കേരളത്തില്‍ ഏറ്റവും ദാരിദ്ര്യമുള്ളത് പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കിടയിലെന്ന് ശാസ്ത്രസാഹിത്യപരിഷത്തിന്റെ കേരള പഠനം 2.0. ഇവര്‍ക്കുപിന്നില്‍ മുസ്‌ലിംകളിലാണ് ദാരിദ്ര്യം കൂടുതല്‍. മുന്നാക്ക ഹിന്ദുക്കളുടെയും മുന്നാക്ക ക്രിസ്ത്യാനികളുടെയും ഇടയിലാണ് ദാരിദ്ര്യം കുറവ്.
2004- നും 2019-നുമിടയിലുള്ള ഒന്നര ദശാബ്ദത്തില്‍കേരളീയ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് രണ്ടാം കേരള പഠനത്തിലുള്ളത്.
പട്ടിക വര്‍ഗക്കാര്‍ ഒഴികെയുള്ള എല്ലാ ഗ്രൂപ്പുകളിലും കഴിഞ്ഞ 15 വര്‍ഷത്തില്‍ Poverty Head Count Ratio (HCR) ഗണ്യമായി കുറഞ്ഞു (ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ജനങ്ങളുടെ അനുപാതം മൊത്തം ജനസംഖ്യയില്‍ എത്രയാണ് എന്ന് കാണിക്കുന്ന റേഷ്യോയാണ് HCR). എന്നാല്‍, പട്ടികവര്‍ഗക്കാരില്‍ HCR 11.3 ശതമാനം കൂടി (പട്ടിക 7.4).

ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള ജില്ല കാസര്‍കോടാണ്. പിന്നെ പാലക്കാടും വയനാടും (പട്ടിക 7.2). സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലാണ് ദാരിദ്ര്യം കൂടുതല്‍. എന്നാല്‍, HCR ഏറ്റവും കുറഞ്ഞതും ഈ മേഖലയിലാണ്; 30.5 ശത്മാനത്തില്‍നിന്ന് 14.1 ശതമാനത്തിലേക്ക് (പട്ടിക 7.3).


‘സീറോ ദാരിദ്ര്യം’
നേടാനാകുന്ന ലക്ഷ്യം
ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കൂടിയാണ് കേരളം. അതായത്, കേരളത്തില്‍ 'സീറോ ദാരിദ്ര്യം' എന്നത് അടുത്ത ഭാവിയില്‍ നേടാനാകുന്ന ഒരു ലക്ഷ്യമായി മാറിയിട്ടുണ്ട്. കാരണം, കേരളത്തില്‍ HCR-നൊപ്പം ദാരിദ്ര്യവിടവും കുറഞ്ഞിട്ടുണ്ട് (പട്ടിക 7.5).
ദാരിദ്ര്യവിടവ് അനുപാതം (Poverty Gap Ratio- PGR) എന്നത് ഉപഭോഗച്ചെലവിന്റെ വിതരണത്തില്‍നിന്ന് ലഭിക്കുന്ന സൂചികയാണ്. ദാരിദ്ര്യരേഖയുടെ ലെവലില്‍നിന്ന് എത്ര കുറവാണ് ഉപഭോഗച്ചെലവ് എന്നത് അളക്കുന്ന സൂചകമാണിത്. 2004- 2019 കാലത്ത് കേരളത്തിന്റെ PGR കുത്തനെ ഇടിഞ്ഞു, പ്രത്യേകിച്ച് ഗ്രാമീണര്‍ക്കിടയില്‍.

ഇടത്തരക്കാരുടെ എണ്ണത്തിൽ
ഭീമമായ വർധന
2004-ലെ കേരള പഠനത്തിനുശേഷം 15 വര്‍ഷത്തിനുള്ളില്‍ സംഭവിച്ച ഏറ്റവും നാടകീയ മാറ്റമായി കേരള പഠനം 2.0 ചൂണ്ടിക്കാണിക്കുന്നത്, സാമ്പത്തിക ഗ്രൂപ്പുകളിലുണ്ടായ ഉയര്‍ന്ന ചലനാത്മകതയാണ് (പട്ടിക 7.6). അതിദരിദ്രര്‍ (EG I), ദരിദ്രര്‍ (EG II) എന്നീ വിഭാഗക്കാര്‍ 59.2, 26,9 ശതമാനം എന്നിങ്ങനെ കുറഞ്ഞു. ഇപ്പോള്‍ 5.6 ശതമാനം അതിദരിദ്ര കുടുംബങ്ങളും 4.9 ശതമാനം വ്യക്തികളും മാത്രമേയുള്ളൂ. എന്നാല്‍, താഴ്ന്ന ഇടത്തരക്കാരും (EG III) ഉയര്‍ന്ന ഇടത്തരക്കാരും (EG IV) യഥാക്രമം 4.7 ശതമാനവും 140.5 ശതമാനവുമായി വളര്‍ന്നു. ഉയര്‍ന്ന ഇടത്തരക്കാരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനവ് (ചിത്രം 7.1).


ദരിദ്രരും ഇടത്തരക്കാരും തമ്മിലുള്ള അനുപാതമാണ് ദാരിദ്ര്യ ഇന്‍ഡെക്‌സ് (Poverty Index). ദാരിദ്ര്യ ഇന്‍ഡെക്‌സ് എല്ലാ ജില്ലകളിലും ഒന്നിനുതാഴെയായത് എടുത്തപറയേണ്ട മാറ്റമായി കേരള പഠനം ചൂണ്ടിക്കാട്ടുന്നു. 0.8 ശതമാനമുള്ള പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇത് കൂടുതലും 0.1 ശതമാനമുള്ള എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ കുറവുമാണ്. ഗ്രാമ- നഗര വ്യത്യാസം) 0.7 ശതമാനത്തില്‍നിന്ന് 0.2 ശതമാനമായി കുറഞ്ഞു. സാമൂഹിക വിഭാഗങ്ങളില്‍ പട്ടികവര്‍ഗത്തില്‍ മാത്രമാണ് ദാരിദ്ര്യ ഇന്‍ഡെക്‌സ് ഒന്നിനു മുകളില്‍, 4.7 ശതമാനം. പട്ടികജാതിക്കാരില്‍ മൂന്നില്‍നിന്ന് ഒന്നിലെത്തി. ഏറ്റവും കുറവ് ദാരിദ്ര്യ ഇന്‍ഡെക്‌സ് മുന്നാക്ക ക്രിസ്ത്യാനികളിലാണ്, പിന്നെ മുന്നാക്ക ഹിന്ദുക്കളിലും.
വിവിധ സാമ്പത്തിക ഗ്രൂപ്പുകള്‍ തമ്മിലുള്ള വരുമാനത്തിന്റെയും ദാരിദ്ര്യത്തിന്റെയും അന്തരത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, പട്ടികവര്‍ഗക്കാര്‍ മാത്രം ഇതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. പൊതുവെ ജീവിതനിലവാരത്തിലുണ്ടായ ഉയര്‍ന്ന ഇവര്‍ക്ക് ബാധകമായിട്ടില്ല.
അതിദരിദ്രരിലെ
2.8 ശതമാനത്തിനും
വെള്ളക്കാർഡ്
റേഷന്‍ കാര്‍ഡുകളുടെ വിതരണം ഒരു ശ്രദ്ധേയ സൂചകമാണ് (പട്ടിക 7.9). 5.8 ശതമാനം വീടുകളില്‍ റേഷന്‍ കാര്‍ഡില്ല. സാമ്പിളില്‍ 8.2 ശതമാനം വീടുകളില്‍ അന്ത്യോദയ സ്‌കീമിന്റെ മഞ്ഞക്കാര്‍ഡാണുള്ളത്. അതിദരിദ്രരിലെ 26.2 ശതമാനം കുടുംബങ്ങള്‍ക്കും ദരിദ്രരിലെ 13.1 ശതമാനം കുടുംബങ്ങള്‍ക്കും മഞ്ഞക്കാര്‍ഡുണ്ട്. താഴ്ന്ന ഇടത്തരക്കാരിലെ 7.5 ശതമാനവും ഉയര്‍ന്ന ഇടത്തരക്കാരിലെ 0.9 ശതമാനവും കുടുംബങ്ങള്‍ ഇതില്‍ പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, യാതൊരു ആനുകൂല്യവുമില്ലാത്ത വെള്ളക്കാര്‍ഡ് അതിദരിദ്രരിലെ 2.8 ശതമാനത്തിനും നല്‍കിയിട്ടുണ്ട് എന്നും കാണാം.

ഭൂമി വിൽപ്പന കല്യാണത്തിനും
ചികിത്സയ്ക്കും കടം വീട്ടാനും
കഴിഞ്ഞ അഞ്ചു വര്‍ഷം വാങ്ങുകയും വില്‍ക്കുകയും ചെയ്ത ഭൂമിയുടെ കണക്ക് പഠനത്തില്‍ ശേഖരിച്ചിരുന്നു. 2004-ല്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്കുള്ള നിരക്ക് കണക്കാക്കിയപ്പോള്‍, ഭൂമി വില്‍പ്പന നടന്നത് 148 കോടിയും വാങ്ങിയത് 143 കോടിയുമായിരുന്നു. 2019-ല്‍ ഇത് യഥാക്രമം 6654 കോടിയും 584 കോടിയുമാണ് (2004-ലെ വിലനിലവാരത്തില്‍ 249 കോടിയും 219 കോടിയും). ഭൂമി വാങ്ങിയതിന്റെയും വിറ്റതിന്റെയും തുക ഏതാണ്ട് ഒത്തുപോകുന്നുണ്ട്.
ഭൂമി വില്‍ക്കുന്നത് പല കാരണങ്ങള്‍ക്കായാണ് (പട്ടിക 7.14). താഴ്ന്ന വരുമാനക്കാരില്‍ ഭൂമി വില്‍ക്കുന്നത് മിക്കവാറും കല്യാണം, കടംവീട്ടല്‍, ചികിത്സാച്ചെലവുകള്‍ തുടങ്ങിയവയ്ക്കാണ്. എന്നാല്‍, ഏറ്റവും ശ്രദ്ധേയം, അതിദരിദ്രരില്‍ ചികിത്സാച്ചെലവിന് ഭൂമി വില്‍ക്കുന്നില്ല എന്നതാണ്. പാവപ്പെട്ടവര്‍ക്കായി ആവിഷ്‌കരിച്ച മെച്ചപ്പെട്ട ചികിത്സാപദ്ധതികളാകാം ഇതിനുകാരണം.

ചെലവ് കഴിഞ്ഞുള്ള വരുമാനത്തിന്റെ കാര്യത്തില്‍ എല്ലാ സാമ്പത്തിക വിഭാഗങ്ങളും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട് (പട്ടിക 7.13). ഏറ്റവും പാവപ്പെട്ടവര്‍ അവരുടെ കമ്മി മിച്ചമായി മാറ്റിയെടുത്തിട്ടുണ്ട്.

READ ALSO: ടി.വി വാർത്ത കാണുന്ന
സ്ത്രീകളുടെയും യുവാക്കളുടെയും
എണ്ണം തുച്ഛം-
പരിഷത്ത് കേരള പഠനം 2.0
മാംസം, മുട്ട ഉപഭോഗം കൂടുന്നു,
സാരിയോട് പ്രിയം കുറയുന്നു,
പർദ്ദ ഉപയോഗത്തിൽ വൻ വർധന-
പരിഷത്ത് കേരള പഠനം 2.0
കേരള ജനസംഖ്യ
അതിവേഗം വാർധക്യത്തിലേക്ക്- പരിഷത്ത് കേരള പഠനം 2.0
സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം
ഇടത്തരക്കാരുടേതാകുന്ന കേരളം, കടത്തിലാക്കുന്ന വിവാഹവും
ചികിത്സാച്ചെലവും:
പരിഷത്ത് കേരള പഠനം 2.0
വീട്ടമ്മമാർ കുറയുന്നു,
വിദ്യാർത്ഥികൾ കൂടുന്നു;
വിവാഹം പ്രാഥമിക ലക്ഷ്യമായ
പെൺകുട്ടികൾ 7.7% മാത്രം;
പരിഷത്ത് കേരള പഠനം 2.0

