കെ.ടി. കുഞ്ഞിക്കണ്ണൻ

വായനശാലകളിൽനിന്ന് സോഷ്യൽ മീഡിയയിലേക്ക്;
മാറുന്ന പ്ലാറ്റ്ഫോം, തുടരുന്ന പോരാട്ടം

‘‘മൊബൈൽഫോണുള്ള ഇന്ത്യക്കാരിൽ 61% ഉം പുരുഷന്മാരാണ്. ഡിജിറ്റൽ രംഗത്ത് ജാതി-മത-ലിംഗ-വർഗ- പ്രദേശ വ്യത്യാസം ഇന്ത്യയിൽ നിലനിൽക്കുന്നു. സമസ്തമേഖലയും ഡിജിറ്റൽവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ചില വിഭാഗങ്ങൾക്ക് അത് ലഭ്യമല്ല എന്നുള്ളത് ഗുരുതരമായൊരു മനുഷ്യാവകാശലംഘനമാണ്’’- ഡിജിറ്റൽവൽക്കരണത്തിന്റെ പോരാട്ടസാധ്യതകളെയും അതിന്റെ അരാഷ്ട്രീയതതകളെയും കുറിച്ച് എഴുതുന്നു, കെ.ടി. കുഞ്ഞിക്കണ്ണൻ.

നുഷ്യജീവിതത്തിന്റെ സമസ്തമേഖലയും ഡിജിറ്റൽവൽക്കരിക്കപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഇലക്ട്രോണിക്‌സിന്റെയും കമ്പ്യൂട്ടറിന്റെയും ഉപഗ്രഹ സാങ്കേതികവിദ്യയുടെയും സാധ്യതകളാൽ നിർണ്ണയിക്കപ്പെടുന്ന ഇന്റർനെറ്റ് യുഗത്തെ നിർണ്ണയിക്കുന്നത് നിയോലിബറൽ മൂലധന താൽപര്യങ്ങളാണ്. ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും ഫൈനാൻസിംഗിന്റെയും സർവ്വീസിംഗിന്റെയും സമസ്തതലങ്ങളും ഡിജിറ്റൽവൽക്കരിക്കപ്പെടുകയാണ്. മനുഷ്യരുടെ സാമൂഹ്യമായ ഇടപെടലുകളുടെ സർവ്വ വ്യവഹാരമണ്ഡലങ്ങളും ഡിജിറ്റൽവൽക്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

വാർത്താവിവര വിനിമയ മേഖലകളെല്ലാം ഡിജിറ്റൽ ശൃംഖലകളാൽ നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അച്ചടി, ടെലിവിഷൻ മാധ്യമങ്ങൾക്ക്‌പോലും ഓൺലൈൻ പോർട്ടലുകളും ശൃംഖലകളുമുണ്ട്. പൊതുമണ്ഡലത്തെ സ്വാധീനിക്കുന്നതുമുതൽ മൂലധനാധീശത്വത്തിന് അനുകൂലമായ അഭിപ്രായ നിർമ്മാണത്തിന്റേതായ പ്രത്യയശാസ്ത്ര പ്രക്രിയ വരെ ഡിജിറ്റൽ മാധ്യമങ്ങൾ നിർവ്വഹിക്കുന്നു. ഇതാണ് ഈ കാലഘട്ടത്തിന്റെ ഘടനാപരമായ സവിശേഷത. ജനങ്ങളുടെ പൊതുമണ്ഡലത്തെയും പൊതുബോധത്തെയും നിർണ്ണയിക്കുന്ന, നവലിബറസത്തിന്റെ കാലത്തെ സാമൂഹ്യമാധ്യമ ഇടപെടലുകളുടെ പ്രതിരോധസാധ്യതയെ സംബന്ധിച്ച വിചാരങ്ങളാണ് വിവരവിപ്ലവം പങ്കുവെക്കുന്നത്.

വാർത്താവിവര വിനിമയ മേഖലകളെല്ലാം ഡിജിറ്റൽ ശൃംഖലകളാൽ നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അച്ചടി, ടെലിവിഷൻ മാധ്യമങ്ങൾക്ക്‌പോലും ഓൺലൈൻ പോർട്ടലുകളും ശൃംഖലകളുമുണ്ട്.
വാർത്താവിവര വിനിമയ മേഖലകളെല്ലാം ഡിജിറ്റൽ ശൃംഖലകളാൽ നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അച്ചടി, ടെലിവിഷൻ മാധ്യമങ്ങൾക്ക്‌പോലും ഓൺലൈൻ പോർട്ടലുകളും ശൃംഖലകളുമുണ്ട്.

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് കൽപിക്കുന്ന മാധ്യമങ്ങൾ മൂലധനാധിപത്യത്തെയും ഭരണകൂട സംവിധാനങ്ങളെയും നിലനിർത്തുന്നതിനുള്ള പ്രചാരണത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഉപാധികളായി അധഃപതിച്ചുപോയിരിക്കുന്ന കാലത്താണ് ഡിജിറ്റൽ സാങ്കേതിക സാധ്യതകൾ നൽകുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോറങ്ങളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രതിരോധവും പ്രത്യയശാസ്ത്രസമരവും പുരോഗമനശക്തികൾക്ക് തുണയാകുന്നത്. മാധ്യമങ്ങൾ വ്യാജ സമ്മിതിനിർമ്മാണത്തിന്റെ തലത്തിൽ പ്രവർത്തിച്ച് പൊതുമണ്ഡലത്തെയും പൊതുബോധത്തെയും ഭരണകൂട താൽപര്യങ്ങൾക്ക് അനുകൂലമായ പ്രത്യയശാസ്ത്ര രൂപീകരണത്തിനുള്ള ഉപാധിയാക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈയൊരു സാഹചര്യമാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചുള്ള ജനാധിപത്യപരവും വിപ്ലവകരവുമായ ആശയസംവാദവേദികൾ സൃഷ്ടിക്കാനുള്ള ഇടപെടലുകളെ പ്രസക്തവും ജനകീയശക്തികളെ സംബന്ധിച്ച് അനിവാര്യവുമാക്കുന്നത്.

എന്തെല്ലാം പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ ജനകീയസാധ്യതകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് എന്നെപ്പോലുള്ളവർ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്.

അധികാരവർഗ രാഷ്ട്രീയത്തിനും വരേണ്യ ആധിപത്യ വ്യവസ്ഥക്കുമെതിരായ പ്രതിരോധത്തിന്റെ സാധ്യത എന്ന നിലക്കാണ് എന്നെപ്പോലുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രതിരോധവും പ്രത്യയശാസ്ത്രസമരവും നടത്തുന്നത്. മൂലധനാധിപത്യത്തിനും വർഗീയ ഫാഷിസത്തിനുമെതിരായ വർഗരാഷ്ട്രീയത്തിന്റെയും മതനിരപേക്ഷ ജനാധിപത്യ ആശയങ്ങളുടെയും ഭാഗത്തുനിന്നുള്ള പ്രതിരോധ സംവാദ സാധ്യതയെന്ന നിലയ്ക്കാണ് ഞങ്ങളുടെ സാമൂഹ്യമാധ്യമം ഇടപെടലുകൾ. വലിയ മൂലധനപിന്തുണയോടെ, വൻകിട മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന സംഘടിത കോർപ്പറേറ്റ് പ്രചാരണങ്ങളെ നേർക്കുനേർ നേരിടാനുള്ള സാധാരണ രാഷ്ട്രീയ പ്രവർത്തകർക്കുള്ള സാധ്യതയാണ് നവമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ഒരർത്ഥത്തിൽ വൻകിട മാധ്യമങ്ങളുടെ അധീശത്വവർഗങ്ങൾക്കും വരേണ്യ താൽപര്യങ്ങൾക്കും അനുകൂലമായ നിലപാടുകളെ അനുനിമിഷം ചോദ്യം ചെയ്യുകയാണ്, സാമൂഹ്യമാധ്യമങ്ങൾ നൽകുന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഇടപെടുന്ന പുരോഗമനവാദികൾ. ആഗോളവൽക്കരണത്തിനും വിവരവിപ്ലവത്തിനും മുമ്പുള്ള കേരളീയ സാഹചര്യത്തിൽ, പ്രമാണിവർഗത്തെയും അവരുടെ മാധ്യമപ്രചാരണങ്ങളെയും ജനങ്ങൾ ചോദ്യം ചെയ്തിരുന്നതും തുറന്നുകാട്ടിയിരുന്നതും ചായക്കടകളിലും വായനശാലകളിലും ബാർബർഷോപ്പുകളിലും മറ്റ് നാനാവിധമായ തൊഴിലിടങ്ങളിലും വെച്ചായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ബഹുജനാഭിപ്രായ രൂപീകരണത്തിന്റെ ജൈവികമായൊരു ജനകീയതലം ഈ പൊതുഇട ചർച്ചകൾക്കുണ്ടായിരുന്നു. പരമ്പരാഗതമായ അത്തരം ചെറുകൂട്ടങ്ങൾ രൂപപ്പെടുത്തിയ പൊതുമണ്ഡലങ്ങൾ പതുക്കെ കേരളത്തിൽ ഇല്ലാതാകുകയാണ്. ആ ചുമതല ഇന്ന് നിർവ്വഹിക്കുന്നത് സാമൂഹ്യമാധ്യമങ്ങളാണ്. അധീശത്വ വർഗതാൽപര്യങ്ങളെയും ആശയങ്ങളെയും ചോദ്യം ചെയ്യുന്ന ഇടപെടലുകളുടെ വേദിയായി സാമൂഹ്യമാധ്യമങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്.

ഒരർത്ഥത്തിൽ വൻകിട മാധ്യമങ്ങളുടെ അധീശത്വവർഗങ്ങൾക്കും വരേണ്യ താൽപര്യങ്ങൾക്കും അനുകൂലമായ നിലപാടുകളെ അനുനിമിഷം ചോദ്യം ചെയ്യുകയാണ്, സാമൂഹ്യമാധ്യമങ്ങൾ നൽകുന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഇടപെടുന്ന പുരോഗമനവാദികൾ.
ഒരർത്ഥത്തിൽ വൻകിട മാധ്യമങ്ങളുടെ അധീശത്വവർഗങ്ങൾക്കും വരേണ്യ താൽപര്യങ്ങൾക്കും അനുകൂലമായ നിലപാടുകളെ അനുനിമിഷം ചോദ്യം ചെയ്യുകയാണ്, സാമൂഹ്യമാധ്യമങ്ങൾ നൽകുന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഇടപെടുന്ന പുരോഗമനവാദികൾ.

എന്തെല്ലാം പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ ഈ ജനകീയസാധ്യതകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് എന്നെപ്പോലുള്ളവർ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്. തീർച്ചയായും, വ്യവസ്ഥാപിത സമ്പ്രദായത്തിന്റെയും അധികാരസ്ഥാനത്തിരിക്കുന്നവരുടെയും സഹായമോ ഔദാര്യമോ ഇല്ലാതെതന്നെ, സാധാരണ മനുഷ്യർ നടത്തുന്ന അതിജീവനസമരങ്ങളുടെ വേദിയായി സാമൂഹ്യമാധ്യമ ഇടപെടലുകൾ പലപ്പോഴും മാറുന്നുണ്ട്. പലതരത്തിലുള്ള അരാജകവും തെറ്റായതുമായ പ്രവണതകൾ സൈബർ ഇടപെടലുകളിൽ സംഭവിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. അത്തരം ദുരുപയോഗങ്ങൾ ചെറുക്കപ്പെടേണ്ടതുമുണ്ട്.

അങ്ങനെയിരിക്കുമ്പോഴും ഒരു രാഷ്ട്രീയ- സാംസ്‌കാരിക സാധ്യതയെന്ന നിലയിൽ മാധ്യമങ്ങൾ കൂടി ഉൾപ്പെട്ട അധീശത്വവ്യവസ്ഥക്കെതിരായ പോരാട്ടത്തിൽ സാമൂഹ്യമാധ്യമങ്ങളെ സജീവമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് സമകാലീന ലോകാനുഭവങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കയുടെ ഗൾഫ്‌യുദ്ധത്തിലും മുല്ലപ്പൂ വിപ്ലവത്തിലും അമേരിക്കക്കും അധികാര വർഗങ്ങൾക്കുമെതിരെ ലോകാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് സാമൂഹ്യമാധ്യമങ്ങൾ വഹിച്ചത്. പലസ്തീൻ യുദ്ധത്തിൽ, സയണിസ്റ്റുകൾക്കും അമേരിക്കക്കും എതിരെ ലോകാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് സാമൂഹ്യമാധ്യമങ്ങൾക്കുള്ളത്.

നിയോ ലിബറൽ മൂലധനാധിപത്യമെന്നതുതന്നെ ഇൻഫർമേഷൻ ടെക്‌നോളജിയുടെയും ബയോടെക്‌നോളജിയുടെയും സാധ്യതകളെക്കൂടി ഉപയോഗിച്ചുകൊണ്ട് രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ലോകാധിപത്യ വ്യവസ്ഥയാണ്.

എന്നെപ്പോലുള്ളവരെ സംബന്ധിച്ച് സോഷ്യൽമീഡിയ ഇടപെടൽ സോഷ്യൽ ആക്ടിവിസത്തിന്റെയും രാഷ്ട്രീയപ്രവർത്തനത്തിന്റെയും ഒരു ജനകീയതലം തന്നെയാണ്. ദീർഘകാലം ജനകീയ പ്രതിഷേധങ്ങളുടെ മുഖത്തും തൊഴിലിടങ്ങളിലും തെരുവിടങ്ങളിലും നിന്ന് ജനങ്ങളോട് സംസാരിച്ചവരാണ് എന്റെ തലമുറ. തെരുവിനെ പ്രതിഷേധത്തിന്റെയും പ്രതിരോധകലയുടെയും വേദികളാക്കിയവരാണ് കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ. തെരുവുകളെ ആശയപ്രചാരണത്തിന്റെയും പ്രക്ഷോഭ സമരങ്ങളുടെയും വേദിയാക്കിയവർ മാറിവരുന്ന സാഹചര്യങ്ങളിൽ വ്യവസ്ഥയുടെ അനീതികളോടും മാനവികതക്കും മതനിരപേക്ഷതക്കുമെതിരെ ഉയരുന്ന അധികാരിവർഗ ഭീഷണികളോടും പ്രതികരിക്കാനുള്ള വേദിയാക്കി സാമൂഹ്യമാധ്യമങ്ങളെ മാറ്റുകയാണ്. അതിന് അതിന്റേതായ പരിമിതികളും സാധ്യതകളുമുണ്ടെന്ന തിരിച്ചറിവോടെ.

നിയോ ലിബറൽ മൂലധനാധിപത്യമെന്നതുതന്നെ ഇൻഫർമേഷൻ ടെക്‌നോളജിയുടെയും ബയോടെക്‌നോളജിയുടെയും സാധ്യതകളെക്കൂടി ഉപയോഗിച്ചുകൊണ്ട് രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ലോകാധിപത്യ വ്യവസ്ഥയാണ്. മനുഷ്യന്റെ സാമൂഹ്യ ഉത്കണ്ഠകളുടെയും ആശയവിനിമയത്തിന്റെയും മണ്ഡലത്തെയാണ് പൊതുമണ്ഡലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും ബൂർഷ്വാ ജനാധിപത്യവിപ്ലവങ്ങളുടെയും തുടർച്ചയിലാണ് സിവിൽ സമൂഹ ഉള്ളടക്കത്തോടെയുള്ള ദേശരാഷ്ട്രസങ്കൽപങ്ങളും പൊതുമണ്ഡലവും രൂപപ്പെടുന്നത്. സ്വകാര്യമായ താൽപര്യങ്ങൾക്കും ജന്മസിദ്ധമായ വരേണ്യപരിഗണനകൾക്കുമപ്പുറം വ്യക്തിയെ സാമൂഹ്യവൽക്കരിക്കുകയും പൗരരായി അസ്ഥിത്വപ്പെടുത്തുകയുമാണ് പൊതുമണ്ഡലം.

പലസ്തീൻ യുദ്ധത്തിൽ, സയണിസ്റ്റുകൾക്കും അമേരിക്കക്കും എതിരെ  ലോകാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് സാമൂഹ്യമാധ്യമങ്ങൾക്കുള്ളത്.
പലസ്തീൻ യുദ്ധത്തിൽ, സയണിസ്റ്റുകൾക്കും അമേരിക്കക്കും എതിരെ ലോകാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് സാമൂഹ്യമാധ്യമങ്ങൾക്കുള്ളത്.

മനുഷ്യജീവിതത്തെ സർവ്വതോന്മുഖമായി നിർണ്ണയിക്കുന്ന രാഷ്ട്രീയമെന്ന ആശയം രൂപപ്പെട്ടതുമുതൽ പൊതുമണ്ഡലത്തെക്കുറിച്ചുള്ള സങ്കൽപവും ആവിർഭവിച്ചിട്ടുണ്ട്. ആശയവിനിമയത്തിന്റെയും പൊതുനന്മയെ ലക്ഷ്യം വെച്ചുള്ള എല്ലാവിധ വ്യവഹാരങ്ങളുടെയും ഉപാധി ഭാഷയും ഭാഷണങ്ങളുമാണ്. മനുഷ്യന്റെ സാമൂഹ്യവികാസ ചരിത്രത്തിൽ ഉൽപാദന പ്രവർത്തനത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ടാണ് ഭാഷയുടെ വളർച്ചയും വികാസവുമുണ്ടായിട്ടുള്ളത്. തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാനാവശ്യമായ രീതിയിൽ പ്രകൃതിയെ പുനർനിർമ്മിക്കുകയും ഭൗതികവസ്തുക്കൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ വളർച്ചയുടെ ശേഷി, ഭാഷയുമായി കൂടി ബന്ധപ്പെട്ടതാണ് എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. മനുഷ്യപുരോഗതിക്ക് തടസ്സം നിന്ന പ്രകൃതിയുടെയും സാമൂഹ്യബന്ധങ്ങളുടെയും പ്രതികൂലമായ ഘടകങ്ങളെ തട്ടിമാറ്റാനും പരിവർത്തനപ്പെടുത്താനും മനുഷ്യസമൂഹത്തെ സജ്ജമാക്കിയത് പ്രത്യയശാസ്ത്രരംഗത്തെ ധീരമായ ഇടപെടലുകളാണ്.

അതിന് സഹായകരമായ ഭാഷയുടെയും ആശയവിനിമയത്തിന്റെയും ഉപാധികളുടെ നിരന്തരമായ വളർച്ചയുടെ അനുസ്യൂതിയിലാണ് അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും വിവരവിനിമയത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റിന്റെ സാധ്യതകളിലൂടെ നവസാമൂഹ്യമാധ്യമങ്ങളും വളർന്നുവന്നത്. അതിന് മനുഷ്യസമൂഹത്തെ പ്രാപ്തമാക്കിയത് ജ്ഞാനോദയ ചിന്തകളും ശാസ്ത്രബോധവും രൂപപ്പെടുത്തിയ യുക്തിബോധവും അന്വേഷണ ത്വരയുമാണ്. അച്ചടിയുടെ കണ്ടുപിടുത്തത്തോടെയാണ് ആശയവിനിമയത്തിന്റെ പൊതുമണ്ഡലം ജനാധിപത്യപരമായ ഒരു സാധ്യതയായി വികസിച്ചത്. തീർച്ചയായും അറിവിന്റെ സാർവ്വത്രികവൽക്കരണമാണ് ജനാധിപത്യപരമായ പൊതുമണ്ഡലം വിപുലപ്പെടുത്തിയത്. ഇലക്ട്രോണിക് മാധ്യമങ്ങൾ മനുഷ്യ ഇന്ദ്രിയങ്ങളുടെതന്നെ വിപുലനമായിട്ടാണ് മാർഷൽ മക്‌ലൂഹനെപോലുള്ള മാധ്യമവിമർശകർ നിരീക്ഷിച്ചിട്ടുള്ളത്.

മത്സരത്തിന്റെയും വിപണിയുടെയും നിർദ്ദയ നിയമങ്ങൾക്ക് വിധേയമാക്കപ്പെടുകയും കടുത്ത വൈയക്തികവൽക്കരണം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യുന്ന നവലിബറൽ കാലത്തെ മനുഷ്യൻ ഒരു മാധ്യമമനുഷ്യനാണെന്ന് നിരീക്ഷിക്കപ്പെടുന്നു.

മുതലാളിത്ത സംസ്‌കാരവും അതിന്റെ സാംസ്‌കാരിക വ്യവസായ സംരംഭങ്ങളും വ്യക്തികളുടെ സാമൂഹ്യസ്വത്വത്തെതന്നെ തകർത്തുകളയുന്നതാണെന്നാണ് മക്‌ലൂഹനെ പോലുള്ള മാധ്യമവിമർശകർ വിശദീകരിക്കുന്നുണ്ട്. വ്യക്തികളിൽ പ്രകടമാവുന്ന സാമൂഹ്യവിരുദ്ധതയെയും അനഭലഷണീയമായ സംസ്‌കാരത്തെയും വ്യവസ്ഥയുടെ ഘടനാപരമായ പ്രശ്‌നങ്ങളായി കാണാത്ത പല ഉത്തരാധുനിക ചിന്തകരും വ്യക്തികളുടെ സാമൂഹ്യസ്വത്വത്തെ തകർത്തുകളഞ്ഞത് സാക്ഷരസംസ്‌കാരവും ആധുനികതയുമാണെന്ന വിമർശനം മുന്നോട്ടുവെക്കുന്നുണ്ട്. ദൈവസൃഷ്ടമായ ഈ ലോകത്തിലെ മനുഷ്യജീവിതം പൂർവ്വനിശ്ചിതമാണെന്നും ഈ ജന്മത്തിലെ ദുരിതങ്ങളെല്ലാം മുൻജന്മത്തിലെ കർമഫലമാണെന്നും വിശ്വസിപ്പിച്ച മതദർശനങ്ങളെ നിശിതമായി ചോദ്യം ചെയ്തും വിമർശിച്ചുമാണ് മനുഷ്യർ സാമൂഹ്യ ആശയങ്ങളുടെ വിപ്ലവകരമായ പൊതുമണ്ഡലം രൂപപ്പെടുത്തിയെടുത്തത്. ഈ ലോകത്തിലെ ജീവിതവും ദുരിതങ്ങളുമെല്ലാം ഓരോ വ്യക്തിയുടെയും ശിരോലിഖിതമനുസരിച്ച് അനുഭവിച്ചുതീർക്കേണ്ട വിധിയാണെന്ന ദൈവശാസ്ത്രധാരണകളെ നിർഭയം നിരാകരിച്ചാണ് മനുഷ്യർ സാമൂഹ്യബോധത്തിന്റെ ഔന്നത്യങ്ങളിലേക്ക് കുതിക്കുന്നത്.

വ്യക്തിപരമായ ദുരന്തബോധങ്ങളുടെ ആന്തരവൽക്കരിക്കപ്പെട്ട സങ്കുചിതലോകത്തുനിന്ന് മനുഷ്യർ സാമൂഹികതയുടെ വിശാലചക്രവാളങ്ങളിലേക്ക് വന്നുകയറുമ്പോഴാണ് ആശയങ്ങളുടെ പൊതുമണ്ഡലം രൂപപ്പെടുന്നത്. തന്റെ ജീവിതസൗഭാഗ്യങ്ങളുടെയും ദുരന്തങ്ങളുടെയും ഉത്തരവാദി താൻ മാത്രമല്ലെന്നും മറിച്ച് താൻ ജീവിക്കുന്ന സമൂഹത്തിന്റെ ഭൗതികബന്ധങ്ങളെ നിർണ്ണയിക്കുന്ന ശക്തികളുമായി ബന്ധപ്പെട്ടതുമാണെന്ന തിരിച്ചറിവാണ് മനുഷ്യന്റെ സാമൂഹ്യഉൺമയെ വികസ്വരമാക്കുന്നത്.

ഇലക്ട്രോണിക് മാധ്യമങ്ങൾ മനുഷ്യ ഇന്ദ്രിയങ്ങളുടെതന്നെ വിപുലനമായിട്ടാണ് മാർഷൽ മക്‌ലൂഹനെപോലുള്ള മാധ്യമവിമർശകർ നിരീക്ഷിച്ചിട്ടുള്ളത്.
ഇലക്ട്രോണിക് മാധ്യമങ്ങൾ മനുഷ്യ ഇന്ദ്രിയങ്ങളുടെതന്നെ വിപുലനമായിട്ടാണ് മാർഷൽ മക്‌ലൂഹനെപോലുള്ള മാധ്യമവിമർശകർ നിരീക്ഷിച്ചിട്ടുള്ളത്.

മത്സരത്തിന്റെയും വിപണിയുടെയും നിർദ്ദയ നിയമങ്ങൾക്ക് വിധേയമാക്കപ്പെടുകയും കടുത്ത വൈയക്തികവൽക്കരണം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യുന്ന നവലിബറൽ കാലത്തെ മനുഷ്യൻ ഒരു മാധ്യമമനുഷ്യനാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അത്യന്തം സങ്കുചിതമായ വ്യക്തിവൽക്കരണത്തിന്റെയും സ്വാർത്ഥതയുടെയും ലോകത്തിലേക്ക് മനുഷ്യനെ പരിമിതപ്പെടുത്തി നിർത്താനാണ് നവലിബറൽകാലത്തെ മാധ്യമങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണം ലക്ഷ്യമിടുന്നത്. സാമൂഹ്യബന്ധങ്ങളുടെ ആകെത്തുകയാണ് മനുഷ്യനെന്ന മാർക്‌സിന്റെ പ്രസിദ്ധമായ പ്രയോഗത്തെ തിരുത്തിക്കുറിച്ച നവലിബറൽ മാധ്യമങ്ങൾ സാമ്രാജ്യത്വത്തിന്റെ ചരക്കുകളും സംസ്‌കാരവും വിമർശനരഹിതമായി സ്വീകരിക്കുന്ന ഉപഭോക്താവായി മനുഷ്യനെ പരിമിതപ്പെടുത്തുകയും വ്യക്തിവൽക്കരിക്കപ്പെടുകയുമാണ്.

മനുഷ്യബന്ധങ്ങളുടെ സ്വതന്ത്രവും സ്വാഭാവികവുമായ എല്ലാറ്റിനെയും നിഷേധിക്കുന്ന കമ്പോള സംസ്‌കാരം എല്ലാ സാമൂഹ്യ ഇടപെടലുകളിൽ നിന്നും മാറിനിൽക്കാനാണ് മനുഷ്യനെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ പരസ്യപ്രചാരണം ഉപഭോഗവ്യവസ്ഥയിൽ അംഗത്വം നേടാനുള്ള തൃഷ്ണകളുടെ ഉൽപാദനമാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. മുതലാളിത്ത ചരക്ക് ഉൽപാദന വ്യവസ്ഥയ്ക്കകത്ത് മനുഷ്യർ ഉപഭോഗസംസ്‌കാരത്തിന്റെ പ്രലോഭനീയതകളിൽ വീണുപോകുന്ന ഉപഭോക്താവ് മാത്രമായി ചുരുങ്ങുന്നു. കടുത്ത അരാഷ്ട്രീയവൽക്കരണവും പുനരുത്ഥാനപരമായ മതവൽക്കരണവും വഴിയാണ് വ്യക്തിയെ എല്ലാവിധ സാമൂഹ്യപരതയിൽ നിന്നും പിന്തിരിപ്പിക്കുന്ന പ്രതിലോമപരമായൊരു ദൗത്യം മാധ്യമങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ സാമൂഹ്യസത്തയെ നിഷേധിക്കുന്ന എല്ലാറ്റിന്റേയും അടിസ്ഥാന വിപണിയാണെന്ന് കൽപിക്കുന്ന ഫ്രെഡറിക് വോൺ ഹയാക്കിനെയും മിൽട്ടൺ ഫ്രീഡ്മാനെയും പോലുള്ള നിയോലിബറൽ ചിന്തകരുടെ സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളാണ് മാധ്യമങ്ങളെ നയിക്കുന്ന പ്രത്യയശാസ്ത്രം.

2022-ൽ ഓക്‌സ്ഫാം പ്രസിദ്ധീകരിച്ച ഡിജിറ്റൽ ഡിവൈഡ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, ലാപ്‌ടോപ്, കമ്പ്യൂട്ടർ ലഭ്യത, ഇന്റർനെറ്റ് ബന്ധം എന്നിവ സാമൂഹ്യ സാമ്പത്തിക ലിംഗ ബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വിവരിക്കുന്നുണ്ട്.

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളും ഡിജിറ്റൽവൽക്കരിക്കപ്പെടുന്ന ഒരു കാലത്ത് ഇന്ത്യയെപോലുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിടവുകൾ ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നു. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികഅസമത്വത്തിന്റെ അനിവാര്യഫലമാണ് ഡിജിറ്റൽ വേർതിരിവുകളെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഡിജിറ്റൽ വേർതിരിവ്, വിഭജനം എന്നൊക്കെ വിവക്ഷിക്കുന്നത് ജനസംഖ്യാശാസ്ത്രവും ആധുനിക വിവരവിനിമയസാങ്കേതികവിദ്യയുടെ ആക്‌സസ് ഉള്ള പ്രദേശങ്ങളും, ഇല്ലാത്തതോ നിയന്ത്രിത ആക്‌സസ് ഉള്ളതോ ആയ പ്രദേശങ്ങളും തമ്മിലുള്ള അന്തരത്തെ സൂചിപ്പിക്കുന്നതാണ്.

20-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഡിജിറ്റൽ വിഭജനം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്, ടെലിഫോൺ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തെ മുൻനിർത്തിയായിരുന്നു. 1990-കളുടെ അവസാനത്തോടെ അത് ഇന്റർനെറ്റ് ലഭ്യതയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിലും വിദ്യാസമ്പന്നരും വിദ്യാഭ്യാസമില്ലാത്തരും തമ്മിലും ഈ അന്തരം പലതലങ്ങളിൽ നിലനിൽക്കുന്നുണ്ട്. രാജ്യത്തെ ഡിജിറ്റൽ വിടവ് എന്നത് സാമ്പത്തിക അസന്തലുതാവസ്ഥയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ്.

രാജ്യത്തെ ഡിജിറ്റൽ വിടവ് എന്നത് സാമ്പത്തിക അസന്തലുതാവസ്ഥയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ്.
രാജ്യത്തെ ഡിജിറ്റൽ വിടവ് എന്നത് സാമ്പത്തിക അസന്തലുതാവസ്ഥയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ്.

2022-ൽ ഓക്‌സ്ഫാം പ്രസിദ്ധീകരിച്ച ഡിജിറ്റൽ ഡിവൈഡ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, ലാപ്‌ടോപ്, കമ്പ്യൂട്ടർ ലഭ്യത, ഇന്റർനെറ്റ് ബന്ധം എന്നിവ സാമൂഹ്യ സാമ്പത്തിക ലിംഗ ബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വിവരിക്കുന്നുണ്ട്. മൊബൈൽഫോൺ ഉള്ള ഇന്ത്യക്കാരിൽ 61% ഉം പുരുഷന്മാരാണ്. ഡിജിറ്റൽ രംഗത്ത് ജാതി-മത-ലിംഗ-വർഗ- പ്രദേശ വ്യത്യാസം ഇന്ത്യയിൽ നിലനിൽക്കുന്നു. സമസ്തമേഖലയും ഡിജിറ്റൽവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ചില വിഭാഗങ്ങൾക്ക് അത് ലഭ്യമല്ല എന്നുള്ളത് ഗുരുതരമായൊരു മനുഷ്യാവകാശലംഘനമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ ക്ഷേമമേഖലകളിലെയും സേവനങ്ങൾ ഇന്ന് സർക്കാർ തലത്തിലും സ്വകാര്യതലത്തിലും ലഭ്യമാകുന്നത് ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ്. കോവിഡ് കാലത്ത് ഇത് നാം ഗൗരവാവഹമായിതന്നെ അഭിമുഖീകരിച്ചതാണ്. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഡിജിറ്റൽ വിടവ് കുറഞ്ഞിട്ടുള്ളത്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. പ്രസന്നൻ പി.എ.യമഷിനോജ് ചോറൻഡോ. ഔസാഫ് അഹ്‌സൻഎൻ.ഇ. സുധീർവി. വിജയകുമാർപി. പ്രേമചന്ദ്രൻഎസ്. ജോസഫ്ജി.ആർ. ഇന്ദുഗോപൻപി.പി. ഷാനവാസ്പ്രിയ ജോസഫ്Read More

Comments