നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ

കുട്ടികളുടെ പല്ല് എളുപ്പത്തിൽ പൊടിഞ്ഞുപോകുന്ന മോളാർ ഇൻസൈസർ ഹൈപ്പോമിനറലൈസേഷൻ (MIH) എന്ന ദന്ത വളർച്ചാ സംബന്ധിയായ അവസ്​ഥ കേരളത്തിൽ താരതമ്യേന വർദ്ധിച്ചു വരുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മാളവിക അഭിജാത് എഴുതിയ ലേഖനം.

കുട്ടികളുടെ പല്ലുകളിൽ നിറവ്യത്യാസം കാണു മ്പോഴും, പല്ല് എളുപ്പത്തിൽ പൊടിഞ്ഞുപോകുമ്പോഴും മാതാപിതാക്കൾ ആശങ്കപ്പെടാറുണ്ട്. പല കാരണങ്ങളാൽ ഇത് സംഭവിക്കാമെങ്കിലും, മോളാർ ഇൻസൈസർ ഹൈപ്പോമിനറലൈസേഷൻ (MIH) എന്ന ദന്ത വളർച്ചാ സംബന്ധിയായ അവസ്​ഥ ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. കേരളത്തിൽ നടത്തിയ വിവിധ പഠനങ്ങൾ ഈ രോഗാവസ്​ഥ താരതമ്യേന വർദ്ധിച്ചു വരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ശരിയായ സമയത്ത് ഇടപെട്ടാൽ മാത്രമേ നമ്മുടെ കുഞ്ഞുങ്ങളുടെ ദന്താരോഗ്യം വീണ്ടെടുക്കാൻ കഴിയൂ.

എന്താണ് MIH?

പല്ലുകളുടെ രൂപീകരണത്തിനിടയിൽ ഇനാമൽ പാളി (enamel layer) ശരിയായ രീതിയിൽ മിനറലൈസ്​ (mineralize) ചെയ്യപ്പെടാതെ ഇരിക്കുന്നതാണ് (ആവശ്യമായ അളവിൽ കാൽസ്യത്തിെൻ്റയും മററും അഭാവം) MIH-ന് കാരണമാകുന്നത്. ഇതിന്റെ ഫലമായി പല്ലുകൾക്ക് നിറവ്യത്യാസം (മഞ്ഞ, തവിട്ട്, വെള്ള പാടുകൾ) കാണപ്പെടുന്നു. പല്ലിന്റെ ബലം കുറയുന്നു. പല്ലുകൾ പൊടിഞ്ഞു പോകാൻ സാധ്യത കൂടുന്നു.

പേര് സൂചിപ്പിക്കുന്നതുപോലെ, അണപ്പല്ലുകളും (first permanent molars) മുൻ പല്ലുകളുമാണ് (permanent incisors) ഈ രോഗത്തിന്റെ പ്രധാന ടാർഗറ്റ്.

MIH-ന്റെ സാധ്യത വർദ്ധിപ്പിക്കുന്ന
പ്രധാന ഘടകങ്ങൾ

  • ഗർഭകാലത്ത് അമ്മയ്ക്ക് ഉണ്ടാവുന്ന വൈറൽ രോഗങ്ങൾ (ഉദാ: ഫ്ളൂ, ചിക്കൻപോക്സ്​).

  • ജനനം കഴിഞ്ഞശേഷം കുട്ടിക്ക് ആദ്യ രണ്ടു വർഷമുണ്ടാവുന്ന ശ്വാസകോശ രോഗങ്ങൾ.

  • ദീർഘകാല പനി, ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗം.

  • വളർച്ചാസമയത്തെ പോഷകാഹാര കുറവ് (കാൽസ്യം, വിറ്റാമിൻ D എന്നിവയുടെ കുറവ്).

  • ജനിതക ഘടകങ്ങൾ, ഹോർമോൺ മാറ്റങ്ങൾ.

നിരവധി കാരണങ്ങൾ മൂലം MIH ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഏതെങ്കിലും ഒരൊറ്റ കാരണത്തെ ചൂണ്ടിക്കാട്ടാൻ കഴിയില്ല.

READ: കുട്ടികളി​ലെ വിരബാധ
ചില്ലറക്കാര്യമല്ല

കുഞ്ഞിന്
പനിക്കുന്നു

പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…

ക്ലിനിക്കൽ ലക്ഷണങ്ങൾ

  • പല്ലുകളിൽ മഞ്ഞ, തവിട്ട് അല്ലെങ്കിൽ വെള്ള പാടുകൾ.

  • പല്ലിന്റെ ബലഹീനത (പൊടിഞ്ഞു പോകൽ).

  • ചൂട്, തണുപ്പ്, മധുരം തുടങ്ങിയവയുമായി ബന്ധപ്പെടുമ്പോൾ വേദന.

  • ബ്രഷ് ചെയ്യുമ്പോൾ അസ്വസ്​ഥത.

  • അസുഖം ബാധിച്ച പല്ലുകൾക്ക് അപൂർണ്ണ വളർച്ച.

  • പല്ലിന്റെ ആകൃതിയിൽ ചെറിയ വ്യത്യാസങ്ങൾ.

ചികിത്സാ മാർഗങ്ങൾ

  • വളരെ ചെറിയ അസുഖം: ഫ്​ലൂറൈഡ് ജെൽ/വാർണ്ണിഷ് ഉപയോഗിച്ച് പല്ലിന്റെ ശക്തി വർദ്ധിപ്പി ക്കൽ.

  • മിതമായ തോതിൽ ബാധിച്ചാൽ: Resin Bonded Restoration (കോമ്പോസിറ്റ് ഫില്ലിങ്).

  • വളരെയധികം മൂർച്ഛിച്ച് ബലക്ഷയം കാണിച്ചാൽ: പൂർണ ക്യാപ്പ് (stainless steel crowns).

  • വലിയതോതിൽ പൊട്ടി പോകുകയോ കേടു വരുകയോ ചെയ്താൽ റൂട്ട് കനാൽ ചികിത്സയും ചെയ്യേണ്ടിവന്നേക്കാം.

മാതാപിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ

  • കുഞ്ഞിന്റെ പല്ലുകൾ വളരുമ്പോൾ നിരീക്ഷണം അനിവാര്യമാണ്.

  • പല്ലുകളിൽ നിറമാറ്റം കണ്ടാൽ ഉടൻ ദന്തവിദഗ്ധനെ കാണുക.

  • ഓരോ ആറു മാസത്തിലും ഡെൻ്റൽ ചെക്കപ്പ് നടത്തിക്കുക.

  • കുട്ടികളെ നന്നായി ബ്രഷ് ചെയ്യാൻ പരിശീലിപ്പിക്കുക.

  • പല്ല് വളർച്ചയ്ക്കായി പോഷകാഹാരം നൽകുക.

  • ഓരോ ചെറിയ പാടും വലിയ ദന്ത പ്രശ്നങ്ങൾക്ക് വഴി തുറക്കാം. പല്ലിലെ ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി ശ്രദ്ധിച്ച് ഇടപെടേണ്ടത് അത്യാവശ്യമാണ്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments