ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

‘‘2020 മുതൽ 2026 വരെ കേരളത്തിൽ ലക്ഷക്കണക്കിന് ഡെങ്കിപ്പനി കേസുകളും നൂറുകണക്കിന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധതരം പനികളുടെ വ്യാപനം ഒരു പ്രധാന പൊതുജനാരോഗ്യവെല്ലുവിളിയായി തുടരുന്നു’’- ‘IMA നമ്മുടെ ​ആരോഗ്യം’ മാസികയിൽ ഡോ. ആദർശ് എ.കെ. എഴുതിയ ലേഖനം.

ഴയും ചൂടും ഇടകലർന്ന ഉഷ്ണമേഖലാ കാലാവസ്ഥയുള്ള കേരളം എല്ലാ വർഷവും ഒരു നിശ്ചിത കാലയളവിൽ വിവിധ പനികളുടെ വ്യാപനം നേരിടുന്ന സംസ്ഥാനമാണ്.

ഡെങ്കിപ്പനി (Dengue fever), ചിക്കുൻഗുനിയ (Chikungunya), എലിപ്പനി (Leptospirosis), മലേറിയ (Malaria), സ്ക്രബ് ടൈഫസ് (Scrub typhus) തുടങ്ങിയ ട്രോപ്പിക്കൽ പനികൾ (tropical fevers) ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെ ബാധിക്കുകയും ചിലപ്പോൾ ജീവഹാനി വരെ സംഭവിക്കുകയും ചെയ്യുന്നു.

ഉയർന്ന സാക്ഷരതയും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളും ഉണ്ടായിട്ടും ജനസാന്ദ്രത, നഗരവൽക്കരണം, കാലാവസ്ഥാവ്യതിയാനം എന്നിവ കാരണം ഈ പനികളുടെ വ്യാപനം ഒരു പ്രധാന പൊതുജനാരോഗ്യവെല്ലുവിളിയായി തുടരുന്നു.

കേരളത്തിലെ പ്രധാന ട്രോപ്പിക്കൽ പനികൾ

കൊതുകുജന്യ രോഗങ്ങൾ:
കൊതുകുജന്യ രോഗങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും മഴക്കാലത്ത് വ്യാപകമാകുന്നു. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈ കൊതുകുകൾ മുട്ടയിടുന്നത് എന്നതിനാൽ, നഗരപ്രദേശങ്ങളിലെ അലക്ഷ്യമായ മാലിന്യനിർമാർജനവും നിർമാണ പ്രവർത്തനങ്ങളും ഇവയുടെ പ്രജനനത്തിന് കാരണമാകുന്നു.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

ഉയർന്ന പനി, തലവേദന, കണ്ണിനു പിന്നിലെ വേദന, ശരീരവേദന, ചുവന്ന പാടുകൾ, ഛർദ്ദി. ഗുരുതരമാകുമ്പോൾ രക്തസ്രാവം, രക്തത്തിലെ പ്ലേറ്റ് ലെറ്റ് കൗണ്ട് (platelet count) കുറയൽ, ഷോക്ക് (dengue shock syndrome) എന്നിവ ഉണ്ടാകാം. 2020 മുതൽ 2026 വരെ കേരളത്തിൽ ലക്ഷക്കണക്കിന് ഡെങ്കിപ്പനി കേസുകളും നൂറുകണക്കിന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്ത സന്ധിവേദനയും നീണ്ടുനിൽക്കുന്ന ക്ഷീണവും ചിക്കുൻഗുനിയയുടെ പ്രത്യേകത ആണ്. 2006-ലെ വ്യാപക വ്യാപനത്തിനുശേഷം ഇവ ഇപ്പോഴും ചെറിയ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

അനോഫിലിസ് കൊതുകുകൾ പരത്തുന്ന മലേറിയ കേരളം മുൻകാലത്ത് നിയന്ത്രിച്ചെങ്കിലും ചില ജില്ലകളിൽ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്ലാസ്മോഡിയം എന്ന രോഗാണുവാണ് കാരണം. പനി, വിറയൽ, തലവേദന, മഞ്ഞപ്പിത്തം എന്നിവ ലക്ഷണങ്ങളായി കാണാം.

ക്യൂലക്സ് കൊതുകുകൾ വഴി പകരുന്ന ജാപ്പനീസ് എൻസെഫലൈറ്റിസ് (JE- Jaanese Encephalitis) നെല്പാടങ്ങളും പന്നി വളർത്തൽ കേന്ദ്രങ്ങളും കൂടുതലുള്ള പ്രദേശങ്ങളിൽ കാണാറുണ്ട്. കുട്ടികളിൽ ഇവ ഗുരുതരമായ മസ്തിഷ്കജ്വരത്തിന് കാരണമാകാറുണ്ട്; ചില ജില്ലകളിൽ (ആലപ്പുഴ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്) പ്രതിരോധ കുത്തിവെപ്പു ക്യാമ്പയിനുകൾ ഇതിനെതിരെ നടത്താറുണ്ട്.

പക്ഷികളിലും കൊതുകുകളിലും കൂടി സംക്രമണം ചെയ്യുന്ന വെസ്റ്റ് നൈൽ ഫീവർ (West Nile fever) കേരളത്തിൽ അപൂർമായെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു വൈറൽ പനിയാണ്; മിക്കപ്പോഴും നേരിയ ലക്ഷണങ്ങളാണെങ്കിലും ചിലരിൽ നാഡീ വ്യവസ്ഥയെ ബാധിക്കുന്ന സങ്കീർണതകൾ ഉണ്ടാകാം.

കൊതുകുജന്യ രോഗങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും മഴക്കാലത്ത് വ്യാപകമാകുന്നു.
കൊതുകുജന്യ രോഗങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും മഴക്കാലത്ത് വ്യാപകമാകുന്നു.

ജന്തുജന്യപനികൾ

എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്: കേരളത്തിൽ മിക്ക ജില്ലകളിലും കാർഷിക മേഖലകളിലും ഗുരുതര ഭീഷണിയാണ്. എലികളുടെ മൂത്രത്തിലൂടെ മലിനമായ ജലം- മണ്ണുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ബാക്ടീരിയൽ രോഗമാണിത്. മലിനജലവുമായി സമ്പർക്കം പുലർത്തുന്ന കർഷകർ, ശുചീകരണ തൊഴിലാളികൾ, ദുരന്തനിവാരണ പ്രവർത്തകർ എന്നിവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു. ലക്ഷണങ്ങൾ: പനി, കടുത്ത ശരീരവേദന (പ്രത്യേകിച്ച് കാൽ വേദന), മഞ്ഞപ്പിത്തം, വൃക്ക തകരാറ്.

കാട്ടുപ്രദേശങ്ങളോട് ചേർന്ന ജില്ലകളിൽ ചെള്ളുകടിയിലൂടെ പകരുന്ന സ്ക്രബ് ടൈഫസും വർിച്ചുവരികയാണ്. ഇവയ്ക്ക് എലിപ്പനിയോടും ഡെങ്കിപ്പനിയോടും സമാനമായ ലക്ഷണങ്ങളുള്ളതിനാൽ പലപ്പോഴും രോഗനിർണയത്തിൽ കാലതാമസം നേരിടേണ്ടി വരുന്നു.

ജലജന്യ, ഭക്ഷ്യജന്യ രോഗങ്ങൾ

മലിനമായ കുടിവെള്ളവും ഭക്ഷണവും വഴി പകരുന്ന ടൈഫോയ്ഡ് പനി (typhoid fever) കേരളത്തിൽ വർഷം മുഴുവനും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു പ്രധാന ബാക്ടീരിയൽ രോഗമാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന പനിയും ദഹനവ്യവസ്ഥയെ ബാധിക്കുന്ന സങ്കീർണതകളും ഇതിന്റെ പ്രത്യേകതയാണ്. സമാനമായ കാരണങ്ങളാൽ പകരുന്ന ഷിഗെല്ലോസിസ് (Shigellosis) കടുത്ത വയറിളക്കത്തിനും രക്തം കലർന്ന മലത്തിനും (dysentery) കാരണമാകുന്നു, പ്രത്യേകിച്ച് ശുചിത്വം കുറഞ്ഞ സാഹചര്യങ്ങളിലും കുട്ടികൾക്കിടയിലും ഇത് വേഗത്തിൽ പടരാം. കോളറയും (Cholera) തീവ്രമായ ജലാംശനഷ്ടത്തിന് കാരണമാകുന്ന മറ്റൊരു ജലജന്യ രോഗമാണ്; വെള്ളപ്പൊക്ക സമയങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ശുദ്ധജലലഭ്യത കുറയുമ്പോൾ ഇതിന്റെ വ്യാപന സാധ്യത വർിക്കുന്നു. ഇവയ്ക്ക് പുറമേ, പലവിധ വൈറസുകളും ബാക്ടീരിയകളും കാരണമായുണ്ടാകുന്ന നിിത വയറിളക്ക രോഗങ്ങൾ (Acute Diarrheal Diseases - ADD) മഴക്കാലത്തും വേനൽക്കാലത്തും കുട്ടികളിലും പ്രായമായവരിലും ആശുപത്രി പ്രവേശനത്തിന്റെ പ്രധാന കാരണങ്ങളി ലൊന്നാണ്.

നിപ്പ (Nipah virus infection- വവ്വാലുകളിൽ നിന്ന്), അമീബിക് മസ്തിഷ്കജ്വരം (Amoebic meningoencephalitis) തുടങ്ങിയവയും കേരളത്തിൽ ഭീഷണിയാവുന്ന ട്രോപ്പിക്കൽ ഇൻഫെക്ഷൻസ് ആണ്. നിപ്പ വൈറസ് ബാധ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക അമീബിക് എൻസെഫലൈറ്റിസ് രോഗങ്ങളും ഉണ്ടാകുന്നത് ആളുകൾ തടാകങ്ങൾ, കുളങ്ങൾ, നദികൾ തുടങ്ങിയവയിൽ നീന്തുമ്പോൾ അല്ലെങ്കിൽ മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങളാൽ മലിനമായ ടാപ്പ് വെള്ളം ഉപയോഗിച്ച് മൂക്കിനുള്ളിലെ സൈനസുകൾ കഴുകുമ്പോഴാണ്. വളരെ അപൂർമായി, ആവശ്യത്തിന് ക്ലോറിനേഷൻ ചെയ്യാത്ത അമ്യൂസ്‌മെന്റ് പാർക്കുകളിലെ ജലാശയങ്ങളിൽനിന്ന് ആളുകൾക്ക് രോഗം ബാധിക്കാം.

കേരളം നേരിടുന്ന
വെല്ലുവിളികൾ

ഈ പനികളുടെ നിയന്ത്രണത്തിൽ കേരളം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പലതാണ്:

  • കാലാവസ്ഥാ വ്യതിയാനവും ക്രമരഹിതമായ മഴയും കൊതുകുജന്യ രോഗങ്ങളുടെ പ്രജനനകാലം നീട്ടുന്നു.

  • അതിവേഗ നഗരവൽക്കരണവും ശരിയായ മാലിന്യസംസ്കരണത്തിന്റെ അഭാവവും കൊതുകു വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.

  • വിവിധ പനികളുടെ പ്രാരംഭ ലക്ഷണങ്ങൾ സമാനമായതിനാൽ കൃത്യമായ രോഗനിർയത്തിന് കാലതാമസം നേരിടുന്നു.

  • അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ വർനവ് പുതിയ രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കാം.

  • സ്വയം ചികിത്സയും ആന്റിബയോട്ടിക്കുകളുടെ (antibiotic) അനിയന്ത്രിത ഉപയോഗവും ആന്റിമൈക്രോബിയൽ പ്രതിരോധത്തിന് (AMR- Antimicrobial resistance) കാരണമാകുന്നു.

  • ആരോഗ്യ സംവിധാന സമ്മർദ്ദം: മഴക്കാലത്ത് ആശു പത്രികൾ നിറയുന്നത് മറ്റു രോഗികളെയും ബാധിക്കുന്നു.

  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ലബോറട്ടറി സൗകര്യങ്ങളുടെ പരിമിതി വേഗത്തിലുള്ള രോഗനിർയത്തെ ബാധിക്കുന്നു.

  • വെള്ളപ്പൊക്കവും ശുദ്ധജല സ്രോതസുകളുടെ മലിനീകരണവും ടൈഫോയ്ഡ്, കോളറ, ഷിഗെല്ലോസിസ് പോലുള്ള ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു.

ഈ ഘടകങ്ങളെല്ലാം ചേർന്ന് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന് വർഷം തോറും കാര്യമായ സമ്മർദ്ദം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർനവ് ഉണ്ടാകാറുണ്ട്.

പ്രതിരോധ മാർഗങ്ങൾ

വ്യക്തിഗതവും സാമൂഹികവുമായ തലങ്ങളിൽ സ്വീകരിക്കാവുന്ന പ്രതിരോധ നടപടികളിലൂടെ ഈ പനികളുടെ വ്യാപനം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

വ്യക്തിഗത പ്രതിരോധം

  • കൊതുക് നിയന്ത്രണം: കൊതുകുവല, ലേപനങ്ങൾ എന്നിവ ഉപയോഗിച്ച് കൊതുകുകടി ഒഴിവാക്കുക.. വൈകുന്നേരങ്ങളിൽ (കൊതുകു കടി കൂടുതൽ ഉള്ള സമയം വീട്ടിനുള്ളിൽ തങ്ങുക. വീട്ടിലും പരിസരത്തും (ടയർ, പ്ലാസ്റ്റിക്, ചിരട്ടകൾ) വെള്ളം കെട്ടിനിൽക്കാതെ നോക്കുകയും ആഴ്ചയിലൊരിക്കൽ 'ഡ്രൈ ഡേ' (Dry day) ആചരിക്കുകയും ചെയ്യുക.

  • എലിപ്പനി പ്രതിരോധം: മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ, പ്രത്യേകിച്ച് കൃഷിപ്പണിക്കിടെ, കാലുറകളും ഗ്ലൗസും (gloves) ധരിക്കുകയും ഡോക്സിസൈക്ലിൻ (Doxycycline) പോലുള്ള പ്രതിരോധ മരുന്നുകൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുകയും ചെയ്യുക.

  • പനി വന്നാൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം സർക്കാർ അംഗീകൃത ആരോഗ്യ കേന്ദ്രത്തിൽ എത്തി രോഗനിർയവും ചികിത്സയും നടത്തുക.

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുേടയും ആരോഗ്യ വകുപ്പിേന്റയും നേതൃത്വത്തിലുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ (source reduction) സജീവമായി പങ്കാളികളാവുക.

  • രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാനും ചികിത്സ തേടാനുമുള്ള അവബോധം സമൂഹത്തിൽ വളർത്തുക.

  • ശുചിത്വം: കൈകൾ സോപ്പിട്ട് കഴുകുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും ശുദ്ധമായ ഭക്ഷണശീലങ്ങൾ പിന്തുടരുകയും ചെയ്യുന്നത് ടൈഫോയ്ഡ്, കോളറ, ഷിഗെല്ലോസിസ്, നിശിത വയറിളക്ക രോഗങ്ങൾ, വൈ റൽ ഹെപ്പറ്റൈറ്റിസ് എ, ഇ (viral hepatitis A, E), എന്നി വ തടയാൻ സഹായിക്കും.

  • പ്രതിരോധ കുത്തിവെപ്പുകൾ (ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ) സ്വീകരിക്കുക.

സാമൂഹിക- സർക്കാർ നടപടികൾ

  • പ്രീ-മൺസൂൺ ശുചീകരണ യജ്ഞം (pre monsoon cleaning drive) ശക്തിപ്പെടുത്തുക.

  • വെക്ടർ നിയന്ത്രണം (vector control): ഫോഗിങ് (fogging), ലാർവിസൈഡിങ് (larviciding), ക്ലോറിനേഷൻ (chlorination).

  • ജനകീയ പങ്കാളിത്തം: വാർഡ് തലത്തിലുള്ള ശുചീകരണം, അവബോധ ക്യാമ്പുകൾ.

  • വൺ ഹെൽത്ത് (One Health) സമീപനം: മനുഷ്യ- മൃഗ- പരിസ്ഥിതി ബന്ധം പരിഗണിച്ചുകൊണ്ട് രോഗപ്രതിരോധം പ്രാവർത്തിക മാക്കുക (ഉദാഹരണം: നിപ്പ, എലിപ്പനി).

ഇതിനുപുറമേ, സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ നിരീക്ഷണ സംവിധാനം (surveillance) ശക്തിപ്പെടുത്തുകയും, ജില്ലാതലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമുകൾ സജ്ജമാക്കുകയും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന ലബോറട്ടറി പരിശോധനാ സൗകര്യങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഐ.ഡി.എസ്.പി (IDSP- Integrated Disease Surveillence Projct) പോലുള്ള നിരീക്ഷണ ശൃംഖലകൾ വഴി രോഗവ്യാപനം നേരത്തേ കണ്ടെത്തുന്നത് രോഗങ്ങളുടെ വൻ പൊട്ടിപ്പുറപ്പെടലുകൾ തടയാൻ സഹായകമാകും.

കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ട്രോപ്പിക്കൽ പനികളുടെ വ്യാപനത്തിന് അനുകൂലമായതിനാൽ, ഇവയെ പൂർമായി ഇല്ലാതാക്കുക എന്നത് എളുപ്പമല്ല. എന്നാൽ സർക്കാർ സംവിധാനങ്ങളുടെ ജാഗ്രത, ആരോഗ്യപ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവ ഒത്തുചേരുമ്പോൾ ഈ പനികൾ മൂലമുള്ള രോഗാതുരതയും മരണനിരക്കും ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഓരോ വീടും ശുചിത്വം പാലിക്കുകയും, ഓരോ പൗരനും ജാഗ്രത പുലർത്തുകയും ചെയ്താൽ, കേരളത്തിന് ഈ ആരോഗ്യവെല്ലുവിളിയെ ഫലപ്രദമായി നേരിടാൻ കഴിയും.

Read: മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments