സാക്കിർ ഹുസൈൻ

ചിത്രകാരൻ, ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബിരുദാനന്തര ബിരുദം. Fragments from the devastated land എന്ന പേരിൽ ആദ്യത്തെ ഏകാങ്ക പ്രദർശനം 1997-ൽ ദ്രാവീഡിയ ആർട്ട് ഗാലറി മട്ടാഞ്ചേരിയിൽ. 2008-ൽ Return of the unholy എന്ന പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലും വിദേശങ്ങളിലുമായി അനവധി ഗ്രൂപ്പ് എക്സിബിഷനുകളിൽ പങ്കെടുത്തു. ക്രൊയേഷ്യയിലെ ലാപിഡൊരിയം മ്യൂസിയം, സ്വിറ്റ്സർലൻഡിലെ കുൺസ്റ്റെഡപോട്ട് ആർട്ട് റെസിഡൻസി, വിയന്നയിലെ ഗാലറി ക്രിൻ സിംഗർ, ലാത്വിയ എന്നിവിടങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.