ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം

ഡയാലിസിസിനെക്കുറിച്ച് പൊതുവായി പല ആശങ്കകളും തെറ്റിദ്ധാരണകളും ഉണ്ട്. “ഡയാലിസിസ് തുടങ്ങിയാൽ ജീവിതം അവസാനിച്ചതുപോലെ” എന്ന ധാരണ ശരിയല്ല. മറിച്ച് അത് ഒരു ജീവൻ രക്ഷാമാർഗമാണ്. ശരിയായ ചികിത്സയും ജീവിതശൈലീനിയന്ത്രണവും ഉണ്ടെങ്കിൽ ഡയാലിസിസിൽ കഴിയുന്ന പലർക്കും വർഷങ്ങളോളം സജീവ ജീവിതം നയിക്കാൻ സാധിക്കും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മഞ്ജു കമൽ എഴുതിയ ലേഖനം.

മ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിലെ മാലിന്യങ്ങളും അധിക ജലവും നീക്കം ചെയ്യുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, രക്തകോശങ്ങളുടെ ഉൽപാദനത്തെ സഹായിക്കുക, ശരീരത്തിലെ ധാതുലവണങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുക തുടങ്ങിയ നിരവധി നിർണായക പ്രവർത്തനങ്ങൾ വൃക്കകൾ നിർവഹിക്കുന്നു. എന്നാൽ വൃക്കകളുടെ പ്രവർത്തനം ഗുരുതരമായി കുറയുമ്പോൾ ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുകയും ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ രോഗിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ചികിത്സയാണ് ഡയാലിസിസ്.

വൃക്ക രോഗങ്ങളെ പൊതുവായി പെട്ടെന്നുണ്ടായവയായും (acute), സ്ഥായിയായവയായും (chronic) തരംതിരിക്കാം.

അക്യൂട്ട് കിഡ്നി ഡിസീസ് നമ്മുടെ നാട്ടിൽ സധാരണയായി കാണുന്നത് അണുബാധകൾ (എലിപ്പനി, മൂത്രത്തിലുണ്ടാകുന്ന ഇൻഫെക്ഷൻ, സെപ്സിസ്), വിഷബാധകൾ (പാമ്പ് കടി), തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ്. വളരെ സങ്കീർണമായ അക്യൂട്ട് വൃക്കരോഗത്തിലും, എൻഡ് സ്റ്റേജ് കിഡ്നി ഡിസീസ് എന്ന ക്രോണിക് രോഗാവസ്ഥയിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്നു. അക്യൂട്ട് കിഡ്നി ഡിസീസിൽ ഡയാലിസിസ് തുടുങ്ങിയാൽ രോഗം ഭേദമാകുമ്പോൾ, പലപ്പോഴും ഡയാലിസിസ് നിർത്താൻ സാധിക്കും

ഡയാലിസിസിനെക്കുറിച്ച് പൊതുവായി പല ആശങ്കകളും തെറ്റിദ്ധാരണകളും ഉണ്ട്. “ഡയാലിസിസ് തുടങ്ങിയാൽ ജീവിതം അവസാനിച്ചതുപോലെ” എന്ന ധാരണ ശരിയല്ല. മറിച്ച് അത് ഒരു ജീവൻ രക്ഷാമാർഗമാണ്. ശരിയായ ചികിത്സയും ജീവിതശൈലീനിയന്ത്രണവും ഉണ്ടെങ്കിൽ ഡയാലിസിസിൽ കഴിയുന്ന പലർക്കും വർഷങ്ങളോളം സജീവ ജീവിതം നയിക്കാൻ സാധിക്കും.

ഡയാലിസിസിനെക്കുറിച്ച് പൊതുവായി പല ആശങ്കകളും തെറ്റിദ്ധാരണകളും ഉണ്ട്. “ഡയാലിസിസ് തുടങ്ങിയാൽ ജീവിതം അവസാനിച്ചതുപോലെ” എന്ന ധാരണ ശരിയല്ല.
ഡയാലിസിസിനെക്കുറിച്ച് പൊതുവായി പല ആശങ്കകളും തെറ്റിദ്ധാരണകളും ഉണ്ട്. “ഡയാലിസിസ് തുടങ്ങിയാൽ ജീവിതം അവസാനിച്ചതുപോലെ” എന്ന ധാരണ ശരിയല്ല.

ഡയാലിസിസിലേക്ക് നയിക്കുന്ന ദീർഘകാല വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങൾ

1. പ്രമേഹം (Diabetes):

ഇന്ത്യയിൽ ദീർഘകാല വൃക്കരോഗത്തിനുള്ള ഏറ്റവും പ്രധാന കാരണം പ്രമേഹമാണ്. രക്തത്തിലെ പഞ്ചസാര വർഷങ്ങളോളം നിയന്ത്രണത്തിലല്ലെങ്കിൽ വൃക്കകളിലെ സൂക്ഷ്മരക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കും.

2. ഉയർന്ന രക്തസമ്മർദ്ദം (Hypertension):

നിയന്ത്രിക്കാത്ത രക്തസമ്മർദ്ദം വൃക്കകളെ ക്രമേണ നശിപ്പിക്കുന്നു.

3. ഗ്ലോമെറുലോ.
4. നെഫ്രൈറ്റിസ്.

വൃക്കയിലെ ഫിൽട്ടറുകളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ:

5. പാരമ്പര്യ രോഗങ്ങൾ:
പോളിസിസ്റ്റിക് കിഡ്നി രോഗം പോലുള്ള ചില രോഗങ്ങൾ കുടുംബങ്ങളിൽ കണ്ടുവരാം.

6. ചില മരുന്നുകളുടെ അമിത ഉപയോഗം:

വേദനസംഹാരികളായ ചില മരുന്നുകൾ ദീർഘകാലം നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നത് വൃക്കയെ ബാധിക്കാം.

ഡയാലിസിസ് ചികിത്സയ്ക്ക് രണ്ട് പ്രധാന രീതികളുണ്ട്

1. ഹീമോഡയാലിസിസ്
(Hemodialysis)

2. പെരിറ്റോണിയൽ ഡയാലിസിസ്
(Peritoneal Dialysis)

ഇവ രണ്ടും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള മാർഗങ്ങളാണെങ്കിലും പ്രവർത്തനരീതി വ്യത്യസ്തമാണ്.

ഡയാലിസിസ് എന്താണ്?

വൃക്കകൾ ചെയ്യേണ്ട മാലിന്യനീക്കം, അധിക ജലനീക്കം, രാസവസ്തുക്കളുടെ സന്തുലനം എന്നിവ കൃത്രിമമായി നിർവഹിക്കുന്ന ചികിത്സാരീതിയെയാണ് ഡയാലിസിസ് എന്ന് വിളിക്കുന്നത്. വൃക്കകളുടെ പ്രവർത്തനം വളരെ കുറയുമ്പോൾ ശരീരത്തിൽ യൂറിയ, ക്രിയാറ്റിനിൻ തുടങ്ങിയ മാലിന്യങ്ങൾ വർധിക്കുകയും ശ്വാസതടസം, ശരീരവീക്കം, ക്ഷീണം, വിശപ്പില്ലായ്മ, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. ഈ അവസ്ഥയിൽ ഡയാലിസിസ് രോഗിയെ സഹായിക്കുന്നു.

പോളിസിസ്റ്റിക് കിഡ്നി രോഗം പോലുള്ള ചില രോഗങ്ങൾ കുടുംബങ്ങളിൽ കണ്ടുവരാം.
പോളിസിസ്റ്റിക് കിഡ്നി രോഗം പോലുള്ള ചില രോഗങ്ങൾ കുടുംബങ്ങളിൽ കണ്ടുവരാം.

എപ്പോൾ ഡയാലിസിസ് ആവശ്യമായി വരും?

ഡയാലിസിസ് ആരംഭിക്കേണ്ടത് ലബോറട്ടറി പരിശോധനാഫലങ്ങൾ മാത്രം നോക്കിയല്ല; രോഗിയുടെ ലക്ഷണങ്ങളും ആരോഗ്യനിലയും കൂടി വിലയിരുത്തിയാണ്.

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഡയാലിസിസ് ആവശ്യമായി വരാം

  • വൃക്കകളുടെ പ്രവർത്തനം ഗുരുതരമായി കുറയുമ്പോൾ.

  • ശരീരത്തിൽ അമിതമായി ജലാംശം കെട്ടിക്കിടക്കുമ്പോൾ.

  • ശ്വാസതടസം ഉണ്ടാകുമ്പോൾ.

  • രക്തത്തിലെ പൊട്ടാസ്യം അപകടകരമായി ഉയരുമ്പോൾ.

  • നിയന്ത്രിക്കാനാകാത്ത അമ്ലത (Acidosis) ഉണ്ടാകുമ്പോൾ.

  • യൂറിയയുടെ അളവ് കൂടിയതിനെത്തുടർന്ന് ബോധക്ഷയം, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ.

  • ഗുരുതരമായ ചില വിഷബാധകൾ ഉണ്ടാവുമ്പോൾ.

ഹീമോഡയാലിസിസ്

പൊതുജനങ്ങൾക്ക് ഏറ്റവും പരിചിതമായ ഡയാലിസിസ് രീതിയാണ് ഹീമോഡയാലിസിസ്. ഇവിടെ രോഗിയുടെ രക്തം ഒരു പ്രത്യേക യന്ത്രത്തിലൂടെ (ഡയാലിസിസ് മെഷീൻ)കടത്തിവിട്ട് മാലിന്യങ്ങളും അധിക ജലവും നീക്കം ചെയ്യുന്നു. പിന്നീട് ശുദ്ധീകരിച്ച രക്തം ശരീരത്തിലേക്ക് തിരികെ നൽകുന്നു.

ഹീമോഡയാലിസിസ് എങ്ങനെ നടത്തുന്നു?

രക്തം യന്ത്രത്തിലേക്ക് എടുക്കാനും തിരികെ നൽകാനും നല്ല രക്തപ്രവാഹം ആവശ്യമാണ്. അതിനായി സാധാരണയായി കൈയിൽ ഒരു ആർട്ടീരിയോ- വീനസ് ഫിസ്റ്റുല (AV Fistula) ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കുന്നു.

ഫിസ്റ്റുല തയ്യാറാകാൻ ഏതാനും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എടുക്കാം. അടിയന്തിര സാഹചര്യങ്ങളിൽ കഴുത്തിലോ നെഞ്ചിലോ പ്രത്യേ ക കത്തീറ്റർ ഇട്ട് ഡയാലിസിസ് നടത്താറുണ്ട്.

രക്തം യന്ത്രത്തിലേക്ക് എടുക്കാനും തിരികെ നൽകാനും നല്ല രക്തപ്രവാഹം ആവശ്യമാണ്. അതിനായി സാധാരണയായി കൈയിൽ ഒരു ആർട്ടീരിയോ- വീനസ് ഫിസ്റ്റുല (AV Fistula) ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കുന്നു.
രക്തം യന്ത്രത്തിലേക്ക് എടുക്കാനും തിരികെ നൽകാനും നല്ല രക്തപ്രവാഹം ആവശ്യമാണ്. അതിനായി സാധാരണയായി കൈയിൽ ഒരു ആർട്ടീരിയോ- വീനസ് ഫിസ്റ്റുല (AV Fistula) ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കുന്നു.

എത്ര തവണ ഡയാലിസിസ് വേണം?

മിക്ക രോഗികൾക്കും:

  • ആഴ്ചയിൽ 2 മുതൽ 3 തവണ വരെ.

  • ഓരോ സെഷനും 4 മണിക്കൂർ ദൈർഘ്യം.

  • രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഇതിൽ വ്യത്യാസം ഉണ്ടാകും.

ഹീമോഡയാലിസിസിന്റെ ഗുണങ്ങൾ

  • ആശുപത്രിയിലോ ഡയാലിസിസ് കേന്ദ്രത്തിലോ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടത്തുന്നു.

  • ചികിത്സയുടെ ഫലപ്രാപ്തി നിരീക്ഷിക്കാൻ എളുപ്പമാണ്.

  • വീട്ടിൽ പ്രത്യേക പരിശീലനം ആവശ്യമില്ല.

  • പല രോഗികൾക്കും പരിചിതമായ ചികിത്സാരീതിയാണ്.

പരിമിതികൾ

  • ആശുപത്രിയിലേക്കുള്ള സ്ഥിരം യാത്ര ആവശ്യമാണ്.

  • രക്തസമ്മർദ്ദത്തിൽ ഉണ്ടാവുന്ന വ്യതിയാനം- ചിലർക്കു ചികിത്സയ്ക്കിടയിൽരക്തസമ്മർദ്ദം കുറയാം.

  • ക്ഷീണം, പേശിവേദന, തല കറക്കം എന്നിവ ഉണ്ടാകാം.

  • ഭക്ഷണത്തിലും ദ്രാവക ഉപയോഗത്തിലും കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരാം.

പെരിറ്റോണിയൽ ഡയാലിസിസ്

പെരിറ്റോണിയൽ ഡയാലിസിസ് മറ്റൊരു ഫലപ്രദമായ ചികിത്സാരീതിയാണ്. വയറിനുള്ളിലെ പെരിറ്റോണിയം എന്ന നേർത്ത ആവരണം ഒരു സ്വാഭാവിക ഫിൽട്ടറായി പ്രവർത്തിക്കാൻ ഉപയോഗിക്കുന്നതാണ് ഈ രീതി.

എങ്ങനെ പ്രവർത്തിക്കുന്നു?

ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ വയറിലേക്ക് സ്ഥിരമായ ഒരു കത്തീറ്റർ സ്ഥാപിക്കുന്നു. പ്രത്യേക ഡയാലിസിസ് ദ്രാവകം വയറിനുള്ളിലേക്ക് ഒഴുക്കുന്നു. പെരിറ്റോണിയം വഴി രക്തത്തിലെ മാലിന്യങ്ങളും അധിക ജലവും ഈ ദ്രാവകത്തിലേക്ക് കടക്കുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം ദ്രാവകം പുറത്തെടുത്ത് പുതിയത് നിറയ്ക്കുന്നു.

പെരിറ്റോണിയൽ ഡയാലിസിസിന്റെ
പ്രധാന തരങ്ങൾ:

1. CAPD (Continuous Ambulatory Peritoneal Dialysis):

ദിവസത്തിൽ പല തവണ രോഗി സ്വയം ദ്രാവകം മാറ്റുന്നു. യന്ത്രത്തിന്റെ സഹായം ആവശ്യമില്ല.

2. APD (Automated Peritoneal Dialysis):

സാധാരണയായി രാത്രിയിൽ ഉറങ്ങുമ്പോൾ ഒരു സൈക്ലർ (cycler) മെഷീൻ ഉപയോഗിച്ച് സ്വയമേവ നടത്തപ്പെടുന്നു. മെഷീൻ 8–10 മണിക്കൂർ സമയത്ത് പല തവണ ദ്രാവകം വയറിനുള്ളിൽ നിറയ്ക്കുകയും ഒഴിവാക്കുകയും ചെയ്യും.

പെരിറ്റോണിയൽ ഡയാലിസിസിന്റെ ഗുണങ്ങൾ

  • വീട്ടിൽ തന്നെ ചെയ്യാം.

  • ആശുപത്രിയിലേക്കുള്ള യാത്ര കുറയും.

  • ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ സൗകര്യപ്രദം.

  • ഭക്ഷണത്തിലും ജലനിയന്ത്രണത്തിലും താരതമ്യേന കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാം.

  • രക്തസമ്മർദ്ദ വ്യതിയാനങ്ങൾ കുറവായിരിക്കും.

പരിമിതികൾ

  • ശുചിത്വം കർശനമായി പാലിക്കണം.

  • പെരിറ്റോണൈറ്റിസ് എന്ന അണുബാധയ്ക്കുള്ള സാധ്യതയുണ്ട്.

  • രോഗിക്കും കുടുംബാംഗങ്ങൾക്കും പരിശീലനം ആവശ്യമാണ്.

  • ചില വയറുവേദനകളും അസ്വസ്ഥതകളും ഉണ്ടാകാം.

ഏത് ഡയാലിസിസ് രീതി തിരഞ്ഞെടുക്കണം?

എല്ലാ രോഗികൾക്കും ഒരേ രീതി അനുയോജ്യമല്ല. തിരഞ്ഞെടുപ്പ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഉദാഹരണത്തിന്:

  • രോഗിയുടെ പ്രായം.

  • ജീവിതശൈലി.

  • ജോലി.

  • ഹൃദയാരോഗ്യം.

  • വീട്ടിലെ സൗകര്യങ്ങൾ.

  • സാമ്പത്തിക സാഹചര്യം.

  • വ്യക്തിപരമായ താൽപര്യം.

ചിലർക്ക് ഹീമോഡയാലിസിസ് കൂടുതൽ അനുയോജ്യമായിരിക്കാം. മറ്റുചിലർക്ക് പെരിറ്റോണിയൽ ഡയാലിസിസ് കൂടുതൽ സ്വാതന്ത്ര്യം നൽകും. നെഫ്രോളജിസ്റ്റുമായി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുകയാണ് ഏറ്റവും ഉചിതം.

ഡയാലിസിസിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണക്രമം:

ഭക്ഷണനിയന്ത്രണം ചികിത്സയുടെ പ്രധാന ഘടകമാണ്. രോഗിയുടെ അവസ്ഥ അനുസരിച്ച്

  • ഉപ്പിന്റെ അളവ് നിയന്ത്രിക്കുക.

  • പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുക.

  • ഫോസ്ഫറസ് കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക.

  • ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക.

  • ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം വെള്ളം കുടിക്കുക.

മരുന്നുകൾ:

ഡോക്ടർ നിർദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണം. സ്വമേധയാ മരുന്നുകൾ നിർത്തുകയോ മാറ്റുകയോ ചെയ്യരുത്.

വ്യായാമം:

നടത്തം ഉൾപ്പെടെയുള്ള ലഘുവ്യായാമങ്ങൾ രോഗികൾക്കും ഗുണകരമാണ്. എന്നാൽ വ്യായാമത്തിന്റെ തരം ഡോക്ടറുടെ നിർദേശപ്രകാരം തിരഞ്ഞെടുക്കണം.

അണുബാധ പ്രതിരോധം:

  • കൈകൾ ശുചിയായി സൂക്ഷിക്കുക.

  • ഫിസ്റ്റുലയോ കത്തീറ്ററോ ഉള്ള ഭാഗം വൃത്തിയായി പരിപാലിക്കുക.

  • പനി, ചുവപ്പ്, വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

  • ഡോക്ടർ നിർദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ (vaccines )എടുക്കുക.

ഡയാലിസിസ്
സ്ഥിരപരിഹാരമാണോ?

ഡയാലിസിസ് വൃക്കയുടെ പ്രവർത്തനത്തെ പൂർണമായി റിപ്ലേസ് ചെയ്യുന്നില്ല. ഇത് ജീവൻ നിലനിർത്താനും ആരോഗ്യനില മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സയാണ്.

ചില രോഗികളിൽ, പ്രത്യേകിച്ച് താൽക്കാലിക വൃക്കതകരാറുകളിൽ, വൃക്കയുടെ പ്രവർത്തനം വീണ്ടെടുക്കുമ്പോൾ ഡയാലിസിസ് നിർത്താൻ സാധിച്ചേക്കാം. എന്നാൽ ദീർഘകാല വൃക്കരോഗത്തിന്റെ അവസാനഘട്ടത്തിൽ (End Stage Kidney Disease) ഡയാലിസിസോ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയോ ആവശ്യമായി വരും.

വൃക്കമാറ്റിവെക്കൽ:
മികച്ച ദീർഘകാല പരിഹാരം

അനുയോജ്യരായ പല രോഗികൾക്കും വൃക്കമാറ്റിവെക്കൽ (Kidney Transplantation) മികച്ച ദീർഘകാല ചികിത്സയായി കണക്കാക്കപ്പെടുന്നു. വിജയകരമായ ട്രാൻസ്പ്ലാന്റിന് ശേഷം ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടാൻ കഴിയും. എന്നിരുന്നാലും എല്ലാവർക്കും ഉടൻ ട്രാൻസ്പ്ലാന്റ് സാധ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഡയാലിസിസ് ജീവൻ നിലനിർത്തുന്ന പ്രധാന ചികിത്സയായി തുടരുന്നു.

ഡയാലിസിസ് എന്ന വാക്ക് പലരിലും ഭയം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇന്ന് വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ ഡയാലിസിസ് ചികിത്സ വളരെ സുരക്ഷിതവും ഫലപ്രദവുമാണ്. ഹീമോഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന മികച്ച ചികിത്സാരീതികളാണ്. വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തുക, പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണത്തിലാക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നിവയിലൂടെ ഡയാലിസിസിന്റെ ആവശ്യം കുറയ്ക്കാനും വൃക്കാരോഗ്യം സംരക്ഷിക്കാനും കഴിയും. ശരിയായ ചികിത്സയും കുടുംബത്തിന്റെ പിന്തുണയും ഉണ്ടെങ്കിൽ ഡയാലിസിസിലുള്ള വ്യക്തികൾക്കും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാൻ സാധിക്കും.

READ: വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Manju Kamal writes about Dialysis Misunderstandings in Indian Medical Association Nammude Arogyam Magazine


ഡോ. മഞ്ജു കമൽ

കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ്, അപ്പോളോ അഡ്‍ലക്സ് ഹോസ്പിറ്റൽ, അങ്കമാലി, എറണാകുളം.

Comments