ഖാനവലി ചെന്നി (Khanavali Chenni) എന്ന, കന്നട തിയറ്ററിലെ ഇതിഹാസ സമാനമായ കഥാപാത്രം സഞ്ചരിച്ച വഴികളിലൂടെ ഒരുകൂട്ടം നാടക പ്രവർത്തകർ നടത്തുന്ന അന്വേഷണമാണ് (സെർച്ചിങ് പ്രോജക്റ്റ്) പ്രൊജക്റ്റ് ഡാർലിങ് (Project Darling) എന്ന നാടകം. മൂന്നു പെണ്ണുങ്ങളും രണ്ട് ആണുങ്ങളുമാണ് പ്രധാന അഭിനേതാക്കൾ.
സ്റ്റേജ് സംവിധാനവും പ്ലേസ് ചെയ്തിട്ടുള്ള പ്രോപ്പർട്ടികളും നീണ്ട ഒരു കാലഘട്ടത്തെയും ട്രാൻസിഷൻ ഘട്ടങ്ങളെയും ഓർമപ്പെടുത്തുന്നു. ചിത്രഫലകങ്ങളിൽ നിന്ന് തുടങ്ങി ബ്ലാക്ക് ബോർഡ് ടൈപ് റൈറ്റർ റൈറ്റിങ് പാഡ് ലാപ്ടോപ് പ്രൊജക്റ്റർ സ്ക്രീനും വരെ എത്തിനിൽക്കുന്ന പ്രതിനിധാനങ്ങളുടെ (Representations) മീഡിയാ ബിംബങ്ങൾ.
Read: ITFOK 2025: ‘Poor Liza’,
റഷ്യയിൽ ഇപ്പോഴും നാടകമുണ്ടോ?
ചെന്നി എന്ന നടിയുടെ മുഖചിത്രത്തിന്റെ കഷണങ്ങൾ ഓരോ അഭിനേതാക്കളും വിവിധ ദിശകളിൽ നിന്ന് പിടിച്ച് പ്രൊജക്റ്റർ വെളിച്ചത്തിൽ, ഒരു പസ്സിൽ സോൾവ് ചെയ്യുന്ന പോലെയുള്ള രംഗം ഈ പ്രോജക്റ്റിന്റെ അഥവാ നാടകത്തിന്റെ കോർ സീൻ ആണ്. ചെന്നി കടന്നുപോയ വൈകാരിക നിമിഷങ്ങളെയും വിഹ്വലതകളെയും ഓരോ നടീനടന്മാരും ക്ലേശപ്പെട്ട്, ലഭ്യമായ തുണ്ടുകളെ ചേർത്തുപിടിച്ചുകൊണ്ടൊരു പേപ്പർ ആൻറ് ലൈറ്റ് ഇൻസ്റ്റലേഷൻ വളരെ അർഥവത്താണ്.
ഒരു സ്ത്രീയുടെ ലൈംഗികത എങ്ങനെ ചൂഷണം ചെയ്യപ്പെട്ടു എന്ന കാര്യം, ചാരിയിരിക്കാൻ വളച്ച കമ്പി മാത്രമുള്ള ഒരു ഇരുമ്പ് ചെയർ ഉപയോഗിച്ച് ആവിഷ്കരിക്കുന്ന സീനുകൾ വളരെ ശ്രദ്ധ അർഹിക്കുന്നതാണ്. ഒരാൾ ചെയറിന്റെ അനാറ്റമി അനുകരിക്കുന്നു. കസേരയിലേക്ക് മടക്കിയിരുത്തിയ സെക്സ് പോസ്റ്ററിൽ ഭോഗ വേഗ ചേഷ്ടകളോടെ മറ്റൊരാൾ. ഭോഗശേഷം നിഷ്കരുണം വലിച്ചെറിയപ്പെട്ട ചെയർ ലോഹശബ്ദത്തിൽ ഭൂമിയിൽ ചിതറിവീഴുന്നു. ഒരുവൾ പഞ്ഞിയിൽ കസേരക്കമ്പിയിൽ പുരണ്ട രക്തം അതീവ ശ്രദ്ധയോടെ തുടച്ചെടുക്കുന്നു. ഇരുമ്പു കസേര വലിയൊരു ബിംബമായി ഇവിടെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നുണ്ട്.
Read: ITFOK 2025: വിസ്മരിക്കപ്പെട്ട കന്നഡ സ്ത്രീനാടകലോകത്തിൻെറ ശബ്ദമാവുന്ന ‘Project Darling’
ഇരിപ്പിടത്തിനു വേണ്ടിയുള്ള അശാന്തമായ കാത്തിരിപ്പ്, ഒറ്റയായുള്ള അലച്ചിൽ, ഒഴിഞ്ഞ കസേര എന്ന ഏകാന്ത ശിൽപം, ഒരു കസേരയും കുറെ ആൾക്കാരും എന്നാവുമ്പോൾ ക്രിയേറ്റ് ചെയ്യപ്പെടുന്ന കളി, അതിന്റെ വയലൻസ് രൂപം എന്നിങ്ങനെ കാഴ്ചയുടെ ഉന്മാദം നാടകത്തിൽ തുടർന്നു പോവുന്നു.

ഡോക്യുമെന്ററി നിർമാണത്തിലെ ഖണ്ഡങ്ങളായുള്ള നറേറ്റീവ് രീതിയാണ് നാടകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഓർമ ശരിയാണെങ്കിൽ “ഒന്നും വെയ്സ്റ്റ് ആയില്ല” എന്ന ചാപ്റ്ററിൽ ഒരു ചുവന്ന തുണിയൂഞ്ഞാലിൽ വലിയ സാഹസിക ആക്ടിലേക്ക് സ്ത്രീശരീരം ചെന്നെത്തുന്നുണ്ട്. ഞാണിൻമേൽക്കളിയിൽപ്പെട്ടുപോകുന്ന ഒരുവളുടെ ഹൃദയമിടുപ്പുകൾ ഇ.സി.ജി ഗ്രാഫായി സ്ക്രീനിൽ വിഷ്വലൈസ് ചെയ്യുന്നത് എന്തൊരു തീക്ഷ്ണമായ ആന്തരിക തിയറ്ററനുഭവമാണ്. ഒലിച്ചിറങ്ങുന്ന ചോര പോലും ഉൻമാദ നൃത്തത്തിലേക്ക് ട്രിഗർ ചെയ്യപ്പെടുന്നു. അവളുടെ ഒന്നും വെയ്സ്റ്റ് ആക്കാതെ തന്നെ കളി തുടരുന്നു. എത്ര ഭീകരമായാണ് കാഴ്ച്ചച്ചന്ത (visual market) ഒരു പെൺദേഹത്തെ വിൽപനപ്പണ്ടമാക്കുന്നതെന്നത് അസാധ്യമായ പേർഫോമൻസിലൂടെ പ്രേക്ഷകരെ ലോക്ക് ചെയ്യുന്നു. പ്രോജക്റ്റ് ഡാർലിങ് ഷോ അടുത്ത അധ്യായത്തിലേക്ക് പിടഞ്ഞുവീഴുന്നു.
ഞാണിൻമേൽ കളിയിൽപ്പെട്ടു പോകുന്ന ഒരുവളുടെ ഹൃദയമിടുപ്പുകൾ ഇ.സി.ജി ഗ്രാഫ് ആയി സ്ക്രീനിൽ വിഷ്വലൈസ് ചെയ്യുന്നത് എന്തൊരു തീക്ഷ്ണമായ ആന്തരിക തിയറ്ററനുഭവമാണ്.
ഒന്നരയാൾ പൊക്കമുള്ള ഒരു ബൈ കളർ മുഴുപാവാട പോലെ രണ്ടു ഫ്ലക്സ് ഹോർഡിങ്ങുകൾ ചേർത്തുവച്ച് അതിനു പിറകിലായി എത്തിനോക്കുന്ന മെലിഞ്ഞു നീണ്ട വടിയുടെ അറ്റത്ത് സൂര്യമുഖമുള്ള ഒരു ഫ്ലോർ മോപ് ചെന്നിയെ പലപ്പോഴും പ്രതിനിധാനം ചെയ്യുന്നുണ്ട്. ഹോർഡിങ്ങ് സെറ്റ് നെടുകെ പിളർന്ന് അതിഥികളെ ഉള്ളിലേക്ക് അനുവദിക്കുമ്പോൾ, അതിന്റെ ഇരുവശത്തുമായി പ്രത്യക്ഷമാവുന്ന വലിച്ചകറ്റിവെച്ച നൃത്തക്കാലുകൾ (dancing legs) വിടർത്തിവെച്ച ഒരു ‘ഡബ്ല്യു’ വിഷ്വൽ തീർക്കുമ്പോൾ അറിയാതെ പ്രേക്ഷകരും പ്രതിനിരയിലകപ്പെടുന്നു. ഒരു ‘സിൻ ചെക്ക്’ ക്യൂവിലേക്ക് മാറ്റിനിർത്തപ്പെടുന്നു.
Read: #itfok2025: നമ്മൾ എങ്ങനെ ജീവിക്കുന്നു? പൊള്ളുന്ന സ്ത്രീചോദ്യങ്ങളുടെ ‘Body, Teeth and Wig’
മോഡേണിറ്റിയിലേയ്ക്കുള്ള യാത്രയിൽ ഏറ്റവുമേറെ വിക്ടിമാക്കപ്പെട്ടവർ (victim) പെണ്ണുങ്ങളാണെന്ന വസ്തുത, ഒരു ഡാൻസ് പോസ്റ്ററിൽ എല്ലാ ജീവിത- ആശയ- വിനിമയ- പാചക വസ്തുബിംബങ്ങളും ഒരെറ്റ നടിയിൽ ഓവർ ലോഡ് ചെയ്താണ് ഒരു സീനിൽ കാണിച്ചുറപ്പിക്കുന്നത്.

മാധുരി ദീക്ഷിത്തിന്റെ പ്രശസ്തമായ “ചോളീ കെ പീഛേ ക്യാ ഹേ” എന്ന ഹിന്ദി ഗാനത്തിന്റെ “കുക്ക് കുക്ക് കുക്ക്” ഹമ്മിങ് വളരെ പ്രതീകാത്മകമായി, അദൃശ്യമായ ‘ഉണ്ടാക്ക് ഉണ്ടാക്ക്’ എന്ന ആജ്ഞയാവുന്നുണ്ട്. പിന്നീടത് അടുക്കളയിലെ പാചകധൃതിയിലേക്കും ജീവിതാലസ്യങ്ങളിലേക്കും മാറിമാറി വീണുപോവുന്നത് സ്ത്രീപ്രയത്നങ്ങളുടെ അദ്ധ്വാന വേഴ്ചകളുടെ അടുക്കളപ്പുറത്തെ അശ്ലീല നോട്ടങ്ങളുടെ (bad gaze) ഒരു ക്രോസ് സെക്ഷനായി വായിച്ചെടുക്കാം.
Read: #itfok2025: കർണാടിന്റെ ‘ഹയവദന’
നീലം മാൻ സിങ്ങിന്റെ പുതിയ തിയേറ്ററിൽ
പ്രൊജക്റ്റർ സ്ക്രീനിൽ പലപ്പോഴായി വരുന്ന ഫീമെയിൽ തിയറ്റർ ആർട്ടിസ്റ്റ് ഫൂട്ടെജുകൾ, അവരുടെ നിസ്സഹായ ഭാവങ്ങൾ, അവരുമായി അഭിനേതാക്കളുടെ ഇടപെടലുകൾ, തിയറ്റർ ഒരു ബോയ്സ് ക്ലബ് ആണെന്ന വാദം എന്നിവ പുതിയ ഫോർമാറ്റിലേക്കും ചിന്തയിലേക്കും നാടകത്തെ കൊണ്ടുപോവുന്നുണ്ട്.
“നിന്റെ കണ്ണുകൾ എത്ര സുന്ദര”മാണെന്ന ക്ലീഷേ വിശേഷണത്തെ ഒരു കണ്ണിന്റെ ക്ലോസെപ്പ് വിഷ്വൽ കൊണ്ട് തകിടം മറിക്കുന്നു. ഗ്രഹണം ബാധിച്ച ഭൂമിയുടെ ചിത്രം പോലെ തോന്നിപ്പോകുന്ന ഗോളക്കാഴ്ച നടുക്കുന്നതാണ്.
‘നിന്റെ കണ്ണുകൾ എത്ര സുന്ദരമാണ്’ എന്ന ക്ലീഷേ വിശേഷണത്തെ ഒരു കണ്ണിന്റെ ക്ലോസെപ്പ് വിഷ്വൽ കൊണ്ട് തകിടംമറിച്ചുകളയുന്നു. ഗ്രഹണം ബാധിച്ച ഭൂമിയുടെ ചിത്രം പോലെ തോന്നിപ്പോകുന്ന ഗോളക്കാഴ്ച നടുക്കുന്നതാണ്. നാടകത്തിന്റെ ക്ലൈമാക്സ് സീനിൽ എല്ലാ യാത്രകൾക്കുമൊടുവിൽ നടി ചെന്നിയുടെ വളരെ വ്യക്തമായ പോർട്രെയിറ്റ് ആയി ‘നെഞ്ചിൻ കൂടിന്റെ ഒരു എക്സ്റേ ഫിലിം’ കണ്ടെത്തുന്നതും അത് കാണികൾക്കുനേരെ തിരിക്കുന്നതും നാടകം കാണിച്ചുതന്ന അതിസങ്കീർണമായ ആന്തരിക യാത്രകളുടെ ഫൈനൽ റിസൽറ്റ് ആണ്.





