Neythe - Dance of the Weaves photo/ Moments by Priyanka

#itfok2025: റിമയുടെ ‘നെയ്ത്ത്’;
എവിടെ നൃത്തം അവസാനിക്കുന്നു,
എവിടെ നൃത്തനാടകം തുടങ്ങുന്നു?

എവിടെയാണ് നൃത്തം അവസാനിക്കുന്നത്, എവിടെയാണ് നൃത്ത നാടകം തുടങ്ങുന്നത് എന്ന, തിയേറ്ററിനെ സംബന്ധിച്ച ചിരസ്ഥായിയായ ഒരു സംവാദമാണ് റിമ കല്ലിങ്കൽ സംവിധാനം ചെയ്ത Neythe - Dance of the Weaves എന്ന നാടകം മുന്നോട്ടുവെക്കുന്നത്. ITFOK 2025-ൽ അവതരിപ്പിച്ച ഈ നാടകത്തെ വിലയിരുത്തുന്നു, പ്രമുഖ നാടകകൃത്തും സാമൂഹ്യശാസ്ത്രജ്ഞനുമായ ഡോ. ഓംകാർ ഭട്കർ.

ണിപ്പുരിലെ ഗോത്ര വിഭാഗങ്ങളുടെ കുടിയൊഴിപ്പിക്കലിന്റെ ദുരന്തം വാക്കുകൾക്കതീതമായി ആവിഷ്‌കരിച്ച, തൂദം വിക്ടർ സംവിധാനം ചെയ്ത 'Aboriginal Cry’, എന്ന നാടകത്തിലൂടെയാണ് ITFOK 25 ആരംഭിച്ചത്. തുടർന്നായിരുന്നു റിമ കല്ലിങ്കലിന്റെ നെയ്‌ത്ത്‌– ഡാൻസ് ഓഫ് ദ വീവ്സ് (Neythe - Dance of the Weaves / Rima Kallingal) എന്ന നാടകം അരങ്ങേറിയത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ചേന്ദമംഗലം നെയ്ത്ത് പാരമ്പര്യത്തിനെക്കുറിച്ചുള്ള നാടകാഖ്യാനമാണിത്. നെയ്ത്തുതൊഴിലാളികളുടെ ജീവിതത്തിലെ ഒരു ദിവസമാണ് പ്രമേയം. ഇതോടൊപ്പം, അസമിൽ നിന്നുള്ള ഷാഹിദുൽ ഹഖിന്റെ 'Chai Garam' എന്ന, ഒരസംബന്ധ രചനയുടെ ഊർജ്ജം പ്രസരിപ്പിക്കുന്ന നാടകവുമുണ്ടായിരുന്നു.

ഈ നാടകങ്ങളിൽ വച്ച് റിമ കല്ലിങ്കലിന്റെ നെയ്ത്ത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു. കാരണം, ഈ നാടകം ചിരസ്ഥായിയായ ഒരു സംവാദത്തെ മുന്നിൽ കൊണ്ടുവരുന്നു: എവിടെയാണ് നൃത്തം അവസാനിക്കുന്നത്, എവിടെയാണ് നൃത്ത നാടകം തുടങ്ങുന്നത്?

#itfok2025: കർണാടിന്റെ ‘ഹയവദന’
നീലം മാൻ സിങ്ങിന്റെ പുതിയ തിയേറ്ററിൽ

അബോറിജിനൽ ക്രൈ, ചായ് ഗരം എന്നീ നാടകങ്ങൾ, തിയേറ്ററിന്റെ സാമ്പ്രദായികതകളെ അതിലംഘിക്കുന്ന മൂവ്‌മെന്റ് തിയേറ്ററിന്റെ പ്രകടനങ്ങളാണ്. എന്നാൽ, നെയ്ത്ത്, നൃത്തത്തിന്റെ പല തലങ്ങളെ അതിസംക്ഷിപ്തമായി തിയേറ്ററിന്റെ ഘടനയുമായി വിളക്കിച്ചേർത്തിരിക്കുന്നു. നാശോന്മുഖമായന്ന 'കാവി മുണ്ട്' പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് 55 മിനിറ്റുള്ള നാടകത്തിലൂടെ റിമ നടത്തുന്നത്. നെയ്ത്തുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ അന്തർലീനമായ പലതരം താളങ്ങൾ സമ്മേളിക്കുന്ന ശരീരചലനങ്ങളിലൂടെ എട്ട് നർത്തകരുടെ പ്രകടനം.

നാശോന്മുഖമായന്ന 'കാവി മുണ്ട്' പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് 55 മിനിറ്റുള്ള നാടകത്തിലൂടെ റിമ  നടത്തുന്നത്. നെയ്ത്തുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ അന്തർലീനമായ പലതരം താളങ്ങൾ സമ്മേളിക്കുന്ന ശരീരചലനങ്ങളിലൂടെ എട്ട് നർത്തകരുടെ പ്രകടനം. Picture Credit/ Moments by Priyanka
നാശോന്മുഖമായന്ന 'കാവി മുണ്ട്' പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് 55 മിനിറ്റുള്ള നാടകത്തിലൂടെ റിമ നടത്തുന്നത്. നെയ്ത്തുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ അന്തർലീനമായ പലതരം താളങ്ങൾ സമ്മേളിക്കുന്ന ശരീരചലനങ്ങളിലൂടെ എട്ട് നർത്തകരുടെ പ്രകടനം. Picture Credit/ Moments by Priyanka

നാടകത്തിന്റെ ആമുഖ വീഡിയോയിൽ നെയ്ത്ത് പ്രക്രിയയുടെ അതിമനോഹരമായ ശബ്ദചിത്രണം ലയണൽ ലിഷോയ് രൂപകൽപന ചെയ്തിരിക്കുന്നു. തറികളുടെ ശബ്ദത്തിനൊപ്പം മനുഷ്യരുടെ അധ്വാനത്തിന്റെ സംഗീതം ഇഴചേർന്ന, ഹൃദയം തൊടുന്ന അനുഭവം. ഈ ശബ്ദവും താളവും ചലനവും നാടകത്തിന്റെ ആത്മാവായി നാം അനുഭവിക്കാൻ തുടങ്ങുന്നു. ശബ്ദം കൊണ്ട് തീർത്ത ഈ കാൻവാസിലേക്ക് നെയ്ത്തിന്റെ പല ഘട്ടങ്ങൾ നർത്തകരുടെ ചലനങ്ങളിലൂടെ പരിഭാഷപ്പെടുത്തുന്നു. warping, shedding, picking, dyeing, drying, beating തുടങ്ങിയ നെയ്ത്ത് പ്രക്രിയകൾ അശ്വിൻ ജോർജിന്റെ അസുലഭമായ കോറിയോഗ്രാഫിക് സീക്വൻസുകളാൽ അതി സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

#itfok2025:
നമ്മൾ എങ്ങനെ ജീവിക്കുന്നു? പൊള്ളുന്ന സ്ത്രീചോദ്യങ്ങളുടെ
‘Body, Teeth and Wig’

നെയ്ത്തിന്റെ അതേ താള- ശബ്ദ വിന്യാസത്തിൽ അലിഞ്ഞുചേർന്ന നർത്തകരുടെ ശരീരങ്ങൾ ഏകതാനതയോടെ ചലിക്കുന്നു, ഒരുതരം വൈകാരികതയുമില്ലാതെ. ശരീരചലനങ്ങളുടെയും നൂലിൽനിന്ന് തുണിയിലേക്കുള്ള സംക്രമണതാളങ്ങളുടെയും വികാരരഹിതമായ ഹാർമണിക്കൊപ്പം, ഈ നാടകം, വൈകാരികമായ അടക്കിപ്പിടിക്കലുകളുടെ അനുസ്യൂതതയിലേക്ക് പ്രേക്ഷകരെ നയിക്കുന്നു. 'ചായ് ഗരം', ‘അബോറിജിനൽ ക്രൈ' എന്നീ നാടകങ്ങളിലേതിൽനിന്ന് തീർത്തും വ്യത്യസ്തമായ അനുഭവമാണിത്. നൃത്തത്തിനും നൃത്തനാടകത്തിനും ഇടയിലുള്ള നിയന്ത്രിത ഇടത്തെക്കുറിച്ച് നിർണായക ചോദ്യമുന്നയിക്കുന്ന വൈരുദ്ധ്യം കൂടിയാണിത്.

നെയ്ത്ത് എന്ന നാടകം അടിസ്ഥാനപരമായി ഒരു നൃത്താവിഷ്‌കാരമാണ്. നാടകത്തിൽ പെർഫോം ചെയ്യുന്നവർ തിയേറ്റർ എക്‌സ്പ്രഷന്റെ വൈകാരിക വൊക്കാബുലറിയെ സംബന്ധിച്ച് അപരിചിതരാണെന്നു പറയാം. അവരുടെ ചലനങ്ങൾ താളാത്മകതയുടെ കാര്യത്തിൽ കൃത്യമാണെങ്കിലും അവയിൽ തിയേറ്റർ ഇമോഷൻ പ്രതിഫലിക്കുന്നില്ല. നർത്തകരുടെ മുഖങ്ങളിൽ കഥാപാത്രങ്ങളുടെ ആന്തരിക ജീവിതം ദൃശ്യമല്ല, ആഖ്യാനത്തിൽ അന്തർലീനമായ അനുതാപം പകരുന്നതിൽ അവർ പരാജയപ്പെടുന്നു. അവർ അവരുടെ വിഷാദം മറച്ചുപിടിക്കുകയായിരുന്നില്ല, ഒരുപക്ഷെ, അത് അവരുടെ ഒരു തെരഞ്ഞെടുപ്പായിരുന്നിരിക്കാം, പൂർണമായും വിച്‌ഛേദിക്കപ്പെട്ടുകൊണ്ടുള്ള ഒരവസ്ഥ.

നെയ്ത്ത് എന്ന നാടകം അടിസ്ഥാനപരമായി ഒരു നൃത്താവിഷ്‌കാരമാണ്. നാടകത്തിൽ പെർഫോം ചെയ്യുന്നവർ തിയേറ്റർ എക്‌സ്പ്രഷന്റെ വൈകാരിക വൊക്കാബുലറിയെ സംബന്ധിച്ച് അപരിചിതരാണെന്നു പറയാം. Picture Credit/ Moments by Priyanka
നെയ്ത്ത് എന്ന നാടകം അടിസ്ഥാനപരമായി ഒരു നൃത്താവിഷ്‌കാരമാണ്. നാടകത്തിൽ പെർഫോം ചെയ്യുന്നവർ തിയേറ്റർ എക്‌സ്പ്രഷന്റെ വൈകാരിക വൊക്കാബുലറിയെ സംബന്ധിച്ച് അപരിചിതരാണെന്നു പറയാം. Picture Credit/ Moments by Priyanka

പെർഫോർമെൻസ് എന്നത് തീർച്ചയായും ഒരു സഞ്ചാരം കൂടിയാണ്, ഒരു ഇമോഷണൽ ഒഡീസി. നെയ്ത്ത്, ആ നിലയ്ക്ക് നിശ്ചലതയുടെ പ്രതിനിധാനമാണ്, കൃത്യതയോടെ ചലിച്ചുകൊണ്ടിരിക്കുന്ന ആ ശരീരങ്ങൾക്ക് സാങ്കേതികത്തികവുണ്ടാകാം. എന്നാൽ, ജൈവാനുഭവത്തിന്റെ ആളിപ്പടരുന്ന ജ്വാല അവയ്ക്ക് നഷ്ടമാകുന്നു. അത്യഗാധമായ ഇമോഷനൽ- പൊളിറ്റിക്കൽ സാന്ദ്രതയുള്ള ചലനമാണ് ഈ നർത്തകരുടേത്. വൈകാരികതയുടെ ആഴമില്ലായ്മ ഇത്തരമൊരു ചലനത്തെ ഉണർത്തിയെടുക്കാൻ പര്യാപ്തമാണ് എന്നും പറയാം: അക്രം ഖാന്റെ ചടുലമായ ഭാഷ ഏറെ വാചാലമാണ്.

പിന ബൗഷിന്റെ ഡാൻസ് തിയേറ്റർ മനുഷ്യാനുഭവങ്ങളുടെ ആഴങ്ങളിലേക്ക് കുതിക്കുന്നതാണ്.

തദ്യൂസ് കാന്തറുടെ തിയററ്റിക്കൽ മെഷീനുകൾ ചരിത്രത്തിന്റെ ഭാരം പേറുന്നവയാണ്, സെർജി പരഞ്ചനോവിന്റെ സിനിമാറ്റിക് കവിത, ആഖ്യാനത്തെ പരാവർത്തനം ചെയ്യുന്നു.

ITFOK 2025: വിസ്മരിക്കപ്പെട്ട കന്നഡ സ്ത്രീനാടകലോകത്തിൻെറ ശബ്ദമാവുന്ന ‘Project Darling’

നെയ്ത്തുമായി ബന്ധപ്പെട്ട മറ്റൊരു ശ്ര​ദ്ധേയ പ്രൊഡക്ഷൻ ഹെലീന വാൽഡ്മാന്റെ ഒരു ദശകം മുമ്പുള്ള Made in Bangladesh' ആണ്. ടെക്‌സ്‌റ്റൈൽ വ്യവസായത്തിൽ മനുഷ്യൻ സമർപ്പിക്കുന്ന അധ്വാനത്തെയും മൂല്യങ്ങളെയും താരതമ്യങ്ങളില്ലാത്തവിധം ആവിഷ്‌കരിക്കുന്ന രചനയാണിത്. ബംഗ്ലാദേശിലെ 12 കഥക് നർത്തകരിലൂടെ അവിടുത്തെ വസ്ത്രവ്യവസായ തൊഴിലാളികൾ നേരിടുന്ന തൊഴിൽ ചൂഷണത്തെക്കുറിച്ചുള്ള രാഷ്ട്രീയ പ്രസ്താവനയാണ് ഈ പ്രൊഡക്ഷൻ. രേഖീയമല്ലാത്ത കഥപറച്ചിൽ രീതിയാണിതിന്. ഹെലീന അവതരിപ്പിക്കുന്ന നർത്തകരുടെ വൈകാരികത, അവരുടെ ആഖ്യാനത്തിന്റെ ചടുലത എല്ലാം ചേർന്ന് ഈ രചനയെ ആഴത്തിലുള്ള ഒരനുഭവമാക്കി മാറ്റുന്നു.


എന്നാൽ, നെയ്ത്ത് അതിന്റെ ദൃശ്യാത്മകതയിൽ ആകർഷകമാണെങ്കിലും വൈകാരിക വിനിമയം പകരുന്നതിൽ പരാജയപ്പെടുന്നു. അതിന്റെ ആഖ്യാനം വിദൂരത്തായി നിൽക്കുന്നു, അതിലെ നർത്തകരുടെ ഊർജ്ജത്തിന് ചടുലത നഷ്ടമാകുന്നു, അതിന്റെ വൈകാരിക സത്ത അസ്പർശ്യമായി അവശേഷിക്കുന്നു.

വൈരുദ്ധ്യമെന്നു പറയട്ടെ, പ്രകടനത്തേക്കാൾ സവിശേഷമായി നാടകത്തിലെ പ്രോപ്പർട്ടികൾ മാറുന്നു. ഒരു കലാസൃഷ്ടിയെന്ന നിലയ്ക്കുള്ള രൂപകൽപ്പനയുടെ കാര്യത്തിൽ അത് മികച്ച സംഭാവനയേകുന്നു. ദൃശ്യചാരുതയാർന്ന അവസാന നിമിഷം, തൊട്ടുമുമ്പുള്ള പത്തു മിനിറ്റിലേതിന്റെ തീർത്തും വിരുദ്ധ നിലയിലാണ്. നെയ്ത്തിന്റെ പ്രമേയപരമായ ത്രഡ് അഴിഞ്ഞുവീഴുകയും പൂർണമായും നൃത്തകേന്ദ്രിതമായ ടാബ്ലോയിലേക്ക് നാടകം ചുരുങ്ങുകയും ചെയ്യുന്നു.

ദൃശ്യചാരുതയാർന്ന അവസാന നിമിഷം, തൊട്ടുമുമ്പുള്ള പത്തു മിനിറ്റിലേതിന്റെ തീർത്തും വിരുദ്ധ നിലയിലാണ്. നെയ്ത്തിന്റെ പ്രമേയപരമായ ത്രഡ് അഴിഞ്ഞുവീഴുകയും പൂർണമായും നൃത്തകേന്ദ്രിതമായ ടാബ്ലോയിലേക്ക് നാടകം ചുരുങ്ങുകയും ചെയ്യുന്നു. Picture Credit/ Moments by Priyanka
ദൃശ്യചാരുതയാർന്ന അവസാന നിമിഷം, തൊട്ടുമുമ്പുള്ള പത്തു മിനിറ്റിലേതിന്റെ തീർത്തും വിരുദ്ധ നിലയിലാണ്. നെയ്ത്തിന്റെ പ്രമേയപരമായ ത്രഡ് അഴിഞ്ഞുവീഴുകയും പൂർണമായും നൃത്തകേന്ദ്രിതമായ ടാബ്ലോയിലേക്ക് നാടകം ചുരുങ്ങുകയും ചെയ്യുന്നു. Picture Credit/ Moments by Priyanka

സവിശേഷമായ കാവി മുണ്ട് കോസ്റ്റ്യൂം, കാഴ്ചയെ ആകർഷിക്കുമെങ്കിലും, അന്തിമമായി അത് ശ്രദ്ധ തിരിച്ചുവിടുന്ന ഒന്നായി മാറുന്നു. അതിന്റെ സങ്കീർണമായ വിശദാംശങ്ങൾ ആഖ്യാനത്തിന്റെ ലാളിത്യത്തിനുമേൽ ഒരാവരണമായി വീഴുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മിനിമലിസം കലാസൃഷ്ടിയെ കൂടുതൽ അർഥവത്താക്കുമായിരുന്നുവെന്നു തോന്നി. എങ്കിലും, നൃത്തത്തിനും നൃത്ത നാടകത്തിനുമിടയിലുള്ള പരിമിതമായ ഇടത്തെ കൂടുതൽ ആഴത്തിൽ ഖനനം ചെയ്‌തെടുക്കാനുള്ള ഒരു രാസത്വരകമായി നെയ്ത്ത് എന്ന നാടകത്തിന് സഞ്ചരിക്കാൻ കഴിയും.

ITFOK 2025: ‘Poor Liza’,
റഷ്യയിൽ ഇപ്പോഴും നാടകമുണ്ടോ?

ITFOK 2025-ന്റെ പ്രമേയം 'Cultures of Resistance' ആയിരുന്നു. വാൾഡ് മാന്റെ 'Theatres of Ressistance' എന്ന രചന ഈ പ്രമേയവുമായി ആകസ്മികമായ സാമ്യം പുലർത്തുന്നതായി മാറി.

നെയ്ത്ത്: ഡാൻസ് ഓഫ് ദ വീവ്സ്
(Neythe - Dance of the Weaves)

അവതരണം: മാമാങ്കം ഡാൻസ് കമ്പനി, എറണാകുളം/ 55മിനിറ്റ്
സംവിധാനം: റിമ കല്ലിങ്കൽ
കോറിയോഗ്രഫി: അശ്വിൻ ജോർജ്
സംഗീതം: ലിയനൽ ലിഷോയ്
അഭിനേതാക്കൾ: റിമ കല്ലിങ്കൽ, അലോഷി അമൽ, മൃദുൽ സി.എം., ഗ്രീഷ്മ നരേന്ദ്രൻ, ഗോപിക മഞ്ജുഷ, അനുശ്രീ പി.എസ്., അമൃതശ്രീ ഓമനക്കുട്ടൻസ്, പൂജിത മേനോൻ, ശ്രീകാന്തൻ നായർ, ഗ്രീഷ്മ ബാബു.

നാടക തിരഞ്ഞെടുപ്പിലെ പാളിച്ചകൾ തിരുത്തപ്പെടണം, ITFOKന്റെ നിലവാരം ഉയരേണ്ടതുണ്ട്

#itfok2025:
POOR LIZA ചോദിക്കുന്നു,
പ്രണയം എത്രത്തോളം സമകാലികമാണ്?

Picture Credit/ Moments by Priyanka
Picture Credit/ Moments by Priyanka
Picture Credit/ Moments by Priyanka
Picture Credit/ Moments by Priyanka

Summary: Rima Kallingal's play neythe which performed at ITFOK 2025 explores dramatization of the Chendamangalam weaving tradition. Omkar Bhatkar writes a review.


ഡോ. ഓംകാർ ഭട്കർ

മുംബൈ കേന്ദീകരിച്ച് പ്രവർത്തികുന്ന നാടകകാരനും അധ്യാപകനും. സ്വതന്ത്ര ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കുന്നു. ഒരു ദശാബ്ദമായി സിനിമയും സൗന്ദര്യശാസ്ത്രവും പഠിപ്പിക്കുകയും നാടകപ്രവർത്തനങ്ങളിലും കവിതയിലും സിനിമയിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. മെറ്റമോർഫോസിസ് തിയറ്റർ ആന്റ് ഫിലിംസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും സെന്റ് ആൻഡ്രൂസ് സെന്റർ ഫോർ ഫിലോസഫി ആന്റ് പെർഫോമിങ് ആർട്സിന്റെ സഹസ്ഥാപകനുമാണ്).

Comments