‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ

‘‘കൂടുതൽ കാലം ആശുപത്രിയിൽ കഴിയാതെ സ്പൈൻ- ഹിപ്പ് സർജറി ആഗ്രഹിക്കുന്ന രോഗികൾക്ക് സുരക്ഷിതമായ മാർഗ്ഗമാണ് റോബോട്ടിക് ശസ്ത്രക്രിയകൾ. സർജറിയ്ക്ക് ശേഷം രോഗികൾക്ക് വേഗത്തിൽ ഡിസ്ചാർജ് ലഭിക്കാൻ ഇതുവഴി സാധിക്കും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സ്കോട്ട് ചാക്കോ ജോൺ എഴുതിയ ​ലേഖനം.

സാങ്കേതികതയുടെ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. വൈദ്യശാസ്ത്രത്തിലെ സാങ്കേതികവിദ്യ അതിവേഗം മുന്നേറിക്കൊ ണ്ടിരിക്കുകയാണ്. അതിലൊന്നാണ് മാക്കോ റോബോട്ടിക് സർജറി. കൂടുതൽ കാലം ആശു പത്രിയിൽ കഴിയാതെ സ്പൈൻ- ഹിപ്പ് സർജറി ആഗ്രഹിക്കുന്ന രോഗികൾക്ക് സുരക്ഷിതമായ മാർഗ്ഗമാണ് റോബോട്ടിക് ശസ്ത്രക്രിയകൾ. സർജറിയ്ക്ക് ശേഷം രോഗികൾക്ക് വേഗത്തിൽ ഡിസ്ചാർജ് ലഭിക്കാൻ ഇതുവഴി സാധിക്കും. ഉയർന്ന കൃത്യതയാണ് മാക്കോ റോബോട്ടിക് സാങ്കേതികവിദ്യയിൽ നടത്തുന്ന ശസ്ത്രക്രിയയുടെ പ്രത്യേകത.

റോബോട്ടിക് ആം- അസ്സിസ്റ്റഡ് ടെക്നോളജി ഓരോ തവണയും രോഗികൾക്ക് കൃത്യമായ രീതിയിൽ സന്ധികൾ മാറ്റിവയ്ക്കാൻ സർജനെ സഹായിക്കും.

ഓരോ രോഗിയുടെയും അസ്ഥിഘടന വ്യത്യസ്തമാണ്. ഇടുപ്പ് ശസ്ത്രക്രിയയാണെങ്കിൽ രോഗിയുടെ സി.ടി സ്കാൻ അടിസ്ഥാനമാക്കി രോഗബാധിതമായ സന്ധിയുടെ 3D മോഡൽ സൃഷ്ടിക്കാൻ റോബോട്ടിക് ആം- അസിസ്റ്റഡ് സർജറി സംവിധാനത്തിന്റെ സോഫ്റ്റ് വെയർ സഹായിക്കും. ഓരോ രോഗിയുടെയും നിർദിഷ്ട രോഗാവസ്ഥയെ അടിസ്ഥാനമാക്കി ഡയറക്റ്റ് ആന്റീരിയർ (DA) അപ്രോച്ച് വഴിയായി ഒരു വ്യക്തി ഗത വെർച്വൽ സർജിക്കൽ പ്ലാൻ (VSP) സൃഷ്ടിക്കാൻ സോഫ്റ്റ് വെയർ അനുവദിക്കുന്നു. പെൽവിക് ടിൽറ്റ് അനാലിസിസ് (PTA) ഉൾപ്പെടുത്തി ഹിപ്പ്/സ്പൈൻ ബന്ധം മനസ്സിലാക്കി ഇതിലൂടെ ഏറ്റവും കൃത്യമായ രീതിയിൽ ഹിപ്പ് സർജറി തയ്യാ റെടുപ്പുകൾ നടത്താനും ഇംപ്ലാന്റുകളുടെ വിന്യാസം തീരുമാനിക്കാനും സഹായിക്കുന്നു.

ഓർത്തോ- സ്പൈൻ ശസ്ത്രക്രിയകളിലെ ഏറ്റവും പ്രയാസകരമായ വശങ്ങളിലൊന്ന് കൃത്രിമ ജോയിന്റിലെ വ്യക്തിഗത ഘടകങ്ങൾ, സാധ്യമായ ഏറ്റവും മികച്ച വിന്യാസത്തിൽ സ്ഥാപിക്കുക എന്നതാണ്. മാക്കോ സ്മാർട്ട് റോബോട്ടിക്സ്, കൃത്യമായ ഫീഡ്ബാക്ക് ഓറിയന്റേഷന്‍ എന്നിവ നൽകി സർജനെ സഹായിക്കുന്നു. ഇത് രോഗിയുടെ സ്ഥിരതയും ചലനാത്മകതയും വർദ്ധിപ്പിക്കും.

മാക്കോ റോബോട്ടിക് സർജറിയുടെ പ്രത്യേകതകൾ

  • കാൽമുട്ട് മാറ്റിവയ്ക്കൽ, ഭാഗിക കാൽമുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പ് മാറ്റിവയ്ക്കൽ തുടങ്ങിയ സർജറികൾക്കായി ലോകത്തിൽ ഇന്ന് നിലവിൽവന്നിട്ടുള്ള ഏറ്റവും പ്രയോജനകരമായ അതി നൂതന ശസ്ത്രക്രിയാ ഉപാധി.

  • സി.ടി. 3D ഇമേജിംഗിലൂടെ രോഗിയുടെ സന്ധികളുടെ ആരോഗ്യസ്ഥിതി പൂർണ്ണമായി വിലയിരുത്തി കൃത്യമായി ശസ്ത്രക്രിയ നടത്തുവാൻ സർജനെ സഹായിക്കുന്നു.

  • സന്ധിഭ്രംശ (ഡിസ്ലൊക്കേഷൻ - Dislocation ) സാധ്യത കുറയ്ക്കുന്നു.

  • ഹിപ്പ് ശസ്ത്രക്രിയയിലെ ഏറ്റവും നിർണ്ണായക ഘടകങ്ങളിലൊന്നായ സെന്റർ ഓഫ് റൊട്ടേഷന്റെ (COR), കൃത്യമായ പുനഃസ്ഥാപനം മാക്കോ റോബോട്ടിക് ജോയിന്റ് ഉറപ്പുവരുത്തുന്നു.

  • കുറഞ്ഞ ആശുപത്രിവാസം.

  • അതിസങ്കീർണമായ ശസ്ത്രക്രിയകൾ സൂക്ഷ്മതയിലും എളുപ്പത്തിലും ചെയ്യുവാൻ സാധിക്കുന്നു.

  • റോബോട്ടിക് സർജറിയ്ക്ക് ശസ്ത്രക്രിയാനന്തര വേദന, മുറിവുകൾ എന്നിവ കുറവായിരിക്കും.

  • മുറിവിലൂടെയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

  • റോബോട്ടിക് സർജറിയിലൂടെ രോഗിയ്ക്ക് കുറഞ്ഞ രക്തനഷ്ടമേ ഉണ്ടാകുന്നുള്ളൂ.

2030-ഓടെ മുട്ട് മാറ്റിവയ്ക്കൽ സർജറികളും ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വളരെ അധികം വർദ്ധിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2035-ഓടെ വയോജന ആയുർദൈർഘ്യം 62% വർദ്ധിക്കുമെന്നതും ജനങ്ങളിലെ അമിതവണ്ണ പ്രശ്നങ്ങളും ഓർത്തോ- സ്പൈൻ- ഹിപ്പ് സർജറിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം അടയാളപ്പെടുത്തുന്നു.

റോബോട്ടിക് സർജറി എന്ന നൂതന സാങ്കേതികവിദ്യയിൽ പൂർണ്ണവിശ്വാസമർപ്പിച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ. അതിൽ ഏറ്റവും നൂതനമായ സാങ്കേതികങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് മാക്കോ റോബോട്ടിക് സർജറി. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ടുതന്നെ, റോബോട്ടിക് ശസ്ത്രക്രിയകൾ രോഗികളും ശസ്ത്രക്രിയാവിദഗ്ദ്ധരും ഏറെ ആശ്വാസത്തോടെ ആശ്രയിക്കുന്ന ഒരുപാധിയായി മാറിയിരിക്കുന്നു എന്നത് ഇതിന്റെവർദ്ധിച്ചുവരുന്ന വിശ്വാസ്യതയുടെ മികച്ച ഉദാഹരണമാണ്.

വായിക്കാം: നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?

കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?

നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments