വിരൽത്തുമ്പിലെത്തി,
ആരോഗ്യ മേഖല; ഇനി?

ഡിജിറ്റൽ മീഡിയ ആരോഗ്യ സംരക്ഷണ മേഖലയെ വൻതോതിൽ മാറ്റിത്തീർത്തിട്ടുണ്ട്. ഈ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങൾ പരിശോധിക്കുകയാണ് ഡോ. പ്രസന്നൻ പി.എ.

ഡിജിറ്റൽ മീഡിയയും ആരോഗ്യ സംരക്ഷണ മേഖലയും ഇന്ന് ഒരു ഇന്റർസെക്ഷനിലാണ് എത്തി നിൽക്കുന്നത്.

Reform എന്ന ഇംഗ്ലീഷ് വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഘടനപരമായ (structural) മാറ്റങ്ങളുണ്ടാക്കാതെ, കാര്യങ്ങളോടുള്ള മനോഭാവവും, നടപ്പാക്കുന്നവരുടെ സ്വഭാവവും പരിഷ്കരിച്ച് സിസ്റ്റത്തെ മെച്ചപ്പെടുത്തുക എന്നതാണ്. ഘടനാപരമായ മാറ്റങ്ങൾ കൂടി കൊണ്ടുവരുമ്പോൾ അത് ട്രാൻസ്ഫോം (tranform) എന്ന പ്രക്രിയയാകുന്നു.

ഡിജിറ്റൽ മീഡിയ ആരോഗ്യ സംരക്ഷണ മേഖലയെ ട്രാൻസ്‌ഫോം ചെയ്തിരിക്കുന്നു. ഈ ട്രാൻസ്ഫോർമേഷന്റെ ഗുണപരമായ വശങ്ങൾ ഒന്ന് പരിശോധിക്കാം

1. ടെലി മെഡിസിൻ അഥവാ ടെലിഹെൽത്ത്

ഡിജിറ്റൽ മീഡിയയുടെ ഏറ്റവും പ്രധാന സംഭാവനകളിൽ ഒന്നാണ് ടെലി ഹെൽത്ത്. സ്വന്തം വീട്ടിലിരുന്നുതന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഡോക്ടർമാർ ഉൾപ്പെടെയുള്ള ഹെൽത്ത് കെയർ പ്രൊഫെഷണലുകളുമായി ആശയവിനിമയവും, ഒരു പരിധി വരെയുള്ള പ്രാഥമികമായ രോഗനിർണ്ണയവും, ചികിത്സയും സാദ്ധ്യമാക്കിയത് ഈ സാങ്കേതിക സംവിധാനമാണ്. വീഡിയോ കൺസൾറ്റേഷൻ, ഓൺലൈൻ പേഷ്യന്റ് പോർട്ടലുകൾ, റിമോട്ട് മോണിറ്ററിങ് ഡിവൈസസ്‌ എന്നിവ ഉപയോഗപ്പെടുത്തി ആരോഗ്യ സേവനങ്ങൾ വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പ്രാപ്യമാക്കുന്നു എന്നത് വിപ്ലവകരമായ നേട്ടമാണ്.

വീഡിയോ കൺസൽറ്റേഷൻ  ഉപയോഗപ്പെടുത്തി ആരോഗ്യ സേവനങ്ങൾ വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പ്രാപ്യമാക്കുന്നു എന്നത് വിപ്ലവകരമായ നേട്ടമാണ്.
വീഡിയോ കൺസൽറ്റേഷൻ ഉപയോഗപ്പെടുത്തി ആരോഗ്യ സേവനങ്ങൾ വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പ്രാപ്യമാക്കുന്നു എന്നത് വിപ്ലവകരമായ നേട്ടമാണ്.

2. മെഡിക്കൽ വിദ്യാഭ്യാസവും
പ്രൊഫഷണൽ പരിശീലനവും

ഡിജിറ്റൽ മീഡിയയുടെ ആവിർഭാവത്തോടെ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് മെഡിക്കൽ വിദ്യഭ്യാസവും, തുടർപരിശീലനങ്ങളും. ഓൺലൈൻ കോഴ്‌സുകളും, വെബിനാറുകളും, വെർച്യുൽ സിമുലേഷനുകളും, ഇന്ററാക്റ്റീവ് വീഡിയോ പ്രോഗ്രാമുകളും, മൊബൈൽ ആപ്പുകളും പരമ്പരാഗത സമ്പ്രദായങ്ങളേക്കാൾ വേഗത്തിലും, ഫലപ്രദമായും വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

വെർച്യുൽ റിയാലിറ്റിയും (ആർട്ടിഫിഷ്യൽ സെറ്റിങ്‌സ്) ഓഗ്മെന്റഡ് റിയാലിറ്റിയും (റിയൽ വേൾഡ് സെറ്റിങ്‌സ്) ഉപയോഗിച്ച് കീ ഹോൾ ശസ്ത്രക്രിയകളും സങ്കീർണ്ണമായ സർജിക്കൽ നടപടികളും പഠിക്കാനും, യഥാർത്ഥ രോഗികളിൽ ചെയ്യുന്നതിനുമുമ്പ് പല പ്രാവശ്യം പ്രാക്ടീസ് ചെയ്ത് വൈദഗ്ദ്യം കൈവരിക്കാനും സാധിക്കുന്നു.

ഡിജിറ്റൽ മീഡിയയുടെ ആവിർഭാവത്തോടെ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് മെഡിക്കൽ വിദ്യഭ്യാസവും തുടർപരിശീലനങ്ങളും.

ഡിജിറ്റൽ മീഡിയ പ്രൊഫഷണലുകൾക്ക് തുടർ മെഡിക്കൽ വിദ്യാഭ്യാസം സുഗമമാക്കുന്നു. യുട്യൂബ്, പോഡ്‌കാസ്‌റ്റുകൾ, സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, വീഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഏറ്റവും പുതിയ മെഡിക്കൽ പുരോഗതികൾ മനസിലാക്കാനും, ആശയങ്ങൾ കൈമാറാനും, ആഗോള ചർച്ചകളിൽ പങ്കെടുക്കാനുമുള്ള ആധുനിക സങ്കേതങ്ങളായി മാറിയിരിക്കുന്നു.

3. ആരോഗ്യ സംരക്ഷണ കാമ്പയിൻ

ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ അവബോധമുണ്ടാക്കാനും, ആരോഗ്യപൂർണമായ ശീലങ്ങളുടേയും വാക്സിൻ മുതലായ രോഗപ്രതിരോധമാർഗ്ഗങ്ങളുടേയും പ്രചരണത്തിനും വളരെ പവർഫുള്ളായ ടൂൾ ആണ് ഡിജിറ്റൽ മീഡിയ. മെഡിക്കൽ അപ്പോയ്ന്റ്മെന്റ്, കുത്തിവെപ്പ് തിയ്യതികൾ, രോഗം പടരുന്ന അവസ്ഥയിൽ എടുക്കേണ്ട മുൻകരുതലുകൾ എന്നിവ ഓർമ്മപ്പെടുത്താൻ ഉപകരിക്കും വിധം സോഷ്യൽ മീഡിയ പോസ്റ്റുകൾ, വൈറൽ വീഡിയോകൾ, ഹെൽത്ത് റിലേറ്റഡ് അപ്പ്സ് എന്നീ ഡിജിറ്റൽ മീഡിയ മെത്തേഡുകൾ ഉപയോഗിക്കാം.

ഇന്ത്യയിൽ നിലവിലുള്ള ഹെൽത്ത് റിലേറ്റഡ് ആപ്പ്സ്
ഇന്ത്യയിൽ നിലവിലുള്ള ഹെൽത്ത് റിലേറ്റഡ് ആപ്പ്സ്

4. ഹെൽത്ത് റെക്കോർഡുകൾ

ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളുമായുള്ള ഡിജിറ്റൽ മീഡിയയുടെ സംയോജനം (integration) ഹെൽത്ത് കെയർ ഡാറ്റ (രോഗികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ) സ്റ്റോർ ചെയ്യുന്നതും, ഷെയർ ചെയ്യുന്നതും ആക്സസ് ചെയ്യുന്നതും കാര്യക്ഷമമാക്കി. രോഗികളുടെ കാലികവും കൃത്യവുമായ വിവരങ്ങൾ ആരോഗ്യസ്ഥാപനങ്ങൾക്കിടക്ക് കൈമാറാനും, ചികിത്സയുടെ ഭാഗമാകുന്ന സ്പെഷലിസ്റ്റുകൾക്ക് അവ ലഭ്യമാക്കുന്നതിനും ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് (EHR) നിർമ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുമ്പോൾ ഗുണകരമായ (cost-effective) മാർഗ്ഗമാണ്. ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് മെഡിക്കൽ പിശകുകൾ (errors) കുറക്കുന്നു, ചികിത്സയുടെ ഏകോപനത്തിന് സഹായിക്കുന്നു.

ഹൈ സ്പീഡ് ഇന്റർനെറ്റ് എടുക്കാൻ സാമ്പത്തിക-സാമൂഹിക സാഹചര്യമില്ലാത്തവർക്കും, പുതിയ ടെക്നോളോജിയുമായി പൊരുത്തപ്പെടാൻ പറ്റാത്തവർക്കും ടെലിഹെൽത്ത് പോലുള്ള സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്.

5. ആരോഗ്യപരമായ ശാക്തീകരണം
(health related empowerment)

ആരോഗ്യസംബന്ധമായ കാര്യങ്ങൾ അറിയാൻ ഡിജിറ്റൽ മീഡിയ സാധാരണ ജനങ്ങൾക്കും ഉപയോഗപ്പെടുത്താം. വിശ്വാസയോഗ്യമായ വിവരങ്ങൾ ഏതെന്ന്‌ തിരിച്ചറിയാനുള്ള പ്രതിബന്ധങ്ങളുണ്ടെങ്കിൽ പോലും അറിവ് ജനകീയമാക്കുന്നതിന് ഡിജിറ്റൽ മീഡിയ കാരണമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ഹാർട്ട് റേറ്റ് എന്നിവ സ്വയം മോണിറ്റർ ചെയ്യാനുതകുന്ന സ്മാർട്ട് ഫോണുകളും, സ്മാർട്ട് വാച്ചുകളും ഡിജിറ്റൽ മീഡിയ ടെക്നോളജിയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ്.

6. ഗവേഷണരംഗം

രോഗികളുടെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളിലെ ഡാറ്റയും, അല്ലാതെ ശേഖരിക്കുന്ന വിവരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വിശകലനം ചെയ്ത് പാറ്റേണുകൾ കണ്ടെത്താനും, അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള സൂചനകൾ എന്താണെന്ന് അനുമാനിക്കാനും റിസോഴ്‌സ് മൊബലൈസ് ചെയ്യാനും മുൻകാലങ്ങളേക്കാൾ ഫലപ്രദമായി ഇന്ന് സാധിക്കുന്നു. മരുന്നിന്റെയും, വാക്‌സിന്റെയും പരീക്ഷണങ്ങളും, ഫലപ്രാപ്തി പരിശോധനകളും വേഗത്തിലായത് ഡിജിറ്റൽ മീഡിയയുടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ആവിർഭാവത്തോടെയാണ്. സ്കാനിംഗ്, ലബോറട്ടറി ടെസ്റ്റുകൾ അടക്കമുള്ള എല്ലാ രോഗനിർണ്ണയഘട്ടങ്ങളിലും, ജീൻ തെറാപ്പി പോലുള്ള നവചികിത്സാരീതികളിലും, വ്യക്തികളുടെ പ്രത്യേകതകൾ കണക്കിലെടുത്തുള്ള സൂക്ഷ്മതല ചികിത്സയിലും (precision medicine) ഉണ്ടായിട്ടുള്ള പുരോഗതിക്ക് കാരണം ഈ സാങ്കതികവിദ്യകളാണ്.

ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളുമായുള്ള ഡിജിറ്റൽ മീഡിയയുടെ സംയോജനം രോഗികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ സൂക്ഷിച്ചുവക്കുന്നതും ഷെയർ ചെയ്യുന്നതും ആക്സസ് ചെയ്യുന്നതും കാര്യക്ഷമമാക്കി.
ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളുമായുള്ള ഡിജിറ്റൽ മീഡിയയുടെ സംയോജനം രോഗികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ സൂക്ഷിച്ചുവക്കുന്നതും ഷെയർ ചെയ്യുന്നതും ആക്സസ് ചെയ്യുന്നതും കാര്യക്ഷമമാക്കി.

ആരോഗ്യരംഗത്തെ ഡിജിറ്റലൈസേഷനും, രാഷ്ട്രീയവും (The Political Implications of Digital Media in Healthcare: Navigating Power, Policy, and Public Perception):

1. ആരോഗ്യനയരൂപീകരണത്തിൽ ഡിജിറ്റൽ മീഡിയയുടെ സ്വാധീനം

ഇന്ന് ഡിജിറ്റൽ മീഡിയ ആരോഗ്യമേഖലയുടെ അവിഭാജ്യഭാഗമായിരിക്കുന്നു. ഹെൽത്ത് കെയർ ഓർഗനൈസേഷനുകളും, ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതും, പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിൽ അടിയന്തര നടപടികളെടുക്കാൻ നയരൂപീകരണത്തിന് ഉത്തരവാദപ്പെട്ടവരിൽ (policymakers) സമ്മർദ്ദം ചെലുത്തുന്നതും ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ്. അതുപോലെ, രാഷ്ട്രീയ നേതാക്കളും സർക്കാർ വകുപ്പുകളും പൊതുജനങ്ങളുമായി ആശയവിനിമയം നടത്താൻ പരമ്പരാഗത മാദ്ധ്യമങ്ങളെക്കാൾ ഡിജിറ്റൽ മീഡിയയെ ആശ്രയിക്കുന്നു. കോവിഡ് സമയത്താണ് ഡിജിറ്റൽ മീഡിയയുടെ ഇത്തരം ഇഫക്റ്റ് തിരിച്ചറിയാൻ തുടങ്ങിയത്.

2. ആരോഗ്യസേവന ലഭ്യതയും, നീതി- ന്യായങ്ങളും സാങ്കേതികമായ വിഭജനവും (Healthcare Access, Equity, and the Digital Divide):

പുതിയ തരത്തിലുള്ള ‘ഉള്ളവരേയും, ഇല്ലാത്തവരേയും' സൃഷ്‌ടിക്കാനും ഡിജിറ്റൽ മീഡിയ കാരണമായിട്ടുണ്ട്. ഹൈ സ്പീഡ് ഇന്റർനെറ്റ് എടുക്കാൻ സാമ്പത്തിക-സാമൂഹിക സാഹചര്യമില്ലാത്തവർക്കും, പുതിയ ടെക്നോളോജിയുമായി പൊരുത്തപ്പെടാൻ പറ്റാത്തവർക്കും ടെലിഹെൽത്ത് പോലുള്ള സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇത് ആധുനിക രീതിയിലുള്ള അസമത്വത്തിന് കാരണമാകുന്നു. നിലനിൽക്കുന്ന വിഭാഗീയതകൾക്ക് പുറമെ സാങ്കേതികമായ വിടവെന്ന അവസ്ഥക്കുകൂടി പരിഹാരം കാണേണ്ട സാഹചര്യം ഡിജിറ്റൽ മീഡിയ മൂലം സംജാതമായിട്ടുണ്ട്.

3. നിയന്ത്രണ- നിയമനിർമ്മാണ വെല്ലുവിളികൾ (Regulatory and Legislative Challenges):

വ്യക്തികളുടെ സ്വകാര്യതയും, സൈബർ സെക്യൂരിറ്റിയും, ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലെ നൈതികതയും (ethics of digital health tools) നിലനിർത്തുന്നതിനാവശ്യമായ നിയന്ത്രണങ്ങളും, നിയമനിർമ്മാണവും ഡിജിറ്റൽ മീഡിയയുടെ വളർച്ചക്ക് ആനുപാതികമായി ഉയർന്നുവരുന്ന അത്യന്തം സങ്കീർണ്ണമായ പ്രശ്നങ്ങളാണ്. യൂറോപ്പിൽ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷനും അമേരിക്കയിൽ ഹെൽത്ത് ഇൻഷുറൻസ് പ്രോട്ടബിലിറ്റി ആൻഡ് അക്കൗണ്ടബിലിറ്റി ആക്റ്റും വളരെ കർശനമായി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ മീഡിയയുടെ അനുദിനമുള്ള വികാസം അത്തരം നിയമങ്ങളെ പലപ്പോഴും മറികടക്കുന്നു.

ഓസ്‌ട്രേലിയയിലെ ഒരു സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയുടെ ഡേറ്റ സ്റ്റോറേജ് ഹാക്ക് ചെയ്യപ്പെട്ടപ്പോൾ പതിനായിരക്കണക്കിന് ആളുകളുടെ സ്വകാര്യവിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്ന കമ്പനികളുടെ സാമ്പത്തികവും, സാങ്കേതികവുമായ പവറിനു മുമ്പിൽ സർക്കാരുകൾ പരാജയപ്പെടുന്നത് രാഷ്ട്രീയമായ ഇച്ഛാശക്തിയുടെ അഭാവത്തിലാണ്.

ഡിജിറ്റൽ മീഡിയ വഴി വരുന്ന ഇൻഫർമേഷൻ ഉണ്ടാക്കുന്ന അമിതഭാരം നിമിത്തം പ്രൊഫഷണലുകൾക്കുണ്ടാകുന്ന തളർച്ച (burnout) ആരോഗ്യരംഗം നേരിടുന്ന പുതിയ പ്രശ്നങ്ങളിൽ ഒന്നാണ്.

ഡിജിറ്റൽ മീഡിയയുടെ
അനാരോഗ്യപ്രവണതകൾ

1. തെറ്റായ വിവരങ്ങളുടെ അതിവേഗത്തിലുള്ള പ്രചാരണം (spread of misinformation and disinformation):

രോഗങ്ങളെ കുറിച്ചും, വാക്സിനുകളെ കുറിച്ചുമുള്ള വ്യാജവാർത്തകൾ വൈകാരികമായ ഉദാഹരണങ്ങൾ സഹിതം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് നിമിഷനേരം കൊണ്ട് എത്തും. അവ തിരുത്തുക എന്നതിന്റെ പ്രായോഗികബുദ്ധിമുട്ട് കോവിഡ് സമയത്ത് ലോകം കണ്ടതാണ്.

2. സൈബർ കോൺഡ്രിയയും സ്വയം രോഗനിർണ്ണയവും (Cyberchondria and Self-Diagnosis):

സ്വാഭാവികമോ, നിസ്സാരമോ ആയ ശാരീരിക-മാനസിക വ്യതിയാനങ്ങൾ ഗുരുതരരോഗത്തിന്റെ ലക്ഷണങ്ങളായി തെറ്റിദ്ധരിച്ച് കടുത്ത ആശങ്കക്കും, ഉൽക്കണ്ഠക്കും വിധേയമായി പോകുന്നതിനെയാണ് ഹൈപ്പോ കോൺഡ്രിയ എന്ന് പറയുന്നത്. സേർച്ച് എൻജിനുകളിലൂടെയും മറ്റ് ഡിജിറ്റൽ മീഡിയ വഴിയും കിട്ടുന്ന വിവരങ്ങളുടെ തെറ്റായ വ്യഖ്യാനത്തിന്റെ ഫലമായി ഒരു വ്യക്തി തനിക്ക് മാരകമായ ഏതോ രോഗമുണ്ടെന്ന് സ്വയം നിർണ്ണയിച്ച് രോഗിയായി മാറുന്ന അവസ്ഥയാണ് സൈബർ കോൺഡ്രിയ. 2018- ൽ ഇംപീരിയൽ കോളേജ് നടത്തിയ പഠനപ്രകാരം ഇത്തരം ആശങ്കകൾ അവിടത്തെ പൊതുജനാരോഗ്യമേഖലക്കുണ്ടാക്കുന്ന അധിക ചെലവ് വർഷം തോറും ഏതാണ്ട് 420 ദശലക്ഷം പൗണ്ട് വരും. ഇത് രോഗികൾ ക്ലിനിക്കിലും ഹോസ്പിറ്റലിലും വരുന്നതുകൊണ്ടു മാത്രമുള്ളതാണ്. ടെസ്റ്റുകൾക്കും സ്കാനുകൾക്കും വേണ്ടിവരുന്ന ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല.

3. ഡോക്ടർ-രോഗി ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ

പൊതുവായ അവബോധത്തിനപ്പുറം ഡിജിറ്റൽ മീഡിയയോടുള്ള അമിതമായ ആശ്രിതത്വം ഹെൽത്ത് കെയർ പ്രൊഫെഷണലുകളും രോഗികളും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമാകുമ്പോൾ ഭാഗികമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ടെസ്റ്റിനും സ്കാനിങ്ങിനും വേണ്ടിയുള്ള ഡിമാന്റുകൾ മാനസിക പിരിമുറുക്കത്തിനും, അനാവശ്യ ചികിത്സക്കും കാരണമാകുന്നു.

ടെക്നോളജിയെ അമിതമായി അവലംബിക്കുന്നതുമൂലം രോഗിയോടുള്ള മാനുഷികമായ സമീപനം  ഇല്ലാതാകുന്നു.
ടെക്നോളജിയെ അമിതമായി അവലംബിക്കുന്നതുമൂലം രോഗിയോടുള്ള മാനുഷികമായ സമീപനം ഇല്ലാതാകുന്നു.

അതുപോലെ, ടെക്നോളജിയെ അമിതമായി അവലംബിക്കുന്നതുമൂലം രോഗിയോടുള്ള മാനുഷികമായ സമീപനം (human ineraction) ഇല്ലാതാകുന്നു. ഡിജിറ്റൽ മീഡിയ വഴി വരുന്ന ഇൻഫർമേഷൻ ഉണ്ടാക്കുന്ന അമിതഭാരം നിമിത്തം പ്രൊഫഷണലുകൾക്കുണ്ടാകുന്ന തളർച്ച (burnout) ആരോഗ്യരംഗം നേരിടുന്ന പുതിയ പ്രശ്നങ്ങളിൽ ഒന്നാണ്.

4. ഡിജിറ്റൽ മീഡിയയോടുള്ള ആസക്തി
(Addiction)

ഇൻ്റർനെറ്റിനോടും ഡിജിറ്റൽ മീഡിയയുടെ ഉപോൽപന്നങ്ങളായ സോഷ്യൽ മീഡിയയോടും വീഡിയോ ഗെയിമിനോടുള്ള അഡിക്ഷൻ ഗുരുതര ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ മാനസിക രോഗപട്ടികയിൽ ഇൻ്റർനെറ്റ് അഡിക്ഷൻ രോഗമായി തന്നെയാണ് ചേർത്തിട്ടുള്ളത് (Diagnostic and Statistical Manual of Mental Disorders (DSM-5) or the International Classification of Diseases (ICD-11). മറ്റു ലഹരികളോടുള്ള അഡിക്ഷന് സമാനമായ ചികിത്സ തന്നെയാണ് ഡിജിറ്റൽ മീഡിയ ആസക്തിക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

5. ഹെൽത്ത് ഡേറ്റയുടെ ദുരുപയോഗം

ഡിജിറ്റൽ മീഡിയയുടെ വികാസം അറിവിന്റെയും, സ്കിൽ ഡെവലപ്പ്മെന്റിന്റെയും പുതിയ വാതായനങ്ങൾ തുറന്നിടുമ്പോൾ തന്നെ അളവില്ലാത്ത​ ഡേറ്റയുടെ ലഭ്യത വാണിജ്യവല്ക്കരണത്തിന്റെയും, ചൂഷണത്തിന്റെയും അപകടങ്ങളും കൊണ്ടുവരുന്നുണ്ട്. അവയെ പ്രതിരോധിക്കാനുള്ള നടപടികളുടെ വിജയമായിരിക്കും ഡിജിറ്റൽ മീഡിയയുടെ ഭാവി നിശ്ചയിക്കുന്നത്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More

Comments