മാധ്യമങ്ങള്‍ക്ക് കൊമ്പുണ്ട്
എന്ന നാട്യം തന്നെ അശ്ലീലം
മാധ്യമങ്ങള്‍ക്ക് കൊമ്പുണ്ട് എന്ന നാട്യം തന്നെ അശ്ലീലം
സ്വതന്ത്രമായ ടെലിവിഷന്‍ ചാനലുകള്‍ എല്ലാം ഒന്നുകില്‍ ഇല്ലാതാവുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു കോര്‍പ്പറേറ്റിന്റെയോ മതസംഘടനകളുടേയോ ഒക്കെ ഭാഗമാകുകയോ ഒക്കെ ചെയ്തു. അങ്ങനെയേ ആകാന്‍ കഴിയൂ. കാരണം അത്രയധികം അടിസ്ഥാനസൗകര്യങ്ങള്‍ ആവശ്യമുണ്ട് ഇതിന്, അത്രയധികം മൂലധനം ആവശ്യമുണ്ട്- റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ എൻ.വി. നികേഷ്കുമാർ സംസാരിക്കുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍ : മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
എം. വി. നികേഷ് കുമാര്‍ : മാധ്യമങ്ങള്‍ വിമര്‍ശനത്തിന് അതീതരല്ല. ഒരുപക്ഷേ ക്രൂരമായ വിമര്‍ശനത്തിന് മാധ്യമങ്ങള്‍ വിധേയരാകണമെന്നാണ് എന്റെ അഭിപ്രായം. മാധ്യമങ്ങളുടെ ഉള്ളില്‍ നയരൂപീകരണത്തിന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള എഡിറ്റോറിയല്‍ സമിതികളുണ്ടാകണം. മാധ്യമങ്ങള്‍ക്ക് സ്വന്തം ഓംബുഡ്സ്മാന്‍ ഉണ്ടാവണം. നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്തി നല്‍കാനുള്ള ഔചിത്യം മാധ്യമങ്ങള്‍ കാണിക്കണം. മാധ്യമങ്ങള്‍ക്ക് കൊമ്പൊന്നുമില്ല. കൊമ്പുണ്ട് എന്ന നാട്യം തന്നെ അശ്ലീലമാണ്.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
മാധ്യമങ്ങള്‍ക്ക് ഒരു പൗരന്റെ പ്രിവിലേജ് മാത്രം മതിയാവും. ഉത്തരവാദിത്തമാണെങ്കില്‍ കോടതിയുടേതിന് സമാനവും വളരെ വലുതുമാണ്.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷതയ്ക്ക് ശ്രമിക്കണം മാധ്യമങ്ങള്‍. പക്ഷേ പൊതുവായി ശരിക്കൊപ്പം നില്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. ഈ കാലഘട്ടത്തില്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്. രാഷ്ട്രീയത്തില്‍ സമദൂരമല്ല, ശരിദൂരം തന്നെ മാധ്യമങ്ങള്‍ കാലഘട്ടത്തില്‍ സ്വീകരിക്കണം.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
നിലവില്‍ ദൃശ്യമാധ്യമ ജേണലിസമാണ് ഒന്നാം മാധ്യമം. ഫൂട്ടേജ്, ടെക്സ്റ്റ്അനാലിസിസ് എന്നിവ കൈകാര്യം ചെയ്യാനായില്ല എങ്കില്‍ അതൊരു മാധ്യമമാകുന്നില്ലയെന്നാണ് എന്റെ അഭിപ്രായം. ടി.വിയെന്നൊരു മീഡിയം ഇപ്പോഴില്ല. ഏതു ഫോര്‍മാറ്റിലും മേല്‍പറഞ്ഞ സോഫ്റ്റ്വെയര് കാണാന്‍ കഴിയുമെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. മാറ്റങ്ങള്‍ ഒരിടത്ത് നില്‍ക്കുന്നില്ല, മാറിക്കൊണ്ടേയിരിക്കുകയാണ്. വിപണിക്ക് അനുസരിച്ചാണ് മാറ്റങ്ങള്‍. ഗുണവും ദോഷവുമുണ്ട്. കൂടുതല്‍ ഏത് എന്ന് പ്രേക്ഷകര്‍ വിലയിരുത്തട്ടെ. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരട്ടെ.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
ഇത് ഞാന്‍ ദീര്‍ഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. കോര്‍പ്പറേറ്റുകള്‍ 90കളുടെ തുടക്കത്തില്‍ തുടങ്ങി പിന്നെ എല്ലാ മാധ്യമങ്ങളും പിടിച്ചെടുത്തു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ടെലിവിഷന്‍ ചാനല്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലയെന്ന അവസ്ഥ വന്നു. രാഷ്ട്രീയ പാര്‍ട്ടികളും ചാനലുകള്‍ തുടങ്ങി. മഠങ്ങളും മതസ്ഥാപനങ്ങളും ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങി. ഇന്ന് ഇന്ത്യയില്‍ ആകെ ടെലിവിഷന്‍ ചാനലുകളുടെ എണ്ണമെടുത്താല്‍ അതില്‍ വാര്‍ത്താ ചാനല്‍, പ്രത്യേകിച്ച് ഈ മേഖലയില്‍ നിന്നുവരുന്ന ടെലിവിഷന്‍ ചാനലുകള്‍ മാത്രമേയുള്ളൂവെന്നതാണ് സ്ഥിതി. സ്വതന്ത്രമായ ടെലിവിഷന്‍ ചാനലുകള്‍ എല്ലാം ഒന്നുകില്‍ ഇല്ലാതാവുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു കോര്‍പ്പറേറ്റിന്റെയോ മതസംഘടനകളുടേയോ ഒക്കെ ഭാഗമാകുകയോ ഒക്കെ ചെയ്തു. അങ്ങനെയേ ആകാന്‍ കഴിയൂ. കാരണം
അത്രയധികം അടിസ്ഥാനസൗകര്യങ്ങള്‍ ആവശ്യമുണ്ട് ഇതിന്, അത്രയധികം മൂലധനം ആവശ്യമുണ്ട്. സമാനമായ സ്ഥിതിവിശേഷം തന്നെയാണ് കേരളത്തിലും. അതൊരു ഇന്റര്‍നാഷണല്‍ പാറ്റേണാണ്, നാഷണല്‍ പാറ്റേണാണ്. അതിനനുസരിച്ച് കേരളവും വന്നു എന്നു മാത്രമേയുള്ളൂ. അത് വലിയൊരു അപചയമാണ്, നമ്മളെ സംബന്ധിച്ച്. ആ അപചയം എങ്ങനെ മറികടക്കും എന്നതിന് എന്റെ മുന്നിലിപ്പോള്‍ വഴികളില്ല. എന്തായാലും ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങളെ നോക്കിയാല്‍ നമുക്കത് കാണാന്‍ കഴിയും എന്നത് സത്യമാണ്.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
ദൃശ്യമാധ്യമ രംഗത്ത് ലിംഗനീതിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് എഡിറ്റോറിയല്‍ സ്വാധീനമുണ്ടായിരുന്ന സ്പെയ്സില്‍ സ്ത്രീകളാണ് പലപ്പോഴും മികവ് പുലര്‍ത്തിയിട്ടുള്ളത്. ലിംഗനീതി എന്നതിനപ്പുറത്തേക്ക് സ്ത്രീകള്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ ന്യൂസ് റൂമിലാണ് ഞാന്‍ ഇടപഴകിയിട്ടുള്ളത്. ഇന്ന് ദൃശ്യമാധ്യമ രംഗത്തെ പ്രമുഖ സ്ത്രീ മുഖങ്ങളുടെ സഹപ്രവര്‍ത്തകനായിരുന്നു ഞാന്‍.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
വേതന നിരക്ക് വലിയ മോശമില്ല എന്നതാണ് സ്ഥിതി. കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ട്. ഒരുഭാഗത്ത് കോര്‍പ്പറേറ്റുകളുടെ സ്വാധീനവും മറുഭാഗത്ത് വേതനങ്ങളുടെ അപര്യാപ്തതയും ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടിടത്തും ഒരേപോലെ നീതിപുലര്‍ത്താന്‍ പറ്റണമെന്നില്ല.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
സോഷ്യല്‍ മീഡിയയെ വിനിമയ മാര്‍ഗമാക്കാം എന്നല്ലാതെ വ്യവസ്ഥാപിതമാധ്യങ്ങളൈ അത് സ്വാധീനിക്കേണ്ടതില്ലയെന്നാണ് അഭിപ്രായം.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?
വായന കുറവാണ്. ജോലി പരമായ ആവശ്യത്തിനുള്ള ചില പുസ്തകങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം എന്നതുകൊണ്ടുതന്നെ അതിന് സമയം കണ്ടെത്താന്‍ നോക്കാറുണ്ട്. ഒടുവില്‍ വായിച്ചു പൂര്‍ത്തിയാക്കിയ പുസ്തകം രാമചന്ദ്ര ഗുഹയുടെ India After Gandhiയാണ്. അത് ഞാന്‍ ഒരു ഘട്ടത്തില്‍ വായിക്കാന്‍ ശ്രമിക്കുകയും എവിടെയോ വെച്ച് അവസാനിപ്പിക്കുകയും ചെയ്തതാണ്. അത് വായിച്ച് പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ കഴിഞ്ഞു.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
ദൃശ്യമാധ്യമങ്ങളുടെ നിലനില്‍പ്പ് ഭദ്രമാണ്. ടെക്സ്റ്റ്, വിഷ്വല്‍ അനാലിസിസ് എന്നിവയില്ലാതെ മനുഷ്യരാശിക്ക് എങ്ങനെയാണ് മുന്നോട്ടുപോകാനാവുക. അതിന്റെ മീഡിയം ടി.വിയാണോ ഡസ്‌ക് ടോപ്പാണോ മൊബൈല്‍ ഫോണാണോ... അതെന്തുമായിക്കോട്ടെ, പക്ഷേ ദൃശ്യമാധ്യമം, ബ്രോഡ്കാസ്റ്റിങ്, ഒരു ന്യൂസ് റൂം... അതിന്റെ സാധ്യത അനന്തമാണ്. അതുകൊണ്ടുതന്നെ കോവിഡ് കാലഘട്ടത്തിലാണെങ്കില്‍ പോലും ഒരു അനിവാര്യതയായിരുന്നു ദൃശ്യമാധ്യമങ്ങള്‍. അതിന്റെ നിലനില്‍പ്പിന് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
കെ.ജെ. ജേക്കബ്
Nov 14, 2020
7 Minutes Read
വി. മുസഫര്‍ അഹമ്മദ്
Nov 02, 2020
9 Minutes Read
Seshan
18 Aug 2020, 09:08 PM
Bold comments ,he has the courage to do introspection and effect changes necessary.