വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

‘‘നമ്മൾ പലരും മൊബൈൽ ഫോണിന് കവർ ഇടും, സ്ക്രീൻ ഗാർഡ് ഇടും, വാട്ടർപ്രൂഫ് കെയ്സ് ഇടും. പക്ഷേ നമ്മുടെ ശ്വാസകോശം ജന്മനാ ഉള്ള ഫാക്ടറി സെറ്റിംഗിലാണ്, സ്പെയർ പാർട്സ് ഇല്ല. അതുകൊണ്ട്, വായു മലിനീകരണം ഒരു “സർക്കാർ വിഷയം” മാത്രമല്ല, ഒരു ശ്വാസകോശവിഷയം ആണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബിനു കൃഷ്ണൻ എഴുതിയ ലേഖനം.

മുക്ക് ആഹാരം കഴിക്കാതെ ഒരു ദിവസം തള്ളിനീക്കാൻ പറ്റും. നമുക്ക് വെള്ളം കുടിക്കാതെയും ഒരു ദിവസം തള്ളിനീക്കാൻ പറ്റും. എന്നാൽ ശ്വാസമെടുക്കാതെ അല്പം സമയമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുമോ, ഇല്ല.

നമ്മൾ ശ്വസിക്കുന്ന വായുവിൽ പ്രധാനം ഓക്സിജനാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ഓക്സിജനോടൊപ്പം മറ്റെന്തൊക്കെയോ കുറച്ച് 'ബോണസ്സാ'യി കൂടി കടന്നുവരുന്നു എന്നതാണ് പ്രശ്നം.

വീട്ടിലെ പുക, വാഹനത്തിന്റെ  എക്സോസ്റ്റ് വസ്തുക്കൾ, ഫാക്ടറികളുടെ പുക അങ്ങനെ പലതും. ലിസ്റ്റ് അങ്ങനെ നീണ്ടുപോകുന്നു. ഇവയെല്ലാം നമ്മുടെ ശ്വാസകോശത്തിൽ വരുന്ന ക്ഷണിക്കപ്പെടാത്ത  അതിഥികളായി കണക്കാക്കാം.
വീട്ടിലെ പുക, വാഹനത്തിന്റെ എക്സോസ്റ്റ് വസ്തുക്കൾ, ഫാക്ടറികളുടെ പുക അങ്ങനെ പലതും. ലിസ്റ്റ് അങ്ങനെ നീണ്ടുപോകുന്നു. ഇവയെല്ലാം നമ്മുടെ ശ്വാസകോശത്തിൽ വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളായി കണക്കാക്കാം.

വീട്ടിലെ പുക, വാഹനത്തിന്റെ എക്സോസ്റ്റ് വസ്തുക്കൾ, ഫാക്ടറികളുടെ പുക അങ്ങനെ പലതും. ലിസ്റ്റ് അങ്ങനെ നീണ്ടുപോകുന്നു. ഇവയെല്ലാം നമ്മുടെ ശ്വാസകോശത്തിൽ വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളായി കണക്കാക്കാം.

ശ്വാസകോശം:
ശരീരത്തിന്റെ
നിശ്ശബ്ദ തൊഴിലാളി

വയറിനു പ്രശ്നം വന്നാലും മുട്ടിനു പ്രശ്നം വന്നാലും ഉടനെ നമ്മൾ പരാതി പറയും. കാരണം അവിടങ്ങളിലെ വേദന തന്നെ. പക്ഷേ എത്രതന്നെ മലിനമായ വായു വിശ്വസിച്ചാലും ശ്വാസകോശം ഒരു പരാതിയും പറയില്ല. ഒരു സമരവും നടത്തില്ല, ഒരു പ്രതിഷേധവും നടത്തില്ല. അതുകൊണ്ടാണ് വായുമലിനീകരണം അത്രയും തന്നെ അപകടകാരിയാവുന്നത്. ഒരു ശബ്ദവും ഇല്ലാതെ അത് സ്വയം നശിച്ചുകൊണ്ടേയിരിക്കും

വായു മലിനീകരണത്തിന്റെ പ്രധാന കുറ്റവാളികൾ

  • വാഹനങ്ങൾ:

ഇന്ന് ഒരു വീട്ടിൽ ഒരാൾക്ക് ഒരു വാഹനം എന്ന അവസ്ഥ. ചില വീടുകളിൽ ഒരാൾക്ക് രണ്ട് വാഹനവും. കുട്ടിക്ക് സൈക്കിൾ വാങ്ങേണ്ട സ്ഥലത്ത് സ്കൂട്ടർ വാങ്ങുന്ന കാലം. ബസ്സിനു പിന്നിൽ ബൈക്ക് ഓടിച്ചിട്ടുണ്ടോ? അപ്പോൾ അറിയാം “ശ്വാസം പിടിച്ച് ജീവിക്കുക” എന്നതിന്റെ അർഥം.

  • ഫാക്ടറികൾ:

ഫാക്ടറികൾ പുക വിടുമ്പോൾ നമ്മൾ പറയും, “വികസനം ആവശ്യമല്ലേ?” ശരി, പക്ഷേ വികസനം എന്ന പേരിൽ ശ്വാസം മുട്ടിച്ച് കൊല്ലേണ്ടതുണ്ടോ?

  • മാലിന്യം കത്തിക്കൽ:

എല്ലാം കത്തിച്ചാൽ തീരും എന്ന ചിന്തയാണ് പലരുടെയും സ്ഥിര പരിഹാരം. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറപ്പെടുന്ന വിഷപ്പുക നേരെ ശ്വാസകോശത്തിലേക്കാണ് എത്തുന്നത്.

  • മരങ്ങൾ വെട്ടിമാറ്റൽ:

ഒരു മരം വെട്ടുമ്പോൾ നമ്മൾ പറയും: “വഴി വികസിപ്പിക്കാനാണ്.” പക്ഷേ മരം ഇല്ലാതെ വഴിയിൽ പോയാൽ നമുക്ക് ശ്വാസപ്രശ്നങ്ങൾ ഉണ്ടാവുമോ എന്ന് ആരും ചോദിക്കാറില്ല.

വായു മലിനീകരണം എന്താണ്?

നമ്മൾ ശ്വസിക്കുന്ന വായുവിൽ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ കലരുന്നതാണ് വായു മലിനീകരണം. ഇതിൽ പ്രധാനപ്പെട്ടവ:

PM2.5, PM10 സൂക്ഷ്മ പൊടികണങ്ങൾ. PM2.5 എന്നത് വളരെ ചെറുതാണ്, നമ്മുടെ മൂക്കിലെ ഫിൽട്ടറുകളെ പുച്ഛിച്ചുതള്ളി നേരെ ശ്വാസകോശത്തിന്റെ ആഴത്തിലേക്ക് കയറും.

ലോകത്ത് ഓരോ വർഷവും ഏകദേശം 70 ലക്ഷം ആളുകൾ വായുമലിനീകരണത്തെ തുടർന്ന് മരിക്കുന്നു.
ലോകത്ത് ഓരോ വർഷവും ഏകദേശം 70 ലക്ഷം ആളുകൾ വായുമലിനീകരണത്തെ തുടർന്ന് മരിക്കുന്നു.

ലോകത്ത് ഓരോ വർഷവും ഏകദേശം 70 ലക്ഷം ആളുകൾ വായുമലിനീകരണത്തെ തുടർന്ന് മരിക്കുന്നു. ഇന്ത്യയിൽ മരണങ്ങളുടെ ഏകദേശം 15–20% വരെ നേരിട്ടോ പരോക്ഷമായോ വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. WHO നിശ്ചയിച്ച സുരക്ഷിത PM2.5 പരിധി = 5 µg/m³ ആണ്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത് 10–20 മടങ്ങ് കൂടുതലാണ്.

പുകവലിക്കാത്ത ആളുകൾക്കും വായുമലിനീകരണം മൂലം COPD, ആസ്ത്മ, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ വരാം. അതായത്: “ഞാൻ സിഗരറ്റ് വലിക്കാറില്ല” എന്ന് പറയുന്നത് മാത്രം മതിയാവില്ല എന്നർത്ഥം. നമ്മൾ എല്ലാവരും തന്നെ ‘പാസീവ് സ്മോക്കേഴ്‌സ്’ ആയി മാറിയിരിക്കുന്നു.

നൈട്രജൻ ഡയോക്സൈഡ് (NO₂):
വാഹനങ്ങളിൽ നിന്നുള്ള “സ്മരണിക”.

സൾഫർ ഡയോക്സൈഡ് (SO₂):
ഫാക്ടറികളും വൈദ്യുത നിലയങ്ങളും നൽകുന്ന “സമ്മാനം”.

ഓസോൺ (O₃):
മുകളിൽ ആകാശത്ത് നല്ലതാണ്, താഴെ ഭൂമിയിൽ ശ്വാസകോശത്തിന് വില്ലൻ.

ഇവയെല്ലാം കൂടി ചേർന്നാൽ ഒരു “മലിന മിക്സ് ജ്യൂസ്” ഉണ്ടാകും; കുടിക്കാൻ പറ്റില്ല, ശ്വസിക്കാനും പാടില്ല.

വായു മലിനീകരണം ഉണ്ടാക്കുന്ന
ആരോഗ്യ പ്രശ്നങ്ങൾ

ആസ്ത്മ: കുട്ടികളിലും മുതിർന്നവരിലും ആസ്ത് മയുടെ തോത് വർധിക്കുന്നു. മലിനവായു ആസ്ത്മ അറ്റാക്കുകൾക്ക് തീ കൊളുത്തും.

COPD: പുകവലി മാത്രമല്ല, വായു മലിനീകരണവും ഈ രോഗത്തിന് കാരണമാകുന്നു.

ശ്വാസകോശ അണുബാധകൾ: കുട്ടികളിലും വയോധികരിലും ന്യൂമോണിയ പോലുള്ള രോഗങ്ങൾ കൂടുതലായി കാണുന്നു.

ഹൃദ്രോഗങ്ങൾ: ഇത് കേട്ടാൽ ചിലർ അമ്പരക്കും. വായു മലിനീകരണം ഹൃദയാഘാതത്തിന്റെ സാധ്യതയും കൂട്ടുന്നു. PM2.5 രക്തത്തിലേക്ക് കടന്നാൽ ബ്ലഡ് പ്രെഷർ വർധിക്കുന്നു, ഹൃദയാഘാതം, സ്‌ട്രോക്ക് സാധ്യത കൂടുന്നു. അതായത്, “നെഞ്ചുവേദനയ്ക്ക് വായുവുമായി എന്ത് ബന്ധം?” ഉണ്ട്, ശക്തമായ ബന്ധം.

ശ്വാസകോശ കാൻസർ: പുകവലിക്കാത്തവരിലും കാൻസർ വർധിക്കുന്നതിന് വായു മലിനീകരണം ഒരു കാരണമാണ്.

ഇവയെല്ലാം കേട്ടിട്ട്, “ഡോക്ടറേ, ശ്വാസം പിടിച്ച് ഇരിക്കണോ?” എന്ന് ചോദിച്ചാൽ, അതും ഒട്ടുംനല്ലതല്ല.

കുട്ടികളും വയോധികരും

ഏറ്റവും കൂടുതൽ അപകടം കുട്ടികളുടെ ശ്വാസകോശം വളർന്നുവരുന്ന ഘട്ടത്തിലാണ്. അവർ കൂടുതലായി പുറത്ത് കളിക്കും, കൂടുതൽ ശ്വാസം എടുക്കും. അതുകൊണ്ട് മലിനീകരണത്തിന്റെ ആഘാതം അവർക്കു കൂടുതലാണ്. വയോധികരിൽ ഇതിനകം തന്നെ ശ്വാസകോശവും ഹൃദയവും കുറച്ച് “തളർന്ന” നിലയിലായിരിക്കും. അവർക്കു മലിന വായു ഒരു അധിക ഭാരം തന്നെയാണ്.

നമ്മൾ എന്തുചെയ്യും?

നിങ്ങൾ ഒറ്റയ്ക്ക് ലോകം രക്ഷിക്കണം എന്നില്ല. പക്ഷേ ഓരോരുത്തരും ചെറിയ കാര്യങ്ങൾ ചെയ്താൽ വലിയ മാറ്റം വരും.

  • വാഹന ഉപയോഗം കുറയ്ക്കുക:

സാധിക്കുമ്പോൾ നടന്ന് പോകുക, സൈക്കിൾ ഉപയോഗിക്കുക, പൊതു ഗതാഗതം സ്വീകരിക്കുക.

  • വാഹന പരിപാലനം:

നിങ്ങളുടെ വാഹനത്തിൽ നിന്നുള്ള പുക, മറ്റുള്ളവരുടെ ശ്വാസകോശത്തിലേക്കാണ് പോകുന്നത് എന്ന് ഓർക്കുക.

  • വീടിനുള്ളിലെ വായുശുദ്ധി:

നല്ല വെന്റിലേഷൻ, അനാവശ്യ പുക ഒഴിവാക്കുക.

  • പടക്കങ്ങൾ കുറയ്ക്കുക:

ആഘോഷിക്കുക, പക്ഷേ ശ്വാസകോശത്തെ കരിമരുന്ന് പരീക്ഷണശാലയാക്കരുത്.

  • മാസ്ക് ഉപയോഗം:

മലിനീകരണം കൂടുതലുള്ള ദിവസങ്ങളിൽ മാസ്ക് ഒരു ഫാഷ ൻ അല്ല, ഒരു സംരക്ഷണമാണ്.

“ഡോക്ടറേ, ഇതെല്ലാം ചെയ്താൽ എനിക്ക് എന്ത് കിട്ടും?”
ഉത്തരം ലളിതമാണ്: നല്ല ശ്വാസം.
നല്ല ശ്വാസം ഉണ്ടെങ്കിൽ നല്ല ഉറക്കം, നല്ല ജീവിതം.

നമ്മൾ പലരും മൊബൈൽ ഫോണിന് കവർ ഇടും, സ്ക്രീൻ ഗാർഡ് ഇടും, വാട്ടർപ്രൂഫ് കെയ്സ് ഇടും. പക്ഷേ നമ്മുടെ ശ്വാസകോശം ജന്മനാ ഉള്ള ഫാക്ടറി സെറ്റിംഗിലാണ്, സ്പെയർ പാർട്സ് ഇല്ല. അതുകൊണ്ട്, വായു മലിനീകരണം ഒരു “സർക്കാർ വിഷയം” മാത്രമല്ല, ഒരു ശ്വാസകോശവിഷയം ആണ്. ഇന്ന് നമ്മൾ എടുക്കുന്ന ഓരോ ശ്വാസവും നാളെ യുടെ ആരോഗ്യനിക്ഷേപമാണ്.

വായുമലിനീകരണം ഭാവിയിലെ പ്രശ്നമല്ല. ഇന്നത്തെ യാഥാർഥ്യമാണ്. ഇത് രാഷ്ട്രീയ വിഷയം മാത്രമല്ല, ഇത് ജീവന്റെ വിഷയം കൂടി ആണ്. നമ്മൾ ശ്വസിക്കുന്നത് നമ്മുടെ കുട്ടികളും ശ്വസിക്കും. ഇന്ന് ശ്രദ്ധിച്ചില്ലെങ്കിൽ, നാളെ ശ്വാസം കിട്ടാൻ വില കൊടുക്കേണ്ടിവരും.

READ: ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ

Comments