അമ്പാൻ്റെ ശ്രദ്ധയിൽ ഗൂഗിളിന് എന്താണ് കാര്യം?

സോഷ്യൽ മീഡിയയുടെ വരവോടെ ശ്രദ്ധ (Attention) എങ്ങനെയാണ് ഏറ്റവും വിലപിടിപ്പുള്ള കച്ചവടവസ്തുവായത് എന്ന് പരിശോധിക്കുകയാണ് വിനോദ് കുമാർ കുട്ടമത്ത്. ശ്രദ്ധയാണ്, പണമല്ല ഡിജിറ്റൽ യുഗത്തിലെ കറൻസി എന്നും ഉപഭോക്താക്കളുടെ ശ്രദ്ധയെ വിറ്റാണ് ഫേസ്ബുക്കും യൂട്യൂബും ഇൻസ്റ്റാഗ്രാമും വളർന്നു പടർന്നുപന്തലിക്കുന്നത് എന്നും അദ്ദേഹം എഴുതുന്നു.

‘ശ്രദ്ധിക്കേണ്ട അമ്പാനേ’ എന്നത് സമീപകാല മലയാള സിനിമയിലെ ഏറെ ആഘോഷിക്കപ്പെട്ട ഒരു പ്രയോഗമായിരുന്നു. അമ്പാൻ ജീവിക്കുന്നതുതന്നെ മുതലാളിയുടെ കൽപ്പന അനുസരിക്കാൻ വേണ്ടിയാണ്. തന്നെ പൂർണമായും ശ്രദ്ധിക്കുന്ന അമ്പാനെയാണ് അതുകൊണ്ട് മുതലാളിക്കും ആവശ്യം. കാരണം അമ്പാൻ്റെ ശ്രദ്ധയിലാണ് മുതലാളി നിലനിൽക്കുന്നത്. 'ശ്രദ്ധ’ ആധുനിക മുതലാളിമാരുടെ ഏറ്റവും വിലപിടിപ്പുള്ള ഒരു കച്ചവടവസ്തുവാണ്. പരിധിയില്ലാത്ത വിപണിമൂല്യമാണ് ഡിജിറ്റൽ സാങ്കേതികവിദ്യയും (Digital Media) നവമാധ്യമങ്ങളും (Social Media) ‘ശ്രദ്ധ’യിൽ നിക്ഷേപിച്ചിരിക്കുന്നത്. നിങ്ങൾ എന്താണ് ശ്രദ്ധിക്കുന്നത് എന്നതും എത്ര സമയം ശ്രദ്ധിക്കുന്നു എന്നതും ഭാവിയിൽ നിങ്ങൾ എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നിശ്ചയിക്കാൻ വിപണിയെ അധികാരപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധയുടെ വിപണന മനഃശാസ്ത്രം.

സോഷ്യൽ മീഡിയയുടെ വരവോടെയാണ് ശ്രദ്ധ (Attention) ഏറ്റവും വിലപിടിപ്പുള്ള കച്ചവടവസ്തുവായത്. 2024- ൽ ലോകമെമ്പാടും 5.16 ബില്യൺ സജീവ സോഷ്യൽ മീഡിയ ഉപഭോക്താക്കളുണ്ട്. അവർ പ്രതിദിനം ശരാശരി 2 മണിക്കൂർ 23 മിനിറ്റ് സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുമുണ്ട്.

സോഷ്യൽ മീഡിയയുടെ വരവോടെയാണ് ശ്രദ്ധ (Attention) ഏറ്റവും വിലപിടിപ്പുള്ള കച്ചവടവസ്തുവായത്. 2024- ൽ ലോകമെമ്പാടും 5.16 ബില്യൺ സജീവ സോഷ്യൽ മീഡിയ ഉപഭോക്താക്കളുണ്ട്. അവർ പ്രതിദിനം ശരാശരി 2 മണിക്കൂർ 23 മിനിറ്റ് സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുമുണ്ട്. വിവിധങ്ങളായ അഡ്വർടൈസിങ് തന്ത്രങ്ങൾ മുതൽ കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തികളെ ഉപയോഗിച്ചുള്ള ഇൻഫ്ലൂവൻസർ മാർക്കറ്റിംഗ് വരെയുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളെല്ലാം വികസിച്ചുവരുന്നത് ഈ 'ശ്രദ്ധാലുക്കളെ’ ആശ്രയിച്ചാണ്. അതുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് പരമപ്രധാനമായ കാര്യം, ഉപഭോക്താക്കളുടെ (User) ശ്രദ്ധയെ തങ്ങളുടെ പ്ലാറ്റ്ഫോമിനകത്തേക്ക് ആകർഷിക്കുകയും സ്ഥായിയായി നിലനിർത്തുകയുമാണ്.
പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും മനഃശാസ്ത്രജ്ഞനുമായിരുന്ന ഹെർബർട്ട് എ സൈമൺ 1970- കളിൽ തന്നെ മാധ്യമങ്ങളുടെ ഈ പ്രവണത നിരീക്ഷിച്ചിരുന്നു. ‘A Wealth of information creates a poverty of attention’ എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഏറെ പ്രശസ്തമാണ്. വിഭവങ്ങളും വിവരങ്ങളും സ്ഫോടനാത്മകമായ വിധം വികസിച്ചുകൊണ്ടിരിക്കുകയും എന്നാൽ ‘ശ്രദ്ധ’ പരിമിതമാവുകയും ചെയ്യുമ്പോൾ, കടുത്തതും കഴുത്തറുപ്പനുമായ മത്സര പരീക്ഷണങ്ങളിലേക്ക് അത്തരം കമ്പനികൾ വഴിമാറും എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിഗമനം.

വിഭവങ്ങളും വിവരങ്ങളും സ്ഫോടനാത്മകമായ വിധം  വികസിച്ചുകൊണ്ടിരിക്കുകയും എന്നാൽ ‘ശ്രദ്ധ’ പരിമിതമാവുകയും  ചെയ്യുമ്പോൾ, കടുത്തതും കഴുത്തറുപ്പനുമായ മത്സര പരീക്ഷണങ്ങളിലേക്ക്  അത്തരം കമ്പനികൾ വഴിമാറും എന്നായിരുന്നു ഹെർബർട്ട് എ സൈമണിന്റെ നിഗമനം.
വിഭവങ്ങളും വിവരങ്ങളും സ്ഫോടനാത്മകമായ വിധം വികസിച്ചുകൊണ്ടിരിക്കുകയും എന്നാൽ ‘ശ്രദ്ധ’ പരിമിതമാവുകയും ചെയ്യുമ്പോൾ, കടുത്തതും കഴുത്തറുപ്പനുമായ മത്സര പരീക്ഷണങ്ങളിലേക്ക് അത്തരം കമ്പനികൾ വഴിമാറും എന്നായിരുന്നു ഹെർബർട്ട് എ സൈമണിന്റെ നിഗമനം.

അമേരിക്കൻ നിയമോപദേഷ്ടാവും സാങ്കേതികവിദ്യാ വിദഗ്ധനുമായ ടിം വൂ ആണ് മനുഷ്യൻ്റ ബൗദ്ധികശേഷികളിലൊന്നായ ശ്രദ്ധയെ എങ്ങനെയാണ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും ചരക്കുവൽക്കരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ നിരീക്ഷണങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്നത്. (Attention Merchants: The Epic Scramble to Get Inside our Heads). ടിം വൂ ഇതിന്റെ ചരിത്രപരമായ പരിണാമവഴികളെക്കുറിച്ച് തൻ്റെ പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. ആദ്യകാല പരസ്യങ്ങളിൽ തുടങ്ങിയുള്ള അതിൻ്റെ വളർച്ച സാമൂഹിക മാധ്യമങ്ങളുടെ പെരുക്കത്തിലൂടെയും വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വഴക്കത്തിലൂടെയും പ്രബലമായ ഒരു സമ്പദ് വ്യവസ്ഥയായി (Attention Economy) വ്യവസ്ഥപ്പെട്ടതിന് സാമൂഹികവും മനഃശാസ്ത്രപരവുമായ അടരുകളുണ്ട്.

ഓട്ടോ പ്ലേകൾ കണിശമായ അറ്റൻഷൻ ഹാക്കേർസാണ്. ലൈക്കുകളും ഷെയറുകളും കമന്റുകളും ഒരു സിംഗിൾ വാളിലേക്കു തന്നെ കൂടുതൽ സമയം ശ്രദ്ധയും കൂടുതൽ യൂസർമാരുടെ ശ്രദ്ധയും പരമാവധി ഉറപ്പിക്കുന്നതിനുള്ള ലളിതയുക്തികളാണ്.

പുതിയ ഉൽപ്പന്നങ്ങളെയും ബ്രാൻഡുകളെയും അവതരിപ്പിക്കുന്നതിനും പ്രേക്ഷകമനസ്സിൽ സ്റ്റാമ്പ് ചെയ്യുന്നതിനും ടെലിവിഷൻ, റേഡിയോ തുടങ്ങിയവ സ്വീകരിച്ച കമേഴ്സ്യൽ ബ്രേക്കുകളും പരസ്യതന്ത്രങ്ങളും ഇൻറർനെറ്റിന്റെ വരവോടെ പഴഞ്ചനായി മാറിയിരുന്നു. ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയുടെ സവിശേഷമായ അൽഗൊരിതങ്ങൾ, ഡേറ്റാ അനലിറ്റിക്സ് എന്നിവ പരമാവധി 'ശ്രദ്ധ സമാഹരിക്കുന്നതിനുള്ള’ അതിസൂക്ഷ്മ ടൂളുകളായി. ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്ത വിധം ഉപഭോക്താക്കളെ പരമാവധി തങ്ങളുടെ വാളിൽ തന്നെ എൻഗേജ് ചെയ്യിക്കുന്നതിനുള്ള തന്ത്രങ്ങളിലൊന്നാണ് യൂസറുടെ വ്യക്തിഗത താല്പര്യങ്ങളെയും മനോഭാവങ്ങളെയും മനസ്സിലാക്കിക്കൊണ്ടുള്ള ഉള്ളടക്കനിർമിതി. താല്പര്യമുള്ള പേജിൽ അനന്തമായ സ്ക്രോളിങ് എന്നത് ഉപഭോക്താവിന്റെ പരമാവധി ശ്രദ്ധയും സമയവും ലക്ഷ്യമാക്കുന്നതാണ്. സ്ക്രീനിന് പുറത്താണ് ഉപഭോക്താവിൻ്റെ ശ്രദ്ധയെങ്കിൽ സ്ക്രീനിലേക്കുതന്നെ വീണ്ടും കൊളുത്തിയിടാനുള്ള ചൂണ്ടയാണ് ഇടക്കിടെ പ്രത്യക്ഷമാകുന്ന നോട്ടിഫിക്കേഷനുകൾ. ഓട്ടോ പ്ലേകൾ കണിശമായ അറ്റൻഷൻ ഹാക്കേർസാണ്. ലൈക്കുകളും ഷെയറുകളും കമന്റുകളും ഒരു സിംഗിൾ വാളിലേക്കു തന്നെ കൂടുതൽ സമയം ശ്രദ്ധയും കൂടുതൽ യൂസർമാരുടെ ശ്രദ്ധയും പരമാവധി ഉറപ്പിക്കുന്നതിനുള്ള ലളിതയുക്തികളാണ്.

അമേരിക്കൻ നിയമോപദേഷ്ടാവും സാങ്കേതികവിദ്യാ വിദഗ്ധനുമായ ടിം വൂ ആണ് മനുഷ്യൻ്റ ബൗദ്ധികശേഷികളിലൊന്നായ ശ്രദ്ധയെ എങ്ങനെയാണ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും  ചരക്കുവൽക്കരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ നിരീക്ഷണങ്ങൾ  സമഗ്രമായി അവതരിപ്പിക്കുന്നത്.
അമേരിക്കൻ നിയമോപദേഷ്ടാവും സാങ്കേതികവിദ്യാ വിദഗ്ധനുമായ ടിം വൂ ആണ് മനുഷ്യൻ്റ ബൗദ്ധികശേഷികളിലൊന്നായ ശ്രദ്ധയെ എങ്ങനെയാണ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും ചരക്കുവൽക്കരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ നിരീക്ഷണങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്നത്.

നിരന്തരമായ സോഷ്യൽ മീഡിയ ഉപഭോഗം തങ്ങളിൽ വരുത്തിക്കൊണ്ടിരിക്കുന്ന മനഃശാസ്ത്രപരവും സാമൂഹികവുമായ പരിവർത്തനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ അജ്ഞരാണ് എന്നതാണ് ഇതിന്റെ മറുവശം. ഉപഭോക്താവിന്റെ പ്രായമോ, ജെൻഡറോ മാനസിക- ശാരീരിക അവസ്ഥകളോ തൊഴിലോ വരുമാനമോ എന്തുമാകട്ടെ, അവരെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന അറ്റൻഷൻ ഇക്കണോമിയുടെ അമാനവികതയെക്കുറിച്ച് മീഡിയക്കകത്തുനിന്നുതന്നെ ശക്തമായ വിമർശനമുയർന്നിട്ടുണ്ട്.

2020- ൽ പുറത്തിറങ്ങിയ സോഷ്യൽ ഡിലേമ (Social Dilemma) എന്ന ഡോക്യുമെൻററി ഫിലിം, ഉപഭോക്താക്കളെ വിവിധ പ്ലാറ്റ്ഫോമുകളുടെ അടിമകളാക്കി മാറ്റുന്ന അധാർമികമായ കച്ചവടതന്ത്രങ്ങളെ തുറന്നു കാട്ടുന്നതിനൊപ്പം, സോഷ്യൽ മീഡിയാ ഉപയോഗത്തിന്റെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെയും അനാവരണം ചെയ്യുന്നുണ്ട്.

ശ്രദ്ധയാണ്, പണമല്ല ഡിജിറ്റൽ യുഗത്തിലെ കറൻസി. ഉപഭോക്താക്കളുടെ ശ്രദ്ധയെ വിറ്റാണ് ഫേസ്ബുക്കും യൂട്യൂബും ഇൻസ്റ്റാഗ്രാമും വളർന്നു പടർന്നുപന്തലിക്കുന്നത്.

ഗൂഗിളിൽ സാങ്കേതിക വിദഗ്ധനായിരുന്ന ട്രിസ്റ്റാൻ ഹാരിസ്, വെർച്ചൽ റിയാലിറ്റിയിൽ പ്രഗൽഭനായ ജാരോൺ ലെനിയർ, ഫേസ്ബുക്കിലെ ലൈക്ക് ബട്ടൺ ഉപജ്ഞാതാവായ ജസ്റ്റിൻ റോസൻ സ്റ്റെയ്ൻ എന്നീ അതിപ്രഗൽഭ വ്യക്തികളാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ എങ്ങനെയൊക്കെയാണ് ഉപഭോക്താക്കളുടെ മനോവ്യാപാരങ്ങളെ നിയന്ത്രിക്കുന്നത് എന്നും, ശ്രദ്ധയെ വിപണനം ചെയ്ത് പരമാവധി ലാഭമുണ്ടാക്കുന്നത് എന്നും ഈ ഡോക്യുമെൻററിയിലൂടെ പ്രേക്ഷകരോട് തുറന്നുപറയുന്നത്. ഉപഭോക്താക്കളുടെ മനോനിലകകൾക്കുമേലുള്ള എൻജിനീയറിങ് ആണ് യഥാർത്ഥത്തിൽ ശ്രദ്ധയുടെ വ്യാപാരത്തിനുപിന്നിൽ നടക്കുന്നത്. അതിനായി ബിഹേവിയറൽ സയൻ്റിസ്റ്റുകളുടെയും ഡേറ്റാ അനലിസ്റ്റുകളുടെയും സേവനം വലിയ തോതിൽ കമ്പനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉപഭോക്താവിന്റെ ഭാവിയിലെ പ്രവർത്തനങ്ങൾ പ്രവചിക്കാനും അതിനെ സ്വാധീനിക്കാനും അൽഗൊരിതങ്ങൾ എങ്ങനെയാണ് അവരുടെ പ്രവർത്തനങ്ങളെ ട്രാക്ക് ചെയ്യുന്നത് എന്ന് ചിത്രം വിശദീകരിക്കുന്നു. കൂടാതെ, സോഷ്യൽ മീഡിയക്ക് അടിമയായി തീരുന്ന ബെൻ എന്ന കൗമാരക്കാരന്റെ കഥ കൂടി പങ്കുവയ്ക്കുന്നുണ്ട്. അവനെ പ്രലോഭിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഉള്ളടക്കവും നിരന്തരമായ നോട്ടിഫിക്കേഷനുകളും ബെന്നിൻ്റെ പെരുമാറ്റത്തെയും അവന്റെ കുടുംബബന്ധങ്ങളെയും തകിടം മറിക്കുന്നതിൻ്റെ ഡ്രമാറ്റൈസേഷൻ കൂടി സോഷ്യൽ ഡൈലമയുടെ ഭാഗമാകുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾക്ക് എങ്ങനെ മനുഷ്യന്റെ മനഃശാസ്ത്രത്തെ മാറ്റിമറിക്കാൻ കഴിയുന്നു എന്നതിൻ്റേയും മാനസികാരോഗ്യത്തെ ദുർബലപ്പെടുത്താൻ കഴിയുന്നു എന്നതിൻ്റെയും ശക്തമായ മുന്നറിയിപ്പാകുന്നുണ്ട് ഈ ഡോക്യുമെൻററി.

2020- ൽ പുറത്തിറങ്ങിയ സോഷ്യൽ ഡിലേമ എന്ന ഡോക്യുമെൻററി ഫിലിം, ഉപഭോക്താക്കളെ വിവിധ പ്ലാറ്റ്ഫോമുകളുടെ   അടിമകളാക്കി മാറ്റുന്ന അധാർമികമായ കച്ചവടതന്ത്രങ്ങളെ തുറന്നു കാട്ടുന്നതിനൊപ്പം, സോഷ്യൽ മീഡിയാ ഉപയോഗത്തിന്റെ  സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെയും അനാവരണം ചെയ്യുന്നുണ്ട്.
2020- ൽ പുറത്തിറങ്ങിയ സോഷ്യൽ ഡിലേമ എന്ന ഡോക്യുമെൻററി ഫിലിം, ഉപഭോക്താക്കളെ വിവിധ പ്ലാറ്റ്ഫോമുകളുടെ അടിമകളാക്കി മാറ്റുന്ന അധാർമികമായ കച്ചവടതന്ത്രങ്ങളെ തുറന്നു കാട്ടുന്നതിനൊപ്പം, സോഷ്യൽ മീഡിയാ ഉപയോഗത്തിന്റെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെയും അനാവരണം ചെയ്യുന്നുണ്ട്.

ശ്രദ്ധയാണ്, പണമല്ല ഡിജിറ്റൽ യുഗത്തിലെ കറൻസി. ഉപഭോക്താക്കളുടെ ശ്രദ്ധയെ വിറ്റാണ് ഫേസ്ബുക്കും യൂട്യൂബും ഇൻസ്റ്റാഗ്രാമും വളർന്നു പടർന്നുപന്തലിക്കുന്നത്. ജാക്കസ് എല്ലാളിന്റെ പ്രസിദ്ധമായ ‘ടെക്നോളജിക്കൽ സൊസൈറ്റി’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1954- ലാണ്. സാങ്കേതികവിദ്യയെക്കുറിച്ചും സമൂഹത്തിലെ അതിന്റെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച നിരീക്ഷണങ്ങൾ ഇന്നും വളരെ പ്രസക്തമാണ്. മനുഷ്യന്റെ പെരുമാറ്റം, ചിന്ത, സമൂഹബന്ധങ്ങൾ എന്നിവയെ ബാധിക്കുന്ന തരത്തിൽ സാങ്കേതികവിദ്യ എങ്ങനെ മനുഷ്യനുമേൽ ആധിപത്യം സ്ഥാപിച്ചു എന്നതിനെക്കുറിച്ച് ജാക്വസ് എല്ലാൾ ആശങ്ക പുലർത്തിയിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ അതിന്റേതായ ഒരു ഓട്ടോണമി രൂപപ്പെടുത്തിയിട്ടുണ്ട്. അത് എല്ലാൾ പ്രവചിച്ചതുപോലെ, മനുഷ്യന്റെ നിയന്ത്രണമില്ലാതെ തന്നെ സ്വയം ശക്തിപ്പെടുന്ന ഒരു സംവിധാനമായി പരിണമിക്കുകയും ചെയ്യുന്നുണ്ട്. അത് ഉപഭോക്താവിനെയാണ് നിയന്ത്രിക്കുന്നത്. ഉപഭോക്താവിന്റെ ധാരണക്കും വ്യക്തിഗത നിയന്ത്രണത്തിനുമപ്പുറം അത് വ്യക്തിയുടെ മനോവ്യാപാരങ്ങളെയും സാമൂഹിക പെരുമാറ്റരീതികളേയും രൂപപ്പെടുത്തുന്നു എന്നുള്ളതാണ് ആശങ്കാകരം.

ശ്രദ്ധ ഉത്പന്നമാകുമ്പോൾ ഉപഭോഗത്തിന്റെയും ഉൽപ്പന്നത്തിന്റെയും ഇടയിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുകയും ഉപഭോക്താവ് തന്നെ ഉൽപ്പന്നമായി പരിണമിക്കുകയും ചെയ്യുന്നു. ആ ഉൽപ്പന്നത്തിൻ മേലുള്ള പൂർണ്ണ അധികാരം ഡിജിറ്റൽ സാങ്കേതികവിദ്യ തന്നെ കൈയാളുകയും ചെയ്യുമ്പോൾ ഉപഭോക്താവിന് തന്റെ മേലുള്ള അധികാരം നഷ്ടപ്പെടുകയും ശ്രദ്ധയുടെ വ്യാപാരം അതുകൊണ്ട് അധികാരത്തിൻ്റെ കൂടി വ്യാപാരമായി മാറുകയും ചെയ്യുന്നു.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More

Comments