ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ കുട്ടികളും ഒരേ വേഗത്തിലല്ല വളരുന്നത്. ചിലർ ചെറുപ്പത്തിൽതന്നെ ഉയരത്തിൽ മുന്നിലാണ്. ചിലർ പിന്നെ യൗവ്വനകാലമാകുമ്പോൾ വളർച്ച കൂടുന്നത് കാണാം. ചിലപ്പോൾ ഉയരക്കുറവ് ജനിതകസ്വഭാവമായിരിക്കും. വളർച്ചയിലെ വ്യത്യാസം എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രേഷ്മ എം എഴുതുന്നു.

ന്ധ്യ, എല്ലാ ദിവസവും സ്‌കൂൾ കഴിഞ്ഞ് മകളെ കളിസ്ഥലത്ത് കൊണ്ടുപോവുന്നത് പതിവാണ്. അപ്പോൾ അവൾ പലപ്പോഴും കൂട്ടുകാരെ നോക്കി ഒരു ചോദ്യം ചോദിക്കാറുണ്ട്. അമ്മേ, എനിക്കെന്താ ഇവരെപ്പോലെ ഉയരമില്ലാത്തത്?. ഇതുപോലെ ചോദിക്കുന്ന അനേകം കുഞ്ഞുങ്ങളെയും ആശങ്കയോടെ നോക്കുന്ന മാതാപിതാക്കളെയും ഞാൻ ദിവസേന കാണാറുണ്ട്. വളർച്ചയിലെ വ്യത്യാസം എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?

എല്ലാ കുട്ടികളും ഒരേ വേഗത്തിലല്ല വളരുന്നത്. ചിലർ ചെറുപ്പത്തിൽതന്നെ ഉയരത്തിൽ മുന്നിലാണ്. ചിലർ പിന്നെ യൗവ്വനകാലം (പ്യുബർട്ടി - Puberty) ആവുമ്പോൾ വളർച്ച കൂടുന്നത് കാണാം. ചിലപ്പോൾ ഉയരക്കുറവ് ജനിതകസ്വഭാവമായിരിക്കും - മാതാപിതാക്കളുടെ ഉയരം കുറവായിരുന്നതിനാൽ കുട്ടികൾക്കും അതുപോലെ ആവാം. എന്നാൽ എല്ലായ്‌പോഴും അങ്ങനെ ആവണമെന്നില്ല. ചിലർക്ക് ഇത് ഹോർമോൺ കുറവ്, ദീർഘകാല രോഗങ്ങൾ / ജനിതക കാരണങ്ങൾ കൊണ്ടാവാം.

ഉയരക്കുറവ് എന്ന് പറയുന്നതെന്താണ്?

ഒരു കുട്ടിയുടെ ഉയരം അവരുടെ പ്രായത്തിനും ലിംഗത്തിനും അനുസരിച്ച് ശരാശരിയിൽ നിന്നും വളരെ താഴെയായാൽ അതിനെ ഉയരക്കുറവ് എന്ന് വിളിക്കാം. ഡോക്ടർമാർ ഇതു കണ്ടുപിടിക്കുന്നത് ചില ചാർട്ടുകൾ പ്രകാരമാണ്. 0-5 വയസ്സുവരെ ലോകാരോഗ്യ സംഘടനയുടെ വളർച്ചാചാർട്ടും, 5 മുതൽ 18 വയസ്സുവരെ ശിശുചികിത്സാവിദഗ്ദരുടെ സംഘടന (IAP) യുടെ വളർച്ചാ ചാർട്ടുമാണ് ഉപയോഗിക്കുന്നത്. ഇതിൽ കുഞ്ഞിന്റെ ഉയരവും മാതാപിതാക്കളുടെ ഉയരവുമനുസരിച്ചുള്ള ഉയരസാധ്യതയാണ് ചാർട്ടിൽ രേഖപ്പെടുത്തുന്നത്. ഈ ചാർട്ടുകളുടെ സഹായത്താലാണ് ഡോക്ടർ കൃത്യമായി ഉയരക്കുറവുണ്ടോയെന്ന് പരിശോധിക്കുന്നത്.

വളർച്ചയെ ബാധിക്കുന്ന
ചില സാധാരണ കാരണങ്ങൾ

കുടുംബപരമായ ഉയരക്കുറവ്: പാരമ്പര്യമായി ഉയരക്കുറവുള്ള കുടുംബങ്ങളിൽ ഇത്തരം കുട്ടികളെ കാണാം.

താല്ക്കാലിക വളർച്ചാമന്ദത
(Constitutional Delay):

ചില കുട്ടികൾ വളർച്ചയിൽ പുറകിലായാലും കാലക്രമേണ സമപ്രായക്കാരെപ്പോലെ ഉയരം വരുന്നതായി കാണാം.

വളർച്ചാഹോർമോൺ
(Growth Hormone):

തൈറോയ്ഡ് ഹോർമോൺ കുറവാണെങ്കിൽ അഥവാ സ്റ്റിറോയ്ഡ് ഹോർമോൺ ശരീരത്തിൽ കൂടുതലായാൽ കുട്ടികളിൽ പൊക്കക്കുറവ് കാണാം.

ദീർഘകാലരോഗങ്ങൾ:

കരൾ, വൃക്ക പോലുള്ള അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ വളർച്ചയേയും ബാധിക്കാം.

ജനിതക രോഗങ്ങൾ:

Turner Syndrome (പെൺകുട്ടികളിൽ), എല്ലിന്റെ പ്രശ്‌നങ്ങൾ (Skeletal Dysplasia) എന്നിങ്ങനെയുള്ള ചില പ്രശ്‌നങ്ങൾ കാരണവും ഉയരക്കുറവ് കാണാറുണ്ട്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൂട്ടുകാരെ അപേക്ഷിച്ച് കുഞ്ഞിന്റെ വളർച്ച പിന്നിൽ പോകുന്നത്, ഓരോ വർഷവും 4-5 സെ.മീ. പോലും വളരാത്തത്, പ്യൂബർട്ടി (പൗരുഷകാലം) വൈകുന്നത്, ശരീരഘടനയിൽ അസാധാരണ മാറ്റങ്ങൾ എന്നിവയെല്ലാം ഉയരത്തിനുപിന്നിൽ വൈദ്യശാസ്ത്രപരമായ കാരണം ഉണ്ടാകാമെന്ന സൂചനയാണ്.

ചികിത്സാ കേന്ദ്രങ്ങളിൽ എന്താണ് നടക്കുക?

വളർച്ചാപ്രശ്‌നമുള്ള കുട്ടിയെ പരിശോധിക്കുമ്പോൾ:

ആദ്യം വളർച്ചാചാർട്ടിൽ ഉയരവും ഭാരവും രേഖപ്പെടുത്തും.

എക്‌സ്-റേ (bone age) എടുത്ത് വളർച്ചയുടെ ശേഷി വിലയിരുത്തും. ഹോർമോൺ പരിശോധനകൾ ചെയ്യും. ആവശ്യമെങ്കിൽ ജനിതക പരിശോധനയും.

ഈ പരിശോധനകൾ ഭയപ്പെടുത്തുന്നവയല്ല. അവ കുഞ്ഞിന്റെ വളർച്ചയെ കൃത്യമായി സഹായിക്കുന്നവ മാത്രമാണ്.

ചികിത്സ പലർക്കും വളരാനുള്ള അവസരമാണ്. അനേകം കുട്ടികളിൽ വളർച്ചാ ഹോർമോൺ കുറവോ തൈറോയ്ഡ് രോഗങ്ങളോ കണ്ടെത്തുമ്പോൾ സാധാരണ ചികിത്സയിലൂടെ വളർച്ച മെച്ചപ്പെടുത്താൻ കഴിയും. ഹോർമോൺ ഇൻജക്ഷനുകൾ ചിലർക്ക് വളരെയധികം സഹായകരമാകാം. ഭക്ഷണത്തിലെ പോഷകക്കുറവ് പരിഹരിക്കേണ്ടതും പ്രധാനമാണ്. എല്ലാറ്റിനും ഒരേ ചികിത്സയല്ല. കാരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ശരിയായ മാർഗം.

വളർച്ചയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ:

  • ‘‘ഉയരത്തിനുള്ള ടോണിക്കുകൾ കൊടുത്താൽ വളരും'' - ശാസ്ത്രീയ തെളിവില്ല.

  • ‘‘ഇത് വിധിയാണ്, എന്ത് ചെയ്താലും വളരില്ല'' - തെറ്റാണ്. പല കാരണങ്ങൾ ചികിത്സയിലൂടെ മാറ്റാം.

  • ‘‘കാത്തിരിക്കാം, ഒടുവിൽ വളരും''
    - ചിലപ്പോൾ അത് അപകടകരമാകാം. വൈകാതെ വിലയിരുത്തൽ അത്യാവശ്യമാണ്.

വളർച്ചയെ അവഗണിക്കരുത്

ചെറുഉയരം ഒരു ''കാഴ്ചാ പ്രശ്‌നം'' മാത്രമല്ല, ചിലപ്പോൾ അത് ശരീരത്തിന്റെ ഉള്ളിൽ നടക്കുന്നതിന്റെ പ്രധാന സൂചന കൂടിയാണ്. ശരിയായ സമയത്ത് എൻഡോക്രൈനോളജിസ്റ്റിനെ സമീപിക്കുന്നത് നിരവധി കുട്ടികൾക്ക് മികച്ച ഉയരം നേടാനുള്ള അവസരം നൽകുന്നു.

സന്ധ്യയുടെ മകൾ ഇന്ന് ഹൈസ്‌കൂളിലാണ്. വളർച്ചാ ഹോർമോൺ ചികിത്സയും സ്ഥിരമായ നിരീക്ഷണവും കൊണ്ട് അവൾ ഇപ്പോൾ കൂട്ടുകാരെപ്പോലെ ഉയരത്തിൽ എത്തി.

READ : ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: What causes short stature, and what things should be taken care of dr reshma m writes article for Indian Medical Association Nammude Arogyam Magazine.


ഡോ. രേഷ്മ എം.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഡിപ്പാർട്ടുമെന്റ് ഓഫ് എൻഡ്രോക്രൈനോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments