‘കുഞ്ഞിക്കൂനൻ’ കണ്ടു വായിക്കാം,
അകലങ്ങളിലിരുന്ന് ഡോക്ടർക്ക്
രോഗിയുടെ ഹൃദയം​ തൊടാം…

ഡിജിറ്റൽ വിപ്ലവം എഴുത്തിന്റെയും ആരോഗ്യമേഖലയുടെയും വിവിധ തലങ്ങളെ എങ്ങനെ വിപ്ലവകരമായി മാറ്റിയെടുത്തു എന്ന് പരിശോധിക്കുകയാണ് ഡോ. എം. മുരളീധരൻ.

ഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് സമൂഹവുമായുള്ള വിനിമയത്തിലുണ്ടായ മാറ്റങ്ങൾ ഇതഃപര്യന്തമുള്ള മനുഷ്യകുലം, കൂടുതൽ കൃത്യമായി പറഞ്ഞാൽ ആധുനിക മനുഷ്യൻ, എഴു ലക്ഷം വർഷങ്ങൾക്കപ്പുറത്ത് നിയാണ്ടർത്താൽ - ഡെനിസോവൻ കൂട്ടുകെട്ടിൽനിന്ന് സ്വയം മോചിപ്പിച്ചതിനുശേഷം സംഭവിച്ച എറ്റവും പ്രാധാന്യമേറിയ മാറ്റങ്ങളുടെ അഗ്രിമസ്ഥാനത്ത് നിൽക്കുന്നു എന്ന് അർത്ഥശങ്കയില്ലാതെ പറയാം. എൺപതുകളുടെ മദ്ധ്യത്തോടെ അവതരിച്ച ഇൻ്റർനെററ്റും 2000- ത്തിനടുത്ത് രൂപം കൊണ്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മനുഷ്യൻ്റെ വിനിമയകർതൃത്ത്വങ്ങളെ അവൻ്റെ / അവളുടെ ഏറ്റവും വന്യമായ സ്വപ്നങ്ങൾക്കപ്പുറത്ത് വിപ്ലവകരമായി രൂപാന്തരപ്പെടുത്തി.

ഒരു വലിയ ദുരന്തത്തിന് സെക്കൻ്റുകൾക്കുള്ളിൽ ലോകമെമ്പാടുനിന്നും സഹായമെത്തിക്കാൻ കഴിയുന്ന കാരുണ്യത്തിൻ്റെ ബുദ്ധചൈതന്യം മുതൽ മെസേജ് വായിക്കാൻ പേജർ തുറക്കുമ്പോൾ അത്യുഗ്രശേഷിയുള്ള ബോംബായി മാറുന്ന ലൂസിഫർ രൂപം വരെയാണ് (ആ സംഭവങ്ങളുടെ മെറിറ്റിലേക്ക് കടക്കുന്നില്ല) അതിൻ്റെ വിരുദ്ധ ധ്രുവങ്ങൾ.

ആധുനിക മനുഷ്യൻ, എഴു ലക്ഷം വർഷങ്ങൾക്കപ്പുറത്ത് നിയാണ്ടർത്താൽ - ഡെനിസോവൻ കൂട്ടുകെട്ടിൽനിന്ന് സ്വയം മോചിപ്പിച്ചതിനു ശേഷം സംഭവിച്ച എറ്റവും പ്രാധാന്യമേറിയ മാറ്റങ്ങളുടെ അഗ്രിമസ്ഥാനത്ത് നിൽക്കുന്നു, കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് സമൂഹവുമായുള്ള വിനിമയത്തിലുണ്ടായ  മാറ്റങ്ങൾ.
ആധുനിക മനുഷ്യൻ, എഴു ലക്ഷം വർഷങ്ങൾക്കപ്പുറത്ത് നിയാണ്ടർത്താൽ - ഡെനിസോവൻ കൂട്ടുകെട്ടിൽനിന്ന് സ്വയം മോചിപ്പിച്ചതിനു ശേഷം സംഭവിച്ച എറ്റവും പ്രാധാന്യമേറിയ മാറ്റങ്ങളുടെ അഗ്രിമസ്ഥാനത്ത് നിൽക്കുന്നു, കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് സമൂഹവുമായുള്ള വിനിമയത്തിലുണ്ടായ മാറ്റങ്ങൾ.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വിരുദ്ധ സാദ്ധ്യതകളുടെ ഇത്തരം ബഹുലതകൾക്കിടയിൽ നിന്നുകൊണ്ട് എഴുത്തുകാർക്ക് / ഡോക്ടർക്ക് ഡിജിറ്റൽ മീഡിയ എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്ന അന്വേഷണത്തിൻ്റെ ഭാഗമാണ് ഈ ലേഖനം.

വായനയുടെ മരണം പ്രവചിച്ചവരായിരുന്നു നമ്മൾ. സോഷ്യൽ മീഡിയാവരവിനും ഇ-റീഡിങിനുമെത്രയോ മുമ്പുതന്നെ യുവതലമുറ വായനയിൽനിന്ന് അകലുകയാണെന്നും വായനയുടെ മരണം ഇതാ അടുത്തെത്തി എന്നും നാം ഭയന്നു. 2000-നുശേഷം ആ ഭയം ഒന്നുകൂടി ദൃഢമായി. അച്ചടിയുടെ ലോകം എന്നെന്നേക്കും അപ്രത്യക്ഷമാവുമെന്നും ഇ-റീഡിങ് മാത്രം അവശേഷിക്കുന്ന ഒരു മായാവായനാലോകം സൃഷ്ടിക്കപ്പെടുമെന്നും നാം അമ്പരന്നുനിന്നു. മനുഷ്യൻ്റെ കണക്കുകൂട്ടലുകളിലെ നിസ്സാരത വ്യക്തമാക്കി അച്ചടിവാരികകളും മാസികകളും പുസ്തകങ്ങളും കൂടുതൽ നിറവാർന്ന് ശക്തമാവുന്നതാണ് പക്ഷേ, നമ്മൾ കണ്ടത്.

നിർമിതബുദ്ധിയുടെ ആഗമനത്തോടെ എഴുത്തിൻ്റെ പരമ്പരാഗത സങ്കൽപം വരെ അടിമുടി മാറി. ഒരു വിഷയം നൽകിയാൽ മുട്ടത്തുവർക്കി മുതൽ ഒ.വി. വിജയനും മേതിൽ രാധാകൃഷ്ണനും വരെയുള്ള എഴുത്തുകാർ എഴുതുന്നതുപോലെ കൃത്യമായി എഴുതി Al സെക്കൻറുകൾക്കുള്ളിൽ നിങ്ങളുടെ കൈകളിലെത്തിക്കും.

അത്ഭുതപ്പെടുത്തുന്ന ഉദാഹരണങ്ങളാണ് നിമ്ന വിജയ്, അഖിൽ പി. ധർമ്മജൻ എന്നിവരുടെ അസാധാരണങ്ങളായ കഥകൾ. മുഖ്യധാരയിലെ എഴുത്തുകാരി എന്ന് ആരും വിശേഷിപ്പിക്കാത്ത / കണ്ടെത്താത്ത നിമ്ന വിജയ് എന്ന എഴുത്തുകാരിയുടെ നനയുവാൻ ഞാൻ കടലാകുന്നു എന്ന പുസ്തകം ചുരുങ്ങിയ സമയത്തിനുള്ളിൽ ആറു പതിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതേ എഴുത്തുകാരിയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകമാവട്ടെ എട്ടു മാസത്തിനുള്ളിൽ 15,000 പതിപ്പുകൾ വിറ്റുപോയി. മാൻ കൈൻഡ് എന്ന താരതമ്യേന അപ്രശസ്തരായ പ്രസാധകരായിട്ടുകൂടി വായനക്കാർ ആ പുസ്തകങ്ങളെ നിസ്സംശയം നെഞ്ചോടുചേർത്തു. അഖിൽ പി. ധർമ്മജൻ എന്ന എഴുത്തുകാരൻ്റെ പുസ്തകം ആരും വായിക്കാതെ വർഷങ്ങളോളം കിടന്നതായിരുന്നു. പിന്നീട് നടന്നത് ഒരു തികഞ്ഞ അത്ഭുതമല്ലാതെ മറ്റൊന്നുമല്ല. 2021 -നു ശേഷം രണ്ടര ലക്ഷത്തിലേറെ കോപ്പികളാണ് റാം c/o ആനന്ദി വിറ്റുപോയത്. ഇന്ന് നമ്മുടെ ട്രെയിൻ യാത്രകളിൽ ഓരോ കംപാർട്ട്മെൻ്റിലും ഒരാളെങ്കിലും ആ പുസ്തകം വായിക്കുന്നത് കാണാം.

ഈ വമ്പൻ വിജയഗാഥകളുടെ പിന്നാമ്പുറത്ത് മുഴുവൻ ഡിജിറ്റൽ വിപ്ളവത്തിൻ്റെ അലയൊലികളാണ്. Instagram / Twitter, മറ്റു സോഷ്യൽ മീഡിയ എന്നിവയിൽ ട്രെൻഡിയായിനിന്ന് യുവതലമുറയുടെ കൗതുകം പിടിച്ചുപറ്റിയാണ് ഈ വിജയഗാഥകൾ മികവുറ്റ രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ടത്.

 വായനയുടെ മരണം പ്രവചിച്ചവരായിരുന്നു നമ്മൾ. സോഷ്യൽ മീഡിയാവരവിനും ഇ-റീഡിങിനുമെത്രയോ മുമ്പുതന്നെ യുവതലമുറ വായനയിൽനിന്ന് അകലുകയാണെന്നും വായനയുടെ മരണം ഇതാ അടുത്തെത്തി എന്നും നാം ഭയന്നു. 2000-നുശേഷം ആ ഭയം ഒന്നുകൂടി ദൃഢമായി.
വായനയുടെ മരണം പ്രവചിച്ചവരായിരുന്നു നമ്മൾ. സോഷ്യൽ മീഡിയാവരവിനും ഇ-റീഡിങിനുമെത്രയോ മുമ്പുതന്നെ യുവതലമുറ വായനയിൽനിന്ന് അകലുകയാണെന്നും വായനയുടെ മരണം ഇതാ അടുത്തെത്തി എന്നും നാം ഭയന്നു. 2000-നുശേഷം ആ ഭയം ഒന്നുകൂടി ദൃഢമായി.

സാഹിത്യ രംഗത്തെ ഡിജിറ്റൽ വിപ്ളവത്തിൻ്റെ മുന്നണിയിലാണ് ഇ- ബുക്കുകളുടേയും മറ്റു ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോമുകളുടേയും സ്ഥാനം. ആമസോൺ കിൻഡിലും ആപ്പിൾ ബുക്ക്സും വായനയെ സുഗമവും സുതാര്യവുമാക്കി. ഒരു വലിയ ലൈബ്രറി മുഴുവൻ പോക്കറ്റിൽ വെക്കാവുന്ന ചെറിയ ഗാഡ്ജറ്റിലൊതുങ്ങി. എവിടെ വെച്ചും എതു പുസ്തകവും വായിക്കാനും റഫർ ചെയ്യാനും മുമ്പൊരിക്കലും സാദ്ധ്യമല്ലാത്ത രീതിയിൽ വായനക്കാർക്ക് സാദ്ധ്യമായി. അതേസമയം, വായനക്കാരുടെ താൽപര്യങ്ങൾ കൃത്യമായി തൊട്ടറിഞ്ഞ് അതിനനുസൃതമായി പുസ്തങ്ങൾ കണ്ടെത്താനും പ്രസിദ്ധീകരിക്കാനും പ്രസാധകർക്ക് വഴിയൊരുങ്ങുകയും ചെയ്തു. വായനക്കാരുടെ ഓരോ ഡിജിറ്റൽ ഇടപെടലും ഒരു ഡിജിറ്റൽ അടയാളമായി മാറുന്നു എന്നത് സത്യത്തിൽ ഒരു ഇരുതലവാളാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ഇഴയടുപ്പം ശതഗുണീകരിക്കാൻ കഴിയുന്നതോടൊപ്പം വായനക്കാരുടെ സ്വകാര്യ താൽപര്യങ്ങൾ കൂടി ഒരു പൊതു അറിവായി മാറുന്നത് വായനക്കാരെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി രൂപാന്തരപ്പെടാനുള്ള സാദ്ധ്യതയും നാം കണ്ടില്ലെന്നു നടിച്ചുകൂടാ.

ഓഡിയോ ബുക്കുകളും പോഡ്കാസ്റ്റിങ്ങുമാവട്ടെ കൃത്യമായി നഗരവൽകൃത ആധുനിക മനുഷ്യനെയാണ് അഭിസംബോധന ചെയ്യുന്നത്.

നിർമിതബുദ്ധിയുടെ ആഗമനത്തോടെ എഴുത്തിൻ്റെ പരമ്പരാഗത സങ്കൽപം വരെ അടിമുടി മാറി. ഒരു വിഷയം നൽകിയാൽ മുട്ടത്തുവർക്കി മുതൽ ഒ.വി. വിജയനും മേതിൽ രാധാകൃഷ്ണനും വരെയുള്ള എഴുത്തുകാർ എഴുതുന്നതുപോലെ കൃത്യമായി എഴുതി Al സെക്കൻറുകൾക്കുള്ളിൽ നിങ്ങളുടെ കൈകളിലെത്തിക്കും. ഭാഷയെ അതിമനോഹരമാക്കുവാനും കഥകളുടെ വിവിധ ഘട്ടങ്ങൾ പലതരത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്യുവാനും പുതിയ ആഖ്യാനങ്ങൾ കൊണ്ടുവരാനും നിർമിതബുദ്ധി നിങ്ങളെ അസാദ്ധ്യമായ രീതിയിൽ സഹായിക്കും. എഴുത്തിലെ തെറ്റുകൾ തിരുത്തുക, വ്യാകരണ പിശകുകൾ കണ്ടെത്തുക, കൂടുതൽ അനുയോജ്യമായ പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തുക എന്നിവ ക്ഷിപ്രസാദ്ധ്യമാവും. പദധ്യാനം എന്ന സങ്കല്പം തന്നെ ഇല്ലാതാവുകയും കുഞ്ഞുണ്ണികൾക്ക് അമ്മിയെന്നാൽ അരകല്ല് എന്നെഴുതി അടുത്ത വരിക്കായി പിറ്റേന്ന് പുലർച്ചയിലെ ആന്തര പ്രത്യക്ഷത്തിനായി കാത്തിരിക്കേണ്ടിവരാതെ അടുത്ത സെക്കൻ്റിൽ തന്നെ അമ്മയെന്നാൽ അമ്മിഞ്ഞക്കല്ല് എന്ന വരികൾ ലഭ്യമാവുകയും ചെയ്യും.

നിങ്ങളുടെ കൃതികൾ അൻ്റാർട്ടിക്കയിലെ (സുരാസുവിൻ്റെ ഒരു കഥാപാത്രത്തിനും ഇനി എവിടെ അൻ്റാർട്ടിക്ക എന്ന് അന്വേഷിച്ച് അല യേണ്ടി വരില്ല) വായനക്കാരനുപോലും കണ്ണിമചിമ്മുന്ന വേഗത്തിൽ വായിക്കാനാവുന്ന രീതിയിൽ പ്രസിദ്ധീകരിക്കാൻ ഡിജിറ്റൽ വാതായനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പത്തുണ്ട്. ഒരു പാവം ശ്രീകണ്ഠേശ്വരത്തിനും പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസ്സുകൾ തോറുമലഞ്ഞ് തികച്ചും പരാജിതനായി സ്വന്തമായ അവസാനത്തെ ചില്ലിക്കാശു കൂടി പുസ്തക പ്രസിദ്ധീകരണത്തിന് ചെലവഴിച്ച് തിരസ്കൃതനും അധമർണ്ണനുമായി തോൽവിയുടെ കനത്ത വേദന താങ്ങിത്തളർന്ന് എന്നന്നേക്കുമായി കണ്ണടയ്ക്കേണ്ടിവരില്ല.

ഇത്തരുണത്തിൽ പുസ്തക പ്രസിദ്ധീകരണത്തിൻ്റെ ഇടുങ്ങിയ പരമ്പരാഗത സങ്കല്പങ്ങൾ അട്ടിമറിച്ച് ജൈത്രയാത്ര നടത്തിയ ഒരു എഴുത്തുകാരിയെ യെങ്കിലും നമുക്ക് ഓർമ വരാതിരിക്കില്ല: ചെറിയ ചെറിയ ഭാഗങ്ങളായി സാമൂഹിക മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കല്യാണിയുടേയും ദാക്ഷായണി യുടെയും കത പറഞ്ഞ ആർ. രാജശ്രീ. അത്തരത്തിൽ വായനക്കാരിലേക്കെത്തുകയും അവാർഡുകൾക്കപ്പുറം ഗൗരവമാർന്ന വായനക്കാരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റുകയും ചെയ്ത ‘കല്യാണി’ ആ അർത്ഥത്തിൽ ഒരു യുഗ നിർമ്മാണ നോവലാണ്. സ്വന്തം കൃതിയുടെ വായനക്കാരുടെ കൂട്ടായ്മകൾക്ക് രൂപം നൽകാനും മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ് കരിക്കാനും വിവിധ തലങ്ങളിൽനിന്ന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുവാനും അവ പ്രയോഗത്തിൽ വരുത്തുവാനും ഡിജിറ്റൽ സാങ്കേതികവിദ്യ എഴുത്തുകാർക്ക് വലിയ തുണയായി.

ഓഗ്മെന്റഡ് റിയാലിറ്റിയാവട്ടെ, കഥ പറച്ചിലിൻ്റെ സ്വഭാവം തന്നെ തിരുത്തിയെടുത്തു. കഥ വായിക്കുകയോ കേൾക്കുകയാ ചെയ്യുന്നതിനോടൊപ്പം കാഴ്ചകളിലേക്കും ഉന്മുഖരാവുന്നത് ബാലസാഹിത്യത്തിൻ്റെ സീമകളെയാവും അടിസ്ഥാനപരമായി അട്ടിമറിക്കുന്നത്. ചെറുപ്പത്തിൽ ‘കുഞ്ഞിക്കൂന’ൻ്റേയും ‘വികൃതിരാമൻ്റേ’യുമൊക്കെ കഥ വായിക്കുമ്പോൾ / കേൾക്കുമ്പോൾ അവയുടെ കാഴ്ചാമുദ്രകൾ കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ നമ്മളോരോരുത്തരും കൊതിച്ചു പോവുന്നുണ്ട്.

ഓഡിയോ ബുക്കുകളും പോഡ്കാസ്റ്റിങ്ങുമാവട്ടെ കൃത്യമായി നഗരവൽകൃത ആധുനിക മനുഷ്യനെയാണ് അഭിസംബോധന ചെയ്യുന്നത്. തിരക്കുപിടിച്ച ആധുനിക ജീവിതത്തിൻ്റെ ഓട്ട പ്രദക്ഷിണങ്ങളിൽ വായിക്കുന്നതിനുപകരം കേൾക്കാൻ സൗകര്യമൊരുക്കുകയാണ് ഇവ രണ്ടും. ഭ്രാന്തെടുത്തതുപോലെ നിരന്തരം ചലിക്കുന്ന നാഗരിക ജീവിതത്തിൻ്റെ മുഖമുദ്രയായ വൈരാഗി അവസ്ഥയിലും കലയും സാഹിത്യവും ഉപേക്ഷിക്കാനാവാത്തവർക്ക് ആശ്വാസവും അഭയവുമായി മാറുകയാണ് ഓഡിയോബുക്കുകളും പോഡ് കാസ്റ്റിങ്ങും.

എഴുത്തുകാരുടെയും വായനക്കാരുടെയും ജീവിതം ഇനിയൊരു തിരിച്ചുപോക്കില്ലാത്ത രീതിയിൽ ഇതിനകം രൂപാന്തരപ്പെട്ടു കഴിഞ്ഞു എന്നതാണ് പോസ്റ്റ് - സ്ക്രിപ്റ്റ്.

ഡോക്ടർക്കും രോഗിക്കും ഇടയിലെ
ഡിജിറ്റൽ മീഡിയ

ഏറ്റവും ഉദാത്തമായ മനുഷ്യബന്ധമെന്നൊക്കെ കൊണ്ടാടിയിരുന്ന ഡോക്ടർ -രോഗി ബന്ധം ആധുനിക കാലത്ത് വളരെ ഋണാത്മകമായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് എന്ന നിയമം നടപ്പിൽ വന്നതോടെ ഡോക്ടർ -രോഗി ബന്ധത്തിൽ, മാർക്സ് പറഞ്ഞതുപോലെ, 'ഹൃദയ ശൂന്യമായ റൊക്കം പൈസയൊഴികെ' മറ്റൊരു ബന്ധവും ബാക്കി നിന്നില്ല. ഒരു മരുന്ന് നൽകിയാൽ ഈ ശരീരത്തിൽ ഇങ്ങനെ പ്രവർത്തിക്കും എന്ന് ഒരു ശരീരത്തെക്കുറിച്ചും പറയാനാവില്ലെന്നിരിക്കേ, പ്രസ്തുത നിയമം ഡോക്ടർ - രോഗി ബന്ധത്തിൽ നികത്താനാവാത്ത വിഛേദമാണ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ എറ്റവും മികച്ച വിനിമയം ആവശ്യമാവുന്ന ഒരു തൊഴിൽരംഗമായി വൈദ്യശാസ്ത്ര രംഗം മാറി.

ആധുനാതന കാലത്ത് ഡിജിറ്റൽ വിനിമയങ്ങൾ ഡോക്ടർ - രോഗി ബന്ധത്തിൽ ഗാഢമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പരമ്പരാഗത വിനിമയ രീതികൾ വിപ്ലവകരമായ നൂതന സങ്കേതങ്ങൾക്ക് വഴിമാറി കൊടുക്കുന്നതാണ് പുതുകാല സംവേദനങ്ങൾ. ടെലി മെഡിസിനും കൺസൾട്ടേഷനും കോവിഡ് കാലത്ത് ലോകവ്യാപകമായി പൊടുന്നനെ അംഗീകാരം നേടി. പുറത്തിറങ്ങാനാവാത്ത രോഗികൾക്കും രോഗ പകർച്ചാസാദ്ധ്യത ഏതുനിമിഷവും സംശയിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വിനിമയത്തിൻ്റെ ഈ ഡിജിറ്റൽ മോഡ് എത്രമാത്രം ആശ്വാസപ്രദവും ഫലപ്രദവുമായിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ. ഏത് ദുർഗ്ഗമമായ സ്ഥലത്തെ രോഗിക്കും ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് എത്ര ദൂരത്തുള്ള ഡോക്ടറുമായും നേരിട്ടുകണ്ട് സംസാരിക്കൽ സാദ്ധ്യമായി. ദർശനം, പ്രശ്നം, സ്പർശനം എന്നിങ്ങനെയുള്ള പരിശോധനാചര്യകളിൽ 66 % വരെ ഫലപ്രദമായ രോഗപരിശോധന നടത്താൻ ഡോക്ടർമാർക്ക് സാധിച്ചു എന്ന വസ്തുത അന്നത്തെ ഇരുണ്ട നിഷേധാത്മക സാഹചര്യത്തിലെ രജതരേഖയായിരുന്നു. കാത്തിരിപ്പിൻ്റെ മടുപ്പ് കുറക്കുവാനും സൗകര്യപ്രദമായി രോഗിയുമായി സംസാരിക്കാനും ഇടപെടാനും നിരന്തര ശ്രദ്ധ രോഗിക്ക് നൽകുവാനും ടെലി മെഡിസിൻ എത്രയോ സഹായകരമാണ് എന്ന് ലോകം തിരിച്ചറിഞ്ഞു.

രോഗിയുടെ ഓരോ അവസ്ഥകളും ഡോക്ടർക്ക് കാണാനും മനസ്സിലാക്കാനും ടെലി മെഡിസിൻ വഴി സാദ്ധ്യമാവും. മെസ്സേജ് -വാട്ട്സ്ആപ്പ് വഴി രോഗിയുടെ ബയോ കെമിക്കൽ - രക്തപരിശോധന - റേഡിയോളജി പരിശോധനകൾ തുടങ്ങിയവയുടെ റിസൽട്ടുകൾ ഡോക്ടർക്ക് ഏതു സമയവും എത്തിക്കാനും ഉപദേശങ്ങൾ തേടാനും കഴിയും. എക്സ് റേകളും സി.ടി -എം, ആർ. ഐകളും ഏതു രാജ്യത്തുള്ള പ്രഗത്ഭനായ ഡോക്ടർക്കും കാണാനും അഭിപ്രായം പറയാനും കഴിഞ്ഞത് രോഗനിർണ്ണയത്തിൻ്റെ തലവിധി തന്നെ മാറ്റിക്കുറിച്ചു. രോഗത്തെ കുറിച്ചുള്ള അധികാരിക കുറിപ്പുകൾ രോഗിക്ക് നേരിട്ട് അയച്ചു കൊടുക്കുവാനും സംശയദൂരീകരണത്തിനും മെസേജ് -വാട്ട്സ്ആപ്പുകൾ വഴിയൊരുക്കി.

മറ്റു പല ബന്ധങ്ങളെയുമപേക്ഷിച്ച് ആശ്രയത്വം താരതമ്യേന കൂടുതലായ ഡോക്ടർ - രോഗി ബന്ധത്തിൽ ജനാധിപത്യപരമായ മൂല്യങ്ങൾ പ്രതിഷ്ഠിക്കാൻ പുതിയ സാങ്കേതികവിദ്യക്ക് സാധിക്കും.

ലോകത്തിലെ ഏത് ഭാഷയിലെ വിജ്ഞാനവും സ്വന്തം ഭാഷയിലേക്ക് വിവർത്തനം ചെയ്ത് മനസ്സിലാക്കുവാനുള്ള അപാര സാദ്ധ്യത സൃഷ്ടിച്ചതാണ് ഡിജിറ്റൽ കാലത്തിൻ്റെ മറ്റൊരു ഉപഹാരം. ലാറ്റിനിലോ ഹിബ്രുവിലോ ഇറ്റാലിയനിലോ ആവട്ടെ, ഏത് ഭാഷയിലും നൂതനമായ പരിശോധനകളെക്കുറിച്ചോ ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ചോ പഠനലേഖനങ്ങൾ വന്നാൽ ഒരു ക്ലിക്കിൽ വായനക്കാരുടെ മാതൃഭാഷയിലേക്ക് മാറ്റാൻ ഡിജിറ്റൽ സാങ്കേതിക വിദ്യ മനുഷ്യനെ പ്രാപ്തനാക്കി. ഗുരുതര രോഗ ബാധിതരായ രോഗികളുടെ കൂട്ടായ്മ സൃഷ്ടിച്ചു കൊണ്ട് വിവരങ്ങളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പുതിയ അറിവുകളും പരസ്പരം പങ്കിടാനും പരിഹാരം കണ്ടെത്താനും ഡിജിറ്റൽ സാങ്കേതികവിദ്യ മാനുഷികതയു ടേയും കാരുണ്യത്തിൻ്റേയും കൈത്താങ്ങായി. അതോടൊപ്പം, രോഗിയുടെ സ്വകാര്യതയെക്കുറിച്ചും ധാർമികതയെക്കുറിച്ചും രോഗവിവരങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചൊക്കെയുമുളള പുതിയ ആശങ്കകൾ ഡിജിറ്റൽ സാങ്കേതികവിദ്യ ഉയർത്തിവിട്ടത് നിയമ- ധാർമിക രംഗങ്ങളിൽ ആഴമേറിയ സംവാദങ്ങളിലേക്ക് നയിക്കുകയുമുണ്ടായി.

രോഗിയുടെ ഓരോ അവസ്ഥകളും ഡോക്ടർക്ക് കാണാനും മനസ്സിലാക്കാനും ടെലി മെഡിസിൻ വഴി സാദ്ധ്യമാവും. മെസ്സേജ് -വാട്ട്സ്ആപ്പ് വഴി രോഗിയുടെ ബയോ കെമിക്കൽ - രക്തപരിശോധന - റേഡിയോളജി പരിശോധനകൾ തുടങ്ങിയവയുടെ റിസൽട്ടുകൾ ഡോക്ടർക്ക് ഏതു സമയവും എത്തിക്കാനും ഉപദേശങ്ങൾ തേടാനും കഴിയും.
രോഗിയുടെ ഓരോ അവസ്ഥകളും ഡോക്ടർക്ക് കാണാനും മനസ്സിലാക്കാനും ടെലി മെഡിസിൻ വഴി സാദ്ധ്യമാവും. മെസ്സേജ് -വാട്ട്സ്ആപ്പ് വഴി രോഗിയുടെ ബയോ കെമിക്കൽ - രക്തപരിശോധന - റേഡിയോളജി പരിശോധനകൾ തുടങ്ങിയവയുടെ റിസൽട്ടുകൾ ഡോക്ടർക്ക് ഏതു സമയവും എത്തിക്കാനും ഉപദേശങ്ങൾ തേടാനും കഴിയും.

കോവിഡാനന്തര ഇന്ത്യയിൽ മാനസികാരോഗ്യമാണ് വലിയ വെല്ലുവിളിയായി ഉയർന്നുവന്നിരിക്കുന്നത്. ‘ആയിരം രോഗികൾക്ക് ഒരു ഡോക്ടർ’ എന്ന ലോകാരോഗ്യ സംഘടനാ സങ്കല്പം ഇന്ത്യയിൽ സാക്ഷാത്കരിക്കുവാൻ കഴിഞ്ഞുവെങ്കിലും മാനസികാരോഗ്യ ചികിത്സയുടെ കാര്യത്തിൽ നമ്മുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. 21-ാം നൂറ്റാണ്ടിൻ്റെ ഈ മൂന്നാം പാദത്തിലും ഒരു ലക്ഷം മാനസിക രോഗികൾക്ക് ഒരു സൈക്യാട്രിസ്റ്റിന്റെ സേവനമാണ് ഇന്ത്യയിൽ ലഭ്യമാവുന്നത്. രോഗിയോട് സൗഹൃദത്തിലെത്തുവാനും അവരുടെ രോഗചരിത്രം കൂലങ്കഷമായി ചോദിച്ചറിയാനും രോഗാപഗ്രന്ഥനത്തിനും സാധാരണ രോഗിയിൽ നിന്ന് വളരെ കൂടുതൽ സമയവും ക്ഷമയും ആവശ്യമായ ഈ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ടെലി മെഡിസിന് സാധിക്കും. ഏതുസമയത്തും രോഗിയുടെ ഉള്ളു തുറക്കാനുള്ള അവസരം നൽകാനും മണിക്കൂറുകളെടുത്ത് രോഗിയോട് വിശദമായി സംസാരിക്കാനും ഈ സാങ്കേതികവിദ്യ നമ്മെ പ്രാപ്തരാക്കും. രോഗിക്ക് സഹായം വേണമെന്നു തോന്നുന്ന ഏത് ഘട്ടത്തിലും ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനാവുന്നത് മാനസിക സമ്മർദ്ദം വളരെയേറെ കുറക്കുമെന്ന വസ്തുത നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൻ്റെ തൊട്ടടുത്ത് സ്നേഹവും ആശ്വാസവുമായി പ്രിയപ്പെട്ട ഡോക്ടർ സദാ സമയവും ഉണ്ട് എന്ന ധൈര്യം ഓരോ മാനസിക രോഗിക്കും അത്ഭുതകരമായ രോഗശാന്തിയാണ് പ്രദാനം ചെയ്യുക.

മറ്റു പല ബന്ധങ്ങളെയുമപേക്ഷിച്ച് ആശ്രയത്വം താരതമ്യേന കൂടുതലായ ഡോക്ടർ - രോഗി ബന്ധത്തിൽ ജനാധിപത്യപരമായ മൂല്യങ്ങൾ പ്രതിഷ്ഠിക്കാൻ പുതിയ സാങ്കേതികവിദ്യക്ക് സാധിക്കും. രോഗിക്ക് തൻ്റെ രോഗത്തെക്കുറിച്ചുള്ള ആധികാരിക ശാസ്ത്രീയ വിവരങ്ങൾ വിരൽ തുമ്പിലാണ് എന്ന വസ്തുതയാണ് അഭൂതപൂർവമായ ഈ മാറ്റത്തിന് തിരികൊളുത്തിയത്. അതേസമയം 'ഗൂഗിളോമാനിയ' ഡോക്ടർ - രോഗി ബന്ധത്തിന് അലോസരമുണ്ടാക്കാതിരിക്കാനും ഗൂഗിൾ തരുന്ന വിവരങ്ങൾ അവസാന വാക്കായി കരുതാതിരിക്കാനും രോഗിയുടെ ശ്രദ്ധ അനിവാര്യവുമാണ്.

കോവിഡാനന്തര ഇന്ത്യയിൽ മാനസികാരോഗ്യമാണ് വലിയ വെല്ലുവിളിയായി ഉയർന്നുവന്നിരിക്കുന്നത്. ‘ആയിരം രോഗികൾക്ക് ഒരു ഡോക്ടർ’ എന്ന ലോകാരോഗ്യ സംഘടനാ സങ്കല്പം ഇന്ത്യയിൽ സാക്ഷാത്കരിക്കുവാൻ കഴിഞ്ഞുവെങ്കിലും മാനസികാരോഗ്യ ചികിത്സയുടെ കാര്യത്തിൽ നമ്മുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്.
കോവിഡാനന്തര ഇന്ത്യയിൽ മാനസികാരോഗ്യമാണ് വലിയ വെല്ലുവിളിയായി ഉയർന്നുവന്നിരിക്കുന്നത്. ‘ആയിരം രോഗികൾക്ക് ഒരു ഡോക്ടർ’ എന്ന ലോകാരോഗ്യ സംഘടനാ സങ്കല്പം ഇന്ത്യയിൽ സാക്ഷാത്കരിക്കുവാൻ കഴിഞ്ഞുവെങ്കിലും മാനസികാരോഗ്യ ചികിത്സയുടെ കാര്യത്തിൽ നമ്മുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്.

മനുഷ്യൻ കണ്ടെത്തിയ വിനിമയോപാധികളിൽ ഡോക്ടർമാർക്കും എഴുത്തുകാർക്കും മികച്ച മേൽക്കൈ ലഭ്യമാക്കുന്നതാണ് ഡിജിറ്റൽ സാങ്കേതികവിദ്യ എന്ന കാര്യം സംശയാതീതമായ വസ്തുതയാണ്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More

Comments