‘കീം’ സ്‍കോർ സമീകരണം:
പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക്
സ്‍കോർ വെയിറ്റേജ്,
പഠിക്കാൻ സമിതി

CBSE- ഹയർ സെക്കന്ററി സ്‍കോർ സമീകരണത്തിലെ വിവേചനത്തെക്കുറിച്ച് പഠിക്കാനുള്ള മൂന്നാമത്തെ സമിതിയ്ക്കും സർക്കാർരൂപം കൊടുത്തു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് എൻട്രൻസ് റാങ്ക് നിർണ്ണയത്തിൽ വെയിറ്റേജ് അനുവദിക്കണമോ എന്നതാണ് പുതിയ കമ്മിറ്റിയുടെ പരിശോധനാ വിഷയം. ഇക്കാര്യത്തിൽ മാതൃഭാഷാ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ ശരിയായിരുന്നുവെന്ന് സർക്കാർ തന്നെ അംഗീകരിച്ചിരിക്കുകയാണെന്ന്, ഈ വിഷയം കേരളത്തിന്റെ പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ നിരന്തരം ഇടപെടലുകൾ നടത്തുന്ന പി. പ്രേമചന്ദ്രൻ എഴുതുന്നു.

ഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ, പൊതുവിദ്യാലയങ്ങളിലെയും സി ബി എസ് ഇ യിലെയും ഹയർ സെക്കന്ററി സ്കോറുകൾ സമീകരിക്കുന്നതിൽ നിലനിൽക്കുന്ന വിവേചനത്തെക്കുറിച്ച് പഠിക്കാനുള്ള മൂന്നാമത്തെ സമിതിയ്ക്കും സർക്കാർ രണ്ടുദിവസം മുൻപ് രൂപം കൊടുത്തു കഴിഞ്ഞു. ഈ സമിതിയുടെ മുമ്പാകെയുള്ള പരിഗണനാ വിഷയം, പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് റാങ്ക് നിർണ്ണയത്തിൽ ഹയർ സെക്കന്ററി സ്കോറിനൊപ്പം വെയിറ്റേജ് അനുവദിക്കണമോ എന്നതാണ്. അതോടെ ഈ വിഷയത്തിൽ മാതൃഭാഷാ സംഘടനകൾ കേരളത്തിന്റെ പൊതുമണ്ഡലത്തിന്റെ മുന്നിൽ വെച്ച പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം നൈതികമായും ധാർമ്മികമായും ശരിയായിരുന്നു എന്നു തെളിഞ്ഞിരിക്കയാണ്. മാത്രമല്ല, അടിയന്തിരമായും പരിഹരിക്കേണ്ട വിഷയങ്ങൾ അവയ്ക്കു പിറകിലുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചിരിക്കയുമാണ്. തീർച്ചയായും ഈ കമ്മറ്റികൾ അവയുടെ ഉത്തരവാദിത്വങ്ങൾ ശരിയായ ഗൗരവത്തോടെ നിർവ്വഹിക്കുമെന്നും സമീകരണ വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന, പൊതുവിദ്യാഭ്യാസത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്ന കണ്ണിൽചോരയില്ലാത്ത വികലയുക്തികളുടെ മുനയൊടിക്കുമെന്നും പ്രതീക്ഷിക്കുകയാണ്.

പൊതുവിദ്യാലയത്തിലെ കുട്ടികൾ നേടിയ സ്കോറുകൾ, കമ്മീഷണറേറ്റിലെ ഗുമസ്തന്മാർ ചില സൂത്രവാക്യങ്ങളുടെ അടിസ്ഥാനത്തിൽ വെട്ടിക്കുറക്കുന്ന നീതികേട് ഒരു പരിധിവരെയെങ്കിലും ഭരണ- രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പ്രതിഷേധങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

കേരളത്തിലെ സർക്കാർ / എയിഡഡ് കോളേജുകളിലെയും സ്വകാര്യ- സ്വാശ്രയ സ്ഥാപനങ്ങളിലെയും എൻജിനീയറിങ് സീറ്റുകളിലേക്ക് ഈ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലൂടെയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. അതിൽ ഏറ്റവും ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന സർക്കാർ / എയിഡഡ് കോളേജുകളും കോഴ്സുകളുമാണ് ഉയർന്ന റാങ്ക് നേടുന്ന വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുക. ഇന്നുവരെ പൊതുവിദ്യാലയങ്ങൾ തൊട്ട് 'അശുദ്ധി'യായിട്ടില്ലാത്ത സ്വകാര്യ സി ബി എസ് സി പ്രേമികൾക്ക്, പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ ആ സീറ്റുകൾ ഉറപ്പുവരുത്താനാണ് സമീകരണം എന്ന കൊലച്ചതി കുറച്ചു വർഷങ്ങളായി എൻട്രൻസ് കമ്മീഷണറേറ്റ് നടപ്പാക്കിവരുന്നത്. പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ഹയർ സെക്കന്ററിയിലെ നിർദ്ദിഷ്ട വിഷയങ്ങൾക്ക് ഉയർന്ന സ്‍കോർ നേടുകയും പ്രവേശന പരീക്ഷയിൽ ഏറ്റവും മികച്ച റാങ്കിൽ എത്തുകയും ചെയ്ത കുട്ടികളെ സമീകരണത്തിന്റെ പേരുപറഞ്ഞ് റാങ്ക് ലിസ്റ്റിന്റെ പിന്നിലേക്ക് തട്ടിമാറ്റുന്ന കേട്ടുകേൾവിയില്ലാത്ത നീതികേടാണ് നടന്നുവരുന്നത്. അതിനെതിരെ ഒരു വർഷമായി ശ്രദ്ധേയ സമരങ്ങൾ നടന്നുവരികയാണ്. മുഖ്യമായും മാതൃഭാഷാരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും ആണ് തെരുവിലും മാധ്യമങ്ങളിലും ഈ വിഷയം നിരന്തരം ഉയർത്തിക്കൊണ്ടിരുന്നത്.

പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ഹയർ സെക്കന്ററിയിലെ നിർദ്ദിഷ്ട വിഷയങ്ങൾക്ക് ഉയർന്ന സ്‍കോർ നേടുകയും പ്രവേശന പരീക്ഷയിൽ ഏറ്റവും മികച്ച റാങ്കിൽ എത്തുകയും ചെയ്ത കുട്ടികളെ സമീകരണത്തിന്റെ പേരുപറഞ്ഞ് റാങ്ക് ലിസ്റ്റിന്റെ പിന്നിലേക്ക് തട്ടിമാറ്റുന്ന കേട്ടുകേൾവിയില്ലാത്ത നീതികേടാണ് നടന്നുവരുന്നത്.
പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ഹയർ സെക്കന്ററിയിലെ നിർദ്ദിഷ്ട വിഷയങ്ങൾക്ക് ഉയർന്ന സ്‍കോർ നേടുകയും പ്രവേശന പരീക്ഷയിൽ ഏറ്റവും മികച്ച റാങ്കിൽ എത്തുകയും ചെയ്ത കുട്ടികളെ സമീകരണത്തിന്റെ പേരുപറഞ്ഞ് റാങ്ക് ലിസ്റ്റിന്റെ പിന്നിലേക്ക് തട്ടിമാറ്റുന്ന കേട്ടുകേൾവിയില്ലാത്ത നീതികേടാണ് നടന്നുവരുന്നത്.

പൊതുവിദ്യാലയത്തിലെ കുട്ടികൾ പൊതുപരീക്ഷ എഴുതി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഇരട്ട മൂല്യനിർണയവും മൂന്നാം മൂല്യനിർണയവും കഴിഞ്ഞു നേടിയ സ്കോറുകൾ, കമ്മീഷണറേറ്റിലെ ഗുമസ്തന്മാർ ഒരു അക്കാദമികമായ പിൻബലവുമില്ലാതെ, ചില സൂത്രവാക്യങ്ങളുടെ അടിസ്ഥാനത്തിൽ ‘അവയ്ക്ക് മൂല്യമില്ല’ എന്ന് കണ്ടെത്തുകയും വെട്ടിക്കുറക്കുകയും ചെയ്യുന്ന ഈ പ്രവൃത്തിയുടെ നീതികേട് ഒരു പരിധിവരെയെങ്കിലും ഭരണ- രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻആ പ്രതിഷേധങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിയടക്കം പ്രസ്തുത വിഷയത്തിൽ പലകുറി ഇടപെട്ടിട്ടും, പ്രസ്തുത സമീകരണരീതിയിൽ യാതൊരു വ്യത്യാസവും വരുത്താൻ എൻട്രൻസ് കമ്മീഷണറേറ്റും ഉന്നതവിദ്യാഭ്യാസ വകുപ്പും തയ്യാറായിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും വിചിത്രമായ സംഗതി. ഹയർ സെക്കന്ററി പരീക്ഷാഫലം വരുന്നതോടുകൂടി പഴയ കമ്മട്ടത്തിൽത്തന്നെ ഈ വർഷത്തെ സ്‍കോർ സമീകരണവും അവർ നടത്തിയിരിക്കും. സമീകരണമെന്ന പരാതി പരിഹരിക്കാൻ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സ്കോറുകൾ തീർത്തും കുറച്ചുകൊണ്ടുവരിക എന്ന ലളിതയുക്തിയും ഈ ഉദ്യോഗസ്ഥ മേലാളർ ഇക്കുറി നടപ്പാക്കിയിരുന്നു. പഠനസമീപനത്തോട് പുലബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചും പരീക്ഷകൾ അതികഠിനമാക്കിയും ഉദ്യോഗസ്ഥഭീഷണിയുടെ മുൾമുനയിൽ നിർത്തി മൂല്യനിർണ്ണയം നടത്തിയും അവർ നടത്തിയ ശ്രമങ്ങൾ എത്രമാത്രം വിജയിച്ചു എന്ന് കണ്ടറിയാൻ ദിവസങ്ങൾ മാത്രമേ വേണ്ടൂ.

പരീക്ഷാ ബോർഡുകളുടെ നിലവാരത്തെക്കുറിച്ചുള്ള മുൻവിധികളുടെ ദുഷ്ടനോക്കിൽ ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്തുകൊണ്ട് കുട്ടികൾ പഠിച്ചുനേടിയ സ്കോറിനെ കൂട്ടാനോ കുറക്കാനോ ആർക്കും അവകാശമില്ല.

മൂന്നു മുദ്രാവാക്യങ്ങളാണ് അശാസ്ത്രീയമായ ഈ സ്‍കോർ സമീകരണത്തിനെതിരെ മാതൃഭാഷാ സംഘടനകൾ സമരത്തിൽ ഉന്നയിച്ചത്. അശാസ്ത്രീയ സ്‍കോർ സമീകരണം ഉപേക്ഷിക്കുക എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. കുട്ടികൾ നേടിയ സ്കോറുകൾ, അത് ഏതു സ്ട്രീമിലായാലും അതുപോലെ സ്വീകരിക്കുകയാണ് വേണ്ടത്. ഒരേ സിലബസ്സും പുസ്തകങ്ങളും ആണ് ഈ രണ്ടു ധാരയിലും കുട്ടികൾ പഠിക്കുന്നത്. അതുകൊണ്ടുതന്നെ സമീകരണത്തിന്റെ പ്രസക്തി തന്നെ ഉദിക്കുന്നില്ല. കൂടാതെ സമീകരിക്കാൻ കഴിയാത്ത രണ്ടു പഠനസമീപനങ്ങളാണ് സി ബി എസ് ഇ യിലും പൊതുവിദ്യാഭ്യാസത്തിലും നിലനിൽക്കുന്നത്. ചേർത്തുവെക്കാൻ ഒരിക്കലും കഴിയാത്ത രണ്ടു രീതികളെ ചേർത്തുവെച്ച്, അതിൽ ദുർബലമായ ഒന്നിന്റെ പേരുപറഞ്ഞു മഹാഭൂരിപക്ഷത്തിന്റെയും സ്കോറുകൾ വെട്ടിച്ചുരുക്കുക എന്നത് പൊതുസമൂഹത്തോട് ചെയ്യുന്ന അതിക്രമം തന്നെയാണ്.

പരീക്ഷാ ബോർഡുകളുടെ നിലവാരത്തെക്കുറിച്ചുള്ള മുൻവിധികളുടെ ദുഷ്ടനോക്കിൽ ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്തുകൊണ്ട് കുട്ടികൾ പഠിച്ചുനേടിയ സ്കോറിനെ കൂട്ടാനോ കുറക്കാനോ ആർക്കും അവകാശമില്ല. സി ബി എസ് ഇ മഹത്തരമാണെന്നും പൊതുവിദ്യാലയങ്ങൾ അഴുക്കാണെന്നും ഒരാൾക്ക് സ്വകാര്യമായി വിചാരിക്കാം. ആ വിചാരത്തിന് ശാസ്ത്രീയത നൽകാൻ അപ്രസക്തമായ സൂത്രവാക്യങ്ങളെ എഴുന്നള്ളിക്കുകയും ആവാം. പക്ഷേ പൊതുവിദ്യാലയത്തിൽ പഠിച്ച കുട്ടികളുടെ സ്കോറിൽ കൈവെക്കാൻ പൊതുസമൂഹം ആരെയും അനുവദിക്കുകയില്ല എന്നാണ് ആ പ്രതിഷേധങ്ങൾ ആവർത്തിച്ചുപറഞ്ഞത്. ജന്മിമാർ അടിയാളരുടെ കൂലിക്കറ്റ തന്റെ അധികാരത്തിന്റെ കണ്ണിലൂടെ നോക്കി, അത് കുറച്ചധികമാണ് എന്ന ഭാവത്തിൽ അതിൽ നിന്നും വലിയൊരു പിടി വലിച്ചൂരിയെടുക്കുന്ന ഒരു ആചാരം ഇവിടെ നിലനിന്നിരുന്നു. കൂലി തന്റെ അവകാശമാണ് എന്ന ബോധ്യമാണ്, തന്റെ കറ്റയിൽ തൊട്ടാൽ കൈവെട്ടും എന്നുപറയാൻ അവരെ പിന്നീട് ശക്തരാക്കിയത്. ആ തിരിച്ചറിവിനും കൂടി ചേർന്നാണ് നാം നവോത്ഥാനം എന്ന് പറയുന്നത്. അതാവർത്തിക്കുകയാണ്. സി ബി എസ് ഇ യുടെ മേന്മ വിളിച്ചുപറഞ്ഞും പൊതുവിദ്യാഭ്യാസത്തെ ഇകഴ്ത്തിക്കെട്ടിയും ചില സി ബി എസ് ഇ പ്രണയികളായ ഉദ്യോഗസ്ഥർ മഹാഭൂരിപക്ഷം വരുന്ന പൊതുവിദ്യാഭ്യാസ ധാരയിലെ കുഞ്ഞുങ്ങളുടെ സ്കോറുകൾ വെട്ടിമാറ്റുന്നു. അത് തടയാൻ ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കുപോലും സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ ഉത്കണ്ഠകൾക്ക് മറുപടിയായി ഇവിടുത്തെ ഉദ്യോഗസ്ഥപ്രമാണിമാർ വികലയുക്തികൾ ആവർത്തിക്കുന്നു! പഴയ രീതികൾതുടരാൻ പിന്നിൽകൂടി പച്ചക്കൊടി വീശുന്നു!

മൂന്നു മുദ്രാവാക്യങ്ങളാണ് അശാസ്ത്രീയമായ സ്‍കോർ സമീകരണത്തിനെതിരെ മാതൃഭാഷാ സംഘടനകൾ സമരത്തിൽ ഉന്നയിച്ചത്. അശാസ്ത്രീയ സ്‍കോർ സമീകരണം ഉപേക്ഷിക്കുക എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.
മൂന്നു മുദ്രാവാക്യങ്ങളാണ് അശാസ്ത്രീയമായ സ്‍കോർ സമീകരണത്തിനെതിരെ മാതൃഭാഷാ സംഘടനകൾ സമരത്തിൽ ഉന്നയിച്ചത്. അശാസ്ത്രീയ സ്‍കോർ സമീകരണം ഉപേക്ഷിക്കുക എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.

‘കീം’ സമീകരണത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ കേരളത്തിലെ ഭരണ രാഷ്ട്രീയ നേതൃത്വം ശ്രദ്ധിച്ചിരുന്നു. ഇത്തവണത്തെ പ്രവേശന പരീക്ഷാ നോട്ടിഫിക്കേഷൻ അടക്കം നിർത്തിവയ്ക്കാനും ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കാനും നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പോലും വാക്കുകൾ കാറ്റിൽ പറത്തി കമ്മീഷണറേറ്റ് പഴയ ഫോർമുല പ്രകാരം സമീകരണം നടത്തും എന്ന് ധിക്കാരപൂർവ്വം തീരുമാനിച്ച്, പ്രവേശന പരീക്ഷയുടെ നോട്ടിഫിക്കേഷൻ ഇറക്കി. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന, മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങളെ പോലും വളച്ചൊടിച്ച് സാങ്കേതിക കമ്മിറ്റി ഉണ്ടാക്കി ചില നാടകങ്ങളും അവർ നടത്തി. എന്നാൽ കൃത്യസമയത്ത് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതുകൊണ്ട് അത് തിരുത്തുകയും നയപരമായി തന്നെ സമീകരണത്തിന്റെ സാംഗത്യവും കാര്യകാരണങ്ങളും ഫലവും പഠിക്കാനായി പുതിയൊരു പുതിയ കമ്മിറ്റിയെ നിശ്ചയിക്കുകയുണ്ടായി.

ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും അധ്യാപക പ്രസ്ഥാനങ്ങളും പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്ന ഇത്രയും മാരകമായ ഒരു വിഷയമുണ്ടായിട്ടും നാളിതുവരെ ഒരു പരസ്യപ്രതികരണം പോലും നടത്തിയിട്ടില്ല എന്നത് എത്രമാത്രം അപമാനകരമാണ്?

എന്നാൽ ആ കമ്മിറ്റിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് ഒരാൾ മാത്രമാണ് ഉണ്ടായത്. മറ്റെല്ലാം ഉന്നത ഗവേഷണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധരോ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതരോ ആണ്. ഈ വിഷയത്തെ സാങ്കേതികമായല്ല നൈതികമായും അക്കാദമികമായും ആണ് പഠിക്കേണ്ടത്. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളുമായി ചേർത്തുവെച്ചാണ് വിശകലനം ചെയ്യേണ്ടത്. നയപരമായി ഇത്തരം കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും പ്രവേശനപരീക്ഷയെഴുതുന്ന ഭൂരിപക്ഷം വരുന്ന പൊതുവിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ സ്കോറിന് പരിക്കേൽക്കാതെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടുന്ന പ്രസ്തുത കമ്മിറ്റിക്ക് എന്നാൽ ഒരു തവണ പോലും യോഗം ചേരുന്നതിന് കഴിഞ്ഞിട്ടില്ല. ഒരു മാസമായിരുന്നു കമ്മറ്റിയുടെ കാലാവധി. അത് നേരത്തെ അവസാനിക്കുകയും ചെയ്തു. കേവലം ഒരു മാസംകൊണ്ട് തയ്യാറാക്കി നൽകേണ്ടുന്ന ഒരു റിപ്പോർട്ട് അല്ല തീർച്ചയായും അത്. സമീകരണം മൂലം പൊതുവിദ്യാഭ്യാസത്തിലെ കുഞ്ഞുങ്ങൾക്ക് ഉണ്ടായ നഷ്ടങ്ങളും സി ബി എസ് ഇ അടക്കമുള്ള സ്ട്രീമുകൾ ഉണ്ടാക്കിയ മെച്ചവും അവർ പഠിക്കേണ്ടതുണ്ട്.
പൊതുവിദ്യാലയത്തിലെ കുഞ്ഞുങ്ങളാണ് കേരളത്തിലെ പൊതുമേഖലയിലെ, സർക്കാർ /എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ സീറ്റുകളുടെ നേരവകാശികൾ എന്ന് അവർക്ക് തീർച്ചയായും പറയേണ്ടിവരും.

തൊട്ടടുത്തുള്ള പൊതുവിദ്യാലയങ്ങളെ കവച്ചുവെച്ചുകൊണ്ട്, മൂല്യമുള്ള വിദ്യാഭ്യാസം സ്വകാര്യ സി ബി എസ് ഇ സ്കൂളുകളിലാണ് എന്ന് കരുതി പോയവർ, കേരളവിദ്യാഭ്യാസത്തിന്റെ വിലയുറ്റ ഫലങ്ങൾ ഭുജിക്കാറാവുമ്പോഴേക്കും സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളെ തള്ളിമാറ്റി സർക്കാർ സ്ഥാപനങ്ങൾക്കായി നെട്ടോട്ടമോടുന്ന അസാധാരണമായ കാഴ്ച അവർ കാണാതെ പോകില്ല. സർക്കാർ സംവിധാനത്തിൽ, പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുഞ്ഞുങ്ങൾക്ക് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് അവർക്ക് അർഹമായ ഫലങ്ങൾ തട്ടിത്തെറിപ്പിക്കുന്നത് മനസ്സിലാകാതെ പോകില്ല. പൊതുവിദ്യാഭ്യാസം കേവലം പരീക്ഷ, മാർക്ക്, കാണാതെ പഠിക്കൽ എന്നിവ മാത്രമല്ലെന്നും കേരളത്തെ അതായി ഇന്നും നിലനിർത്തുന്ന സാമൂഹികവും സാംസ്കാരികവുമായ ഉണർവ്വുകളുടെ തായ്‌വേരാണെന്നും അവർക്ക് കാണാതിരിക്കാനാവില്ല. അതുകൊണ്ട് എന്തൊക്കെ വിമർശനങ്ങൾ ആ കമ്മിറ്റിയുടെ രൂപീകരണത്തിൽ ഉണ്ടെങ്കിലും നയപരമായിത്തന്നെ ഇക്കാര്യങ്ങൾ പരിശോധിക്കാൻ സംവിധാനം ഒരുക്കപ്പെട്ടതിനെ പ്രതീക്ഷയോടെ കാണുന്നു. ഒരു സമരത്തിന്റെ, പ്രതിഷേധത്തിന്റെ പ്രത്യക്ഷ ഫലമായി കണ്ട് അഭിമാനിക്കുകയും ചെയ്യുന്നു.

 പൊതുവിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്ക് എൻട്രൻസ് പരീക്ഷാ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ വെയിറ്റേജായി ബോണസ് പോയിന്റുകൾ നൽകാൻ കഴിയുമോ എന്നതാണ് പുതിയ കമ്മിറ്റിയുടെ അന്വേഷണവിഷയം.
പൊതുവിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്ക് എൻട്രൻസ് പരീക്ഷാ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ വെയിറ്റേജായി ബോണസ് പോയിന്റുകൾ നൽകാൻ കഴിയുമോ എന്നതാണ് പുതിയ കമ്മിറ്റിയുടെ അന്വേഷണവിഷയം.

ഇപ്പോഴിതാ മറ്റൊരു കമ്മിറ്റി കൂടി രൂപീകരിക്കപ്പെട്ടിരിക്കുകയാണ്. പൊതുവിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്ക് എൻട്രൻസ് പരീക്ഷാ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ വെയിറ്റേജായി ബോണസ് പോയിന്റുകൾ നൽകാൻ കഴിയുമോ എന്നതാണ് ആ കമ്മിറ്റിയുടെ അന്വേഷണവിഷയം! ഇതും ഭാഷാസംഘടനകൾ മുന്നോട്ടുവെച്ച സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുദ്രാവാക്യമായിരുന്നു. അന്ന് ഈ വാദം കേട്ടവരിൽ ചിലരെങ്കിലും മൂക്കത്ത് വിരൽവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പരിഹാസങ്ങൾ ചൊരിഞ്ഞിരുന്നു. എന്താണ് ഈ പറയുന്നത്, അത് ഇവിടെ നടക്കുമോ? അന്നും വ്യക്തിപരമായി നൂറു ശതമാനം ബോധ്യമുണ്ടായിരുന്നു, അത് തീർച്ചയായും ആവശ്യമാണ് എന്നത്. എങ്ങനെയാണോ പൊതുവിദ്യാലയങ്ങളിൽ എസ് എസ് എൽ സി വരെ പഠിച്ചവർക്ക് ഹയർ സെക്കന്ററിയിൽ എത്തുമ്പോൾ, അതിന്റെ പേരിൽ ബോണസ് പോയിന്റ് നൽകുന്നത്, അതുപോലെ പൊതുവിദ്യാലയങ്ങളായ സർക്കാർ / എയിഡഡ് മേഖലയിലെ എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന്, പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്ക് ബോണസ് പോയിന്റ് നൽകണമെന്നായിരുന്നു വാദം. അതൊരു തുടർ പ്രക്രിയയ്ക്കുള്ള അംഗീകാരമാണ്, പൊതുബോധത്തിന്റെ തുടർച്ചയ്ക്കുള്ള പ്രോത്സാഹനമാണ്. ആ വിഷയം ഗൗരവത്തിൽ പഠിക്കുന്നതിനായി മറ്റൊരു സമിതിയെ ഇപ്പോൾ സർക്കാർ നിശ്ചയിച്ചു എന്നത് ആ സമരമുദ്രാവാക്യത്തിന്റെ സാംഗത്യത്തിന് അടിവരയിടുന്നതാണ്.

സ്കോർ സമീകരണത്തിലെ അനീതി പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആവുംവിധം ശ്രമിച്ച വ്യക്തികളും സംഘടനകളും മുന്നോട്ടുവെച്ച എല്ലാ മുദ്രാവാക്യങ്ങളും തികച്ചും പ്രസക്തമാണെന്നാണ് സർക്കാർ നിയോഗിച്ച ഈ കമ്മിറ്റികൾ സംശയമില്ലാതെ തെളിയിച്ചിരിക്കയാണ്.

ആ ഉത്തരവിലെ ഏറ്റവും വലിയ കൗതുകം, ഗസറ്റഡ് ഓഫീസർമാരുടെ സംഘടനയാണ് ഈ ആവശ്യം സർക്കാരിന് മുന്നിൽ ഉന്നയിച്ചത് എന്നതിലാണ്. നിരവധി നിവേദനങ്ങളും നോട്ടീസുകളും ഈ വിഷയത്തിൽ സമരരംഗത്തുള്ള സംഘടനകൾ നൽകിയത് കാണാതെയും പരാമർശിക്കാതെയും പോയി എന്നതല്ല അതിലെ തമാശ. കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ നേരിട്ട് പ്രവർത്തിക്കുന്ന സംഘടനകൾ, ഈ വിഷയത്തിൽ സമ്മേളനങ്ങളിൽ അവതരിപ്പിച്ച പ്രമേയങ്ങൾ പോലും മാധ്യമങ്ങൾക്ക് കൊടുക്കാതെ പൂഴ്ത്തിവെക്കുന്ന സമയത്താണ്, വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സംഘടന ഈ കാര്യം സർക്കാരിനോട് ആവശ്യപ്പെടുന്നത് എന്നതാണത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും അധ്യാപക പ്രസ്ഥാനങ്ങളും പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്ന ഇത്രയും മാരകമായ ഒരു വിഷയമുണ്ടായിട്ടും നാളിതുവരെ ഒരു പരസ്യപ്രതികരണം പോലും നടത്തിയിട്ടില്ല എന്നത് എത്രമാത്രം അപമാനകരമാണ് എന്നത് ഇന്നല്ലെങ്കിൽ നാളെ അവർ മനസ്സിലാക്കുകതന്നെ ചെയ്യും. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ബോണസ് പോയിന്റുകളിൽ നൽകാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത് വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സംഘടനയാണ് എന്നത് ആ ഉത്തരവ് അവരെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. കുറച്ചുകാലമെങ്കിലും അവർ ലജ്ജിതരാകുക തന്നെചെയ്യും.

ഈ കമ്മിറ്റികളിലൊന്നും പൊതുവിദ്യാഭ്യാസത്തെ നെഞ്ചോട് ചേർക്കുന്ന ശാസ്ത്രജ്ഞരോ സാമൂഹിക- സാംസ്കാരിക നേതൃത്വമോ അറിയപ്പെടുന്ന അക്കാദമിക്കുകളോ ഒന്നുമല്ല ഭൂരിപക്ഷവും ഉള്ളത് എന്നതാണ് ഈ പ്രതീക്ഷകൾക്ക് മേലുള്ള ഏക ഉത്കണ്ഠ. എല്ലാം സാങ്കേതികത്തികവുള്ളവർ, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ. പൊതുവിദ്യാഭ്യാസത്തിന്റെ ഗരിമയും അതിനുള്ള പ്രാധാന്യവും പൊതുസമൂഹത്തിന് അത് നൽകുന്ന ഊർജ്ജവും തിരിച്ചറിയാൻ അവർക്കാവുമോ എന്നുള്ളതാണ് കാതലായ വിഷയം. പ്രതീക്ഷിയോടെ കാത്തിരിക്കുകയല്ലാതെ മറ്റുമാർഗ്ഗമില്ലല്ലോ. എങ്കിലും ഈ വിഷയം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആവുംവിധം ശ്രമിച്ച വ്യക്തികളും സംഘടനകളും മുന്നോട്ടുവെച്ച എല്ലാ മുദ്രാവാക്യങ്ങളും തികച്ചും പ്രസക്തമാണെന്നാണ് സർക്കാർ നിയോഗിച്ച ഈ കമ്മിറ്റികൾ സംശയമില്ലാതെ തെളിയിച്ചിരിക്കയാണ്. അത്രത്തോളം വാസ്തവമായ, ഉള്ളു പൊള്ളുന്ന കാര്യങ്ങൾ മാത്രമാണ് ഈ പ്രതിഷേധങ്ങളിൽ ഉയർന്നിരുന്നത് എന്ന് ഇനിയെങ്കിലും, ഈ വാദമുഖങ്ങളെ ആദ്യംതൊട്ടു പരിഹസിക്കുകയും പുച്ഛിച്ചുതള്ളുകയും ചെയ്ത ചില വിഷയവിദഗ്ദ്ധർ സമ്മതിക്കേണ്ടതുണ്ട്.

ഈ കമ്മിറ്റികളിലൊന്നും പൊതുവിദ്യാഭ്യാസത്തെ നെഞ്ചോട് ചേർക്കുന്ന ശാസ്ത്രജ്ഞരോ സാമൂഹിക- സാംസ്കാരിക നേതൃത്വമോ അറിയപ്പെടുന്ന അക്കാദമിക്കുകളോ ഒന്നുമല്ല ഭൂരിപക്ഷവും ഉള്ളത് എന്നതാണ് ഈ പ്രതീക്ഷകൾക്ക് മേലുള്ള ഏക ഉത്കണ്ഠ.
ഈ കമ്മിറ്റികളിലൊന്നും പൊതുവിദ്യാഭ്യാസത്തെ നെഞ്ചോട് ചേർക്കുന്ന ശാസ്ത്രജ്ഞരോ സാമൂഹിക- സാംസ്കാരിക നേതൃത്വമോ അറിയപ്പെടുന്ന അക്കാദമിക്കുകളോ ഒന്നുമല്ല ഭൂരിപക്ഷവും ഉള്ളത് എന്നതാണ് ഈ പ്രതീക്ഷകൾക്ക് മേലുള്ള ഏക ഉത്കണ്ഠ.

പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പ് എന്നുള്ളതാണ് ഈ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പിന്നിലുള്ള പ്രധാനപ്പെട്ട കാര്യം. അനവധി പിഴവുകൾ, തിരുത്തപ്പെടേണ്ട സമ്പ്രദായങ്ങൾ, നിരുത്തരവാദപരമായ തീരുമാനങ്ങൾ പൊതുവിദ്യാലയത്തിലുണ്ടാവാം. എന്നാൽ അതിലും ഭീകരമായി, വിദ്യാഭ്യാസമെന്തെന്ന അടിസ്ഥാന സങ്കൽപ്പനങ്ങൾക്ക് തന്നെ വിരുദ്ധമായി പ്രവർത്തികൊണ്ടിരിക്കുന്ന, തികച്ചും ജാതി- മത- കച്ചവട താത്പര്യങ്ങളുടെ വിൽപ്പനകേന്ദ്രമായ ഒരു വ്യവസ്ഥയോട് താരതമ്യം ചെയ്ത് പൊതുവിദ്യാഭ്യാസത്തെ പരിഹസിക്കാൻ ആർക്കും തന്നെ അവകാശമില്ല. അത്തരക്കാരോട് കൂടിയുള്ള സമരമാണ് പൊതുവിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമരങ്ങൾ. ആ സമരങ്ങളിൽ ഉയർത്തപ്പെടുന്ന അടിസ്ഥാന മുദ്രാവാക്യങ്ങൾ ശരിയായിരുന്നു എന്നാണ്, ഒരു സർക്കാർ തന്നെ ആ വിഷയങ്ങൾ പഠിക്കാൻ നിരന്തരം കമ്മറ്റികളെയും കമ്മീഷനുകളെയും നിയോഗിക്കുന്നതിൽ നിന്ന് വ്യക്തമാവുന്നത്. പൊതുവിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ചെറുത്തുനിൽപ്പുകൾക്ക് തീർച്ചയായും അവ ആവേശം പകരുന്നതാണ്.

കീം പ്രവേശന പരീക്ഷാ സ്‍കോര്‍ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ

എൻട്രൻസ് സ്‍കോർ സമീകരണം:
മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന
CBSE താത്പര്യങ്ങൾ

Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?

KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി

KEAM അട്ടിമറി
പരിശോധിക്കാൻ
പുതിയ കമ്മിറ്റി

Comments