ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം

‘‘രണ്ടു വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഒരുതരം ദൃശ്യമാധ്യമങ്ങളും കാണിക്കാതിരിക്കുക. മൂന്നു തൊട്ട് ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് ദിവസേന ഒരു മണിക്കൂർ ആകണം പരമാവധി ദൃശ്യമാധ്യമസമയം. ആറു വയസ്സ് തൊട്ട് 18 വയസ്സ് വരെയുള്ളവർക്ക് ഒരു ദിവസം രണ്ടു മണിക്കൂർ ആയിരിക്കണം പരമാവധി ദൃശ്യമാധ്യമ സമയം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ ബി. നായർ എഴുതിയ ലേഖനം.

ഡിജിറ്റൽ ഉപകരണങ്ങളായ മൊബൈൽ ഫോണും ലാപ്‌ടോപ്പുമൊക്കെ മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയതോടെ മനുഷ്യ സ്വഭാവത്തിലും അതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുമുൻപ് ജീവിച്ചിരുന്ന കൗമാരപ്രായക്കാർക്കും യുവാക്കൾക്കും ജീവിതത്തിൽ ഏറ്റവും സന്തോഷം പകരുന്ന കാര്യം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളായിരുന്നു. സുഹൃത്തുക്കളോ ടൊപ്പം കളിക്കുകയും യാത്ര ചെയ്യുകയും തമാശ പറയുകയും ഒക്കെ അവർക്ക് ഏറെ ഊർജ്ജദായകമായ സംഗതികളായിരുന്നു. എന്നാൽ ഇന്നത്തെ കൗമാരപ്രായക്കാരെ സംബന്ധിച്ചിടത്തോളം സൗഹൃദങ്ങൾ ജീവിതത്തിൽ സന്തോഷം ലഭിക്കാൻ അനിവാര്യമായ ഒരു സംഗതി അല്ലാതെയായി മാറിയിരിക്കുന്നു. ഇത് യുവതലമുറയുടെ ഇടയിൽ ഒരു സാമൂഹിക വിച്ഛേദനസ്ഥിതി വിശേഷം സംജാതമാകാൻ കാരണമായിരിക്കുന്നു. ചുറ്റുപാടുമുള്ള മനുഷ്യരിൽ നിന്നും സമൂഹത്തിൽ നിന്നും അകന്ന് ഒരു ദ്വീപായി മാറിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരുടെ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു ഇന്നത്തെ ലോകം.

വർദ്ധിക്കുന്ന എടുത്തുചാട്ടം

ഒരു തലമുറ മുൻപുള്ള ചെറുപ്പക്കാർക്ക് സിനിമ കാണണമെന്നുങ്കെിൽ അവർ വീട്ടിൽനിന്നോ ഹോസ്റ്റലിൽ നിന്നോ ഇറങ്ങിനടന്ന്, ബസ് സ്റ്റോപ്പിൽ എത്തി, ബസിനുവേണ്ടി ക്ഷമയോടെ കാത്തുനിന്ന്, ബസ് കിട്ടുമ്പോൾ തിരക്കുങ്കെിൽ പോലും അതിനെ അവഗണിച്ച് ഇടിച്ചുകയറി നഗരത്തിലെത്തി, ബസിൽ നിന്നിറങ്ങി വീണ്ടും നടന്ന് സിനിമാ തിയേറ്ററിലെത്തി, തിരക്കുള്ള ക്യൂവിൽ പുറകിൽ നിന്ന് ടിക്കറ്റ് എടുക്കേണ്ടിവന്നിരുന്നു. ഒരു വലിയ സിനിമയുടെ റിലീസ് ദിവസമാ ണെങ്കിൽ പലപ്പോഴും ടിക്കറ്റ് കിട്ടാതെ നിരാശനായി മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത് മടങ്ങേണ്ട സാഹചര്യവുമുണ്ടാകും.

ഡിജിറ്റൽ ഉപകരണങ്ങളായ മൊബൈൽ ഫോണും ലാപ്‌ടോപ്പുമൊക്കെ മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയതോടെ മനുഷ്യ സ്വഭാവത്തിലും അതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
ഡിജിറ്റൽ ഉപകരണങ്ങളായ മൊബൈൽ ഫോണും ലാപ്‌ടോപ്പുമൊക്കെ മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയതോടെ മനുഷ്യ സ്വഭാവത്തിലും അതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.

ഇഷ്ടമുള്ള പുതിയൊരു ഭക്ഷ്യവിഭവം കഴിക്കണമെങ്കിൽ ഇതേപോലെ യാത്ര ചെയ്ത് ഒരു ഹോട്ടലിൽ എത്തി, കാത്തിരുന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ആരോടെങ്കിലും പ്രണയം അറിയിക്കണമെങ്കിൽ പോലും പലപ്പോഴും കത്തെഴുതുകയോ ഒരു മധ്യസ്ഥനെ ചുമതലപ്പെടുത്തുകയോ ഒക്കെ ചെയ്തശേഷം അതിന്റെ പ്രതികരണത്തിനുവേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ മനസ്സിൽ ഒരു ആഗ്രഹം മുളപൊട്ടുകയും അത് സഫലമാവുകയും ചെയ്യുന്നതിനിടയിൽ സമയത്തിന്റെ ഇടവേള അന്ന് സ്വാഭാവികമായും ഉണ്ടായിരുന്നു. ഇതുമൂലം മനസ്സിൽതോന്നുന്ന ആഗ്രഹം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം എന്ന രണ്ട് സാധ്യതകളുമായി സമരസപ്പെടാൻ തലച്ചോറിന് യഥേഷ്ടം സമയം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ മനസ്സിലുണ്ടാകുന്ന ആഗ്രഹം നടക്കാതെ വരാം എന്ന ന്യായമായ സാധ്യതയുമായി പൊരുത്തപ്പെടാൻ മനസ്സിന് ഈ സമയം ഉപകരിച്ചിരുന്നു. സിനിമ കാണാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ, ഇന്ന് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ മറ്റ് എന്ത് ചെയ്യാൻ സാധിക്കും എന്നാലോചിച്ച് ഒരു പ്ലാൻ ബി വികസിപ്പിച്ചെടുക്കാൻ മനസ്സിന് കഴിഞ്ഞിരുന്നു.

ഒരു വലിയ സിനിമയുടെ റിലീസ് ദിവസമാ ണെങ്കിൽ പലപ്പോഴും ടിക്കറ്റ് കിട്ടാതെ നിരാശനായി മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത് മടങ്ങേണ്ട സാഹചര്യവുമുണ്ടാകും.
ഒരു വലിയ സിനിമയുടെ റിലീസ് ദിവസമാ ണെങ്കിൽ പലപ്പോഴും ടിക്കറ്റ് കിട്ടാതെ നിരാശനായി മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത് മടങ്ങേണ്ട സാഹചര്യവുമുണ്ടാകും.

എന്നാൽ ഇന്നത്തെ ലോകത്ത് മേൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ക്ഷണനേരം കൊണ്ട് സാധ്യമാക്കാൻഡിജിറ്റൽ വിപ്ലവത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു സിനിമ കാണണമെങ്കിൽ മൊബൈൽ എടുത്ത് രണ്ട് ക്ലിക്ക് ചെയ്താൽ എവിടെയെങ്കിലും ടിക്കറ്റ് ലഭിക്കുമെന്നുറപ്പ്. ആഗ്രഹിക്കുന്ന ഭക്ഷണവും മൊബൈലിലൂടെ ഓർഡർ ചെയ്താൽ വീട്ടുമുറ്റത്ത് എത്തിച്ചേരും. ആരോടെങ്കിലും പ്രണയം അറിയിക്കണമെങ്കിലും ഒരു മെസ്സേജ് വഴിയോ ഒരു ഇമോജി വഴിയോ അനായാസം അത് നിർവഹിക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ മനസ്സിൽ ഒരാഗ്രഹം തോന്നുകയും അത് സഫലമാ വുകയും ചെയ്യുന്നതിനിടയിലുള്ള ഇടവേള അപ്രത്യക്ഷമായിരിക്കുന്നു. മനസ്സിൽ തോന്നുന്ന ആഗ്രഹം നടക്കാതെ വരാം എന്ന സാധ്യതയുമായി പൊരുത്തപ്പെടാൻ ഇതുമൂലം തലച്ചോറിന് സമയം ലഭിക്കാതെ വരുന്നു. ഇതുമൂലം ആഗ്രഹം നടക്കാതെ വന്നാൽ എടുത്തുചാടിയുള്ള അമിത വൈകാരിക പ്രകടനങ്ങൾക്ക് ഇന്നത്തെ സമൂഹം സാക്ഷ്യം വഹിക്കുന്നു.

പ്രണയഭംഗം വരുമ്പോൾ കാമുകിയുടെ പുറത്ത് ആസിഡ് ഒഴിക്കുന്നതും മൊബൈൽ കിട്ടാതെ വരുമ്പോൾ ടി.വി അടിച്ചു പൊട്ടിക്കുന്നതും ലഹരി വാങ്ങാൻ പണം തരാത്ത അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതും ഒക്കെ ഇന്ന് വാർത്തയല്ലാതെയായി മാറി. ഡിജിറ്റൽ വിപ്ലവം മനുഷ്യ സ്വഭാവത്തിൽ സൃഷ്ടിച്ച അക്ഷമയും എടുത്തുചാട്ട സ്വഭാവവുമാണ് ഇതിന്റെ അടിസ്ഥാന കാരണം എന്ന് വിലയിരുത്താൻ സാധിക്കും.

മങ്ങുന്ന മാനസികാരോഗ്യം

2016- ൽ ഇന്ത്യയിൽ നടന്ന ദേശീയ മാനസിക ആരോഗ്യ സർവേ പ്രകാരം ഇന്ത്യൻ ജനതയിൽ 10.6 ശതമാനം പേർക്ക് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. 2025- ലെ കേന്ദ്ര ബജറ്റിനോടൊപ്പം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട എക്കണോമിക്‌സ് സർവേ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകളിൽ നല്ലൊരു ശതമാനം പേർ കൃത്യമായി ചികിത്സ എടുക്കുന്നില്ല എന്ന് സർവ്വേ നിരീക്ഷിക്കുന്നു. ചികിത്സിക്കപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ വ്യക്തിയുടെ കാര്യക്ഷമത കുറയ്ക്കുകയും അത് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉത്പാദന ക്ഷമത കുറയ്ക്കുകയും ഇത് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥിതിയെ പുറകോട്ടടിക്കുകയും ചെയ്യുന്നു എന്ന് ഇക്കണോമിക് സർവ്വേ നിരീക്ഷിക്കുന്നു. ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി മാനസികാരോഗ്യം രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥിതിയെ നിർണയിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി ഇക്കണോമിക്‌സ് സർവേ അംഗീകരിച്ചിരിക്കുന്നു.

ഇക്കണോമിക് സർവേയുടെ തന്നെ മറ്റൊരു ഭാഗത്ത് ഡിജിറ്റൽ അടിമത്തം എങ്ങനെയാണ് യുവതലമുറയുടെ പെരുമാറ്റത്തെ ദോഷകരമായി ബാധിക്കുന്നത് എന്നത് സംബന്ധിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അമിതമായ ഡിജിറ്റൽ ഉപയോഗം കൗമാരപ്രായക്കാരുടെയും യുവാക്കളുടെയും പഠനത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുക വഴി അതും രാഷ്ട്രത്തിന്റെ സമ്പത്ത് വ്യവസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്ന് സർവ്വേ വിലയിരുത്തുന്നു..

ഒരു സിനിമ കാണണമെങ്കിൽ മൊബൈൽ എടുത്ത് രണ്ട് ക്ലിക്ക് ചെയ്താൽ എവിടെയെങ്കിലും ടിക്കറ്റ് ലഭിക്കുമെന്നുറപ്പ്.
ഒരു സിനിമ കാണണമെങ്കിൽ മൊബൈൽ എടുത്ത് രണ്ട് ക്ലിക്ക് ചെയ്താൽ എവിടെയെങ്കിലും ടിക്കറ്റ് ലഭിക്കുമെന്നുറപ്പ്.

ഡിജിറ്റൽ അടിമത്തവും പ്രതിസന്ധികളും

വിവിധ തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഇന്നത്തെ സമൂഹത്തിൽ വ്യാപകമായി ലഭ്യമാണ്. ലോകത്തിന്റെ ഏത് രാഷ്ട്രത്തിൽ പുതുതായി ഇറങ്ങുന്ന ഡിജിറ്റൽ ഉപകരണവും ഏറെ വൈകാതെ നമ്മുടെ നാട്ടിലും എത്തിച്ചേരുന്നുണ്ട്. നിർമ്മിത ബുദ്ധിയുടെ സ്വാധീനം അടക്കം ഇന്നത്തെ ചെറുപ്പക്കാരുടെ ഇടയിൽ പ്രകടവുമാണ്. കാർട്ടൂണുകൾ ദീർഘനേരം കണ്ട്, അതില്ലാതെ മുന്നോട്ടു പോകാൻ കഴിയാത്ത കുട്ടികൾ, രാത്രി വൈകി ദീർഘനേരം ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കൗമാരപ്രായക്കാർ, സാമൂഹിക മാധ്യമങ്ങളും ഡേറ്റിംഗ് ആപ്പുകളും മണിക്കൂറുകളോളം ഉപയോഗിച്ച് അതിൽ അഭിരമിക്കുന്ന യുവാക്കൾ എന്നിവർ തൊട്ട് മൊബൈൽ ഫോണിൽ മണിക്കൂറുകളോളം മതപ്രഭാഷണങ്ങളും ആത്മീയകാര്യങ്ങളും കണ്ടിരിക്കുന്ന വയോധികർ വരെ നമ്മുടെ സമൂഹത്തിലെ ഡിജിറ്റൽ അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്.

ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര രോഗ വർഗ്ഗീകരണ സംഹിതയുടെ പതിനൊന്നാം പതിപ്പിൽ, ഓൺലൈൻ ഗെയിമിംഗ് അടിമത്വവും ഓൺലൈൻ ചൂതാട്ട അടിമത്വവും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ അമിത ഉപയോഗവുമായി ബന്ധപ്പെട്ട ലോകത്തിന്റെ പലഭാഗത്ത് നടന്ന പഠനങ്ങൾ കുട്ടികളിൽ ഇത് നാലു തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പൊതുവേ വിലയിരുത്തിയിട്ടുണ്ട്.

തുടക്കത്തിൽ സൂചിപ്പിച്ച സാമൂഹിക വിച്ഛേദനമാണ് അതിൽ ആദ്യത്തെ പ്രശ്‌നം.

പരസ്പരം കണ്ടുകൊണ്ട് നേർക്കുനേരുള്ള ആശയവിനിമയം വഴി വാക്കുകൾ ഉപയോഗിച്ചും അല്ലാതെയുമുള്ള ആശയവിനിമയത്തിന്റെ സത്ത ഉൾക്കൊണ്ട് പെരുമാറാൻ കഴിയുന്ന ഒരു നല്ല സാമൂഹികജീവിയായി ഓരോ മനുഷ്യനും പരിണാമം സംഭവിക്കുന്നു. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങൾ പലപ്പോഴും പരിപൂർണ്ണമായ ആശയവിനിമയത്തി നുള്ള സങ്കേതങ്ങളായി മാറുന്നില്ല. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സാങ്കല്പിക സുഹൃത്തുക്കളുമായും സാങ്കല്പിക കാമുകീകാമുക ന്മാരുമായും ഒക്കെ സല്ലപിക്കാനും ലൈംഗിക സ്വഭാവമുള്ള ആശയവിനിമയങ്ങൾ നടത്താനും വരെ ഇന്നത്തെ ഡിജിറ്റൽ ലോകം അവസരം ഒരുക്കുന്നുണ്ട്. ഇത്തരം ആശയവിനിമയങ്ങളിൽ പരിപൂർണ്ണമായും ഒഴുകിപ്പോകുന്ന വ്യക്തികൾക്ക് പിന്നീട് സാമൂഹിക സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താനും ജീവിതപങ്കാളിയുമായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്നേഹം സ്വീകരിക്കാനും നൽകാനുമുള്ള കല ആണ് ഒരു മനുഷ്യജീവിയെ മറ്റുള്ള ജീവജാലങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമാക്കുന്നത്. ഇത് സ്വാഭാവികമായി നിർവഹിക്കാനുള്ള പരിമിതികളാണ് ഡിജിറ്റൽ അടിമത്തം യുവതലമുറയ്ക്ക് പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര രോഗ വർഗ്ഗീകരണ സംഹിതയുടെ പതിനൊന്നാം പതിപ്പിൽ, ഓൺലൈൻ ഗെയിമിംഗ് അടിമത്വവും ഓൺലൈൻ ചൂതാട്ട അടിമത്വവും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളായി അംഗീകരിച്ചിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര രോഗ വർഗ്ഗീകരണ സംഹിതയുടെ പതിനൊന്നാം പതിപ്പിൽ, ഓൺലൈൻ ഗെയിമിംഗ് അടിമത്വവും ഓൺലൈൻ ചൂതാട്ട അടിമത്വവും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലമായി മനുഷ്യ സ്വഭാവത്തിൽ സംഭവിച്ച രണ്ടാമത്തെ വലിയ പ്രശ്‌നം ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് മിക്കവാറും വീടുകളിലൊക്കെ എട്ടു മണിയോടെ എല്ലാവരും ഉറങ്ങിയിരുന്നു. വൈദ്യുതി വന്നിട്ടില്ലാത്ത വീടുകളിൽ ഇരുട്ടിയശേഷം മണ്ണെണ്ണ വിളക്ക് കത്തിച്ചു വക്കുക എന്നതുമാത്രമായിരുന്നു വെളിച്ചം കിട്ടാനുള്ള ഏക മാർഗം. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ഭക്ഷ്യവിഭവദൗർലഭ്യം മൂലം മണ്ണെണ്ണയും മറ്റും വിലപിടിപ്പുള്ള വസ്തുവായി മാറിയതോടെ അങ്ങനെ വിളക്ക് കത്തിച്ച് രാത്രി വൈകി ഇരിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല. എട്ടുമണിയോടെ ഉറങ്ങുന്ന വ്യക്തികൾ രാവിലെ നാലുമണിക്ക് ഉണരുന്ന ശീലവുമുണ്ടായിരുന്നു. പ്രഭാതകൃത്യങ്ങളൊക്കെ ചെയ്തു കഴിയുന്നതോടുകൂടി കിഴക്ക് വെള്ള കീറുകയും അതോടെ സജീവമായി കൃഷിപ്പണികളിലേക്കും മറ്റും പിരിയാൻ മനുഷ്യർക്ക് കഴിയുകയും ചെയ്തിരുന്നു.

വൈദ്യുതിയും വിദ്യാഭ്യാസവുമൊക്കെ സാർവത്രികമായി തുടങ്ങിയ 60-കളിലെ ചെറുപ്പക്കാരുടെ ജീവിതം ഒന്ന് നിരീക്ഷിച്ചാൽ ഉറങ്ങാൻ കിടക്കുന്ന സമയം അല്പം കൂടി വൈകിയിരുന്നതായി കാണാം. വൈദ്യുതി വന്നതോടെ ഇരുട്ടുവീണതിനുശേഷം ഇരുന്നു പഠിക്കാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യമുണ്ടായി. എങ്കിലും പത്തുമണിക്ക് മുമ്പുതന്നെ മിക്കവാറും ആളുകളൊക്കെ ഉറങ്ങുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ഡിജിറ്റൽ വിപ്ലവം സാർവത്രിക മാവുകയും സ്മാർട്ട്‌ഫോൺ മിക്കവാറും എല്ലാ വ്യക്തികളുടെയും കൈകളിൽ വരികയും ചെയ്തതോടെ ഉറങ്ങാൻ കിടക്കുന്ന സമയം വീണ്ടും വൈകി. ലൈറ്റ് അണച്ച ശേഷവും സ്മാർട്ട്‌ഫോണുമായി മണിക്കൂറുകളോളം വീഡിയോകൾ കാണാനും ഗെയിം കളിക്കാനും ഡേറ്റിംഗ് ആപ്പുകളിലൂടെ ആശയവിനിമയം നടത്താനുമുള്ള സാഹചര്യങ്ങൾ സംജാതമായതോടെ 12 മണിക്ക് മുൻപ് ഉറങ്ങുന്ന കൗമാരപ്രായക്കാർ നാട്ടിൽ വിരളമായി. എന്നാൽ കോളജുകളിൽ ക്ലാസ് തുടങ്ങുന്ന സമയമൊക്കെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തുള്ള അതേ രീതി തന്നെ തുടരുകയും ചെയ്തു. മെഡിക്കൽ കോളജുകളിൽ രാവിലെ എട്ടുമണിക്ക് ക്ലാസ് തുടങ്ങുമ്പോൾ എൻജിനീയറിങ് കോളജുകളിലും മറ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലുമൊക്കെ 9 മണിക്കെങ്കിലും ക്ലാസ് തുടങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. രാത്രി വളരെ വൈകി പലപ്പോഴും പുലർച്ചെ മൂന്നുമണിക്കും നാലു മണി ക്കും ഒക്കെ മാത്രം ഉറങ്ങാൻ കിടക്കുന്ന വിദ്യാർത്ഥികൾ രാവിലെ കോളേജിൽ സമയത്ത് എത്തണം എന്നതുകൊണ്ടുമാത്രം രാവിലെ ചാടി എണീറ്റ് വിദ്യാലയത്തിലേക്ക് ഓടുന്ന സാഹചര്യമുണ്ടായി. ഇത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ആറുമണിക്കൂറെങ്കിലും തുടർച്ചയായ തടസ്സമില്ലാത്ത സുഖനിദ്രയുണ്ടെങ്കിൽ മാത്രമേ ശരാശരി മനുഷ്യന് പകൽ സമയത്ത് വായിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ഒക്കെ ചെയ്ത കാര്യങ്ങൾ തലച്ചോറിൽ അടുക്കി വയ്ക്കാൻ സാധിക്കുകയുള്ളൂ. പഠിക്കുന്ന വസ്തുക്കൾ തലച്ചോറിൽ കൃത്യമായി സ്ഥാപിക്കുന്ന 'ഓർമകളുടെ സ്ഥാപനം' (consolidation of memory) കൃത്യമായി നടക്കണമെങ്കിൽ രാത്രി ആറുമണിക്കൂറും ഉറക്കം അത്യാവശ്യമാണ്. പകൽ സമയത്ത് തലച്ചോറിലെ കോശങ്ങളിൽ നടക്കുന്ന ശയാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ ശരീരത്തിൽ നിന്ന് പിന്തള്ളപ്പെടുന്നതും രാത്രിയിൽ ഉറക്കത്തിന്റെ സമയത്താണ്. ആറു മണിക്കൂർ തുടർച്ചയായി ഉറക്കം കിട്ടാതെ വന്നാൽ ഇതും ഫലപ്രദമായി നടക്കാതെയാകും. ഇതുമൂലം തലച്ചോറിലെ കോശങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുകയും പകൽസമയം അത്രയും ക്ഷീണം, ഉറക്കം, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ സംജാതമാകുകയും ചെയ്യും. ഇന്നത്തെ വിദ്യാർത്ഥികളുടെ തലമുറയിൽ മേൽ സൂചിപ്പിച്ച പ്രശ്‌നങ്ങൾ വ്യാപകമായി കാണപ്പെടുന്നു എന്ന് അധ്യാപകരും ഡോക്ടർമാരും ഒരുപോലെ അംഗീകരിക്കുന്നുണ്ട്.

പ്രകടമായ ശ്രദ്ധക്കുറവാണ് യുവതലമുറയിൽ കാണപ്പെടുന്ന മൂന്നാമത്തെ പ്രശ്‌നം. നീുനിൽക്കുന്ന ക്ലാസുകളിലും മറ്റും കുട്ടികളുടെ ശ്രദ്ധ പതറി പോകുന്നതായി അധ്യാപകർ വ്യാപകമായി പരാതിപ്പെടുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ കാണുമ്പോൾ തന്നെ റീൽസ്, ഷോട്ട്‌സ് തുടങ്ങി ഹൃസ്വനേരം മാത്രം നീണ്ടുനിൽക്കുന്ന സംഗതികളാണ് യുവതലമുറ കൂടുതലായി കാണാൻ താല്പര്യപ്പെടുന്നത്. ഒരു യൂട്യൂബ് വീഡിയോയോ മറ്റോ കാണേണ്ടിവന്നാൽ ഇരട്ടി വേഗതയിൽ സ്പീഡ് കൂട്ടി വെച്ചാണ് പല കുട്ടികളും അത് കാണുന്നത്. ചെറുപ്രായം തൊട്ട് അതിവേഗതയിലുള്ള കാർട്ടൂണുകളും ഓൺലൈൻ ഗെയിമുകളും പോലെയുള്ള ദൃശ്യമാധ്യമങ്ങളുമായി തലച്ചോറ് പൊരുത്തപ്പെട്ടതോടെ വേഗത കുറഞ്ഞ സംവേദനങ്ങളുമായി സമരസപ്പെടാൻ തലച്ചോറിന് കഴിയാതെ വരുന്നതാണ് ഈ ശ്രദ്ധക്കുറവിന്റെ പ്രധാന കാരണം. ദിവസേന രണ്ടു മണിക്കൂറിൽ കൂടുതൽ ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ രണ്ട് അർത്ഥഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും അതേ തുടർന്ന് അവർക്ക് ശ്രദ്ധക്കുറവ്, അമിത വികൃതി, എടുത്തുചാട്ടം എന്നീ ലക്ഷണങ്ങൾ പ്രകടമായി ഉണ്ടാകുകയും ചെയ്യുന്നതായി നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.

അമിത ഡിജിറ്റൽ ഉപയോഗത്തിന്റെ നാലാമത്തെ വിഷയം അതുതന്നെ ഒരു അടിമത്തമായി മാറുന്ന സ്ഥിതിവിശേഷമാണ്. ഇ ഡിജിറ്റൽ ഉപയോഗം അല്ലാതെ മറ്റൊന്നും സന്തോഷം പകരാത്ത അവസ്ഥയിലേക്ക് ചില കുട്ടികളെങ്കിലും എത്തിച്ചേരുന്നു. കറന്റ് ഇല്ലാത്തതു മൂലമോ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്തത് മൂലമോ ഡിജിറ്റൽ ഉപകരണം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ പൊടുന്നനെ പൊട്ടിത്തെറിക്കുന്ന അവസ്ഥ യിലേക്ക് ഇവർ പോകുന്നു. ഡിജിറ്റൽ ഉപകരണം ഉപയോ ഗിക്കാൻ കഴിയാതെ വന്നാൽ ഉറക്കമില്ലായ്മ, അമിത ഉത്കണ്ഠ, അമിത ദേഷ്യം, അക്രമസ്വഭാവം തുടങ്ങിയ പിൻവാങ്ങൽ ലക്ഷണങ്ങൾ ഇവർ പ്രകടിപ്പിക്കുന്നു.

ഡിജിറ്റൽ ഉപകരണം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ ഉറക്കമില്ലായ്മ, അമിത ഉത്കണ്ഠ, അമിത ദേഷ്യം, അക്രമസ്വഭാവം തുടങ്ങിയ പിൻവാങ്ങൽ ലക്ഷണങ്ങൾ ഇവർ പ്രകടിപ്പിക്കുന്നു.
ഡിജിറ്റൽ ഉപകരണം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ ഉറക്കമില്ലായ്മ, അമിത ഉത്കണ്ഠ, അമിത ദേഷ്യം, അക്രമസ്വഭാവം തുടങ്ങിയ പിൻവാങ്ങൽ ലക്ഷണങ്ങൾ ഇവർ പ്രകടിപ്പിക്കുന്നു.

പലപ്പോഴും മൊബൈൽ ഉപയോഗിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളെ കായികമായി ആക്രമിക്കുന്ന അവസ്ഥയിലേക്ക് പോലും കൗമാരപ്രായക്കാർ എത്തിച്ചേരുന്നു. അമിതമായ ഡിജിറ്റൽ ഉപയോഗമുള്ള കൗമാരപ്രായക്കാരിൽ ലഹരി പരീക്ഷണ സ്വഭാവവും കൂടുതലാകാം എന്ന് ചില പഠനങ്ങൾ വ്യകതമാക്കിയിട്ടുണ്ട്. ഡാർക്ക് വെബ് പോലെയുള്ള ഇന്റർനെറ്റിലെ ഇരു മേഖലകളിൽ കൂടുതൽ അന്വേഷണങ്ങൾ നടത്താനും ഓൺലൈനായി തന്നെ ലഹരി വസ്തുക്കൾ ഓർഡർ ചെയ്തു ഉപയോഗിക്കാനുമുള്ള പ്രവണത കൗമാരപ്രായക്കാ രിൽ കൂടി വരുന്നുണ്ട്. അങ്ങനെ ലഹരി അടിമത്തത്തിലേക്ക് യുവതലമുറയെ നയിക്കുന്ന ഒരു പ്രധാന സ്രോതസ്സായി കൂടി ഡിജിറ്റൽ അടിമത്തം മാറുന്നു എന്ന യാഥാർത്ഥ്യവും നാം തിരിച്ചറിയേതുണ്ട്.

അനാരോഗ്യകരമായ ലൈംഗിക പരീക്ഷണങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു മാധ്യമമായി കൂടി ഡിജിറ്റൽ ഉപകരണങ്ങൾ മാറുന്ന യാഥാർത്ഥ്യവും നാം അറിയേണ്ടതുണ്ട്. ഇന്റർനെറ്റിലൂടെ ലൈംഗിക വൈകൃതങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തരത്തിലുള്ള രംഗങ്ങൾ നിരന്തരം കാണുക, അത് അനുകരിക്കുന്ന അവസ്ഥ എന്നിവ ചെറുപ്പക്കാരിൽ ചിലരുടെയെങ്കിലും ജീവിതത്തിൽ താളപ്പിഴകൾക്ക് കാരണമാകുന്നു.

വെർച്വൽ ഓട്ടിസം

കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിനെ തുടർന്ന് നിരവധി കുട്ടികളെയും കൊണ്ട് മാതാപിതാക്കൾ ആശങ്കയോടെ വരുമായിരുന്നു. കുട്ടിക്ക് ഓട്ടിസമുണ്ടോ എന്നായിരുന്നു അവരുടെയൊക്കെ സംശയം. കുട്ടിക്ക് മറ്റു കുട്ടികളോട് കളിക്കാനോ ഇടപെടാനോ താല്പര്യമില്ല. മാതാപിതാക്കളുടെ മുഖത്ത് നോക്കി ചിരിക്കുകയും ചെയ്യുന്നില്ല. മുതിർന്നവർക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തോ വിചിത്രമായ ഭാഷയിൽ എന്തൊക്കെയോ പറയു ന്നു. പക്ഷേ ഈ കുട്ടികളുടെ ഒരു പൊതുസ്വഭാവം ലോക്ക്ഡൗണിനെ തുടർന്ന് വീടിനു പുറത്തിറങ്ങാൻ കഴിയാതെ ദൃശ്യമാധ്യമങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം ദിവസേന ചെലവഴിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ കുട്ടികൾ. ഓൺലൈൻ കാർട്ടൂണുകളിലെ ഭാഷ കേട്ട് അനുകരിക്കുന്ന രീതിയായിരുന്നു അവരുടെ ആശയവിനിമയത്തിന്റെ സവിശേഷത.

 അമിതമായ ഡിജിറ്റൽ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന 'വെർച്വൽ ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ ഒക്കെ സമീപകാലത്ത് മാധ്യമങ്ങളിലും സജീവമാണ്.
അമിതമായ ഡിജിറ്റൽ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന 'വെർച്വൽ ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ ഒക്കെ സമീപകാലത്ത് മാധ്യമങ്ങളിലും സജീവമാണ്.

നാട്ടിൻപുറത്ത് മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പം ഡിജിറ്റൽ ഉപകരണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഏതെങ്കിലും ഒരു ഭാഷ മാത്രം സംസാരിക്കുന്ന ആളുകൾക്കിടയിൽ സമപ്രായക്കാ രായ കുട്ടികളോടൊപ്പം കളിക്കാനുള്ള സാഹചര്യങ്ങൾ കൂടി ഒരുക്കികൊടുക്കുന്ന രീതിയിൽആറുമാസം കുട്ടികളെ താമസിപ്പിക്കാൻ നിർദ്ദേശിച്ചു. ആറുമാസം ഇത്തരത്തിൽ ചെയ്തതോടെ കുട്ടികളുടെ ലക്ഷണങ്ങളൊക്കെ മാറി. മറ്റു കുട്ടികളോടൊപ്പം കളിക്കാനും ഇടപെടാനും അവർക്ക് സാധിച്ചു. മാതാപിതാക്കളെ നോക്കി ചിരിക്കാനും സ്വാഭാവികമായി സംസാരിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് അവർ എത്തിച്ചേരു കയും ചെയ്തു. അമിതമായ ഡിജിറ്റൽ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന 'വെർച്വൽ ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ ഒക്കെ സമീപകാലത്ത് മാധ്യമങ്ങളിലും സജീവമാണ്.

പാലിക്കാം, ഡിജിറ്റൽ ശുചിത്വം

ആരോഗ്യകരമായ ദൃശ്യമാധ്യമ ഉപയോഗത്തെക്കുറിച്ച് ചെറുപ്രായം തൊട്ടുള്ള ബോധവൽക്കരണം ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ്. ആധുനിക ജീവിതസൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തിയിരിക്കുന്ന ഈ ഡിജിറ്റൽ സങ്കേതങ്ങൾ നമുക്ക് ഗുണകരമായ രീതിയിൽ ഉപയോഗിക്കാനും അതേസമയം തന്നെ അതിന് അടിമപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യം.

രണ്ടു വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഒരുതരം ദൃശ്യമാധ്യമങ്ങളും കാണിക്കാതിരിക്കുക എന്നു ള്ളതാണ് ഇതിൽ ഏറ്റവും പ്രധാനം. കാരണം ഈ പ്രായത്തിലുള്ള കുട്ടികൾക്ക് കാണുന്ന ദൃശ്യങ്ങൾ തലച്ചോറിൽ ശേഖരിച്ചുവയ്ക്കാനുള്ള ‘ദൃശ്യമൃതി’ എന്ന കഴിവില്ല. മൂന്നു വയസ്സ് തൊട്ട് ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് ദിവസേന ഒരു മണിക്കൂർ ആകണം പരമാവധി ദൃശ്യമാധ്യമസമയം. ഇതിൽ തന്നെ 50 ശതമാനത്തിൽ താഴെയായിരിക്കണം കാർട്ടൂണുകൾ പോലെ ചടുലമായ ദൃശ്യങ്ങൾ കാണാനുള്ള സമയം. ആറു വയസ്സ് തൊട്ട് 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം രണ്ടു മണിക്കൂർ ആയിരിക്കണം പരമാവധി ദൃശ്യമാധ്യമ സമയം. അതിൽ കൂടുതൽ ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾക്ക് ശ്രദ്ധക്കുറവും, പഠന പ്രശ്‌നങ്ങളും, പെരുമാറ്റ വൈകല്യങ്ങളും, ഉറക്കം അടക്കമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു എന്നതാണ് യാഥാർത്ഥ്യം. കിടക്കുന്നതിന് തൊട്ടുമുൻപ് ഒരു മണിക്കൂർ നേരമെങ്കിലും സകല ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക എന്നത് ആരോഗ്യ കരമായ ഉറക്കം കിട്ടാനുള്ള നിദ്രാശുചിത്വ വ്യായാമങ്ങളുടെ പ്രധാന ഘടകമാണ്.

READ: പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments