ആമാശയ കാൻസറും
ചികിത്സാരീതികളും

ആമാശയ കാൻസർ പലപ്പോഴും വൈകിയാണ് കണ്ടെത്തുന്നത്. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ നല്ല രീതിയിൽ ചികിത്സിക്കാം. വയറുവേദന, വിശപ്പില്ലായ്മ, ഭാരം കുറയൽ, ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണുക- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ എസ്. എഴുതിയ ലേഖനം.

എന്താണ് ആമാശയ കാൻസർ?

ആമാശയത്തിന്റെ അകത്തുള്ള പാളിയിൽ (mucosa) തുടങ്ങുന്ന ദോഷകരമായ നിയന്ത്രണമില്ലാത്ത അസാധാരണ കോശവളർച്ചയാണ് ആമാശയ കാൻസർ.

കാരണങ്ങൾ

  • ഹെലികോബാക്ടർ പൈലോറി (H. pylori) രോഗബാധ.

  • പുകവലി.

  • പതിവായി കഴിക്കൽ.

  • കുടുംബചരിത്രം ജനിതക കാരണങ്ങൾ (genetic).

  • ദീർഘകാല വയറുവേദന / അൾസർ.

  • സംസ്കരിച്ച മാംസം, ചുവന്ന മാംസം (ബീഫ്, പോർക്ക്, മട്ടൺ) മുതലായവ കൂടുതലായി കഴിക്കൽ.

രോഗലക്ഷണങ്ങൾ

  • ഭക്ഷണം കഴിച്ചാൽ ഉടൻ വയർ നിറഞ്ഞുപോയി എന്ന് തോന്നൽ.

  • വിശപ്പ് കുറയുക.

  • വയറുവേദന.

  • മനംപുരട്ടൽ.

  • ഛർദ്ദി.

  • ഭാരം കുറയുക.

  • കറുത്ത നിറത്തിലുള്ള മലം (ആമാശയത്തിലെ രക്തസ്രാവം മൂലം).

  • വയർ വീർക്കുക.

  • കഴുത്തിലോ കക്ഷത്തോ കഴലകൾ വീങ്ങുക.

രോഗനിർണയം

  • രോഗിയുടെ ശാരീരിക പരിശോധന (ക്ലിനിക്കൽ എക്സാമിനേഷൻ).

  • എൻഡോസ്കോപ്പി – ക്യാമറ ഘടിപ്പിച്ച സ്കോപ്പ് ഉപയോഗിച്ച് വയറിനുള്ളിൽ നോക്കി ആമാശത്തിനകത്തെ മുഴകൾ, തടിപ്പുകൾ, അൾസർ എന്നിവയിൽ നിന്ന് ബയോപ്സി എടുക്കുന്നു.

  • ബയോപ്സി പത്തോളജി വിഭാഗത്തിൽ അയച്ചു കോശങ്ങളെപ്പറ്റി പഠിച്ച് ക്യാൻസർ ഉണ്ടോ ഇല്ലയോഎന്ന് സ്ഥിരീകരിക്കുന്നു.

ക്രോമോ എൻഡോസ്കോപ്പി (Chromo endoscopy) എന്നത് ഒരു എൻഡോസ്കോപ്പി സാങ്കേതിക വിദ്യയാണ്, അതിൽ പ്രത്യേക ഡൈ (നിറങ്ങൾ) ഉപയോഗിച്ച് ആമാശയത്തിന്റെ ശ്ലേഷ്മ പാളി (mucosa) കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്നു.

സാധാരണ എൻഡോസ്കോപ്പിയിൽ മറഞ്ഞുപോകാവുന്ന, കാണാൻ ബുദ്ധിമുട്ടുള്ള ചെറിയ പ്രാരംഭ ക്യാൻസർ / മുൻ ക്യാൻസർ മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

സ്കാൻ (CT / MRI / PET): രോഗം എത്രത്തോളം വ്യാപിച്ചു എന്ന് കണ്ടെത്തുന്നു.

ബ്ലഡ് ടെസ്റ്റുകൾ: ടെസ്റ്റുകളുടെ റിസൾട്ടുകൾ നോക്കി രോഗം ആമാശയ കാൻസറാണ് / അല്ലഎന്ന് കൃത്യമായി ഡയഗ്നോസ് ചെയ്ത് സ്റ്റേജ് ചെയ്യുന്നു.

ആമാശയ ക്യാൻസർ
സ്റ്റേജ് ചെയ്യുന്നതിന്റെ
പ്രധാന കാരണങ്ങൾ

1. രോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ: ക്യാൻസർ ആമാശയത്തിനുള്ളിൽ മാത്രമാണോ, അടുത്തുള്ള കഴലകളിലേക്കോ (ലിംഫ് നോഡുകൾ), മറ്റ് അവയവങ്ങളിലേക്കോ (കരൾ, ശ്വാസകോശം തുടങ്ങിയവയിലേക്ക് പടർന്നിട്ടുണ്ടോ ( Metastasis) എന്ന് അറിയാൻ.

2. ചികിത്സാരീതി തീരുമാനിക്കാൻ:

  • പ്രാരംഭ ഘട്ടത്തിൽ ശസ്ത്രക്രിയ കൊണ്ടു തന്നെ രോഗം പൂര്‍ണമായി മാറ്റാം.

  • പിന്നീടുള്ള ഘട്ടങ്ങളിൽ ശസ്ത്രക്രിയയ്ക്കൊപ്പം കീമോതെറാപ്പി, റേഡിയേഷൻ എന്നിവ വേണ്ടി വന്നേക്കും.

  • വളരെ മുന്നോട്ടുപോയ (അഡ്വാൻസ് സ്റ്റേജ്) സ്റ്റേജു കളിൽ രോഗശാന്തിക്കല്ല, രോഗാശ്വാസത്തിനാണ് ചികിത്സ.

3. രോഗിയുടെ ഭാവി വിലയിരുത്താൻ: രോഗം ഏത് ഘട്ടത്തിലാണെന്ന് നോക്കി രോഗിയുടെ ആയുസ്സും, ജീവൻ നിലനിർത്താനുള്ള സാധ്യതയും പ്രവചിക്കാം.

4. ഗവേഷണത്തിനും ചികിത്സാ ഫലനിരീക്ഷണത്തിനും: ഒരേ സ്റ്റേജിലുള്ള രോഗികളെ തമ്മിൽ താരതമ്യം ചെയ്ത് ചികിത്സാഫലം വിലയിരുത്താനും, പുതിയ ചികിത്സാരീതികളുടെ ഫലപ്രാപ്തി പരിശോധിക്കാനും സഹായിക്കുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ, “സ്റ്റേജിംഗ്” എന്നത് രോഗത്തെ മനസ്സിലാക്കാനും, ശരിയായ ചികിത്സ തിരഞ്ഞെടുക്കാനും, ഭാവി പ്രവചിക്കാനും, ഗവേഷണത്തിനും വേണ്ടിയുള്ളതാണ്

ചികിത്സ

ശസ്ത്രക്രിയ (Surgery): രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിച്ചാൽ.

കീമോതെറാപ്പി (Chemotherapy): മരുന്നുകൾ വഴി കാൻസർ കോശങ്ങൾ ഇല്ലാതാക്കൽ.

റേഡിയേഷൻ തെറാപ്പി (Radiation): ചിലപ്പോൾ റേഡിയേഷൻ ഉപയോഗിച്ച് കോശങ്ങളെ കരിച്ചുകളയൽ.

Targeted Immunotherapy: പ്രത്യേക തരം ആമാശയ കാൻസറിൽ ഇമ്മ്യൂണോ തെറാപ്പി ഉപയോഗിക്കുമ്പോൾ ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനത്തെ (immune system) ശക്തിപ്പെടുത്തി, ക്യാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ സഹായിക്കുന്ന ചികിത്സ.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

  • സാധാരണയായി നമ്മുടെ പ്രതിരോധ കോശങ്ങൾ ക്യാൻസർ കോശങ്ങളെ തിരിച്ചറിയാതെ പോകാം.

  • ക്യാൻസർ സെല്ലുകൾ “immune escape” ചെയ്ത് ശരീരത്തിന്റെ ശ്രദ്ധയിൽപ്പെടാതെ വളരും.

  • ഇമ്മ്യൂണോ തെറാപ്പി മരുന്നുകൾ (immune checkpoint inhibitors), പ്രത്യേകിച്ച് PD-1 / PD-L1 inhibitors (ഉദാ: Nivolumab, Pembrolizumab) ഉപയോഗിച്ച് പ്രതിരോധ കോശങ്ങൾ വീണ്ടും സജീവമാക്കി ക്യാൻസറിനെ ആക്രമിക്കും.

എപ്പോഴാണ് ഈ ചികിത്സാരീതി ഉപയോഗിക്കുന്നത്?

  • സാധാരണയായി അവസാനഘട്ട (advanced / metastatic) ആമാശയ ക്യാൻസറിൽ.

  • കീമോതെറാപ്പി പോലുള്ള മറ്റ് ചികിത്സകൾക്ക് ശേഷം.

  • PD-L1 positive ആയ രോഗികളിൽ കൂടുതൽ ഫലപ്രദം.

ചില സാഹചര്യങ്ങളിൽ MSI-H / dMMR (genetic markers) ഉള്ള രോഗികളിൽ മികച്ച ഫലങ്ങൾ കാണുന്നു.

ഈ ചികിത്സാരീതിയുടെ ഗുണങ്ങൾ

  • ചിലരിൽ രോഗത്തിന്റെ വളർച്ച നീണ്ട കാലത്തേക്ക് തടയാം.

  • ജീവിച്ചിരിക്കാനുള്ള സാധ്യത (survival) കൂട്ടാൻ സഹായിക്കും.

  • പാർശ്വഫലങ്ങൾ കീമോത്തെറാപ്പിയേക്കാൾ കുറവായിരി ക്കും (പക്ഷേ immunity-യോട് ബന്ധപ്പെട്ട side effects ഉണ്ടാകാം).

പരിമിതികൾ

  • എല്ലാവർക്കും ഫലപ്രദമാകില്ല.

  • ചെലവ് കൂടുതലാണ്.

  • പ്രത്യേകമായ പരിശോധനകൾ (PD-L1, MSI status) നടത്തിയാൽ മാത്രമേ ചികിത്സ ഫലിക്കുമോ എന്ന് ഉറപ്പാക്കാൻ കഴിയൂ.

ചുരുക്കത്തിൽ ഇമ്മ്യൂണോ തെറാപ്പി ആമാശയ ക്യാൻസറിൽ പുതിയ പ്രതീക്ഷയാണ്, പക്ഷേ അത് എല്ലാവർക്കും അനുയോജ്യമല്ല, രോഗിയുടെ പ്രത്യേക ബയോമാർക്കർ, സ്റ്റേജ്, ആരോഗ്യനില എന്നിവ നോക്കി മാത്രം തീരുമാനിക്കേണ്ടതാണ്.

ആമാശയ ക്യാൻസർ സ്ഥിരീകരിച്ച് സ്റ്റേജ് അനുസരിച്ചുള്ള ചികിത്സ

  • സ്റ്റേജ് 1

ഈ ഘട്ടത്തിൽ ക്യാൻസർ ആമാശയത്തിന്റെ ശ്ലേഷ്മ പാളിയിലോ, പുറം പാളിയിലോ മാത്രം കാണപ്പെടും. ചികിത്സകന്റെ ലക്ഷ്യം പൂർണ്ണമായും രോഗമുക്തി (curative treatment) ആകുന്നു.

ചികിത്സാ മാർഗങ്ങൾ

Endoscopic resection – വളരെ ആദ്യം കണ്ടെത്തിയ ചെറിയ ട്യൂമറുകൾ എന്റോസ്കോപ്പിയിലൂടെ തന്നെ മാറ്റാം.

ശസ്ത്രക്രിയ (Gastrectomy) – ആമാശയം ഭാഗികമായോ, മുഴുവനായോ നീക്കംചെയ്യുന്നു.

കഴലകളുടെ നീക്കം (lymph node dissection) ചെയ്യൽ. ചില സാഹചര്യങ്ങളിൽ അഡ്ജുവന്റ് (ശസ്ത്രക്രിയയ്ക്കുശേഷം)കീമോതെറാപ്പി നൽകാം.

  • സ്റ്റേജ് 2

ഈ ഘട്ടത്തിൽ ക്യാൻസർ ആമാശയത്തിന്റെ ഭിത്തിയിലേക്ക് ആഴത്തിൽ വളർന്ന്, സമീപ കഴലകളിലേക്ക് പടർന്നിരിക്കും, പക്ഷേ അകലെ അവയവങ്ങളിലേക്ക് പോയിട്ടില്ല. നമ്മുടെ ലക്ഷ്യം രോഗമുക്തി ആണ്.

ചികിത്സാമാർഗങ്ങൾ

ശസ്ത്രക്രിയ (Gastrectomy + lymph node dissection)

കീമോതെറാപ്പി: ശസ്ത്രക്രിയയ്ക്ക് മുൻപ് (neoadjuvant) + ശേഷവും (adjuvant) കൊടുക്കാം.

ചിലപ്പോൾ കീമോ + റേഡിയേഷൻ (chemoradiation) കൂടി നൽകാം.

ചുരുക്കത്തിൽ,

സ്റ്റേജ് 1:
Endoscopic resection (ആദ്യഘട്ടം) അല്ലെങ്കിൽ Gastrectomy + lymph node dissection + (ചിലപ്പോൾ) കീമോ.

സ്റ്റേജ് 2:
ശസ്ത്രക്രിയ + കീമോ (ശസ്ത്രക്രിയയ്ക്ക് മുൻപ് + ശേഷവും), ചിലപ്പോൾ റേഡിയേഷൻ കൂടി.

സ്റ്റേജ് 3:
ഈ ഘട്ടത്തിൽ ക്യാൻസർ ആമാശയത്തിന്റെ എല്ലാ പാളികളിലേക്കും (mucosa,submucosal, muscle layers), സമീപ കഴലകളിലേക്കും വ്യാപിച്ചിരിക്കും.

ചികിത്സയുടെ ലക്ഷ്യം: രോഗം മാറ്റുക (curative intent).

ചികിത്സാ മാർഗങ്ങൾ

ശസ്ത്രക്രിയ (Gastrectomy): മുഴുവൻ ആമാശയവും (total) അല്ലെങ്കിൽ ഭാഗികമായി (subtotal) എടുത്തുമാറ്റുന്നു. ആമാശയത്തിനു സമീപമുള്ള കഴലകൾ നീക്കം (lymph node dissection) ചെയ്യും.

കീമോതെറാപ്പി: ശസ്ത്രക്രിയക്ക് മുൻപും (neoadjuvant) & ശേഷവും (adjuvant) നൽകുന്നു, ക്യാൻസർ വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാൻ വേണ്ടി ചിലപ്പോൾ റേഡിയേഷൻ തെറാപ്പി കൂടി ഉപയോഗിക്കും.

സ്റ്റേജ് 4:
ഈ ഘട്ടത്തിൽ ക്യാൻസർ അകലെയുള്ള അവയവങ്ങളിലേക്കു (കരൾ, ശ്വാസകോശം, പെരിറ്റോണിയം മുതലായവ) പടർന്നിരിക്കും.

ചികിത്സയുടെ ലക്ഷ്യം: രോഗാശ്വാസം (palliative intent), ജീവിതകാലം നീട്ടുക, വേദന / അസൗകര്യം കുറയ്ക്കുക, ജീവിതഗുണനിലവാരം (quality of life) മെച്ചപ്പെടുത്തുക.

ചികിത്സാ മാർഗങ്ങൾ:
കീമോതെറാപ്പി: പ്രധാന ചികിത്സ, രോഗവളർച്ച മന്ദഗതിയിലാക്കും.

ഇമ്മ്യൂണോ തെറാപ്പി: ടാർഗെറ്റഡ് തെറാപ്പി: (ഉദാ: Trastuzumab) – HER2 positive രോഗികളിൽ.

പാലിയേറ്റീവ് ശസ്ത്രക്രിയ / എൻഡോസ്കോപ്പിക് ചികിത്സ: ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്കു ഖര ഭക്ഷണദ്രവ്യങ്ങൾ പോകാനുള്ള തടസ്സവും (Gastric outlet obstruction), രക്തസ്രാവം മുതലായ പ്രശ്നങ്ങളും കുറയ്ക്കാൻ.

റേഡിയേഷൻ: വേദനയിൽ നിന്നുള്ള ആശ്വാസത്തിനും രക്തസ്രാവം നിയന്ത്രിക്കാനും.

സപ്പോർട്ടീവ് കെയർ: – പോഷകാഹാരം, വേദന കുറക്കുക, മാനസിക പിന്തുണ.

ചുരുക്കത്തിൽ

സ്റ്റേജ് 3: പ്രധാനമായും ശസ്ത്രക്രിയ + കീമോതെറാപ്പി (ലക്ഷ്യം: രോഗം മാററുക).

സ്റ്റേജ് 4: കീമോ, ഇമ്മ്യൂണോ, ടാർഗെറ്റഡ് തെറാപ്പി, പാലിയേറ്റീവ് കെയർ (ലക്ഷ്യം: രോഗാശ്വാസം).

ഈ രോഗത്തിനെ എങ്ങനെ പ്രതിരോധിക്കാം?

  • സംതുലിതമായ ഭക്ഷണം: പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക.

  • പുകവലി നിർത്തുക.

  • H. pylori രോഗം ഉണ്ടെങ്കിൽ ചികിത്സ നേടുക.

  • സംസ്ക്കരിച്ച മാംസം, ഉപ്പേറിയ ഭക്ഷണം കുറയ്ക്കുക.

  • ക്യാൻസറിന്റെ കുടുംബചരിത്രം (genetic background)ഉള്ളവർ സ്ഥിരമായി മെഡിക്കൽ പരിശോധന നടത്തുക.

ചുരുക്കത്തിൽ, ആമാശയ കാൻസർ പലപ്പോഴും വൈകിയാണ് കണ്ടെത്തുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ നല്ല രീതിയിൽ ചികിത്സിക്കാം. വയറുവേദന, വിശപ്പില്ലായ്മ, ഭാരം കുറയൽ, ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണുക. ഓർമിക്കൂ, നേരത്തെ കണ്ടെത്തിയാൽ ആമാശയ ക്യാൻസർ പൂർണ്ണമായി ഭേദപ്പെടുത്താനാവും.

ജാഗ്രതയാണ് ആരോഗ്യത്തിന്റെ താക്കോൽ.

READ: ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments