വെന്റിലേറ്ററിന്റെ
രണ്ടു മുഖങ്ങൾ

‘‘വർധിച്ചുവരുന്ന മെഡിക്കോ ലീഗൽ പ്രശ്നങ്ങളുടെയും ഐ. സി. യു മാർഗ്ഗനിർദ്ദേശങ്ങളുടേയും പശ്ചാത്തലത്തിൽ ജീവൻ നിലനിർത്താനും അസുഖം മാറ്റാനും ഉപകരിക്കുന്ന വിലകൂടിയ മരുന്നുകൾ ഡോക്ടർമാർക്ക് പലപ്പോഴും നിർദ്ദേശിക്കേണ്ടിവരും. ചിലപ്പോൾ ഈ ചികിത്സ​കളെല്ലാം നൽകിയാലും രോഗി രക്ഷപ്പെടണം എന്നില്ല. മാത്രമല്ല വർധിച്ച ഐ.സി.യു. ചെലവുകളും ബന്ധുക്കൾക്ക് അധിക ഭാരമാകാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അഞ്ജു കെ. ബാബു എഴുതിയ ലേഖനം.

ഗുരുതരമായ അസുഖങ്ങളുണ്ടാകുമ്പോൾ രോഗികൾക്ക് പലപ്പോഴും ജീവൻ രക്ഷിക്കാനായി ചികിത്സയുടെ ഭാഗമായി വെൻ്റിലേറ്ററിെൻ്റ സഹായം പലപ്പോഴും വേണ്ടിവരും. രോഗികളുടെ പ്രായം, അസുഖം, ശാരീരികാവസ്​ഥ, മരുന്നുകളോടുള്ള പ്രതികരണം, ആന്തരിക അവയവങ്ങളുടെ തകരാറുകൾ എന്നിവയുടെ പ്രത്യേകതകൾ അനുസരിച്ച് രോഗി രക്ഷപ്പെടുകയോ മരണപ്പെടുകയോ ചെയ്തേക്കാം.

നമ്മുടെ പ്രിയപ്പെട്ടവർക്ക് രോഗം വരുമ്പോൾ, വേണ്ട എല്ലാ ചികിത്സകളും നൽകാൻ നമ്മൾ പരമാവധി ശ്രമിക്കും. ശാരീരികമായി അവർ കഷ്ടപ്പെടുന്നത് കാണാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല. പ്രിയപ്പെട്ടവർ വെൻ്റിലേറ്റർ സഹായത്താൽ ആശുപത്രി ഐ. സി. യു. വിൽ കിടക്കുന്നത് വളരെ വേദനാജനകമായ കാഴ്ചയാണ്.

അനിശ്ചിതമായി വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ രോഗികൾക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ടവർ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും. ഡോക്ടർമാർ, പ്രത്യേകിച്ച് ചികിൽസിക്കുന്ന ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഇൻ്റൻസിവിസ്റ്റ്, അനേസ്​തേഷിയോള ജിസ്റ്റ് എന്നിവർക്ക് രോഗിയുടെ അവസ്​ഥ അനുസരിച്ചും അനുഭവത്തിന്റെ വെളിച്ചത്തിലും ബന്ധുക്കളെ തീരുമാനം എടുക്കാൻ സഹായിക്കാൻ കഴിയും. വർധിച്ചുവരുന്ന മെഡിക്കോ ലീഗൽ പ്രശ്നങ്ങളുടെയും ഐ. സി. യു മാർഗ്ഗനിർദ്ദേശങ്ങളുടേയും പശ്ചാത്തലത്തിൽ ജീവൻ നിലനിർത്താനും അസുഖം മാറ്റാനും ഉപകരിക്കുന്ന വിലകൂടിയ മരുന്നുകൾ ഡോക്ടർമാർക്ക് പലപ്പോഴും നിർദ്ദേശിക്കേണ്ടിവരും. ചിലപ്പോൾ ഈ ചികിത്സ​കളെല്ലാം നൽകിയാലും രോഗി രക്ഷപ്പെടണം എന്നില്ല. മാത്രമല്ല വർധിച്ച ഐ. സി. യു. ചെലവുകളും ബന്ധുക്കൾക്ക് അധിക ഭാരമാകാം.

ആകസ്​മികമായുള്ള
അസുഖങ്ങൾ

പ്രത്യേകിച്ച് ആക്സിഡൻ്റ്, ഹാർട്ട് അറ്റാക്ക്, വിഷം കഴിച്ചു വരുന്ന സാഹചര്യങ്ങൾ, ന്യൂമോണിയ എന്നിവയിൽ, രോഗിയുടെ ബന്ധുക്കൾക്ക് അവരുടെ പ്രിയപ്പെട്ടവർ പെട്ടെന്ന് ഇല്ലാതാകുന്ന അവസ്​ഥയുമായി പൊരുത്തപ്പെടാൻ സമയം എടുക്കും. അതുകൊണ്ടുതന്നെ 48 മുതൽ 72 മണിക്കൂർ വരെ ലഭിച്ചാൽ രോഗിയുടെ ഗുരുതരാവസ്​ഥ യിൽ മാറ്റങ്ങളൊന്നുമില്ലെങ്കിലും, ബന്ധുക്കൾക്ക് സത്യാവസ്​ഥയുമായി പൊരുത്തപ്പെടാൻ കുറച്ചെങ്കിലും സമയം കിട്ടും. ഡോക്ടർമാരുമായി വിശദമായി സംസാരിച്ചതിനുശേഷം വെൻ്റിലേറ്ററോ അതുപോലുള്ള മറ്റു സങ്കീർണ്ണ ചികിത്സകളോ മാറ്റിവെക്കാനോ കുറക്കാനോ ആയി ബന്ധുക്കൾക്ക് ആവശ്യപ്പെടാം. രോഗിക്ക് വേദനയോ മറ്റു ശാരീരിക അസ്വസ്​ഥതകളോ ഉണ്ടാകാത്ത രീതിയിലുള്ള പാലിയേറ്റീവ് ചികിത്സകൾ ഇതിന്റെ കൂടെ തന്നെ നൽകാനും കഴിയും. ബന്ധുക്കൾക്ക് രോഗിയുടെ അടുത്ത് സമയം ചെലവാക്കാനും, ആവശ്യമെങ്കിൽ മതപരമായുള്ള ചടങ്ങുകൾ ചെയ്യാനും, അടുത്ത ബന്ധുക്കൾക്ക് മാനസികവും വൈകാരികവുമായുള്ള പിന്തുണ നൽകാനും ഡോക്ടർമാർക്കും പാലിയേറ്റീവ് കെയർ നൽകുന്ന വ്യകതി കൾക്കും സാധിക്കും.

ചില പ്രത്യേക സാഹചര്യങ്ങളിൽ, അർബുദത്തിന്റെ അവസാന സ്റ്റേജുകളിൽ, മിക്ക ആന്തരിക അവയവങ്ങളും തകരാറിലായ അവസ്​ഥയിൽ, വെൻ്റിലേറ്റർ ഒരു അവസാനശ്രമം മാത്രമായിത്തീരും. വേദനയും ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടും വരുന്ന സാഹചര്യങ്ങളിൽ ചെറിയ തോതിൽ NIV (Non- Invasive Ventillation) അഥവാ ഒരു മാസ്​ക് വെച്ച് നല്ല സമ്മർദ്ദത്തിൽ ഓക്സിജൻ നൽകുന്ന വെൻ്റിലേറ്റർ മോഡ് വലിയ ആശ്വാസം തന്നെയായിരിക്കും. മാത്രമല്ല ചെറിയ തോതിൽ മയങ്ങാനുള്ള മരുന്നുകളും, മോർഫിൻ ഉൾപ്പെടെയുള്ള വേദനാ സംഹാരികളും രോഗിക്കു നൽകി അവരുടെ ബുദ്ധിമുട്ട് കുറക്കാനും കഴിയും.

READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്

ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും

സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ

വനിതാ ഡോക്ടർമാർ നിശ്ചയമായും അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്

നമ്മുടെ നാട്ടിൽ DNR (Do not Resuscitate) അഥവാ പുനരുജ്ജീവനം അരുത് എന്ന മാർഗ്ഗനിർദ്ദേശം അത്ര പ്രചാരത്തിൽ വന്നിട്ടില്ല. പലപ്പോഴും ആ തീരുമാനം രോഗിയുടെ ബന്ധുക്കൾക്കും ചികിൽസിക്കുന്ന ഡോക്ടർമാർക്കുമാണ് എടുക്കേിവരിക. കാൻസർ പോലെ വിട്ടുമാറാത്ത തീരാവ്യാധികളുള്ള ആളുകൾക്ക്, മുൻകൂട്ടി തന്നെ ചികിൽസിക്കുന്ന ഡോക്ടറോടോ അടുത്ത ബന്ധുക്കളോടോ, തന്റെ ശാരീരികാവസ്​ഥ മോശമാകുമ്പോൾ വെൻ്റിലേറ്റർ സഹായം വേണ്ട എന്നോ CPR അഥവാ ഹൃദയം സ്​തംഭിച്ചാൽ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമം വേണ്ടെന്നോ പറഞ്ഞുവെക്കാം.

നമ്മുടെ ആരോഗ്യമേഖല 1907- ൽ ആധുനിക വെൻ്റിലേറ്റർ കണ്ടുപിടിച്ച ഹെൻറി ഡ്രാഗറിനോടും അദ്ദേഹത്തിന്റെ മകനായ ബർണാഡിനോടും നിശ്ചയമായും കടപ്പെട്ടിരിക്കുന്നു. വെൻ്റിലേറ്റർ എന്ന ആധുനിക ഗാഡ്ജെറ്റ് പലപ്പോഴും പ്രതീക്ഷയും നിരാശയുമായി മാറാറുണ്ട് എന്നു കൂടി നാം തിരിച്ചറിയണം.

വെൻ്റിലേറ്റർ സംവിധാനം പ്രതീക്ഷിക്കുന്നതിനു വിപരീതമായ ഫലങ്ങളും ചില സമയങ്ങളിൽ നൽകാറുണ്ട്. വെൻ്റിലേറ്ററിൽ ഇടുന്ന രോഗികൾക്ക് പല തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ശ്വാസകോശത്തിന് തകരാറുകൾ സംഭവിക്കാം, ന്യൂമോണിയ വരാം, ഒപ്പം പല രീതിയിലുള്ള അണുബാധകളും പിടിപെട്ടേക്കാം. പൊതുസമൂഹത്തിൽ, മരണം സംഭവിച്ച രോഗിയെ പണത്തിനു വേണ്ടി വെൻ്റിലേറ്ററിൽ ഇടാറുണ്ട് എന്ന തെറ്റായ ധാരണ വളരെ വ്യാപകമാണ്. വെൻ്റിലേറ്റർ എന്ന മെഷീൻ ശ്വാസകോശ ത്തിലേക്കു നിശ്ചിത അളവിൽ, നിശ്ചിത രീതിയിൽ ഓക്സിജനും വായുവും നൽകുക മാത്രമാണ് ചെയ്യുന്നത്. മരണം സംഭവിച്ചാൽ അഥവാ ഹൃദയം അതിന്റെ പ്രവർത്തനം നിർത്തിയാൽ ഉടൻ തന്നെ ശരീരം മരണം നടന്നതിന്റെ ലക്ഷണങ്ങൾ കാണിക്കും. ഒന്നു രണ്ട് മണിക്കൂറിനുള്ളിൽ റിഗോർ മോർട്ടിസ്​ അഥവാ മാംസപേശികൾക്ക് കാഠിന്യം വരുന്ന അവസ്​ഥ സംജാതമാവും. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരാളെ വെൻ്റിലേറ്ററിൽ ഇടാനോ, കൂടുതൽ സമയം വെൻ്റിലേറ്റർ സഹായം ലഭ്യമാക്കാനോ കഴിയില്ല. എന്നാൽ മസ്​തിഷ്ക മരണം സംഭവിച്ച രോഗികൾക്ക് അവയവദാനത്തിനു വേണ്ടി വെൻ്റിലേറ്റർ സഹായം നൽകാറുണ്ട്. അത് ദാനം ചെയ്യാനുള്ള അവയവങ്ങൾക്ക് ഓക്സിജൻ എത്തിക്കുന്നതിനുവേണ്ടി മാത്രമാണ്.

ഒരു ഡോക്ടറുടെ വീക്ഷണത്തിൽ രോഗിയെ മരണത്തിൽനിന്ന് രക്ഷിക്കാനുള്ള അവസാന ശ്രമത്തിന്റെ അമൃതും, രോഗിയേയും ബന്ധുക്കളെയും സംബന്ധിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയുടെ വാതിലുമാണ് വെൻ്റിലേറ്റർ.


READ ALSO: മകൾ എന്ന നിലയിൽ
എന്റെ സ്ത്രീജീവിതം

ഡോക്ടർ അമ്മയാവുമ്പോൾ

ലീല, എന്റെ പ്രിയ സ്‌നേഹിത

ഒരു അനസ്തീഷ്യോളജിസ്റ്റിന്റെ പ്രമേഹക്കാഴ്ചകൾ

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments