പലസ്തീൻ ക്രിസ്ത്യാനികളുടെ മറന്നു പോകരുതാത്ത ചരിത്രം, പോരാട്ടം, പലായനം

പലസ്തീൻ വിമോചനം ഒരു സോഷ്യലിസ്റ്റ് സെക്യുലർ മുന്നേറ്റമാണ്. അതിന് തറക്കല്ലിട്ടത് പലസ്തീൻ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചേർന്നാണ്. പലസ്തീൻ പോരാട്ടത്തിന്റെ അഹിംസ ചേരിയിലും വിപ്ലവ ചേരിയിലും ഒരേ പോലെ പലസ്തീൻ ക്രിസ്ത്യാനികൾ നിലകൊണ്ടു. ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ സിവിൽ മൂവ്മെന്റുകൾക്ക് നേതൃത്വം നൽകുന്നവരിലും പലസ്തീൻ ക്രിസ്ത്യാനികൾ ഉണ്ട്. ഇന്നും വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ ഉൾപ്രദേശങ്ങളിലും സയോണിസ്റ്റുകളുടെ മർദ്ദനവും വിവേചനവും നേരിട്ട് കഴിയുകയാണ് ഇവരിൽ പലരും - അലൻ പോൾ വർഗ്ഗീസ് എഴുതുന്നു...

1948-ലെ നക്ബ് ഇസ്രായേലിനു (Israel) സ്വാതന്ത്രത്തിന്റെ ആഘോഷമാണ് എങ്കിൽ പലസ്തീൻ (Palestine) ജനതയ്ക്ക് അത് കണ്ണീരിന്റെ ഓർമയാണ്. അതിനെ ഓർക്കാൻ അവർ പാടുന്നത് " The Story " എന്ന കവിതയാണ്. ഗാസയിലെ (Gaza) ഒരു ക്രിസ്ത്യൻ (Christian) കുടുംബത്തിൽ ജനിച്ച കമാൽ നാസർ എഴുതിയ കവിതയാണ് ദി സ്റ്റോറി. സയോണിസത്തിന് (Zionism) എതിരെ ആദ്യം പോരാട്ടം ആരംഭിച്ച പത്രം ഈസാ അൽ അസ്സ, യൂസഫ് അൽ അസ്സ എന്നീ ക്രിസ്ത്യൻ സഹോദരന്മാർ 1911-ൽ തുടങ്ങിയ "ഫിലിസ്തീൻ" എന്ന പത്രമാണ്.

പലസ്തീന്റെ നഗരഭാഗങ്ങളിൽ തിങ്ങി പാർത്തിരുന്ന വിദ്യാസമ്പന്നരായിരുന്ന ക്രിസ്ത്യാനികളാണ് സയോണിസത്തിന് എതിരായി അറബ് ദേശീയത ഉയർത്തി കൊണ്ട് വന്നത്. ഇസ്രായേലിനു വേണ്ടി കേരളത്തിൽ ഇരുന്ന് കയ്യടിക്കുന്ന ക്രിസ്തുമത വിശ്വാസികളായ പലരും അറിയാതെ പോകുന്നതും, ഓർക്കാതെ പോകുന്നതും ഇസ്രായേലിന്റെ ക്രൂരതകൾക്ക് ഇരയായ പലസ്തീൻ ക്രിസ്ത്യാനികളെയാണ്. അറബി പേര് കേട്ടാൽ അത് മുസ്ലിം എന്ന് അനുമാനിക്കുന്ന മതമൗലികവാദികളെയോ നാസ്തികരുടെ മുഖംമൂടി അണിഞ്ഞ ഫാസിസ്റ്റുകളെയോ തിരുത്താൻ സാധിക്കും എന്ന് കരുതുന്നില്ല. ചരിത്ര വിദ്യാർത്ഥി എന്ന നിലയിലും പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി എന്ന നിലയിലും പലസ്തീൻ ക്രിസ്ത്യാനികളുടെ പോരാട്ട ചരിത്രവും, പലായന ചരിത്രവും എഴുതേണ്ടത് അനിവാര്യമാണ്.

1948-ലെ നക്ബ് ഇസ്രായേലിനു (Israel) സ്വാതന്ത്രത്തിന്റെ ആഘോഷമാണ് എങ്കിൽ പലസ്തീൻ (Palestine) ജനതയ്ക്ക് അത് കണ്ണീരിന്റെ ഓർമയാണ്. അതിനെ ഓർക്കാൻ അവർ പാടുന്നത്  " The Story " എന്ന കവിതയാണ്. ഗാസയിലെ (Gaza) ഒരു ക്രിസ്ത്യൻ (Christian) കുടുംബത്തിൽ ജനിച്ച കമാൽ നാസർ എഴുതിയ കവിതയാണ് ദി സ്റ്റോറി.
1948-ലെ നക്ബ് ഇസ്രായേലിനു (Israel) സ്വാതന്ത്രത്തിന്റെ ആഘോഷമാണ് എങ്കിൽ പലസ്തീൻ (Palestine) ജനതയ്ക്ക് അത് കണ്ണീരിന്റെ ഓർമയാണ്. അതിനെ ഓർക്കാൻ അവർ പാടുന്നത് " The Story " എന്ന കവിതയാണ്. ഗാസയിലെ (Gaza) ഒരു ക്രിസ്ത്യൻ (Christian) കുടുംബത്തിൽ ജനിച്ച കമാൽ നാസർ എഴുതിയ കവിതയാണ് ദി സ്റ്റോറി.

ഇസ്രായേൽ - പലസ്തീൻ പ്രശ്നം ഒരു മതപരമായ പ്രശ്നമായി നോക്കി കാണാനാണ് പൊതുവെ കേരളത്തിലും ഇന്ത്യയിലും ഉള്ളവർ ശ്രമിക്കുന്നത്. പ്രാകൃതരായ അറബികളും സംസ്കാരമുള്ള ജൂതരും എന്ന ബൈനറിയ്ക്കൊപ്പം ഇസ്ലാമോഫോബിയ കൂടി ചേർത്താൽ സയോണിസത്തിന് അനുകൂലമായ ചിന്തകൾ സൃഷ്ടിക്കാം എന്ന തന്ത്രം വളരെ കാലം മുൻപേ പാശ്ചാത്യ അക്കാഡമിക്കുകൾ ഉപയോഗിച്ച് തുടങ്ങിയിരുന്നു. 1930-കളിൽ പീൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ആദ്യമേ എതിർപ്പ് പ്രകടിപ്പിച്ച മനുഷ്യർ ഉണ്ടായിരുന്നത് ഇന്ത്യയിലാണ്. ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഭരണത്തെ ന്യായീകരിച്ച റെജിനാൾഡ് കോപ്പ്ലാന്ദ് അംഗമായ പീൽ കമ്മീഷൻ റിപ്പോർട്ട് അപലപിക്കപ്പെടണമെന്നും ഇന്ത്യയും പലസ്തീനും അനുഭവിക്കുന്നത് സമാനമായ സമസ്യയും പൊതുശത്രുവിനെയുമാണ് എന്ന് സി.പി.ഐ നേതാവായ ഗംഗാധർ അധികാരി ആ കാലത്തെഴുതി. കോൺഗ്രസിന്റെ സമ്മേളനങ്ങളിലാകട്ടെ ധാരാളം പ്രമേയങ്ങൾ ബ്രിട്ടന്റെ നടപടിയ്ക്ക് എതിരെ പാസാകുകയുമുണ്ടായി.

ഗാന്ധി, നെഹ്റു തുടങ്ങിയവരുടെ പലസ്തീൻ അനുകൂല നിലപാടുകളും ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും. കോളനിവത്കരിക്കപ്പെട്ട മനുഷ്യർക്ക് അതിരുകളില്ല അവർ എല്ലാം സഹോദരങ്ങളാണ് എന്ന് കരുതുന്നത് ആ കാലഘട്ടത്തിലെ ദേശീയതയുടെ ഭാഗമായിരുന്നു. ദൗർഭാഗ്യകരം എന്ന് പറയട്ടെ കേരളത്തിലെ ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തിൽ ഇന്ന് ഇസ്രായേൽ അനുകൂല മനോഭാവം ശക്തമാണ്. മുഖ്യധാരാ സഭാ പത്രങ്ങളും ചാനലുകളും ഇസ്രായേലിന്റെ നരനായാട്ടുകളിൽ സന്തോഷം പ്രകടിപ്പിക്കുന്നതായി കാണാം. ക്രിസ്തുവിന്റെ ശരീരത്തിൽ പങ്കാളികളായ എല്ലാവരും പരസ്പരം സഹോദരങ്ങളാണ്. അങ്ങനെയെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ സമുദായത്തിന്റെ രക്തം പൊടിയുമ്പോൾ നിങ്ങൾ ആഘോഷങ്ങൾ നടത്തുന്നത് എന്തിനാണ്?

1921ൽ ജാഫയിൽ ‘ഫിലിസ്തീൻ’ പത്രം വിൽക്കുന്ന ബാലൻ. (സയോണിസത്തിന് (Zionism) എതിരെ ആദ്യം പോരാട്ടം ആരംഭിച്ച പത്രം ഈസാ അൽ അസ്സ, യൂസഫ് അൽ അസ്സ എന്നീ ക്രിസ്ത്യൻ സഹോദരന്മാർ 1911-ൽ തുടങ്ങിയ "ഫിലിസ്തീൻ" എന്ന പത്രമാണ്. )
1921ൽ ജാഫയിൽ ‘ഫിലിസ്തീൻ’ പത്രം വിൽക്കുന്ന ബാലൻ. (സയോണിസത്തിന് (Zionism) എതിരെ ആദ്യം പോരാട്ടം ആരംഭിച്ച പത്രം ഈസാ അൽ അസ്സ, യൂസഫ് അൽ അസ്സ എന്നീ ക്രിസ്ത്യൻ സഹോദരന്മാർ 1911-ൽ തുടങ്ങിയ "ഫിലിസ്തീൻ" എന്ന പത്രമാണ്. )

ഇസ്രായേലിന്റെ വിജയത്തിൽ സന്തോഷം കൊള്ളുന്ന കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളിൽ പെട്ടവർ അറിയേണ്ടത് പലസ്തീൻ ക്രിസ്ത്യാനികൾ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ്. ആരാണ് പലസ്തീൻ ക്രിസ്ത്യാനികൾ? പശ്ചിമേഷ്യയിലെ ഏറ്റവും പുരാതന സമൂഹങ്ങളിൽ ഒന്നാണ് അവർ. അതിസമ്പന്നമായ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാൻ സാധിക്കുന്ന പലസ്തീൻ ക്രിസ്ത്യാനികൾ 1948-ൽ സയോണിസ്റ്റുകൾ നടത്തിയ കൂട്ടക്കൊലയുടെ ഫലമായി ദൂരദേശങ്ങളിലേയ്ക്ക് പലായനം ചെയ്തു. ഗ്രീക്ക് ഓർത്തോഡോക്സ്, റോമൻ കത്തോലിക്ക സഭകൾക്ക് മുൻ തൂക്കമുള്ള പലസ്തീൻ ക്രിസ്ത്യൻ സമൂഹത്തിൽ കോപ്റ്റിക്ക് ഓർത്തഡോക്സ് ചർച്ചുകളിലും മറ്റ് അനേക സഭകളിലും വിശ്വസിക്കുന്ന ന്യൂനപക്ഷം ആളുകളും ഉണ്ട്.

അറബ് ദേശീയതയുടെയും, കൊളോണിയൽ വിരുദ്ധ സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെയും ഈറ്റില്ലമായിരുന്നു ഈ സഭകളും സമുദായങ്ങളും. ഇസ്രായേലിന് എതിരെ നിൽക്കുന്നവരെ ഉന്മൂലനം ചെയ്യാൻ കേരളത്തിലെ ഏതെങ്കിലും മതമൗലികവാദിയായ ക്രിസ്ത്യാനി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആയുധമെടുക്കേണ്ടി വരുക പലസ്തീൻ ക്രിസ്ത്യാനികൾക്ക് നേരെയായിരിക്കും. കാരണം പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ വളർത്തിയതും പരിപോഷിപ്പിച്ചതും ക്രിസ്ത്യാനികളാണ്.

ഇസ്രായേലിന്റെ വിജയത്തിൽ സന്തോഷം കൊള്ളുന്ന കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളിൽ പെട്ടവർ അറിയേണ്ടത് പലസ്തീൻ ക്രിസ്ത്യാനികൾ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ്.
ഇസ്രായേലിന്റെ വിജയത്തിൽ സന്തോഷം കൊള്ളുന്ന കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളിൽ പെട്ടവർ അറിയേണ്ടത് പലസ്തീൻ ക്രിസ്ത്യാനികൾ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പലസ്തീന്റെ നഗരഭാഗങ്ങളിൽ കൂടുതലും താമസിച്ചിരുന്നത് ക്രിസ്ത്യാനികളായിരുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥയിലും സർക്കാർ കാര്യങ്ങളിലും മികച്ച പങ്കാളിത്തം ഓട്ടോമൻ കാലം മുതലേ ഇവർക്കുണ്ടായിരുന്നു. പലസ്തീനിലെ അർബൻ എലൈറ്റുകൾ ആയിരുന്നു ക്രിസ്ത്യാനികൾ എന്ന് പറയുന്നതിലും തെറ്റില്ല. പലസ്തീനിലെ ജനസംഖ്യ സ്ഥിതിഗതികൾ അറിയാൻ ബ്രിട്ടീഷ് കൊളോണിയൽ നടത്തിയ കണക്കെടുപ്പ് ( A Survey of Palestine, a detailed study created in 1945–1946 ) പ്രകാരം വിദ്യാഭ്യാസത്തിൽ ക്രിസ്ത്യാനികൾ മുൻപന്തിയിലായിരുന്നു എന്ന് കാണാം. മുസ്ലിം സമുദായവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ വിവാഹങ്ങളും ആ കാലത്ത് നടന്നിരുന്നത് ക്രിസ്ത്യാനികളിലാണ്.

സയോണിസത്തിന്റെ ആശയപരവും പ്രത്യയശാസ്ത്രപരവുമായ അപകടങ്ങൾ തിരിച്ചറിഞ്ഞ പലസ്തീൻ ക്രിസ്ത്യാനികളിലെ ധൈഷണികരും പുരോഗമനവാദികളും സയണിസ്റ്റ് - ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളിൽ പങ്കാളികളാണ്. ലെബനോനിൽ ജനിച്ചു വളർന്ന അറബ് ക്രിസ്ത്യാനിയായ നജീബ് നാസർ നടത്തിയിരുന്ന ‘അൽ കാർമിൽ’, മെൽകൈറ്റ് സഭാ വിശ്വാസികളായ സലിം തക്ല, ബേഷാറ തക്ല എന്നീ വിശ്വാസികളായ സഹോദരങ്ങൾ 1876-ൽ ആരംഭിച്ച അൽ അഹ്‌റം തുടങ്ങിയ പത്രങ്ങളും സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. ബ്രിട്ടന്റെ സഹായത്തോടെ ലോക സയണിസ്റ്റ് പ്രസ്ഥാനം പലസ്തീനിലേയ്ക്ക് നടത്തിയ കയ്യേറ്റങ്ങളുടെ ഉദ്ദേശ്യം മനസിലാക്കിയ ഇവർ അറബ് ഐക്യത്തിന്റെയും പലസ്തീൻ ദേശീയതയുടെയും പതാകവാഹകരായി.

1930-ലെ അറബ് ലഹള, പലസ്തീൻ ചരിത്രം പഠിക്കുന്നവർക്ക് സുപരിചിതമാണ്. അറബ് ലഹള എന്ന് കേൾക്കുമ്പോൾ പൊതുബോധം അനുസരിച്ചു മുസ്ലിങ്ങൾ മാത്രം ഉൾപ്പെടുന്ന ലഹളയായി തോന്നും. എന്നാൽ ആ അറബ് ലഹളയുടെ ഔദ്യോഗിക ഗാനം എഴുതിയത് ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസിയായ ഖലീൽ സഖാക്കിനിയാണ്.
1930-ലെ അറബ് ലഹള, പലസ്തീൻ ചരിത്രം പഠിക്കുന്നവർക്ക് സുപരിചിതമാണ്. അറബ് ലഹള എന്ന് കേൾക്കുമ്പോൾ പൊതുബോധം അനുസരിച്ചു മുസ്ലിങ്ങൾ മാത്രം ഉൾപ്പെടുന്ന ലഹളയായി തോന്നും. എന്നാൽ ആ അറബ് ലഹളയുടെ ഔദ്യോഗിക ഗാനം എഴുതിയത് ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസിയായ ഖലീൽ സഖാക്കിനിയാണ്.

1930-ലെ അറബ് ലഹള, പലസ്തീൻ ചരിത്രം പഠിക്കുന്നവർക്ക് സുപരിചിതമാണ്. അറബ് ലഹള എന്ന് കേൾക്കുമ്പോൾ പൊതുബോധം അനുസരിച്ചു മുസ്ലിങ്ങൾ മാത്രം ഉൾപ്പെടുന്ന ലഹളയായി തോന്നും. എന്നാൽ ആ അറബ് ലഹളയുടെ ഔദ്യോഗിക ഗാനം എഴുതിയത് ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസിയായ ഖലീൽ സഖാക്കിനിയാണ്. അദ്ദേഹം 1909-ൽ ആരംഭിച്ച ദുസ്‌തൂരിയാ സ്‌കൂൾ പിന്നീട് പുരോഗമന അറബ് ദേശീയതയുടെ വിചാരകേന്ദ്രമായി മാറി. ജെറുസലേം ഗ്രാന്റ് മുഫ്തിയുമായി സഖാക്കിനി ഊഷ്‌മളമായ ബന്ധം പുലർത്തിയിരുന്നു. പാൻ അറബിസം, ഏകീകൃത അറബ് രാഷ്ട്രം തുടങ്ങിയ ചിന്തകളുടെയും വക്താവായിരുന്നു സഖാക്കിനി. ഗലീലി, ജെറുസലേം, ബെത്ലെഹേം, വെസ്റ്റ് ബാങ്ക്, ജാഫ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം ചിന്തകൾക്ക് വലിയ വേരോട്ടം ഉണ്ടാകാനുള്ള കാരണം പലസ്തീൻ ക്രിസ്ത്യാനികളും അവരിൽ നിന്ന് ഉയർന്നു വന്ന പുരോഗമന സോഷ്യലിസ്റ്റ് ചിന്തകരുമാണ്. ആ സമയങ്ങളിൽ ധാരാളം ക്രിസ്ത്യൻ - മുസ്ലിം സംഘടനകൾ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ഇരു സമുദായങ്ങളിലെയും പുരോഗമന ചിന്താഗതിയും വിദ്യാഭ്യാസവുമുള്ള യുവാക്കളാണ് ഈ സഹകരണം സാധ്യമാക്കിയത്.

Read: പലസ്തീൻ പോരാട്ട രാഷ്ട്രീയത്തിന് ചുവപ്പു പകർന്ന ജോർജ് ഹബാഷ്

1948-ൽ സയണിസ്റ്റ് സേന നടത്തിയ കൂട്ടക്കൊലയുടെ ഫലമായി ഈ സംഘടനകൾ ദുർബലമായെങ്കിലും പിന്നീട് പി.എൽ.ഒയുടെ രൂപീകരണത്തിനും മറ്റു വിമോചന മുന്നേറ്റങ്ങൾക്കും ഈ സഹകരണം ഗുണമായി മാറി. പലസ്തീൻ വിമോചനം ഒരു സോഷ്യലിസ്റ്റ് സെക്യുലർ മുന്നേറ്റമാണ്. അതിന് തറക്കല്ലിട്ടത് പലസ്തീൻ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചേർന്നാണ്. പലസ്തീൻ പോരാട്ടത്തിന്റെ അഹിംസ ചേരിയിലും വിപ്ലവ ചേരിയിലും ഒരേ പോലെ പലസ്തീൻ ക്രിസ്ത്യാനികൾ നിലകൊണ്ടു. ഇസ്രായേലിന്റെ കയ്യേറ്റ കൊളോണിയൽ മുന്നേറ്റത്തെ ആവശ്യമെങ്കിൽ ആയുധമെടുത്ത് ചെറുക്കാമെന്നും നാസികൾക്ക് എതിരെ അത്തരം മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ എന്നും 1987-ൽ നൽകിയ ഒരു അഭിമുഖത്തിൽ ആംഗ്ലിക്കൻ ബിഷപ്പ് ഏലിയാ കോറി പറയുന്നുണ്ട്.

ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ സിവിൽ മൂവ്മെന്റുകൾക്ക് നേതൃത്വം നൽകുന്നവരിലും പലസ്തീൻ ക്രിസ്ത്യാനികൾ ഉണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ ( പി.എഫ്.എൽ.പി ) സ്ഥാപിച്ച ജോർജ് ഹെബാഷ് തിരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയാണ്. ഹെബാഷിനെ സയോണിസ്റ്റുകളും അവരുടെ അനുകൂല മാധ്യമങ്ങളും വിശേഷിപ്പിച്ചത് തീവ്രവാദത്തിന്റെ ക്രിസ്ത്യൻ തലതൊട്ടപ്പൻ എന്നാണ്
ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ സിവിൽ മൂവ്മെന്റുകൾക്ക് നേതൃത്വം നൽകുന്നവരിലും പലസ്തീൻ ക്രിസ്ത്യാനികൾ ഉണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ ( പി.എഫ്.എൽ.പി ) സ്ഥാപിച്ച ജോർജ് ഹെബാഷ് തിരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയാണ്. ഹെബാഷിനെ സയോണിസ്റ്റുകളും അവരുടെ അനുകൂല മാധ്യമങ്ങളും വിശേഷിപ്പിച്ചത് തീവ്രവാദത്തിന്റെ ക്രിസ്ത്യൻ തലതൊട്ടപ്പൻ എന്നാണ്

ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ സിവിൽ മൂവ്മെന്റുകൾക്ക് നേതൃത്വം നൽകുന്നവരിലും പലസ്തീൻ ക്രിസ്ത്യാനികൾ ഉണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ ( പി.എഫ്.എൽ.പി ) സ്ഥാപിച്ച ജോർജ് ഹെബാഷ് തിരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയാണ്. ഹന്നാ മിഖായേൽ വാദി ഹദാദ്, കമൽ നസീർ തുടങ്ങിയ പി.എൽ.ഒ യുടെ സമുന്നത നേതാക്കൾ പലസ്തീൻ ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചവർ ആയിരുന്നു. ജോർജ് ഹെബാഷിനെ സയോണിസ്റ്റുകളും അവരുടെ അനുകൂല മാധ്യമങ്ങളും വിശേഷിപ്പിച്ചത് തീവ്രവാദത്തിന്റെ ക്രിസ്ത്യൻ തലതൊട്ടപ്പൻ എന്നാണ് (Christian Godfather of Terrorism in Middle East).

ഇവർ മാത്രമല്ല അനേകം പലസ്തീൻ ക്രിസ്ത്യാനികൾ ചോര കൊടുത്ത് പരിപോഷിപ്പിച്ച മുന്നേറ്റമാണ് പലസ്തീൻ വിമോചന സമരം. ഇന്നും വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ ഉൾപ്രദേശങ്ങളിലും സയോണിസ്റ്റുകളുടെ മർദ്ദനവും വിവേചനവും നേരിട്ട് കഴിയുകയാണ് പലസ്തീൻ ക്രിസ്ത്യാനികൾ. ഷിറീൻ അബു എന്ന പത്രപ്രവർത്തകയെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവച്ച് കൊന്നത് വലിയ വാർത്തയായിരുന്നു. പലസ്തീൻ ക്രിസ്ത്യാനിയായ അവരുടെ മൃതസംസ്കാരം ഇസ്രായേൽ പോലീസ് തടയുകയും ശവമഞ്ചം വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തു. ഇത് മാത്രമല്ല 1948-ൽ ആരംഭിച്ച യാതനകളുടെ ചരിത്രം, അതിന് ദൃക്‌സാക്ഷിയായ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തുടങ്ങിയവരുടെ അനുഭവ കുറിപ്പുകൾ നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്.

ഷിറീൻ അബു എന്ന പത്രപ്രവർത്തകയെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവച്ച് കൊന്നത് വലിയ വാർത്തയായിരുന്നു. പലസ്തീൻ ക്രിസ്ത്യാനിയായ അവരുടെ മൃതസംസ്കാരം ഇസ്രായേൽ പോലീസ് തടയുകയും ശവമഞ്ചം വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തു.
ഷിറീൻ അബു എന്ന പത്രപ്രവർത്തകയെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവച്ച് കൊന്നത് വലിയ വാർത്തയായിരുന്നു. പലസ്തീൻ ക്രിസ്ത്യാനിയായ അവരുടെ മൃതസംസ്കാരം ഇസ്രായേൽ പോലീസ് തടയുകയും ശവമഞ്ചം വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തു.

കയ്‌റോസ് പലസ്തീൻ തയ്യാറാക്കിയ ‘Palestinian Christians: The Forcible Displacement and Dispossession...Continues’ എന്ന രേഖ പ്രകാരം 1947-1949 കാലഘട്ടത്തിൽ 750,000-ത്തിലധികം പലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നതിൽ കലാശിച്ച നക്ബ ഇന്നും തുടരുകയാണ്. നക്ബയുടെ കാലത്ത്, 90,000 പലസ്തീനിയൻ ക്രിസ്ത്യാനികൾ കുടിയിറക്കപ്പെട്ടു, വിവിധ വിഭാഗങ്ങളിലുള്ള മുപ്പതോളം പള്ളികൾ അടച്ചുപൂട്ടപ്പെട്ടു. ഹാഗാന എന്ന സയണിസ്റ്റ് തീവ്രവാദ സംഘടന ജറുസലേമിലെ ഖത്തമോണിലെ സെമിറാമിസ് ഹോട്ടലിൽ നടത്തിയ ഭീകരാക്രമണം മുതൽ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. പല ഗ്രാമങ്ങളും നഗരങ്ങളും വിജനമായി. അതെല്ലാം സയോണിസ്റ്റുകൾ കയ്യേറി.

1948-ൽ അറബ് ശക്തികൾ ഇസ്രായേലുമായിട്ടുള്ള യുദ്ധം തോൽക്കുന്നതോടെ അറബ് ക്രിസ്ത്യാനികളും അരലക്ഷം മുസ്ലിങ്ങളും തീരപ്രദേശത്ത് നിന്നും ഗലീലി താഴ്‌വരയിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായി. ജോർദാനിലേയ്ക്കും ലെബനോനിലേയ്ക്കുമാണ് ഇവർ പലായനം ചെയ്തത്. ക്രിസ്ത്യാനികളിൽ പകുതിയോളം (29,000) ജോർദാനിൽ സ്ഥിരതാമസമാക്കി. ഒന്നുകിൽ അടുത്തുള്ള വെസ്റ്റ് ബാങ്ക് ജില്ലകളിൽ അല്ലെങ്കിൽ പരമ്പരാഗത ക്രിസ്ത്യൻ കേന്ദ്രങ്ങളായ ജെറുസലേം, ബെത്‌ലഹേം, റമല്ല (യഥാക്രമം 7,000, 4,500, 5,500) അല്ലെങ്കിൽ അമ്മാനിലും കിഴക്ക് മദാബ (9,000) പ്രദേശങ്ങളിലും ഇവർ താമസമാക്കി. ക്രിസ്ത്യൻ പലായനം ഏറ്റവും കൂടുതൽ ബാധിച്ചത് പലസ്തീനിലെ പ്രദേശങ്ങളായ ജാഫ, റംല, ലിദ്ദ, ഹൈഫ എന്നീ തീരദേശ നഗരങ്ങളിലായിരുന്നു. ജറുസലേം എന്ന പുതിയ നഗരത്തോടൊപ്പം, അവയെല്ലാം ഇസ്രായേലിന്റെ ഭരണത്തിന് കീഴിലായി.

ഷിറീൻ അബു
ഷിറീൻ അബു

നസ്രത്തിലും ഗലീലിയിലും മാത്രമാണ് ക്രൈസ്തവ സാന്നിധ്യം ശക്തമായി നിലനിന്നത്. ഇവിടെ മിക്ക ക്രിസ്ത്യാനികൾക്കും അവരുടെ വീടുകൾ വിട്ടുപോകാനുള്ള സ്വാഭാവിക വിമുഖതയും 1949-ലെ യുദ്ധവിരാമ സമയത്ത് ഈ പ്രദേശം മുഴുവൻ ഇസ്രായേലി സൈന്യത്താൽ ചുറ്റപ്പെട്ടിരുന്നു എന്നതും വലിയ തോതിലുള്ള പലായനത്തെ തടഞ്ഞു. വെടിനിർത്തൽ സമയത്ത് ഇസ്രായേലിൽ അവശേഷിച്ചവരിൽ (ഏകദേശം 30,000 ക്രിസ്ത്യാനികളും 110,000 മുസ്ലീങ്ങളും) ഭൂരിപക്ഷം പേരും അവിടെ തന്നെ താമസിച്ചു. 1967-ലെ യുദ്ധസമയം ആകുമ്പോഴേക്കും ക്രിസ്ത്യൻ ജനസംഖ്യ ഏകദേശം 60,000 ആയി വളർന്നു. 1968- ലെ ഇസ്രായേൽ ഇയർബുക്കിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, പഴയ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും ക്രിസ്ത്യൻ ജനസംഖ്യ യഥാക്രമം 12,000വും 30,000വും ആയിരുന്നു. ഇത് 1964-ലെ ജോർദാനിയൻ സെൻസസ് കണക്കുകൾക്ക് ഏകദേശം സമാനമാണ്. ജറുസലേമിലും അതിന്റെ സമീപ പ്രദേശങ്ങളിലും മറ്റിടങ്ങളിലും 12,253 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 1970-ൽ പാലസ്തീനിലെയും ട്രാൻസ്‌ജോർദാനിലെയും ക്രിസ്ത്യൻ ജനസംഖ്യ ഏകദേശം 190,000 ആയിരുന്നു. 1967 ജൂണിനു മുമ്പുള്ള ഇസ്രായേലിന്റെ അതിരുകൾക്കുള്ളിൽ ഏകദേശം 75,000 പേർ ഉണ്ടായിരുന്നു.

Read: ഷിറീൻ അബു: മാധ്യമപ്രവർത്തനത്തിന്റെ നെഞ്ചിലേറ്റ ഇസ്രായേലി ബുള്ളറ്റ്​

1905 മുതലേ ജൂയിഷ് നാഷണൽ ഫണ്ട് എന്ന സംഘടനാ ഇസ്രായേൽ എന്ന സെറ്റിലെർ കൊളോണിയൽ രാജ്യം സ്ഥാപിക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ സഹായത്തോടെ പലസ്തീനിൽ പ്രവർത്തിച്ചിരുന്നു. ലോക സയണിസ്റ്റ് കോൺഗ്രസിന്റെ നേതാവായ ചെയം വൈസ്മാന്റെ ലോബിയിങ്ങിന്റെ ഫലമായിട്ടാണ് 1917-ൽ ബാൽഫർ പ്രഖ്യാപനം ഉണ്ടാകുന്നത്. ജൂതർക്ക് സ്വസ്ഥമായി ഒരു രാജ്യം പലസ്തീനിൽ മാത്രമേ രൂപീകരിക്കൂ എന്ന തീരുമാനം ഉഗാണ്ട പ്രോഗ്രാമിനെ തള്ളി കളഞ്ഞു കൊണ്ട് ലോക സയണിസ്റ്റ് കോൺഗ്രസ് സ്വീകരിക്കുകയുണ്ടായി. ബൈബിളിനെ കൂട്ടുപിടിച്ച് ഇസ്രായേൽ എന്ന രാജ്യത്തിന്റെ രൂപീകരണത്തിന് പിന്തുണ വർധിപ്പിക്കാൻ ബ്രിട്ടനും സയോണിസ്റ്റുകളും ചേർന്ന് പ്രോത്സാഹനം നൽകിയ ക്രിസ്ത്യൻ സയോണിസത്തിന് കഴിഞ്ഞു.

വെസ്റ്റിലെയും അമേരിക്കയിലെയും പാശ്ചാത്യ ക്രിസ്ത്യൻ തിയോളജിസ്റ്റുകളിൽ പലരും യേശുവിന്റെ ജന്മനാട്ടിലെ ക്രിസ്ത്യാനികളെ കുറിച്ച് ആലോചിക്കാതെ ഇസ്രായേൽ എന്ന ആശയത്തിന് വലിയ പിന്തുണ നൽകി. ഇതിന് വിരുദ്ധമായി പലസ്തീനിലെ കത്തോലിക്കരും ഓർത്തഡോക്‌സും നിരവധി സയണിസ്റ്റ് വിരുദ്ധ, അറബ് ദേശീയവാദ സംഘടനകളിൽ പങ്കാളികളായി. അവരിൽ അറബി, യൂറോപ്യൻ സമ്മിശ്ര വംശജനായ ജറുസലേമിൽ നിന്നുള്ള ലാറ്റിൻ കത്തോലിക്ക അഭിഭാഷകനായ ആൽഫ്രഡ് റുക്ക് (റോച്ച്) ഗ്രാൻഡ് മുഫ്തി അൽ ഹുസൈനിയുടെ പലസ്തീൻ അറബ് പാർട്ടിയുടെ ആദ്യ വൈസ് പ്രസിഡൻ്റായി നിയമിതനായി. 1920-കളിൽ പലസ്തീനിലെ അറബ് കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു ഓർത്തഡോക്സ് വിശ്വാസിയായ ഖലീൽ സകാകിനി. മുഫ്തിയുടെ അധ്യക്ഷതയിൽ 1936-ൽ രൂപീകരിച്ച അറബ് ഉന്നത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങളിൽ ഒരാളായിരുന്നു യാഖൂബ് ഫറജ്.

1905 മുതലേ ജൂയിഷ് നാഷണൽ ഫണ്ട് എന്ന സംഘടനാ ഇസ്രായേൽ എന്ന സെറ്റിലെർ കൊളോണിയൽ രാജ്യം സ്ഥാപിക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ സഹായത്തോടെ പലസ്തീനിൽ പ്രവർത്തിച്ചിരുന്നു. ലോക സയണിസ്റ്റ് കോൺഗ്രസിന്റെ നേതാവായ ചെയം വൈസ്മാന്റെ ലോബിയിങ്ങിന്റെ ഫലമായിട്ടാണ് 1917-ൽ ബാൽഫർ പ്രഖ്യാപനം ഉണ്ടാകുന്നത്.
1905 മുതലേ ജൂയിഷ് നാഷണൽ ഫണ്ട് എന്ന സംഘടനാ ഇസ്രായേൽ എന്ന സെറ്റിലെർ കൊളോണിയൽ രാജ്യം സ്ഥാപിക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ സഹായത്തോടെ പലസ്തീനിൽ പ്രവർത്തിച്ചിരുന്നു. ലോക സയണിസ്റ്റ് കോൺഗ്രസിന്റെ നേതാവായ ചെയം വൈസ്മാന്റെ ലോബിയിങ്ങിന്റെ ഫലമായിട്ടാണ് 1917-ൽ ബാൽഫർ പ്രഖ്യാപനം ഉണ്ടാകുന്നത്.

പ്രമുഖ ദേശീയവാദിയും പണ്ഡിതനും ഗവൺമെൻ്റ് അഡ്മിനിസ്ട്രേറ്ററുമായിരുന്ന ജോർജ് അന്റോണിയോസ് ബ്രിട്ടീഷ് സയണിസ്റ്റ് അനുകൂല നയങ്ങളിൽ പ്രതിഷേധിച്ച് തന്റെ സ്ഥാനമാനങ്ങൾ രാജിവച്ചു. 1937-ൽ പലസ്തീൻ പ്രശ്നം ചർച്ച ചെയ്ത റോയൽ കമ്മീഷൻ മുമ്പാകെ സയണിസ്റ്റ് വിഭജന നിർദ്ദേശങ്ങൾക്കെതിരെ തെളിവ് നൽകിയ രണ്ട് അറബ് പുരോഹിതന്മാരെ കുറിച്ച് ചരിത്രകാരനായ ആൽബർട്ട് ഹുറാനി തന്റെ പുസ്തകങ്ങളിൽ പറയുന്നുണ്ട്.

പലായനത്തിന് ശേഷം സിറിയ, ലെബനൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ അഭയാർഥികളായി എത്തിയ ക്രിസ്ത്യാനികൾ പരസ്പരം സഹായങ്ങൾ നൽകിയും മുസ്ലിം സമുദായങ്ങളുമായി സഹകരിച്ച് തങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിഗതികൾ അല്പം മെച്ചപ്പെടുത്തി. അറബ് രാഷ്ട്രീയ നേതാക്കൾക്കിടയിൽ, ഇസ്രായേലുമായുള്ള ഏതൊരു കരാറിന്റെയും കാര്യത്തിൽ പലപ്പോഴും വിട്ടുവീഴ്ചയില്ലാത്തവരായിരുന്നു പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികൾ. 1954-ൽ സിറിയയിലെ ക്രിസ്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഫാരിസ് അൽ-ഖൂരി, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ പാലിക്കുകയും അഭയാർത്ഥികളെ തിരികെ പോകാൻ അനുവദിക്കുകയും ചെയ്താൽ ഇസ്രായേലുമായി സമാധാനം കൈവരിക്കാമെന്ന് അറിയിച്ച അറബ് നേതാക്കളെ വിമർശിച്ചു. ഇസ്രായേലുമായി യാതൊരു ഒത്തുതീർപ്പിനും നില്ക്കാൻ പാടില്ല എന്ന് ഫാരിസ് അൽ ഖൂരി നവംബർ 3, 1954-ൽ റേഡിയോ ദമാസ്കസ്സിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. അൽ ഫത്ത പാർട്ടിയുടെ നേതാക്കളിലും കമാണ്ടോകളിലും നല്ലൊരു ശതമാനം ക്രിസ്ത്യാനികളായിരുന്നു എന്നത് മറ്റൊരു വസ്തുത. ബിർ സൈത്ത് സ്വദേശിയും ഫത്തായുടെ ഇൻഫർമേഷൻ ഓഫീസറുമായ കെമാൽ നസീറിനെ ലോകം മുഴുവൻ ആദരിച്ചിരുന്നു. 1973-ൽ ഇസ്രായേൽ അദ്ദേഹത്തെ കൊലപ്പെടുത്തി. 1974 നവംബർ 21-ന് പി.എൽ.ഒ.യിൽ അംഗത്വമുണ്ടെന്ന് ആരോപിച്ച് അഞ്ച് പ്രമുഖ വെസ്റ്റ് ബാങ്ക് അറബ് നിവാസികളെ ഇസ്രായേലികൾ പുറത്താക്കുകയും ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഈ പട്ടണത്തിൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അഞ്ചുപേരിൽ മൂന്നുപേരും ക്രിസ്ത്യാനികളായിരുന്നു, അവരിൽ ബിർ സെയ്ത് കോളേജിന്റെ (അറബ് ആംഗ്ലിക്കൻ സെക്കൻഡറി) പ്രസിഡൻറ് ഡോ.ഹന്നാ നസീറും ഉൾപ്പെട്ടിരുന്നു. പരേതനായ കമൽ നസീറിന്റെ കസിനായിരുന്നു ഇവർ. 1976 നവംബറിൽ കെയ്‌റോയിൽ മൂന്ന് യുഎസ് സെനറ്റർമാരുമായി പലസ്തീനികൾക്ക് സ്വീകാര്യമായ, മിഡിൽ ഈസ്റ്റ് പ്രശ്‌നത്തിന്റെ സാധ്യമായ പരിഹാരങ്ങളെക്കുറിച്ച് ചർച്ച ചെയ്ത PLO പ്രതിനിധി ബേസിൽ അഖ്ൽ ഒരു ക്രിസ്ത്യാനിയാണ്.

ലൈലാ ഖാലിദ്
ലൈലാ ഖാലിദ്

‘The Passion of Israel’ എന്ന പുസ്തകത്തിൽ അതിന്റെ ഗ്രന്ഥകർത്താവായ ലിയോണാർഡ് വോൾഫ്, യു.എസ് അറ്റോർണി ജനറൽ ആയ റോബർട്ട് എഫ് കെന്നഡിയെ വകവരുത്തിയ പലസ്തീൻ ഗറില്ലാ പോരാളികളുമായി സംസാരിക്കുന്നുണ്ട്. വില്യം നാസർ, സിർഹാൻ ബിഷാറ എന്നീ രണ്ട് പലസ്തീൻ ക്രിസ്ത്യാനികൾ, റോബർട്ട് എഫ് കെന്നഡിയുടെ സയണിസ്റ്റ് അനുകൂല നിലപാടുകളും ചെയ്തികളും മൂലമാണ് കൊലപ്പെടുത്താൻ ഉള്ള തീരുമാനം എടുത്തത് എന്ന് പറയുന്നുണ്ട്. ലൈല ഖലീദിനൊപ്പം വിപ്ലവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നവർ; ജോർജ് ഹെബ്ബാഷ്, ഹന്നാ മിഖായേൽ നയിഫ് ഹത്തിമ, കാതറീൻ ജോർജ് തോമസ് തുടങ്ങിയവരും ക്രിസ്ത്യൻ പശ്ചാത്തലമുള്ളവർ ആയിരുന്നു. പുരോഹിതരും ഈ വിപ്ലവ പ്രവർത്തനങ്ങളിലും വിമോചന മുന്നേറ്റത്തിന്റെയും ഭാഗമായിരുന്നു എന്ന സത്യം കേരളത്തിലെ ഇസ്രായേൽ അനുകൂലികളായ ക്രിസ്ത്യൻ വിശ്വാസികൾക്ക് ഒരു ഞെട്ടലാകും.

Read: പലസ്തീനുവേണ്ടി വിമാനം റാഞ്ചി
ലോകത്തെ ഞെട്ടിച്ച ലൈലാ ഖാലിദ്

അറബ് ദേശീയ പ്രസ്ഥാനത്തിലും പലസ്തീൻ വിമോചന ശ്രമത്തിലും ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വിശ്വാസികൾക്ക് മാതൃകയായ ഇടയന്മാരായിരുന്നു അവർ. ഇസ്രായേലി ആംഗ്ലിക്കൻ സഭയിലെ പുരോഹിതരും പിന്നീട് വിമോചന മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. പ്രത്യേകിച്ച് ഇസ്രയേലി ആംഗ്ലിക്കൻ പുരോഹിതനായ റവ. ഇലിയാസ് അൽ-ഖൂരിയെ കമാൻഡോകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 1969-ൽ ഇസ്രായേൽ അധികാരികൾ അറസ്റ്റ് ചെയ്യുകയും ജോർദാനിലേക്ക് നാടുകടത്തുകയും ചെയ്തു. അദ്ദേഹത്തിന് പിന്നീട് പി.എൽ.ഒയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ ക്ഷണം ലഭിച്ചിരുന്നു. അതുപോലെ തന്നെ, ജെറുസലേമിലെ മെൽകൈറ്റ് ആർച്ച് ബിഷപ്പ് റവ. ഹിലാരിയോൻ കപ്പുച്ചിയെ 1974 ഓഗസ്റ്റിൽ ഇസ്രായേൽ സുരക്ഷാ സേന പലസ്തീനിലേക്കുള്ള റാസ് അൽ-നഖുറ ചെക്ക് പോയിൻ്റ് വഴി അനധികൃതമായി ആയുധങ്ങൾ കടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലെ കമാണ്ടോകൾക്ക് വേണ്ടിയാണ് അദ്ദേഹം ആയുധം കടത്താൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ അറസ്റ്റിന്റെ പേരിൽ വത്തിക്കാനും ഇസ്രയേലും തമ്മിൽ വലിയൊരു തർക്കം തന്നെ ഉണ്ടായിട്ടുണ്ട്.

പുരോഹിതരും ഈ വിപ്ലവ പ്രവർത്തനങ്ങളിലും വിമോചന മുന്നേറ്റത്തിന്റെയും ഭാഗമായിരുന്നു എന്ന സത്യം കേരളത്തിലെ ഇസ്രായേൽ അനുകൂലികളായ ക്രിസ്ത്യൻ വിശ്വാസികൾക്ക് ഒരു ഞെട്ടലാകും. ജെറുസലേമിലെ മെൽകൈറ്റ് ആർച്ച് ബിഷപ്പ് റവ. ഹിലാരിയോൻ കപ്പുച്ചിയെ 1974 ഓഗസ്റ്റിൽ ഇസ്രായേൽ സുരക്ഷാ സേന പലസ്തീനിലേക്കുള്ള റാസ് അൽ-നഖുറ ചെക്ക് പോയിൻ്റ് വഴി അനധികൃതമായി ആയുധങ്ങൾ കടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലെ കമാണ്ടോകൾക്ക് വേണ്ടിയാണ് അദ്ദേഹം ആയുധം കടത്താൻ ശ്രമിച്ചത്.
പുരോഹിതരും ഈ വിപ്ലവ പ്രവർത്തനങ്ങളിലും വിമോചന മുന്നേറ്റത്തിന്റെയും ഭാഗമായിരുന്നു എന്ന സത്യം കേരളത്തിലെ ഇസ്രായേൽ അനുകൂലികളായ ക്രിസ്ത്യൻ വിശ്വാസികൾക്ക് ഒരു ഞെട്ടലാകും. ജെറുസലേമിലെ മെൽകൈറ്റ് ആർച്ച് ബിഷപ്പ് റവ. ഹിലാരിയോൻ കപ്പുച്ചിയെ 1974 ഓഗസ്റ്റിൽ ഇസ്രായേൽ സുരക്ഷാ സേന പലസ്തീനിലേക്കുള്ള റാസ് അൽ-നഖുറ ചെക്ക് പോയിൻ്റ് വഴി അനധികൃതമായി ആയുധങ്ങൾ കടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലെ കമാണ്ടോകൾക്ക് വേണ്ടിയാണ് അദ്ദേഹം ആയുധം കടത്താൻ ശ്രമിച്ചത്.

1967-ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിലും ഗാസയിലെ ചില പ്രദേശങ്ങളിലും ഇന്നത്തെ ഇസ്രായേലിന്റെ ഉള്ളിൽ പല ഭാഗങ്ങളിലുമായി പലസ്തീൻ ക്രിസ്ത്യാനികൾ ജീവിക്കുന്നുണ്ട്. ഇസ്രായേലിന്റെ അതിർത്തികൾക്കുള്ളിൽ രണ്ടാം കിട പൗരരായി കഴിയുന്ന ക്രിസ്ത്യാനികളുടെ രാഷ്ട്രീയ ചരിത്രം ശ്രദ്ധേയമാണ്. സയോണിസ്റ്റ് രാഷ്ട്രത്തിനകത്ത് ഒരു സെക്കുലർ പുരോഗമന രാഷ്ട്രീയം സൃഷ്ടിക്കാൻ ക്രിസ്ത്യാനികൾക്ക് കഴിഞ്ഞു. ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മറ്റു പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതൃത്വം വഹിച്ചിരുന്നത് അറബ്, പലസ്തീനി ക്രിസ്ത്യാനികളാണ്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന സാമുവേൽ ഡിവോൺ ‘നമ്മളെ ( ഇസ്രയേലിനെ) ശരിക്കും അംഗീകരിക്കുന്ന അറബികൾ’ എന്ന വിഭാഗത്തിൽ ഏതാനും പലസ്തീൻ ക്രിസ്ത്യാനികളെ മാത്രമേ പരിഗണിക്കാനാവൂ എന്ന് 1959-ൽ പറഞ്ഞിരുന്നു.

ചരിത്രകാരന്മാരായ യോചമാൻ പെരസും നിര യുവാൽ-ഡേവിസും വാദിച്ചത്, അറബ് ന്യൂനപക്ഷത്തിലെ ഏത് വിഭാഗവും ഭരണകൂടത്തോട് കാണിക്കുന്ന വിശ്വസ്തത, തങ്ങളെ ചുറ്റിപ്പറ്റിയുള്ള പുതിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള പ്രായോഗിക അവബോധത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തരം സംരക്ഷിത വിശ്വസ്തതയാണെന്നും ഭരണകൂടത്തോടുള്ള ന്യൂനപക്ഷത്തിന്റെ 'യഥാർത്ഥ' മനോഭാവം ഒരു 'മാസ്ക്ക്' കൊണ്ട് മറയ്ക്കപ്പെടുന്നുവെന്നുമാണ്. പലസ്തീനിയൻ അറബ് ന്യൂനപക്ഷത്തിനുള്ളിലെ സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം പരമ്പരാഗതമായി കടുത്ത അവിശ്വാസത്തോടെയാണ് ഇസ്രായേൽ ഭരണകൂടം വീക്ഷിച്ചത്. അത് അടിസ്ഥാനപരമായി 'റാഡിക്കൽ', 'തീവ്രവാദ', 'പ്രത്യയശാസ്ത്ര' പ്രേരണകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. 1965-ൽ പിളർന്ന് ഇസ്രായേൽ രാഷ്ട്രീയത്തിലെ ആദ്യത്തെ അറബ് ആധിപത്യ പാർട്ടിയായ റാക്ക രൂപീകരിക്കുന്നതിന് മുമ്പ് മാകി എന്ന ഹീബ്രു ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ പലസ്തീൻ അറബ് പ്രവർത്തനത്തോടുള്ള അധികാരികളുടെ മനോഭാവം ഒരു ഉദാഹരണമാണ്. ഈ പാർട്ടികൾ പിന്നീട് മറ്റ് ഇടതുപക്ഷവുമായി ലയിച്ച് ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ പീസ് ആൻഡ് ഇക്വാലിറ്റി (DFPE) എന്നറിയപ്പെടുന്ന ഹദാഷ് മുന്നണി രൂപീകരിക്കുകയുണ്ടായി. 1990-കൾ വരെ, ഹൈഫയിലെയും നസ്രത്തിലെയും പ്രധാന നഗര കേന്ദ്രങ്ങളിൽ നിന്നുള്ള സെക്കുലർ പലസ്തീൻ ക്രിസ്ത്യാനികൾ (പ്രധാനമായും ഗ്രീക്ക് ഓർത്തഡോക്സ് പശ്ചാത്തലമുള്ളവർ) റാക്കയുടെ നേതൃത്വ ഘടനയിൽ ആധിപത്യം പുലർത്തിയിരുന്നു.

ഇസ്രായേലിലെ അറബ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രം കൂടിയായ ഇസ്രയേലിന്റെ ഏക അറബി ദിനപത്രമായ അൽ-ഇത്തിഹാദ്, ഹൈഫയിൽ സ്ഥാപിച്ചത് മൂന്ന് പലസ്തീൻ ക്രിസ്ത്യാനികളാണ്; എമിൽ ഹബീബി, ഫുആദ് നാസർ, എമിൽ ടൂമ എന്നിവർ.
ഇസ്രായേലിലെ അറബ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രം കൂടിയായ ഇസ്രയേലിന്റെ ഏക അറബി ദിനപത്രമായ അൽ-ഇത്തിഹാദ്, ഹൈഫയിൽ സ്ഥാപിച്ചത് മൂന്ന് പലസ്തീൻ ക്രിസ്ത്യാനികളാണ്; എമിൽ ഹബീബി, ഫുആദ് നാസർ, എമിൽ ടൂമ എന്നിവർ.

1948-നും 1959-നും ഇടയിൽ മാകിയുടെ നേതൃത്വ കേഡറിനെ പ്രതിനിധീകരിച്ച പത്ത് പലസ്തീൻ അറബികളിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നു. ഇസ്രയേലിന്റെ ഫസ്റ്റ് നെസെറ്റിൽ (1949-1951) അവർ നേടിയ നാല് സീറ്റുകളിൽ മാകിയെ പ്രതിനിധീകരിക്കുന്ന ഏക പലസ്തീനിയൻ ക്രിസ്ത്യാനിയായി ഹൈഫയിൽ നിന്നുള്ള തൗഫീഖ് ടൗബി മാറി. രണ്ടാം നെസെറ്റിൽ (1951–1955), പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സീറ്റുകളുടെ എണ്ണം ഏഴായി ഉയർന്നപ്പോൾ, എമിൽ ഹബീബി (ഹൈഫയിൽ നിന്നും) രണ്ടാമത്തെ പലസ്തീനിയൻ അറബ്, ക്രിസ്ത്യൻ എംപിയായി ചേർന്നു. അടുത്ത മൂന്ന് നെസെറ്റുകളിൽ (1955 മുതൽ 1965 വരെ) സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ, നാലാം നെസെറ്റിൽ (1959-1961) വെറും നാല് സീറ്റുകളായി വീണപ്പോൾ, ടൗബി തന്റെ സീറ്റ് നിലനിർത്തി. അതുപോലെ, ഇസ്രായേലിലെ അറബ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രം കൂടിയായ ഇസ്രയേലിന്റെ ഏക അറബി ദിനപത്രമായ അൽ-ഇത്തിഹാദ്, ഹൈഫയിൽ സ്ഥാപിച്ചത് മൂന്ന് പലസ്തീൻ ക്രിസ്ത്യാനികളാണ്; എമിൽ ഹബീബി, ഫുആദ് നാസർ, എമിൽ ടൂമ എന്നിവർ.

1967 മുതൽ വെസ്റ്റ് ബാങ്ക് ഇസ്രായേൽ സൈനിക ഭരണത്തിന് കീഴിലാണ്. 1994 മുതൽ, ഈ പ്രദേശം ഇപ്പോഴും ഇസ്രായേലി ഭരണത്തിന് വിധേയമായിരിക്കെ, ചില ഭരണ ചുമതലകൾ പലസ്തീൻ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ജോർദാൻ ഭരണത്തിൻ കീഴിൽ 20 വർഷത്തിനു ശേഷം, ഇസ്രായേൽ അധിനിവേശം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കായി ചില പുതിയ യാഥാർത്ഥ്യങ്ങൾ സൃഷ്ടിച്ചു. ജോർദാനുമായുള്ള സാമൂഹികവും സാമ്പത്തികവുമായ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഇസ്രായേൽ അധികാരികൾ താമസിയാതെ പലസ്തീൻ ഭൂമി കണ്ടുകെട്ടാൻ തുടങ്ങി. യഹൂദ കുടിയേറ്റങ്ങൾക്കും ഇസ്രായേൽ പൗരർക്ക് പ്രയോജനം ചെയ്യുന്ന ബൈപാസ് റോഡുകൾക്കും ഇടം നൽകി. സ്വന്തം വ്യവസായങ്ങളുള്ള പലസ്തീൻ സമ്പദ്‌വ്യവസ്ഥയുടെ ആവിർഭാവത്തെ തടസ്സപ്പെടുത്തുന്നതിനും ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയുടെ വികസനമുരടിപ്പ് ഉറപ്പാക്കുന്നതിനുമായി ഇസ്രായേൽ അധിനിവേശവും സംഘടിപ്പിക്കപ്പെട്ടു.

1948-49 കാലഘട്ടത്തിൽ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് പലസ്തീൻ അറബികൾക്ക് ഇസ്രായേലിലേക്ക് വീണ്ടും പ്രവേശിക്കാനോ അവരുടെ വീടുകളിലേക്ക് മടങ്ങാനോ അവകാശമില്ല. എന്നാൽ ‘Basic Law on Nationality (1952)’ പ്രകാരം ഏതെങ്കിലും യഹൂദ കുടിയേറ്റക്കാരന് അല്ലെങ്കിൽ ഒരു ജൂത കുടിയേറ്റക്കാരന്റെ ബന്ധുവിന് ഉടനടി പൗരത്വം ലഭിക്കും. കൂടാതെ, ഇസ്രായേലി ഭൂമിയെക്കുറിച്ചുള്ള അടിസ്ഥാന നിയമം വഴി രാജ്യത്തെ 90 ശതമാനത്തിലധികം ഭൂമിയും 'സർക്കാർ ഭൂമി' ആണെന്നും ജൂത ജനതയുടെ ദേശീയ വിഭവമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ഈ ഭൂമിയുടെ ഭൂരിഭാഗവും പലസ്തീൻ ജനതയിൽ നിന്ന് അപഹരിച്ചതാണ്. ഇത്തരം നിയമങ്ങൾ കാരണം ചിലിയിലും മറ്റുമുള്ള പലസ്തീൻ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മാതൃഭൂമിയിലേയ്ക്ക് മടങ്ങി വരാൻ സാധ്യമല്ല. ഇനി അഥവാ വരികയാണെങ്കിൽ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വിസ പുതുക്കാനായി തിരിച്ചു ചിലിയിലേയ്ക്ക് പോകണം.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പലസ്തീൻ, അറബ് ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശത്രു ലിക്കുഡ് പാർട്ടി നേതാവും ഇസ്രായേൽ പ്രധാനമന്ത്രിയുമായിരുന്ന ഏരിയൽ  ഷാരോൺ ആണ്. ഏറ്റവും വലിയ സുഹൃത്ത് യാസിർ അറാഫാത്തുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പലസ്തീൻ, അറബ് ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശത്രു ലിക്കുഡ് പാർട്ടി നേതാവും ഇസ്രായേൽ പ്രധാനമന്ത്രിയുമായിരുന്ന ഏരിയൽ ഷാരോൺ ആണ്. ഏറ്റവും വലിയ സുഹൃത്ത് യാസിർ അറാഫാത്തുമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പലസ്തീൻ, അറബ് ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശത്രു ലിക്കുഡ് പാർട്ടി നേതാവും ഇസ്രായേൽ പ്രധാനമന്ത്രിയുമായിരുന്ന ഏരിയൽ ഷാരോൺ ആണ്. ഏറ്റവും വലിയ സുഹൃത്ത് യാസിർ അറാഫാത്തുമായിരുന്നു. ബെത്ലെഹെമിലെ യേശുവിന്റെ ജന്മസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് അറഫാത്ത് എന്നും പ്രത്യേക അതിഥിയായിരുന്നു. രണ്ടാം ഇന്തിഫാദയുടെ പ്രധാന ആശയ ഐക്യദാർഢ്യ കേന്ദ്രങ്ങളിൽ ഒന്ന് ബെത്ലെഹേം ആയിരുന്നു. ലികുഡ് പാർട്ടിയുടെ തീവ്ര സയോണിസ്റ്റ് നയങ്ങൾ ഇസ്രായേലിലെ അറബ്, പലസ്തീൻ ക്രിസ്ത്യാനികൾക്ക് ഏല്പിച്ച ദ്രോഹങ്ങൾ ചെറുതായിരുന്നില്ല. പലസ്തീൻ വിമോചന നീക്കങ്ങളെ ചെറുക്കാൻ എന്ന പേരിൽ ഇസ്രയേലികളെയും പലസ്തീൻകാരെയും വിഭജിക്കാൻ ഒരു മതിൽ പണിയാൻ ഷാരോൺ ഉത്തരവ് നൽകി. ബെത്ലഹേമിന്റെ വടക്കൻ ഭാഗത്തുകൂടി പണിത മതിലിന്റെ പേരിൽ ധാരാളം വീടുകളും ഹോട്ടലുകളും സയോണിസ്റ്റ് ഭരണകൂടം തകർത്തു. അതിൽ മിക്കവാറും വീടുകളും സ്ഥാപനങ്ങളും പലസ്തീൻ ക്രിസ്ത്യാനികളുടേതായിരുന്നു. സാമ്പത്തികമായി വലിയ പ്രഹരമേല്പിക്കുന്നതിന് ഒപ്പം തന്നെ വെസ്റ്റ് ബാങ്കിലെ സയോണിസ്റ്റ് കയ്യേറ്റങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ കൂടിയാണ് മതിൽ പണിതത്. ഏകദേശം എൺപത് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ടായിരുന്ന ഈ ഭാഗത്ത് ഇന്ന് ഏഴോ എട്ടോ സ്ഥാപനങ്ങൾ മാത്രമാണ് ബാക്കി. ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത്, പലസ്തീൻ ക്രിസ്ത്യാനികളുടെ ദുരവസ്ഥയ്ക്ക് ദൃക്സാക്ഷിയായ സൗത്ത് ആഫ്രിക്കൻ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ദി ഗാർഡിയൻ പത്രത്തിൽ ‘Apartheid in the Holy Land’ എന്ന അനുഭവ കുറിപ്പ് എഴുതിയിട്ടുണ്ട്. പലസ്തീൻ ക്രിസ്ത്യാനികൾ നേരിടുന്ന വിവേചനങ്ങൾ അക്കമിട്ടു നിരത്തിയാണ് അദ്ദേഹം ആ കുറിപ്പെഴുതിയത്.

ഇസ്രായേലിൽ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകൾ പാസാക്കുന്ന വിവേചനപരമായ നിയമങ്ങൾക്ക് എതിരെ എന്നും പലസ്തീൻ ക്രിസ്ത്യാനികൾ നിലകൊണ്ടിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. ഒക്ടോബർ ഏഴിന് ശേഷം ഹമാസിനെ ഇല്ലാതാക്കാൻ എന്ന പേരിൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന കൂട്ടകുരുതിയിൽ മരിച്ചവരിൽ ക്രിസ്ത്യാനികളുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നായ വിശുദ്ധ പോർഫ്രിയൂസിന്റെ പേരിലുള്ള ഗാസയിൽ സ്ഥിതി ചെയ്യുന്ന ദേവാലയം ഇസ്രായേൽ അധിനിവേശ സൈന്യം തകർത്തു. പുരോഹിതരും വിശ്വാസികളും കൊല്ലപ്പെട്ടു. ഇവരെല്ലാം തീവ്രവാദികൾ ആയിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് തലച്ചോറിലെ സോഫ്റ്റ്‌വെയർ പ്രശ്നമാണ്. കൈറോസ് പലസ്തീൻ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകളെ കേൾക്കാൻ കേരളത്തിലെ തീവ്രവലതുപക്ഷ ക്രിസ്തുമത വിശ്വാസികൾ ഇനിയെങ്കിലും തയ്യാറാകണം. അധികാരവും ശക്തിയും ഉള്ളവനോട് ചേർന്ന് നിൽക്കാൻ അല്ല മറിച്ച് ശരിയുടെ പക്ഷത്തിനൊപ്പം, മനുഷ്യർക്കൊപ്പം നിൽക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. പാശ്ചാത്യ ലോകത്തെ ക്രിസ്ത്യൻ സയോണിസ്റ്റുകളെ പോലെ ചരിത്രം അറിയാത്ത, വിമോചന ദൈവശാസ്ത്രത്തെ മനസിലാക്കാത്തവരായി കേരളത്തിലെ ക്രിസ്ത്യാനികൾ മാറരുത്. പലസ്തീൻ വിമോചനം എന്നാൽ അത് മാനവികതയാണ്. അതൊരു മതത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് നിരവധി മതങ്ങൾ ഉൾപ്പെടുന്ന ബഹുസ്വരത നിറഞ്ഞ ഒരു ജനതയുടെ അതിജീവനത്തിന്റെ പ്രശ്നമാണ്.

References

1. Dilemmas of Attachment Identity and Belonging among Palestinian Christians By Bård Helge Kårtve

2. Palestinian Christians in Israel State attitudes towards non-Muslims in a Jewish state by Una McGahern

3. The Revival of Palestinian Christianity Developments in Palestinian Theology Elizabeth S. Marteijn PhD Candidate, School of Divinity, Centre for the Study of World Christianity, University of Edinburgh, Edinburgh, UK

4. Arab Christian : A History in the Middle East by Kenneth Cragg

5. Arab Christians in British Mandate Palestine: Communalism and Nationalism, 1917-1948 by Noah Haiduc-Dale

6. Christians in the Arab East : A Political Study by Robert Brenton Betts

7. Palestinian Christians :The Forcible Displacement and Dispossession Continues by Kairos Palestine

8. Apartheid in the Holy Land by Bishop Desmond Tutu

9. രണ്ടാം നക്ബ: തുടർന്നു കൊണ്ടിരിക്കുന്ന സയോണിസ്റ്റ് അധിനിവേശം, ജിനു സഖറിയ ഉമ്മൻ

(ഡൽഹി സർവകലാശാലയിൽ നിന്ന് എം.എ. പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കിയ ലേഖകൻ ഐ.എസ്.എഫ് ദേശീയ കൌൺസിൽ അംഗമാണ്.)

Read: മലയാളി ക്രിസ്ത്യാനികളുടെ ഇസ്രായേൽ പ്രേമം

Read: പലസ്തീൻ എന്ന യാഥാർഥ്യം,
കേരളം എന്ന പ്രതികരണം:

Read: ഹനാൻ അഷ്റാവി: പലസ്തീൻ രണമുഖത്തെ ക്രിസ്ത്യൻ പോരാളി

Comments