ഡോ. കെ. സന്ധ്യ കുറുപ്പ്

സർക്കാരാശുപത്രികളിലെ സ്ത്രീഡോക്ടർ

നേട്ടങ്ങൾക്കിടയിലും ആരോഗ്യരംഗത്ത് പ്രവർ ത്തിക്കുന്ന വനിതാ ഡോക്ടർമാർ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്നതാണ് സത്യം. അതിന്റെ കാര്യകാരണങ്ങളിലേക്ക് വിരൽ ചൂണ്ടാനുള്ള ശ്രമമാണ് ഈ ലേഖനം. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ. സന്ധ്യ കുറുപ്പ് എഴുതിയ ലേഖനം.

രോഗ്യമേഖലയിൽ ഇന്ത്യയിൽ ഒന്നാം സ്​ഥാനത്ത് നിൽക്കുന്ന സംസ്​ഥാനമാണ് കേരളം. പൊതുമേഖലയിൽ ആരോഗ്യരംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾ തികച്ചും അസൂയാവഹമാണ്. കോവിഡ്, നിപ്പ ഭീഷണികളെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിഞ്ഞതും ഈ നേട്ടങ്ങളുടെ അടിസ്​ഥാനത്തിലാണ്. ആരോഗ്യപ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഈ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത്രയും നേട്ടങ്ങൾക്കിടയിലും ആരോഗ്യരംഗത്ത് പ്രവർ ത്തിക്കുന്ന വനിതാ ഡോക്ടർമാർ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്നതാണ് സത്യം. അതിന്റെ കാര്യകാരണങ്ങളിലേക്ക് വിരൽ ചൂണ്ടാനുള്ള ശ്രമമാണ് ഈ ലേഖനം.

ആരോഗ്യമേഖലയിൽ, പ്രത്യേകിച്ച് ഡോക്ടർമാരുടെ ഇടയിൽ സ്​ത്രീപ്രാതിനിദ്ധ്യം വർധിച്ചു വരുന്ന കാലഘട്ടമാണ് ഇത്. മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളിൽ 70 ശതമാനത്തിലേറെ പെൺകുട്ടികളാണ്. ആരോഗ്യമേഖല മൊത്തമായി എടുത്താലും ഇതു തന്നെയാണ് അവസ്​ഥ.

പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്ന സ്​ത്രീകൾക്ക് പുരുഷൻമാരിൽ നിന്ന് വ്യത്യസ്​തമായ അനവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. അപ്രതീക്ഷിതവും, സങ്കീർണവുമായ പ്രശ്നങ്ങളുള്ള രോഗികളെയാണ് ഓരോ നിമിഷവും ഡോക്ടർമാർ അവരുടെ ഡ്യൂട്ടിയിൽ കാണേണ്ടിവരുന്നത്. നിമിഷങ്ങൾക്കകം തീരുമാനമെടുത്ത് പ്രവർത്തിക്കേണ്ട അവസ്​ഥാവിശേഷം. ഇത് തന്നെയാണ് മറ്റു തൊഴിൽ മേഖലകളിൽ നിന്ന് ഈ ജോലിയെ വ്യത്യസ്​തമാക്കു ന്നത്. അതുകൊണ്ടുതന്നെ തികഞ്ഞ മനോബലവും മനഃസാന്നിധ്യവും, അതോടൊപ്പം സമാധാനവും സുരക്ഷിതവും ആയ പ്രവർത്തനാന്തരീക്ഷവും അത്യാവശ്യമുള്ള മേഖലയാണിത്.

മെഡിക്കൽ വിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും എം ബി ബി എസ്​ പഠനം കഴിയുമ്പോഴേക്കും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കേണ്ടിവരും. ബിരുദാനന്തര പഠനസമയത്ത് പഠനവും കുടുംബജീവിതവും കൊണ്ടുപോകാൻ പെടാപ്പാട് പെടുന്ന ഒരു വിഭാഗമാണ് വനിതാ ഡോക്ടർമാർ. പഠനത്തിന്റെ തിരക്കുകൾക്കൊപ്പം ഭർതൃ ഗൃഹത്തിലെ ജീവിതസാഹചര്യങ്ങളും അവിടുത്തെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു പോകുക ഒരു വെല്ലുവിളി തന്നെയാണ്. പഠനഭാരവും വിവാഹാനന്തരമുള്ള ബാധ്യതകളും ഇരു ചുമലുകളിൽ ചുമന്നുള്ള ദുരിതജീവിതം. ഭർത്താവിന്റെയും ബന്ധുക്കളുടെയും പിന്തുണ ലഭിച്ചില്ലെങ്കിൽ മാനസികമായി തളർന്നു പോകാവുന്ന അവസ്​ഥ. ഇത്തരം പ്രശ്നങ്ങൾ അതിജീവിച്ചു മുന്നേറുമ്പോൾ ഗർഭധാരണം കൂടി ആയാൽ പറയുകയും വേണ്ട.

READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്

ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും

സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ

വനിതാ ഡോക്ടർമാർ നിശ്ചയമായും അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്

പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വനിതാ ഡോക്ടർമാർക്ക് മറ്റ് അനവധി പ്രശ്നങ്ങളും അഭിമുഖീകരിക്കേി വരുന്നുണ്ട്. രാത്രി ഡ്യൂട്ടി എടുക്കേിവരുമ്പോൾ സുരക്ഷിതമല്ലാത്ത അത്യാഹിത വിഭാഗവും അടച്ചുറപ്പില്ലാത്ത വിശ്രമമുറികളും ആണ് പല ആശുപത്രികളിലും ഉള്ളത്. രാത്രി സമയത്തു വരുന്ന രോഗികളിൽ പലരും മദ്യവും, മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരും അക്രമവാസനയുള്ളവരും ആയിരിക്കും. ഇത്തരം രോഗികളെ ഏകയായി സെക്യൂരിറ്റി പ്രവർത്തകരുടെ സാന്നിധ്യം പോലുമില്ലാതെ പരിശോധിക്കേണ്ടി വരാറുണ്ട്. അതുകൊണ്ടുതന്നെ രാത്രിഡ്യൂട്ടികൾ വനിതാ ഡോക്ടർമാർക്ക് പേടിസ്വപ്നങ്ങളാണ്. അടുത്ത കാലത്ത് നമുക്ക് നഷ്ടപ്പെട്ട പ്രിയ സഹോദരി വന്ദന ദാസിന്റെ നിസ്സഹായാവസ്​ഥ എന്നും മനസ്സിൽ മുറിവായി നിൽക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ രാത്രി ഡ്യൂട്ടി ചെയ്യുമ്പോൾ പല ദുരനുഭവങ്ങളും ഉണ്ടാവാറുണ്ട്.

വിജനമായ സ്​ഥലങ്ങളിലൂടെ ഡ്യൂട്ടി റൂമിൽ നിന്ന് മറ്റു വാർഡുകളിലേക്കും അത്യാഹിത വിഭാഗത്തിലേക്കുമുള്ള യാത്ര സുരക്ഷാഭീഷണി ഉണർത്തുന്നതാണ്. രോഗികളുടെ ബാഹുല്യവും ഡോക്ടർമാരുടെ കുറവും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ വൻ സമ്മർദ്ദത്തി ലാക്കുന്നു. ഒരു ഡോക്ടർ മുന്നൂറിൽ പരം രോഗികളെ കാണേ സ്​ഥിതിവിശേഷമാണ് പലയിടത്തും. പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ രോഗികളെ പരിശോധിക്കേിവരുന്നത് ഡോക്ടർമാർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആർത്തവം കുടിയാകുമ്പോൾ ജോലി ചെയ്യുക വളരെ ദുഷ്കരമായിത്തീരുന്നു.

ദീർഘവും തിരക്കേറിയതുമായ പ്രവർത്തന സമയവും രാത്രികാല ഡ്യൂട്ടികളും ജോലിസ്​ഥലത്തെ സമ്മർദ്ദങ്ങളും സാമൂഹ്യ – കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാറുണ്ട്. അടുത്ത ബന്ധുക്കളുടെ പ്രധാനപ്പെട്ട ചടങ്ങുകൾക്കുപോലും പോകാൻ കഴിയാത്ത അവസ്​ഥ പലപ്പോഴും മാനസികമായി തളർത്തിക്കളയും.

ആശുപതിയിലെ തിരക്കും സമ്മർദ്ദവും കാരണം കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്​ഥയാണ് മിക്ക വനിതാ ഡോക്ടർമാർക്കും. മുലയൂട്ടുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ തികച്ചും ദയനീയമാണ്. ആറ് മാസത്തെ പ്രസവാവധിക്കു ശേഷം രാത്രികാല ഡ്യൂട്ടി എടുക്കേണ്ടിവരുമ്പോൾ മുലയൂട്ടൽ പ്രതിസന്ധിയിലാകുന്നു. ഇത് ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.


READ ALSO: മകൾ എന്ന നിലയിൽ
എന്റെ സ്ത്രീജീവിതം

ഡോക്ടർ അമ്മയാവുമ്പോൾ

ലീല, എന്റെ പ്രിയ സ്‌നേഹിത

ഒരു അനസ്തീഷ്യോളജിസ്റ്റിന്റെ പ്രമേഹക്കാഴ്ചകൾ

വെന്റിലേറ്ററിന്റെ
രണ്ടു മുഖങ്ങൾ

കുടുംബാംഗങ്ങളുമായി ചെലവഴിക്കാൻ മിക്ക വനിതാ ഡോക്ടർമാർക്കും സമയം കിട്ടാറില്ല. കുട്ടികളുടെ പഠനത്തിലും സ്​കൂളിലും രക്ഷിതാവെന്ന രീതിയിൽ ഇടപെടാൻ പലപ്പോഴും സാധിക്കാറില്ല. ജോലിസ്​ഥലത്ത് വനിതാ ഡോക്ടർമാർക്ക് ചിലപ്പോൾ ലൈംഗിക അതിക്രമങ്ങളും നേരിടേണ്ടി വരാറുണ്ട്. കൊൽക്കത്തയിൽ അടുത്ത കാലത്തുണ്ടായ സംഭവം എല്ലാവരെയും ഞെട്ടിക്കുന്ന താണ്. ഏകയായി ജോലി ചെയ്യുന്ന പല വനിതാ ഡോക്ടർമാർക്കും രോഗികളുടെ കൂട്ടിരിപ്പുകാരിൽ നിന്നും പലപ്പോഴും മോശം അനുഭവം ഉണ്ടാകാറുണ്ട്. പ്രതികൂല സാഹചര്യങ്ങൾ കാരണം പലപ്പോഴും ഫലപ്രദമായി പ്രതികരിക്കാൻ വനിതാ ഡോക്ടർമാർക്ക് കഴിയാറില്ല. ഇത്തരം അക്രമങ്ങൾ നേരിടാനാണ് ജീവെ ആക്ട് നിലവിൽ വന്നത്. വിദൂര സ്​ഥലങ്ങളിലേക്കുള്ള അപ്രതീക്ഷിതമായ സ്​ഥലമാറ്റങ്ങൾ വനിതാ ഡോക്ടർമാരെയും അവരുടെ കുടുംബാംഗങ്ങളെയും വൻ പ്രതിസന്ധിയിലാക്കാറുണ്ട്. പലപ്പോഴും ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവും ഇതുമൂലം ഉണ്ടാവാറുണ്ട്.

എന്തൊക്കെയാണ് പ്രതിവിധികൾ?

  • കുടുംബത്തിന്റെ, പ്രത്യേകിച്ച് ഭർത്താവിന്റെയും, വീട്ടുകാരുടെയും, അകമഴിഞ്ഞ പിന്തുണ ആരംഭഘട്ടത്തിൽ അത്യാവശ്യമാണ്.

  • വ്യത്യസ്​തമായ റോളുകൾ ഒരേ സമയം ചെയ്യേണ്ടതിനാൽ വനിതാ ഡോക്ടർമാർ സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ ശീലിക്കണം.

  • സഹപ്രവർത്തകരോടും കുടുംബങ്ങളോടും സുഹൃത്തുക്കളോടും ദൃഢമായ സ്​നേഹബന്ധം പുലർത്തണം. ആശുപത്രികളിൽ വനിതാ ഡോക്ടർമാർക്ക് സഹായകരമായ ജോലി ക്രമീകരണങ്ങൾ വരുത്തണം.

  • മാനസിക സംഘർഷം കുറക്കാൻ സഹായിക്കുന്ന വ്യായാമങ്ങളിലും മറ്റു കായിക വിനോദങ്ങളിലും ഏർപ്പെടാൻ സമയം കണ്ടെണം.

  • ME TIME അവരവർക്ക് മാനസിക ഉല്ലാസം തരുന്ന കാര്യങ്ങൾക്കായി എല്ലാ ദിവസവും 30 മിനുട്ടെങ്കിലും മാറ്റിവെക്കണം.

  • കുടുംബാംഗങ്ങളുമായി എല്ലാ ദിവസവും അരമണിക്കൂർ ചിരിച്ചു സന്തോഷിച്ചിരിക്കാൻ ശ്രമിക്കണം.

  • ആശുപത്രിയിൽ നേരിടേണ്ടിവരുന്ന അതിക്രമങ്ങ ളിൽ പ്രതികരിക്കാനും അവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ആർജവം കാണിക്കണം.

  • ഒരു ഡോക്ടർ ഡ്യൂട്ടി സമയത്ത് എത്ര രോഗികളെ പരിശോധിക്കണം എന്നതിനെ പറ്റി മാർഗ്ഗരേഖ ഉണ്ടാവണം.

  • രാത്രികാല ഡ്യൂട്ടി എടുക്കുന്നതിനു വേണ്ട സുരക്ഷാസംവിധാനം എല്ലാ ആശുപത്രികളിലും ഉറപ്പാക്കണം. ആവശ്യത്തിന് സുരക്ഷാ അംഗങ്ങൾ, അടച്ചുറപ്പുള്ള ഡ്യൂട്ടി മുറികൾ, അത്യാഹിത വിഭാഗങ്ങളിൽ അകത്തേക്കും പുറത്തേക്കും പോകാൻ പ്രത്യേകം വഴികൾ, സി സി ടി വി, തുടങ്ങിയവ എല്ലാ ആശുപത്രികളിലും ഉണ്ടാകണം.

  • പ്രവർത്തന രംഗത്തെ വെല്ലുവിളികൾ നേരിടാൻ സംഘടിതശക്തി എപ്പോഴും സഹായകരമാണ്. അതുകൊണ്ടുതന്നെ IMA-യിലെയും അനുബന്ധ സംഘടനകളിലെയും അംഗത്വം ഒരുപാട് ആത്മവിശ്വാസം നൽകും.

രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും പ്രതീക്ഷക്കൊത്തു പ്രവർത്തിക്കാൻ ചിലപ്പോൾ ഡോക്ടർമാർക്ക് കഴിഞ്ഞു എന്നുവരില്ല. രോഗികളുടെ ബാഹുല്യവും ഡോക്ടർമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും എണ്ണത്തിലുള്ള കുറവും ഇതിന് ഒരു പ്രധാന കാരണമാണ്. എന്നിരുന്നാലും വിപരീത സാഹചര്യങ്ങളിൽ കൈമെയ് മറന്ന് സ്​നേഹാർദ്രമായി, ആത്മാർഥതയോടെ പ്രവർത്തിക്കുന്ന വനിതാ ഡോക്ടർമാർക്ക് പൊതു സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകണം. എങ്കിൽ മാത്രമേ ആരോഗ്യ രംഗം പൂർണത നേടുകയുള്ളൂ.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments