“വെറുതെയല്ല നീ, ഈ ഞാൻ,
സോഷ്യൽ മീഡിയയിൽ സജീവമായത്”

യാഥാസ്ഥിതികനായ ഒരാളെയാണ് എക്കാലത്തും എല്ലാ രാഷ്ട്രീയവും അവസാനമായി ഏത് അധികാര സങ്കൽപ്പത്തിനും അർപ്പിയ്ക്കുന്നത്. അതിനാൽ വിമതരാവുക എന്ന ഒരൊറ്റ പ്രതിരോധമേ ഇതിനെതിരായി മനുഷ്യർ കണ്ടുപിടിച്ചിട്ടുമുള്ളു: ആ അവസരത്തിലേക്കാണ് ഡിജിറ്റൽ കാലം മനുഷ്യരെ നയിച്ചത്- കരുണാകരൻ എഴുതുന്നു.

ന്റെ തന്നെ ഉണ്മയുടെ അവതരണമായി ഒരാൾ ഡിജിറ്റൽ കാലത്തേയ്ക്ക് പ്രവേശിച്ച ദിവസം ലോകത്തെ തന്റെ ഭാഷയിലേക്ക് പരിണമിപ്പിക്കകൂടിയായിരുന്നു: നോക്കൂ, ‘ലോകം വിരൽത്തുമ്പിൽ’ എന്നാണ് ഇതിനെ അവൾ വിശേഷിപ്പിച്ചതുതന്നെ.

കേരളത്തിലും മലയാളത്തിലും ഇതൊക്കെത്തന്നെ സംഭവിച്ചു. രണ്ടായിരമാണ്ടുകൾ, അതിന്റെ സാങ്കേതിക വളർച്ചയിലൂടെ, നമ്മൾ മലയാളികളെയും, അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഭരണകൂടത്തിന്റെ ഭാഷയിൽ നിന്ന്, അഥവാ, അതിന്റെ വ്യവസ്ഥാപിത ശീലങ്ങളിൽനിന്ന് മോചിപ്പിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ശീലം എന്നാൽ അധികാരത്തെ ആലിംഗനം ചെയ്യുന്ന, അല്ലെങ്കിൽ അധികാരത്തിനു ചുറ്റും ഓടുന്ന നടവഴികൾ പൊതുവിടങ്ങൾ എന്നപോലെ അവതരിപ്പിക്കുക എന്നാണ്. അന്യവൽക്കരണത്തെ അദൃശ്യമാക്കുന്ന ഈ പൊതുരാഷ്ട്രീയമാണ് മറ്റൊരർത്ഥത്തിൽ ഇന്നും നമ്മെ ഭരണീയരാക്കുന്നത്. എന്നാൽ, ഡിജിറ്റൽ കാലത്തോടെ ഈ അന്യവൽക്കരണത്തെ കൂടുതൽതിരിച്ചറിയാം എന്നായി; നിങ്ങൾക്ക് ഏത് പൊതുവിടത്തിലും സ്വന്തമായി ശ്വസിക്കാനും സ്വന്തം കാലിനുതാഴെ മുഴുവൻ ലോകത്തിന്റെ കൂടി ചൂട് അറിയാനും കഴിയും എന്നായി: “ഞാൻ എന്റെ ‘ഫേസ്ബുക്ക് പോസ്റ്റ്’ എഴുതുന്നത് അങ്ങനെ ശ്വസിച്ചുകൊണ്ടാണ്” എന്ന് അവൾ, തന്റെ പൗരജീവിതത്തെ ഏത് ആൾക്കൂട്ടത്തിനുമിടയിൽ കേൾപ്പിക്കുന്നത് അങ്ങനെയത്രെ.

ഡിജിറ്റൽ കാലത്തോടെ ഈ അന്യവൽക്കരണത്തെ  കൂടുതൽതിരിച്ചറിയാം എന്നായി; നിങ്ങൾക്ക് ഏത് പൊതുവിടത്തിലും സ്വന്തമായി ശ്വസിക്കാനും സ്വന്തം കാലിനുതാഴെ മുഴുവൻ ലോകത്തിന്റെ കൂടി ചൂട് അറിയാനും കഴിയും എന്നായി
ഡിജിറ്റൽ കാലത്തോടെ ഈ അന്യവൽക്കരണത്തെ കൂടുതൽതിരിച്ചറിയാം എന്നായി; നിങ്ങൾക്ക് ഏത് പൊതുവിടത്തിലും സ്വന്തമായി ശ്വസിക്കാനും സ്വന്തം കാലിനുതാഴെ മുഴുവൻ ലോകത്തിന്റെ കൂടി ചൂട് അറിയാനും കഴിയും എന്നായി

വാസ്തവത്തിൽ, അധികാരത്തെയാണ് നമ്മൾ ഓരോരുത്തരും ഓരോ നിമിഷവും നേരിടുന്നത് – ജീവിതത്തിലായാലും കലയിലായാലും. ‘കലയിലും’ എന്ന് പ്രത്യേകം പറയാൻ കാരണമുണ്ട്. ജീവിതത്തിന്റെ കൊടും യാഥാർത്ഥ്യങ്ങളിൽ നിന്ന് ‘മുക്തി’ ആഗ്രഹിക്കുന്ന ഒരു ജീവിതം ശരിക്കും ഉണ്ടെന്ന് നമ്മൾ വിശ്വസിച്ചതും ആ വിശ്വാസത്തെ യാഥാർത്ഥ്യത്തോടെ അവതരിപ്പിച്ചതും കലയുടെ നിർമ്മിതിയിലൂടെയാണ്. അത് ഗംഭീരമായ സംഭവവുമായിരുന്നു. ഇപ്പോഴും നീണ്ടുനിൽക്കുന്ന അനുഭവം. പക്ഷേ, ജീവിതം, അതേപോലെ, അവിടെത്തന്നെയുണ്ടായിരുന്നു: നമ്മൾ തിരഞ്ഞെടുത്ത ഭരണകൂടം, നിയമം, ശിക്ഷ തുടങ്ങി എന്തും നമ്മുടെതന്നെ പ്രഖ്യാപിതമായ പ്രതിപക്ഷ ജീവിതംവരെ അതിൽ അതേപോലെ കലർന്നിരുന്നു. ഡിജിറ്റൽ കാലം അതിനെ ഒന്നുകൂടി സൂക്ഷ്മമാക്കി. നമ്മുടെ അന്യവൽക്കരണത്തിന്റെ അനവധി മുഹൂർത്തങ്ങളെ അത് ഡിജിറ്റൽ തെളിമയോടെ അവതരിപ്പിക്കാൻ തുടങ്ങി. ഇന്ന്, നമ്മുടെ വലിയ എഴുത്തുകാർ ദുർമുഖത്തോടെ വേവലാതിപ്പെടുന്ന, ‘ഒരു ഭാഷയിൽ ഇത്രയധികം കവികളോ’ എന്ന ഈ കാലം ഡിജിറ്റൽ മാധ്യമം ഭാഷയ്ക്കും അതുവഴി കവിയ്ക്കും വാഗ്ദാനം ചെയ്തതാണ്. ധീരമാണ് ഈ പൊതുവിടത്തിൽ കവിയുടെ നിൽപ്പ്; തന്റെ അന്യത്വത്തെ അവൾ വിലമതിക്കുന്ന പൊതുകാഴ്ച്ചയാക്കിയിരിക്കുന്നു. എന്റെ കവിത എന്നെപ്പോലെ മെലിഞ്ഞും കറുത്തും ചിലപ്പോൾ വിക്കുള്ളതുമാണ് എന്ന് അവൾ പറയുന്നത് ഈ പിൻബലം കൊണ്ടാണ്.

ഒരു വിമതജീവിതം സർഗ്ഗാത്മകമാവാനുള്ള ഊർജ്ജവുമായാണ് ഈ കടൽ ഇത്രയും കലങ്ങിയത് എന്ന് ചിലപ്പോൾ തോന്നും: വിവരസാങ്കേതികതയുടെ വളർച്ചയും പരിണാമവും ശ്രദ്ധിക്കുമ്പോൾ തോന്നുന്നത് അതാണ്‌.

നോക്കൂ, ഇത് എന്റെ വോൾ ആണ്, ഇവിടെ എനിക്ക് തോന്നുന്നത് എഴുതാൻ നിങ്ങളുടെ ഔദാര്യം വേണ്ട, ഇത് എന്റെ അവകാശമാണ്. കവിയാവുക എളുപ്പം എന്നല്ല, കവിയാവുക ഒരു സാധ്യതയാണ് എന്ന് അവൾ പ്രഖ്യാപിക്കുകയായിരുന്നു. അച്ചടി മാധ്യമങ്ങൾ വിളറുന്നത് ഈ കാഴ്ച്ച കണ്ടാണ്‌. പരിഭവം പറയുന്ന ‘വലിയ എഴുത്തുകാരൻ’ ഈ കാലത്ത് ‘അങ്കിൾ’ ആയത് അങ്ങനെകൂടിയാണ്: പുരുഷാധിപത്യം ജീവിതവിധിയായി സ്വീകരിച്ചതിനെ നിരാകരിക്കുന്ന കുറേ ദശകങ്ങളുടെ ഉത്കൃഷ്ടമായ ഒരു മുഹൂർത്തം ഈ ഡിജിറ്റൽ കാലം, അതിനാൽ, നിറപ്പെടുത്തിയിരിക്കുന്നു.

ഇത് ഒരേസമയം രാഷ്ട്രീയത്തിന്റെയും കലയുടെയും ഇച്ഛ പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെ പരമമായ വിഷയമാക്കുന്ന മനുഷ്യവംശം വിവര സാങ്കേതികവിദ്യയുടെ കാലത്തേയ്ക്ക് പ്രവേശിച്ചത് ആദിമമനുഷ്യന്റെ ഉൾച്ചൂടോടെയായിരുന്നു എന്ന് ഇന്ന് നമുക്കറിയാം. വ്യക്തിപരമായി പറയുകയാണെങ്കിൽ, ‘നെറ്റിൽ’ കാണുന്ന അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും മുമ്പിൽ നിൽക്കുന്ന എന്റെ തന്നെ രണ്ട് പിളർപ്പുകൾ ഞാൻ അനുഭവിക്കാറുണ്ട്. ആദ്യം പ്രേക്ഷകൻ; ഒപ്പം അയാളുടെ കഴുത്തിൽ ശ്വാസം പതിപ്പിച്ചുനിൽക്കുന്ന വായനക്കാരൻ. ആദ്യത്തെ ഗുഹാചിത്രങ്ങൾക്കുമുമ്പിൽ ഒരിക്കൽ വന്നുപെട്ട നിരക്ഷര മനുഷ്യനെ ഈ ഡിജിറ്റൽ കാലവും കൈവിട്ടിരുന്നില്ല. അഥവാ, മനുഷ്യ ചരിത്രത്തിന്റെ ഒരു വലിയ ഉറവ ഈ കാലത്തേയ്ക്കും നീളുകയായിരുന്നു.

ഒരേസമയം രാഷ്ട്രീയത്തിന്റെയും കലയുടെയും ഇച്ഛ പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെ പരമമായ വിഷയമാക്കുന്ന മനുഷ്യവംശം വിവര സാങ്കേതികവിദ്യയുടെ കാലത്തേയ്ക്ക് പ്രവേശിച്ചത് ആദിമമനുഷ്യന്റെ ഉൾച്ചൂടോടെയായിരുന്നു എന്ന് ഇന്ന് നമുക്കറിയാം.
ഒരേസമയം രാഷ്ട്രീയത്തിന്റെയും കലയുടെയും ഇച്ഛ പ്രകടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെ പരമമായ വിഷയമാക്കുന്ന മനുഷ്യവംശം വിവര സാങ്കേതികവിദ്യയുടെ കാലത്തേയ്ക്ക് പ്രവേശിച്ചത് ആദിമമനുഷ്യന്റെ ഉൾച്ചൂടോടെയായിരുന്നു എന്ന് ഇന്ന് നമുക്കറിയാം.

ഓരോ സമൂഹവും അനവധി മിശ്രണങ്ങളുടെ സ്വരവും ചിട്ടയും സ്വീകരിക്കുന്നു. അതിന്റെ വേർതിരിവുകളെ ഏറെയൊന്നും പാലിക്കാതെത്തന്നെ. ആ അർത്ഥത്തിൽ അതൊരു താറുമാറായ – chaos – സ്ഥലമാണ്. അവിടെയാണ് നമ്മൾ നമ്മുടെ ആയുസ്സിനെത്തന്നെ പിറകിലേക്കും മുമ്പിലേക്കും ഭാവന ചെയ്യുന്ന വലിയൊരു ശേഷിയായി കണ്ടുപിടിച്ചത്. ഒരാളുടെ ആയുസ്സ് ഒരാളുടെ ശേഷിയാവുക ഈ chaos ഒളിപ്പിച്ചുവെച്ച സംഗതിയായിരുന്നു. ഡിജിറ്റൽ മാധ്യമങ്ങളുടെ വരവ് ഈ താറുമാറാവലിനെ, chaos – നെ സ്വീകരിച്ചുകൊണ്ടായിരുന്നു. ചിലപ്പോൾ ആഘോഷിച്ചുകൊണ്ടുകൂടിയായിരുന്നു. അതിനാൽ വ്യവസ്ഥാപിതമായ എന്തും ഇവിടെ വെല്ലുവിളിക്കപ്പെടുന്നു. അതുകൊണ്ടാണ് ഒരു പൌരസമൂഹത്തെ ഏകവചനമായിക്കൂടി ഇന്ന് നമ്മുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നത്. നിങ്ങളുടെ കാലത്തെ ഉത്പ്പാദനബന്ധങ്ങൾ മാത്രമല്ല നിങ്ങളുടെ അന്യവൽക്കരണത്തിൻറെ ഹേതു; മറിച്ച് നിങ്ങളുടെ വിനിമയോപാദികൾകൂടിയായിരുന്നു.

(ഓ! എന്റെ ചെങ്ങാതീ, ഇപ്പോൾ എന്റെ ബാല്യം എനിക്കോർമ്മ വരുന്നു. പഴയ റാന്തൽ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പുസ്തകം വായിച്ചിരുന്ന കുട്ടി, ഇപ്പോൾ, ഇരുട്ടിൽ, മടിയിൽ തുറന്നുവെച്ച കിൻറ്റിലിൽ വായിക്കുമ്പോൾ എന്നെ ഒളികണ്ണിട്ട് നോക്കുന്നു. അവൻ ഓടിപ്പോയ ഒച്ചയാകട്ടെ എന്നെ വിട്ടുപോകുന്നുമില്ല. അവനെപ്പറ്റി എനിക്ക് ഇപ്പോൾ എന്റെ മൊബൈൽ ഫോണിൽ ഒരു കവിത എഴുതാം, അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാം, എന്റെ കവിത വായിച്ചവരെ, ഇതേ അനുഭവമുള്ളവരെ വരെ ഇപ്പോൾ എനിക്ക് അറിയാം.)

‘രാഷ്ട്രീയത്തെ രാഷ്ട്രീയമുക്തമാക്കുന്ന ഒരു രാഷ്ട്രീയ’ത്തെപ്പറ്റി ഈ കാലത്ത് നമ്മൾ കൂടുതൽ സംസാരിക്കണമായിരുന്നു.

ഒരു ഭാഷയിൽ അത്രയധികം കവികളുണ്ടായത് ആ ഭാഷയുടെതന്നെ ഓർമയുടെ ഇങ്ങനെയുള്ള അനേകം ഉറവകളിൽനിന്നാണ്. അപ്പോഴും, ‘രാഷ്ട്രീയത്തെ രാഷ്ട്രീയമുക്തമാക്കുന്ന ഒരു രാഷ്ട്രീയ’ത്തെപ്പറ്റി ഈ കാലത്ത് നമ്മൾ കൂടുതൽ സംസാരിക്കണമായിരുന്നു. വ്യവസ്ഥാപിതമായ ആശയശാസ്ത്രങ്ങളുടെയും മതങ്ങളുടെയും അധീശത്വ സങ്കൽപ്പങ്ങളുടെയും നേർ അവതരണമായ രാഷ്ട്രീയം – അതിനൊരു നീണ്ട ജീവിതവും ചരിത്രവുമുണ്ട് - നമ്മുടെ എല്ലാ വിനിമയങ്ങളുടെയും നേതൃത്വം നിർവഹിക്കുന്നു എന്നതുകൊണ്ടാണ് അത്. അതാണ് ‘അച്ചടി ലോക’ത്തിന്റെ കൂടി ഇങ്ങേയറ്റത്ത് നമ്മൾ കണ്ടുമുട്ടുന്നതും. ആ രാഷ്ട്രീയത്തെ depoliticize ചെയ്യാൻ, രാഷ്ട്രീയക്കാരുടെ സ്വാധീനത്തിൽനിന്ന് വിടുവിക്കാൻ കണ്ടെത്തുന്ന ഭാഷയുടെ രാഷ്ട്രീയം വളരെ ഗൗരവത്തോടെ ഇടപെടുന്നത് ഇന്ന് ഡിജിറ്റൽലോകത്താണ്. ലോകമെങ്ങും ഇന്ന് അത് ഉത്സാഹം തരുന്ന ഒരു കാഴ്ചയാണ്. കുടിയേറ്റക്കാരെ പിടികൂടുന്ന പോലീസ് കുടിയേറ്റക്കാർക്കുവേണ്ടി സംസാരിക്കാൻ തുടങ്ങുന്ന സോഷ്യൽമീഡിയക്കാരുടെ ഇടയിൽപ്പെട്ട് ‘എന്തോ ചീഞ്ഞു നാറുന്നു’ എന്നറിയാൻ തുടങ്ങുന്നത് ഇന്ന് അത്രയും തൽക്ഷണമാണ്. രാഷ്ട്രീയത്തെ കാലത്തിനൊപ്പം പരിണമിപ്പിക്കാൻ ഈ കാലം ഒരു ഡിജിറ്റൽ ടൈംപീസ് നല്കിയിരിക്കുന്നു.

വ്യക്തിപരമായി പറയുകയാണെങ്കിൽ, ‘നെറ്റിൽ’ കാണുന്ന അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും മുമ്പിൽ നിൽക്കുന്ന എന്റെ തന്നെ രണ്ട് പിളർപ്പുകൾ ഞാൻ അനുഭവിക്കാറുണ്ട്. ആദ്യം പ്രേക്ഷകൻ;  ഒപ്പം അയാളുടെ കഴുത്തിൽ ശ്വാസം പതിപ്പിച്ചുനിൽക്കുന്ന വായനക്കാരൻ.|Photo: Lijo C.J
വ്യക്തിപരമായി പറയുകയാണെങ്കിൽ, ‘നെറ്റിൽ’ കാണുന്ന അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും മുമ്പിൽ നിൽക്കുന്ന എന്റെ തന്നെ രണ്ട് പിളർപ്പുകൾ ഞാൻ അനുഭവിക്കാറുണ്ട്. ആദ്യം പ്രേക്ഷകൻ; ഒപ്പം അയാളുടെ കഴുത്തിൽ ശ്വാസം പതിപ്പിച്ചുനിൽക്കുന്ന വായനക്കാരൻ.|Photo: Lijo C.J

ഒരു വിമതജീവിതം സർഗ്ഗാത്മകമാവാനുള്ള ഊർജ്ജവുമായാണ് ഈ കടൽ ഇത്രയും കലങ്ങിയത് എന്ന് ചിലപ്പോൾ തോന്നും: വിവരസാങ്കേതികതയുടെ വളർച്ചയും പരിണാമവും ശ്രദ്ധിക്കുമ്പോൾ തോന്നുന്നത് അതാണ്‌. അതുകൊണ്ട്, ഡിജിറ്റൽ ലോകം നൽകുന്ന, കരുതിവെച്ച, അപകടങ്ങളെപ്പറ്റി അറിയാൻ ശ്രമിക്കുമെങ്കിലും അത്രയധികമൊന്നും അതെന്നെ അലട്ടാറില്ല. യാഥാസ്ഥിതികനായ ഒരാളെയാണ് എക്കാലത്തും എല്ലാ രാഷ്ട്രീയവും അവസാനമായി ഏത് അധികാരസങ്കൽപ്പത്തിനും അർപ്പിയ്ക്കുന്നത്. അതിനാൽ വിമതരാവുക എന്ന ഒരൊറ്റ പ്രതിരോധമേ ഇതിനെതിരായി മനുഷ്യർ കണ്ടുപിടിച്ചിട്ടുമുള്ളൂ; ആ അവസരത്തിലേക്കാണ് ഡിജിറ്റൽ കാലം മനുഷ്യരെ നയിച്ചത്.

സത്യം, വെറുതെയല്ല ഞാൻ ഇങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമായത്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More


Summary: Karunakaran writes about being active on social media and how digital media change society, Truecopy Webzine 200 Edition.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments