പി.എൻ. ഗോപീകൃഷ്ണൻ

ഡിജിറ്റൽ ഞാൻ

‘‘ഡിജിറ്റൽ ലോകത്തിൻ്റെ സ്ഥൂലരാഷ്ട്രീയം എന്നത്, കുറേക്കൂടി ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയമാണ്. ഇത് മനസ്സിലാക്കണമെങ്കിൽ ഡിജിറ്റൽ ലോകത്തിൻ്റെ ഉടമസ്ഥാവകാശം ആർക്കെന്ന് നോക്കണം. പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് സമ്പൂർണ്ണമായും കീഴ്പ്പെട്ട് പ്രവർത്തിക്കുന്ന ഒന്നാണ് ഇന്ന് ഡിജിറ്റൽ ലോകം’’- പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു.

ത് ഒരു ഡിജിറ്റൽ വിദഗ്ധന്റെ കുറിപ്പല്ല. ഡിജിറ്റൽ യുഗത്തിൻ്റെ നീളമോ വീതിയോ പരപ്പോ ആഴമോ അളക്കാനുള്ള യത്നവും അല്ല. ഡിജിറ്റൽ പൂർവ്വയുഗം എന്നും ഡിജിറ്റൽ യുഗം എന്നും വേർതിരിക്കാവുന്ന ഘടനാമാറ്റത്തിലൂടെ കടന്നുപോയ, ഡിജിറ്റൽ യുഗത്തിൻ്റെ സ്വീകരണാഗ്രത്തിൽ മാത്രം നിൽക്കുന്ന ഒരു സാധാരണ മനുഷ്യൻ്റെ അനുഭവപ്പൊട്ടുകൾ മാത്രമാണ്. ഡിജിറ്റൽ യുഗത്തിൻ്റെ ഭൗതികേതര പ്രതലം രൂപപ്പെടുമ്പോൾ, അതിനുമുമ്പ് ജനിച്ച ഒരാളുടെ അനുഭവപ്രതലത്തിൽ അതുണ്ടാക്കിയ പോറലുകളും പച്ചകളും അന്വേഷിക്കാനുമല്ല ഈ കുറിപ്പ് ഒരുമ്പെടുന്നത്. ഘടനാപരമായ മാറ്റത്തിൻ്റെ പ്രധാനപ്പെട്ട വശങ്ങളെ കാണുക മാത്രമാണ്.

ഡിജിറ്റൽ യുഗത്തിനുമുമ്പ് നാം വസിച്ചിരുന്ന ഭൗതികപ്രതലത്തിലെ അനുഭവനിയമങ്ങളെ നമുക്കൊന്നു പരിശോധിച്ചു നോക്കാം. ഭൗതിക ശാസ്ത്രം പഠിക്കാൻ അവസരമുണ്ടായ ഒരാളാണ് ഞാൻ. എൻ്റെ തലമുറയിലെ ഭൗതികശാസ്ത്ര വിദ്യാർത്ഥികളെല്ലാം നിർബന്ധമായി പഠിച്ചിട്ടുള്ള ഒന്ന് പ്രകാശശാസ്ത്രമാണ്.

പ്രകാശരശ്മികളുടെ സഞ്ചാരം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നു എന്നാണ് പ്രകാശശാസ്ത്രം ആദ്യം നമ്മെ ധരിപ്പിക്കുക. പ്രതിഫലനത്തേയും പ്രതിച്ഛായയേയും കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾക്ക് അത് ഉത്തരം തരും. മാത്രമല്ല, അപവർത്തനം പോലുള്ള ചില പ്രതിഭാസങ്ങൾക്കും, ഈ നേർരേഖാ ചലന സിദ്ധാന്തം മതിയായ ഉത്തരം തരും. എന്നാൽ ഇൻ്റർഫെറൻസ് പോലുള്ള, പ്രകാശമുണ്ടാക്കുന്ന ചില പ്രതിഭാസങ്ങളെ വിശദീകരിക്കാൻ നേർരേഖാ സിദ്ധാന്തം മതിയാകാതെ വരും. അപ്പോൾ പ്രകാശം തരംഗമാണ് എന്നതിനെ ആശ്രയിക്കേണ്ടി വരും.

ഇൻ്റർഫെറൻസ് പോലുള്ള, പ്രകാശമുണ്ടാക്കുന്ന ചില പ്രതിഭാസങ്ങളെ വിശദീകരിക്കാൻ നേർരേഖാ സിദ്ധാന്തം മതിയാകാതെ വരും. അപ്പോൾ പ്രകാശം തരംഗമാണ് എന്നതിനെ ആശ്രയിക്കേണ്ടി വരും.
ഇൻ്റർഫെറൻസ് പോലുള്ള, പ്രകാശമുണ്ടാക്കുന്ന ചില പ്രതിഭാസങ്ങളെ വിശദീകരിക്കാൻ നേർരേഖാ സിദ്ധാന്തം മതിയാകാതെ വരും. അപ്പോൾ പ്രകാശം തരംഗമാണ് എന്നതിനെ ആശ്രയിക്കേണ്ടി വരും.

അതായത്, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രകാശം എന്ന് നാം വിളിക്കുന്ന ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നത് നേർരേഖയിൽ സഞ്ചരിച്ചിട്ടല്ല, മറിച്ച് അത് സഞ്ചരിക്കുന്ന മാധ്യമത്തിലുണ്ടാക്കുന്ന 'അസ്വസ്ഥത'യെ ഒരു ബിന്ദുവിൽനിന്ന് മറ്റേ ബിന്ദുവിലേയ്ക്ക് കൈമാറ്റം ചെയ്യുന്ന തരംഗങ്ങളിലൂടെയാണ് എന്ന രീതിയിൽ പ്രകാശത്തെ കുറിച്ചുള്ള നമ്മുടെ വായന മാറ്റേണ്ടി വരും.

ഐൻസ്റ്റീന് നോബൽ സമ്മാനം നേടിക്കൊടുത്ത ഫോട്ടോ ഇലക്ട്രിസിറ്റിയും മറ്റും വിശദീകരിക്കാൻ, ഇടതടവില്ലാതെ ഊർജ്ജക്കൈമാറ്റത്തെ കാണിക്കുന്ന തരംഗ സിദ്ധാന്തവും പോരാതെ വരും. അതായത് ക്വാണ്ടം സിദ്ധാന്തമാണ് അവിടെ നമ്മുടെ സഹായത്തിനെത്തുന്നത്. പ്രകാശം അതിൻ്റെ പ്രഭവത്തിൽ നിന്ന് ഇടതടവില്ലാതെ ഒഴുകുകയല്ല ചെയ്യുന്നത്, മറിച്ച് ഊർജ്ജത്തിൻ്റെ ചെറു ചെറു പാക്കറ്റുകളായാണ്.

ഈ വായന, കടന്നു പോയ ഓരോരോ ഘടനകളിലും മനുഷ്യർ എന്തായിരുന്നു എന്നതിലേയ്ക്കും വ്യാപിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നു. ഡിജിറ്റൽ പൂർവ്വ യുഗത്തിൽ വ്യക്തി എന്നത് ഉറച്ച ഒരു സങ്കല്പമായിരുന്നു. ഭൂതകാലവും വ്യക്തിയും തമ്മിലുള്ള ബന്ധം ഓർമ്മയേയും മറവിയേയും ആശ്രയിച്ചായിരുന്നു.

ഭൂതവും വർത്തമാനവും തമ്മിലുള്ള വിഭജനം ഡിജിറ്റൽ പൂർവ്വ യുഗത്തിൽ ഒരൊറ്റ വെട്ടിൽ തീർക്കാവുന്നതല്ലെങ്കിലും ആ വിഭജനം പ്രത്യക്ഷമായിരുന്നു.
ഭൂതവും വർത്തമാനവും തമ്മിലുള്ള വിഭജനം ഡിജിറ്റൽ പൂർവ്വ യുഗത്തിൽ ഒരൊറ്റ വെട്ടിൽ തീർക്കാവുന്നതല്ലെങ്കിലും ആ വിഭജനം പ്രത്യക്ഷമായിരുന്നു.

ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും കൂടിച്ചേരലുകൾക്കൊപ്പം അകൽച്ചകളും പിരിയലുകളും ഉണ്ടായിരുന്നു. ഉദാഹരണമായി എൻ്റെ തന്നെ കാര്യം എടുത്താൽ എൽ.പി സ്കൂളിൽ കൂടെപ്പഠിച്ചിരുന്നവരിൽ, അക്കാലം കഴിഞ്ഞപ്പോൾ, പലരുമായുമുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അതുപോലെ തന്നെ ഹൈസ്കൂൾ ക്ലാസിലും കോളേജിലും ഈ പാറ്റേണിൻ്റെ ആവർത്തനം നടന്നിരുന്നു.

പഴയതിൻ്റെ പിരിയലും പുതിയതുമായുള്ള കൂടിച്ചേരലുകളും. അത്തരം ഘട്ടങ്ങളുടെ അനുഭവവല്ക്കരണം, ഒരർത്ഥത്തിൽ ചരിത്രവല്ക്കരണം നടന്നിരുന്നത് ഓർമ്മയുടേയും മറവിയുടേയും പ്രവർത്തന ക്ഷമതയിലൂടെയാണ്. ഭൂതവും വർത്തമാനവും തമ്മിലുള്ള വിഭജനം ഡിജിറ്റൽ പൂർവ്വ യുഗത്തിൽ ഒരൊറ്റ വെട്ടിൽ തീർക്കാവുന്നതല്ലെങ്കിലും ആ വിഭജനം പ്രത്യക്ഷമായിരുന്നു. അതുകൊണ്ടുതന്നെ നാമും മറ്റുള്ളവരും എന്ന വിഭജനത്തിലൂടെ വ്യക്തി എന്നത് കുറേക്കൂടി മൂർത്തപ്രത്യക്ഷമായിരുന്നു. മൂർത്താനുഭവവും ആയിരുന്നു.

എന്നാൽ,ഡിജിറ്റൽ യുഗത്തിലെ ഓർമയും മറവിയും ജൈവികം എന്നതിനേക്കാൾ സാങ്കേതികമാണ്. നമ്മുടെ ജീവചരിത്രം നമ്മുടെ കൈയ്യിലെ ഗാഡ്ജറ്റിലൂടെ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷമാകുന്ന തരത്തിൽ സാങ്കേതികമായി ഉള്ളടക്കിയിരിക്കുന്നു.

ഭൂതകാലം എന്നത് ഓർമ്മയുടേയും മറവിയുടേയും പ്രവർത്തനരീതിയ്ക്കുള്ളിലല്ല ഇന്ന് നിലനിൽക്കുന്നത്. മറിച്ച് ഡിജിറ്റൽ ലോകത്തിനുള്ളിലെ സാങ്കേതികമായ തെരഞ്ഞെടുപ്പുകളായിട്ടാണ്.

നമ്മുടെ ജീവചരിത്രമുഹൂർത്തങ്ങൾ ഫോട്ടോകളും രേഖകളുമായി നമ്മുടെ കൈത്തലത്തിലുണ്ട്. നമ്മുടെ ഓരോരോ ജീവിതഘട്ടങ്ങളിൽ കൂടിക്കഴിഞ്ഞവരെല്ലാം സാമൂഹ്യമാധ്യമോപാധികൾ വഴി നാമുമായി ‘സ്പർശബന്ധം’ പുലർത്തുന്നവരാണ്. മരണം മാത്രമേ നമ്മിൽ നിന്നും നാമുമായി കൂടിക്കഴിഞ്ഞവരെ ‘അകറ്റുന്നുള്ളൂ’. ഓർമയ്ക്കുപകരം, അയഥാർത്ഥ സ്പർശങ്ങൾ (virtual touch) ആയിരിക്കുന്നു നമ്മുടെ ഭൂതബന്ധം.

ഭൂതകാലം എന്നത് ഓർമ്മയുടേയും മറവിയുടേയും പ്രവർത്തനരീതിയ്ക്കുള്ളിലല്ല ഇന്ന് നിലനിൽക്കുന്നത്. മറിച്ച് ഡിജിറ്റൽ ലോകത്തിനുള്ളിലെ സാങ്കേതികമായ തെരഞ്ഞെടുപ്പുകളായിട്ടാണ്. അതിനാൽ നാം എന്നത് നമ്മുടെ മ്യൂസിയം കൂടിയാണ്. നമ്മുടെ ഭൂതകാലം ഫോട്ടോകളായും ബന്ധങ്ങളായും പാസ് വേർഡിട്ട് പൂട്ടിയ രഹസ്യങ്ങളായും പ്രകടനങ്ങളായും നമ്മുടെ കൂടെയുണ്ട്. ഇത് പഴയ വ്യക്തിത്വനിർവ്വചനത്തിൻ്റെ മൂർത്തതയെ ചിതറിച്ചു കളയുന്നു. ഉരുണ്ട ഭൂമി, പരക്കാൻ തുടങ്ങുന്നു. കർക്കശമായ വ്യക്തിത്വം പരന്നൊഴുകാൻ തുടങ്ങുന്നു. വ്യക്തിയെന്നാൽ ഒരു വർണ്ണരാജിയുടെ പേരാകുന്നു.

നമ്മുടെ ജീവചരിത്രമുഹൂർത്തങ്ങൾ ഫോട്ടോകളും രേഖകളുമായി നമ്മുടെ കൈത്തലത്തിലുണ്ട്. നമ്മുടെ ഓരോരോ ജീവിതഘട്ടങ്ങളിൽ കൂടിക്കഴിഞ്ഞവരെല്ലാം സാമൂഹ്യമാധ്യമോപാധികൾ വഴി നാമുമായി ‘സ്പർശബന്ധം’ പുലർത്തുന്നവരാണ്.
നമ്മുടെ ജീവചരിത്രമുഹൂർത്തങ്ങൾ ഫോട്ടോകളും രേഖകളുമായി നമ്മുടെ കൈത്തലത്തിലുണ്ട്. നമ്മുടെ ഓരോരോ ജീവിതഘട്ടങ്ങളിൽ കൂടിക്കഴിഞ്ഞവരെല്ലാം സാമൂഹ്യമാധ്യമോപാധികൾ വഴി നാമുമായി ‘സ്പർശബന്ധം’ പുലർത്തുന്നവരാണ്.

ഈ ഘടനാമാറ്റം ശാരീരികമായി പോലും നമ്മെ ബാധിച്ചിരിക്കുന്നു. നമ്മുടെ ശരീരം കൂടുതൽ അഴിഞ്ഞതാണ്. ഡിജിറ്റൽ യുഗത്തിലെ വ്യക്തികൾ ആടുകയും പാടുകയും ചെയ്യുന്നവരാണ്. ശരീരത്തിൻ്റെ ‘അഴിഞ്ഞാട്ടം’ ആണ് ഡിജിറ്റൽ ലോകത്തിൻ്റെ പ്രധാനപ്പെട്ട ഉള്ളടക്ക (content) കളിലൊന്ന്.

പ്രത്യക്ഷത എന്നതിന് ചലനാത്മകത കൂടി കൈവന്നതോടെ വ്യക്തി എന്നത് എപ്പോഴും ‘നടനവ്യക്തിത്വം’ (Performer) കൂടിയാണ്. ഞാൻ നടക്കുന്നതും ഞാൻ നൃത്തം ചവിട്ടുന്നതും ഞാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. തൈത്തിരിയോപനിഷത്തിലെ ഭുജിക്കുന്ന കിളിയും സാക്ഷ്യം വഹിക്കുന്ന കിളിയും എന്ന സങ്കല്പനം ഇപ്പോൾ ഒന്നായിരിക്കുന്നു. ഭുജിക്കുന്നതും ഞാൻ ,നോക്കുന്നതും ഞാൻ.

ശരീരത്തേയും പ്രകടനത്തേയും സംബന്ധിച്ച രാഷ്ട്രീയമാണ് ഇന്ന് യഥാർത്ഥത്തിൽ ഡിജിറ്റൽ ജനതയെ സ്പർശിക്കുന്നത്.

സ്വയംസ്നേഹം (Self Love) പോലുള്ള സങ്കല്പനങ്ങൾ ഉടലെടുക്കുന്നത് ഇവിടെ നിന്നാണെന്ന് പറയാം. നമ്മെ നിർവ്വചിക്കുന്നത് നാം തന്നെയാണ്. അപരർ അല്ല. എന്നാൽ ആത്മം പഴയ അക്ഷങ്ങളിലല്ല ഇരിക്കുന്നത്. അത് ഒരു ഡിജിറ്റൽ എന്ന പ്രിസത്തിലൂടെ കടന്നുപോയി ഒരു വർണ്ണരാജി ആയിരിക്കുന്നു.

ഇത് അനന്തമായ ചോദ്യങ്ങളിലേയ്ക്ക് നമ്മെ കടത്തിവിടുന്നുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ ഒരു വിതാനം എന്ന് തോന്നിക്കുന്ന പ്രതീതി അതുളവാക്കുന്നുണ്ട്. ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംവാദങ്ങൾ ശരീരകേന്ദ്രിതവും സ്വത്വകേന്ദ്രിതവും ആകുന്നത് അതുകൊണ്ടാണ്. ശരീരത്തേയും പ്രകടനത്തേയും സംബന്ധിച്ച രാഷ്ട്രീയമാണ് ഇന്ന് യഥാർത്ഥത്തിൽ ഡിജിറ്റൽ ജനതയെ സ്പർശിക്കുന്നത്. ഡിജിറ്റൽ പൂർവരാഷ്ട്രീയത്തിൻ്റെ മാതൃകകൾ അവർക്ക് അന്യമാണ്, പലപ്പോഴും.

ആത്മം പഴയ അക്ഷങ്ങളിലല്ല ഇരിക്കുന്നത്. അത് ഒരു ഡിജിറ്റൽ എന്ന പ്രിസത്തിലൂടെ കടന്നുപോയി ഒരു വർണ്ണരാജി ആയിരിക്കുന്നു.
ആത്മം പഴയ അക്ഷങ്ങളിലല്ല ഇരിക്കുന്നത്. അത് ഒരു ഡിജിറ്റൽ എന്ന പ്രിസത്തിലൂടെ കടന്നുപോയി ഒരു വർണ്ണരാജി ആയിരിക്കുന്നു.

അതിനാൽ, ഡിജിറ്റൽ ലോകത്തിൻ്റെ സ്ഥൂല രാഷ്ട്രീയം എന്നത്, കുറേക്കൂടി ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയമാണ്. ഇത് മനസ്സിലാക്കണമെങ്കിൽ ഡിജിറ്റൽ ലോകത്തിൻ്റെ ഉടമസ്ഥാവകാശം ആർക്കെന്ന് നോക്കണം.

പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് സമ്പൂർണ്ണമായും കീഴ്പ്പെട്ട് പ്രവർത്തിക്കുന്ന ഒന്നാണ് ഇന്ന് ഡിജിറ്റൽ ലോകം. ഹാക്കർമാരുടേയും പുതിയ സത്യാന്വേഷികളുടേയുമായ സമാന്തര ഡിജിറ്റൽ ലോകം ഇടയ്ക്കിടെ സാന്നിദ്ധ്യമറിയിക്കുന്നുണ്ടെങ്കിൽ കൂടി മുഖ്യധാരാ ഡിജിറ്റൽ ലോകം പൂർണ്ണമായും നവലിബറലിസത്തിൻ്റെ മൂലധന താല്പര്യങ്ങൾക്കുള്ളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.

ഹിറ്റ്ലർക്കോ മുസോളിനിക്കോ കേന്ദ്രീകൃത സ്വഭാവമുള്ള നിരീക്ഷണവലയം ഉണ്ടായിരുന്നില്ല. അതിനാൽ ഡിജിറ്റൽ ലോകത്ത് ഒരു ഫാഷിസം രൂപം കൊള്ളുകയാണെങ്കിൽ ആ ഫാഷിസം ഇന്നലത്തെ ഫാഷിസങ്ങളെ കൊച്ചാക്കുന്ന ഒന്നായിരിക്കും.

നവലിബറലിസത്തിൻ്റെ ഉപകരണമായും പരിചയായും പ്രചരണമാധ്യമമായും അത് ഏറ്റവും നന്നായ് പ്രവർത്തിക്കുന്നു. മറ്റൊരു നീതിക്കും പ്രവേശനമില്ലാത്ത വിധം പഴുതടച്ച്. ഗൂഗിളും മൈക്രോസോഫ്റ്റും ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമുമൊക്കെ പുതിയ ലോകത്തിൻ്റെ വെറും മുതലാളിമാർ മാത്രമല്ല. അവർ മുതലാളിത്ത ചരിത്രം സൃഷ്ടിച്ച ഏറ്റവും വലിയ മുതലാളിമാർ കൂടിയാണ്.

നാട്ടിലെ പഞ്ചായത്ത് മുതൽ അമേരിക്കൻ ഭരണകൂടം വരെ, ജനാധിപത്യം സൃഷ്ടിച്ച എല്ലാ മാതൃകകളും അവരുടെ ഉപഭോക്താക്കളോ വെറും ഗുണകാംക്ഷികളോ മാത്രമല്ല. അവരെ താങ്ങിനിർത്തുന്ന തൂണുകൾ കൂടിയാണ്. രാജഭരണകൂടങ്ങളും സ്വേച്ഛാധിപത്യവും ജനാധിപത്യ ഭരണകൂടങ്ങളെപ്പോലെ തന്നെ അവരെ താങ്ങുന്നു.

ഗൂഗിളും മൈക്രോസോഫ്റ്റും ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമുമൊക്കെ പുതിയ ലോകത്തിൻ്റെ വെറും മുതലാളിമാർ മാത്രമല്ല. അവർ മുതലാളിത്ത ചരിത്രം സൃഷ്ടിച്ച ഏറ്റവും വലിയ മുതലാളിമാർ കൂടിയാണ്.
ഗൂഗിളും മൈക്രോസോഫ്റ്റും ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമുമൊക്കെ പുതിയ ലോകത്തിൻ്റെ വെറും മുതലാളിമാർ മാത്രമല്ല. അവർ മുതലാളിത്ത ചരിത്രം സൃഷ്ടിച്ച ഏറ്റവും വലിയ മുതലാളിമാർ കൂടിയാണ്.

തിരിച്ച്, ഭരണാധികാരികൾക്കോ ഇതുവരെയില്ലാത്ത വിധം കേന്ദ്രീകരണം അവർ സാധ്യമാക്കിക്കൊടുക്കുന്നു. ഡിജിറ്റൽ പൗരൻ / പൗര എപ്പോഴും ഒരു നിരീക്ഷണവലയത്തിനുള്ളിലാണ്. പരന്ന ലോകത്തിൻ്റെ മുക്കും മൂലയും എപ്പോഴും ആരുടേയോ നിരീക്ഷണത്തിലാണ്.

നമ്മുടെ എന്ന് വിചാരിക്കുന്ന ഒരു ഗാഡ്ജറ്റും ഒരു കാർഡും നമ്മുടേതല്ല. അവരുടെ നിരീക്ഷണ ഉപകരണമാണ്. ഓർവെലിൻ്റെ ‘ബിഗ് ബ്രദർ’ ഇന്ന് രാക്ഷസാകാരം പൂണ്ടിരിക്കുന്നു. തൈത്തിരീയോപനിഷത്തിലെ നിരീക്ഷിക്കുന്ന പക്ഷി അപ്പോൾ യഥാർത്ഥത്തിൽ മറഞ്ഞുപോയതല്ല. അത് ഒരു രാക്ഷസപ്പക്ഷിയായി മാറിയിരിക്കുന്നു.

ഗ്രൂപ്പ് ഫോട്ടോയിൽ തന്റെ മുഖം മാത്രം നോക്കുന്ന വ്യക്തിയെ സൃഷ്ടിക്കുന്നതിൽ നിന്നും, തൻ്റെ തന്നെ ഡിജിറ്റൽ സ്വത്വത്തെ നിരന്തരം ചോദ്യവിചാരണ ചെയ്യാനുള്ള ശക്തി എങ്ങനെയാണ് ഡിജിറ്റൽ പൗരന് / പൗരയ്ക്ക് ലഭിക്കുക എന്ന ആലോചനയിൽ നിന്നുമാണ് ജൈവികമായ ഡിജിറ്റൽ വ്യക്തിത്വം രൂപപ്പെടുകയുള്ളൂ.

ഹിറ്റ്ലർക്കോ മുസോളിനിക്കോ ഇത്തരം ഒരു കേന്ദ്രീകൃത സ്വഭാവമുള്ള നിരീക്ഷണവലയം ഉണ്ടായിരുന്നില്ല. അതിനാൽ ഡിജിറ്റൽ ലോകത്ത് ഒരു ഫാഷിസം രൂപം കൊള്ളുകയാണെങ്കിൽ ആ ഫാഷിസം ഇന്നലത്തെ ഫാഷിസങ്ങളെ കൊച്ചാക്കുന്ന ഒന്നായിരിക്കും.

സൂക്ഷ്മതലത്തിൽ പുത്തനായൊരു സ്വാതന്ത്ര്യവും സ്ഥൂലതലത്തിൽ അതിഭീകരമായ അധികാര കേന്ദ്രീകരണവുമാണ് ഡിജിറ്റൽ ലോകത്തിൻ്റെ പ്രവണതകൾ. സമൂഹം എന്ന ഡിജിറ്റൽ പൂർവ്വ ആശയത്തെ അതിനാൽ തന്നെ അത് ഒരർത്ഥത്തിൽ കലക്കി കളയുന്നുണ്ട്. പുതിയൊരു ഗോത്രസംസ്കാരം അത് അതിനുള്ളിൽ രൂപപ്പെടുത്തുന്നുണ്ട്. പരസ്പരമുള്ള ഈ ഗോത്രാക്രമണങ്ങളുടെ കളിനിലമാണ് ഇന്ന് ഡിജിറ്റൽ ലോകം.

നിഴലിനെ നിഴലുകൾ ആക്രമിക്കുന്നത്, അടിച്ചുവീഴ്ത്തുന്നത്, കൊല്ലുന്നത്, അപമാനിക്കുന്നത് എല്ലാം നമ്മുടെ അനുഭവമാണ്. ഹിംസയുടെ ഈ ഉത്സവം പക്വമതികളെ പോലും മാറ്റിക്കളയുന്നത് നാം കാണുന്നു. ഡിജിറ്റൽ ഭാഷയെന്നാൽ അക്രാമക സ്വഭാവമുള്ള ഒന്നാണ്. അത് ഒന്നിനേയും ആദരിക്കുന്നില്ല - പരസ്പര ബഹുമാനം എന്നത് അവിടെ കാണാൻ കിട്ടില്ല. കാലം നിമിഷങ്ങളായാണ് അവിടെ പ്രവർത്തിക്കുന്നത് എന്നത് കൊണ്ടു തന്നെ ഒരു നിമിഷത്തെ ജയിക്കുക എന്നതാണ് അവിടെ നമ്മുടെ ദൗത്യം. നമ്മുടെ ഡിജിറ്റൽ വാലറ്റുകൾ പണം കൊണ്ട് നിറഞ്ഞിരിക്കണം എന്ന പോലെ നമ്മുടെ ഡിജിറ്റൽ നാവ് ,നിരന്തരം പരുഷത (പുരുഷത ) കൊണ്ട് നിറഞ്ഞിരിക്കണം. കൂട്ടുകൂടലിൻ്റെ ഇടം പരസ്പരം കൊന്നു തിന്നുന്ന ഇടം കൂടിയാണ്.

നമ്മുടെ എന്ന് വിചാരിക്കുന്ന ഒരു ഗാഡ്ജറ്റും ഒരു കാർഡും നമ്മുടേതല്ല. അവരുടെ നിരീക്ഷണ ഉപകരണമാണ്. ഓർവെലിൻ്റെ ‘ബിഗ് ബ്രദർ’ ഇന്ന് രാക്ഷസാകാരം പൂണ്ടിരിക്കുന്നു.
നമ്മുടെ എന്ന് വിചാരിക്കുന്ന ഒരു ഗാഡ്ജറ്റും ഒരു കാർഡും നമ്മുടേതല്ല. അവരുടെ നിരീക്ഷണ ഉപകരണമാണ്. ഓർവെലിൻ്റെ ‘ബിഗ് ബ്രദർ’ ഇന്ന് രാക്ഷസാകാരം പൂണ്ടിരിക്കുന്നു.

പാണ്ഡിത്യം എന്നത് ഡിജിറ്റൽ പൂർവ്വകാല പദവും അർത്ഥവും ആണ്. ഗൂഗിൾ സെർച്ച് എഞ്ചിനേക്കാൾ വലിയ പണ്ഡിതൻ / പണ്ഡിത ഇന്ന് ലോകത്ത് ഇല്ല. ആ അർത്ഥത്തിൽ ജ്ഞാനത്തിൻ്റെ ജൈവികഘടന സാങ്കേതിക ഘടനയിലേയ്ക്ക് മാറ്റപ്പെട്ടിരിക്കുന്നു. അറിവ് സാങ്കേതികമാകുമ്പോൾ അത് വിവരമായി തീരും. ലോകത്തിലെ വിവരങ്ങളെല്ലാം ഡിജിറ്റൈസ് ചെയ്താൽ, പിന്നീടുള്ള വിവരശേഖരണം ഡിജിറ്റൽ വ്യവസ്ഥയിൽ നടന്നാൽ അതും ഒരു കേന്ദ്രീകൃത വ്യവസ്ഥ ആയിത്തീരും. അതിനെ അഴിമതി വല്ക്കരിക്കാനോ ഇല്ലാതാക്കാനോ വക്രീകരിക്കാനോ അറിവിൻ്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുന്നവർക്ക് കഴിഞ്ഞേക്കാം.

ഡിജിറ്റൽ ജനാധിപത്യത്തെക്കുറിച്ചുള്ള ആലോചനകളാണ് ആശങ്കകളെ കേന്ദ്രീകരിപ്പിക്കുക. ജനാധിപത്യം അതിൽ തന്നെ ഗുണാത്മകമായ ഒന്നിനെ ഉല്പാദിപ്പിക്കുന്നില്ല എന്ന് നമുക്കറിയാം. ഇത്രയും വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം ഉണ്ടെങ്കിലും ജനാധിപത്യം, നീതി നിഷേധിക്കപ്പെട്ട മനുഷ്യർക്ക് നീതിയെത്തിക്കുന്നതിൽ വിജയിച്ചിട്ടില്ല. പക്ഷെ, നീതി നിഷേധങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ അത് സജീവമായ ഒരിടം ഒരുക്കിവെച്ചിട്ടുണ്ട്. ഡിജിറ്റൽ ജനാധിപത്യത്തിൻ്റെ ഘടന ചർച്ച ചെയ്യുമ്പോൾ ഇത്രയെങ്കിലും പ്രാധാന്യം ഉറപ്പുവരുത്താൻ നമുക്കാകണം. യഥാർത്ഥ ഡിജിറ്റൽ ഡിവൈഡ് ഇതാണ്. സാങ്കേതിക ർത്ഥത്തിലുള്ള ഡിജിറ്റൽ ഡിവൈഡ് അല്ല അത്. ഡിജിറ്റൽ ഘടനയുടെ ഗുണാത്മക വിചിന്തനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.

ഗ്രൂപ്പ് ഫോട്ടോയിൽ തന്റെ മുഖം മാത്രം നോക്കുന്ന വ്യക്തിയെ സൃഷ്ടിക്കുന്നതിൽ നിന്നും, തൻ്റെ തന്നെ ഡിജിറ്റൽ സ്വത്വത്തെ നിരന്തരം ചോദ്യവിചാരണ ചെയ്യാനുള്ള ശക്തി എങ്ങനെയാണ് ഡിജിറ്റൽ പൗരന് / പൗരയ്ക്ക് ലഭിക്കുക എന്ന ആലോചനയിൽ നിന്നുമാണ് ജൈവികമായ ഡിജിറ്റൽ വ്യക്തിത്വം രൂപപ്പെടുകയുള്ളൂ. ആ ജൈവ ഡിജിറ്റൽ വ്യക്തിത്വത്തിന്റെ ആവിഷ്കാരസ്ഥലമായി ഡിജിറ്റൽ ലോകത്തിന് പ്രവർത്തിക്കാൻ കഴിയണം. ദേശരാഷ്ട്രങ്ങളെ കൂടുതൽ ദേശ രാഷ്ടങ്ങളാക്കുകയും അഹംഭാവികളായ പൗരരെ കൂടുതൽ അഹംഭാവികളാക്കുകയും നീതി കിട്ടാത്തവരുടെ അവസ്ഥയെ ഡിജിറ്റൽ ലോകത്തെ വിധി വ്യവസ്ഥയാക്കുകയും ചെയ്യുന്നത് എങ്ങനെ തടയാം എന്ന ആലോചനയിൽ ഈ കുറിപ്പ് മുട്ടി നിൽക്കുന്നു എന്ന് പറഞ്ഞ് അവസാനിപ്പിക്കട്ടെ.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

മൈന ഉമൈബാൻടി. ശ്രീവത്സൻഫ്രാൻസിസ് നൊറോണവി.കെ. അനിൽകുമാർഇ.എ. സലിംപി.ജെ.ജെ. ആന്റണിഇ.കെ. ദിനേശൻവിനോദ്കുമാർ കുട്ടമത്ത്അജിത് എം. പച്ചനാടൻവിമീഷ് മണിയൂർഡോ. ശിവപ്രസാദ് പി.വിനിത വി.പി.സീന ജോസഫ്Read More


Summary: PN Gopikrishnan writes about Digital surveillance and digital identity in Truecopy Webzine 200th Edition


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments