കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘‘ആഗോള ജനസംഖ്യയുടെ 20% പേർ കേൾവിക്കുറവ് അനുഭവിക്കുന്നവരാണ്. 2050 ആകുമ്പോഴേയ്ക്ക് രണ്ടര ബില്യൻ പേർക്ക് ഈ പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതായി പഠനങ്ങൾ പറയുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സാവിത്രി ഹരിപ്രസാദ് എഴുതിയ ലേഖനം.

കേൾവിക്കുറവ് കടുത്ത വെല്ലുവിളിയാണ്. അത് ദശലക്ഷക്കണക്കിന് ആളുകളെ പ്രായവ്യത്യാസ ഭേദമന്യേബാധിക്കുന്നു. പ്രധാന ആശയവിനിമയ തടസ്സം മാത്രമല്ല, ഗണ്യമായ സാമൂഹിക- വൈകാരിക- സാമ്പത്തിക പ്രത്യാഘാതങ്ങളും ഇത് സൃഷ്ടിക്കുന്നു.

കേൾവിക്കുറവ് എന്നത് ശബ്ദങ്ങൾ വ്യക്തമായി കേൾക്കാനുള്ള കഴിവു കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ്. ഇത് ചെറിയ തോതിൽ തുടങ്ങി ക്രമേണ ഗുരുതരമാവുകയും ചെയ്യാം. ഏതു പ്രായക്കാരിലും ഇത് സംഭവിക്കാമെങ്കിലും മുതിർന്നവരിലാണ് കൂടുതലായി കാണുന്നത്. ഒന്നര ബില്യൻ ആൾക്കാർ, അതായത് ആഗോള ജനസംഖ്യയുടെ 20% ആൾക്കാർ ഇന്ന് ഈ വിഷമം അനുഭവിക്കുന്നവരാണ്. ഈ നിലയിൽ 2050 ആകുമ്പോഴേയ്ക്ക് രണ്ടര ബില്യൻ ആൾക്കാർ കേൾവിക്കുറവ് അനുഭവിക്കാൻ സാധ്യതയുള്ളതായി പഠനങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഭാഷയും സംസാരവും വികസിപ്പിക്കുന്നതിനും സാമൂഹികമായി ഇടപഴകുന്നതിനും പഠനത്തിനും അറിവു നേടുന്നതിനും സുരക്ഷയ്ക്കും അവബോധത്തിനും, സംഗീതവും മറ്റു കലകളും ആസ്വദിക്കുന്നതിനും, വൈകാരിക ആവിഷ്‌ക്കാരത്തിനും അത്യന്തം ആവശ്യമാണ് കേൾവി.

കേൾവിക്കുറവ് പലതരത്തിലുണ്ട്.

1. കണ്ടക്റ്റീവ് കേൾവിക്കുറവ്
(Conductive Hearing Loss)

ബാഹ്യകർണ്ണത്തിലോ മധ്യകർണ്ണത്തിലോ ഉള്ള പ്രശ്‌നങ്ങളാൽ ശബ്ദം അകത്തേക്ക് എത്താതെ പോകുന്നു. ജനനവൈകല്യം, ചെവിക്കായം, ചെവിയിൽ കുടുങ്ങിയ വസ്തുക്കൾ എന്തെങ്കിലും, മധ്യചെവിയിൽ ദ്രാവകം നിറയുന്നതും കൂടാതെ അണുബാധയും കർണ്ണപടത്തിലെ ദ്വാരവും ശബ്ദതരംഗങ്ങളുടെ ചലനത്തെ തടസ്സപ്പെടുത്തുന്നു.

2. സെൻസറി കേൾവിക്കുറവ്
(Sensory Neural Hearing Loss)

ജന്മനാലുണ്ടാകുന്ന വൈകല്യം, വാർദ്ധക്യം (Prebyacusis), ഉയർന്ന ശബ്ദത്തിന്റെ സാന്നിധ്യം, ജനിതകഘടകങ്ങൾ, ശ്രവണനാഡിയെ നശിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം, മെനിയേഴ്‌സ് രോഗം (ആന്തരിക ചെവിയിലെ ദ്രാവകം കൂടുന്നത്), ശ്രവണനാഡിയിലെ ട്യൂമർ, ചില വൈറ ൽ അണുബാധകൾ, തലയോട്ടിയിലെ പരിക്കുകൾ ഇവയെല്ലാം ശബ്ദത്തെ തലച്ചോറിൽ എത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു.

കേൾവിക്കുറവ് എന്നത് ശബ്ദങ്ങൾ വ്യക്തമായി കേൾക്കാനുള്ള കഴിവു കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ്.
കേൾവിക്കുറവ് എന്നത് ശബ്ദങ്ങൾ വ്യക്തമായി കേൾക്കാനുള്ള കഴിവു കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ്.

3. മിക്സഡ് കേൾവിക്കുറവ്
(Mixed Hearing Loss)

മുകളിൽ പറഞ്ഞ രണ്ടു തരങ്ങളും ചേർന്ന അവസ്ഥ.

പ്രധാന ലക്ഷണങ്ങൾ

  • പറയുന്നത് വ്യക്തമായി കേൾക്കാൻ ബുദ്ധിമുട്ട്.

  • ടിവി അല്ലെങ്കിൽ മൊബൈൽ ശബ്ദം കൂടുതൽ ആക്കേണ്ടിവരിക.

  • ചെവിയിൽ മുഴക്കം.

  • സംഭാഷണത്തിൽ വാക്കുകൾ തെറ്റായി മനസ്സിലാക്കൽ.

  • കുട്ടികളിൽ വൈകിയ സംസാര കഴിവ്.

കുട്ടികളിലെ 60% കേൾവിക്കുറവും തടയാൻ പറ്റുന്നതാണ്. കുട്ടികളിൽ 31% കേൾവിക്കുറവും അണുബാധ മൂലമാണ്. (ഉദാ: Mumps, Rubella, Meningitis, Measles മുതലായവ). ജനനസമയത്ത് ഉണ്ടാകുന്ന തൂക്കക്കുറവ്, വളർച്ച ഇല്ലായ്മ, സങ്കീർണ്ണത മുതലായവ കൊണ്ടാണ് 17% അസുഖം.

പ്രായാധിക്യമുള്ളവരിലുള്ള
കേൾവിക്കുറവ്

60 വയസ്സിനുമുകളിൽ ഉള്ളവർക്ക്, കേൾവിക്കുറവ് 65% ആണ്. ഇത് സമൂഹത്തിൽനിന്നും ഒറ്റപ്പെടുന്നതിനും മറവിരോഗത്തിനും കാരണമാകുന്നു. ശബ്ദമലിനീകരണം, മൊബൈലിന്റെ അമിത ഉപയോഗം, എയർഹോൺ മുതലായവ കേൾവിക്കുറവിന് കാരണമായ വസ്തുതകളാണ്.

നവജാത ശിശുക്കൾ, സ്‌കൂൾ കുട്ടികൾ, ഫാക്ടറി തൊഴിലാളികൾ, ശബ്ദത്തെ ബാധിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ, പ്രായമായവർ എന്നിവർ നിർബന്ധമായും കേൾവിപരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. കേൾവിക്കുറവ് സംശയിക്കുന്നവർ ഇ.എൻ.ടി. ഡോക്ടറെ സമീപിക്കേ ണ്ടതാണ്. ഓഡിയോമെട്രി പോലുള്ള പരിശോധനകളിലൂടെ കേൾവിയുടെ തോത് നിർണ്ണയിച്ച്, മരുന്നുകൾ, ശസ്ത്രക്രിയകൾ, കേൾവി ഉപകരണങ്ങൾ, കോക്ലിയർ ഇംപ്ലാന്റ് മുതലായ ചികിത്സാരീതികളെ അവലംബിക്കാവുന്നതാണ്. ശരിയായ സമയത്ത് പരിശോധനയും ചികിത്സയും സ്വീകരിച്ചാൽ പ്രശ്‌നം നിയന്ത്രിക്കാൻ കഴിയുന്നതാണ്.

എല്ലാ കൊല്ലവും മാർച്ച് മൂന്നിനാണ് ലോക ശ്രവണദിനം ആചരിക്കുന്നത്. ''സമൂഹങ്ങളിൽനിന്ന് ക്ലാസ് റൂമുകളിലേക്ക്; എല്ലാ കുട്ടികൾക്കും കേൾവി പരിചരണം'' എന്നതാണ് 2026ലെ ലോക ശ്രവണദിനത്തിന്റെ പ്രമേയം. കുട്ടികളിൽ കേൾവിക്കുറവ് തടയുന്നതിനും കേൾവിപ്രശ്‌നങ്ങൾ ഉള്ള കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനും ഈ ദിനം ഊന്നൽ നൽകണം.

കേൾവി ആരോഗ്യം സംരക്ഷിക്കാൻ:

  • പതിവു ശ്രവണ പരിശോധനകൾ നടത്തുക.

  • ഉച്ചത്തിലുള്ള ശബ്ദങ്ങളിൽനിന്ന് വിട്ടുനിൽക്കുക.

  • ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക.

  • കേൾവിക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ പ്രൊഫഷണൽ സഹായം തേടുക.

നമുക്ക് കേൾവിയുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താം. എല്ലാവർക്കും കേൾവി പരിചരണം ലഭ്യമാക്കാൻ പ്രവർത്തിക്കാം.

READ: ‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments