ആരോഗ്യത്തിന്റെ
രാഗസമന്വയം

ഡോ. ബി. ജയകൃഷ്ണൻ രചിച്ച “Harmony of Health” എന്ന പുസ്തകം ആരോഗ്യബോധവൽക്കരണത്തിനും ജീവിതശൈലീമാറ്റങ്ങൾക്കും വേണ്ടിയുള്ള വിശ്വസനീയവും സൗഹൃദപരവുമായ ഒരു വഴികാട്ടിയാണ്: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സജികുമാർ ജെ. എഴുതിയ പുസ്തക റിവ്യു.

ലോകത്ത് അനുദിനം വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളിലൊന്നായ പ്രമേഹം, നമ്മുടെ ശരീരത്തിന്റെ പ്രധാന ഊർജ്ജസ്രോതസ്സായ അന്നജത്തെ പ്രശ്നവൽക്കരിക്കുന്നു. പ്രമേഹം ശരിയായി നിയന്ത്രിക്കാതിരുന്നാൽ അത് ഹൃദയം, വൃക്ക, കണ്ണ്, നാഡികൾ, രക്തക്കുഴൽ എന്നീ പ്രധാനാവയവങ്ങളെ മൗനമായി ബാധിച്ചുകൊണ്ട് ദീർഘകാല സങ്കീർണ്ണതകൾ ഉണ്ടാക്കാം.

ശരീരത്തിന്റെ പ്രധാന മെറ്റബോളിക് എഞ്ചിനായ കരൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽനിന്ന് തുടങ്ങി, വിഷവസ്തുക്കൾ നിഷ്ക്രിയമാക്കുകയും പോഷകങ്ങൾ ഉപയോഗ്യമാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന അനേകം നിർണായക പ്രവർത്തനങ്ങൾ ദിവസേന നിർവഹിക്കുന്നു. ഇന്ന് പ്രമേഹരോഗികളിൽ പതിവായി കണ്ടുവരുന്ന ഫാറ്റി ലിവർ പോലുള്ള കരൾ പ്രശ്നങ്ങൾ പ്രമേഹത്തെ കൂടുതൽ വഷളാക്കുന്നുവെന്നതാണ് വാസ്തവം.

ശരീരത്തിന്റെ പ്രധാന മെറ്റബോളിക് എഞ്ചിനായ കരൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽനിന്ന് തുടങ്ങി, വിഷവസ്തുക്കൾ നിഷ്ക്രിയമാക്കുകയും പോഷകങ്ങൾ ഉപയോഗ്യമാക്കുകയും ദഹനത്തെ സഹായിക്കുകയും  ചെയ്യുന്ന അനേകം നിർണായക പ്രവർത്തനങ്ങൾ ദിവസേന നിർവഹിക്കുന്നു.
ശരീരത്തിന്റെ പ്രധാന മെറ്റബോളിക് എഞ്ചിനായ കരൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽനിന്ന് തുടങ്ങി, വിഷവസ്തുക്കൾ നിഷ്ക്രിയമാക്കുകയും പോഷകങ്ങൾ ഉപയോഗ്യമാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന അനേകം നിർണായക പ്രവർത്തനങ്ങൾ ദിവസേന നിർവഹിക്കുന്നു.

അതിനാൽ പ്രമേഹവും കരൾ ആരോഗ്യവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുകയും, ഭക്ഷണം, വ്യായാമം, മാനസിക ആരോഗ്യം, കരൾശുദ്ധീ എന്നിവയടങ്ങിയ സമഗ്ര ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നത് ദീർഘകാലാരോഗ്യത്തിന് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഡോ. ബി. ജയകൃഷ്ണൻ രചിച്ച “Harmony of Health” എന്ന പുസ്തകം ആരോഗ്യബോധവൽക്കരണത്തിനും ജീവിതശൈലി മാറ്റങ്ങൾക്ക് വേണ്ടിയുള്ള വിശ്വസനീയവും സൗഹൃദപരവുമായ ഒരു വഴികാട്ടിയായി മാറുന്നത്.

അവതരണശൈലി

ആമുഖം മുതൽ തന്നെ പുസ്തകത്തിന്റെ ലക്ഷ്യം ലളിതമായും വ്യക്തമായും ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നുണ്ട്: പ്രമേഹനിയന്ത്രണത്തിനും കരൾആരോഗ്യത്തിനും വേണ്ട ശാസ്ത്രീയ വിവരങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ നൽകുന്നതാണ് പുസ്തകത്തിൻ്റെ ലക്ഷ്യം. വായനക്കാർക്ക് ഒരു വൈദ്യസുഹൃത്ത് സമീപത്തുനിന്ന് കരുതലോടെ വഴികാട്ടുന്നതുപോലുള്ള ഒരു അനുഭവം ലഭിക്കുന്നു.

ഘടനയും ഉള്ളടക്കവും വളരെ യുക്തിസഹമായും ക്രമബദ്ധമായും ക്രമീകരിച്ചിരി ക്കുന്നു.. പ്രമേഹത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ഇൻസുലിൻ പ്രതിരോധം, ഭക്ഷണക്രമം, പ്രമേഹ നിയന്ത്രണം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയുടെ പങ്ക് എന്നിങ്ങനെയുള്ള വിഷയങ്ങൾ സുതാര്യമായി വിശദീകരിക്കുന്നതാണ് ആദ്യ ഭാഗം. തുടർന്ന് കരൾ ആരോഗ്യം, രക്തശുദ്ധീകരണം, ഫാറ്റി ലിവർ, കരൾ പുനരുജ്ജീവനം എന്നിവയെക്കുറിച്ചുള്ള അറിവിലേക്ക് യാഥാർഥ്യബോധമുള്ള സന്ദേശങ്ങളോടെയാണ് പുസ്തകം മുന്നേറുന്നത്. ഉപാപചയ പ്രവർത്തനങ്ങളുടെ പരസ്പരബന്ധം വായനക്കാരന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.

ചെറിയ ഖണ്ഡികകൾ, പ്രചോദനാത്മക വിശദീകരണങ്ങൾ, വ്യക്തമായ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് ക്രമമായ അവതരണരീതിയാണ് ഗ്രന്ഥകാരൻ അവലംബിച്ചിരിക്കുന്നത്.. പരിമിതമായ വൈദ്യവിജ്ഞാനമുള്ളവർക്ക് പോലും മനസ്സിലാക്കാൻ എളുപ്പമാക്കുന്ന ശൈലിയാണിത്.

എന്തുകൊണ്ട് ഈ പുസ്തകം
പ്രസക്തമാകുന്നു?

1.പ്രമേഹത്തെക്കുറിച്ചുള്ള ലളിതവും സമഗ്രവുമായ വിശദീകരണം:

പ്രമേഹത്തിന്റെ ജൈവശാസ്ത്രം മുതൽ അത് ഉണ്ടാക്കുന്ന ദീർഘകാല സങ്കീർണ്ണതകൾ വരെ പുസ്തകം വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു. പ്രാരംഭ പ്രമേഹാവസ്ഥ (പ്രീ-ഡയബറ്റിസ് ), ജീവിതശൈലീരോഗങ്ങൾ തുടങ്ങിയ ആശയങ്ങൾക്കും നല്ല പ്രാധാന്യം കൊടുത്തിരിക്കുന്നു.

2.ജീവിതശൈലിയുടെ പ്രസക്തി:

ഭക്ഷണം, വ്യായാമം, ധാരാളം വെള്ളം കുടിക്കുക, ഉറക്കം, മാനസികാരോഗ്യം, സമ്മർദ്ദനിയന്ത്രണം, കരൾ ആരോഗ്യം എന്നിവയെല്ലാം കൂട്ടിച്ചേർന്നാലേ യഥാർഥ ആരോഗ്യസംരക്ഷണം യാഥാർഥ്യമാകൂ എന്നും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. പ്രതിദിനം ചെറിയൊരു മാറ്റം കൊണ്ടുവന്ന് വലിയൊരു നേട്ടം കൈവരിക്കുക എന്ന ആശയം പുസ്തകത്തിലുട നീളം നേരിയൊരു താളമായി നിലനിൽക്കുന്നു. ആരോഗ്യത്തിന് ദൈനംദിന അച്ചടക്കം ആവശ്യമാണെന്ന് രചയിതാവ് ശക്തമായി വിശ്വസിക്കുന്നു. അത് ഈ വരികളിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നു:

“നമുക്ക് കൈകോർക്കാം... എല്ലാ ദിവസവും മെച്ചപ്പെട്ട ആരോഗ്യത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്താം".

3. പ്രചോദനാത്മകമായ ശൈലി:

പ്രാവർത്തികമാക്കാൻ പ്രയാസമായ നിർദ്ദേശങ്ങളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും ഇല്ലാതെ പ്രചോദനാത്മകവും ആത്മാർഥവുമായ ഭാഷയിലാണ് എഴുത്ത്. ഇത് മാറ്റത്തെ ഭയപ്പെടുന്നവർക്കും മാറ്റം ആഗ്രഹിക്കുന്നവർക്കും വലിയ ആശ്വാസം നൽകുന്നു.

4. പ്രായോഗിക നിർദ്ദേശങ്ങൾ:

കേവലം സിദ്ധാന്തങ്ങൾക്കുപകരം പ്രായോഗിക ഉപദേശങ്ങളാണ് ഈ പുസ്തകം നൽകുന്നത്. ദൈനംദിന ഭക്ഷണം, ഉപാപചയ ഉത്തേജനം, വിഷവിമുക്തമാക്കൽ ആശയങ്ങൾ, ജീവിതശൈലി നുറുങ്ങുകൾ എന്നിങ്ങനെ ലളിതമായ ഘടകങ്ങളായി വിശദീകരണങ്ങൾ വിഭജിച്ചിരിക്കുന്നു. ഈ പ്രായോഗിക നിർദ്ദേശങ്ങൾ വായനക്കാർക്ക് ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയും.

കരൾ ശുദ്ധീകരണം (Detoxification) എന്ന ആശയം പുസ്തകത്തിൽ:

ഉപാപചയ പ്രവർത്തനത്തിൽ കരളിന്റെ പങ്ക്, പതിവായ കരൾ ശുദ്ധീകരണത്തിന്റെ ആവശ്യകത, കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഭക്ഷണങ്ങളും ശീലങ്ങളും, ഫാറ്റി ലിവർ രോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം എന്നിവയെ ലളിതമായി പ്രതിപാദിക്കുന്നു. മെറ്റബോളിക് സിൻഡ്രോം എന്ന അവസ്ഥ പലപ്പോഴും പ്രമേഹവും കരൾ പ്രവർത്തനന്യൂനതയും കൊണ്ട് പ്രകടമാകുന്നതിനാൽ ഈ ഉൾക്കാഴ്ചകൾ പ്രസക്തമാണ്.

കരൾ ആരോഗ്യം സംബന്ധിച്ച ഭാഗം ശാസ്ത്രീയമായ അറിവും ജനപ്രിയമായ നിർദ്ദേശങ്ങളും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ പാലിക്കുന്നു. കരൾ ശുദ്ധീകരണം (Detoxification) എന്ന ആശയം തെറ്റിദ്ധാരണകൾ നിറഞ്ഞ ഒരു മേഖലയായിരിക്കുമ്പോഴും, പുസ്തകം അതിനെ യുക്തിപരവും സുരക്ഷിതവുമായ രീതിയിൽ അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്.

ഭാഷയും വായനാനുഭവവും

പുസ്തകത്തിന്റെ ഭാഷ സൗഹൃദപരവും സംഭാഷണാത്മകവും ഒഴുക്കുള്ളതുമാണ്. രചയിതാവ് പലപ്പോഴും പ്രചോദനാത്മകമായ ശൈലികൾ ഉപയോഗിക്കുന്നു, ഇത് പുസ്തകത്തെ ഒരു വൈദ്യ പാഠപുസ്തകത്തേക്കാൾ ഒരു വ്യക്തിഗത പരിശീലന സെഷൻ പോലെ തോന്നിപ്പിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ പേടിയോടെ വായിക്കുന്നവരെ ഈ സമീപനം വളരെയധികം സഹായിക്കും.

പ്രാധാന്യമുള്ള കുറച്ച് ശാസ്ത്രീയ ഉദ്ധരണികൾ, ചെറിയ വ്യക്തിഗത അനുഭവങ്ങൾ, ലളിതമായ ചിത്രങ്ങളും ചാർട്ടുകളും കൂടി ചേർത്തിരുന്നുവെങ്കിൽ ഈ പുസ്തകത്തിന്റെ പ്രായോഗിക വശം കുറച്ചുകൂടി സമ്പന്നമായേനേ എന്നൊരു നസ്യം കൂടി പറയട്ടെ.

“Harmony of Health” എന്ന ഗ്രന്ഥം വൈദ്യശാസ്ത്ര പരിജ്ഞാനത്തിനും ദൈനംദിന ജീവിതത്തിനും ഇടയിലുള്ള വിടവ് നികത്തുന്ന, നന്നായി എഴുതപ്പെട്ടതും വിജ്ഞാനപ്രദവുമായ ഒരു പുസ്തകമാണ്.. വായനക്കാരെ ബോധവൽക്കരിക്കുന്നതിൽ മാത്രമല്ല, സ്ഥിരമായ ജീവിതശൈലിമാറ്റങ്ങളിലൂടെ അവരുടെ ആരോഗ്യം നിയന്ത്രിക്കാൻ അവരെ പ്രചോദിപ്പിക്കുന്നതിലും ഇത് വിജയിക്കുന്നു. പ്രമേഹം ഉള്ളവർ, പ്രാരംഭപ്രമേഹ വ്യക്തികൾ, കരൾ ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ ആരോഗ്യകരമായ ജീവിതം നയിക്കണമെന്നു വിചാരിക്കുന്ന ആർക്കും ഈ പുസ്തകം ഒരു വിശ്വസനീയതയും കരുതലോടെയുള്ള വഴികാട്ടിയുമാണ്.

ജീവിതശൈലീമാറ്റങ്ങൾ ഭയപ്പെടുത്തുന്നതല്ല മറിച്ച് അവയെ ശരിയായി പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ അതൊരു ആരോഗ്യത്തിന്റെ സംഗീതസാന്ദ്രമായ യാത്ര ആകാമെന്ന് ഈ പുസ്തകം ഉറപ്പിച്ചു പറയുന്നു.

READ: റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

Comments