പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും

‘‘ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിച്ചാൽ മിക്ക കേസുകളിലും വൃക്കയുടെ പ്രവർത്തനം പൂർണമായി തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. ചികിത്സ വൈകിയാലോ അവഗണിച്ചാലോ ഇത് ജീവൻ തന്നെ അപകടത്തിലാക്കാം, അല്ലെങ്കിൽ ദീർഘകാല വൃക്കരോഗത്തിലേക്ക് നയിക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സജ്മി ഷാജി എഴുതിയ ലേഖനം.

നുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായി താഴത്തെ പുറംഭാഗത്ത് സ്ഥിതി ചെയുന്ന ഈ ചെറിയ രണ്ട് അവയങ്ങളാണ് ദിവസവും നമ്മുടെ രക്തം ശുദ്ധീകരിച്ച് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്. ശരീരത്തിലെ സോഡിയം (sodium), പൊട്ടാസ്യം (potassium) തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ (Electrolyte) അളവ് നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുക, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നമ്മുടെ കുഞ്ഞൻ വൃക്കകൾ നിർവ്വഹിക്കുന്ന ചുമതലകൾ അത്ര കുഞ്ഞല്ല. ചിലപ്പോൾ, ദിവസങ്ങൾക്കുള്ളിലോ ചില അവസരങ്ങളിൽ മണിക്കൂറുകൾക്കുള്ളിലോ വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് കുറയുകയോ പൂർണമായി നിലയ്ക്കുകയോ ചെയ്യാം. ഇതിനെയാണ് വൈദ്യശാസ്ത്രത്തിൽ പെട്ടെന്നുണ്ടാവുന്ന വൃക്കരോഗം (അക്യൂട്ട് കിഡ്നി ഇൻജുറി - Acute Kidney Injury - AKI) എന്ന് വിളിക്കുന്നത്. നേരത്തെ ഇതിനെ "അക്യൂട്ട് റീനൽ ഫെയിലിയർ" (Acute Renal failure)എന്നാണ് വിളിച്ചിരുന്നത്.

ഇത് പെട്ടെന്ന് ഉണ്ടാകുന്ന ഒരു അവസ്ഥയായതിനാൽ പലപ്പോഴും ആളുകൾ ഇതിന്റെ ഗൗരവം മനസ്സിലാക്കാൻ വൈകാറുണ്ട്. എന്നാൽ, ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിച്ചാൽ മിക്ക കേസുകളിലും വൃക്കയുടെ പ്രവർത്തനം പൂർണമായി തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. ചികിത്സ വൈകിയാലോ അവഗണിച്ചാലോ ഇത് ജീവൻ തന്നെ അപകടത്തിലാക്കാം, അല്ലെങ്കിൽ ദീർഘകാല വൃക്കരോഗത്തിലേക്ക് നയിക്കാം. അതുകൊണ്ട് ഇതിന്റെ കാരണങ്ങളും ലഭ്യമായ ചികിത്സാരീതികളും അറിയുന്നത് ഉപകാരപ്രദമാണ്.

പൊതുവെ അക്യൂട്ട് കിഡ്നി ഇൻജുറിയുടെ കാരണങ്ങളെ മൂന്നായി തിരിക്കാം:

1. വൃക്കയിലേക്കുള്ള രക്തയോട്ടം കുറയുന്നത്
(Pre-renal causes).

2. വൃക്കയ്ക്ക് നേരിട്ടുണ്ടാകുന്ന കേടുപാടുകൾ (Intrinsic renal causes).

3. മൂത്രം പുറത്തേക്ക് പോകുന്നതിലെ തടസ്സം (Post-renal causes).

വൃക്കയിലേക്കുള്ള രക്തയോട്ടം കുറയുക:

വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാൻ ആവശ്യത്തിന് രക്തപ്രവാഹം വേണം. ഏതെങ്കിലും കാരണത്താൽ ഈ രക്തയോട്ടം കുറഞ്ഞാൽ വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടും. ഇതാണ് അക്യൂട്ട് കിഡ്നി ഇൻജുറി (AKI) യുടെ ഏറ്റവും സാധാരണമായ കാരണം, മൊത്തം കേസുകളിൽ പകുതിയിലധികവും ഈ വിഭാഗത്തിൽപ്പെടുന്നു.

ചിലപ്പോൾ, ദിവസങ്ങൾക്കുള്ളിലോ ചില അവസരങ്ങളിൽ മണിക്കൂറുകൾക്കുള്ളിലോ വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് കുറയുകയോ പൂർണമായി നിലയ്ക്കുകയോ ചെയ്യാം. ഇതിനെയാണ് വൈദ്യശാസ്ത്രത്തിൽ പെട്ടെന്നുണ്ടാവുന്ന വൃക്കരോഗം (അക്യൂട്ട് കിഡ്നി ഇൻജുറി - Acute Kidney Injury - AKI) എന്ന് വിളിക്കുന്നത്.
ചിലപ്പോൾ, ദിവസങ്ങൾക്കുള്ളിലോ ചില അവസരങ്ങളിൽ മണിക്കൂറുകൾക്കുള്ളിലോ വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് കുറയുകയോ പൂർണമായി നിലയ്ക്കുകയോ ചെയ്യാം. ഇതിനെയാണ് വൈദ്യശാസ്ത്രത്തിൽ പെട്ടെന്നുണ്ടാവുന്ന വൃക്കരോഗം (അക്യൂട്ട് കിഡ്നി ഇൻജുറി - Acute Kidney Injury - AKI) എന്ന് വിളിക്കുന്നത്.

പ്രധാന കാരണങ്ങൾ:

  • നിർജലീകരണം(Dehydration):

കടുത്ത വയറിളക്കം, ഛർദി, അമിതമായി വിയർക്കുക, ആവ ശ്യത്തിന് വെള്ളം കുടിക്കാതിരി ക്കുക തുടങ്ങിയവ മൂലം ശരീരത്തിലെ ജലാംശം കുറയുക.

  • അമിത രക്തസ്രാവം:

അപകടങ്ങൾ, ശസ്ത്രക്രിയ, പ്രസവസമയത്തെ രക്തസ്രാവം എന്നിവ.

  • ഹൃദയസംബന്ധമായ പ്രശ്നങ്ങൾ:

ഹൃദയസ്തംഭനം (Heart failure) മൂലം രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി കുറയുന്നത്.

  • കടുത്ത അണുബാധ (Sepsis):

ശരീരത്തിൽ വ്യാപിക്കുന്ന ഗുരുതരമായ അണുബാധ കാരണം രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക.

  • കരൾ രോഗങ്ങൾ:

ഗുരുതരമായ കരൾ സിറോസിസ് വൃക്കയിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കാം.

ചില രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത്.

ഗുരുതരമായ പൊള്ളൽ മൂലം ശരീരത്തിൽ നിന്ന് വലിയ അള വിൽ ദ്രാവകം നഷ്ടപ്പെടുന്നത്.

  • വൃക്കയ്ക്ക് നേരിട്ടുണ്ടാകുന്ന കേടുപാടുകൾ:

വൃക്കയിലെ കോശങ്ങൾക്കോ ടിഷ്യൂകൾക്കോ നേരിട്ട് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വൃക്കയിലെ ചെറിയ രക്തക്കുഴലുകൾ, അരിപ്പ ഭാഗങ്ങൾ (glomeruli), അല്ലെങ്കി ൽ റീനൽ ട്യൂബ്യൂളുകൾ (Renal tubules)എന്നിവയെ ഇത് ബാധിക്കാം.

പ്രധാന കാരണങ്ങൾ:

  • മരുന്നുകളുടെ പാർശ്വഫലങ്ങൾ:

ചില ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, എക്സ്-റേയ്ക്ക് ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഡൈ (contrast dye) എന്നിവ വൃക്കയ്ക്ക് ദോഷം ചെയ്യാം

  • ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കുന്നത്:

പ്രത്യേകിച്ച് വേദനസംഹാരികൾ (painkillers) സ്വയം ചികിത്സയ്ക്കായി തുടർച്ചയായി ഉപയോഗിക്കുന്നത്.

  • വിഷബാധ:

വിഷപ്പാമ്പ് കടി, തേൾ കടി, ചില കീടനാശിനികൾ, വിഷലിപ്തമായ മദ്യം എന്നിവ.

  • പേശികളിലെ ടിഷ്യുവിന്റെ നാശം (Rhabdomyolysis):

കടുത്ത പരിക്ക്, അമിതമായ വ്യായാമം, ദീർഘനേരം ഒരേ കിടപ്പിൽ കിടക്കൽ എന്നിവ മൂലം പേശികൾ വിഘടിച്ച് അതിലെ വസ്തുക്കൾ വൃക്കയ്ക്ക് കേടുവരുത്തുന്നത്.

  • ഗ്ലോമെറുലോ നെഫ്രൈറ്റിസ്:

വൃക്കയിലെ അരിപ്പ ഭാഗത്തെ ബാധിക്കുന്ന അസുഖങ്ങൾ. കടുത്ത അണുബാധകൾ വൃക്കയിൽ നേരിട്ട് ബാധിക്കുന്നത് (ഉദാ: ലെപ്റ്റോസ്പൈറോസിസ് -എലിപ്പനി) പോലുള്ളവ, കേരളത്തിൽ മഴക്കാലത്ത് സാധാരണമാണ്.

  • ഗർഭകാലത്തെ ചില സങ്കീർണതകൾ (eclampsia പോലുള്ളവ):

ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം പോലുള്ള അപൂർവ അവസ്ഥകൾ

  • മൂത്രം പുറത്തേക്ക് പോകുന്നതിലെ തടസ്സം:

മൂത്രസഞ്ചിയിലേക്കോ പുറത്തേക്കോ മൂത്രം ഒഴുകുന്നതിൽ തടസ്സം നേരിടുമ്പോൾ, മൂത്രം വൃക്കയിലേക്കു തന്നെ തിരിച്ചുകയറി സമ്മർദ്ദം വർധിക്കുകയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാൻ ആവശ്യത്തിന് രക്തപ്രവാഹം വേണം. ഏതെങ്കിലും കാരണത്താൽ ഈ രക്തയോട്ടം കുറഞ്ഞാൽ വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടും.
വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാൻ ആവശ്യത്തിന് രക്തപ്രവാഹം വേണം. ഏതെങ്കിലും കാരണത്താൽ ഈ രക്തയോട്ടം കുറഞ്ഞാൽ വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടും.

പ്രധാന കാരണങ്ങൾ

  • വൃക്കയിലെ കല്ലുകൾ (Kidney stones):

പ്രത്യേകിച്ച് രണ്ട് വൃക്കകളെയും ഒരേസമയം ബാധിക്കുന്ന കല്ലുകൾ.

  • പ്രോസ്റ്റേറ്റ് ഗ്രന്ഥി വീർക്കുന്നത്:

പ്രായമായ പുരുഷന്മാരിൽ സാധാരണമായ ഒരു കാരണം.

മൂത്രസഞ്ചിയിലോ പ്രോസ്റ്റേറ്റിലോ ഉള്ള മുഴകൾ/കാൻസർ.

മൂത്രനാളിയിലെ തടസ്സം അല്ലെങ്കിൽ സങ്കോചം (stricture).

ഗർഭാശയ സംബന്ധമായ മുഴകൾ മൂത്രനാളിയിൽ സമ്മർദ്ദം ചെലുത്തുന്നത്.

ആരൊക്കെയാണ്
കൂടുതൽ ശ്രദ്ധിക്കേണ്ടത്?

താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെട്ടവർക്ക് അക്യൂട്ട് കിഡ്നി ഇൻജുറി (AKI) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്:

  • 65 വയസ്സിന് മുകളിലുള്ളവർ.

  • പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവർ.

  • നിലവിൽ വൃക്കരോഗമുള്ളവർ.

  • ഹൃദയ-കരൾ രോഗങ്ങളുള്ളവർ.

  • ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവർ (ICU രോഗികൾ).

  • അടുത്തിടെ വലിയ ശസ്ത്രക്രിയ കഴിഞ്ഞവർ.

  • തുടർച്ചയായി വേദനസംഹാരികൾ ഉപയോഗിക്കുന്നവർ.

പ്രധാന ലക്ഷണങ്ങൾ

  • മൂത്രത്തിന്റെ അളവ് കുറയുക.

  • കാലിലും കണ്ണുകൾക്ക് ചുറ്റും നീര് വരുക.

  • ക്ഷീണം, ശ്വാസതടസ്സം.

  • ഓക്കാനം, ഛർദി.

  • ആശയക്കുഴപ്പം അല്ലെങ്കിൽ ബോധക്ഷയം.

  • നെഞ്ചുവേദന അല്ലെങ്കിൽ ക്രമം തെറ്റിയ ഹൃദയമിടിപ്പ് (പൊട്ടാസ്യം ഉയരുന്നതുമൂലം).

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

  • രോഗനിർണയം:

ചികിത്സ തുടങ്ങുന്നതിന് മുൻപ് കൃത്യമായ കാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ഡോക്ടർമാർ സാധാരണയായി താഴെപ്പറയുന്ന പരിശോധനകൾ നടത്താറുണ്ട്:

  • രക്തപരിശോധന:

ക്രിയാറ്റിനിൻ (creatinine), യൂറിയ (urea), പൊട്ടാസ്യം(potassium), സോഡിയം(sodium) എന്നിവയുടെ അളവ് പരിശോധിക്കുക.

  • മൂത്രപരിശോധന:

മൂത്രത്തിലെ പ്രോട്ടീൻ, രക്തം, അണുബാധയുടെ ലക്ഷണങ്ങൾ എന്നിവ കണ്ടെത്തുക.

  • അൾട്രാസൗണ്ട് സ്കാൻ:

വൃക്കയുടെ വലിപ്പം, കല്ലുകൾ, തടസ്സങ്ങൾ എന്നിവ കണ്ടെത്താൻ.
ആവശ്യമെങ്കിൽ ബയോപ്സി (വൃക്കയിൽ നിന്ന് ചെറിയൊരു ടിഷ്യു സാമ്പിൾ) എടുത്ത് പരിശോധിക്കുക.

  • ചികിത്സാരീതികൾ:

അക്യൂട്ട് കിഡ്നി ഇൻജുറിയുടെ ചികിത്സ പ്രധാനമായും അതിന്റെ കാരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ പൊതുവായ ചില ചികിത്സാ തത്വങ്ങൾ എല്ലാ കേസുകൾക്കും ബാധകമാണ്.

1. അടിസ്ഥാന കാരണം പരിഹരിക്കുക.

ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി AKI-ക്ക് കാരണമായ പ്രശ്നം കണ്ടെത്തി പരിഹരിക്കുകയാണ്:

  • നിർജലീകരണം ഉണ്ടെങ്കിൽ സിരയിലൂടെ ദ്രാവകങ്ങൾ (IV fluids) നൽകുക.

  • അണുബാധയുണ്ടെങ്കിൽ ഉചിതമായ ആന്റിബയോട്ടിക്കുകൾ നൽകുക.

  • ഹൃദയസ്തംഭനം ഉണ്ടെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മരുന്നുകൾ നൽകുക.

  • തടസ്സം മൂലമാണെങ്കിൽ കത്തീറ്റർ ഇടുകയോ ശസ്ത്രക്രിയയിലൂടെ തടസ്സം നീക്കുകയോ ചെയ്യുക.

  • വൃക്കയ്ക്ക് ദോഷം ചെയ്യുന്ന മരുന്നുകൾ ഉടനെ നിർത്തുക.

2. ദ്രാവകത്തിന്റെയും ലവണങ്ങളുടെയും നിയന്ത്രണം

ശരീരത്തിലെ ജലാംശം കൃത്യമായി നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. നിർജലീകരണം ഉണ്ടെങ്കിൽ ദ്രാവകം നൽ കുകയും, ശരീരത്തിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുകയാണെങ്കിൽ ദ്രാവകത്തിന്റെ അളവ് നിയന്ത്രിക്കുകയും വേണം. പൊട്ടാസ്യം (potassium), സോഡിയം(sodium) പോലുള്ള ലവണങ്ങളുടെ അളവ് ക്രമീകരിക്കാനും മരുന്നുകൾ ഉപയോഗിക്കാറുണ്ട്.

അക്യൂട്ട് കിഡ്നി ഇൻജുറിയുടെ ചികിത്സ പ്രധാനമായും അതിന്റെ കാരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ പൊതുവായ ചില ചികിത്സാ തത്വങ്ങൾ എല്ലാ കേസുകൾക്കും ബാധകമാണ്.
അക്യൂട്ട് കിഡ്നി ഇൻജുറിയുടെ ചികിത്സ പ്രധാനമായും അതിന്റെ കാരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ പൊതുവായ ചില ചികിത്സാ തത്വങ്ങൾ എല്ലാ കേസുകൾക്കും ബാധകമാണ്.

3. മരുന്നുകൾ

  • രക്തത്തിലെ പൊട്ടാസ്യത്തിന്റെ(potassium) അളവ് കൂടുത ലാണെങ്കിൽ അത് കുറയ്ക്കാനുള്ള മരുന്നുകൾ.

  • ശരീരത്തിലെ അമ്ലത്വം (acidosis) നിയന്ത്രിക്കാനുള്ള മരുന്നുകൾ

  • ആവശ്യമെങ്കിൽ മൂത്രത്തിന്റെ അളവ് കൂട്ടാനുള്ള ഡൈയൂററ്റിക്സ് (diuretics)

  • രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകൾ

4. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ

വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ, പ്രോട്ടീൻ (protein), പൊട്ടാസ്യം(potassium), ഫോസ്ഫറസ്(phosphorus), ഉപ്പ് എന്നിവയുടെ അളവ് ഭക്ഷ ണത്തിൽ നിയന്ത്രിക്കേണ്ടിവരാം. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ ഇത് ക്രമീകരിക്കുന്ന താണ് നല്ലത്.

5. ഡയാലിസിസ് (Dialysis)

ചില ഗുരുതരമായ കേസുകളിൽ, വൃക്കയുടെ പ്രവർത്തനം പൂർ ണമായി തിരിച്ചുവരാൻ സമയമെടുക്കുമ്പോൾ, താൽക്കാലികമായി രക്തം ശുദ്ധീകരിക്കാൻ ഡയാലിസിസ് ആവശ്യമായി വരാം. വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുന്നതോടെ പല രോഗികൾക്കും ഡയാലിസിസ് നിർത്താൻ സാധിക്കും.

ഡയാലിസിസ് ആവശ്യമായി വരുന്ന സാഹചര്യങ്ങൾ:

  • രക്തത്തിലെ പൊട്ടാസ്യം(potassium) അപകടകരമാം വിധം ഉയരുമ്പോൾ.

  • ശരീരത്തിൽ അമിതമായ ദ്രാവകം കെട്ടിക്കിടന്ന് ശ്വാസതടസ്സം ഉണ്ടാകുമ്പോൾ.

  • രക്തത്തിലെ അമ്ലത്വം നിയന്ത്രണാതീതമാകുമ്പോൾ (acidosis).

  • യൂറിയയുടെ അളവ് വളരെ കൂടി, ഇത് തലച്ചോറിനെ ബാധിക്കാൻ തുടങ്ങുമ്പോൾ (uremic encephalopathy).

  • മൂത്രം പൂർണമായി നിലയ്ക്കുമ്പോൾ.

ഡയാലിസിസിൽ പ്രധാനമായും രണ്ട് രീതികളുണ്ട്:

ഹീമോഡയാലിസിസ് (Hemodialysis):

ഒരു യന്ത്രത്തിലൂടെ രക്തം പുറത്തെടുത്ത് ശുദ്ധീകരിച്ച് തിരി കെ ശരീരത്തിലേക്ക് നൽകുന്ന രീതി. സാധാരണയായി ആഴ്ചയിൽ മൂന്ന് തവണ, ഓരോ തവ ണയും 3-4 മണിക്കൂർ വീതം നടത്താറുണ്ട്.

കണ്ടിന്യൂവസ് റീനൽ റീപ്ലേസ്മെന്റ് തെറാപ്പി (CRRT):

ICU-വിൽ ഗുരുതരാവസ്ഥയിലുള്ള, രക്തസമ്മർദ്ദം കുറവുള്ള രോഗികൾക്കായി, 24 മണി ക്കൂറും തുടർച്ചയായി സാവധാനം നടത്തുന്ന ഒരു തരം ഡയാലിസിസ്.

6. പ്രത്യേക കാരണങ്ങൾക്കുള്ള ചികിത്സ

  • ഗ്ലോമെറുലോനെഫ്രൈറ്റിസ് പോലുള്ള രോഗപ്രതിരോധ സംബന്ധമായ കാരണങ്ങൾക്ക് സ്റ്റിറോയ്ഡുകളും രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളും ആവശ്യമായി വന്നേക്കാം.

  • വിഷബാധ മൂലമാണെങ്കിൽ പ്രത്യേക ആന്റിഡോട്ടുകൾ (antidote) നൽകേണ്ടി വന്നേക്കാം.

  • കല്ലുകൾ മൂലമുള്ള തടസ്സത്തിന് സ്റ്റെന്റ് ഇടുകയോ ശസ്ത്രക്രിയ വഴി കല്ല് നീക്കം ചെയ്യുകയോ ചെയ്യാം.

  • പ്രോസ്റ്റേറ്റ് വീക്കം മൂലമാണെങ്കിൽ കത്തീറ്റർ ഇടുകയോ ശസ്ത്രക്രിയ ചെയ്യുകയോ വേണ്ടി വരാം.

ചികിത്സിക്കാതെ വിട്ടാൽ ഉണ്ടാകാവുന്ന സങ്കീർണതകൾ:

അക്യൂട്ട് കിഡ്നി ഇൻജുറി (AKI) സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ പല സങ്കീർണതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ മനസ്സിലാക്കുന്നത് എത്രയും വേഗം ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കും.

  • ഹൈപ്പർകലീമിയ (hyperkalemia):

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം ഉയരുന്നത് ഹൃദയത്തിന്റെ താളം തെറ്റിക്കുകയും, ചികിത്സിച്ചില്ലെങ്കിൽ ഹൃദയസ്തംഭനത്തിന് വരെ കാരണമാകുകയും ചെയ്യാം.

  • ശ്വാസകോശത്തിൽ ദ്രാവകം നിറയുക. (Pulmonary edema):

ശരീരത്തിൽ അമിതമായ ജലാംശം കെട്ടിക്കിടക്കുന്നത് ശ്വാസകോശത്തെ ബാധിച്ച് കടുത്ത ശ്വാസതടസ്സം ഉണ്ടാക്കാം

  • മെറ്റബോളിക് അസിഡോസിസ് (metabolic acidosis):

രക്തത്തിലെ അമ്ലത്വം നിയ ന്ത്രണാതീതമാകുന്നത് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കാം.

  • യൂറീമിയ (uremia):

മാലിന്യങ്ങൾ രക്തത്തിൽ കെട്ടിക്കിടന്ന് തലച്ചോറിനെ ബാധിക്കുകയും ആശയക്കുഴപ്പം, അപസ്മാരം, ബോധക്ഷയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യാം.

  • ദീർഘകാല വൃക്കരോഗം:

ചികിത്സ വൈകിയ കേസുകളിൽ വൃക്കയുടെ പ്രവർത്തനം ശാശ്വതമായി കുറഞ്ഞേക്കാം, ഇത് ഭാവിയിൽ സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരുന്ന അവസ്ഥയിലേക്ക് നയിച്ചേക്കും. ഈ സങ്കീർണതകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുകയും, ഡോക്ടർ നിർദേശിക്കുന്ന പരിശോധനകളും ചികി ത്സയും മുടക്കം കൂടാതെ പിന്തുടരുകയും ചെയ്യുക എന്നതാണ്.

ചികിത്സയ്ക്ക് ശേഷമുള്ള ശ്രദ്ധ

അക്യൂട്ട് കിഡ്നി ഇൻജുറി (AKI) യിൽ നിന്ന് മുക്തി നേടിയ ശേഷവും, വൃക്കയുടെ പ്രവർത്തനം പൂർണമായി പഴയ നിലയിലേക്ക് എത്തിയോ എന്ന് ഉറപ്പാക്കാ ൻ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്. ചില രോഗികളിൽ, പ്രത്യേകിച്ച് കടുത്ത കേസുകളിൽ, വൃക്കയുടെ പ്രവർത്തനം ഭാഗികമായി മാത്രമേ തിരിച്ചുവരൂ, ഇത് ദീർഘകാല വൃക്കരോഗത്തിലേക്ക് (Chronic Kidney Disease) നയിച്ചേക്കാം. അതുകൊണ്ട് ഭാവിയിലും വൃക്കരോഗ വിദഗ്ധന്റെ (Nephrologist) നിരീക്ഷണത്തിൽ തുടരേണ്ടത് ആവശ്യമാണ്.

പ്രതിരോധ മാർഗങ്ങൾ:

  • ആവശ്യത്തിന് വെള്ളം കുടിക്കുക, പ്രത്യേകിച്ച് വയറിളക്കം, ഛർദി ഉള്ളപ്പോൾ.

  • ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ തുടർച്ചയായി കഴിക്കാതിരിക്കുക.

  • പ്രമേഹം, രക്തസമ്മർദ്ദം എന്നിവ കൃത്യമായി നിയന്ത്രിക്കുക.

  • പതിവായി ആരോഗ്യ പരിശോധന നടത്തുക.

  • എക്സ്-റേ/സ്കാൻ പോലുള്ള പരിശോധനകൾക്ക് മുൻപ് നിലവിലെ വൃക്കരോഗത്തെക്കുറിച്ച് ഡോക്ടറെ അറിയിക്കുക.

  • പനി, വയറിളക്കം പോലുള്ള അസുഖങ്ങൾ വരുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണുക.

പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം ഗൗരവമേറിയ ഒരു അവസ്ഥയാണെങ്കിലും, നേരത്തെ കണ്ടെത്തിയാൽ ഭൂരിഭാഗം കേസുകളിലും പൂർണമായി ചികിത്സിച്ച് ഭേദ മാക്കാൻ സാധിക്കും. ഇന്ന് ലഭ്യമായ ആധുനിക ചികിത്സാരീതികൾ- ദ്രാവകനിയന്ത്രണം മുതൽ ഡയാലിസിസ് വരെ- രോഗികളെ വേഗത്തിൽ സുഖപ്പെടുത്താ ൻ സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കു കയും, അപകടസാധ്യത കൂടുതലുള്ളവർ പ്രത്യേക ജാഗ്രത പുലർ ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടനെ ഒരു ഡോക്ടറെ സമീപിക്കുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

  • 1. AKI പൂർണമായി ഭേദമാകുമോ?

മിക്ക കേസുകളിലും, പ്രത്യേകിച്ച് നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ, വൃക്ക യുടെ പ്രവർത്തനം ആഴ്ചകൾക്കുള്ളിൽ പൂർണമായോ ഭാഗികമായോ തിരിച്ചുവരാറുണ്ട്. എന്നാൽ കാരണത്തിന്റെ തീവ്ര തയും രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. ചില അപൂ ർവ സന്ദർഭങ്ങളിൽ വൃക്കയുടെ പ്രവർത്തനം ഭാഗികമായി മാത്ര മേ തിരിച്ചുവരൂ.

  • 2. ഡയാലിസിസ് തുടങ്ങിയാൽ എന്നേക്കും വേണ്ടിവരുമോ?

ഇല്ല. AKI മൂലമുള്ള ഡയാലിസിസ് മിക്കപ്പോഴും താൽക്കാലികമാണ്. അടിസ്ഥാന കാരണം ചികി ത്സിച്ച് വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുന്നതോടെ ഭൂരിഭാഗം രോഗികൾക്കും ഡയാലിസിസ് നിർത്താൻ സാധിക്കും. ദീർഘകാല ഡയാലിസിസ് ആവശ്യമായി വരുന്നത് വൃക്ക പൂർണമായി തകരാറിലായ അപൂർവ്വം കേസുകളിൽ മാത്രമാണ്.

  • 3. എങ്ങനെ തിരിച്ചറിയാം?

മൂത്രത്തിന്റെ അളവിൽ പെട്ടെന്നുള്ള കുറവ്, ശരീരത്തിൽ നീര്, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ ശ്രദ്ധയി ൽപ്പെട്ടാൽ ഉടനെ ഒരു ഡോക്ട റെ കാണുക. വീട്ടിൽ വച്ച് സ്വയം നിർണയം നടത്താൻ ശ്രമിക്കരു ത്; രക്തപരിശോധനയിലൂടെ മാത്രമേ കൃത്യമായി സ്ഥിരീകരിക്കാൻ കഴിയൂ.

ഒരു യന്ത്രത്തിലൂടെ രക്തം പുറത്തെടുത്ത് ശുദ്ധീകരിച്ച് തിരികെ ശരീരത്തിലേക്ക് നൽകുന്ന രീതിയാണ് ഹീമോഡയാലിസിസ്.
ഒരു യന്ത്രത്തിലൂടെ രക്തം പുറത്തെടുത്ത് ശുദ്ധീകരിച്ച് തിരികെ ശരീരത്തിലേക്ക് നൽകുന്ന രീതിയാണ് ഹീമോഡയാലിസിസ്.
  • 4. ഏതെല്ലാം മരുന്നുകളാണ് വൃക്കയ്ക്ക് ദോഷകരം?

ഇബുപ്രോഫെൻ, ഡിക്ലോഫെനാക് പോലുള്ള ചില വേദനസംഹാരികൾ, ചില ആന്റിബയോട്ടിക്കുകൾ, അമിതമായ അളവിൽ ഉപയോഗിക്കുന്ന ആയുർവേദ/ഹെർബൽ മരുന്നുകളിൽ ചിലത് എന്നിവ ദീർഘകാലം ഉപയോഗിച്ചാൽ വൃക്കയ്ക്ക് ദോഷം ചെയ്യാം. ഏതൊരു മരുന്നും ദീർഘകാലത്തേക്ക് ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത്.

  • 5. AKI ഉള്ളവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ എത്ര സമയമെടുക്കും?

ഇത് കാരണത്തിന്റെ തീവ്രതയും ചികിത്സയോടുള്ള പ്രതികരണവും അനുസരിച്ച് വ്യത്യാസപ്പെടും. ലഘുവായ കേസുകളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ നിലയിലേക്ക് മട ങ്ങാം. ഗുരുതരമായ കേസുകളി ൽ, പ്രത്യേകിച്ച് ഡയാലിസിസ് ആവശ്യമായി വന്നവയിൽ, പൂർ ണ സുഖപ്രാപ്തിക്ക് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.

ശ്രദ്ധിക്കേണ്ട ചില പ്രത്യേക സാഹചര്യങ്ങൾ

മഴക്കാലത്തെ അപകടസാധ്യത കേരളം പോലുള്ള സ്ഥലങ്ങളിൽ മഴക്കാലത്ത് ലെപ്റ്റോസ്പൈറോസിസ് (എലിപ്പനി) മൂലമുള്ള AKI സാധാരണമാണ്. മലിനജലവുമായി സമ്പർക്കം പുലർത്തുന്നവർ, പ്രത്യേകിച്ച് കർഷകർ, ശുചീകരണത്തൊഴി ലാളികൾ എന്നിവർ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. പനിയോടൊപ്പം മൂത്രത്തിന്റെ അളവ് കുറയുകയോ ശരീരം മഞ്ഞനിറമാകുകയോ ചെയ്താൽ ഉടനെ ചികിത്സ തേടണം.

ഗർഭകാല സങ്കീർണതകൾ

ഗർഭകാലത്ത് ഉണ്ടാകുന്ന കടുത്ത രക്തസമ്മർദ്ദം (eclampsia/pre-eclampsia), പ്രസവസമയത്തെ അമിത രക്ത സ്രാവം എന്നിവ AKI-ക്ക് കാരണമാകാം. ഗർഭിണികൾ പതിവായി ആന്റിനേറ്റൽ പരിശോധനകൾ നടത്തുകയും രക്തസമ്മർദ്ദം നിരീക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ശസ്ത്രക്രിയാനന്തര ശ്രദ്ധ

വലിയ ശസ്ത്രക്രിയകൾക്ക് ശേഷം, പ്രത്യേകിച്ച് ഹൃദയ ശസ്ത്ര ക്രിയകൾക്ക് ശേഷം, ചില രോഗി കളിൽ AKI ഉണ്ടാകാം. ശസ്ത്രക്രിയയ്ക്ക് മുൻപ് ശരീരത്തിലെ ജലാം ശം ശരിയായ നിലയിലാക്കുകയും, ശസ്ത്രക്രിയയ്ക്ക് ശേഷം മൂത്രത്തിന്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

READ: വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര

ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം

വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments