KEAM RESULT
തിരിച്ചുപിടിച്ച
കേരള സിലബസ്

‘KEAM’ സമീകരണം എന്നത്, കേരളത്തിലെ പൊതുവിദ്യാഭ്യാസവുമായി മാത്രം ബന്ധപ്പെട്ട ഒറ്റപ്പെട്ട പ്രശ്നമല്ല. ദേശീയതലത്തിൽ തന്നെ, ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രബലമാകുന്ന വരേണ്യവൽക്കരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും എക്സ്ക്ലൂഷൻ പ്രക്രിയയുടെയും ഒരധ്യായം മാത്രമാണ്- കെ. കണ്ണൻ എഴുതുന്നു.

2025-ലെ കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം (Kerala Engineering Architecture Medical - KEAM), ഇതുവരെ കേരള സിലബസ് വിദ്യാർത്ഥികളോട് തുടർന്നുവന്ന ഒരനീതിയോടുള്ള കണക്കു ചോദിക്കലായിരുന്നു. അക്കാദമിക യുക്തിയുടെയും ശാസ്ത്രീയതയുടെയും കഴഞ്ചുപോലുമില്ലാതിരുന്ന 'സ്‌കോർ സമീകരണ' പ്രക്രിയ (Score Normalisation) തിരുത്തപ്പെട്ടപ്പോൾ, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ നടമാടിയിരുന്ന വലിയൊരു കുറ്റകൃത്യത്തിനാണ് അന്ത്യമായത്. പൊതുവിദ്യാഭ്യാസത്തെച്ചൊല്ലി ആണയിടുന്ന കേരളത്തിന്റെ വിദ്യാഭ്യാസ പൊതുബോധത്തെ സംബന്ധിച്ച ഒരു തിരിച്ചറിവുകൂടി 'കീം' ഫലം മുന്നോട്ടുവെക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസത്തിനകത്തുനിന്നുതന്നെ, അതിനെതിരായി അട്ടിമറിശ്രമങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രീയ ജാഗ്രതയില്ലെങ്കിൽ, അത്തരം ഗൂഢനീക്കങ്ങൾ വിജയിക്കുക തന്നെ ചെയ്യും. സി.ബി.എസ്.ഇ- എൻട്രൻസ് കോച്ചിങ് ലോബിയുടെയും അതിന് ഒത്താശ നൽകുന്ന ബ്യൂറോക്രസിയുടെയും പിൻബലമാണ്, 'കീം' സമീകരണത്തിനുണ്ടായിരുന്നത്. രാജ്യത്ത്, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അടിച്ചേൽപ്പിക്കുന്ന വരേണ്യതയുടേതായ അതേ അന്തരീക്ഷമാണ്, 'കീം' സമീകരണത്തിന് ന്യായവാദങ്ങളൊരുക്കിയിരുന്നത്.

നീതിയുടെ ഫലം

കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറച്ചിരുന്ന 'സമീകരണം' എന്ന ഫോർമുലയിൽ മാറ്റം വരുത്തി, പുതിയ ഫോർമുല കൊണ്ടുവന്നപ്പോൾ, ഈ വർഷം 'കീം' റാങ്ക് പട്ടികയിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് ആധിപത്യം നേടാനായി. ഒന്നാം റാങ്ക് അടക്കം, ആദ്യ പത്തു റാങ്കുകളിൽ അഞ്ചും നേടിയത് കേരള സിലബസ് വിദ്യാർത്ഥികൾ.

ആദ്യ 100 റാങ്കുകളിൽ 43 പേർ കേരള സിലബസുകാരാണ്. സി.ബി.എസി.ഇയിൽനിന്ന് 55 പേരുണ്ട്. രണ്ടുപേർ ഐ.എസ്.സി വിദ്യാർത്ഥികളാണ്.

ആദ്യ 5000 റാങ്കിൽ കേരള സിലബസുകാർക്കാണ് മുൻതൂക്കം. അവരുടെ എണ്ണം 2539 ആണെങ്കിൽ സി.ബി.എസ്.ഇക്കാരുടേത് 2220 ആയി കുറഞ്ഞു. കേരള സിലബസുകാരിൽനിന്ന് 47,175 പേരും സി.ബി.എസ്.സിയിൽനിന്ന് 18,284 പേരും റാങ്ക് ലിസ്റ്റിലുണ്ട്.

ഈ വർഷം 'കീം' റാങ്ക് പട്ടികയിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് ആധിപത്യം നേടാനായി. ആദ്യ 100 റാങ്കുകളിൽ 43 പേർ കേരള സിലബസുകാരാണ്.
ഈ വർഷം 'കീം' റാങ്ക് പട്ടികയിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് ആധിപത്യം നേടാനായി. ആദ്യ 100 റാങ്കുകളിൽ 43 പേർ കേരള സിലബസുകാരാണ്.

2024-ലെ റാങ്ക് ലിസ്റ്റുമായി താരതമ്യം ചെയ്താൽ, സമീകരണം എന്ന അനീതിയുടെ വ്യാപ്തി വ്യക്തമാകും.

കഴിഞ്ഞവർഷം ആദ്യ 5000 റാങ്കിൽ സി.ബി.എസ്.ഇക്കാർക്കായിരുന്നു മുൻതൂക്കം, 2785 പേർ. സ്‌റ്റേറ്റ് സിലബസുകാർ 2034 പേരായിരുന്നു. കഴിഞ്ഞവർഷം സ്റ്റേറ്റ് സിലബസിൽ ആകെ പരീക്ഷയെഴുതിയത് 36,390 പേരും സി ബി എസ് ഇ യിൽ 14,541 പേരുമായിരുന്നു. അതായത് സ്റ്റേറ്റിൽ പരീക്ഷയെഴുതിയതിൽ 5.58 ശതമാനമാണ് ആദ്യ 5000- ൽ ഉൾപ്പെട്ടതെങ്കിൽ സി ബി എസ് ഇയിൽ എഴുതിയ 19.15 ശതമാനത്തിനും ഈ നേട്ടം കൈവരിക്കാനായി.

ഇനി, കഴിഞ്ഞവർഷം നടന്ന 'സമീകരണവിദ്യ' കൂടി നോക്കാം.

കേരള സിലബസ് വിദ്യാർത്ഥികൾക്ക് മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളിൽ, 300-ൽ 27 മാർക്ക് കുറയ്ക്കുകയും സി.ബി.എസ്.സിക്ക് എട്ട് സ്‌കോർ കൂട്ടിക്കൊടുക്കുകയും ചെയ്തു. അതായത്, 35 സ്‌കോറിന്റെ വ്യത്യാസം. ഒന്നാം റാങ്കിലെത്തുന്ന കേരള സിലബസ് വിദ്യാർത്ഥി നൂറിൽ നൂറ് മാർക്ക് യോഗ്യതാപരീക്ഷയിലും എൻട്രൻസിലും വാങ്ങിയാലും 84-ാം റാങ്കിലേക്ക് തരംതാഴ്ത്തപ്പെട്ടു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇതുമൂലം സർക്കാർ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിൽ സീറ്റു ലഭിക്കാതെ സ്വാശ്രയ കോളേജുകളിൽ ലക്ഷങ്ങൾ ഫീസ് കൊടുത്ത് പഠിക്കേണ്ട ഗതികേടുണ്ടായത്. പ്ലസ് ടു മാർക്ക് സമീകരണം എന്ന പേരിൽ ഇതുവരെ സ്വീകരിച്ചിരുന്ന രീതി തീർത്തും അശാസ്ത്രീയവും കേരള സിലബസ് വിദ്യാർത്ഥികളോടുള്ള കടുത്ത അനീതിയുമായിരുന്നുവെന്ന് ഈ താരതമ്യം തെളിയിക്കുന്നു.

എൻട്രൻസ് പരീക്ഷാ മാർക്ക് മാത്രം നോക്കി പ്രവേശനം നടത്തിയിരുന്ന സമയത്ത് ആദ്യ 5000 റാങ്കിൽ 80 ശതമാനവും സി.ബി.എസ്.ഇ വിദ്യാർത്ഥികളായിരുന്നു. എന്നാൽ, എൻട്രൻസ് കോച്ചിങ്ങിന് വൻ തുക ഫീസായി നൽകാൻ കഴിവുള്ളവർ അനർഹമായി കയറിപ്പറ്റുമെന്നതിനാലാണ് ഈ രീതി അവസാനിപ്പിച്ച് പ്ലസ് ടുവിന് ലഭിക്കുന്ന മാർക്കുകൂടി പരിഗണിക്കാൻ തുടങ്ങിയത്. എന്നിട്ടും, 'സമീകരണം' എന്ന അനീതിയിലൂടെ കേരള സിലബസ് വിദ്യാർത്ഥികൾ പുറത്താക്കപ്പെട്ടുകൊണ്ടിരുന്നു. അശാസ്ത്രീയമായ ഈ സ്‌കോർ വെട്ടിക്കുറക്കൽ അവസാനിച്ചതോടെ, കേരള സിലബസ് വിദ്യാർത്ഥികൾക്ക് അർഹമായ ഇടം റാങ്ക് ലിസ്റ്റിൽ നേടിയെടുക്കാനായി.

കഴിഞ്ഞവർഷം ആദ്യ 5000 റാങ്കിൽ സി.ബി.എസ്.ഇക്കാർക്കായിരുന്നു മുൻതൂക്കം, 2785 പേർ. സ്‌റ്റേറ്റ് സിലബസുകാർ 2034 പേരായിരുന്നു.
കഴിഞ്ഞവർഷം ആദ്യ 5000 റാങ്കിൽ സി.ബി.എസ്.ഇക്കാർക്കായിരുന്നു മുൻതൂക്കം, 2785 പേർ. സ്‌റ്റേറ്റ് സിലബസുകാർ 2034 പേരായിരുന്നു.

വിവിധ ബോർഡുകൾ നടത്തുന്ന പരീക്ഷകൾക്ക് വിവിധ നിലവാരമായതിനാൽ, standardization ആവശ്യമാണ് എന്നു പറഞ്ഞാണ്, കേരള സിലബസുകാരുടെ മാർക്ക് വെട്ടിക്കുറച്ചിരുന്നത്. വ്യത്യസ്ത ബോർഡുകളുടെ പരീക്ഷാനിലവാരത്തിന്റെ ഏറ്റക്കുറച്ചിലുകൾ അളക്കുന്ന മാനദണ്ഡം ദുരൂഹമായിരുന്നു. പൊതുവിദ്യാലയത്തിൽ പഠിച്ച വിദ്യാർഥി നേടിയ സ്‌കോറിനെ മൂല്യമില്ലാത്തതായി പരിഗണിച്ച്, അതിൽനിന്ന് അഞ്ചോ ആറോ സ്‌കോർ ഒരക്കാദമിക പരിഗണനയുമില്ലാതെ വെട്ടിക്കളയുകയുമാണ് സമീകരണത്തിലൂടെ ചെയ്തിരുന്നത്. വ്യത്യസ്ത രീതിയിൽ നടത്തപ്പെടുന്ന, അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്ത പഠനസമീപനവും ഗ്രേഡിംഗ് രീതിയുമുള്ള രണ്ടു സ്ട്രീമുകളെ ചേർത്തുകെട്ടാൻ ഈ രീതി ഉപയോഗിക്കുന്നത് അശാസ്ത്രീയമാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന സംഗതിയായിരുന്നിട്ടും കേരള സിലബസിനുമേൽ സി.ബി.എസ്.ഇയുടെ 'മേന്മ' അടിച്ചേൽപ്പിക്കുകയായിരുന്നു. ഇതിനെതിരെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി. പ്രേമചന്ദ്രനാണ് ട്രൂകോപ്പി തിങ്കിലൂടെ നിരന്തരം ശബ്ദമുയർത്തിയിരുന്നത്.

‘കീം’ സമീകരണം എന്നത്, കേരളത്തിലെ പൊതുവിദ്യാഭ്യാസവുമായി മാത്രം ബന്ധപ്പെട്ട ഒറ്റപ്പെട്ട പ്രശ്നമല്ല. ദേശീയതലത്തിൽ തന്നെ, ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രബലമാകുന്ന വരേണ്യവൽക്കരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും എക്സ്ക്ലൂഷൻ പ്രക്രിയയുടെയും ഒരധ്യായം മാത്രമാണ്.

തമിഴ്‌നാട് മാതൃകയിലുളള മാർക്ക് ഏകീകരണമാണ് ഇപ്പോൾ കേരളം നടപ്പാക്കിയ ഫോർമുലയിലുള്ളത്. എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഹയർ സെക്കന്ററി സ്‌കോറാണ് തമിഴ്നാട് സ്വീകരിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ലഭിച്ച സ്‌കോറുകൾ അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണയം. എല്ലാ സ്ട്രീമുകളെയും ഒരേ സ്‌കെയിലിലേക്ക് കൊണ്ടുവന്നാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തമിഴ്നാട് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ, 200- ൽ 200 സ്‌കോറും നേടിയ 145 വിദ്യാർത്ഥികളിൽ 139 പേരും പഠിച്ചത് സംസ്ഥാന സിലബസ്സിലാണ്. 2.41 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. അതിൽ ഇരുനൂറിൽ ഇരുനൂറു കിട്ടിയ 145 വിദ്യാർത്ഥികളുണ്ട്. മുൻ വർഷം ഇത് 65 ആയിരുന്നു. 190- നു മുകളിൽ സ്‌കോർ ലഭിച്ച കുട്ടികളുടെ എണ്ണം ഇക്കുറി 13,958 ആയി ഉയർന്നു. കഴിഞ്ഞ വർഷം 8813 ആയിരുന്നു.

‘കീം’ സമീകരണം എന്നത്, കേരളത്തിലെ പൊതുവിദ്യാഭ്യാസവുമായി മാത്രം ബന്ധപ്പെട്ട ഒറ്റപ്പെട്ട പ്രശ്നമല്ല. ദേശീയതലത്തിൽ തന്നെ, ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രബലമാകുന്ന വരേണ്യവൽക്കരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും എക്സ്ക്ലൂഷൻ പ്രക്രിയയുടെയും ഒരധ്യായം മാത്രമാണ്.

‘കീം’ സമീകരണം എന്ന അനീതിക്കെതിരെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി. പ്രേമചന്ദ്രനാണ് ട്രൂകോപ്പി തിങ്കിലൂടെ നിരന്തരം ശബ്ദമുയർത്തിയിരുന്നത്.
‘കീം’ സമീകരണം എന്ന അനീതിക്കെതിരെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി. പ്രേമചന്ദ്രനാണ് ട്രൂകോപ്പി തിങ്കിലൂടെ നിരന്തരം ശബ്ദമുയർത്തിയിരുന്നത്.

കേരളം സ്വീകരിച്ച പുതിയ ഫോർമുലക്കെതിരെ സ്വകാര്യ വിദ്യാദ്യാസ ലോബിയുടെ പ്രതിഷേധവുമുയരുന്നുണ്ട്. പരീക്ഷ നടത്തിയശേഷം, ഫലം പ്രഖ്യാപിക്കുന്നതിനുതൊട്ടുമുമ്പ് ഘടനാപരമായ മാറ്റം വരുത്തുന്നതിനെതിരെയാണ് ചില സംഘടനകൾ പ്രതിഷേധിക്കുന്നത്. സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (USPC) അറിയിച്ചിട്ടുണ്ട്.

കോടികളുടെ
കോച്ചിങ് ഇൻഡസ്ട്രി

ഉന്നത വിദ്യാഭ്യാസമേഖലയിലേക്കുള്ള പ്രവേശനം എൻട്രൻസ് അധിഷ്ഠിത മത്സരപ്പരീക്ഷകളിലേക്ക് മാറിയതോടെ, പൊതുവിദ്യാഭ്യാസത്തെ തകർക്കുംവിധം കോച്ചിങ് വ്യവസായം സമ്പത്തിന്റെയും എക്സ്ക്ലൂഷ​ന്റെയും പുതിയതരം വരേണ്യത സൃഷ്ടിക്കുന്നതായി, മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് 60,000 കോടി രൂപയുടെ റവന്യൂ ആണ് രാജ്യത്തെ കോച്ചിങ് വ്യവസായ വിപണിയ്ക്കുള്ളത്. 2028-ൽ ഇത് 1.34 ലക്ഷം കോടി രൂപയിലേക്ക് കുതിക്കുമെന്നാണ് കണക്ക്. കോച്ചിങ് സ്ഥാപനങ്ങളിൽനിന്ന് ഈടാക്കിയ ജി.എസ്.ടി 5517 കോടി രൂപയാണ്, അഞ്ചു വർഷം കൊണ്ട് ഇരട്ടി വർധന.

ഒഴിവുള്ള സീറ്റുകളുടെ എണ്ണവും പരീക്ഷ എഴുതുന്നവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ഞെട്ടിപ്പിക്കും വിധം അസന്തുലിതമാണ്. അത്, മത്സരാധിഷ്ഠിത പരീക്ഷകളുടെ വിപണിസാധ്യതകൾക്ക് ഊർജ്ജം നൽകുന്നു.

  • രാജ്യത്ത് 700-ലേറെ മെഡിക്കൽ കോളേജുകളിൽ1,08,940 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. ‘നീറ്റ്’ എഴുതുന്നവരുടെ എണ്ണമോ, 23 ലക്ഷത്തോളം.

  • വെറും ആയിരത്തോളം സീറ്റുള്ള UPSC പരീക്ഷ എഴുതുന്നത് 11 ലക്ഷത്തോളം പേർ (ഇതിൽ, UPSC കോച്ചിംഗ് സെന്ററുകളുടെ റവന്യൂ മാത്രം 3000 കോടി രൂപയിലേറെയാണ്).

  • 59,000 ഓളം സീറ്റുള്ള JEE എഴുതുന്നത് 12-13 ലക്ഷത്തോളം വിദ്യാർത്ഥികൾ.

എൻട്രൻസ് പരീക്ഷകൾ എങ്ങനെയാണ് അനാരോഗ്യകരമായ മത്സരത്തിന്റെയും വിപണിവൽക്കരണത്തിന്റെയും ടെക്‌സ്റ്റുകളായി തീരുന്നത് എന്ന്, അശാസ്ത്രീയമായ ഈ പരീക്ഷാ എൻറോൾമെന്റ്- സീറ്റ് അനുപാതത്തിൽ പ്രകടമാണ്.

NEET, JEE കോച്ചിങിന് 2023-24ൽ 1,75,351 വിദ്യാർത്ഥികളാണ് രാജസ്ഥാനിലെ കോട്ടയിലുള്ള സെന്ററുകളിലെത്തുന്നത്. 6000 കോടി രൂപയാണ് ഈ സെന്ററുകളിലൂടെ ഒഴുകുന്നത്.
NEET, JEE കോച്ചിങിന് 2023-24ൽ 1,75,351 വിദ്യാർത്ഥികളാണ് രാജസ്ഥാനിലെ കോട്ടയിലുള്ള സെന്ററുകളിലെത്തുന്നത്. 6000 കോടി രൂപയാണ് ഈ സെന്ററുകളിലൂടെ ഒഴുകുന്നത്.

NEET, JEE കോച്ചിങിന് 2023-24ൽ 1,75,351 വിദ്യാർത്ഥികളാണ് രാജസ്ഥാനിലെ കോട്ടയിലുള്ള സെന്ററുകളിലെത്തുന്നത്. 6000 കോടി രൂപയാണ് ഈ സെന്ററുകളിലൂടെ ഒഴുകുന്നത്. കോട്ട എന്ന ഹബിൽനിന്ന് എൻട്രൻസ് കോച്ചിങ് വ്യവസായം പുതിയ മേഖലകളിലേക്ക് പടർന്നു. രാജസ്ഥാനിലെ തന്നെ സികർ, ദൽഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ പുതിയ ഹബുകളായി മാറി. ഇതോടെ കോട്ടയുടെ കോച്ചിങ് കുത്തക തകർന്നുതുടങ്ങി. 2024-25ൽ കോട്ടയിലെ സെന്ററുകളിലെത്തിയവരുടെ എണ്ണം മുൻവർഷത്തെ 1.75 ലക്ഷത്തിൽനിന്ന് 1.22 ലക്ഷമായി കുറഞ്ഞു. നിറഞ്ഞുകവിഞ്ഞിരുന്ന കോട്ടയിലെ പി.ജി ഹോസ്റ്റലുകളിൽ, 40-60 ശതമാനത്തിലേ ഇപ്പോൾ വിദ്യാർത്ഥികളുള്ളൂ.

ഇന്ത്യയിലെ 50 ടോപ്പ് സ്‌കോറിങ് നീറ്റ് കോച്ചിങ് സെന്ററുകളിൽ 37 എണ്ണവും സികർ ജില്ലയിലാണ്. 2024-ൽ ജില്ലയിൽനിന്ന് നീറ്റ് യു.ജിക്ക് എന്റോൾ ചെയ്തത് 27,216 പേരായിരുന്നു. ഇവരിൽ 650-ലേറെ സ്‌കോർ നേടിയത് 7.48 ശതമാനമാണ് (2037 പേർ). കോട്ടയിലെ സെന്ററുകളിൽ 27,118 വിദ്യാർത്ഥികളുണ്ടായിരുന്നു. 2024-ൽ നീറ്റ് യു.ജിയിൽ 700-ലേറെ സ്‌കോർ നേടിയ 74 വിദ്യാർത്ഥികളുണ്ടായിരുന്നു ഇവിടെ. ഇവരിൽ 3.9 ശതമാനം പേർ 650 സ്‌കോറിലേറെ നേടി (1066 പേർ).
ഏറ്റവും ഉയർന്ന സ്‌കോർ നേടിയ 1000 റാങ്ക് ജേതാക്കളിൽ കോട്ടയിൽനിന്ന് 2023-ൽ 13 പേരാണുണ്ടായിരുന്നതെങ്കിൽ, 2024-ൽ 35 ആയി ഉയർന്നു.

പഠനസമ്മർത്തെതുടർന്നുള്ള ആത്മഹത്യകൾ വർധിച്ചതാണ് കോട്ടയുടെ പ്രതാപം തകർത്തത്. 2023-ൽ 27 വിദ്യാർത്ഥികളും 2024-ൽ 16 പേരുമാണ് ഇവിടെ ജീവനൊടുക്കിയത്. 2025-ൽ ഇതുവരെ ആറു വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെ 150-ലേറെ വിദ്യാർത്ഥികളാണ് കോട്ടയിൽ ജീവനൊടുക്കിയത്.
പഠനസമ്മർത്തെതുടർന്നുള്ള ആത്മഹത്യകൾ വർധിച്ചതാണ് കോട്ടയുടെ പ്രതാപം തകർത്തത്. 2023-ൽ 27 വിദ്യാർത്ഥികളും 2024-ൽ 16 പേരുമാണ് ഇവിടെ ജീവനൊടുക്കിയത്. 2025-ൽ ഇതുവരെ ആറു വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെ 150-ലേറെ വിദ്യാർത്ഥികളാണ് കോട്ടയിൽ ജീവനൊടുക്കിയത്.

പഠനസമ്മർത്തെതുടർന്നുള്ള ആത്മഹത്യകൾ വർധിച്ചതാണ് കോട്ടയുടെ പ്രതാപം തകർത്തത്. 2023-ൽ 27 വിദ്യാർത്ഥികളും 2024-ൽ 16 പേരുമാണ് ഇവിടെ ജീവനൊടുക്കിയത്. 2025-ൽ ഇതുവരെ ആറു വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെ 150-ലേറെ വിദ്യാർത്ഥികളാണ് കോട്ടയിൽ ജീവനൊടുക്കിയത്.

തമിഴ്നാടിന്റെ
‘നീറ്റ്’ പോരാട്ടം

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2021-ൽ അധികാരത്തിൽ വന്നശേഷം, നീറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളുടെ പ്രത്യാഘാതം പഠിക്കാൻ ജസ്റ്റിസ് എ.കെ. രാജന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരിൽനിന്ന് കമ്മിറ്റി വിശദമായ ഡാറ്റ ശേഖരിച്ച് പഠിച്ച് റിപ്പോർട്ടു നൽകി. നീറ്റ് എന്ന സംവിധാനം സാമൂഹിക നീതിക്കും പാവപ്പെട്ട വിദ്യാർഥികൾക്കും എങ്ങനെയാണ് എതിരായിരിക്കുന്നത് എന്നു തുറന്നുകാണിക്കുന്ന ഈ റിപ്പോർട്ട് വിവിധ സംസ്ഥാന സർക്കാറുകൾക്കും അയച്ചുകൊടുത്തിരുന്നു. രാജൻ കമീഷൻ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നീറ്റിനെ പ്രവേശനനടപടികളിൽനിന്ന് ഒഴിവാക്കാൻ നിർദേശിക്കുന്ന The Tamil Nadu Admission to Under Graduate Medical Degree Courses എന്ന ബിൽ 2021-ൽ നിയമസഭ പാസാക്കി. 12-ാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകണം മെഡിക്കൽ, ഡന്റൽ, ഹോമിയോപ്പതി ബിരുദകോഴ്‌സുകളിലേക്കുള്ള പ്രവേശനം എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. ബിൽ, ഒരു വർഷം വച്ചുതാമസിപ്പിച്ചശേഷം 2022-ൽ ഗവർണർ തിരിച്ചയച്ചു. അതേ വർഷം ഫെബ്രുവരിയിൽ നിയമസഭ ബിൽ വീണ്ടും പാസാക്കി അയച്ചു. ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണിപ്പോൾ.

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2021-ൽ അധികാരത്തിൽ വന്നശേഷം, നീറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളുടെ പ്രത്യാഘാതം പഠിക്കാൻ ജസ്റ്റിസ് എ.കെ. രാജന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചു.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2021-ൽ അധികാരത്തിൽ വന്നശേഷം, നീറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളുടെ പ്രത്യാഘാതം പഠിക്കാൻ ജസ്റ്റിസ് എ.കെ. രാജന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചു.

തമിഴ് മീഡിയത്തിൽ പഠിച്ച ഗ്രാമീണ മേഖലയിൽനിന്നുള്ളവർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ളവർ, തമിഴ്‌നാട് സ്‌റ്റേറ്റ് ബോർഡ് സ്‌കൂളിൽ പഠിച്ചവർ തുടങ്ങിയവരിൽ വളരെ കുറച്ചുപേർക്കുമാത്രമാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാനായതെന്ന് രാജൻ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീറ്റ് വരുന്നതിനുമുമ്പ് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്ക് കൂടുതൽ സീറ്റ് നേടാൻ കഴിഞ്ഞിരുന്നു, എന്നാൽ, നീറ്റ് വന്നതിനുശേഷം അവരുടെ എണ്ണം പിന്നെയും കൂടുകയും തമിഴ് മീഡിയം വിദ്യാർഥികളുടെ എണ്ണം തുച്ഛമാകുകയും ചെയ്തു.
നീറ്റ് പരീക്ഷയോടെ നിലവിൽവന്ന കോച്ചിങ് സെന്ററുകൾ തമിഴ്നാട്ടിൽ 5750 കോടി രൂപ ടേണോവറുള്ള വൻ വ്യവസായമായി മാറിയതായും കമീഷൻ ചൂണ്ടിക്കാട്ടുന്നു.

ഡമ്മി വിദ്യാർത്ഥികളുടെ
Dummy Schools

ഇന്റഗ്രേറ്റഡ് കോച്ചിങ് എന്ന പേരിൽ, എൻട്രൻസ് കോച്ചിങ് സെന്ററുകളുടെ പങ്കാളികളായി പ്രവർത്തിക്കുന്ന സമാന്തര 'ഡമ്മി സ്‌കൂളു'കൾ പൊതുവിദ്യാഭ്യാസത്തിന് ഗുരുതര ഭീഷണിയുയർത്തി ​പെരുകുകയാണ്. എൻട്രൻസ് കോച്ചിങ് ലക്ഷ്യമാക്കി എത്തുന്ന വിദ്യാർത്ഥികൾക്ക്, അടിസ്ഥാന യോഗ്യതാപരീക്ഷ ജയിപ്പിച്ചെടുക്കാനുള്ള കേന്ദ്രം മാത്രമാണ് ‘ഡമ്മി സ്കൂളു’കൾ. പ്ലസ് ടു പഠനത്തെ അടിസ്ഥാന യോഗ്യതയ്ക്കുള്ള വഴി മാത്രമായാണ് പരിഗണിക്കുന്നത്. ആറാം ക്ലാസു മുതൽ സ്‌കൂൾ പഠനവും എൻട്രൻസ് കോച്ചിങും ഒരുമിച്ച് കൊണ്ടുപോകുന്ന സെന്ററുകളുണ്ട്. ‘ഡമ്മി സ്കൂളു’കളിൽ റഗുലർ ക്ലാസ് അറ്റന്റൻസ് നിർബന്ധമല്ല. ഇവിടെ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികളെ മെഡിക്കൽ- എഞ്ചിനീയറിങ് എൻട്രൻസ് മാത്രം ലക്ഷമാക്കിയാണ് പഠിപ്പിക്കുന്നത്. അവർക്ക് ക്ലാസിൽ പോകാതെ തന്നെ സ്വയം പഠിച്ച് ബോർഡ് പരീക്ഷ എഴുതാനുള്ള സൗകര്യം കോച്ചിങ് സെന്ററുകൾ ഒരുക്കിക്കൊടുക്കും. വർഷം 60,000 രൂപ മുതലാണ് ഫീസ് ഈടാക്കുന്നത്. റഗുലർ ക്ലാസിൽ വരാതെ തന്നെ 12-ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാം എന്ന ഉറപ്പ് നൽകുന്ന കോച്ചിങ് സെന്ററുകൾ ഡൽഹിയിലടക്കമുള്ള കേന്ദ്രങ്ങളിലുണ്ട്. ചില സി.ബി.എസ്.ഇ സ്‌കൂളുകൾ തന്നെ കോച്ചിങ് സെന്ററുകളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് 'ഡമ്മി' വിദ്യാർത്ഥികളെന്ന നിലയ്ക്ക് അഡ്മിഷൻ നൽകുന്നുണ്ട്. എന്റോൾമെന്റിൽ ഈ വിദ്യാർത്ഥികളുടെ പേരുണ്ടാകും, എന്നാൽ, ക്ലാസിൽ അവർ ഹാജരുണ്ടാകില്ല. ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് നൽകാൻ ഓരോ വിദ്യാർത്ഥിയുടെ പേരിലും കോച്ചിങ് സെന്റർ പ്രത്യേകം 'ഇൻസെന്റീവും' സ്‌കൂളിന് നൽകും.

തമിഴ്‌നാട് സ്‌റ്റേറ്റ് ബോർഡ് സ്‌കൂളിൽ പഠിച്ചവർ തുടങ്ങിയവരിൽ വളരെ കുറച്ചുപേർക്കുമാത്രമാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാനായതെന്ന് രാജൻ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട് സ്‌റ്റേറ്റ് ബോർഡ് സ്‌കൂളിൽ പഠിച്ചവർ തുടങ്ങിയവരിൽ വളരെ കുറച്ചുപേർക്കുമാത്രമാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാനായതെന്ന് രാജൻ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

we are dummy students എന്ന് അഭിമാനപൂർവം പറയുന്ന വിദ്യാർത്ഥികളെ രാജസ്ഥാനിലെ കോട്ടയിലും മറ്റും കാണാം. കോട്ടയിൽ ഒരു വർഷം കോച്ചിംഗിനെത്തുന്ന ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളിൽ ഗണ്യമായ എണ്ണം ഡമ്മി സ്‌കൂളുകളാണ് തെരഞ്ഞെടുക്കുന്നത്. ഹൈദരാബാദ്, പാട്‌ന, പുനെ എന്നിവിടങ്ങളിൽ വർഷം 30,000-ലേറെ വിദ്യാർത്ഥികളാണ് ഡമ്മി സ്‌കൂളുകളിൽ ചേരുന്നത്.

ഡമ്മി സ്‌കൂളുകളിൽ വിദ്യാർത്ഥികളെ കുത്തിനിറയ്ക്കുന്നതുമൂലം മറ്റു വിദ്യാർത്ഥികളുടെ അവസരങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. ഡമ്മി സ്‌കൂളുകളുടെ ദേശീയ ഹബായി മാറിക്കൊണ്ടിരിക്കുന്ന ഡൽഹിയാണ് 'മികച്ച' ഉദാഹരണം. മറ്റു സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് പൂർത്തിയാക്കി, പ്ലസ് ടുവിന് ഡൽഹിയിലേക്ക് മൈഗ്രേറ്റ് ചെയ്ത്, അവിടുത്തെ ഡമ്മി സ്‌കൂളുകളിൽചേരുന്നവർ ഡൽഹി സ്‌റ്റേറ്റ് ക്വാട്ട എന്ന പഴുതിലൂടെ പ്രമുഖ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ് അടക്കമുള്ള കോഴ്‌സുകളിൽ പ്രവേശനം നേടുന്നുണ്ട്. ‘നാഷനൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി’ നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യപ്പെട്ട സീറ്റുകൾ ഇതുമൂലം അവർക്ക് ലഭിക്കാതെ വരുന്നു. 80 ശതമാനം സീറ്റുകൾ വരെ സ്‌റ്റേറ്റ് ക്വാട്ടയിലുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളി​​ലെല്ലാം ‘ഡമ്മി വിദ്യാർത്ഥി’കൾ അവിഹിതമായി കയറിപ്പറ്റുകയാണ്.

ഇന്റഗ്രേറ്റഡ് കോച്ചിങ് എന്ന പേരിൽ, എൻട്രൻസ് കോച്ചിങ് സെന്ററുകളുടെ പങ്കാളികളായി പ്രവർത്തിക്കുന്ന സമാന്തര 'ഡമ്മി സ്‌കൂളു'കൾ പൊതുവിദ്യാഭ്യാസത്തിന് ഗുരുതര ഭീഷണിയുയർത്തി ​പെരുകുകയാണ്.

തമിഴ്‌നാട്ടിൽ രണ്ടു ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ്, ജെ.ഇ.ഇ, സി.എ.ടി തുടങ്ങിയവയുടെ കോച്ചിങ്ങിന് ചേരുന്നത്. ആറാം ക്ലാസുമുതൽ തന്നെ സ്‌കൂൾ പഠനവും കോച്ചിങും ഒരുമിച്ച് കൊണ്ടുപോകുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സുകളാണ് പല കോച്ചിങ് സെന്ററുകളും നടത്തുന്നത്.

'ഡമ്മി സ്‌കൂളിങ്' പൊതുവിദ്യാഭ്യാസത്തിലെ സാമൂഹിക നീതിയുടെ ലംഘനമാണ് എന്നു മാത്രമല്ല, സാമ്പത്തിക വരേണ്യതയുടെ സ്ഥാപനവൽക്കരണം കൂടിയാണ്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന കാലഘട്ടമാണ് ഈ വിദ്യാർത്ഥികളിൽനിന്ന് അപഹരിക്കപ്പെടുന്നത്. എൻട്രൻസിൽ പരാജയപ്പെടുന്നവരാകട്ടെ, മറ്റു കോഴ്‌സുകളിലെ ഉപരിപഠനത്തിനുപോലും യോഗ്യതയില്ലാത്തവരായി മാറുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ വൈയക്തികവും അക്കാദമികവുമായ ശേഷികളൊന്നുമില്ലാത്ത തലമുറകളാണ് ഡമ്മി സ്‌കൂളുകളിൽനിന്ന് പുറത്തുവരിക.

'ഡമ്മി സ്‌കൂളിങ്' പൊതുവിദ്യാഭ്യാസത്തിലെ സാമൂഹിക നീതിയുടെ ലംഘനമാണ് എന്നു മാത്രമല്ല, സാമ്പത്തിക വരേണ്യതയുടെ സ്ഥാപനവൽക്കരണം കൂടിയാണ്.
'ഡമ്മി സ്‌കൂളിങ്' പൊതുവിദ്യാഭ്യാസത്തിലെ സാമൂഹിക നീതിയുടെ ലംഘനമാണ് എന്നു മാത്രമല്ല, സാമ്പത്തിക വരേണ്യതയുടെ സ്ഥാപനവൽക്കരണം കൂടിയാണ്.

ഡമ്മി സ്‌കൂളുകളെ നേരിടാൻ സി.ബി.എസ്.ഇ അടക്കമുള്ളവർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. റഗുലർ സ്‌കൂളുകളിൽ പോകാത്തവരെ ബോർഡ് പരീക്ഷ എഴുതാൻ അനുവദിക്കില്ല എന്ന നിർദേശം ഈയിടെ സി.ബി.എസ്.ഇ നൽകിയിരുന്നു. ബോർഡ് പരീക്ഷയ്ക്ക് 75 ശതമാനം ഹാജർ നിർബന്ധമാണ്. ഡൽഹിയിലും രാജസ്ഥാനിലും 21 ഡമ്മി സ്‌കൂളുകളെ സി.ബി.എസ്.ഇ ഈയിടെ അയോഗ്യരാക്കിയിരുന്നു.

എൻട്രൻസ് കോച്ചിങ്, ഡമ്മി സ്‌കൂളുകൾ, എൻട്രൻസ് പരീക്ഷകളുടെ കാര്യക്ഷമത എന്നിവ പഠിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോച്ചിങ് സെന്ററുകളോടുള്ള വിദ്യാർത്ഥികളുടെ ആശ്രിതത്വം കുറയ്ക്കാനുള്ള നടപടികളും സമിതി വിലയിരുത്തും.

കേരളത്തിന്റെ പുരോഗമനപരമായ ഐഡന്റിറ്റിയുടെ അടിത്തറകളിലൊന്ന് പൊതുവിദ്യാഭ്യാസമാണ്. അതിനെ സംരക്ഷിക്കാനുള്ള ഏതു മുൻകൈകളും കേരളത്തിന്റെ ഭാവിയെ നിർണയിക്കാൻ പോന്നതുമാണ്.

വേണ്ടത്
രാഷ്ട്രീയ നിലപാട്

പൊതുവിദ്യാഭ്യാസത്തെ ദുർബലമാക്കുംവിധം ശക്തിപ്പെടുന്ന അനിയന്ത്രിതമായ സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാറുകളും പൗരസമൂഹവും കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തമിഴ്‌നാട് മികച്ച മാതൃകയാണ്. മെഡിക്കൽ പ്രവേശനത്തിനുള്ള 'നീറ്റ്' എന്ന പരീക്ഷാസംവിധാനത്തിനെതിരെ അക്കാദമികവും നിയമപരവുമായ പോരാട്ടം നടത്തുന്ന തമിഴ്‌നാട്, പല തലങ്ങളിലുമുള്ള ഉന്നത വിദ്യാഭ്യാസ മാതൃക സമീപകാലത്ത് മുന്നോട്ടുവെക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ്, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ (NEP- 2020) സ്‌റ്റേറ്റ് എഡ്യുക്കേഷൻ പോളിസി (SEP) മുന്നോട്ടുവച്ചുകൊണ്ടുള്ള ജസ്റ്റിസ് ഡി. മുരുഗേശൻ കമ്മിറ്റിയുടെ റിപ്പോർട്ട്. സ്‌കൂളുകൾക്കും കോളേജുകൾക്കും സമാന്തരമായ വ്യക്തികളും കോർപറേറ്റ് സ്ഥാപനങ്ങളും നടത്തുന്ന എല്ലാ കോച്ചിങ്- ട്യൂഷൻ സെന്ററുകളും നിരോധിക്കുക എന്ന നിർദേശമാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. സർക്കാറിന് ഒരുതരം നിയന്ത്രണവുമില്ലാത്ത ഇത്തരം സെന്ററുകൾഉന്നത വിദ്യാഭ്യാസമേഖലയിൽ വരേണ്യത അരക്കിട്ടുറപ്പിക്കുന്നു എന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.

കൺകറന്റ് ലിസ്റ്റിലെ വിഷയമായ വിദ്യാഭ്യാസത്തിൽ കേന്ദ്രത്തിനു മാത്രം തീരുമാനമെടുക്കാനാകില്ല എന്ന് സുപ്രീംകോടതി ഈയിടെ വ്യക്തമാക്കിയിരുന്നു.
കൺകറന്റ് ലിസ്റ്റിലെ വിഷയമായ വിദ്യാഭ്യാസത്തിൽ കേന്ദ്രത്തിനു മാത്രം തീരുമാനമെടുക്കാനാകില്ല എന്ന് സുപ്രീംകോടതി ഈയിടെ വ്യക്തമാക്കിയിരുന്നു.

കൺകറന്റ് ലിസ്റ്റിലെ വിഷയമായ വിദ്യാഭ്യാസത്തിൽ കേന്ദ്രത്തിനു മാത്രം തീരുമാനമെടുക്കാനാകില്ല എന്ന് സുപ്രീംകോടതി ഈയിടെ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം പിന്തുടരാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകില്ലെന്നും സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കണോ വേണ്ടയോ എന്നത് സുപ്രീംകോടതിക്ക് നിർബന്ധിക്കാനാകില്ലെന്നുമാണ് ജസ്റ്റിസ് ജെ.ബി പാർദിവാല, ജസ്റ്റസ് മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഈയൊരു നിലപാട്, തമിഴ്നാടിന്റെ ചെറുത്തുനിൽപ്പിന് രാഷ്ട്രീയവും ധാർമികവുമായ ബലം പകരുന്ന ഒന്നാണ്.

വിദ്യാഭ്യാസത്തെ വിപണിവൽക്കരിക്കാനുള്ള വ്യവസ്ഥകളടങ്ങിയ കേന്ദ്ര വിദ്യാഭ്യാസ നയത്തെ വിമർശനാത്മകമായാണ് കേരളം സമീപിക്കുന്നത്. അത് കേരളത്തിൽ നടപ്പാക്കില്ല എന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയും ചെയ്തു.

കേരളത്തിന്റെ പുരോഗമനപരമായ ഐഡന്റിറ്റിയുടെ അടിത്തറകളിലൊന്ന് പൊതുവിദ്യാഭ്യാസമാണ്. അതിനെ സംരക്ഷിക്കാനുള്ള ഏതു മുൻകൈകളും കേരളത്തിന്റെ ഭാവിയെ നിർണയിക്കാൻ പോന്നതുമാണ്.

‘കീം’ സമീകരണവുമായി ബന്ധപ്പെട്ട്
ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച
പി. പ്രേമചന്ദ്രന്റെ ലേഖനങ്ങള്‍:

KEAM സമീകരണം:
സർക്കാർ തിരുത്തലിനു പുറകിലുണ്ട്,
ഒരു വലിയ സമരം

‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം

Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?

എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ

കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ

KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി

KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി

കേരളം പഠിക്കേണ്ട തമിഴ്നാട് എഞ്ചിനീയറിംഗ് റിസൽട്ട്!

Comments