നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

‘‘ജന്മനാ ആയാലും പിന്നീടുണ്ടായാലും, ഏതൊരു വൈകല്യവും ശരീരസൗന്ദര്യത്തെ മാത്രമല്ല, വ്യക്തിയുടെ മാനസികവും വൈകാരികവുമായ നിലയെ ആഴത്തിൽ ബാധിക്കുന്നു. ഇത് അനുഭവിച്ചറിയുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും മാത്രമേ അതിന്റെ യഥാർത്ഥ വേദന പൂർണ്ണമായി മനസ്സിലാകൂ’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജീജേഷ്കുമാർ ടി.കെ. എഴുതിയ ലേഖനം.

വൈകല്യം (Deformity) എന്നത് എന്താണ്?

രീരത്തിലെ ഏതെങ്കിലും ഘടകത്തിന്റെ അസാധാരണമായ സ്ഥിതി അല്ലെങ്കിൽ സാധാരണ ശരീരഘടനയിൽ നിന്നുള്ള വ്യതിയാനമാണ് വൈകല്യം. ഇത്തരം വൈകല്യങ്ങൾ ശരീരത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കാനും ചിലപ്പോൾ പൂർണ്ണമായ പ്രവർത്തനനഷ്ടത്തിലേക്കും സൗന്ദര്യഹാനിയിലേക്കും നയിക്കാൻ ഇടയാക്കുന്നു.

വൈകല്യങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്:

1. ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ (Congenital deformities).

2. പിന്നീടുണ്ടാകുന്ന വൈകല്യങ്ങൾ (Acquired deformities).

ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ

ഗർഭാശയത്തിൽ ശിശുവിന്റെ തെറ്റായ നില, ജനിതക ഘടകങ്ങളും പരിസ്ഥിതിക ഘടകങ്ങളും ചേർന്നുണ്ടാകുന്ന അസാധാരണ വളർച്ച എന്നിവയാണ് ജന്മനാ ഉള്ള വൈകല്യങ്ങൾക്ക് പ്രധാന കാരണങ്ങൾ. ഇവ പാരമ്പര്യമായി ഉണ്ടാകണമെന്നില്ല.

പിന്നീടുണ്ടാകുന്ന വൈകല്യങ്ങൾ

ജനനസമയത്ത് ഇല്ലാതിരുന്നെങ്കിലും പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന വൈകല്യങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

പ്രധാന കാരണങ്ങൾ:

1. അപകടങ്ങൾ (Trauma).
2. അണുബാധകൾ (Infection).
3. ഉപാപചയ സംബന്ധമായ രോഗങ്ങൾ (Metabolic bone disorders).
4. വളർച്ചാസംബന്ധമായ അസ്ഥിരോഗങ്ങൾ.
5. കാൻസർ / ട്യൂമർ.
6. റേഡിയേഷൻ ചികിത്സയ്ക്ക് ശേഷമുള്ള പ്രശ്നങ്ങൾ.
7. വളർച്ചാമുരടിപ്പ് (Growth arrest).
8. ക്ഷയരോഗങ്ങൾ (Degenerative conditions).

സാമൂഹിക പ്രത്യാഘാതങ്ങൾ

ജന്മനാ ആയാലും പിന്നീടുണ്ടായാലും, ഏതൊരു വൈകല്യവും (fig.1(a,b,c)), ശരീരസൗന്ദര്യത്തെ മാത്രമല്ല, വ്യക്തിയുടെ മാനസികവും വൈകാരികവുമായ നിലയെ ആഴത്തിൽ ബാധിക്കുന്നു. ഇത് അനുഭവിച്ചറിയുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും മാത്രമേ അതിന്റെ യഥാർത്ഥ വേദന പൂർണ്ണമായി മനസ്സിലാകൂ. പലരും ഈ അവസ്ഥയോട് പൊരുത്തപ്പെട്ടു ജീവിക്കാൻ ശ്രമിക്കുന്നു. എന്നാൽ ദുഃഖകരമായ വസ്തുത, തങ്ങളുടെ ശാരീരികവും മാനസികവുമായ വേദനകൾക്ക് പരിഹാരമുണ്ടെന്ന കാര്യം പലർക്കും അറിവില്ല എന്നതാണ്.

നമ്മുടെ സമൂഹത്തിൽ വൈകല്യം അനുഭവിക്കുന്നവരിൽ ഭൂരിഭാഗവും താഴ്ന്ന സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. റോഡപകടങ്ങൾ, തൊഴിൽസ്ഥല അപകടങ്ങൾ, വ്യാവസായിക അപകടങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.

പലപ്പോഴും കുടുംബത്തിലെ ഏക ആശ്രയമായിരുന്ന വ്യക്തിക്ക് ജോലി ചെയ്യാനാകാതെ വരുന്നത് കുടുംബത്തെയും സമൂഹത്തെയും സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാക്കുന്നു. ഈ പ്രശ്നങ്ങൾ ചികിത്സയിലൂടെ പരിഹരിക്കാനാകുമെങ്കിൽ, സർക്കാരിന് പുനരധിവാസത്തി നായി ചെലവാക്കേണ്ട വലിയ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.

ഇന്നത്തെ കാലത്ത് കൈകാലുകളുടെ വൈകല്യങ്ങൾ ചികിത്സിക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനമായും രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്:

1. തത്സമയ പരിഹാരം
(Acute correction).

2. ക്രമാനുസൃത പരിഹാരം
(Gradual correction).

തത്സമയ പരിഹാരം:
പ്ലേറ്റുകൾ (fig 2. a,b,c),
നെയിൽ (Intramedullary nail) (fig 3. a,b,) എന്നിവ ഉപയോഗിച്ച് അസ്ഥി നേരെയാക്കുന്ന രീതിയാണ് ഇത്. ചെറുതായ വൈകല്യങ്ങൾക്ക് ഇത് ഫലപ്രദമാണെങ്കിലും, വലിയ വളവുകൾക്ക് ഇത് അപകടസാധ്യതകൾ ഉണ്ടാക്കാം. കൈകാലുകളുടെ നീളം കുറയുക, നാഡീ-രക്തക്കുഴൽ പ്രശ്നങ്ങൾ, അണുബാധ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പ്ലേറ്റുകൾ fig 2. a,b,c
പ്ലേറ്റുകൾ fig 2. a,b,c
നെയിൽ (Intramedullary nail) (fig 3. a,b,)
നെയിൽ (Intramedullary nail) (fig 3. a,b,)

ക്രമാനുസൃത പരിഹാരം –
ഇലിസാരോവ് (Ilizarov) ചികിത്സ

ഇലിസാരോവ് എന്ന ബാഹ്യ ഫിക്‌സേറ്റർ 4.(a,b,c,) ഉപയോഗിച്ച് വളരെ പതുക്കെ വൈകല്യം പരിഹരിക്കുന്ന രീതിയാണ് ഇത്.

ഇതിന്റെ പ്രധാന ഗുണങ്ങൾ

  • കൈകാലുകളുടെ നീളം കുറയുന്നില്ല.

  • നാഡീ- രക്തക്കുഴൽ പ്രശ്നങ്ങൾ ഒഴിവാക്കാം.

  • അസ്ഥിയും മൃദുലകോശങ്ങളും ഒരേസമയം വളരാൻ സഹായിക്കുന്നു.

ഇലിസാരോവ് എന്ന ബാഹ്യ ഫിക്‌സേറ്റർ 4.(a,b,c,)
ഇലിസാരോവ് എന്ന ബാഹ്യ ഫിക്‌സേറ്റർ 4.(a,b,c,)

ഇലിസാരോവ് Fig 5.(a,b,) ചികിത്സയിലൂടെ വളഞ്ഞ അസ്ഥികളെ നേരെയാക്കാനും, കൈകാലുകളുടെ നീളം കൂട്ടാനും, ചില സാഹചര്യങ്ങളിൽ മുറിക്കേണ്ടി വരുമായിരുന്ന കൈകാലുകൾ പോലും രക്ഷിക്കാനും കഴിയും.

ഇലിസാരോവ് Fig 5.(a,b,)
ഇലിസാരോവ് Fig 5.(a,b,)

എന്താണ് ഇലിസാരോവ് ശസ്ത്രക്രിയ?

1951-ൽ റഷ്യയിലെ ഓർത്തോപീഡിക് സർജൻ ആയ ഗവ്രിയേൽ ഇലിസാരോവ് Fig 6.(a,b) വികസിപ്പിച്ചെടുത്ത ഈ രീതിയിൽ, അസ്ഥിയെ നിയന്ത്രിതമായി വേർതിരിച്ച് (Distraction osteogenesis) പുതിയ അസ്ഥി രൂപപ്പെടാൻ സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക പുനർനിർമ്മാണ ശേഷിയാണ് ഇതിന്റെ അടിസ്ഥാനം.

ഗവ്രിയേൽ ഇലിസാരോവ്
ഗവ്രിയേൽ ഇലിസാരോവ്
 Fig 6.(a,b)
Fig 6.(a,b)

എന്താണ് ഇലിസാരോവ് ഫിക്‌സേറ്റർ?

വയറുകളും പിന്നുകളും ഉപയോഗിച്ച് അസ്ഥിയിൽ ഘടിപ്പിക്കുന്ന വളയങ്ങളാണ് (Rings) ഇലിസാരോവ് ഫിക്‌സേറ്റർ. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ദണ്ഡുകൾ വഴി പുറത്തുനിന്ന് തന്നെ അസ്ഥിയുടെ സ്ഥാനം നിയന്ത്രിക്കാം. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഗുണം അതിന്റെ സൗകര്യവും കൃത്യതയുമാണ്.

ഇലിസാരോവ് ശസ്ത്രക്രിയയുടെ
പ്രധാന ഉപയോഗങ്ങൾ

1. കുട്ടികളിലെ ജന്മനാ വൈകല്യങ്ങൾ.

2. ക്ലബ് ഫൂട്ട് (CTEV) ഉൾപ്പെടെയുള്ള അവഗണിക്കപ്പെട്ട വൈകല്യങ്ങൾ.

3. സങ്കീർണ്ണമായ അസ്ഥിഭംഗങ്ങൾ.

4. കൈകാലുകളുടെ നീളം കൂട്ടൽ.

5. വളഞ്ഞ കാലുകൾ നേരെയാക്കൽ.

6. അസ്ഥിനാശവും അസ്ഥിഅണുബാധയും (Osteomyelitis) ചികിത്സിക്കൽ.

7. കൂടിച്ചേരാത്ത അസ്ഥികളുടെ ചികിത്സ (Non-union).

8. കൺട്രാക്ച്ചറുകൾ (Contractures).

9. രക്തക്കുഴൽ രോഗങ്ങൾ.

10.പ്രാരംഭഘട്ട ആർത്രൈറ്റിസ് ചികിത്സ.

ചില കേസുകളുടെ അവതരണം

ഇലിസാരോവ് ഫിക്‌സേറ്റർ ഉപയോഗിച്ചുള്ള വൈകല്യപരിഹാരം എത്രമാത്രം ഫലപ്രദമാണെന്ന് താഴെ പറയുന്ന ഉദാഹരണങ്ങളിലൂടെ വ്യക്തമായി മനസ്സിലാക്കാം.

ഒന്നാമത്തെ കേസ്

ഫിഗർ 8 (a, b)- ൽ കാണുന്ന രോഗി 18 വയസ്സുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. ഒരു കാലിന് നീളം കുറവായതിനാൽ അദ്ദേഹത്തിന് ശരിയായി നടക്കാനോ ഓടാനോ കഴിയുന്നില്ലായിരുന്നു. ക്ലിനിക്കൽ പരിശോധനയ്ക്ക് ശേഷം, കാലിന്റെ നീളവ്യത്യാസം കൃത്യമായി വിലയിരുത്തുന്നതിനായി പൂർണ്ണനീളത്തിലുള്ള സ്റ്റാൻഡിംഗ് എക്സ്-റേ എടുത്തു. പരിശോധനയിൽ തുടയെല്ലിലും (Femur) കാൽഎല്ലിലും (Tibia) നീളം കുറവുണ്ടെന്ന് കണ്ടെത്തി.

ഈ രോഗിയിൽ ആദ്യം കാൽഎല്ലിന്റെ നീളം കൂട്ടുന്നതിനായി ഇലിസാരോവ് ഫ്രെയിം ഉപയോഗിക്കാൻ തീരുമാനിച്ചു. ക്ലിനിക്കൽ ചിത്രത്തിൽ കാണുന്നപോലെ, കാൽഭാഗത്ത് ഇലിസാരോവ് ഫ്രെയിം ഘടിപ്പിച്ചു.

(a,ശസ്ത്രക്രിയയ്‌ക്ക് മുൻപുള്ള പൂർണ്ണനീള എക്സ്-റേ – b,ഫ്രെയിം ഘടിപ്പിച്ചശേഷമുള്ള ചിത്രം : Fig 8 a,b)
(a,ശസ്ത്രക്രിയയ്‌ക്ക് മുൻപുള്ള പൂർണ്ണനീള എക്സ്-റേ – b,ഫ്രെയിം ഘടിപ്പിച്ചശേഷമുള്ള ചിത്രം : Fig 8 a,b)

റിംഗുകൾ ഘടിപ്പിച്ച ശേഷം, കോർത്തിക്കോട്ടമി എന്ന പ്രക്രിയയിലൂടെ അസ്ഥി വളരെ സൂക്ഷ്മമായി മുറിക്കുന്നു. തുടർന്ന് സ്വാഭാവികമായി കാലസ് (Callus) രൂപപ്പെടുന്നതിനായി ഏകദേശം ഒരാഴ്ച കാത്തിരിക്കുന്നു. എട്ടാം ദിവസം മുതൽ രോഗിക്ക് തന്നെ ഇലിസാരോവ് ഫ്രെയിമിലെ ദണ്ഡുകളിൽ ഘടിപ്പിച്ച നട്ടുകൾ തിരിച്ച് അസ്ഥി പതുക്കെ വേർതിരിക്കാൻ (Distraction) സാധിക്കും.

ക്രമാനുസൃതമായി ഈ പ്രക്രിയ തുടരുമ്പോൾ, മുറിച്ച അസ്ഥിയുടെ ഇടയിൽ പുതിയ അസ്ഥി രൂപപ്പെടാൻ തുടങ്ങും. ഇത് വേർതിരിക്കുന്ന ദിശയ്ക്ക് സമാന്തരമായിട്ടായിരിക്കും വളരുന്നത്. തുടക്കത്തിൽ എക്സ്-റേയിൽ ഈ പുതിയ അസ്ഥിവളർച്ച (Regenerate) വ്യക്തമായി കാണാൻ സാധിക്കില്ല. ഏകദേശം മൂന്ന് ആഴ്ച കഴിഞ്ഞാൽ എക്സ്-റേയിൽ ഇത് ദൃശ്യമാകും.

പൂർണ്ണമായും ശക്തമായ സാധാരണ അസ്ഥിയായി മാറാൻ 4 മുതൽ 6 മാസം വരെ സമയം എടുക്കും. ഇത് താഴെ കൊടുത്തിരിക്കുന്ന എക്സ്-റേ ചിത്രങ്ങളിൽ (Fig 9 a,b,c) വ്യക്തമായി കാണാം.

  • (a) 4 ആഴ്ചയ്ക്ക് ശേഷം രൂപപ്പെടുന്ന പുതിയ അസ്ഥി (Regenerate).

  • (b) അസ്ഥി ഉറക്കുന്ന ഘട്ടം (Consolidation).

  • (c)അസ്ഥിയുടെ അന്തിമ പുനർരൂപീകരണം (Remodelling).

ഇതാണ് ഇലിസാരോവ് സാങ്കേതികവിദ്യയിലൂടെ അസ്ഥിയുടെ നീളം കൂട്ടുന്ന അടിസ്ഥാനതത്വം.

 (Fig 9 a,b,c)
(Fig 9 a,b,c)

രണ്ടാമത്തെ കേസ്

രണ്ടാമത്തെ രോഗി 13 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. ഇരുകാലുകളിലും അതിതീവ്രമായ വളവ് ഉണ്ടായിരുന്ന അവൾ, പല സ്ഥലങ്ങളിൽ ചികിത്സ തേടിയിരുന്നു. (Fig 10 a,b,c,d,e,f) വിശദമായ പരിശോധനയിൽ അവൾക്ക് റീനൽ റിക്കറ്റ്സ് എന്ന രോഗമാണെന്ന് കണ്ടെത്തി.

റീനൽ റിക്കറ്റ്സിന്റെ പ്രധാന പ്രശ്നം അസ്ഥിയുടെ ഗുണമേന്മ കുറയുന്നതാണ്. അസ്ഥി മൃദുവാകുകയും ധാതുവൽക്കരണം (Mineralization) ശരിയായി നടക്കാതിരിക്കുകയും ചെയ്യുന്നു. അതിനാൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് അസ്ഥിയുടെ ഗുണമേന്മ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.

രണ്ടാമത്തെ രോഗി 13 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. ഇരുകാലുകളിലും അതിതീവ്രമായ വളവ് ഉണ്ടായിരുന്ന അവൾ, പല സ്ഥലങ്ങളിൽ ചികിത്സ തേടിയിരുന്നു. (Fig 10 a,b,c,d,e,f)
രണ്ടാമത്തെ രോഗി 13 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. ഇരുകാലുകളിലും അതിതീവ്രമായ വളവ് ഉണ്ടായിരുന്ന അവൾ, പല സ്ഥലങ്ങളിൽ ചികിത്സ തേടിയിരുന്നു. (Fig 10 a,b,c,d,e,f)

അസ്ഥിയുടെ അവസ്ഥ മെച്ചപ്പെടുത്തിയതിന് ശേഷം ഇലിസാരോവ് ഫ്രെയിം ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു (Fig 11 a,b,c,d). ഇത് വളരെ സങ്കീർണ്ണമായ വൈകല്യമായതിനാൽ, സാധാരണ ഇലിസാരോവ് സംവിധാനത്തോടൊപ്പം സിക്‌സ്-ആക്സിസ് (Six-axis) കറക്ഷൻ സിസ്റ്റം ഉപയോഗിച്ചു. ഇന്ത്യയിൽ ഇത്തരം നിരവധി സിക്‌സ്-ആക്സിസ് സംവിധാനങ്ങൾ ലഭ്യമാണ്. ഇവിടെ ജർമൻ നിർമ്മിതമായ ‘ഹെക്സാപോഡ്’ (Hexapod) എന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ഉപയോഗിച്ചു.

ഇലിസാരോവ് ഫ്രെയിം ഘടിപ്പിച്ചതിന് ശേഷം, ഹെക്സാപോഡ് സിസ്റ്റം ഫ്രെയിമിൽ ബന്ധിപ്പിച്ചു. കോർത്തിക്കോട്ടമി ചെയ്ത ശേഷം എടുത്ത എക്സ്-റേ ചിത്രങ്ങൾ സോഫ്റ്റ്‌വെയറിലേക്ക് നൽകി, വൈകല്യം ക്രമാനുസൃതമായി ശരിയാക്കാനുള്ള ഷെഡ്യൂൾ തയ്യാറാക്കി. സോഫ്റ്റ്‌വെയർ നിർദ്ദേശിക്കുന്നതനുസരിച്ച് ഫ്രെയിമിലെ നട്ടുകൾ തിരിച്ച് വൈകല്യം പതുക്കെ ശരിയാക്കി.

അസ്ഥിയുടെ അവസ്ഥ മെച്ചപ്പെടുത്തിയതിന് ശേഷം ഇലിസാരോവ് ഫ്രെയിം ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു (Fig 11 a,b,c,d).
അസ്ഥിയുടെ അവസ്ഥ മെച്ചപ്പെടുത്തിയതിന് ശേഷം ഇലിസാരോവ് ഫ്രെയിം ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു (Fig 11 a,b,c,d).

ഇരുകാലുകളിലെയും തുടയെല്ലുകളും കാൽഎല്ലുകളും ഇതേ രീതിയിൽ നേരെയാക്കി. തുടർന്ന് കുറച്ച് ആഴ്ചകൾ ഫിസിയോതെറാപ്പി നൽകിയതോടെ, കുട്ടിക്ക് പൂർണ്ണമായും വൈകല്യങ്ങളിൽ നിന്ന് മോചനം ലഭിച്ചു (Fig 12 a,b,c).

കുറച്ച് ആഴ്ചകൾ ഫിസിയോതെറാപ്പി നൽകിയതോടെ, കുട്ടിക്ക് പൂർണ്ണമായും വൈകല്യങ്ങളിൽ നിന്ന് മോചനം ലഭിച്ചു (Fig 12 a,b,c).
കുറച്ച് ആഴ്ചകൾ ഫിസിയോതെറാപ്പി നൽകിയതോടെ, കുട്ടിക്ക് പൂർണ്ണമായും വൈകല്യങ്ങളിൽ നിന്ന് മോചനം ലഭിച്ചു (Fig 12 a,b,c).

മൂന്നാമത്തെ കേസ്

മൂന്നാമത്തെ ഉദാഹരണം 45 വയസ്സുള്ള ഒരു സ്ത്രീയുടേതാണ്. അവൾ വൈകല്യ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഡിസബിലിറ്റി ബോർഡിൽ എത്തിയതായിരുന്നു. തന്റെ വൈകല്യം ശാശ്വതമാണെന്നും ചികിത്സയിലൂടെ ശരിയാക്കാനാകില്ലെന്നും അവൾ കരുതിയിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്ന, പക്ഷേ അവഗണിക്കപ്പെട്ട CTEV (ക്ലബ് ഫൂട്ട്) പ്രശ്നമാണ് അവൾക്കുണ്ടായിരുന്നത് (Fig 13 a,b,c). ഇതുമൂലം നടക്കാൻ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടിരുന്നു.

CTEV (ക്ലബ് ഫൂട്ട്) (Fig 13 a,b,c).
CTEV (ക്ലബ് ഫൂട്ട്) (Fig 13 a,b,c).

ഇലിസാരോവ് ചികിത്സയിലൂടെ ഇത് പരിഹരിക്കാനാകുമെന്ന് വിശദമായി അവൾക്ക് വിശദീകരിച്ചു. ആദ്യം ശസ്ത്രക്രിയയ്ക്ക് അവൾ മടിച്ചെങ്കിലും, വിശദമായ ബോധവൽക്കരണത്തിന് ശേഷം ചികിത്സയ്ക്ക് സമ്മതിച്ചു. ഈ രീതിയിൽ കാൽഭാഗത്ത് തുറന്ന ശസ്ത്രക്രിയ വേണ്ടതില്ലാത്തതിനാൽ, ഫ്ലാപ്പ് നെക്രോസിസ്, ഫൂട്ട് കമ്പാർട്ട്മെന്റ് സിന്‍ഡ്രോം തുടങ്ങിയ സങ്കീർണ്ണതകൾക്ക് സാധ്യത വളരെ കുറവാണ്.

ഇലിസാരോവ് ഫ്രെയിം ഘടിപ്പിച്ച് ക്രമാനുസൃത പരിഹാരം നടത്തിയതോടെ, അവളുടെ കാൽ വൈകല്യം വിജയകരമായി ശരിയായി (Fig 14 a,b,c,d,).

ഇലിസാരോവ് ഫ്രെയിം ഘടിപ്പിച്ച് ക്രമാനുസൃത പരിഹാരം നടത്തിയതോടെ, അവളുടെ കാൽ വൈകല്യം വിജയകരമായി ശരിയായി (Fig 14 a,b,c,d,).
ഇലിസാരോവ് ഫ്രെയിം ഘടിപ്പിച്ച് ക്രമാനുസൃത പരിഹാരം നടത്തിയതോടെ, അവളുടെ കാൽ വൈകല്യം വിജയകരമായി ശരിയായി (Fig 14 a,b,c,d,).

സന്ദേശം

മുകളിൽ വിവരിച്ച എല്ലാ കേസുകളും ഇലിസാരോവ് ഫ്രെയിം ഉപയോഗിച്ച് എങ്ങനെ കൈകാലുകളുടെ വൈകല്യവും നീളക്കുറവും ഫലപ്രദമായി പരിഹരിക്കാമെന്ന് വ്യക്തമായി തെളിയിക്കുന്നു. അപകടങ്ങൾ, അണുബാധകൾ, അല്ലെങ്കിൽ ജന്മനാ ഉണ്ടായ വൈകല്യങ്ങൾ എന്നിവ ഏത് സാഹചര്യത്തിലായാലും, ഇലിസാരോവ് ചികിത്സ മൂലം അസ്ഥികൾക്ക് അതിശയകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുണ്ട് എന്ന സന്ദേശമാണ് വായനക്കാരിലേക്ക് എത്തിക്കാനാഗ്രഹിക്കുന്നത്.

രാജ്യത്തിലെ ഏറ്റവും ദരിദ്രവിഭാഗങ്ങൾക്ക് ഇത്തരം ആധുനിക ചികിത്സ ലഭ്യമാക്കുക എന്നത് ഡോക്ടർമാർ എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

വായിക്കാം: തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments