അന്ധവിശ്വാസ നിരോധനനിയമം,
അനാസ്ഥ തുടരുന്ന കേരളം

“അന്ധവിശ്വാസങ്ങളെയും അതിൻെറ പേരിൽ നടക്കുന്ന അനാചാരങ്ങളെയും ചെറുക്കാൻ കർശനമായ നിയമവ്യവസ്ഥകൾ ആവശ്യമാണ്. നിരവധി ഇടപെടലുകളുണ്ടായിട്ടും കേരള സർക്കാർ ഇക്കാര്യത്തിൽ അക്ഷന്തവ്യമായ അനാസ്ഥ തുടരുകയാണ്. കേന്ദ്ര സർക്കാരിൽ നിന്നാവട്ടെ നീതിപൂർവമായ ഒരിടപെടലും പ്രതീക്ഷിക്കുക വയ്യ,” അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയതിന് ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ ഡോ. നരേന്ദ്ര ധബോൽക്കറുടെ ഓർമ്മദിനത്തിൽ അഡ്വ. കെ.പി. രവിപ്രകാശ് എഴുതുന്നു.

നുഷ്യരാശിയുടെ തുടക്കംമുതലേ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂപമെടുത്തിട്ടുണ്ടാകണം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾക്ക് കാരണം കണ്ടെത്താൻ കഴിയാതിരിക്കുന്നത് മനുഷ്യമനസ്സിൽ ഭയം സൃഷ്‌ടിക്കും. ഈ ഭയമാണ് ആദികാലങ്ങളിൽ വിശ്വാസത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിച്ചിട്ടുള്ളത്. ആധുനികമനുഷ്യർ ഒട്ടേറെ പ്രകൃതിപ്രതിഭാസങ്ങളെ വിശകലനം ചെയ്യാൻ കെൽപുനേടിയിട്ടുണ്ട്. എങ്കിലും, കാലാകാലങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങൾ വിശ്വാസങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും അടിമകളാക്കി മനുഷ്യരെ മാറ്റുന്നുണ്ട്. ചില പ്രത്യേകവിഷയങ്ങളിൽ അറിവും വിദ്യാഭ്യാസവുമുണ്ടെങ്കിലും കാര്യകാരണ ബന്ധത്തോടെ ചിന്തിക്കുന്ന തരത്തിലുള്ള സാമൂഹ്യബോധം ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു കുറവുമില്ല. എന്നാൽ അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവ വിദ്യാസമ്പന്നരുടെ ഇടയിലും വ്യാപകമായി നിലനിൽക്കുന്നുണ്ട്. നവോത്ഥാനനായകരുടെ നേതൃത്വത്തിൽ വിപ്ലവകരമായ സാമൂഹ്യപരിഷ്കരണം നടന്നിട്ടുള്ള നാടാണ് കേരളം, യഥാർത്ഥത്തിൽ ഇതിന് തുടർച്ചയുണ്ടായിരുന്നെങ്കിൽ അന്ധവിശ്വാസവും ജാത്യാചാരവും അനാചാരങ്ങളൊന്നും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ജാതിയ്ക്കുള്ളിലെ സാമൂഹ്യപരിഷ്കരണത്തിൽ നിന്ന് ജാതിസംഘടനകൾ ഉണ്ടാവുകയും അത് ശക്തിപ്പെടുകയും ചെയ്‌തു. ഇന്ന് ജാതിസംഘടനകളും മതസംഘടനകളും കേരളത്തിന്റെ സാമൂഹ്യവികസനത്തെ നിയന്ത്രിക്കുന്നുണ്ട്. സ്വാഭാവികമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇതിന്റെ ഉത്പന്നങ്ങളായി മാറുന്നു.

ശക്തമായ നിയമനിർമ്മാണം നടത്താതെ സർക്കാർ അന്ധവിശ്വാസങ്ങൾക്ക് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്യുന്നത്. നിയമനിർമാണത്തിലൂടെ മാത്രമേ ഈ സാമൂഹ്യതിന്മയെ നമുക്ക് ഇല്ലാതാക്കാനാകൂ. നിലവിലെ നിയമങ്ങൾ ഇതിനൊന്നും പര്യാപ്തമല്ല.

വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അതിർവരമ്പുകൾ വളരെ നേരിയതാണ്. ആത്മീയ വ്യവഹാരങ്ങളെ വളരെ സൂക്ഷ്‌മമായി വിലയിരുത്തി മാത്രമേ ഉപയോഗിക്കാവൂ. എങ്കിൽപോലും അതും അന്ധവിശ്വാസത്തിലേക്ക് നയിക്കപ്പെടുന്നുണ്ട്. വിശ്വാസങ്ങളെ നമുക്ക് മതാധിഷ്‌ഠിതമായ ദൈവവിശ്വാസങ്ങൾ, അനാചാരങ്ങളില്ലാതെ ദേവാലയങ്ങളിൽ അനുഷ്ഠിച്ചുപോരുന്ന ആചാരങ്ങൾ എന്നൊക്കെ പറയാം. മനുഷ്യർക്ക് താൽകാലിക മനഃസമാധാനം കിട്ടുന്ന ഒരു ഇടമായി ഇതിനെ കണക്കാക്കാം. അതുകൊണ്ടു തന്നെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഇന്ത്യൻ ഭരണഘടന അനുമതി നൽകിയിട്ടുണ്ട്. മതപ്രചാ രണം, വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശം, മതമില്ലാതെയും ജീവിക്കാനുള്ള അവ കാശം എന്നിവയെല്ലാം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ളതാണ്. ഇതോടൊപ്പം തന്നെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ശാസ്ത്രാവബോധപ്രചാരണവും പൗരരുടെ കടമയാണെന്നും ഭരണഘടന പറഞ്ഞുവെച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്താൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ഇതു പാടില്ല എന്ന് പറഞ്ഞാണ് ഛത്തീസ്ഗഡ് സർക്കാർ നിയമം നിർമിച്ചിട്ടുള്ളത്. ഇത് ഭരണഘടനാവിരുദ്ധമാണ്.

വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അതിർവരമ്പുകൾ വളരെ നേരിയതാണ്.
വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അതിർവരമ്പുകൾ വളരെ നേരിയതാണ്.

ഭരണഘടന വിശ്വാസങ്ങളെ അംഗീകരിക്കുകയും അന്ധവിശ്വാസങ്ങളെ എതിർക്കുകയും ചെയ്യുന്നു എന്ന വസ്‌തുതയാണ് പറഞ്ഞുവന്നത്. അനുച്ഛേദം 14, 15, 21 എന്നിവ തുല്യതയ്ക്കും വിവേചനരാഹിത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശം ഉറപ്പാക്കുന്നു. ആരാധനാലയങ്ങളിലെ കാർമികരും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും നേത്യത്വം നൽകുന്ന മന്ത്രവാദികളും ആൾദൈവങ്ങളും നിയമത്തിന്റെ മുന്നിൽ തുല്യരാണ്. അവർ ചെയ്യുന്ന പ്രവൃത്തികൾ കൊണ്ട് മറ്റുള്ളവർക്ക് ശാരീരികമോ മാനസികമോ സാമൂഹ്യപരമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെങ്കിൽ ഭരണഘടന പരാമർശിക്കുന്ന നിയമനടപടികൾ കൈക്കൊള്ളാവുന്നതാണ്. ഇത്തരക്കാർക്കെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിട്ട് ഹർജികൾ ഫയൽ ചെയ്യാവുന്നതാണ്.

Read: അന്ധവിശ്വാസ നിരോധന നിയമത്തിൽനിന്ന് എന്തുകൊണ്ട് പിന്മാറി, കാരണം പറയുമോ സർക്കാർ?

ഭാരതീയ ന്യായസംഹിത 103, 198, 304, ഭാരതീയ നാഗരിക് സുരക്ഷാസംഹിത 173 തുടങ്ങിയ വകുപ്പു കൾ ഇത്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ എടുക്കുന്ന നടപടികൾ ആണ്. മരണകാര ണമായേക്കാവുന്ന പ്രവർത്തി, മരണകാരണം, മാനസിക-ശാരീരികപീഡനം എന്നിവയ്‌ക്കെതിരെ എടു ക്കുന്ന നിയമവകുപ്പുകൾ ആണിത്. മനുഷ്യാവകാശത്തിനായുള്ള 1966-ലെ പ്രഖ്യാപനവും മനുഷ്യരുടെ സ്വതന്ത്രവും നീതിയുക്തവും തുല്യതയാർന്നതുമായ ജീവിതം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്നു. മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലെല്ലാം ഇന്ത്യയും കക്ഷിയാണ്.

അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇരകളായി ഇന്ത്യയിൽ 3 ദിവസത്തിനിടയിൽ ഒരാൾ എന്ന തോതിൽ മരിച്ചിട്ടുണ്ടെന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ഝാർഖണ്ഡ് ആണ് ഇക്കാര്യത്തിൽ ഏറ്റവും മോശം സംസ്ഥാനം.
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇരകളായി ഇന്ത്യയിൽ 3 ദിവസത്തിനിടയിൽ ഒരാൾ എന്ന തോതിൽ മരിച്ചിട്ടുണ്ടെന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ഝാർഖണ്ഡ് ആണ് ഇക്കാര്യത്തിൽ ഏറ്റവും മോശം സംസ്ഥാനം.

അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇരകളായി ഇന്ത്യയിൽ 3 ദിവസത്തിനിടയിൽ ഒരാൾ എന്ന തോതിൽ മരിച്ചിട്ടുണ്ടെന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. 14 വർഷത്തിനുള്ളിൽ 2290 പേർ ഇത്തരത്തിൽ മരിച്ചിട്ടുണ്ട്. ഝാർഖണ്ഡ് ആണ് ഇക്കാര്യത്തിൽ ഏറ്റവും മോശം സംസ്ഥാനം. 14 വർഷത്തിനുള്ളിൽ 464 പേരാണ് അന്ധവിശ്വാസങ്ങളുടെ ഇരകളായി കൊല്ലപ്പെട്ടത്. ഈ കണക്കുകൾ പോലും അപൂർണമാണ്. പ്രത്യേക നിയമങ്ങൾ ഇല്ലാത്തതിനാൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഈ കണക്കുകൾ പൂർണമാകില്ല. നിരവധി മതങ്ങളും ജാത്യാചാരങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു പുതുമയുള്ള കാര്യമല്ല. ഹിന്ദുത്വ വർഗീയവാദികളുടെ നിലനിൽപുതന്നെ വ്യാജപ്രചാരണത്തിലും അന്ധവിശ്വാസത്തിലും അനാചാരത്തിലും അധിഷ്ഠിതമാണ്. അന്ധ വിശ്വാസത്തിനെതിരെ നിയമനിർമാണം ആവശ്യപ്പെട്ട് പ്രവർത്തിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങീ എത്രയെത്ര മനുഷ്യരുണ്ട്.

അന്ധവിശ്വാസനിരോധന നിയമം കൊണ്ടുവരുന്നതിൽ കേരള സർക്കാർ എന്തുകൊണ്ടോ അക്ഷന്തവ്യമായ അനാസ്ഥ തുടരുകയാണ്.

ഇന്ത്യയിൽ 8 സംസ്ഥാനങ്ങളിൽ അന്ധവിശ്വാസചൂഷണത്തിനെതിരെ നിയമം നിർമിച്ചിട്ടുണ്ട്. ഇതിൽ പലതും ഭാഗികമാണ്. 1999 ഒക്ടോബറിൽ ബീഹാറിൽ ‘The Prevention of Witch (Daain) Practice Act’ നിലവിൽ വന്നു. പേരുപോലെത്തന്നെ സ്ത്രീകളിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് അവരെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനെതിരെയുള്ള ഭാഗിക നിയമനിർമാണമാണിത്. ഒരു നിയമനിർമാണം കൊണ്ടുതന്നെ ധാരാളം കേസുകൾ ഈ വകുപ്പിൽ ബീഹാറിൽ ഉണ്ടായിട്ടുണ്ട്. ഈ നിയമം Witch Practice മാത്രമാണ് അഡ്രസ്സ് ചെയ്യുന്നത് എന്നൊരു പരിമിതിയുണ്ട്. മറ്റൊന്ന്, ‘Maharashtra Prevention and Eradication of Human Scientific and other Inhuman Civil and Aghori Practices and Black Magic Act’ ആണ്. ഇത് ഏറക്കുറെ സമഗ്രമായ നിയമമാണ്. മനുഷ്യബലിയെ നിയമം മൂലം നിരോധിച്ചിരിക്കുന്നു. മാത്രമല്ല, ദൈവികശേഷിയുണ്ട് എന്നവകാശപ്പെടുന്ന മനുഷ്യദൈവങ്ങളും നിയമ ത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നു. ‘The Karnataka Prevention and Eradication of Inhuman Civil Practice and Black Magic Act’ എം.എം. കൽബുർഗിയുടെ നിരന്തരപ്രവർത്തനഫലമായാണ് ഈ നിയമം നിലവിൽ വരുന്നത്. ഈ നിയമവും താരതമ്യേന മെച്ചപ്പെട്ടതാണ്. മതാചാരപ്രകാരമുള്ള എല്ലാ മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളും നിയമത്തിന്റെ ഭാഗമായി വരുന്നു എന്നതാണ് ഇതിന്റെ നേട്ടം.

കര്‍ണാടകയില്‍ എം.എം. കൽബുർഗിയുടെ നിരന്തരപ്രവർത്തനഫലമായാണ്  ‘The Karnataka Prevention and Eradication of Inhuman Civil Practice and Black Magic Act’  നിയമം നിലവിൽ വരുന്നത്.
കര്‍ണാടകയില്‍ എം.എം. കൽബുർഗിയുടെ നിരന്തരപ്രവർത്തനഫലമായാണ് ‘The Karnataka Prevention and Eradication of Inhuman Civil Practice and Black Magic Act’ നിയമം നിലവിൽ വരുന്നത്.

ഝാർഖണ്ഡിൽ നിലവിൽ വന്നിട്ടുള്ള 2001-ലെ ‘The prevention of witch (Daain) practice Act’ കാര്യക്ഷമമല്ല എന്നാണ് അവിടുത്തെ പോലീസ് സംവിധാനം പോലും പറയുന്നത്. 2005-ലെ ‘Chhattisgarh Tonhi Pratadna Nivaran Act’ പ്രകാരം ഒരാളിൽ പ്രേതബാധ ആരോപിക്കുകയോ അതിനെത്തുടർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയോ ചെയ്താൽ 3 മുതൽ 5 വർഷംവരെ ശിക്ഷിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്നു. ഇതും ഭാഗികമായ നിയമമാണ്. ഒരു അന്ധവിശ്വാസം മാത്രമാണ് ഇതിന്റെ പരിധിയിൽ വരുന്നത്.

Read: ചുവപ്പുനാടയിൽ കേരളം ബന്ധിച്ച
അന്ധവിശ്വാസ നിരോധന നിയമം

ഒഡീഷയിൽ 2013-ൽ The Odisha Prevention of Witch hunting Act’ പാസാക്കിയിട്ടുണ്ട്. മന്ത്രവാദവും പ്രേതബാധയുമൊക്കെ നിയമത്തിൻെറ പരിധിയിൽ വരും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 7 വർഷം വരെ ശിക്ഷ നൽകാനുള്ള വകുപ്പ് എഴുതിച്ചേർത്തിട്ടുണ്ട്. ‘Rajasthan prevention of witch hunting Act’ 2015-ലാണ് സംസ്ഥാനത്ത് നിലവിൽ വന്നത്. ഈ നിയമവും പ്രേതബാധയെന്ന് ആരോപിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളെ തടയുന്നതിനെ മാത്രമാണ് അഡ്രസ്സ് ചെയ്യുന്നത്. ‘The Assam Witch Hunting (Prohibition) Prevention and Protection Act’ 2015-ലാണ് നിലവിൽ വന്നത്.

2003-ൽ പാർലമെന്റിൽ അന്ധവിശ്വാസനിരോധന വിഷയത്തിൽ ബിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും അത് ഒടുവിൽ തള്ളിക്കളയുകയാണ് ചെയ്തത്. നിലവിലെ സർക്കാരിൽ നിന്ന് ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണം പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചാൽ, അതിനുള്ള സാധ്യത വളരെ വിദൂരമാണെന്ന് പറയേണ്ടിവരും.

കേരളസർക്കാർ ഇതുവരെ അന്ധവിശ്വാസ നിരോധന നിയമം നിർമിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുക്തിവാദി സംഘം നൽകിയ റിട്ട് ഹർജി പരിഗണിക്കവേ ബില്ല് പരിഗണനയിലില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് നിയമനിർമാണം നടത്തുന്നില്ലായെന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ പരിഗണനയിലാണെന്നാണ് ഉത്തരം നൽകിയത്. കേരള സർക്കാർ എന്തുകൊണ്ടോ ഇക്കാര്യത്തിൽ അക്ഷന്തവ്യമായ അനാസ്ഥ തുടരുകയാണ്. 2008-ൽ കേരള യുക്തിവാദിസംഘവും 2014-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും 2014-ൽ തന്നെ ADGP ഹേമചന്ദ്രൻ, 2017-ൽ മുൻ എം.എൽ.എ പി.ടി. തോമസ് 2021-ൽ കെ.ഡി. പ്രസേനൻ എം.എൽ.എ എന്നിവർ കരട് ബില്ല് ഉണ്ടാക്കി നിയമസഭയിലും ജനങ്ങൾക്കിടയിലും പ്രചരിപ്പിച്ചിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ഇതുസംബന്ധിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയേയും സ്‌പീക്കറേയും നിയമമന്ത്രിയേയും നേരിട്ടുകണ്ട് കരട് ബില്ല് കൈമാറുകയും ചെയ്തു. എന്നിട്ടും കേരളം ഇക്കാര്യത്തിൽ മടിച്ചുനിൽക്കുന്നു. കെ.ടി. തോമസ് ചെയർമാനായ നിയമപരിഷ്കരണ കമ്മീഷനും പ്രത്യേക നിയമനിർമാണത്തിനായി ശുപാർശ ചെയ്യുകയുണ്ടായി.

കേരളസർക്കാർ ഇതുവരെ അന്ധവിശ്വാസ നിരോധന നിയമം നിർമിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുക്തിവാദി സംഘം നൽകിയ റിട്ട് ഹർജി പരിഗണിക്കവേ ബില്ല് പരിഗണനയിലില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
കേരളസർക്കാർ ഇതുവരെ അന്ധവിശ്വാസ നിരോധന നിയമം നിർമിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുക്തിവാദി സംഘം നൽകിയ റിട്ട് ഹർജി പരിഗണിക്കവേ ബില്ല് പരിഗണനയിലില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

പ്രേതബാധ, ദൈവികസിദ്ധി എന്ന അവകാശവാദം, പിശാച്, ഒടിയൻ, ഉദ്ദിഷ്‌ടകാര്യസിദ്ധിക്കായുള്ള ചരട്, വലംപിരിശംഖ്, അമാനുഷികസിദ്ധി, ആധുനിക ചികിത്സാരീതികളെക്കുറിച്ച് തെറ്റായ പ്രചരണം നടത്തുക, നരബലി, ഊതിക്കൽ തുടങ്ങി നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമുക്കു ചുറ്റുമുണ്ട്. ഇതെല്ലാം വലിയരീതിയിൽ മനുഷ്യരെ ചൂഷണം ചെയ്യുന്നുമുണ്ട്. ശക്തമായ നിയമനിർമ്മാണം നടത്താതെ സർക്കാർ ഇവയ്ക്കൊക്കെ സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്യുന്നത്. നിയമനിർമാണത്തിലൂടെ മാത്രമേ ഈ സാമൂഹ്യതിന്മയെ നമുക്ക് ഇല്ലാതാക്കാനാകൂ. നിലവിലെ നിയമങ്ങൾ ഇതിനൊന്നും പര്യാപ്തമല്ല.

Read: ‘പുരോഗമന ദുരഭിമാനി’കളുടെ
കേരളം

രാജ്യത്തിന് മൊത്തത്തിലായി കേന്ദ്രസർക്കാർ ശക്തമായ നിയമം നിർമിക്കുകയാണ് ചെയ്യേണ്ടത്. സംസ്ഥാന സർക്കാരുകളും കർശനമായ നിയമങ്ങൾ നിർമ്മിക്കണം. 2003-ൽ ഇന്ത്യൻ പാർലമെന്റിൽ ഈ വിഷയത്തിൽ ബിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും അത് ഒടുവിൽ തള്ളിക്കളയുകയാണ് ചെയ്തത്. നിലവിലെ സർക്കാരിൽ നിന്ന് ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണം പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചാൽ, അതിനുള്ള സാധ്യത വളരെ വിദൂരമാണെന്ന് പറയേണ്ടിവരും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു സാമൂഹ്യപ്രശ്‌നമാണെന്ന കാഴ്‌ചപ്പാട് ഇല്ലാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ; "അന്ധവിശ്വാസം, സാമൂഹ്യവികസനത്തിനും ചിന്തയ്ക്കും തടസ്സം നിൽക്കുന്നതാണ് (Superstition is a Hindrance to progress and Reason).” സമൂഹപരവും നിയമപരവുമായ നടപടികളിലൂടെ മാത്രമേ ഈ പ്രശ്‌നത്തെ നമുക്ക് സമീപിക്കാൻ കഴിയുകയുള്ളൂ. ഈ രണ്ട് നടപടികളിലും ഇന്ത്യ പിന്നോക്കം നിൽക്കുന്നു എന്നതാണ് പ്രശ്നം.

Read: ‘അന്ധവിശ്വാസങ്ങൾക്കെതിരായ മൗനം കുറ്റകരം’

ഇന്ത്യയിലെ ശാസ്ത്രസമൂഹം അന്ധവിശ്വാസികളെ സംരക്ഷിക്കുന്ന സർക്കാരിന്റെ കുഴലൂത്തുകാരാ കരുത്. ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച ശാസ്ത്രാവബോധത്തിലധിഷ്‌ഠിതമായ രാഷ്ട്രനിർമാണത്തിൽനിന്നും നാം ഏറെ പിറകിലേക്ക് പോയിരിക്കുന്നു. യുക്തിചിന്ത ഇല്ലാതെ രാഷ്ട്രപുരോഗതിയും സാമൂഹ്യപുരോഗതിയും സാധ്യമല്ല. സാങ്കേതികവിദ്യയെ യുക്തിപരമായി ഉപയോഗിച്ചില്ല എങ്കിൽ ജനങ്ങൾ കബളിപ്പിക്കപ്പെടും. നവീന സാങ്കേതികവിദ്യകൾ പലതും അന്ധവിശ്വാസ ചൂഷണ ഉപാധികൾ ആകുന്നുണ്ട്. ജ്യോതിഷം - കമ്പ്യൂട്ടർ ജ്യോതിഷമാകുന്നത് അങ്ങനെയാണ്. വിവാഹപൊരുത്തം നോക്കാനും കമ്പ്യൂട്ടർ ഉപയോഗിക്കുന്നു. രത്ന‌നങ്ങൾക്കും കല്ലുകൾക്കും ഭാഗ്യം കൊണ്ടുവരാൻ കഴിയുമെന്നും മരുന്നുകൾ കഴിക്കാതെ ഇന്നയിന്ന കാര്യങ്ങൾ ചെയ്താൽ രോഗം മാറുമെന്ന് പറയുമ്പോൾ അത് പലരും വിശ്വസിക്കുന്നു. ഇന്ന് 10,000 രൂപ നിക്ഷേപിച്ചാൽ ഒരുവർഷം കഴിയുമ്പോൾ ഒരു ലക്ഷമായി തിരികെ നൽകും എന്ന് പറഞ്ഞാലും ഇവിടെ വിശ്വസിക്കുന്നവരുണ്ട്.

മനുഷ്യർ തമ്മിൽത്തമ്മിലുള്ള സാമ്പത്തിക അന്തരം, സാമൂഹ്യവിവേചനം, രോഗാതുരത, ഭയം എന്നിവയൊക്കെയാണ് അന്ധവിശ്വാസചൂഷണത്തിനുള്ള അവസരം ഒരുക്കുന്നത്. ഇത് ഇല്ലാതാക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് അന്ധവിശ്വാസത്തെ ചെറുക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ദീർഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യമാണത്. അത്രയും കാലത്തേക്ക് ഇത്തരം ചൂഷണം അനുവദിച്ചുകൊടുക്കാൻ ഏതു സമൂഹത്തിനാണ് കഴിയുക? അതുകൊണ്ടാണ് കടുത്ത ശിക്ഷ നൽകുന്ന വിധത്തിൽ നിയമം ഉണ്ടാക്കിയും മറ്റു ശാസ്ത്രാവബോധ പരിപാടികൾകൊണ്ടും അന്ധവി ശ്വാസചൂഷണ സാഹചര്യത്തെ ഒഴിവാക്കണമെന്ന് പറയുന്നത്. ഇപ്പോൾ വേണ്ടത് നിയമനിർമാണത്തിന് ആവശ്യമായ സർക്കാർ നടപടികളാണ്. കേരളസർക്കാർ അത്തരമൊരു നിയമനിർമാണം അടിയന്തിരമായി ചെയ്തേപറ്റൂ.

Comments