മെഡിക്കൽ ടൂറിസവും
കേരളവും

2024-ൽ ഏകദേശം 90,000 കോടി രൂപ മെഡിക്കൽ ടൂറിസത്തിലൂടെ ഇന്ത്യയിൽ വിദേശനാണ്യമായിയെത്തി. ആരോഗ്യരംഗത്തു വന്നുഭവിച്ച വിപ്ലവകരമായ മാറ്റങ്ങളാണ് മെഡിക്കൽ ടൂറിസത്തിന്റെ ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ കേരളത്തിനും അവസരമൊരുക്കിട്ടുണ്ട്. എന്നാൽ, ചില പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്; ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സണ്ണി പി. ഓരത്തേൽ എഴുതിയ ലേഖനം.

രു വ്യക്തി വിദേശരാജ്യത്തു പോയി ചികിത്സ തേടുന്നതോടൊപ്പം വിനോദത്തിനും ഉല്ലാസത്തിനുമായി ഏതാനും ദിനങ്ങൾ അവിടെ ചെലവഴിക്കുന്നതിനെ മെഡിക്കൽ ടൂറിസം എന്നു വിളിക്കുന്നു. തായ്ലന്റ്, മലേഷ്യ, സിംഗപ്പൂർ, തെക്കൻ കൊറിയ, തുർക്കി, യു എ ഇ എന്നീ രാജ്യങ്ങൾ മെഡിക്കൽ ടൂറിസരംഗത്തെ പ്രബല രാഷ്ട്രങ്ങളാണ്. 2024-ൽ 73 ലക്ഷം ആളു കൾ മെഡിക്കൽ ടൂറിസത്തിനായി ഇന്ത്യയിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, ഡൽഹി, ബാംഗ്ലൂർ എന്നിവ മെഡിക്കൽ ടൂറിസത്തിൽ സ്ഥാനംപിടിച്ചിട്ടു്. കഴിഞ്ഞ രണ്ടു ദശകങ്ങളായി കൊച്ചിയും മെഡിക്കൽ ടൂറിസരംഗത്തു കുതിച്ചുകയറ്റം നടത്തിക്കഴിഞ്ഞു.. ഇന്ത്യയിലെ ഏതാനും നഗരങ്ങളിൽ മാത്രം തമ്പടിച്ച മെഡിക്കൽ ടൂറിസം ഇന്നു കേരളത്തിലെ എല്ലാ നഗരങ്ങളിലും ചെറുപട്ടണങ്ങളിൽ പോലും ഇടം കണ്ടെത്തിയിരിക്കുന്നു. ആരോഗ്യരംഗത്തു വന്നുഭവിച്ച വിപ്ലവകരമായ മാറ്റങ്ങളാണ് മെഡിക്കൽ ടൂറിസത്തിന്റെ ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ കേരളത്തിന് അവസരമൊരുക്കിയത്.

മെഡിക്കൽ ടൂറിസം കേരളത്തിൽ വളർച്ച പ്രാപിക്കുവാൻ നിരവധി കാരണങ്ങളുണ്ട്. ''ദൈവത്തിന്റെ സ്വന്തം നാട്'' എന്ന വിളിപ്പേരുള്ള കേരളത്തിന്റെ ഭൂപ്രകൃതിയാണ് ഇതിൽ ഏറ്റവും പ്രധാനം. അതിശൈത്യമോ, അത്യുഷ്ണമോ വന്നു ഭവിക്കാത്ത കാലാവസ്ഥ മറ്റൊരു ഘടകമാണ്.

നീണ്ടുനിരന്നു കിടക്കുന്ന പർവ്വതനിരകളും കുളിർക്കാറ്റു വീശുന്ന മലയോരങ്ങളും വേറിട്ടൊരനുഭവം നൽകുന്നു. വിശാലമായ കായൽപ്പരപ്പും ഉൾനാടൻ ജലാശയങ്ങളും മണൽപ്പരപ്പുകളെ തൊട്ടുരുമ്മി നുരഞ്ഞുപൊങ്ങുന്ന സമുദ്രതീരവും എത്രകാണ്ടാലും മതി വരാത്ത ഇടങ്ങളാണ്. വൈവിധ്യങ്ങളായ ഈ കാഴ്ചകൾ കാണാൻ ചുരുങ്ങിയ സമയം മാത്രം യാത്ര ചെയ്താൽ മതിയെന്നുള്ളതും കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നു.

കേരളം മെഡിക്കൽ ടൂറിസത്തിലേക്കു കടന്നുവന്നത് ആയുർവേദത്തിലൂടെയും പരമ്പരാഗത ചികിത്സയിലൂടെയുമാണ് ആയുർവേദ ചികിത്സയും വിനോദസഞ്ചാരവും സമന്വയിപ്പിച്ച് വിദേശികൾ ഇന്നും കേരളത്തിലെത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആധുനിക വൈദ്യശാസ്ത്രം മെഡിക്കൽ ടൂറിസത്തിൽ ഒരു കുതിച്ചുകയറ്റം നടത്തിയിട്ടുണ്ട്. ഇതിനു നാം കടപ്പെട്ടിരിക്കുന്നതു വിവരസാങ്കേതിക വിദ്യയോടാണ്. കേരളത്തിലെ ആശുപത്രികളിൽ എന്തെല്ലാം ചികിത്സകൾ ലഭ്യമാണെന്നുള്ളത് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ വിദേ ശത്തുള്ളവർക്ക് ഞൊടിയിടയിൽ അറിയുവാൻ സാധിക്കുന്നു. ആശുപത്രികൾക്ക് ലഭിക്കുന്ന മികവിന്റെ അംഗീകാരമായ JCI പോലുള്ള ‘International Acreditation', NABH പോലുള്ള ‘National Acreditation’ എന്നിവ കേരളത്തിലെ ആശുപത്രികളിലുണ്ടെന്നുള്ള അറിവും വിദേശികളെ കേരളത്തിലേക്കു ആകർഷിക്കുന്നു.

വിദേശത്തു ചെലവിടുന്ന തുകയുടെ ചെറിയൊരംശം കൊണ്ട് കേരളത്തിൽ ചികിത്സ സാധ്യമാകുന്നു എന്നതും ഒരു ഘടകംതന്നെ. ശസ്ത്രക്രിയകൾക്കായി മാസങ്ങളും വർഷങ്ങളും വിദേശ രാജ്യത്തു കാത്തിരിക്കുന്ന ഇവർക്ക്, ദിവസങ്ങൾക്കുള്ളിൽ സങ്കീർണ്ണമായ ഏതൊരു ശസ്ത്രക്രിയയും ചെയ്തുകിട്ടുന്നുവെന്നതും നേട്ടമായി കാണുന്നു. ലോകോത്തര ചികിത്സ നൽകാൻ പ്രാപ്തരായ ഡോക്ടർമാരും സാങ്കേതിക വൈദഗ്ദ്ധ്യമുള്ള ജീവനക്കാരും കേരളത്തിലുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്. മികച്ച രൂപകല്പനയും അത്യന്താധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട പരിചരണവും നമ്മുടെ ആശുപത്രികളെ വിദേശികൾക്കു പ്രിയങ്കരമാക്കുന്നു.

വളരെ ചെലവേറിയ ഹൃദയ ശസ്ത്രക്രിയകൾ, ഹൃദയസംബന്ധമായ മറ്റു ചികിത്സകൾ, സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ, ദന്തരോഗ ചികിത്സ കൾ, പ്ലാസ്റ്റിക് ആന്റ് കോസ്മെറ്റിക് ശസ്ത്രക്രിയകൾ, കരൾ, വൃക്ക, സ്റ്റെം സെൽ (stem cell) തുടങ്ങിയ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്നിവയാണ് വിദേശത്തുള്ളവർ മിക്കപ്പോഴും ആവശ്യപ്പെടുന്ന ചികിത്സകൾ. വർദ്ധിച്ചുവരുന്ന അർബുദ രോഗത്തിന്റെ നിർണ്ണയം, ആധുനിക ചികിത്സകൾ, സർജറി, റേഡിയേഷൻ എന്നിവയെല്ലാം ഒരു കുടക്കീഴിൽ സാധ്യമാക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. റോബോട്ടുകളുടെ വരവോടെ മിക്കവാറും എല്ലാ ശസ്ത്രക്രിയകളും മികവോടെയും സുതാര്യതയോടെയും ചെയ്യുവാൻ സാധിക്കുന്നു എന്നതും ഒരു പ്രത്യേകതയായി കാണാം. ചെലവേറിയതെങ്കിലും റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ, പാർശ്വ ഫലങ്ങൾ ഒഴിവാക്കുന്നതും ആശുപത്രിവാസം കുറയ്ക്കു ന്നതും ഒരു മേന്മയായി എല്ലാവരും കാണുന്നു.

കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെന്നത് ഒരു നേട്ടം തന്നെ. ഇക്കാര്യത്തിൽ നാം ഊറ്റം കൊള്ളുമ്പോഴും ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, സിംഗപ്പൂർ, വിയറ്റ്‌നാം, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളൊഴികെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാൻ നേരിട്ടു വിമാന സർവീസ് ഇല്ലെന്നത് വിദേശികളെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽ തടസ്സ മായി നില്ക്കുന്നു. മറ്റ് ഇന്ത്യൻ നഗരങ്ങളെ മെഡിക്കൽ ടൂറിസത്തിന് വിദേശികൾ ആശ്രയി ക്കുന്ന ഒരു പ്രധാന ഘടകമായി ഇതു മാറുന്നുവെന്ന യാഥാർത്ഥ്യം അംഗീകരിച്ചേ മതിയാകൂ.

മെഡിക്കൽ ടൂറിസം അല്ലെങ്കിൽ മെഡിക്കൽ വാല്യൂ ടൂറിസം കൊണ്ട് കേരളത്തിനു എന്തുനേട്ടം എന്നു പലരും ചിന്തിക്കുന്നുണ്ടാകാം. 2024-ൽ 900 കോടിയിലധികം ഡോളർ (ഏകദേശം 90,000 കോടി രൂപ) മെഡിക്കൽ ടൂറിസത്തിലൂടെ ഇന്ത്യയിൽ വിദേശനാണ്യമായിയെത്തിയെന്നത് നിസ്സാര കാര്യമല്ല. വിദേശ കറൻസിക്കു മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് വലിയൊരു മുതൽ ക്കൂട്ടാണ്. വിദേശരാജ്യങ്ങളിൽ നിന്നും അത്യന്താധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണ്യത്തിനു നികുതിയിളവ് ലഭിക്കുന്നുവെന്നും നാം അറിയണം.

സാമ്പത്തികഭദ്രത ഉറപ്പു വരുത്തുവാൻ വ്യവസായ ങ്ങളോ മറ്റു മാർഗ്ഗങ്ങളോ ഇല്ലാത്ത കേരളം മെഡിക്കൽ ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾതിരിച്ചറിയണം. ആശുപത്രികൾക്കു മാത്രമല്ല, ഹോട്ടൽ വ്യവസായത്തിനും ടാക്‌സി, വ്യാപാരം തുടങ്ങി അനുബന്ധ മേഖലകൾക്കും ഇതിന്റെ നേട്ടമുണ്ട് എന്നതുകൂടി തിരിച്ചറിയണം. ഇതുമായി ബന്ധപ്പെട്ട് ഏറെ പേർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യതയും മുന്നിൽക്കാണണം. അടുത്തകാല ത്തായി നാഷണൽ കോൺഫറൻസുകൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ, മെഡിക്കൽ എക്‌സിബിഷൻ എന്നിവയും കേരളത്തിലെ നഗരങ്ങളിൽ വേദിയാകുന്നുണ്ട്. ഇതുവഴിയും വിദേശനാണ്യം സംഭരിക്കുവാനുള്ള സാധ്യതകൾ തെളിഞ്ഞുകാണുന്നു. ചുരുക്കിപ്പറഞ്ഞാൽ ഉപഭോഗ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളത്തിന് അഭിവൃദ്ധിയുടെ പാത തുറന്നുകൊടുക്കുവാൻ മെഡിക്കൽ ടൂറിസത്തിനു കഴിയും.

കേരളത്തിലെ ജനങ്ങളുടെ സാക്ഷരതയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും മലയാളിയുടെ ആതിഥേയമര്യാദകളും മുതൽക്കൂട്ടായ നമുക്ക് ഈ രംഗത്ത് നേട്ടം കൈവരിക്കുവാൻ സാധിക്കും. അറിവിന്റെ ആഴങ്ങൾ തേടി പോകുന്ന മലയാളികൾ നാടിന്റെ മഹത്വവും സാദ്ധ്യതകളും അറിയുകയും വേണം.

മെഡിക്കൽ ടൂറിസം വളരുവാൻ അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ കേരളത്തിനുങ്കെിലും അതു മുതലാക്കുവാൻ ഒത്തിരിയേറെ കാര്യങ്ങൾ നാം ഇനിയും ചെയ്യേിയിരിക്കുന്നു.

1. സർക്കാർ തലത്തിലുള്ള നയരൂപീകരണം. Medical tourism -travel & tourism എന്നിവ ഏകോപിപ്പിച്ചുള്ള വ്യക്തവും ശക്തവുമായ പ്രത്യേക സംവിധാനം.

2. കേരളത്തിലെ ടൂറിസത്തിന്റെ പ്രസക്തിയും ആരോഗ്യരംഗത്തെ മികവും നല്കുന്ന അനന്തമായ സാധ്യതകളെ വിദേശികൾക്കു പരിചയപ്പെടുത്തണം.

3. യൂറോപ്പ്, ആഫ്രിക്ക, ഓസ്ത്രേലിയ, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസുകൾ കേരളത്തിൽ നിന്നുണ്ടാകാനുള്ള നടപടികൾ സ്വീക രിക്കണം. മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങു കയും അവിടെ ദീർഘസമയം ചെലവിടുന്നതും മെഡിക്കൽ ടൂറിസത്തെ അനാകർഷകമാക്കു കയാണ്.

4. ലളിതമായ വിസാനടപടികൾക്ക് അവസരമൊരു ക്കണം.

5. വിദേശകമ്പനികളുടെ മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ കേരളത്തിലെ ആശുപത്രികളിൽ സ്വീകരി ക്കുന്നതിനുള്ള നടപടികളുണ്ടാകണം.

6. വിദേശികൾക്കായി ടെലി മെഡിസിൻ സംവിധാനം ഊർജ്ജിതമാക്കണം.

7. വിദേശത്തുനിന്ന് വരുന്നവർക്ക് അവരുടെ കാര്യ ങ്ങൾ ഏകോപിപ്പിക്കുന്നതിനും സുതാര്യമാക്കുന്നതി നുമായി പ്രത്യേകം കൗണ്ടറുകളുണ്ടാകണം.

8. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മികച്ച താമസസൗകര്യങ്ങൾ, സുരക്ഷിതമായ യാത്രാസംവിധാനങ്ങൾ എന്നിവ ഒരുക്കണം.

9.വഴിയോര കാഴ്ചകൾ കാണാനിറങ്ങുന്നവർക്കു (സ്വദേശികൾക്കും വിദേശികൾക്കും) വൃത്തിയായ ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും ഉറപ്പാക്കണം.

10. ഉന്നത നിലവാരവും സുരക്ഷിതവുമായ റോഡുകളും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള നടപടികളുണ്ടാകണം.

ഇക്കാര്യങ്ങളിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേതുണ്ട്. മെഡിക്കൽ ടൂറിസമേഖലയിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതിവർഷം 25-30 ശതമാനം വരെ വർദ്ധനവ് ഈ രംഗത്തുണ്ട്. താരതമ്യേന ചെറിയ രാജ്യ ങ്ങളായ മലേഷ്യ, തായ്ലന്റ്, സിംഗപ്പൂർ, തുർക്കി എന്നീ രാജ്യങ്ങൾ നമ്മളെക്കാൾ വളരെ കൂടുതൽ മെഡിക്കൽ ടൂറിസം ചെയ്യുന്നു. കേരളത്തിലെ അനുകൂല സാഹചര്യങ്ങൾ ഉപയുക്തമാക്കിയാൽ ഈ രംഗത്ത് നമുക്ക് മുന്നേറാൻ സാധിക്കുമെന്നു നിസ്സംശയം പറയാം. അതിനു വേണ്ടത് ഭരണരംഗത്തുള്ളവരുടെ ഉൾക്കാഴ്ചയും ഇച്ഛാശകതിയുമാണ്.

READ: ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

ക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments