അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അപകടത്തിൽ പരിക്കേറ്റവരെ കൈകാര്യം ചെയ്യുമ്പോൾ ആദ്യത്തെ ചില മിനിറ്റുകൾ വളരെ നിർണായകമാണ്. ഈ സമയത്ത് ജീവന് ഭീഷണിയായ പ്രശ്നങ്ങൾ തിരിച്ചറിയുകയും അടിയന്തര സഹായം നൽകുകയും ചെയ്യുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഷിജു സ്റ്റാൻലി എഴുതിയ ലേഖനം.

പ്രാഥമിക വിലയിരുത്തൽ

പകടത്തിൽ പരിക്കേറ്റവരെ കൈകാര്യം ചെയ്യുമ്പോൾ ആദ്യത്തെ ചില മിനിറ്റുകൾ വളരെ നിർണായകമാണ്. ഈ സമയത്ത് ജീവന് ഭീഷണിയായ പ്രശ്നങ്ങൾ തിരിച്ചറിയുകയും അടിയന്തര സഹായം നൽകുകയും ചെയ്യുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. ഇതിനായി ലോകമെമ്പാടും ഉപയോഗിക്കുന്ന സംവിധാനമാണ് അഡ്വാൻസ്ഡ് ട്രോമ ലൈഫ് സപ്പോർട്ട് (ATLS) എന്ന മാർഗ്ഗരേഖ. ഇതുപ്രകാരം ട്രോമ രോഗിയുടെ ആദ്യഘട്ട പരിശോധനയെ പ്രാഥമിക പരിശോധന (Primary Survey) എന്ന് വിളി ക്കുന്നു. ഇതിന്റെ ലക്ഷ്യം ജീവന് ഭീഷണിയായ പ്രശ്നങ്ങൾ വേഗത്തിൽ കണ്ടെത്തി ഉടൻ ചികിത്സ ആരംഭിക്കുക എന്നതാണ്. ഈ പരിശോധന xABCDE രീതി അനുസരിച്ചാണ് നടത്തുന്നത്.

xABCDE എന്നത് എന്താണ്?

  • x – അതീവ രക്തസ്രാവം നിയന്ത്രിക്കൽ.

  • A – ശ്വാസനാള സുരക്ഷ (കശേരു സംരക്ഷണത്തോടെ).

  • B – ശ്വാസോച്ഛ്വാസം പരിശോധിക്കൽ.

  • C – രക്തപ്രവാഹവും രക്തസ്രാവ നിയന്ത്രണവും.

  • D – നാഡീവ്യവസ്ഥയുടെ നില വിലയിരുത്തൽ.

  • E – ശരീരപരിശോധന, ശരീരതാപനില സംരക്ഷണം.

ഈ ഘടകങ്ങൾ ക്രമാനുസൃതമായി പരിശോധിക്കുകയും അതിനൊപ്പം സഹായം നൽകുകയും വേണം.

1) ‘x’ – അതീവ രക്തസ്രാവം നിയന്ത്രിക്കൽ:

ഗുരുതര അപകടങ്ങളിൽ വലിയ രക്തസ്രാവം വളരെ വേഗം ജീവന് ഭീഷണിയാകാം. അതിനാൽ ആദ്യം തന്നെ രക്തസ്രാവം ഉണ്ടോ എന്ന് പരിശോധിക്കണം.

പരിശോധിക്കേണ്ടത്:

  • ശരീരത്തിൽ നിന്ന് വലിയ തോതിൽ രക്തം ഒഴുകുന്നുണ്ടോ?

  • കൈകൾ, കാലുകൾ, കഴു ത്ത്, അല്ലെങ്കിൽ തല ഭാഗ ങ്ങളിൽ രക്തസ്രാവമുണ്ടോ?

എന്തുചെയ്യാം?

  • മുറിവിനു മുകളിൽ നേരിട്ട് ശക്തമായി സമ്മർദ്ദം (Direct Pressure) നൽകുക

  • പരിക്ക് കൈയിലോ കാലിലോ ആണെങ്കിൽ, സാധ്യമായാൽ അത് ഹൃദയത്തിന്റെ നിലയേക്കാൾ അല്പം ഉയർത്തിപ്പിടിക്കുക.

  • രക്തസ്രാവത്തോടൊപ്പം അസ്ഥിപൊട്ടൽ സംശയമുണ്ടെങ്കിൽ, ആ ഭാഗം സ്പ്ലിന്റ് ചെയ്ത് ചലനം കുറയ്ക്കുക.

ഇത്തരം നടപടികൾ രക്തസ്രാവം കുറയ്ക്കാനും രോഗിയുടെ നില സ്ഥിരപ്പെടുത്താനും സഹായിക്കും. ഇത് ജീവൻ രക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആദ്യ നടപടിയാണ്.

2) A – ശ്വാസനാളത്തിന്റെ സുരക്ഷ

ട്രോമ രോഗികളിൽ ശ്വാസനാളം തടസ്സപ്പെടാനുള്ള സാധ്യ തയുണ്ട്. അതിനാൽ രോഗിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം.

പരിശോധിക്കേണ്ടത്:

  • രോഗിക്ക് സംസാരിക്കാൻ കഴിയുന്നുണ്ടോ?

  • വായയിൽ രക്തം, ഛർദ്ദി, അല്ലെങ്കിൽ മറ്റെന്തെങ്കിലും തടസ്സമുണ്ടോ?

  • ശ്വാസം ശബ്ദത്തോടെ ഉണ്ടാകുന്നുണ്ടോ?

സഹായിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ:

  • രോഗിയുടെ താടി അല്പം മുന്നോട്ട് ഉയർത്തി ശ്വാസനാളം തുറക്കാൻ സഹായിക്കുക.

  • വായയിൽ കാണുന്ന തടസ്സ ങ്ങൾ ശ്രദ്ധാപൂർവ്വം നീക്കുക.

കഴുത്ത് സംരക്ഷണം

അപകടങ്ങളിൽ കഴുത്തിലെ കശേരുക്കൾക്ക് പരിക്ക് ഉണ്ടാ യിരിക്കാം. അതിനാൽ രോഗിയുടെ കഴുത്ത് അധികമായി ഇളക്കരുത്.

3) B – ശ്വാസോച്ഛ്വാസം

അടുത്ത ഘട്ടത്തിൽ രോഗിക്ക് ശരിയായി ശ്വാസം എടുക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്നുണ്ടോ?

  • ശ്വാസത്തിന്റെ വേഗം.

  • ശ്വാസം എടുക്കുമ്പോൾ ബുദ്ധിമുട്ടുണ്ടോ?

ശ്വാസം വളരെ ബുദ്ധിമുട്ടുള്ള തായി തോന്നുകയാണെങ്കിൽ ഉടൻ മെഡിക്കൽ സഹായം ലഭ്യമാക്കണം.

4) C – രക്തപ്രവാഹം

ഈ ഘട്ടത്തിൽ രക്തപ്രവാഹവും ഷോക്ക് അവസ്ഥയും വിലയിരുത്തുന്നു.

പരിശോധിക്കേണ്ടത്:

  • നാഡിമിടിപ്പ് (pulse).

  • ചർമ്മത്തിന്റെ നിറം.

  • ശരീരം തണുത്തതായി തോന്നുന്നുണ്ടോ?

ഗൂഢമായ രക്തസ്രാവം

ചില അപകടങ്ങളിൽ ശരീരത്തിനുള്ളിൽ രക്തസ്രാവം ഉണ്ടാകാം. ഉദാഹരണത്തിന് പെൽവിസ് (ഇടുപ്പിന് സമീപമുള്ള അസ്ഥികൾ) പൊട്ടുമ്പോൾ പുറത്തു കാണാത്ത വലിയ രക്തസ്രാവമുണ്ടാകാം.

പൊതുജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായം:

ബെഡ്ഷീറ്റ് ഉപയോഗിച്ച് ഇടുപ്പെല്ല് ചുറ്റിക്കെട്ടുക (പെൽ വിക് ബൈൻഡർ) പെൽവിക് ഫ്രാക്ച്ചർ സംശയമുണ്ടെങ്കിൽ:

1. ഒരു ബെഡ്ഷീറ്റ് അല്ലെങ്കിൽ വലിയ തുണി എടുക്കുക.

2. അത് രോഗിയുടെ ഇടുപ്പിന് ചുറ്റും കെട്ടുക.

3. രണ്ടു വശവും കുറച്ച് ഉറപ്പായി മുറുക്കി കെട്ടുക.

ഇത് അസ്ഥികളുടെ ചലനം കുറയ്ക്കാനും രക്തസ്രാവം കുറയ്ക്കാനും സഹായിക്കും.

5) D – നാഡീവ്യവസ്ഥയുടെ നില

ഈ ഘട്ടത്തിൽ രോഗിയുടെ ബോധാവസ്ഥ പരിശോധിക്കുന്നു.

ശ്രദ്ധിക്കേണ്ടത്:

  • രോഗിക്ക് ബോധമുണ്ടോ?

  • വിളിച്ചാൽ പ്രതികരിക്കുന്നുണ്ടോ?

  • കൈകാലുകൾ ചലിപ്പിക്കാൻ കഴിയുന്നുണ്ടോ?

ഇതെല്ലാം മസ്തിഷ്കത്തിന് പരിക്ക് ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സഹായിക്കും.

6) E – ശരീര പരിശോധന

അവസാന ഘട്ടത്തിൽ രോഗിയെ മുഴുവൻ പരിശോധിക്കണം.

പരിശോധിക്കേണ്ടത്:

  • പെട്ടെന്ന് കാണാത്ത മുറിവുകൾ.

  • അസ്ഥിപൊട്ടൽ.

  • പൊള്ളൽ.

സ്പ്ലിന്റ് ചെയ്യൽ (Splinting)

കൈയിലോ കാലിലോ അസ്ഥി പൊട്ടൽ സംശയമുണ്ടെങ്കിൽ ആ ഭാഗം അധികമായി ചലിക്കാതിരിക്കാൻ ഉറപ്പാക്കണം.

പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ:

  • കാർഡ്ബോർഡ് കഷണങ്ങൾ.

  • മരക്കഷണങ്ങൾ.

  • മടക്കിയ പത്രങ്ങൾ.

ഇവയെ പരിക്കേറ്റ ഭാഗത്തിന്റെ രണ്ടുവശത്തും വെച്ച് തുണി യോ ബാൻഡേജോ ഉപയോഗിച്ച് കെട്ടിയാൽ താൽക്കാലിക സ്പ്ലി ന്റായി ഉപയോഗിക്കാം. ഇത് വേദന കുറയ്ക്കാനും കൂടുതൽ പരിക്ക് ഒഴിവാക്കാനും സഹായിക്കും.

READ: അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments