വിശ്വാസത്തിന്റെ
അർമാദങ്ങളേ,
വിട…

‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ എട്ടാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 8

‘ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവായ മതം’ ക്ഷയോന്മുഖമാകാൻ തുടങ്ങുന്നത് പാശ്ചാത്യ രാജ്യങ്ങളിലെ മുതലാളിത്തത്തിന്റെ വളർച്ചയുടെ പാരമ്യത്തിലാണ്. 20-ാം നൂറ്റാണ്ടിന്റെ അർധഭാഗം പിന്നീടുന്നതോടെ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിൽ മതവിശ്വാസത്തിൽ നിന്നുള്ള പിന്മാറ്റമോ മതനിരാസമോ പ്രകടമായിരുന്നു. ക്രിസ്ത്യൻ പള്ളികളിൽ പോകുന്നവരുടെ എണ്ണം 20-ാം നൂറ്റാണ്ടിൽ ക്രമമായി കുറഞ്ഞുവന്നിരുന്നുവെന്ന് പ്രശസ്ത തത്വചിന്തകൻ അഖീൽ ബിൽഗ്രാമി സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നീരിക്ഷിക്കുന്നുണ്ട്. മതത്തോടുള്ള നിസ്സംഗതയായിരുന്നു ഈ പിന്മാറ്റത്തിന് ഹേതു.

മതപരതയുടെ സ്വാധീനത ലഘൂകരിക്കപ്പെട്ടത് ആധുനിക ശാസ്ത്രജ്ഞാനം സ്വാംശീകരിക്കപ്പെട്ടതുമൂലമാണ് എന്ന വ്യാഖ്യാനം ലളിതവൽക്കരണമായിരിക്കും. നീരീശ്വരത്വം ആസ്ഥാന പ്രത്യയശാസ്ത്രമായ സോഷ്യലിസ്റ്റ് ക്രമത്തിൽ മതവിശ്വാസം പ്രതിരോധ സ്വഭാവമാർജിക്കുകയും മതപരമായ വിശ്വാസങ്ങൾ ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ ഒരായുധമാവുകയും ചെയ്യുകയാണ് ഇതേ കാലഘട്ടത്തിൽ. 20-ാം നൂറ്റാണ്ടു പിന്നിടുമ്പോൾ പടിഞ്ഞാറൻ കമ്യൂണിസത്തിന്റെ തകർച്ചയ്‌ക്കുശേഷം ഉദാരവാദരാഷ്ട്രീയം പ്രമത്തമായ ഇടങ്ങളിൽ മതവിശ്വാസം തിരോഭവിക്കുകയും മതവിശ്വാസം അടിച്ചമർത്തപ്പെട്ട ഇടങ്ങളിൽ അത് ഭരണകൂട പിന്തുണയോടെ തിരികെ വരുന്നതുമാണ് കണ്ടത്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തോടെ പടിഞ്ഞാറേതര രാജ്യങ്ങളിൽ വിശ്വാസം ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. ഇസ്ലാം വിശ്വാസത്തിന്റെ ആഗോളീകരണമാണ് ഈ സഹസ്രാബ്ദത്തിന്റെ ഏറ്റവും വലിയ സവിശേഷത.

വായിക്കാം, കേൾക്കാം: ഗൂഗ്ൾ മാപ്പിലൂടെ
ആമാശയത്തിലേക്ക്
പറന്നുവരുന്ന
ഗിഗ് മുതലാളിത്തം

കൂട്ടപിരിച്ചുവിടലിന്റെ
കാൽനൂറ്റാണ്ട്

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി

കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ

മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm

പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ

വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം

Algo New Speak
മീമുകൾ മാത്രം മതി

മതവിശ്വാസത്തെ നാഗരികസ്വത്വവുമായി (civilizational identity) സമരസപ്പെടുത്തുന്നതാണ് പടിഞ്ഞാറൻ ലോകവീക്ഷണം. മധേഷ്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ഇസ്ലാമികവൽക്കരണമാണെന്നും അത് പടിഞ്ഞാറിന്റെ ലിബറൽ പാരമ്പര്യം അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് എന്നുമാണ് പാശ്ചാത്യ ലിബറൽ മാധ്യമങ്ങളും ക്രിസ്റ്റഫർ ഹച്ചിൻസ് മുതൽ റിച്ചാർഡ് ഡോക്കിൻസ് വരെയുള്ളവരും വിലയിരുത്തിയത്. ക്രൈസ്തവമതമോ ഇസ്ലാമോ തിരഞ്ഞെടുക്കേണ്ടി വന്നാൽ ക്രൈസ്തവമതം സ്വീകരിക്കുമെന്നാണ് നീരിശ്വരവാദിയായ റിച്ചാർഡ് ഡോക്കിൻസ് വ്യക്തമാക്കിയത്. പാശ്ചാത്യ നഗരങ്ങളിൽ റമദാൻ ആഘോഷിക്കുന്നത് തന്നെ നടുക്കുന്നുവെന്നും റിച്ചാർഡ് ഡോക്കിൻസ് പറയുകയുണ്ടായി. താനൊരു സാംസ്കാരിക ക്രൈസ്തവനാണെന്നാണ് (cultural Christian) ഡോക്കിൻസ് പ്രസ്താവിച്ചത്. ഇസ്ലാമിനെക്കുറിച്ചുള്ള പടിഞ്ഞാറിന്റെ സ്റ്റീരിയോടൈപ്പ് വാദങ്ങൾ ആവർത്തിക്കുകയാണ് ഡോക്കിൻസ് ചെയ്യുന്നത്. ഇസ്ലാമിനെ നാഗരികമായ തന്മയായാണ് (civilizational identity) വലതുപക്ഷ ദേശീയതീവ്രവാദ രാഷ്ട്രീയം അവതരിപ്പിക്കുന്നത്. കേരളത്തിലും പ്രചാരത്തിലുള്ളതാണ് ഈ ആശയം.

ക്രൈസ്തവമതമോ ഇസ്ലാമോ തിരഞ്ഞെടുക്കേണ്ടി വന്നാൽ ക്രൈസ്തവമതം സ്വീകരിക്കുമെന്നാണ് നീരിശ്വരവാദിയായ റിച്ചാർഡ് ഡോക്കിൻസ് വ്യക്തമാക്കിയത്.  ഇസ്ലാമിനെക്കുറിച്ചുള്ള പടിഞ്ഞാറിന്റെ സ്റ്റീരിയോടൈപ്പ് വാദങ്ങൾ ആവർത്തിക്കുകയാണ് ഡോക്കിൻസ് ചെയ്യുന്നത്.
ക്രൈസ്തവമതമോ ഇസ്ലാമോ തിരഞ്ഞെടുക്കേണ്ടി വന്നാൽ ക്രൈസ്തവമതം സ്വീകരിക്കുമെന്നാണ് നീരിശ്വരവാദിയായ റിച്ചാർഡ് ഡോക്കിൻസ് വ്യക്തമാക്കിയത്. ഇസ്ലാമിനെക്കുറിച്ചുള്ള പടിഞ്ഞാറിന്റെ സ്റ്റീരിയോടൈപ്പ് വാദങ്ങൾ ആവർത്തിക്കുകയാണ് ഡോക്കിൻസ് ചെയ്യുന്നത്.

പർദ്ദ സ്വീകൃതവസ്ത്രമായി പ്രചാരത്തിലായിട്ട് 25 വർഷമേ ആയിട്ടുള്ളൂ എന്നാണ് എം.എൻ. കാരശ്ശേരി വിമർശനാത്മകമായി നീരീക്ഷിച്ചത്. കേരളീയ മുസ്ലിം സ്ത്രീകളുടെ വസ്ത്രം ബുർഖയായിരുന്നില്ല. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ആത്മകഥയായ ‘വിശ്വാസപൂർവ്വ’ത്തിൽ, താൻ വിവാഹം കഴിക്കാൻ പോകുന്ന സൈനബയ്ക്ക് ധരിക്കാൻ ബുർഖ വാങ്ങിയെന്നും കേരളത്തിൽ അന്നത് പതിവില്ലാത്ത ഡ്രസ്സായിരുന്നുവെന്നും എഴുതുന്നുണ്ട്. 1964-ലായിരുന്നു വിവാഹം.

തൊണ്ണൂറുകളിൽ പർദ്ദ വ്യാപകമാകുന്നതിനെക്കുറിച്ച് ചർച്ച നടന്നിരുന്നു. 25 വർഷങ്ങളിൽ ബുർഖയും ഹിജാബും ചർച്ച ചെയ്യപ്പെടുന്നത് ശരീരത്തിനുമേലുള്ള സ്ത്രീയുടെ സ്വാതന്ത്യം എന്ന നിലയ്ക്കാണ്. ഹിന്ദുത്വ സർക്കാരുകൾ ഹിജാബ് നിരോധനം ഏർപ്പെടുത്തിയതാണ് സ്വത്വപരമായ പ്രതിരോധത്തിന്റെ മാനം ഇസ്ലാമിക വസ്ത്രധാരണത്തിനു ലഭ്യമാകുന്നത്. യൂറോപ്പിലും കർണാടകയിലും കേരളത്തിലും അലയടിച്ച വിഷയമാണിത്.

ഇസ്ലാമിനെതിരായ പ്രതിരോധത്തിനായി മുന്നോട്ടുവെച്ച ആശയം ലിബറൽ രാഷ്ട്രീയത്തിന്റെയാണ്. യൂറോപ്പിന്റെ ലിബറൽ പാരമ്പര്യം നഷ്ടപ്പെടുന്നു എന്നായിരുന്നു പ്രധാന ആരോപണം.

മുസ്ലിം സ്ത്രീകളുടെ വസ്ത്രനിയന്ത്രണം ഔദ്യോഗിക നിയമമാകുന്നത് 2003-ൽ ജർമനിയിലാണ്. ഹിജാബിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ രാജ്യം. ജർമനിയിലെ ഫെഡറൽ കോടതി ഇസ്ലാമിക സ്കാർഫ് ധരിക്കാൻ അനുവദിച്ചെങ്കിലും പ്രവിശ്യാ ഭരണകൂടങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിയമം കൊണ്ടുവരാമെന്ന് വ്യവസ്ഥ ചെയ്തു. പിന്നെ തുടർച്ചയായി ഫ്രാൻസ്, ജർമനി, നെതർലാൻഡ്‌സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ വസ്ത്രനിയന്ത്രണനിയമങ്ങൾ നടപ്പാക്കാൻ തുടങ്ങി. സമാന കാലഘട്ടത്തിലാണ് മുസ്ലിം ജനവിഭാഗത്തേയും പ്രവാചകനെ തന്നെയും വക്രീകരിച്ചു ചിത്രീകരിക്കുന്ന കാർട്ടൂണുകളും പ്രസിദ്ധീകരിക്കപ്പെടുന്നത്. സെപ്റ്റംബർ 2011 നുശേഷമുള്ള ഇസ്ലാം ഭീതിക്ക് ഇതെല്ലാം ആക്കം കൂട്ടി.

ഇസ്ലാമിനെതിരായ പ്രതിരോധത്തിനായി മുന്നോട്ടുവെച്ച ആശയം ലിബറൽ രാഷ്ട്രീയത്തിന്റെയാണ്. യൂറോപ്പിന്റെ ലിബറൽ പാരമ്പര്യം നഷ്ടപ്പെടുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതേ കാലഘട്ടത്തിൽ തന്നെയാണ് ഇസ്ലാമിന്റെ ദൃശ്യാത്മകത യൂറോപ്പിൽ വർധിക്കുന്നത്. ചരിത്രപരമായി ഉമ്മായദ് കാലത്തും പിന്നീട് ഓട്ടോമൻ കാലത്തും ഇസ്ലാം യൂറോപ്പിൽ വ്യാപിച്ചിരുന്നു. 18-ാം നൂറ്റാണ്ടോടെയാണ് ഇസ്ലാം യൂറോപ്പിൽ നിന്ന് പിന്നോട്ടടിക്കപ്പെടുന്നത്. ഇത്രയും ദീർഘമായ ഇടവേളക്കുശേഷം ആഗോളവൽക്കരണത്തിന്റെ ഘട്ടത്തിലാണ് ഇസ്ലാം യൂറോപ്പിലേക്കും അമേരിക്കയിലേക്കും പുനഃപ്രവേശിക്കുന്നത്.

‘ഗ്ലോബൽ ഇസ്ലാം’ എഴുതിയ നൈൽ ഗ്രീൻ പറയുന്നത്, ഇസ്ലാമികമായ വ്യത്യസ്ത വിശ്വസംസ്‌കാരം പുലർത്തുന്നവരാണ് കുടിയേറ്റത്തിലൂടെ അറ്റ്ലാന്റിക്കിന്റെ ഇരുവശമുള്ള രാജ്യങ്ങളിൽ ചെന്നുചേരുന്നത് എന്നാണ്. ചരിത്രപരമായി സാമ്രാജ്യത്വസ്ഥാപനത്തിന്റെ ഭാഗമായാണ് ഇസ്ലാം യൂറോപ്പിൽ പ്രവേശിച്ചതെങ്കിൽ അതിൽനിന്ന് വ്യതിരിക്തമാണ് സമകാലിക അനുഭവം. കുടിയേറ്റത്തിലൂടെയാണ് ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മുസ്ലിം ജനത യൂറോപ്പിൽ പ്രവേശിക്കുന്നത്. കുടിയേറ്റങ്ങൾ പലതും നിയമബാഹ്യവും മനുഷ്യക്കടത്തിന്റെ ഭാഗവുമാണ്. സാമ്രാജ്യത്വയുദ്ധങ്ങളുടെ ഫലമായി തൊഴിലും വീടും നഷ്ടപ്പെട്ടവരാണ് കുടിയേറ്റക്കാരിൽ അധികവും. വിശ്വാസത്തെ ആത്മാവിൽ പേറുന്ന ജനതയാണ് കുടിയേറുന്നത്. ഇതിന്റെയൊക്കെ ഫലമായി യൂറോപ്പ് പുതിയ ഇസ്ലാമിക നാഗരികതയെയാണ് അഭിമുഖീകരിക്കുന്നത്.

പർദ്ദ സ്വീകൃത വസ്ത്രമായി പ്രചാരത്തിലായിട്ട് 25 വർഷമേ ആയിട്ടുള്ളൂ എന്നാണ് എം.എൻ. കാരശ്ശേരി വിമർശനാത്മകമായി നീരീക്ഷിച്ചത്. കേരളീയ മുസ്ലിം സ്ത്രീകളുടെ വസ്ത്രം ബുർഖയായിരുന്നില്ല.
പർദ്ദ സ്വീകൃത വസ്ത്രമായി പ്രചാരത്തിലായിട്ട് 25 വർഷമേ ആയിട്ടുള്ളൂ എന്നാണ് എം.എൻ. കാരശ്ശേരി വിമർശനാത്മകമായി നീരീക്ഷിച്ചത്. കേരളീയ മുസ്ലിം സ്ത്രീകളുടെ വസ്ത്രം ബുർഖയായിരുന്നില്ല.

ആഗോളവൽക്കരണത്തിന്റെ തുടക്കത്തിൽ, പ്രത്യേകിച്ച് തൊണ്ണൂറുകളിൽ, മുന്നിട്ടുനിന്ന ചർച്ചകളിലെ പ്രധാന വാദം; അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക വിപുലീകരണമാണ് ആഗോളവൽക്കരണമെന്നും തന്നിമിത്തം തദ്ദേശീയ സംസ്കാരങ്ങൾ തകർന്നടിയുമെന്നുമാണ്. ഹോളിവുഡും മക്‌ഡൊണാൾഡ്‌സും കെ എഫും സാംസ്കാരിക അധിനിവേശമായാണ് വിശകലനം ചെയ്യപ്പെട്ടത്. കോക്ക കോള, കുപ്പിവെള്ളം, MTV, ഫാഷൻ ടി വി എന്നിവയുടെ ഗാർഹിക ഇടങ്ങളിലേക്കുള്ള അധിനിവേശവും ചർച്ചകളിൽ ഇടം പിടിച്ചു.

സാംസ്കാരിക അധിനിവേശത്തിനെതിരെ സൈദ്ധാന്തിക ആയുധങ്ങൾ പ്രധാനമായും നിർമിച്ചിരുന്നത് ഇടതുപക്ഷ രാഷ്‌ടീയചിന്തയാണ്. പ്ലാച്ചിമടയിലെ ജലചൂഷണം എതിർക്കപ്പെട്ടതിൽ, വിഭവചൂഷണം എന്ന മുഖ്യകാരണത്തോടൊപ്പം സാംസ്കാരിക അധിനിവേശം എന്ന രാഷ്ട്രീയ വിഷയവും ഉന്നയിക്കപ്പെട്ടിരുന്നു. ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളുടെ അധിനിവേശ വിരുദ്ധതയ്‌ക്കൊപ്പം ഐക്യപ്പെട്ടിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ സോളിഡാരിറ്റി എന്ന യുവജന സംഘടനയാണ്. സാമ്രാജ്യത്വ- സാംസ്കാരിക അധിനിവേശം തന്നെയായിരുന്നു പ്രതിരോധത്തിന്റെ മുഖ്യവിഷയം. അക്കാലത്ത്, എഡ്വേർഡ് സെയ്ദിന്റെ "സംസ്കാരവും സാമ്രാജ്യത്വവും" എന്ന പുസ്തകം ചെറുത്തുനിൽപ്പ് രാഷ്ട്രീയത്തിന് സൈദ്ധാന്തിക ഊർജം നൽകുന്ന ഒന്നായിരുന്നു.

ആഗോളവൽക്കരണത്തിനെതിരായ ഉത്തര കൊളോണിയൽ പ്രതിരോധത്തിന്റെ ഭാഗമമായാണ് ബഹുസംസ്കാരവാദം (multiculturalism) ഈ ഘട്ടത്തിൽ ഉയർന്നുവരുന്നത്. ഇംഗ്ലണ്ടിൽ ചിക്കൻ ടിക്ക മസാല ജനപ്രിയ വിഭവമായി മാറി. ബ്രിട്ടീഷ് സംസ്കാരം കൊളോണിൽ അനന്തര അനുഭവമൂല്യങ്ങളെ ഉൾക്കൊള്ളുന്ന ഉദാരസംസ്കാരമായാണ് വാഴ്ത്തപ്പെട്ടത്. പ്രശസ്ത ഗാന്ധിയൻ ചിന്തകനും ലണ്ടൻ പ്രഭുസഭയിലെ അംഗവുമായ ബിഖു പരീഖ് ബഹുസംസ്‌കാരം ആഗോളവൽക്കരണത്തിന്റെ ഗുണകരമായ വശമായി എടുത്തുകാണിച്ചു. ഇക്കാലത്തു തന്നെയാണ് വലിയ ചർച്ചയ്ക്ക് വഴിവെച്ച പാശ്ചാത്യ പോപ്പ് ഗായിക മഡോണയുടെ പൊട്ടുകുത്തൽ.

അറബ് വസന്തത്തിനുശേഷം ലോകത്തിലെ നാനാഭാഗത്തുനിന്നുള്ള കുടിയേറ്റ ജനതയാണ് പടിഞ്ഞാറൻ ലോകത്തെ സാംസ്കാരിക ബഹുസ്വരതയെക്കുറിച്ച് ഇന്നു പഠിപ്പിക്കുന്നത്.

പടിഞ്ഞാറേതര സമൂഹത്തെ ആഗോളവൽക്കരണത്തിന്റെയും ഉത്തരാധുനിക സംസ്കാരത്തിന്റെയും അവബോധത്താൽ അനുശീലിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നു ബഹുസംസ്കാരത്തെക്കുറിച്ചുള്ള ഈ ആഖ്യാനങ്ങൾ. ഈ പടിഞ്ഞാറൻ ലിബറൽ പ്രബോധനങ്ങൾക്കാണ് 21-ാം നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും തിരിച്ചടി നേരിടുന്നത്.

അറബ് വസന്തത്തിനുശേഷം ലോകത്തിലെ നാനാഭാഗത്തുനിന്നുള്ള കുടിയേറ്റ ജനതയാണ് പടിഞ്ഞാറൻ ലോകത്തെ സാംസ്കാരിക ബഹുസ്വരതയെക്കുറിച്ച് ഇന്നു പഠിപ്പിക്കുന്നത്. മക്‌ഡൊണാൾഡ് ഭീഷണിയല്ലാതെയാവുകയും തദ്ദേശീയ സംസ്കാരങ്ങളിലേക്ക് വൈവിധ്യ ജനകമായ തീൻവിഭവങ്ങൾ വന്നുചേരുകയും ചെയ്തു, 21-ാം നൂറ്റാണ്ട് പകുതി കഴിഞ്ഞതോടെ. ഫ്രൈഡ് ചിക്കനു ബദലായി അറേബ്യൻ ഭക്ഷണമായ ബ്രോസ്റ്റും ഷവർമയും അൽ ഫാമും ഷവായിയും ജനകീയമായി. ആഗോളവൽക്കരണം നാനാഭാഗത്തുനിന്നുമുള്ള ഭക്ഷണവും രുചി സംസ്കാരവും ലോകത്തിന്റെ പലഭാഗങ്ങളിലേക്കും പടർത്തി. രുചിക്കൊപ്പം സാംസ്കാരവും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറി. 21-ാം നൂറ്റാണ്ട് കാൽഭാഗം പിന്നീടുമ്പോൾ ആഗോളവൽക്കരണത്തിന്റെയും ബഹുസംസ്കാരത്തിന്റെയും പടിഞ്ഞാറൻ വാദഗതികൾ അടഞ്ഞുപോവുകയും പടിഞ്ഞാറിലെ ഉദാരവാദം ഏറെ സങ്കുചിതമായ വിധത്തിൽ യൂറോപ്പിന്റെ സാംസ്കാരിക ദേശീയവാദമായി പരിണമിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നീടുമ്പോൾ പടിഞ്ഞാറിന്റെ ആഗോളവൽക്കരണ പ്രകീർത്തനങ്ങൾ ഏതാണ്ട് അസ്തമിച്ചമട്ടാണ്. ഇതിനു പകരമായി തീവ്രവലതുപക്ഷത്തിന്റെ ‘Make America Great Again’ പോലുള്ള കുടിയേറ്റവിരുദ്ധ നവ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് അമേരിക്കയും യൂറോപ്പിലും അധീശത്വം നേടുന്നത്.

21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നീടുമ്പോൾ പടിഞ്ഞാറിന്റെ ആഗോളവൽക്കരണ പ്രകീർത്തനങ്ങൾ ഏതാണ്ട് അസ്തമിച്ചമട്ടാണ്. ഇതിനു പകരമായി തീവ്രവലതുപക്ഷത്തിന്റെ ‘Make America Great Again’ പോലുള്ള കുടിയേറ്റവിരുദ്ധ നവ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് അമേരിക്കയും യൂറോപ്പിലും  അധീശത്വം നേടുന്നത്.
21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നീടുമ്പോൾ പടിഞ്ഞാറിന്റെ ആഗോളവൽക്കരണ പ്രകീർത്തനങ്ങൾ ഏതാണ്ട് അസ്തമിച്ചമട്ടാണ്. ഇതിനു പകരമായി തീവ്രവലതുപക്ഷത്തിന്റെ ‘Make America Great Again’ പോലുള്ള കുടിയേറ്റവിരുദ്ധ നവ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് അമേരിക്കയും യൂറോപ്പിലും അധീശത്വം നേടുന്നത്.

CPM കേരള സംസ്ഥാന സെക്രട്ടറി 2003-ൽ ആദ്യമായി ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ ക്രിസ്ത്യൻ പള്ളികൾ ഗുരുമന്ദിരങ്ങളായി മാറിയിരുന്നതു നീരീക്ഷിച്ചിരുന്നു. ഒരുവേള, ഇതു മാറുകയാണ്. പള്ളികളിൽ പോകുന്ന വിശ്വാസികൾ ക്രമേണ വർധിക്കുകയാണ്, 21-ാം നൂറ്റാണ്ട് അർദ്ധഭാഗം പിന്നീടുമ്പോൾ. ഇതര മതവിശ്വാസങ്ങളുടെ ദൃശ്യാത്മകയുടെ സ്വാധീനമാകണം മുഖ്യമായ പ്രേരണ. അതിനോടൊപ്പം, അഖീൽ ബിൽഗ്രാമി നീരിക്ഷിക്കുന്നതുപോലെ, ട്രേഡ് യൂണിയൻ ഉൾപ്പെടെയുള്ള കൂട്ടായ്മ പ്രദാനം ചെയ്യ്തിരുന്ന സംഘടനകളുടെ തിരോഭാവവും മറ്റൊരു കാരണമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ അനുഭവേദ്യമായ ആഗോളവൽക്കരണത്തിന്റെ പ്രവണതയിൽനിന്ന് തുലോം വ്യത്യസ്തമാണ് ലോകം ഇന്നു സാക്ഷ്യം വഹിക്കുന്ന യൂറോപ്പിലേക്കുള്ള കുടിയേറ്റം സൃഷ്ടിച്ച പുതിയ രാഷ്ട്രീയാനുഭവം. തൊണ്ണൂറുകളിൽ പ്രസിദ്ധമായ ‘സാമ്രാജ്യത്വം തിരിച്ചെഴുതുന്നു’ (empire writes back) എന്നതിനുപകരം, പടിഞ്ഞാറ് പുതുഭാഷാ സാക്ഷരത നേടാൻ നിർബന്ധിതമായ കാലമാണ് വർത്തമാനം.

ക്രൈസ്തവരാണ് ലോകത്തിലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മതവിഭാഗം. എന്നാൽ മുസ്ലിം ജനതയാണ് ഏറ്റവും വേഗത്തിൽ വളരുന്നത്. ഹിന്ദുക്കളുടെ വളർച്ചാ നിരക്ക് പഴയ നിലയിൽ തന്നെയാണ്. എന്നാൽ മതം ഉപേക്ഷിച്ചവരുടെ നിരക്ക് വർധിക്കുകയാണ്.

മതവിശ്വാസത്തിന്റെ കാര്യത്തിൽ സംഭവിക്കുന്ന മാറ്റവും ഈ നിലയിൽ പരിഗണിക്കേണ്ടതാണ്. പടിഞ്ഞാറൻ നഗരങ്ങളിൽ ഒരു അന്യനല്ല, ഒരുപാട് അന്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവർ പടിഞ്ഞാറിന്റെ ഭാഷ വ്യക്തതയോടെ സംസാരിക്കുന്നു. എന്നാൽ അവരുടെ തനതുഭാഷ പടിഞ്ഞാറിനു മനസ്സിലാകുന്നില്ല. ഈ സങ്കീർണസന്ധിയിലാണ് മതപരമായ ജനസംഖ്യാ വർധനയുടെ കണക്കുകൾ പടിഞ്ഞാറിനെ ആകുലപ്പെടുത്തുന്നത്. മുസ്ലിം ജനസംഖ്യാ വളർച്ചയെ ഭീതിയായാണ്, ആഗോളവൽക്കരണത്തിന്റെ സാംസ്കാരിക ബഹുത്വത്തെക്കുറിച്ച് ലോകത്തെ അനുശീലിപ്പിച്ചവർ ഇപ്പോൾ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ, ഗതിമാറിപ്പോയ ആഗോളവൽക്കരണത്തിന്റെ പരിണിതഫലമാണ് കുടിയേറ്റവിരുദ്ധതയായി ഇന്ന് അലയടിക്കുന്നത്. ലോകകമ്പോളം കീഴടക്കാൻ ബ്രെട്ടൻവുഡ്‌സിൽ തയ്യാറാക്കപ്പെട്ട സാമ്പത്തിക- സാംസ്കാരിക ആഗോളവൽക്കരണം യൂറോപ്പിനെയും അമേരിക്കയെയും തിരികെ അധിനിവേശിച്ചിരിക്കുന്നുവെന്നതാണ് വർത്തമാന ചരിത്രം സാക്ഷ്യപ്പെടുത്തുന്ന വൈചിത്ര്യം.

പോസ്റ്റ് സെക്യുലർ
സ്വത്വകാംക്ഷകൾ

2010 മുതൽ 2020 വരെ വ്യത്യസ്ത വിഭാഗങ്ങളുടെ വളർച്ചയെക്കുറിച്ച് പ്യു ഗവേഷണ കേന്ദ്രം (Pew Research) നടത്തിയ സർവേയിൽ, ക്രൈസ്തവരാണ് ലോകത്തിലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മതവിഭാഗം. എന്നാൽ മുസ്ലിം ജനതയാണ് ഏറ്റവും വേഗത്തിൽ വളരുന്നത്. ഹിന്ദുക്കളുടെ വളർച്ചാ നിരക്ക് പഴയ നിലയിൽ തന്നെയാണ്. എന്നാൽ മതം ഉപേക്ഷിച്ചവരുടെ നിരക്ക് വർധിക്കുകയാണ്. മുസ്ലിം ജനതയുടെ വളർച്ചയും മതം ഉപേക്ഷിക്കുന്നവരുടെ വളർച്ചയുമാണ് ശ്രദ്ധേയമായ രണ്ടു കണ്ടെത്തലുകൾ. ഇസ്ലാമിന്റെ വ്യാപനം യൂറോപ്പിൽ സെക്യുലർ അനന്തര സമൂഹത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നു. ഇത് ഇന്ത്യയെപ്പോലുള്ള രാജ്യത്തും വളരെ പ്രാധാന്യമുള്ളതാണ്. പോസ്റ്റ് സെക്യുലറിസം എന്നത് 21-ാം നൂറ്റാണ്ടിന്റെ സാമൂഹ്യപഠനങ്ങളിൽ സുപ്രധാന നവീകരണമാണ്. Secular Enchantment എന്ന അഖീൽ ബിൽഗ്രാമിയുടെ പരികൽപ്പന പോസ്റ്റ് സെക്യുലറിസത്തിന്റെ സാരാംശത്തോട് അടുപ്പമുള്ളതാണ്.

തത്വചിന്തകൻ അഖീൽ ബിൽഗ്രാമി. ക്രിസ്ത്യൻ പള്ളികളിൽ പോകുന്നവരുടെ എണ്ണം 20-ാം നൂറ്റാണ്ടിൽ ക്രമമായി കുറഞ്ഞുവന്നിരുന്നുവെന്ന് ബിൽഗ്രാമി സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നീരിക്ഷിക്കുന്നുണ്ട്. മതത്തോടുള്ള നിസ്സംഗതയായിരുന്നു ഈ പിന്മാറ്റത്തിന് ഹേതു.
തത്വചിന്തകൻ അഖീൽ ബിൽഗ്രാമി. ക്രിസ്ത്യൻ പള്ളികളിൽ പോകുന്നവരുടെ എണ്ണം 20-ാം നൂറ്റാണ്ടിൽ ക്രമമായി കുറഞ്ഞുവന്നിരുന്നുവെന്ന് ബിൽഗ്രാമി സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നീരിക്ഷിക്കുന്നുണ്ട്. മതത്തോടുള്ള നിസ്സംഗതയായിരുന്നു ഈ പിന്മാറ്റത്തിന് ഹേതു.

പാശ്ചാത്യ പരികല്പനയിൽ സെക്യുലർ എന്നത് അടിസ്ഥാന അർത്ഥത്തിൽ, മതവും രാഷ്രീയവും വേർതിരിഞ്ഞിരിക്കുന്നു എന്നാണ്. ഭരണകൂടം മതമുക്തമാണ്. യൂറോപ്പിനെ സംബന്ധിച്ച് വ്യത്യസ്ത മതവിഭാഗങ്ങളെയും വൈവിധ്യങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. പ്രധാന ന്യൂനപക്ഷമായിരുന്ന യഹൂദരോടുള്ള സമീപനം നൃശംസമായിരുന്നു. ആന്തരികമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ടിരുന്ന ഭരണകൂടങ്ങൾ തന്നെയായിരുന്നു കമ്യൂണിസ്റ്റ് ഇതര ഭരണകൂടങ്ങളെല്ലാം. ഇസ്രയേലിന്റെ രൂപീകരണത്തോടെയാണ് യൂറോപ്പും അമേരിക്കയും സെക്യുലറിസം പ്രമാണമായി സ്വീകരിക്കുന്നത്. യഹൂദരെ യൂറോപ്പിൽ നിന്ന് മറ്റൊരിടത്ത് അധിവസിപ്പിച്ചശേഷമാണ് സെക്യുലറിസം യൂറോപ്പിന് സ്വീകാര്യമായത്. അതായത്, ഇന്ത്യയ്ക്കോ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കോ സാമൂഹികമായി അനുഭവേദ്യമായിരുന്ന മതബഹുസ്വരത യൂറോപ്പിന് ഏതാണ്ട് 20-ാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ അന്യമായിരുന്നു. സെക്യുലറിസം സ്വീകാര്യമാകുന്നത് രണ്ടാം ലോക മഹായുദ്ധത്തിനുശേഷവും സയണിസ്റ്റ് ഭരണകൂടത്തിന്റെ രൂപീകരണത്തിനു ശേഷവുമാണ്. യൂറോപ്പ് ഇപ്പോഴും സമാധാനകാലമെന്നു വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ യഹൂദ പ്രശ്നത്തിന് ഒരു വളഞ്ഞവഴി ഉപായം കണ്ടെത്തിയശേഷമാണ്. യഹൂദരെ കൂട്ടത്തോടെ യൂറോപ്പിൽ നിന്ന് കുടിയൊഴിപ്പിക്കുക എന്നതാണ് വളഞ്ഞ വഴി. ഇസ്രയേലിന്റെ സ്ഥാപനം യഹൂദരുടെ വമ്പിച്ച തോതിലുള്ള അപസ്ഥലീകരണമാണ് (displacement).

കഴിഞ്ഞ 25 വർഷങ്ങളിൽ യൂറോപ്പിലെയും അമേരിക്കയിലെയും ശ്വേത അധികാരം നവ ഫാഷിസ്റ്റ് രീതികളിൽ അക്രമം അഴിച്ചുവിട്ടിട്ടും വ്യത്യസ്തതകളെ അഭിമുഖീകരിക്കാനാണ് ആഗോളവൽക്കരണം യൂറോപ്പിനെ നിർബദ്ധമാക്കിയത്.

മതവിശ്വാസങ്ങൾ ജീവിതവ്യവസ്ഥയുടെ ഭാഗമാവുകയും മതവിശ്വാസങ്ങളെ നിയമപരമായി തന്നെ സംരക്ഷിക്കാൻ അനിവാര്യമാവുന്ന സന്ദർഭത്തിൽ, മതവിശ്വാസങ്ങളോടും അനുബന്ധ ആചാരക്രമങ്ങളോടും നീക്കുപോക്ക് സാധ്യമാകുമ്പോഴുമാണ് പോസ്റ്റ് സെക്യുലർ സമൂഹം യാഥാർഥ്യമാകുന്നത്. ലിബറൽ സങ്കല്പങ്ങളിലെ സ്വകാര്യതയും പൊതുവും തമ്മിലുള്ള അകലങ്ങൾ പോസ്റ്റ് സെക്യുലർ സമൂഹത്തിൽ നേർത്തതാകുന്നു. മതം തീർത്തും സ്വകാര്യമാകുന്നില്ല. മതത്തിന്റെ പൊതുദൃശ്യാത്മകതയും പൊതുസ്ഥലങ്ങളിലെ സാന്നിധ്യവും സ്വകാര്യതയെക്കുറിച്ചുള്ള സങ്കല്പനങ്ങൾ പുനഃപരിശോധിക്കാൻ നിർബന്ധിതമാക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അനിവാര്യ ഘടകവുമാകുന്നു വിശ്വാസസ്വാതന്ത്ര്യം. ഇതനുസരിച്ച് വസ്ത്രസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മതവിശ്വാസപരമായ സ്വാതന്ത്ര്യത്തിന്റെയും അഭേദ്യഭാഗമാകുന്നു.

2026 ജനുവരി ഒന്നിന് സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്തത് ഖുർആൻ തൊട്ടാണ്. ആഗോളവൽക്കരണത്തെ തുടർന്നുള്ള കുടിയേറ്റ ചരിത്രത്തിലെ നിർണായകമായ മുഹൂർത്തമാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനാക് പാർലിമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തത് ഭഗവത്ഗീത തൊട്ടാണ്. മംദാനി പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യ സോഷ്യലിസത്തിന്റെ രാഷ്ട്രീയവും കുടിയേറ്റക്കാരോടുള്ള ഐക്യദാർഢ്യവും, അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയെ വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ 25 വർഷങ്ങളിൽ യൂറോപ്പിലെയും അമേരിക്കയിലെയും ശ്വേത അധികാരം നവ ഫാഷിസ്റ്റ് രീതികളിൽ അക്രമം അഴിച്ചുവിട്ടിട്ടും വ്യത്യസ്തതകളെ അഭിമുഖീകരിക്കാനാണ് ആഗോളവൽക്കരണം യൂറോപ്പിനെ നിർബദ്ധമാക്കിയത്.

2026 ജനുവരി ഒന്നിന് സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായി ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു. ആഗോളവൽക്കരണത്തെ തുടർന്നുള്ള കുടിയേറ്റ ചരിത്രത്തിലെ നിർണായകമായ മുഹൂർത്തമായിരുന്നു ഇത്.
2026 ജനുവരി ഒന്നിന് സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായി ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു. ആഗോളവൽക്കരണത്തെ തുടർന്നുള്ള കുടിയേറ്റ ചരിത്രത്തിലെ നിർണായകമായ മുഹൂർത്തമായിരുന്നു ഇത്.

സ്വംശീകരണപ്രക്രിയയെക്കുറിച്ചുള്ള വാദഗതികളാണ് യൂറോപ്പിലെ ഉദാരവാദികൾ മുസ്ലിം കുടിയേറ്റത്തെ, ഒരുപരിധി വരെ ഹിന്ദു- സിഖ് കുടിയേറ്റത്തെയും എതിർക്കാനായി ഉന്നയിക്കുന്നത്. മതപരമായ വ്യത്യസ്തതകളെ മായ്ച്ച്, യൂറോപ്പിന്റെ മുഖ്യധാരാ സംസ്കാരത്തിലേക്ക് വിലയിക്കുന്നില്ല എന്നതാണ് വിമർശനം. ഇന്ത്യയിലെ സാംസ്കാരിക ദേശീയവാദികൾ ഉന്നയിക്കുന്നതും സമാന വിമർശനമാണ്. മുഖ്യധാര എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഭൂരിപക്ഷ സാംസ്കാരികധാര എന്നതാണ്. എന്നാൽ, ആദ്യകാല ആഗോളവൽക്കരണത്തിന്റെ ഘട്ടത്തിൽ പടിഞ്ഞാറ് അവകാശപ്പെട്ടിരുന്ന ബഹുസാംസ്കാരികതയുടെ വാദമാണ് പോസ്റ്റ് സെക്യുലർ സമീപനമായി ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരും ഉന്നയിക്കുന്നത്. വ്യത്യസ്തതകളെ അതാതു നിലയിൽ ഉൾക്കൊള്ളുന്ന സാംസ്കാരിക ബഹുസ്വരതയാണ് സാമൂഹ്യനീതിക്ക് അഭികാമ്യമെന്നാണ് പോസ്റ്റ് സെക്യുലർ വാദഗതി.

ആധുനികതയുടെ ദൃഷ്ടിയിൽ പ്രതിലോമപരമാണ് മതവിശ്വാസം എന്ന ധാരണയാണ് തിരുത്തപ്പെടുന്നത്. 25 വർഷം പിന്നീടുമ്പോൾ പഴയ ഉദാരവാദം അഭിമുഖീകരിക്കുന്നത് തീവ്രബോധത്തോടെ ഹിംസാത്മകമായി പുനരാഗമനം ചെയ്ത വംശീയ ദേശീയതയെയാണ്. ആഗോളവൽക്കരണത്തെ തുടർന്ന് കഴിഞ്ഞ 25 വർഷങ്ങളിൽ വ്യത്യസ്‌തകളെ അഭിമുഖീകരിക്കാനും വ്യത്യസ്തതകളോടു സംവദിക്കാനും സ്വയം പര്യാപ്തത നേടാൻ സാധിക്കാത്ത പടിഞ്ഞാറൻ ലിബറൽ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്നത് ലിബറൽ വിശ്വാസങ്ങളിൽ നിന്ന് പൊടിച്ചുവളർന്ന് ഭീമാകാരമായിക്കഴിഞ്ഞ വംശീയ ദേശീയതയെയാണ്. ഈ ആസുരത്വത്തെ ലിബറലിസം ഉള്ളിൽപ്പേറുന്നുണ്ടായിരുന്നുവെന്നതാണ് പോസ്റ്റ് സെക്യുലർ തിരിച്ചറിവ്. യുർഗൻ ഹേബർമാസ് അത്രയും പറഞ്ഞില്ലെങ്കിലും ഏറെക്കുറെ ഈ ധാരണയിലേക്ക് എത്തിച്ചേർന്നിരുന്നു.

കേരള സ്റ്റോറികൾ കേരളത്തെക്കുറിച്ചുള്ളതല്ല, മറിച്ച്, ഹിന്ദുത്വ സാംസ്കാരിക ദേശീയത എങ്ങനെ കേരളസമൂഹത്തെ കാണുന്നു എന്നതിനെക്കുറിച്ചാണ്.

കേരള സ്റ്റോറികൾ

കേരള സ്റ്റോറികൾ കേരളത്തെക്കുറിച്ചുള്ളതല്ല, മറിച്ച്, ഹിന്ദുത്വ സാംസ്കാരിക ദേശീയത എങ്ങനെ കേരളസമൂഹത്തെ കാണുന്നു എന്നതിനെക്കുറിച്ചാണ്. ഹിന്ദുത്വത്തിന്റെ ലെൻസിൽ കേരളത്തിന്റെ ജനസംഖ്യാസ്വഭാവവും മിശ്രിതമായ ആധുനിക സാമൂഹിക ഘടനയും ഹിന്ദു സമഗ്രാധികാരത്തെ പ്രതിരോധിക്കുന്നതാണ്. ഹിന്ദുത്വ ദേശീയതയിലേക്ക് വിലയം പ്രാപിക്കാൻ വിസമ്മതിക്കുന്ന സാമൂഹിക ഘടന മാത്രമല്ല, ആത്മീയവും ആദ്ധ്യാത്മികമായ തലവും കേരളത്തിനുണ്ട്. ഇത് സാംസ്കാരിക ദേശീയതയെ സംബന്ധിച്ച് കേരളം പ്രകടിപ്പിക്കുന്ന 'വിഘടന’ സ്വഭാവമാണ്. അതേസമയം, കേരളത്തിൽ മതവിശ്വാസങ്ങൾ പ്രബലവുമാണ്. ആധുനിക സമൂഹം എന്നവകാശപ്പെടുമ്പോഴും ശബരിമല ഉൾപ്പെടെ പരമ്പരാഗത ആചാര വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന വിവിധ ജാതികളിൽപ്പെട്ട, ഹൈന്ദവ വിശ്വാസത്തെ സ്വംശീകരിക്കുന്ന ഒരു സമൂഹം നിലവിലുണ്ട്. കീഴാള ഹിന്ദുത്വം എന്ന തന്ത്രം ആവിഷ്‌ക്കരിച്ചിട്ടും ഹിന്ദുത്വ സാംസ്കാരിക ദേശീയതയിലേക്ക് വിധേയമാകാൻ വിസമ്മതിക്കുന്നതാണ് കേരളത്തിലെ വിശ്വാസ സമൂഹം. പരസ്പരബന്ധിതമായ പല പ്രേരണകളും മതവിശ്വാസസമൂഹങ്ങളെ ഐക്യപ്പെടുത്തുന്നുമുണ്ട്. ഇതിനെ ചിന്നഭിന്നമാക്കുക എന്നതാണ് ഹിന്ദുത്വ സമഗ്രാധികാരത്തിന് അധികാരം ഉറപ്പിക്കാനുള്ള ഏക വഴി.

ഇത്തരമൊരു അധിനിവേശം നേർവഴിക്ക് സാധിക്കാത്തതിനാൽ ഹിന്ദു സാമുദായിക സംഘടനകളുടെ ഉപമാർഗമാണ് ഹിന്ദുത്വ സാംസ്കാരിക ദേശീയത ശ്രമിക്കുന്നത്. ഇത് ദീർഘകാലമായുള്ള പ്രയത്നമാണ്. അതിലേക്കുള്ള പ്രചാരണോപാധികൾ എന്ന നിലയ്ക്കാണ് ആദ്യം ലവ് ജിഹാദും പിന്നീട് തുടർച്ചയായി പല തരം ജിഹാദുകളും ഇറക്കപ്പെട്ടത്. ആഗോളീയമായ മുസ്ലിം വിരുദ്ധ ആഖ്യാനത്തിന്റെ ഭാഗമായി കേരളത്തിലും ഹലാൽ ഭക്ഷണവും പ്രചരിപ്പിക്കപ്പെട്ടു. ഇങ്ങനെയുള്ള ആഗോളീയ നോട്ടം കേരള സ്റ്റോറികളിൽ പതിഞ്ഞുകിടക്കുന്നുണ്ട്.

തൊണ്ണൂറുകളുടെ അന്ത്യം വരെ കേരളം ചിത്രീകരിക്കപ്പെട്ടിരുന്നത് ആഗോള വലതുപക്ഷ പൊതുബോധത്തിനനുസൃതമായി കമ്യൂണിസ്റ്റ് കോട്ടയായും തൊഴിലാളി അവകാശങ്ങളുടെ കേന്ദ്രമായും നിക്ഷേപ വിരുദ്ധ സംസ്ഥാനമായുമാണ്. കഴിഞ്ഞ 15 വർഷങ്ങളിൽ ഇതിൽനിന്ന് മാറ്റമുണ്ടായി; ഇസ്ലാമിക ഭീകരവാദത്തിന്റെയും നിർബന്ധിത മതമാറ്റത്തിന്റെയും കേന്ദ്രമായി കേരളത്തെ ചിത്രീകരിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ് പാർട്ടികൾ വലതുപക്ഷത്തെ സംബന്ധിച്ച് എതിർചേരിയിലല്ല. നവലിബറൽ യുക്തിക്ക് വിധേയമായ മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷത്തിന്റെ സഖ്യശക്തിയാണ്. കഴിഞ്ഞ 25 വർഷങ്ങളിലൂടെ കമ്യൂണിസ്റ്റ് പാർട്ടികളെ വലതുപക്ഷത്തിന്റെ സഖ്യശക്തിയായി പരുവപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

ആഗോളീയമായ മുസ്ലിം വിരുദ്ധ ആഖ്യാനത്തിന്റെ ഭാഗമായി കേരളത്തിലും ഹലാൽ ഭക്ഷണവും ലവ് ജിഹാദും  പ്രചരിപ്പിക്കപ്പെട്ടു. ഇങ്ങനെയുള്ള ആഗോളീയ നോട്ടം കേരള സ്റ്റോറികളിൽ പതിഞ്ഞുകിടക്കുന്നുണ്ട്.
ആഗോളീയമായ മുസ്ലിം വിരുദ്ധ ആഖ്യാനത്തിന്റെ ഭാഗമായി കേരളത്തിലും ഹലാൽ ഭക്ഷണവും ലവ് ജിഹാദും പ്രചരിപ്പിക്കപ്പെട്ടു. ഇങ്ങനെയുള്ള ആഗോളീയ നോട്ടം കേരള സ്റ്റോറികളിൽ പതിഞ്ഞുകിടക്കുന്നുണ്ട്.

ഹിന്ദുത്വ വലതുപക്ഷത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കുന്നത് മതവിരോധികളോ നിരീശ്വര വാദികളോ അല്ല എന്നതാണ് കേരളത്തെ സംബന്ധിച്ച് സുപ്രധാന വസ്തുത. തുലോം തുച്ഛമായ മതവിരോധികൾക്ക് വിശ്വാസസമൂഹത്തിനുമേലോ പൊതുസമൂഹത്തിലോ വലിയ സ്വാധീനമുണ്ടെന്നു തോന്നുന്നില്ല. അതിൽ തന്നെ ദൃശ്യാത്മകതയിൽ ഒരു വിഭാഗം വംശീയ ദേശീയത മുൻനിർത്തിയുള്ള ഇസ്ലാം ഭീതിയുടെ പ്രചാരകരുമാണ്. ഹിന്ദു വിശ്വാസ സമൂഹത്തിന് ഹിന്ദുത്വ സാംസ്കാരിക ദേശീയത ആകർഷകമായി തോന്നുന്നില്ല എന്നതു തന്നെയാണ് ഹിന്ദുത്വ സമഗ്രാധികാര രാഷ്ട്രീയത്തിന് വഴിപ്പെടാതിരിക്കാനുള്ള പ്രധാന കാരണം. വിശ്വാസങ്ങളുടെ തോത് കേരളത്തിൽ കഴിഞ്ഞ 25 വർഷങ്ങളിൽ കുറഞ്ഞതായി കാണാനാകില്ല. കേരളത്തിൽ ഒളിച്ചും പതുങ്ങിയും നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്ക് കുറേകൂടി ദൃശ്യത ലഭിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ആൾദൈവസംസ്കാരം ശക്തവുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിട്ടും ആൾദൈവങ്ങൾക്കുപോലും കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ വളർത്താനാകുന്നില്ല എന്നതാണ് വാസ്തവം.

കേരളത്തിലെ ഹിന്ദു വിശ്വാസസമൂഹങ്ങളിലേക്ക് പരകായപ്രവേശം നടത്താൻ പല ഉപായങ്ങൾ പയറ്റിയിട്ടും കേരളം രാഷ്ട്രീയമായി വേറിട്ടിരിക്കുന്നത്, ഭിന്ന മതവിശ്വാസികൾ പൊതുജീവിതത്തിൽനിന്ന് വിശ്വാസത്തെ തെല്ല് അകറ്റിനിർത്തിയതുകൊണ്ടല്ല.

കേരളത്തിലെ ഹിന്ദു വിശ്വാസസമൂഹങ്ങളിലേക്ക് പരകായപ്രവേശം നടത്താൻ പല ഉപായങ്ങൾ പയറ്റിയിട്ടും കേരളം രാഷ്ട്രീയമായി വേറിട്ടിരിക്കുന്നത്, ഭിന്ന മതവിശ്വാസികൾ പൊതുജീവിതത്തിൽനിന്ന് വിശ്വാസത്തെ തെല്ല് അകറ്റിനിർത്തിയതുകൊണ്ടല്ല.

കേരളത്തിൽ വിശ്വാസം പ്രകടനാത്മകമാണ്. ഇതര വിശ്വാസങ്ങളോടുള്ള വൈരുധ്യത്തെ പ്രകടിപ്പിക്കാൻ അവ ഉപയോഗിക്കുന്നില്ല. പല നാട്ടുത്സവങ്ങളും വ്യത്യസ്ത മതവിശ്വാസസമൂഹങ്ങൾ കൂട്ടായി നടത്തുന്നതാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പരിസരങ്ങളിലാണ് ഉത്സവയാത്രകൾ നടക്കുന്നത്. നാട്ടുത്സവങ്ങളെ സംഘർഷത്തിനും ഭിന്നിപ്പുമുള്ള അവസരമാക്കുന്നത് വർഗീയ അതിക്രമം ലക്ഷ്യമിട്ടാണ്. നാട്ടുത്സവങ്ങളും അനുബന്ധ ആഘോഷങ്ങളൊമൊക്കെ അർമാദത്തോടെ നടത്തപ്പെടുന്ന പ്രദേശമാണ് കേരളം.

പരിഷ്കാരികളുടെ ആധുനിക സാംസ്കാരിക മണ്ഡലമാണ് കേരളമെന്ന തെറ്റിധാരണ മലയാളികൾ അല്ലാത്തവർക്കേ ഉണ്ടാകാൻ വഴിയുള്ളൂ. കേരളത്തിൽ രാമായണ പാരായണം മുമ്പേ നടന്നിട്ടുണ്ടാകാം. എന്നാൽ ആചാരസ്വഭാവം ലഭിച്ചത് എഴുപതുകൾ മുതൽക്കാണ്. എങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം അതുവഴിയുണ്ടായിട്ടില്ല. കർക്കിടക മാസം രാമായണമാസം എന്ന നിലയിൽ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. പൊതുവിൽ ബുദ്ധിജീവിസമൂഹം ഇതിൽനിന്ന് അകന്നാണ് നിലനിന്നിട്ടുള്ളത്. എന്നാൽ ഇതിഹാസങ്ങളുടെ സ്വാധീനത വാണിജ്യവൽക്കരണത്തിനുള്ള ഒരു അടിപൊളി ഉപായമാണെന്ന് കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവിവർഗം തിരിച്ചറിഞ്ഞിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വ്യാഖ്യാനഭേദമെന്തുതന്നെയുമാകട്ടെ, കച്ചവടം പൊടിപൊടിക്കുമല്ലോ.

കേരളത്തിൽ ആൾദൈവസംസ്കാരം ശക്തവുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിട്ടും ആൾദൈവങ്ങൾക്കുപോലും കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ വളർത്താനാകുന്നില്ല എന്നതാണ് വാസ്തവം.
കേരളത്തിൽ ആൾദൈവസംസ്കാരം ശക്തവുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിട്ടും ആൾദൈവങ്ങൾക്കുപോലും കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ വളർത്താനാകുന്നില്ല എന്നതാണ് വാസ്തവം.

കേരളത്തിലെ പുതുതലമുറകളിൽ വിശ്വാസത്തിന്റെ രൂഢമൂലത കുറയുന്നുണ്ട് എന്നുമാത്രമല്ല വിശ്വാസത്തിൽ നിന്ന് വലിയ പ്രഖ്യാപനവുമൊന്നുമില്ലാതെ തന്നെ അകന്നുപോകുന്നവരുമാണ്. മതനിരാസത്തിന്റെ ബാഡ്ജ് കുത്തി പ്രത്യേകമായ അംഗീകാരം നേടാൻ ഒരുപക്ഷെ വിശ്വാസത്തിൽ നിന്ന് അകന്ന പുതുതലമുറ ശ്രമിക്കുന്നില്ല. ജാതിബദ്ധമായ ആചാരങ്ങളോ അനുഷ്ടാനങ്ങളോ പ്രമാണങ്ങളോ ഒന്നും തന്നെ അവരെ ബാധിക്കുന്നുമില്ല. കേരളത്തിലും പുറത്തുമുള്ള വിദ്യാഭ്യാസ- സാമൂഹിക ജീവിതം വഴി അവർ ജാതീയതയെ വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തന്നെ മറികടന്നിട്ടുമുണ്ട്. അവരുടെ മുൻ തലമുറകളിൽ നിന്ന് വ്യതിരിക്തമായി അവർ ജാതിയെ തിരിച്ചറിയുന്നുപോലുമില്ല. സാമൂഹിക ചേതനയിൽ വരുന്ന ഇത്തരം സൂക്ഷ്മമാറ്റങ്ങൾ പ്രഖ്യാപങ്ങളുടെയോ പ്രത്യശാസ്ത്രബോധ്യങ്ങളോടെയോ അടിസ്ഥാനത്തിലുള്ളതല്ല. ഇതൊരുപക്ഷെ ഗണ്യമായ ഒരു വിഭാഗമാകണമെന്നുമില്ല. കഴിഞ്ഞ പത്തുപതിനഞ്ചു വർഷങ്ങളിൽ കലാശാലകളിലും പുതിയ തൊഴിലിടങ്ങളിലുമെല്ലാം ഈ മാറ്റം പ്രകടമാണ്. കൗതുകകരമായ കാര്യം, പ്രഖ്യാപിതമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല ജാതിയുടെയും വിശ്വാസങ്ങളുടെയും നിരാസം എന്നതിനാൽ അവരുടെ മുൻ തലമുറയിൽപ്പെട്ടവരെ പോലെ വിശ്വാസങ്ങളെ നഖശിഖാന്തം എതിർക്കാനോ പുച്ഛിക്കാനോ ശ്രമിക്കാറുമില്ല.

പുതുതലമുറകളിലെ പുത്തൻ പ്രേരണകളെ നശിപ്പിക്കുന്നത് വർഗീയവാദികളാണ്. വിശ്വാസത്തെയും ആചാരങ്ങളെയും ഗൗരവമായി എടുക്കാത്ത തലമുറയെക്കൊണ്ടും ‘മതമാണ് മതമാണ്’ പ്രധാനമെന്ന് ഭൂരിപക്ഷാത്മക വംശീയ വാദികൾ പറയിപ്പിക്കും. സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹികമായ അന്തസ്സ് ആക്രമിക്കപ്പെടുമ്പോൾ വിശ്വാസം പലപ്പോഴും കരുത്തായി മാറാറുണ്ട്- നിരവധിയാണ് കേരളത്തിൽ നിന്നുതന്നെയുള്ള ഉദാഹരണങ്ങൾ.

(അവസാനിക്കുന്നില്ല)

Comments