയും നിലയുറപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ഇടതുസംസ്കാരിക പാരമ്പര്യത്തിൽ പ്രഫഷണൽ നാടകത്തിനും കഥാപ്രസംഗത്തിനും വലിയൊരു ലെഗസിയുള്ളതിനാൽ പ്ലാറ്റ്ഫോം പരിവർത്തനം ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്.

ആശയപ്രചാരണത്തിനു വലിയ സേവനം നൽകിയ ചരിത്രമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രഫഷണൽ നാടകത്തിനും കഥാപ്രസംഗത്തിനുമുള്ളത്. അമ്പലപ്പറമ്പുകളിലും പൊതുവേദികളിലുമാണ് പ്രഫഷണൽ നാടകങ്ങളും കഥാപ്രസംഗങ്ങളും അരങ്ങേറിയിരുന്നത്. പ്രതിപാദനപരമായി ഈ അവതരണരൂപങ്ങളുടെ നാടകീയ (PERFORMATIVE) ശൈലികളും ശൈലീവൽക്കരണവും ആശയങ്ങളുടെ ലളിതവൽക്കരണവും മലയാളത്തിന്റെ പ്ലാറ്റ്ഫോം ബൗദ്ധികതയിലും പ്രകടമാകുന്നു. അച്ചടി പ്രതീകാത്മകമായ സാംസ്‌കാരിക വ്യവഹാരങ്ങൾക്കും പോപ്പുലർ ഓണലൈൻ പ്ലാറ്റ്ഫോം സാമ്പത്തികമായി കൂടി ലാഭകരമായ സാംസ്കാരിക പ്രവർത്തനത്തിനുമെന്ന നിലയിലാണ് ഇന്ന് പ്രയോഗത്തിലുള്ളത്. കേരളത്തിൽ 25 വർഷത്തിനുള്ളിൽ ഈ പ്ലാറ്റ്ഫോം മാറ്റം സംഭവിച്ചിട്ടുള്ളതെങ്കിലും മലയാളത്തിലെ ആസ്ഥാന ബുദ്ധിജീവികൾക്ക് ആശയപരമായി മറ്റു പുതിയ മാറ്റങ്ങളൊന്നും സംഭവിച്ചതായി കാണുന്നില്ല. ഒരമ്പതുവർഷം മുമ്പത്തെ ധൈഷണിക മാതൃക എന്തായിരുന്നോ അതുതന്നെയാണ് ഇന്നും.

ആശയപ്രചാരണത്തിനു വലിയ സേവനം നൽകിയ ചരിത്രമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രഫഷണൽ നാടകത്തിനും കഥാപ്രസംഗത്തിനുമുള്ളത്. അമ്പലപ്പറമ്പുകളിലും പൊതുവേദികളിലുമാണ്  പ്രഫഷണൽ നാടകങ്ങളും കഥാപ്രസംഗങ്ങളും അരങ്ങേറിയിരുന്നത്.
ആശയപ്രചാരണത്തിനു വലിയ സേവനം നൽകിയ ചരിത്രമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രഫഷണൽ നാടകത്തിനും കഥാപ്രസംഗത്തിനുമുള്ളത്. അമ്പലപ്പറമ്പുകളിലും പൊതുവേദികളിലുമാണ് പ്രഫഷണൽ നാടകങ്ങളും കഥാപ്രസംഗങ്ങളും അരങ്ങേറിയിരുന്നത്.

കേരളത്തിലെ ആസ്ഥാന ധൈഷണികർ എന്നു പറഞ്ഞാൽ സാംസ്കാരിക ബുദ്ധിജീവികൾ (cultural intelligentsia) എന്നാണ്. 25 വർഷം മുമ്പും അങ്ങനെ തന്നെ. അതിനും യാതൊരു മാറ്റവും വന്നിട്ടില്ല, ഓരോ സവിശേഷ മേഖലകളിലെയും വിദ്‌ഗദർ പൊതുവിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാൻ വിമുഖത കാണിക്കുമ്പോൾ സാംസ്കാരിക ബുദ്ധിജീവികൾ സമൂഹത്തെയും രാഷ്ട്രീയശരീരത്തെയും ബാധിക്കുന്ന ഏതൊരു വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ് എന്നാണ് പൊതുവിൽ മലയാളികളുടെ സംസ്കാരം അംഗീകരിച്ചിരിക്കുന്നത്. അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കിൽ അതിൽ ദുരൂഹത കാണാൻ മലയാളി മടിക്കാറില്ല. സാംസ്കാരിക ബുദ്ധിജീവികൾ അഭിപ്രായം രേഖപ്പെടുത്തുന്നതും ഏതാണ്ട് ഒരു അർദ്ധ ജുഡീഷ്യറി പോലെ വിധി കല്പിക്കുന്നതും കേരളത്തിന്റെ പ്രത്യേകതയാകണം. മലയാളത്തിലെ പൂർവ തലമുറകളിലെ സാംസ്കാരിക ബുദ്ധിജീവികൾ അവരുടെ ഇടപെടലുകളിലൂടെ നേടിയെടുത്ത അംഗീകാരമാണിത്. സമൂഹം ഇതിനു വിലകല്പിക്കുന്നു. വിലകല്പിക്കുന്നതിനാൽ സാംസ്കാരിക ബുദ്ധിജീവികൾ കക്ഷി രാഷ്ട്രീയാതീതമായ നിലപാടുകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ് സംസ്കാരം പൊതുബുദ്ധിജീവികൾ എന്ന നിലയിൽ അംഗീകാരം നൽകിയത് ഭാഷാഅധ്യാപകരായ സാംസ്കാരിക ബുദ്ധിജീവികളാണ്. അതൊരു പക്ഷെ കേരളത്തിന്റെ പ്രത്യേകതയായിരിക്കണം. അതിൽ സാംസ്കാരികമായ ഒരു പോസിറ്റീവ് ഉള്ളടക്കമുണ്ട്.

ഈ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പോസ്റ്റ് എൺപതു തലമുറയിൽപ്പെട്ട സാംസ്കാരിക ബുദ്ധിജീവികൾ പാർട്ടികൂറിനപ്പുറം മറ്റൊന്നുമില്ല എന്ന് പ്രകടമാക്കിയതോടെ, കേരളത്തിൽ സാംസ്കാരിക ബുദ്ധിജീവികൾക്ക് ലഭിച്ചിരുന്ന പൊതുസമ്മതിയിൽ വലിയ കോട്ടം തട്ടിയിട്ടുണ്ട്

ഇംഗ്ലീഷ് പ്രഫസറായിരുന്ന അയ്യപ്പപ്പണിക്കർ വലിയ വിമത ചിന്തകനും മഹാപണ്ഡിതനും ഏറെ അംഗീകാരമുള്ള എഴുത്തുകാരനിയിരുന്നിട്ടും സാംസ്കാരിക ബുദ്ധിജീവി എന്ന നിലയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല. മാത്രമല്ല അയ്യപ്പപ്പണിക്കർ പ്രഭാഷണകലയെ വിമർശനദൃഷ്ടിയോടെയാണ് കണ്ടിരുന്നത്. പി.കെ. ബാലകൃഷ്ണനും എം.ജി.എസിനും ബി.ആർ.പി. ഭാസ്കറിനും കെ.കെ. കൊച്ചിനും ഏറെ അംഗീകാരമുണ്ടായിരുന്നെങ്കിലും സുകുമാർ അഴിക്കോടിനും എം.എൻ. വിജയനും ലഭിച്ചിരുന്ന സാമൂഹികസമ്മതി ഉണ്ടായിരുന്നില്ല.

എന്നാൽ, ഈ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പോസ്റ്റ് എൺപതു തലമുറയിൽപ്പെട്ട സാംസ്കാരിക ബുദ്ധിജീവികൾ പാർട്ടികൂറിനപ്പുറം മറ്റൊന്നുമില്ല എന്ന് പ്രകടമാക്കിയതോടെ, കേരളത്തിൽ സാംസ്കാരിക ബുദ്ധിജീവികൾക്ക് ലഭിച്ചിരുന്ന പൊതുസമ്മതിയിൽ വലിയ കോട്ടം തട്ടിയിട്ടുണ്ട്. ഒരുപക്ഷെ, വിമർശക പാരമ്പര്യത്തിന്റെ അവസാന കണ്ണികൾ എന്ന നിലയിൽ ബി. രാജീവനോ കെ. ജി. എസോ കല്പറ്റ നാരായണനോ എം. എൻ. കാരശ്ശേരിയോ മാത്രമായിരിക്കും. കേരളത്തിൽ ഈക്കഴിഞ്ഞ 25 വർഷങ്ങളിൽ സത്യസന്ധമായി പാണ്ഡിത്യ മികവോടെ പ്രതിപക്ഷ ധൈഷണിക പ്രവർത്തനം പൊതുമണ്ഡലത്തിലും അക്കാദമിക് തലത്തിലും നടത്തിയിട്ടുള്ളത് ഒരേയൊരാൾ മാത്രമായിരിക്കും- ജെ. ദേവിക.

പൊതുവിൽ, കേരളത്തിൽ സാംസ്കാരിക ബുദ്ധിജീവികളുടെ വില കുത്തനെ ഇടിഞ്ഞതിനുകാരണം അവരുടെ അധികാരമോഹം മാത്രമല്ല, പരിപ്രേക്ഷ്യ ദാരിദ്ര്യവും കൂടിയാണ്. വികസനരാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാതെ നവലിബറലിസത്തെക്കുറിച്ചുള്ള വിമർശനം സത്യസന്ധമല്ലാതെയാകുന്നു. സത്യസന്ധത ഒരു അനിവാര്യമൂല്യമായി സാംസ്കാരിക ബുദ്ധിജീവികൾ പലരും ഉൾക്കൊണ്ടിട്ടില്ല.

ഒരുപക്ഷെ, വിമർശക പാരമ്പര്യത്തിന്റെ അവസാന കണ്ണികൾ എന്ന നിലയിൽ ബി. രാജീവനോ കെ. ജി. എസോ കല്പറ്റ നാരായണനോ എം. എൻ. കാരശ്ശേരിയോ മാത്രമായിരിക്കും.
ഒരുപക്ഷെ, വിമർശക പാരമ്പര്യത്തിന്റെ അവസാന കണ്ണികൾ എന്ന നിലയിൽ ബി. രാജീവനോ കെ. ജി. എസോ കല്പറ്റ നാരായണനോ എം. എൻ. കാരശ്ശേരിയോ മാത്രമായിരിക്കും.

ഓർമയുണ്ടോ എം.എൻ. വിജയനെ?

കേരളത്തിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ മാധ്യമങ്ങളുടെയും സിവിൽ സമൂഹത്തിന്റെയും പൂർണ ശ്രദ്ധനേടിയ ഒരു ധൈഷണിക കലാപം നടത്തിയത് എം.എൻ. വിജയനാണ്. അധികാരത്തിനെതിരെ ധീരമായ നിലപാടായിരുന്നു എം.എൻ. വിജയന്റേത്. കേരളം എം.എൻ. വിജയനെ ശരിയായി ആദരിക്കാൻ തുടങ്ങിയത് അദ്ദേഹം നിലപാടിന്റെ അടിസ്ഥാനത്തിൽ അധികാരത്തിന്റെ തിന്മകൾക്കെതിരെ പ്രതികരിച്ചതോടു കൂടിയാണ്. എം.എൻ. വിജയന്റെ മാതൃക സാംസ്കാരിക ബുദ്ധിജീവികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. ഈ 25 വർഷത്തിൽ സാംസ്കാരികവും രാഷ്ട്രീയവുമായി പ്രബുദ്ധതരായ മലയാളി ഒരിക്കലും മറക്കുകയുമില്ല, എം.എൻ. വിജയന്റെ മരണമുഹൂർത്തവും. ‘അസൂയാവഹമായ മരണമുഹൂർത്തം’ എന്ന് പറയുകയാണെങ്കിൽ അതിശയോക്തി ആരോപിക്കരുത്.

എം.എൻ. വിജയൻ 2007- ൽ വിടപറഞ്ഞു. ടി.വി. ചർച്ചകളിൽ ക്ലിഷേയായി കഴിഞ്ഞ അദ്ദേഹത്തിന്റെ ഒരു വാചകം ഇപ്പോഴും കേൾക്കാറുണ്ട്. ചോദ്യം ചോദിച്ച കുട്ടിയും ക്‌ളാസിൽ മറുപടിക്കായി കാത്തുനിൽക്കുന്ന ചോദ്യവും. സി.ആർ. നീലകണ്ഠനാണ് അതാദ്യമായി ഒരു ചാനൽ ചർച്ചയിൽ പറഞ്ഞെന്നതെന്നു തോന്നുന്നു . എം.എൻ. വിജയൻ എഴുതിയതിൽ ഒരു വരി പോലും ഇതുവരെ വായിക്കാത്ത ബി ജെ പി വക്താക്കൾ പോലും ഇന്നത് ഉദ്ധരിക്കുന്നു. അതിനപ്പുറം വിജയൻ മാഷെ ആരാണ് ഇന്ന് വായിക്കുന്നത്?. തീർച്ചയായും അമ്പതുപിന്നിട്ട തലമുറ വായിക്കുന്നുണ്ടാകാം. അവരുടെ യൗവനകാലത്തിൽ, ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട കാലത്തിൽ, ഫാഷിസത്തിനെതിരെ സംസാരിച്ച എം.എൻ. വിജയനെ അവർ ഓർക്കാതിരിക്കുകയില്ല. ഇതേകാലത്തെ എം.എൻ. വിജയന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പും ചേർന്ന ഓർമയായിരിക്കണം.

കേരളത്തിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ മാധ്യമങ്ങളുടെയും സിവിൽ സമൂഹത്തിന്റെയും പൂർണ ശ്രദ്ധനേടിയ ഒരു ധൈഷണിക കലാപം നടത്തിയത് എം.എൻ. വിജയനാണ്.
കേരളത്തിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ മാധ്യമങ്ങളുടെയും സിവിൽ സമൂഹത്തിന്റെയും പൂർണ ശ്രദ്ധനേടിയ ഒരു ധൈഷണിക കലാപം നടത്തിയത് എം.എൻ. വിജയനാണ്.

2000- നു ശേഷം 2012- നുള്ളിൽ ജനിച്ച ജെൻ സി തലമുറ എം. എൻ. വിജയനെ വായിക്കുന്നുണ്ടാകുമോ? ലിറ്റററി ഫെസ്റ്റിവലിൽ ഈ തലമുറയിൽപ്പെട്ടവരെ കാണാറുണ്ട്. വളണ്ടിയർമാരുടെ റോളുകളിലാണ് അധികവും. ഈ തലമുറയിൽപ്പെട്ട വിദ്യാർത്ഥികളായും ഇവരെ പരിചയപ്പെടാറുണ്ട്. എം.എൻ. വിജയനെയും ഒ.വി. വിജയനെയും അവർ വായിക്കാറുണ്ടോ. കേസരിയുടെയും എം. ഗോവിന്ദന്റേയും കാര്യം ചോദിക്കുന്നില്ല. ഇ.എം.എസിനെ ഏതാനും പോസ്റ്റർ ഉദ്ധരണിക്കപ്പുറം അവർ വായിക്കുന്നുണ്ടോ? അറിയാവുന്നത്, അവർ ബഷീറിനെ വായിച്ചിട്ടുണ്ട് എന്നാണ്. ചുരുങ്ങിയപക്ഷം കേട്ടിട്ടുണ്ട്. പെൺകുട്ടികൾ മാധവിക്കുട്ടിയെ വായിച്ചിട്ടുണ്ട്. ഇന്നത്തെ അമ്പതുകാർ അവരുടെ തൊട്ടുമുമ്പത്തെ തലമുറയെ പിന്തുടർന്നാണ് വായിക്കുകയും വിമർശനാത്മക അവബോധം നേടുകയും ചെയ്തത്. വായിക്കാനുള്ള പ്രേരണ നൽകുന്ന സാംസ്കാരിക അന്തരീക്ഷമാണ് കലാശാലകളിൽ ഉണ്ടായിരുന്നത്. പുസ്തകവായനയല്ലാതെ അറിവിലേക്ക് മറ്റൊരു സ്രോതസ്സില്ല.

കഴിഞ്ഞ 25 വർഷങ്ങളിൽ സത്യസന്ധമായി പാണ്ഡിത്യ മികവോടെ പ്രതിപക്ഷ ധൈഷണിക പ്രവർത്തനം പൊതുമണ്ഡലത്തിലും അക്കാദമിക് തലത്തിലും നടത്തിയിട്ടുള്ളത് ഒരേയൊരാൾ മാത്രമായിരിക്കും- ജെ. ദേവിക.
കഴിഞ്ഞ 25 വർഷങ്ങളിൽ സത്യസന്ധമായി പാണ്ഡിത്യ മികവോടെ പ്രതിപക്ഷ ധൈഷണിക പ്രവർത്തനം പൊതുമണ്ഡലത്തിലും അക്കാദമിക് തലത്തിലും നടത്തിയിട്ടുള്ളത് ഒരേയൊരാൾ മാത്രമായിരിക്കും- ജെ. ദേവിക.

ടാബ്ലെറ്റിലും മൊബൈലിലും വിവരങ്ങൾ ആവശ്യത്തിലധികം ലഭിക്കുന്ന പുതുതലമുറയ്ക്ക് ഇവരെ വായിക്കാൻ സമയമുണ്ടോ. അല്ലെങ്കിൽ തന്നെ വായിക്കേണ്ടതുണ്ടോ? ഒന്നും വായിക്കാത്തവരല്ല ജൻ സി തലമുറ. അങ്ങനെയുള്ള ലേബലിംഗ് തെറ്റാണ്. പുതിയ തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവർക്ക് വായിക്കാനുള്ള വിഭവങ്ങൾ അനായസേന ലഭ്യമാണ്. ഈ അനായാസത എന്റെ തലമുറയ്ക്ക് അജ്ഞാതമായിരുന്നു.

ജൻ സി തലമുറ ഡിജിറ്റൽ വായനക്കാരാണ്. അവർക്ക് ജെമിനിയും മെറ്റയും ഗ്രോക്കും ഡീപ് സിയും കൃത്യം സംഗ്രഹം ലഭ്യമാക്കും. കേവല സംഗ്രഹമല്ല, ഏത് ആംഗിളിൽ നിന്നാണോ സംഗ്രഹം വേണ്ടത് ആ നിലയിൽ. സിനിമ മുഴുവൻ കണ്ടു തീർക്കണോ. അതും വേണ്ട. ഏതുവേഗതയിലും കണ്ടുതീർക്കാം. ഏതു ഭാഗമാണോ കണ്ടെണ്ടത് അതാവർത്തിച്ചു കാണാം. ഈ ഡിജിറ്റൽ നൈപുണികൾ മുഖ്യമാകുന്ന ലോകത്ത് വിശകലനാത്മക ചിന്തയ്ക്ക് എന്ത് സംഭവിക്കും. വിശകലനാത്മകമല്ലാത്ത ചിന്ത വിമർശനാത്മക പരിപ്രേക്ഷ്യം നൽകില്ല. വായന അച്ചടിയിലാണോ ഡിജിറ്റലിലാണോ എന്നതല്ല പ്രശ്നം, വായനയുടെ ശീലത്തിൽ, രീതിയിൽ, ധൈഷണിക പ്രവർത്തനത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ്.

ഒ.വി. വിജയൻ
ഒ.വി. വിജയൻ

ധൈഷണിക അനുഭവങ്ങളെ മരവിപ്പിക്കുകയാണോ ഡിജിറ്റൽ പ്ലാറ്റ്ഫോം സാങ്കേതികവിദ്യകൾ?. റീലുകളും ഷോർട്ട്സും സംഗ്രഹഉള്ളടക്കവും ചിന്തയുടെ വിശകലനാത്മക സ്വഭാവത്തെയും അതുവഴി വിമർശനാത്മകതയെയും സ്തംഭിപ്പിക്കുകയാണോ. ഓർവെലിയൻ സമഗ്രാധികാരവ്യവസ്ഥ അഭിലഷിച്ച ചിന്ത ആവശ്യമില്ലാത്ത നരവംശമാണോ ആവിർഭൂതമാകുന്നത്. ഉത്തരങ്ങളെക്കാൾ ഒരുപിടി ചോദ്യങ്ങളാണ് സമഗ്രാധികാരവും നവസാങ്കേതികവിദ്യാസംവിധാനവും ഒരുമിച്ചു ചേരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ന്യൂ നോർമൽ നരവംശസമൂഹത്തെക്കുറിച്ചു ഉയരുന്നത്. ഇത് വായനയുടെ പഴയ ശീലങ്ങൾ പിന്തുടരുന്ന ഒരു തലമുറയുടെ അനാവശ്യമായ വ്യാകുലതയാണോ എന്നും സംശയിക്കുന്നുവരുണ്ട്. കാരണം, ജെൻ സീ തലമുറയിൽപ്പെട്ടവരുടെ അസാധാരണമായ ധൈഷണിക മികവോടെയും ആത്മവിശ്വാസത്തോടെയുമുള്ള പ്രതികരണങ്ങളിൽ വിമർശനാത്മക ചിന്തയുടെ പ്രത്യാശ കേൾക്കാം. അപ്പോൾ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ആകുലതകളും മതിഭ്രമങ്ങളും ആസ്ഥാനത്തുമാകാറുണ്ട്. ചിന്താ സ്വാതന്ത്ര്യമെന്നാൽ വ്യത്യസ്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമെന്നാണ് റോസ് ലക്സംബർഗ് പറയുന്നത്. അത് നിഷേധിക്കപ്പെടുകയാണോ അൽഗോരിതം നിയന്ത്രിത നവമാധ്യമ ലോകത്തിൽ?

എം ഗോവിന്ദൻ
എം ഗോവിന്ദൻ

പോസ്റ്റ് ഡിജിറ്റൽ കാലത്തിന്റെ ചിന്തകൻ ബ്യുങ് ചുൽ ഹാൻ ‘ദ അഗണി ഓഫ് ഇറോസ്' (Agony of Eros) എന്ന പുസ്തകത്തിൽ നവസാങ്കേതിക പ്രവണതകളെക്കുറിച്ച് അവതരിപ്പിക്കുന്ന നീരിക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. വളരെ പ്രധാനപ്പെട്ട ചിന്തകനാണ് കൊറിയക്കാരനായ ബ്യുങ് ചുൽ ഹാൻ. ബിഗ് ഡാറ്റയിൽ നിന്ന് ചിന്താ ഭീഷണി നേരിടുന്നുവെന്ന് ഹാൻ ഭയപ്പെടുന്നുണ്ട്. ലോകം വിവരാധിക്യത്താൽ മരവിക്കുകയാണ്. വിവേചനപരത, ആഖ്യാനം, ലളിതവൽക്കരണം - എന്നിവ സൈദ്ധാന്തികതയുടെ സവിശേഷതകളാണ്. എന്നാൽ ഇതിനെ വിവരാധിക്യം വെട്ടിച്ചുരുക്കുന്നു. ‘ഇൻ ദി സ്വാം: ഡിജിറ്റൽ പ്രോസ്‌പെക്റ്റ്‌സ്’ എന്ന പുസ്തകത്തിൽ, ഇന്റർനെറ്റ് ആഗോള ഹൈപ്പർ കൾച്ചറിനെ സുഗമാക്കുംവിധം ഓരോ ഇന്റർനെറ്റ് അവതാറുകളെ പ്രൊജക്റ്റ് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുതു സുതാര്യസംസ്കാരത്തെക്കുറിച്ചു പറയുന്നു.

ഈ 25 വർഷത്തിൽ സാംസ്കാരികവും രാഷ്ട്രീയവുമായി പ്രബുദ്ധതരായ മലയാളി ഒരിക്കലും മറക്കുകയുമില്ല, എം.എൻ. വിജയന്റെ മരണമുഹൂർത്തവും. ‘അസൂയാവഹമായ മരണമുഹൂർത്തം’ എന്ന് പറയുകയാണെങ്കിൽ അതിശയോക്തി ആരോപിക്കരുത്.

നമ്മുടെ മാത്രം പ്രത്യേക താൽപ്പര്യങ്ങളുള്ള മറ്റുള്ളവരെ അന്വേഷിക്കുമ്പോൾ, അന്ധമായ അൽഗോരിതങ്ങൾ നമ്മെ സഹായിക്കുന്നു. നമ്മൾ മാറ്റൊലി ചേംബറുകളിലോ ഡിജിറ്റൽ സൈലോകളിലോ (cilo) സ്വയം കണ്ടെത്തുന്നു. ഇന്റർനെറ്റ് അന്ധബോദ്ധ്യപരമായ (visceral) മാധ്യമമാണ്. നമ്മൾ നമ്മുടെ കൂട്ടാളികളുടെ വികാരങ്ങളിലേക്ക് പ്രവേശിക്കുകയും മറ്റ് ഉപയോക്താക്കളുമായി ക്ഷണികമായ കോപത്തിലോ ആനന്ദത്തിലോ കൂട്ടംകൂടുന്നു, അങ്ങനെയുള്ള വിർച്വൽ പരസ്പര്യത്തിൽ അതിരുകൾ അലിഞ്ഞുപോകുന്നതായി അനുഭവപ്പെടുന്നു. തന്നിൽ തന്നെ പൂർണമായും ആഗിരണം ചെയ്തിരിക്കുന്ന നവമാധ്യമ ഉപയോക്താക്കൾ ചിന്തയുടെ വെല്ലുവിളികൾക്കും ദൂരെയാണ്. ബിഗ് ഡാറ്റയാണ് നയിക്കുന്നത്, എന്നാൽ സ്വയം നയിക്കുന്നു എന്ന പ്രതീതിയാണ് അനുഭവപ്പെടുത്തുന്നത്. അൽഗോരിതം . കണ്ടെത്തിക്കൊടുക്കുമ്പോഴും സ്വയം കണ്ടെത്തി എന്ന പ്രതീതിയിൽ ആത്മവിശ്വാസം നിറയുന്നു. അടഞ്ഞ ലോകം തുറന്ന ലോകമാണെന്നും അനുഭവവേദ്യമാകുന്നു. വേദന സ്വയമേൽപ്പിക്കുമ്പോൾ അത് കൂടുതൽ കൃതാർത്ഥമാകുന്നു. ബിഗ് ഡാറ്റ നിങ്ങൾക്കായി നടത്തുന്ന കുമ്പസാരങ്ങൾ സ്വന്തം നിലയിൽ നടത്തുന്ന ആത്മപ്രഖ്യാപനങ്ങൾ എന്ന നിലയിൽ വൈകാരിക വിരേചനമാകുന്നു നേട്ടത്തിന്റെ (achievement society) സമൂഹത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്.

ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌
ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

ഫുക്കോയുടെ ശിക്ഷണ സമൂഹത്തിന്റെ കാലം കഴിഞ്ഞു. ഫിറ്റ്‌നസ് സ്റ്റുഡിയോകൾ, ഓഫീസ് ടവറുകൾ, ബാങ്കുകൾ, വിമാനത്താവളങ്ങൾ, ഷോപ്പിംഗ് മാളുകൾ, ജനിതക ലബോറട്ടറികൾ എന്നിവയുടെ ഒരു സമൂഹം എന്ന നിലയിൽ, അത് വളരെക്കാലമായി മറ്റൊരു അധികാരക്രമത്തിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ സമൂഹം ഇപ്പോൾ ഒരു അച്ചടക്ക സമൂഹമല്ല, മറിച്ച് ഒരു നേട്ട സമൂഹമാണ് (achievement society). ഈഗോ എന്നത് ഉപയോക്താവിനെക്കുറിച്ചുള്ള ബിഗ് ഡാറ്റയുടെ അഭിലാഷമാണ്. ബിഗ് ഡാറ്റയുടെ അഭിലഷണീയതയാണ് പോസിറ്റിവിറ്റി. അത് നിലനിർത്തുക എന്നതാണ് പ്രധാനം. വിമർശനാത്മക ചിന്ത ഇത്തരത്തിലുള്ള നേട്ടത്തിന് അനഭ്യമാണ്. സ്വയം ആഗിരണം ചെയ്യപ്പെട്ട ലോകത്തിൽ അഭിരമിക്കുക എന്നതാണ് അൽഗോരിതമിക് മുതലാളിത്തം പ്രചോദിപ്പിക്കുന്ന മൂല്യം. വിമർശനാത്മക വ്യവഹാരങ്ങൾ മൂല്യവത്തായി കണ്ടിരുന്ന സ്വാച്ഛന്ദ്യം ഒരു അമിതബാധ്യതയാകുന്നു, വിർച്വൽ വ്യവസ്ഥയിൽ. ജി. എൻ. ദെവി Mobs, Mobiles and Silenced Memory എന്ന ലേഖനത്തിൽ പറയുന്നത് ഓർമ്മകൾ വേണ്ടാത്തത് ആൾക്കൂട്ട സമൂഹങ്ങൾക്കാണ്. മോബിന് (mob) ഓർമ്മകൾ ബാധ്യതയാണ്. Mob- ന് ഓർമ്മകൾ ഏറ്റിനടക്കേണ്ടതില്ല. കാരണം Mobile എല്ലാ ഓർമ്മകളെയും സംരക്ഷിക്കുന്നു. അൽഗോരിതം ഏതു ഓർമയാണ് എപ്പോൾ ആവശ്യമാകുമെന്നു കണ്ടെത്തി തരും.

പെൺകുട്ടികൾ മാധവിക്കുട്ടിയെ വായിച്ചിട്ടുണ്ട്. ഇന്നത്തെ അമ്പതുകാർ അവരുടെ തൊട്ടുമുമ്പത്തെ തലമുറയെ പിന്തുടർന്നാണ് വായിക്കുകയും വിമർശനാത്മക അവബോധം നേടുകയും ചെയ്തത്.
പെൺകുട്ടികൾ മാധവിക്കുട്ടിയെ വായിച്ചിട്ടുണ്ട്. ഇന്നത്തെ അമ്പതുകാർ അവരുടെ തൊട്ടുമുമ്പത്തെ തലമുറയെ പിന്തുടർന്നാണ് വായിക്കുകയും വിമർശനാത്മക അവബോധം നേടുകയും ചെയ്തത്.

ദെവിയുടെ നീരീക്ഷണം ഇവിടെ പകർത്തുന്നത് പ്രസക്തമായിരിക്കും:

"മൊബൈലുകൾ, മൾട്ടിടാസ്‌കഡ് ടാബ്‌ലെറ്റുകൾ- എന്നിവ നമുക്കുവേണ്ടി അതിശയപ്പെടുത്തുന്ന ഒരു ദർശനം പകരുന്നു. അവ നമുക്കുവേണ്ടി കാര്യങ്ങൾ വാങ്ങാനും വിൽക്കാനും, നമുക്കുവേണ്ടി വികാരങ്ങൾ പകരാനും, മനുഷ്യർ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അപരിചിതമായ പ്രപഞ്ചങ്ങൾ തുറക്കാനും, ഫോട്ടോ-സ്റ്റില്ലുകളിൽ ഒഴിവുസമയം ചെലവഴിക്കാനും, നമുക്കുവേണ്ടി ചിന്തിക്കാനും, ഭയചകിതരായ മനുഷ്യരെ അവരുടെ "സെൽഫികൾ" എടുക്കാൻ അനുവദിച്ചുകൊണ്ട് ആശ്വസിപ്പിക്കാനും പറ്റുന്നവയാകുന്നു. ചുരുക്കത്തിൽ, മനുഷ്യരെ ജീവനുള്ള ശ്വസനജീവികളായി വേർതിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും അവർ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ, മൊബൈലുകൾക്ക് ഒരു അധിക ശക്തിയുണ്ട് - അവയ്ക്ക് നാനോ സെക്കൻഡുകൾക്കുള്ളിൽ ദീർഘദൂരം ആശയവിനിമയം നടത്താൻ കഴിയും. ഇപ്പോൾ മൊബൈൽ ഓർമകൾ സംരക്ഷിക്കുകയും മനുഷ്യർക്ക് അത് ഒഴിവാക്കാനും പറ്റുന്നതാകയാൽ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യ-ആൾക്കൂട്ടം സൃഷ്ടിച്ച ഭരണകൂടങ്ങൾ ഓർമകളുടെ ഓരോ കണികകളും മായ്‌ച്ചുകളയുന്ന തിരക്കിലാണ്. മിക്ക രാജ്യങ്ങളിലെയും ഭരണകൂടങ്ങൾക്ക് ആളുകളുടെ ഓർമ്മകൾ കവർന്നെടുക്കാൻ ഉത്തരവാദികളായ മൊബൈൽ-സെറ്റ് ട്രോളുകളുടെ സൈന്യങ്ങളുണ്ട്. ചരിത്രം അതേപടി മറക്കാനും അതിന്റെ സങ്കുചിതമായ (myopic) പരിഷ്കരണങ്ങൾ സ്വീകരിക്കാനും അവർ ആളുകളെ പ്രേരിപ്പിച്ചുവരികയാണ്’’.

(അവസാനിക്കുന്നില്ല)

Comments