സെറിബ്രൽ പാൾസി

മരുന്നു കൊടുത്തുകൊണ്ട് പരിപൂർണ്ണമായി ഭേദമാക്കാൻ കഴിയുന്ന ഒരു രോഗാവസ്​ഥയല്ല Cerebral palsy. എന്നാൽ ഫലപ്രദമായ പുനരധിവാസ ചികിത്സയിലൂടെ കുട്ടിയുടെ കഴിവുകൾ വലിയൊരളവുവരെ വീണ്ടെടുക്കാനും താരതമ്യേന സാധാരണജീവിതം നയിക്കാൻ കുട്ടിയെ പ്രാപ്തനാക്കാനും സാധിക്കും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഷഹദാദ് കെ എഴുതിയ ലേഖനം.

എന്താണ് സെറിബ്രൽ പാൾസി?

പ്രസവസമയത്തോ ഗർഭധാരണസമയത്തോ കുഞ്ഞിന്റെ തലച്ചോറിന് സംഭവിക്കുന്ന ക്ഷതമാണ് CP- യുടെ (Cerebral palsy) കാരണം എന്ന് പൊതുവേ പറയാം. ഇത് കുഞ്ഞിന്റെ ചലനശേഷി, കൈയുടെ പ്രവർത്തനം, ബാലൻസ്​, സംസാരം, ബുദ്ധിശക്തി തുടങ്ങി പല കഴിവുകളേയും ബാധിച്ചേക്കാം. ചില കുട്ടികളിൽ അപസ്​മാരവും ഇതിന്റെ കൂടെ കാണപ്പെടാറുണ്ട്.

CP എങ്ങനെ കണ്ടെത്താം?.

CP നേരത്തെ തന്നെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. പലപ്പോഴും കുട്ടി നടക്കാൻ വൈകുമ്പോൾ മാത്രമാണ് അച്ഛനമ്മമാർ വൈദ്യസഹായം തേടുന്നത്. ഒരുപാട് സമയം നഷ്ടമാവാൻ ഇത് കാരണമാവുന്നു. പ്രസവത്തിനുടനെതന്നെ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള പരിശോധനാരീതികൾ (early detection techniques)) ലഭ്യമാണ്. ഇത് എല്ലാ കുട്ടികൾക്കും ചെയ്യുന്നതിലൂടെ CP നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും.

CP -യ്ക്ക് ചികിത്സയു​​ണ്ടോ?

ഒരു മരുന്നു കൊടുത്തുകൊണ്ട് പരിപൂർണ്ണമായി ഭേദമാക്കാൻ കഴിയുന്ന ഒരു രോഗാവസ്​ഥയല്ല CP. എന്നാൽ ഫലപ്രദമായ rehabilitation (പുനരധിവാസ ചികിത്സ)യിലൂടെ CP ബാധിതനായ കുട്ടിയുടെ കഴിവുകൾ വലിയൊരളവുവരെ വീണ്ടെടുക്കാനും താരതമ്യേന സാധാരണജീവിതം നയിക്കാൻ കുട്ടിയെ പ്രാപ്തനാക്കാനും സാധിക്കും.

മരുന്നുകൾ ഒട്ടും ആവശ്യമില്ല എന്നാണോ?

അല്ല. പലരീതിയിലുള്ള മരുന്നുകളും CP ബാധിതരായ കുട്ടികൾക്ക് ആവശ്യമായി വരും. അമിതമായ പേശീബലം (spasicity) കുറയ്ക്കാനുള്ള മരുന്നുകൾ, അപസ്​മാരത്തിനുള്ള മരുന്നുകൾ എന്നിവ ഉദാഹരണം. ഇവയിൽ പലതും ദീർഘകാലത്തേക്ക് കഴിക്കേണ്ടവയാണ്. ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്.

എന്താണ് റിഹാബിലിറ്റേഷൻ?
(പുനരധിവാസ ചികിത്സ)

കുട്ടിയുടെ ശാരീരികവും ബുദ്ധിപരവുമായ കഴിവുകളെ കഴിയുന്നത്ര വീണ്ടെടുക്കാനാവശ്യമായ ചികിത്സ എന്ന് ചുരുക്കി പറയാം. വ്യായാമ ചികിത്സയായ ഫിസിയോ തെറാപ്പി, വിവിധ കഴിവുകളിൽ പരിശീലനം നൽകുന്ന occupational therapy, speech therapy, cognitive training, swallow therapy എന്നിയെല്ലാം ഇതിന്റെ ഭാഗമാണ്. ഫിസിയാട്രിസ്റ്റ് (PMR വിദഗ്ദ്ധനായ ഡോക്ടർ), ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്​പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്​പെഷൽ എഡ്യുക്കേറ്റർ എന്നിവരെല്ലാം അടങ്ങിയ ഒരു ടീം ഇതിനായി ആവശ്യമാണ്.

CP-യ്ക്ക് സർജറി ആവശ്യമാണോ?

പല കുട്ടികൾക്കും അവരുടെ ചലനശേഷി മെച്ചപ്പെടുത്താനും മറ്റുമായി ശസ്​ത്രക്രിയകൾ ആവശ്യമായി വരും. ഇത് കൃത്യസമയത്ത് ചെയ്യുക എന്നത് അതിപ്രധാനമാണ്. ഈ മേഖലയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാണ് ശസ്​ത്രക്രിയകൾ ചെയ്യേത്.

എന്താണ് Orthosis?

കുട്ടികളുടെ ചലനശേഷി മെച്ചപ്പെടുത്താനായി കാലുകളിലും ചിലപ്പോൾ കൈകളിലും പ്രത്യേക ഉപകരണങ്ങൾ ധരിക്കേതായി വരും. ഇതിന് ഓർത്തോസിക് എന്നാണ് പേര്. AFO (Ankle Foot orthesis) തുടങ്ങിയവ ഉദാഹരണങ്ങളാണ്.

Assistive technology- യുടെ പ്രാധാന്യം

CP ബാധിതരായ കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ AT അഥവാ അസിസ്റ്റീവ് ടെക്നോളജി വലിയ പങ്ക് വഹിക്കുന്നുണ്ട്. കണ്ണുകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന കമ്പ്യൂട്ടറുകൾപോലെയുള്ള സംവിധാനങ്ങൾ പൂർണ്ണമായും ശയ്യാവലംബരായ കുട്ടികളെ പോലും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പര്യാപ്തരാക്കുന്നു. അവരാരെക്കാളും പിറകിലല്ല എന്ന തിരിച്ചറിവ് CP ബാധിച്ച കുഞ്ഞുങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. ഭൂരിഭാഗം CP ബാധിതർക്കും വിദ്യാഭ്യാസ മേഖലകളിൽ മുന്നേറാനും ഉന്നത ജീവിതവിജയം കൈവരിക്കാനും യാതൊരു തടസ്സവുമില്ല. അവരെ അതിനു പര്യാപ്തരാക്കുന്ന കൃത്യമായ rehabilitationലഭിക്കണം എന്നുമാത്രം. അവരെ ഉൾക്കൊള്ളാനുള്ള മനോഭാവം സമൂഹത്തിന് ഉണ്ടാകുകയും വേണം. ഇവർക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കൃത്യസമയത്തുതന്നെ മെഡിക്കൽ ബോർഡിൽ ഹാജരായി Medical Certificate നേടാനും ശ്രദ്ധിക്കണം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

പേശീബലം കൂടുതലുള്ള (spasicity) കുടുതലുള്ള കുട്ടികൾക്ക് ഇടുപ്പെല്ലുകൾ തെന്നിപ്പോവാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ ഇടുപ്പിന്റെ x-ray അടക്കമുള്ള പരിശോധനകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ ചെയ്യണം.

ചികിത്സയുടെ തിരക്കിനിടയിൽ കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചു മറന്നുപോകരുത്. ഈ കുട്ടികൾക്ക് കൃത്യമായ വിദ്യാഭ്യാസം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്.

CP ബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് വളരെയധികം വെല്ലുവിളികളെ അതിജീവിച്ചാണ് മുന്നോട്ടു പോകേണ്ടത്. അവരുടെ കൂടെ നിൽക്കേണ്ടത് സാമൂഹിക ബോധമുള്ള എല്ലാ മനുഷ്യരുടെയും കടമയാണ്.

READ ALSO:

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ



‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:


Summary: Cerebral Palsy, disease treatment and all other details. Dr Shehadad writes for Indian Medical Association Nammude Arogyam magazine.


ഡോ. ഷഹദാദ് കെ.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഡിപ്പാർട്ടുമെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ.

Comments