യു. അജിത്കുമാർ

​ആരെയും തത്വചിന്തകരാക്കുന്ന
മൊബൈൽ ഫോൺ

എല്ലാ മനുഷ്യരും തത്വചിന്തകരാണ് എന്നത് എൺപതോ തൊണ്ണൂറോ വർഷം മുമ്പ് ഇറ്റലിയിലെ ജയിലിരുന്ന് ഒരാൾ പറഞ്ഞതല്ല, ഓരോ നിമിഷവും കയ്യിലെ മൊബൈൽ ഫോണിലിരിക്കുന്ന അനുഭവമാകുന്നു- യു. അജിത്കുമാർ എഴുതുന്നു.

പുതിയ എഴുത്തുപരിസ്ഥിതികൾ പുതിയ എഴുത്തുകാരെയും വായനക്കാരെയും സൃഷ്ടിക്കുന്നു. ഒട്ടുവളരെ പേർ എഴുത്തിലേക്കും വായനയിലേക്കും വന്നത് ഡിജിറ്റൽ മാധ്യമങ്ങൾ ആവിർഭവിച്ചതുകൊണ്ടാവണം.

അച്ചടി ഒരു വ്യവസ്ഥയാണ്. ഒരു വ്യവസ്ഥയുടെ പരിമിതികളിൽ നിന്നുള്ള സ്വാതന്ത്ര്യം തേടലാണ് അടുത്ത വ്യവസ്ഥയായി പരിണമിക്കുക. സാങ്കേതികവിദ്യ ഇതിനൊരു ചരിത്ര നിമിത്തമാവും. രാഷ്ട്രീയം പോലെ പലതും നിമിത്തമാവാം. അച്ചടി ഒരു സംവിധാനമായതുകൊണ്ടു തന്നെ അതിലെ എഴുത്ത് വഴികളും എഴുത്തുകാരും സങ്കേതങ്ങളും വായനക്കാരും ക്ലിപ്തപ്പെട്ടു പോകുന്നു. ലേഖനത്തിലെ എന്നല്ല കഥയിലെ വാക്കുകളുടെ എണ്ണം പോലും കൂത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ സാമാന്യം പോലെയാകുന്നു. പുതിയതിനെ പരീക്ഷിക്കുക സാഹസം പോലെയാകുന്നു. ഡിജിറ്റൽ പരിസ്ഥിതിയിലേക്ക് സാമൂഹ്യമാധ്യമങ്ങളുടെ പിന്നാലെ പിറന്നവരാണ് ഡിജിറ്റൽ മാഗസിനുകൾ. ഒരേ പരിസ്ഥിതിവാസികളായ ഇരു കൂട്ടരും പരസ്പരം ലിങ്കുകളായി ജീവിക്കുന്നു. വായനക്കാരിയുടെ റിയൽ ടൈം പ്രതികരണങ്ങൾക്ക് എഴുത്തുകാരിയുടെ റിയൽ ടൈം മറുകരണമുണ്ടാകുന്നു. ചർച്ചയുണ്ടാകുന്നു, അതൊരു ജീവലോകമാകുന്നു. എഴുത്ത് എന്ന സ്ഥാപനത്തിൽ നിലവിലുള്ള ആളുകൾക്കും രീതികൾക്കും പുതിയ എഴുത്ത് പരിസ്ഥിതിയിലും ഇടമുണ്ട്. എന്നാൽ മറിച്ച് വിഷമമാണ്. പോകെ പോകെ പഴയ പരിസ്ഥിതി പിന്നത്തെ വിധങ്ങളെയും ഉൾച്ചേർത്തേക്കാം.

എഴുത്തുപരിസ്ഥിതികൾ പുതിയ എഴുത്തുകാരെയും വായനക്കാരെയും സൃഷ്ടിക്കുന്നു. ഒട്ടുവളരെ പേർ എഴുത്തിലേക്കും വായനയിലേക്കും വന്നത് ഡിജിറ്റൽ മാധ്യമങ്ങൾ ആവിർഭവിച്ചതുകൊണ്ടാവണം.
എഴുത്തുപരിസ്ഥിതികൾ പുതിയ എഴുത്തുകാരെയും വായനക്കാരെയും സൃഷ്ടിക്കുന്നു. ഒട്ടുവളരെ പേർ എഴുത്തിലേക്കും വായനയിലേക്കും വന്നത് ഡിജിറ്റൽ മാധ്യമങ്ങൾ ആവിർഭവിച്ചതുകൊണ്ടാവണം.

ഓരോ രാഷ്ട്രീയവും ഓരോ ദിശയിൽ നിന്നുളള കാഴ്ചകളാണ്. മാർക്സും അംബേദ്കറും ഗാന്ധിയും ഫെമിനിസവും ക്വിയറും ഭിന്നശേഷിയും പരിസ്ഥിതിയും വയസ്സായവരും കുട്ടികളും ഓരോ രാഷ്ട്രീയ കാഴ്ചകളാണ്. ഒറ്റ സമൂഹത്തെ അവ ഒരുപാട് സത്യങ്ങളാക്കുന്നു. കാലം നീളുന്തോറും പല പല മാർക്സും അംബേദ്കറും ഗാന്ധിയുമുണ്ടാകുന്നു. എല്ലാം ഓരോ വിധത്തിൽ സത്യങ്ങളാണ്. ഓരോ ദർശനവും കിട്ടുമ്പോൾ മനുഷ്യരെയും ജീവിതത്തെയും അധികമധികം അടുത്തടുത്തു നിന്നു നമ്മൾ കാണുന്നു. സോഷ്യൽ മീഡിയയിൽ ഏവരും മിണ്ടുന്നു. ഓരോ വിഷയത്തിലും ഓരോരുത്തർക്കും കൂട്ടിച്ചേർക്കാനുണ്ട്. ഒരാളെ കൂടി കേൾക്കുമ്പോൾ അങ്ങനെയും കൂടി ഉണ്ടായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നു. പറഞ്ഞയാളും കേട്ടയാളും നീതിയുടെ, അനീതിയുടെ ഒരിടം കൂടി അറിയുന്നു. എല്ലാ മനുഷ്യരും തത്വചിന്തകരാണ് എന്നത് എൺപതോ തൊണ്ണൂറോ വർഷം മുമ്പ് ഇറ്റലിയിലെ ജയിലിരുന്ന് ഒരാൾ പറഞ്ഞതല്ല, ഓരോ നിമിഷവും കയ്യിലെ മൊബൈൽ ഫോണിലിരിക്കുന്ന അനുഭവമാകുന്നു.

അച്ചടി ഒരു വ്യവസ്ഥയാണ്. ഒരു വ്യവസ്ഥയുടെ പരിമിതികളിൽ നിന്നുള്ള സ്വാതന്ത്ര്യം തേടലാണ് അടുത്ത വ്യവസ്ഥയായി പരിണമിക്കുക. സാങ്കേതികവിദ്യ ഇതിനൊരു ചരിത്ര നിമിത്തമാവും.

കടലാസോ പേനയോ ഇരിപ്പിടമോ കയ്യിലില്ലാത്ത നേരത്ത് കളഞ്ഞുപോയ വരികൾ ഡിജിറ്റലെഴുത്തിനു മുമ്പത്തെ ഏത് എഴുത്തുകാരിയ്ക്കുമുണ്ടാകാം. ഇനി അങ്ങനെ കളഞ്ഞു പോകേണ്ടതില്ല. എപ്പോൾ കിട്ടുന്ന വരിയും എഴുതിവയ്ക്കാം. ഏതു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും ഡ്രൈവ് ചെയ്യുന്ന സീറ്റിലല്ലെങ്കിൽ ഒരാൾക്ക് എഴുതാം. ആ നിമിഷത്തിന്റെ ചൂരോടെ പ്രസിദ്ധീകരിക്കാം, വായിക്കാം. നമ്മൾ തിരഞ്ഞെടുത്ത എത്രയോ കവിതകൾ, കഥകൾ, മറ്റെഴുത്തുകൾ, സിനിമകൾ, പാട്ടുകൾ, പ്രഭാഷണങ്ങൾ, രൂപം, ശബ്ദം, ഛായ ഒക്കെ 200 ഗ്രാമിൽ താഴെയുള്ള വസ്തുവിൽ നമ്മുടെ പോക്കറ്റിലായി. ഇതിനുമുൻപും ശേഷവും നമ്മളൊരാൾ തന്നെയെങ്കിലും ജീവിതം രണ്ടു മുറിയിലായി. അക്ക സാങ്കേതികവിദ്യയുടെ മാധ്യമങ്ങൾക്കു (Digital media) മുൻപ് മരിച്ചവരുടെ ജീവിതം, ഇതിലേക്കു പിറന്നവരുടെ ജീവിതം, രണ്ടു മുറിയിലും ജീവിതമുള്ളവർ...

ടി.എം. കൃഷ്ണ
ടി.എം. കൃഷ്ണ

പാട്ടുകച്ചേരിയ്ക്കിടയിൽ ടി.എം. കൃഷ്ണ സദസ്സിലൊരാളോട് പറഞ്ഞു, ‘ദയവായി താങ്കൾ ഫോണിലിപ്പോൾ റിക്കോഡിങ് ചെയ്യാതിരിക്കാമോ? പകർപ്പവകാശ പ്രശ്നമല്ല എനിക്കുള്ളത്. എന്റേത് ഫിലസോഫിക്കൽ പ്രശ്നമാണ്".
പാടൽ അപ്പോൾ അവിടെ നടക്കുന്നതാണ്. പാടുന്നയാളും അതു ശ്രദ്ധിക്കുന്നയാളും ചേർന്ന് അവിടെ സൃഷ്ടിക്കുന്നതാണ് സംഗീതം. നമ്മൾ ഗായകനോടും പാടുന്നുണ്ട് അത് പുറമേക്ക് വരുന്നില്ല എന്നേയുള്ളൂ. പാട്ടുകാരി/രൻ അത് കേൾക്കുന്നുണ്ട്. ഷൂട്ട് ചെയ്യുന്നയാൾക്ക് അതു നഷ്ടമാവുന്നു. കൃഷ്ണക്കുമുന്നിലിരിക്കുന്ന കേൾവിയാളെയും നഷ്ടമാകുന്നു. തന്നെ മുഴുവനായി ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് കൃഷ്ണ. ആ സംഗീതം അത്രയ്ക്ക് ആവശ്യമില്ലാത്ത ഏതൊക്കെയോ വാട്സ്ആപ് ഗ്രൂപ്പുകൾക്ക് അത് അയച്ചുകിട്ടുന്നു. അവർക്ക് കേൾക്കാനോ കാണാനോ ആണെങ്കിൽ മികച്ച റെക്കോർഡിങ്ങിൽ ഇതേ സംഗീതകാരന്റെ പാടലുകൾ യൂട്യൂബിലോ സ്പോട്ടിഫൈയിലോ ഒക്കെ സൗജന്യമായി തന്നെ ഏതു സമയവും ഏതു രാജ്യത്തും ലഭ്യമാണ്.

ഏതു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും ഡ്രൈവ് ചെയ്യുന്ന സീറ്റിലല്ലെങ്കിൽ ഒരാൾക്ക് എഴുതാം. ആ നിമിഷത്തിന്റെ ചൂരോടെ പ്രസിദ്ധീകരിക്കാം, വായിക്കാം. നമ്മൾ തിരഞ്ഞെടുത്ത എത്രയോ കവിതകൾ, കഥകൾ, മറ്റെഴുത്തുകൾ, സിനിമകൾ, പാട്ടുകൾ, പ്രഭാഷണങ്ങൾ, രൂപം, ശബ്ദം, ഛായ ഒക്കെ 200 ഗ്രാമിൽ താഴെയുള്ള വസ്തുവിൽ നമ്മുടെ പോക്കറ്റിലായി.

സംഗീതത്തിനായി ഈ മുറിവീഡിയോ അവർക്ക് സത്യത്തിൽ ആവശ്യമില്ല. സദസ്സിലിരിക്കുന്ന ആളിന്റെ ഉള്ളിൽ സംഭവിക്കേണ്ട സംഗീതം ഇവിടെ അദ്ദേഹത്തിന് പുറത്താണ്. താനിതാ ഇവിടെയിരുന്നിത് കേൾക്കുന്നു എന്ന് ആരെയൊക്കെയോ അറിയിക്കുന്ന ഈഗോ മാത്രമായി ഫോണിൽ റെക്കോർഡ് ചെയ്യുന്നയാൾ ചുരുങ്ങുന്നു. ഒരാളുടെ പാട്ടിന്റെ ചില മനോഹര നിമിഷങ്ങൾ ഒരടുത്ത സുഹൃത്തിന് പങ്കുവയ്ക്കുന്നത് പോലെയല്ല അത്. മുറിവീഡിയോകൾ ഫോർവേഡ് ചെയ്യുക ഒരു ട്രെൻഡ് ആവുമ്പോൾ സംഗീതത്തിന്റെ ഹൃദയത്തെ തന്നെയാണ് മുറിച്ചയയ്ക്കുന്നത്. ഇതൊരു ഡിജിറ്റൽകാല പ്രലോഭനവുമാണ്.

വെള്ളച്ചാട്ടമോ ഫുട്ബോൾ മാച്ചോ താഴ് വരയോ കടലോ നമുക്കു മുന്നിലെ ഒരു സന്ദർഭമാണ്. ഒരാൾ അതിൽ മുഴുകുമ്പോഴാണ് അയാൾക്കത് ഉണ്ടാകുന്നത്. അയാൾ വീഡിയോഗ്രാഫർ മാത്രമായാൽ അതുണ്ടാവുന്നില്ല. സന്ദർഭത്തിൽ ജീവിക്കുന്നില്ല. മറ്റാർക്കോ മറ്റേതോ കാലത്തിനോ ദൃശ്യം കൈമാറാനുള്ളവർ മാത്രമായി നമ്മൾ മാറുന്നു. മുഴുവൻ സമയവും ക്യാമറ കയ്യിലുള്ളത് കൊണ്ട് പെട്ടെന്ന് മുഴുവൻ സമയ ഛായാഗ്രഹരാവേണ്ടതില്ല നമ്മൾ. ഏതു കാഴ്ചയും നമ്മുടെ സെൽഫിയെ കൊഴുപ്പിക്കാനുള്ളള പശ്ചാത്തല ബിംബമാവേണ്ടതുമില്ല.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More

Comments