ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ

‘‘ഓരോ അവയവത്തിന്റെയും രോഗം വെവ്വേറെയായി കണ്ട് ചികിൽസാവിധികളെ മാത്രം ലക്ഷ്യമാക്കി രോഗപഠനം നടത്തിയതുകൊണ്ട് ആധുനിക വൈദ്യശാസ്​ത്രത്തിന് കോശങ്ങളിൽ ഉൽഭവിക്കുന്ന, ഇന്നേറ്റ് ഇമ്മ്യൂണിറ്റിയും ഇൻഫ്ലമേഷനും ശരിയായി മനസിലാക്കുവാൻ കഴിഞ്ഞില്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. റസീല കരുണാകരൻ എഴുതിയ ലേഖനം.

നുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന ക്യാൻസർ പോലെയുള്ള രോഗങ്ങളുടെ മൂലകാരണം, രോഗബാധ തടയുവാനും നിർമ്മാർജ്ജനം ചെയ്യുവാനുമുള്ള കഴിവ് ശരീരകോശങ്ങൾക്ക് നഷ്ടപ്പെടുന്നതാണ്. കോശങ്ങളുടെ പവർഹൌസ്​ എന്നറിയപ്പെടുന്ന മൈറ്റോ കോൺഡ്രിയ ((Mitochondria) യാണ് അവയുടെ ശരിയായ പ്രവർത്തനവും രോഗപ്രതിരോധശേഷിയും നിലനിർത്തുന്നത്. ശരീരത്തിലെ ഓരോ അവയവവും സമാന സ്വഭാവമുള്ള കോശങ്ങളുടെ വലിയ സമുച്ചയമാണ്. ഉൽപ്പത്തിയിൽ മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ തുടങ്ങിയ ജീവജാലങ്ങളുടെ (യൂകാരിയോട്ടിക്ക്) കോശങ്ങൾ സൃഷ്ടിക്കപ്പെട്ടത് മൈറ്റോകോൺഡ്രിയയും, സൈറ്റോപ്ലാസവും (Cytoplasm) ചേർന്നാണ്. കോശങ്ങളുടെ രൂപവും ശകതിയും പ്രവർത്തനക്ഷമതയും നിലനിർത്തുവാൻ അവയ്ക്ക് ചുറ്റുമുള്ള ആവരണ ഭാഗങ്ങളുടെ(എക്സ്​ട്രാ സെല്ലുലാർ മാട്രിക്സ്​) നിരന്തരമായ പുനഃചംക്രമണം ആവശ്യമാണ്. നിതാന്ത ജാഗ്രത പുലർത്തുന്ന ഇമ്മച്വർ ഡെൻഡ്രിറ്റിക്ക് സെല്ലു (Immature dendritic Cells) കളിലെ മൈറ്റോകോൺഡ്രിയയുടെ ശരിയായ പ്രവർത്തനം കോശങ്ങളെ അവയുടെ തനതായ രൂപം നിലനിർത്തി, കർമനിരതരാക്കുവാൻ കെൽപ്പു ള്ളവരാക്കുന്നു. മൈക്രോസ്കോപ്പിനാൽ ദൃശ്യമല്ലാത്ത ചെറുസൂക്ഷ്മാണുക്കളും (മൈക്രോബയോട്ട) കൂടി ചേർന്ന് സൃഷ്ടിക്കപ്പെട്ട കോശങ്ങളുടെ ആരോഗ്യ സംരക്ഷണതിന് ഇവയുടെ സഹജീവനം അത്യന്താപേക്ഷിതമാണ്.

എൻഡോ സിംബയോസിസ്​

മൈക്രോബയോട്ടയും മൈറ്റോകോൺഡ്രിയയും ചേർന്ന് യൂകാരിയോട്ടിക് കോശങ്ങളുടെ ആരോഗ്യം നിലനിർത്തുന്ന പ്രക്രിയയെ മൈറ്റോകോൺഡ്രിയൽ എൻഡോ സിംബയോസിസ്​ എന്നു വിളിക്കുന്നു. എൻഡോ സിംബയോസിസ്​ തകരാറിലാകുന്നത് രോഗകാരണമാകുന്നു എന്ന് ആധുനിക വൈദ്യശാസ്​ത്രം മനസ്സിലാക്കിയിട്ടുങ്കെിലും അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാൻ നിലവിലുള്ള പഠനങ്ങൾ കൊണ്ട് സാധിച്ചിട്ടില്ല.

ഭൂമിയിൽ ഓക്സിജൻ ശ്വസിച്ച് ജീവിക്കുന്ന ജീവജാലങ്ങളുടെ ആവിർഭാവം മൈറ്റോകോൺഡ്രിയൽ എൻഡോ സിംബയോസിസ്​ എന്ന പ്രതിഭാസത്തിലൂടെയാണ്. ആധുനിക വൈദ്യ ശാസ്​ത്രം ഉല്പത്തിയും, ശരീരശാസ്​ത്രവും തമ്മിലുള്ള അവിഭാജ്യബന്ധം മനസ്സിലാക്കുവാനുള്ള പഠനങ്ങൾ നടത്തിയിട്ടില്ല. ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആവിർഭവിച്ച ഈ പ്രതിഭാസം നിലനിൽക്കുമ്പോൾ ഇൻഫ്ലമേഷഷൻ (Inflammation- അണുബാധക്ക് / അർബുദ ബാധക്ക് ശേഷമുള്ള നീർക്കെട്ട്) തടയുവാൻ മൈറ്റോകോൺഡ്രിയക്ക് സാധിക്കുന്നു. ഇതിന് ഭംഗം വരുമ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാകുന്നു. എല്ലാ രോഗങ്ങളുടെയും കാരണം ഇൻഫ്ളമേഷൻ ആണെങ്കിലും, ഈ പ്രതിഭാസം എന്താണെന്നും, എങ്ങനെയുണ്ടാകുന്നു എന്നും, എങ്ങനെ നിർമ്മാർജ്ജനം ചെയ്യപ്പെടുന്നു എന്നും കൃത്യമായി മനസ്സിലാക്കുവാൻ ആധുനിക വൈദ്യശാസ്​ത്രത്തിന് സാധിച്ചിട്ടില്ല.

ഇൻഫ്ലമേഷനെ ഉന്മൂലനം ചെയ്യുവാനുള്ള കോശങ്ങളുടെ സ്വതസിദ്ധമായ കഴിവ് (റിസൊല്യൂഷൻ ഓഫ് ഇൻഫ്ലമേഷൻ) തകരാറിലാകുന്നതാണ് ഇന്ന് ലോകത്തെ കാർന്നുതിന്നുന്ന എല്ലാവിധ രോഗങ്ങളുടെയും കാരണം. കോവിഡ്, ക്യാൻസർ, ഹൃദ്രോഗം, ഡയബറ്റിസ്​, കരൾ / വൃക്ക രോഗങ്ങൾ, ടി.ബി. അമിതവണ്ണം, മുതലായ രോഗങ്ങളുടെയും കാരണം ക്രോണിക് ഇൻഫ്ലമേഷൻ ആണ്. ഇതിന് മൂലകാരണം ഡെൻഡ്രിറ്റിക്ക് സെല്ലിന്റെ മച്വറേഷൻ ആണ്. ഡെൻഡ്രിറ്റിക്ക് സെൽ മച്ചുറേഷൻ മൂലം എൻഡോ സിംബയോസിസ്​ തകരാറിലാകുന്നു.

ഏതാണ്ട് 550 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉൽഭവിച്ച റ്റ്യൂമർ നെേക്രാസിസ്​ ഫാക്ടർ (റ്റി.എൻ.എഫ്.) എന്ന തന്മാത്ര, മച്വർ ഡെൻഡ്രിറ്റിക്ക് സെല്ലുകളുടെ പ്രോഗ്രാമ്ഡ് സെൽ ഡെത്ത് (പി.സി.ഡി.) നിർവഹിക്കുന്നതാണ് റിസോലൂഷൻ പ്രക്രിയയുടെ അടിസ്​ഥാനം. ഈ തന്മാത്ര മൂർച്ചയുള്ള ഇരുതല വാൾ പോലെ ഡെൻഡ്രിറ്റിക്ക് സെൽ മച്ചുറേഷൻ വഴി ഇൻഫ്ലമേഷൻ തുടങ്ങുകയും, പി.സി.ഡിവഴി അവയെ ഒഴിവാക്കി ഇൻഫ്ലമേഷൻ അവസാനി പ്പിക്കുകയും ചെയ്യുന്നു.

വില്ല്യം കോലെ എന്ന ശാസ്ത്രജ്ഞൻ 19ാം നൂറ്റാണ്ടിൽ തന്നെ ധാരാളം ക്യാൻസർ രോഗികളെ റ്റി.എൻ.എഫ് ചികിത്സ കൊണ്ട് രോഗവിമുക്തമാക്കിയിട്ടുള്ളതായി വൈദ്യശാസ്​ത്ര രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമകാലിക ശാസ്ത്രജ്ഞർ കോലെയുടെ പരീക്ഷണങ്ങളെ പുച്ഛത്തോടെയാണ് വീക്ഷിച്ചത്. നിർഭാഗ്യകരം എന്ന് പറയട്ടെ, പിന്നീട് ഇതിന്റെ പ്രവർത്തനം തടയുന്ന മരുന്നുകൾ സൃഷ്ടിക്കപ്പെടുകയുണ്ടായി. ഇവയുടെ ഉപയോഗം, രോഗപ്രതിരോധശേഷി തകരാറിലാക്കി, ടി.ബി, ഫംഗസ്​ രോഗബാധ എന്നിവക്ക് കാരണമാകുന്നുണ്ട്.

ഇൻഫ്ലമേഷൻ തടയുന്നത് കോശത്തിന്റെ പ്രതിരോ ധശേഷി നിലനിർത്തുന്നത് മൈേക്രാ ബയോട്ടയുടെ കോശങ്ങളിലേക്കുള്ള അധിനിവേശം തടയുമ്പോ ഴാണ്. മൈറ്റോകോൺഡ്രിയയും മൈക്രോബയോട്ടയും ചേർന്ന് കോശങ്ങളുടെ ജീവനും ശരിയായ പ്രവർത്തനവും നിലനിർത്തി ഇൻഫ്ലമേഷൻ തടയുന്നത് എങ്ങനെയാണെന്ന് വൈദ്യശാസ്​ത്രം നാളിതുവരെ മനസിലാക്കിയിട്ടില്ല. ഇതിന് കാരണം, മൈക്രോബയോട്ട, കോശങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണെന്നും, രോഗപ്രതിരോധ ത്തിന് അത്യന്ത്യാപേക്ഷിതമാണെന്നും മനസ്സിലാക്കുവാൻ വൈകിയതാണ്. മൈക്രോ ബയോട്ടയെ പറ്റിയുള്ള അറിവ് പരിമിതമാണ്. ജലത്തിലും അന്തരീക്ഷത്തിലും, ശരീരത്തിലും ധാരാളമായുള്ള സൂക്ഷ്മാണുക്കൾ ആരോഗ്യമുള്ള ശരീരത്തിൽ സഹജീവനം നിലനിർത്തുന്നതെങ്ങനെ എന്ന് കണ്ടെത്തിയിട്ടില്ല. ഈ അവസ്​ഥയാണ് ഡെൻഡ്രിറ്റിക്ക് (മൈറ്റോകോൺഡ്രിയൽ) ടോളറൻസ്​. മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ ഇവ കരയിലും വായുവിലും ജലത്തിലും സൂക്ഷ്മാണുക്കൾക്കൊപ്പം ആരോഗ്യത്തോടെ സഹവസിക്കുന്നത് സഹിഷ്ണുത (ടോളറൻസ്​) മൂലമാണ്. ടോളറൻസ്​ നഷ്ടപ്പെട്ട ഡെൻഡ്രിറ്റിക് സെല്ലുകളെ സൂക്ഷ്മാണുക്കൾ അധിനിവേശിക്കുകയും നിർമാർജ്ജനം ചെയ്യുവാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് കാൻസർ, കോവിഡ് മുതലായ രോഗങ്ങളുണ്ടാകുന്നത്. ഡെൻഡ്രിറ്റിക്ക് സെല്ലുകളുടെ ഈ അവസ്​ഥയെ മച്വറേഷൻ എന്ന് വിളിക്കുന്നു. ഡെൻഡ്രിറ്റിക്ക് സെല്ലുകളുടെ മച്ചുറേഷൻ തകരാറു മൂലം ആണ് കോവിഡ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് എന്നും, അതി തീവ്ര ഇൻഫ്ലമേഷൻ ഉണ്ടാകുന്നതെന്നും വൈദ്യശാസ്​ത്രം അംഗീകരിക്കുന്നു.

വില്ല്യം കോലെ എന്ന ശാസ്ത്രജ്ഞൻ 19ാം നൂറ്റാണ്ടിൽ തന്നെ ധാരാളം  ക്യാൻസർ രോഗികളെ റ്റി.എൻ.എഫ് ചികിത്സ കൊണ്ട് രോഗവിമുക്തമാക്കിയിട്ടുള്ളതായി വൈദ്യശാസ്​ത്ര രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വില്ല്യം കോലെ എന്ന ശാസ്ത്രജ്ഞൻ 19ാം നൂറ്റാണ്ടിൽ തന്നെ ധാരാളം ക്യാൻസർ രോഗികളെ റ്റി.എൻ.എഫ് ചികിത്സ കൊണ്ട് രോഗവിമുക്തമാക്കിയിട്ടുള്ളതായി വൈദ്യശാസ്​ത്ര രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പഞ്ചസാരയിലുള്ള ഗ്ലൂക്കോസും, ആഹാരത്തിലെ സമാനമായ അന്നജങ്ങളും ഡെൻഡ്രിറ്റിക്ക് സെല്ലുകളെ മച്വർ ആക്കുന്നു. കോവിഡ് രോഗം ഉണ്ടാക്കുന്ന വൈറസുകളിലെ അന്നജവും ഗ്ലൂക്കോസ്​ആണ്. ഡയബെറ്റിസ്​ രോഗികളിലും, കാൻസർ രോഗികളിലും ഡെൻഡ്രിറ്റിക്ക് കോശങ്ങൾ മച്ച്വർ ചെയ്യുന്നതായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, ഇത് രോഗകാരണമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല.

ഇൻഫ്ലമേഷനും
മൈക്രോബയോട്ടയും

ആരോഗ്യമുള്ള കോശങ്ങളിൽ ഇൻഫ്ലമേഷനോ, ഫംഗസ്​ രോഗബാധയോ ഉണ്ടാകുന്നില്ല. മൈക്രോബയോട്ടയുടെ പ്രധാന ഘടകമായ ഫംഗസുകൾ ആണ്, ഇൻഫ്ലമേഷൻ തടഞ്ഞ് രോഗ പ്രതിരോധശേഷി നിലനിർത്തുന്നത്. പ്രതിരോധശേഷി നഷ്ടപ്പെട്ട കോശങ്ങളിൽ ഇവ ഇൻഫ്ലമേഷന് കാരണമാകുന്നു. ഫംഗസ്സുകൾക്ക് രൂപമാറ്റം വന്ന് അപകടകാരികളായ പതോ ബയോണ്ടുകളായി മാറുമ്പോഴാണ് ഇവ ഡെൻഡ്രി റ്റിക്ക് സെല്ലുകളുടെ മച്ചുറേഷൻ വഴി ഇൻഫ്ലമേഷൻ ഉണ്ടാക്കുന്നത്.

കമ്മൻസാൽ (commensal) ഫംഗസ്സുകൾ സിംബയോണ്ടുകളായി നിലകൊള്ളുമ്പോൾ ഇൻഫ്ലമേഷൻ തടയുന്നത് ഈ രൂപത്തിലുള്ള ഫംഗസ്സുകൾ മൈറ്റോകോൺഡ്രിയയുടെ. പ്രവർത്തനത്തിൽ ഭാഗഭാക്കുകളായി കോശ പ്രവർത്തനം സുഗമമായി നടത്തുന്നതുമൂലമാണ്. ഈ അവസ്​ഥയെ ‘ആൻറി ഫംഗൽ ഇന്നേറ്റ് ഇമ്മ്യൂണിറ്റി’ എന്നാണ് വൈദ്യശാസ്​ത്രം നാമകരണം ചെയ്തിട്ടുള്ളത്. ആരോഗ്യമുള്ള കോശങ്ങളിൽ ഉപകാരികളായ ഫംഗസുകൾ, പ്രതിരോധശേഷി നഷ്ടപ്പെട്ട കോശങ്ങളിൽ, രൂപാന്തരം വന്ന് ഫ്രീ റാഡിക്കലുകൾ ഉല്പാദിപ്പിച്ച് ഇൻഫ്ലമേഷന് കാരണ മാകുന്നു. വളരെ നിസ്സാരരെന്ന്, ആധുനിക വൈദ്യശാസ്​ത്രം കരുതിയിരുന്ന ഫംഗസുകളു മായി ചേർന്ന് എൻഡോസിംബയോസിസ്​ നിലനിർത്തിയാണ് മൈറ്റോകോൺഡ്രിയ ഇൻഫ്ലമേഷൻ തടയുന്നത്. റ്റി.എൻ.എഫും മൈറ്റോ കോൺഡ്രിയും തമ്മിലുള്ള ആശയവിനമയവും, അവയുടെ ചേർന്നുള്ള പ്രവർത്തനവും എങ്ങനെ ഇൻഫ്ലമേഷൻ തടയുകയും നിർമ്മാർജനം ചെയ്യുകയും ചെയ്യുന്നു എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നത്, ജീവന്റെ ഉൽപത്തിയെ ആധുനിക വൈദ്യശാസ്​ത്രവുമായി ബന്ധിപ്പിച്ച് പഠനം നടത്താത്തതുമൂലമാണ്.

ഫംഗസ്സുകളുടെ ആവരണത്തിലുള്ള ബീറ്റ ഗ്ലൂക്കാൻ എന്ന ആൻ്റിജെൻ ആണ് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്നതും, റിസോൾവ് ചെയ്യുന്നതും. ഫംഗസ്സുകളുടെ ബീറ്റാ ഗ്ലൂക്കാൻ ഘടകത്തെ ഡെൻഡ്രിറ്റിക് സെൽ മൈറ്റോകോൺഡ്രിയയുടെ കാർഡ് പ്രോട്ടീനുകൾ വഴി പ്രോഗ്രാമ്ഡ് സെൽ ഡെത്തിനു വിധേയമാക്കുമ്പോൾ ഇൻഫ്ലമേഷൻ റിസോൾവ് ചെയ്യപ്പെടുന്നു. റിസൊലൂഷൻ തകരാറിലാകുമ്പോൾ ക്രോണിക് ഇൻഫ്ലമേഷൻ ഉളവായി, കാൻസറിന് കാരണമാകുന്നു.

ബീറ്റാ ഗ്ലൂക്കാൻ അനിയന്ത്രിതമായി അനാവരണം ചെയ്യപ്പെടുമ്പോൾ, കാൻസർ രോഗികളിൽ മാരക ഫംഗസ്​ രോഗബാധ ഉണ്ടാകുന്നു. കഴിഞ്ഞ കാലങ്ങളിൽ ഫംഗസ്സുകളെ നിസ്സാരമായി കണ്ട് പാടേ അവഗണിക്കുക വഴി വൈദ്യശാസ്​ത്രത്തിന് ഇന്നേറ്റ് ഇമ്യൂനിറ്റിയെപ്പറ്റി മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.

ഓരോ അവയവത്തിന്റെയും രോഗം വെവ്വേറെയായി കണ്ട് ചികിൽസാവിധികളെ മാത്രം ലക്ഷ്യമാക്കി രോഗപഠനം നടത്തിയതുകൊണ്ട് ആധുനിക വൈദ്യശാസ്​ത്രത്തിന് കോശങ്ങളിൽ ഉൽഭവിക്കുന്ന, ഇന്നേറ്റ് ഇമ്യൂനിറ്റിയും ഇൻഫ്ലമേഷനും ശരിയായി മനസിലാക്കുവാൻ കഴിഞ്ഞില്ല. കാരണമറിയാതെ രോഗത്തെ നേരിടുവാൻ മരുന്നുകൾ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് സുഹൃത്തുക്കളായിരുന്ന ഫംഗസുകൾ ശത്രുക്കളായി മാറി. കോവിഡ് രോഗികളിലെ അനിയന്ത്രിത ഫംഗസ്​ രോഗബാധയും ‘ആൻറിഫംഗൽ ഇമ്യൂനിറ്റി’ തകരാറിലായതു മൂലമാണ്.

സാലൂജെനസിസ്​

ഫംഗസുകളെ രൂപമാറ്റം വരാതെ നിലനിർത്തി, ഇൻഫ്ലമേഷനെ പ്രതിരോധിക്കാൻ ഡെൻഡ്രിറ്റിക്ക് സെൽ മൈറ്റോകോൺഡ്രിയയ്ക്ക് അനിതരസാധാരണമായ കഴിവുണ്ട്. ഇതിനെ ‘സാലൂജനസിസ്​’ എന്ന് വിളിക്കുന്നു. സാലൂജെനസിസ്​ തകരാറു മൂലമാണ് ഇൻഫ്ലമേഷൻ മൂലമുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. ഇൻഫ്ലമേഷനെ ചെറുത്ത് തോൽപ്പിക്കുവാൻ സാധിക്കാത്ത കോശ ങ്ങൾ രൂപാന്തരം മൂലം ക്യാൻസർ കോശങ്ങളായി മാറുന്നു. യൂക്യാരിയോട്ടിക് കോശങ്ങളുടെ സൈറ്റോ പ്ലാസവും മൈറ്റോകോൺഡ്രിയയും തമ്മിലുള്ള ഏകോപനമാണ് സാലൂജനസിസ്​ നിലനിർത്തുന്നത്.

രോഗം വരുമ്പോൾ ചികിത്സിക്കുക എന്ന രീതിയാണ് ആധുനിക വൈദ്യശാസ്​ത്രം അവലംബിച്ചിട്ടുള്ളത്.

ജാക്ക്സ്റ്റാറ്റ് തന്മാത്രകൾ

ഈച്ച തൊട്ട് പൂച്ചയും മനുഷ്യനും വരെ, എല്ലാ ജീവജാലങ്ങളിലും സന്താനോൽപാദന പ്രക്രിയയ്ക്കുവേണ്ടി പുരാതനകാലത്ത് കോശങ്ങ ളിൽ ആവിർഭവിച്ചതാണ് ഈ തന്മാത്ര. മൈറ്റോകോൺ്രഡിയയും ജാക്ക്സ്റ്റാറ്റും സഹകരിച്ച് കോശങ്ങളെ സംരക്ഷിക്കുമ്പോൾ കോശങ്ങൾ രോഗവിമുക്തരായി ആരോഗ്യം നിലനിർത്തുന്നു. മൈറ്റോകോൺഡ്രിയയുടെ മൂല്യശോഷണം മൂലം, ആശയവിനിമയവും പ്രവർത്തനവും ഏകോപിപ്പിക്കുവാൻ കഴിയാത്ത കോശങ്ങൾ, ശക്തിയും പ്രവർത്തനക്ഷമതയും നശിച്ച് രോഗങ്ങൾക്ക് ഇരയാകുന്നു.

സാലൂജനസിസ്​ നഷ്ടമായ കോശങ്ങളുടെ രക്ഷാപ്രവർത്തനതിനുവേണ്ടി ജാക്സ്റ്റാറ്റ് തന്മാത്രകൾ സ്വയമേവ സജ്ജമാകുന്നതാണ് ഇൻഫ്ലമേഷന്റെ ജനിതക രഹസ്യം. ഇവയുടെ അനിയന്ത്രിത പ്രവർത്തനം മൂലമാണ് ക്യാൻസർ, കോവിഡ് മുതലായ രോഗങ്ങളുണ്ടാകുന്നത്.

പ്ലാസൻ്റ എന്ന അൽഭുതം

ജാക്സ്റ്റാറ്റ് തന്മാത്ര സസ്​തനികളിൽ വംശം നിലനിർത്തുവാൻ വേണ്ടി ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന, ക്യാൻസറിന് സമാനമായ താൽകാലിക പ്രതിഭാസമാണ് പ്ലാസൻറ എന്ന അൽഭുതസൃഷ്ടി.

ഗർഭപാത്രത്തിന് അന്യമായ പുരുഷബീജങ്ങളെ സ്വീകരിച്ച്, ഭ്രൂണവളർച്ച സാധ്യമാക്കുന്നതിന്, പ്ലാസെൻറ്റ അത്യന്താപേക്ഷിതമാണ്. പ്ലാസെൻറയും ക്യാൻസറും തമ്മിലുള്ള സാദൃശ്യം വൈദ്യശാസ്​ത്ര ത്തിന് ഉത്തരമില്ലാത്ത ചോദ്യമാണ്. ധാരാളം പഠനങ്ങൾ ഈ വിഷയത്തിൽ നടക്കുന്നുണ്ടെങ്കിലും സൃഷ്ടിയുടെ ഈ രഹസ്യം ഇതുവരെ അനാ വൃത്തമായിട്ടില്ല. യു.കെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇതേപ്പറ്റി ഗഹനമായ പഠനം ഇപ്പോഴും നടന്നുവരുന്നു.

മൈറ്റോകോൺഡ്രിയയും സൈറ്റൊപ്ലാസവും യോജിച്ചുള്ള പ്രവർത്തനം കൊണ്ടാണ് കോശങ്ങൾ സംരക്ഷിക്കപ്പെടുന്നത്. എൻഡോസിംബയോ സിസ്​ നിലനിർത്തിക്കൊണ്ടുള്ള ഈ സുരക്ഷാസംവിധാനം താത്കാലികമായി തടസ്സപ്പെടുത്തി, ഗർഭപാത്രത്തിൽ ക്യാൻസറിന് സമാനമായ ഇൻഫ്ലമേഷൻ ഉളവാക്കിയാണ് പ്ലാസെൻറ്റ എന്ന അൽഭുത അവയവം, സസ്​തനികളിൽ ഗർഭധാരണവും, ഭ്രൂണവളർച്ചയും സാധ്യമാക്കുന്നത്.

പുരുഷബീജത്തിലെ ഗ്ലൂട്ടാത്തയോൺ വഴി, ഗർഭപാത്രത്തിൽ ജാക്സ്റ്റാറ്റുകളുടെ പ്രവർത്തനം സാധ്യമാക്കിയാണ് പ്ലാസെന്റയുടെ ജനനം. ഓക്സിജൻ ഉപയോഗം കുറച്ച്, ഗ്ലൂക്കോസ്​ വിനിയോഗത്തിലൂടെ കോശവളർച്ച സാധ്യമാക്കുന്ന ‘വാർബർഗ് എഫെക്ട്’ എന്നു നാമകരണം ചെയ്യപ്പെട്ട ഈ അവസ്​ഥയാണ് ക്യാൻസർ കോശങ്ങളിലെ അമിതവളർച്ചയുടെ കാരണം. ‘വാർബർഗ് എഫെക്ട്’ ഇപ്പോഴും വൈദ്യശാസ്​ത്രത്തിന് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

ക്യാൻസർ കോശങ്ങളിൽ ഇത് സംഭവിക്കുന്നത് മൈറ്റോ കോൺഡ്രിയയുടെ പ്രവർത്തനം തകരാറിലാകുമ്പോഴാണ്. പുരുഷ ബീജത്തിലെ ഗ്ലൂട്ടാത്തയോൺ ആണ് പ്ലാസെന്റ സൃഷ്ടിച്ച്, എല്ലാ സസ്​തനികളിലും ഗർഭധാരണം സാധ്യമാക്കുന്നത്. കോശങ്ങളിലെ ഗ്ലൂട്ടാത്തയോണിന്റെ അതിപ്രസരം തന്നെയാണ് കാൻസറിനും കാരണം. മൈറ്റോകോൺഡ്രിയയുടെ മൂല്യശോഷണം മൂലം, ജനിതകമാറ്റം ബാധിച്ച കോശങ്ങൾ, ക്യാൻസർ കോശങ്ങളായി മാറുന്നു. കാൻസറിനെ പറ്റിയുള്ള അജ്ഞതയുടെ മൂലകാരണം, പ്ലാസന്റയിലെ സ്റ്റെം സെൽ കോശങ്ങൾ, സസ്​തനികളിൽ സൃഷ്ടിക്കുന്നതെങ്ങനെയെന്ന, ഉല്പത്തിരഹസ്യം ആധുനിക വൈദ്യശാസ്​ത്രം പഠനവിധേയമാക്കാത്തതുമൂലമാണ്. പ്ലാസെൻറയും കുഞ്ഞിന്റെ ആരോഗ്യവും തമ്മിൽ അവിഭാജ്യ ബന്ധമുണ്ട്.

ജാക്സ്റ്റാറ്റ് തന്മാത്രകൾ ഗർഭപാത്രത്തിൽ, പ്ലാസെൻറയുടെ സ്റ്റെം സെൽ കോശങ്ങൾ സൃഷ്ടിക്കുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കിയാൽ ഇവയുടെ തകരാറ് മൂലം ജന്മമെടുക്കുന്ന, കാൻസർ കോശങ്ങളുടെ ഉൽഭവ രഹസ്യവും അനാവൃതമാവും. മൈറ്റോകോൺഡ്രി യയുടെ മൂല്യശോഷണം തടഞ്ഞ്, പ്രവർത്തനം സുഗമമാക്കി, ജാക്സ്റ്റാറ്റുകളുടെ പ്രവർത്തനം അവതാളത്തിലാകുന്നത് തടയുക എന്നതാണ്, ലോകത്തെ ഗ്രസിച്ചിരിക്കുന്ന മാരകമായ രോഗാവസ്​ഥകളിൽ നിന്ന് മോചനം നേടുവാനുള്ള മാർഗം.

അവലംബം:

‘The road map to cancer- Beginning shapes the end -Pulmonary case series study’ by Dr. Raseela Karunakaran. M.D: DTCD, Former Professor, Department of pulmonary Medicine, Government T.D medical college, Alappuzha.

READ: എന്താണ് അലർജി?

ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)

നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ

കുട്ടികളി​ലെ വിരബാധ
ചില്ലറക്കാര്യമല്ല

കുഞ്ഞിന്
പനിക്കുന്നു

പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments