KEAM:
നീതികെട്ട സമീകരണം
ഇക്കുറിയും തുടരുമോ?

KEAM പ്രവേശന പരീക്ഷാ വിഷയത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ കഴിഞ്ഞവർഷം നൽകിയ അപ്പീൽ ഹരജി പിൻവലിച്ചു. സുപ്രീംകോടതിയിൽ കേസ് നടക്കുന്നു എന്നൊരു ഉമ്മാക്കി കാട്ടി, ഇവിടുത്തെ എൻട്രൻസ് കമ്മീഷണറേറ്റും ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ മേധാവികളും സർക്കാരിനെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭയപ്പെടുത്തുകയും ഈ വർഷവും CBSE ലോബിക്കു വേണ്ടി പ്രവേശന നടപടികൾ അവരുടെ വരുതിക്ക് നിർത്തുകയും ചെയ്യാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടു കൂടിയാണ് ഈ പിൻവലിക്കൽ.

KEAM പ്രവേശന പരീക്ഷാ വിഷയത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ കഴിഞ്ഞവർഷം നൽകിയ അപ്പീൽ ഹരജി പിൻവലിച്ചു. ഈ വർഷത്തെ പ്രവേശന നടപടിയിലെങ്കിലും കേരള സിലബസ് വിദ്യാർത്ഥികൾക്ക് സമീകരണമെന്ന നാളിതുവരെ തുടരുന്ന ചതി നേരിടേണ്ടി വരാതിരിക്കാനാണ് ഈ ഹരജി പിൻവലിച്ചത്.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ഹരിദാസൻ, മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് മറുപടിയായി, സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനാൽ കോടതി തീരുമാനപ്രകാരം മാത്രമേ ഈ വർഷവും സമീകരണ രീതിശാസ്ത്രം തീരുമാനിക്കുകയുള്ളൂ എന്ന മറുപടിയാണ് കിട്ടിയത്. സുപ്രീംകോടതിയിൽ കേസ് നടക്കുന്നു എന്നൊരു ഉമ്മാക്കി കാട്ടി, ഇവിടുത്തെ എൻട്രൻസ് കമ്മീഷണറേറ്റും ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ മേധാവികളും സർക്കാരിനെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭയപ്പെടുത്തുകയും ഈ വർഷവും CBSE ലോബിക്കു വേണ്ടി പ്രവേശന നടപടികൾ അവരുടെ വരുതിക്ക് നിർത്തുകയും ചെയ്യാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടു കൂടിയാണ് ഈ പിൻവലിക്കൽ.

ഐക്യമലയാള പ്രസ്ഥാനം സെക്രട്ടറി ഹരിദാസൻ, കീം പരീക്ഷ മാർക്ക് സമീകരണവുമായി  ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയ്ക്ക് ലഭിച്ച മറുപടി. സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനാൽ കോടതി തീരുമാനപ്രകാരം മാത്രമേ ഈ വർഷവും സമീകരണ രീതിശാസ്ത്രം തീരുമാനിക്കുകയുള്ളൂ എന്നാണ് മറുപടിയിലുള്ളത്.
ഐക്യമലയാള പ്രസ്ഥാനം സെക്രട്ടറി ഹരിദാസൻ, കീം പരീക്ഷ മാർക്ക് സമീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയ്ക്ക് ലഭിച്ച മറുപടി. സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനാൽ കോടതി തീരുമാനപ്രകാരം മാത്രമേ ഈ വർഷവും സമീകരണ രീതിശാസ്ത്രം തീരുമാനിക്കുകയുള്ളൂ എന്നാണ് മറുപടിയിലുള്ളത്.

എഞ്ചിനീയറിംഗിലെ
രണ്ടു റാങ്കു ലിസ്റ്റുകൾ

കേരള ചരിത്രത്തിൽ ആദ്യമായി എഞ്ചിനീയറിംഗ് പ്രവേശനത്തിന് രണ്ടു റാങ്കുലിസ്റ്റുകൾ കഴിഞ്ഞവർഷം പുറത്തിറങ്ങുകയുണ്ടായി. കാലങ്ങളായി തുടരുന്ന, സി ബി എസ് ഇ സിലബസ്സുകാർക്ക് മേൽക്കൈ കിട്ടുന്നതിനായി ഉണ്ടാക്കിയ, ശാസ്ത്രീയമെന്ന ലേബലൊട്ടിച്ച അശാസ്ത്രീയവും നീതിരഹിതവുമായ സമീകരണ രീതിയനുസരിച്ചുള്ള റാങ്കുലിസ്റ്റും എല്ലാ വിദ്യാർത്ഥികൾക്കും തുല്യപരിഗണന നൽകിക്കൊണ്ടുള്ള, നീതിയുടെ പക്ഷത്തു നിന്നുള്ള മറ്റൊരു സമീകരണ സൂത്രവാക്യമുപയോഗിച്ചുള്ള റാങ്കുലിസ്റ്റും. ആദ്യം പുറത്തിറങ്ങിയത് എല്ലാ സിലബസ്സുകാർക്കും തുല്യ പ്രാധാന്യം ലഭിച്ചുള്ള റാങ്ക് ലിസ്റ്റാണ്. കേരളത്തിന്റെ പ്രവേശന പരീക്ഷാ ചരിത്രത്തിൽ സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത നേട്ടമാണ് അതിൽ കേരള സിലബസ്സിലെ കുട്ടികൾ ഉണ്ടാക്കിയത്. ഒന്നാം റാങ്ക് അടക്കം ആദ്യത്തെ പത്തു റാങ്കിൽ അഞ്ചും കേരള സിലബസ്സിൽ പഠിച്ച കുട്ടികൾക്ക്. നൂറിലെയും ആയിരത്തിലെയും പതിനായിരത്തിലെയും കണക്കെടുത്താലും ഏകദേശം തുല്യനിലയിൽ അവരുണ്ട്. എന്തുകൊണ്ട് കേരള സിലബസ്സിൽ പഠിക്കുന്ന കുട്ടികൾ പ്രവേശന പരീക്ഷയാൽ പിന്നിലായിപ്പോകുന്നു എന്ന കാലങ്ങളായുള്ള വേവലാതിക്കുള്ള കൃത്യമായ ഉത്തരമായിരുന്നു അത്.

എന്നാൽ പ്രസ്തുത റാങ്ക് ലിസ്റ്റ് CBSE വിദ്യാർത്ഥികൾ കോടതിയിൽ ചോദ്യം ചെയ്യുകയും പ്രോസ്പെക്റ്റസ് ഇറക്കിക്കഴിഞ്ഞതിനു ശേഷം പ്രവേശന നിയമങ്ങൾ അന്തിമനിമിഷത്തിൽ മാറ്റിയതിനെ മുൻനിർത്തി കോടതി പ്രസ്തുത റാങ്കുലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. പ്രോസ്പെക്റ്റസിൽ കൊടുത്ത പഴയരീതിയിലുള്ള സമീകരണം നടത്തി പുതിയ റാങ്കുലിസ്റ്റ് തയ്യാറാക്കാനും വിധിച്ചു. സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോയിട്ടും വിധി മാറിവന്നില്ല. പ്രവേശന നടപടികൾ വൈകുമെന്ന കാരണം പറഞ്ഞ്, സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ സർക്കാർ തയ്യാറായുമില്ല.

എത്രയും പെട്ടെന്ന് ‘കീം’ സമീകരണവുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം നടപ്പക്കിയ രീതി കൂടുതൽ നിയമപരമായ സംരക്ഷണത്തോടെ കൊണ്ടുവരാം എന്നാലോചിക്കണം.

ഈ സവിശേഷ സാഹചര്യത്തിലാണ് രാണ്ടാം റാങ്കുലിസ്റ്റ് പുറത്തിറങ്ങിയത്. അതിനായി കേരളാ സിലബസ്സിലെ കുട്ടികളുടെ 20 സ്കോർ വെട്ടിക്കുറച്ചു. CBSE വിദ്യാർത്ഥികൾക്ക് ഒരു സ്കോർ കൂട്ടിക്കൊടുക്കുകയും ചെയ്തു. അതോടെ റാങ്കു നമ്പറുകൾ മാറിമറിഞ്ഞു. ഒന്നാം റാങ്കു ലഭിച്ച കേരളാ സിലബസ്സുകാരൻ പിന്നിലേക്കു പോയി. ആദ്യ പത്തിൽ ഉൾപ്പെട്ട ചിലർ നൂറിലും പിറകിലേക്ക് തള്ളപ്പെട്ടു. അയ്യായിരം റാങ്കിനുവരെ പിറകിലെത്തി ചിലർ. മറ്റു ചിലർ ആദ്യം കിട്ടിയതിനേക്കാൾ പതിനായിരത്തിലധികം റാങ്കിന് പിന്നിലായി. നേരത്തെ ഈ വിവേചനത്തെക്കുറിച്ച് പറഞ്ഞപ്പോൾ അത് ശ്രദ്ധിക്കാതിരുന്ന, അതിലെ വിവേചനത്തിന്റെ ആഴം മനസ്സിലാവാതിരുന്ന ആളുകൾ, പ്രത്യേകിച്ചും പൊതുവിദ്യാഭ്യാസ ധാരയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും അക്ഷരാർത്ഥത്തിൽ തലക്കടിയേറ്റ പോലെയായി. പലരും പൊട്ടിക്കരഞ്ഞു, അപമാന ഭാരത്താൽ നീറി, പ്രതിഷേധത്തിൽ പുകഞ്ഞു. മാധ്യമങ്ങൾ തുടർച്ചയായി വിഷയം പ്രൈംടൈമിൽ നിലനിർത്തി. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഈ വിവചനത്തെക്കുറിച്ച് വിശദീകരിച്ചു.

സർക്കാർ എടുത്ത പുതിയ സമീകരണത്തെ ന്യായീകരിക്കാനെങ്കിലും, മുൻവർഷം നിലനിന്നിരുന്ന 35 സ്കോറിന് കേരള സിലബസ് കുട്ടികളെ CBSE-യ്ക്ക് പിന്നിലാക്കുന്ന സമീകരണമെന്ന ചതിയെക്കുറിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു തന്നെ പത്രക്കാരുടെ മുന്നിൽ തുറന്നുകാട്ടി. അടുത്തവർഷം പഴുതടച്ച രീതിയിൽ ഈ സമീകരണം നിയമപരമായി നടപ്പിലാക്കും എന്ന് ആണയിട്ടു. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കൾ സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയും നൈതികതയും ഉയർത്തിപ്പിടിച്ച് പുതിയ സമീകരണ രീതിയെ ന്യായീകരിച്ചു. കോടതി ഉത്തരവിന്റെ അന്തഃസത്തയെ വിമർശിച്ചു.

കേരള സമൂഹത്തോട്, കൃത്യമായ ബോധ്യത്തോടെ, ‘കീം’ സമീകരണം എന്ന നീതികേടിന്റെ ദുരന്തത്തെക്കുറിച്ച് വിളിച്ചു പറഞ്ഞ, അതിനായി പഴുതില്ലാത്ത ഉത്തരവുകൾ ഉണ്ടാക്കും എന്ന് ആണയിട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും അവരുടെ വകുപ്പിന്റെ ഭാഗമായ എൻട്രൻസ് കമ്മീഷണറേറ്റും ഉണർന്നെണീച്ച് പ്രവർത്തിക്കേണ്ടുന്ന ഘട്ടമാണിത്.
കേരള സമൂഹത്തോട്, കൃത്യമായ ബോധ്യത്തോടെ, ‘കീം’ സമീകരണം എന്ന നീതികേടിന്റെ ദുരന്തത്തെക്കുറിച്ച് വിളിച്ചു പറഞ്ഞ, അതിനായി പഴുതില്ലാത്ത ഉത്തരവുകൾ ഉണ്ടാക്കും എന്ന് ആണയിട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും അവരുടെ വകുപ്പിന്റെ ഭാഗമായ എൻട്രൻസ് കമ്മീഷണറേറ്റും ഉണർന്നെണീച്ച് പ്രവർത്തിക്കേണ്ടുന്ന ഘട്ടമാണിത്.

സുപ്രീംകോടതിയുടെ പേരിലെ തട്ടിപ്പുകൾ

കേരള വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും സർക്കാർ നേരിട്ട് ഇക്കാര്യത്തിൽ കോടതിയിൽ പോകുന്നില്ല എന്നുമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. അതുപ്രകാരം കേരള വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ പോയെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ കഴിഞ്ഞില്ല. കേസിന്റെ ഗുണ ദോഷങ്ങളിലേക്ക് കടക്കാതെ കോടതി സർക്കാരിനോട് ഈ വിഷയത്തിൽ നാലാഴ്ചക്കകം നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒരു നിലപാടും നാളിതുവരെയായും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ് അതിനു പിന്നിലെ നിഗൂഢലക്ഷ്യം. ആ കേസിന്റെ പേരിലാണ് കേരളാ സിലബസ്സിലെ കുട്ടികളെ മുൻനിർത്തി കള്ളച്ചൂതു കളിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പും എൻട്രൻസ് കമ്മീഷണറേറ്റും ശ്രമിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉള്ള മറുപടിയിൽ തെളിയുന്നത്. അതിനവസരം കൊടുക്കാതെയാണ് ഇപ്പോൾ സുപ്രീം കോടതിയിലെ കേസ് കുട്ടികൾതന്നെ അവസാനിപ്പിച്ചത്.

‘കീ’മിൽ അടിയന്തിരമായും ചെയ്യേണ്ടത്…

KEAM പ്രവേശന പരീക്ഷയിലെ നിലനിന്നിരുന്ന സ്കോർ സമീകരണം അശാസ്ത്രീയമായിരുന്നെന്നും ഇത്രയും കാലവും പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളിൽ നിന്നും അതിന്റെ കാമ്പു തുരന്നുകൊണ്ട്, ആന്തരികമായി അതിനെ ദുർബലപ്പെടുത്താൻ CBSE / എൻട്രൻസ് ലോബി ശ്രമിക്കുകയായിരുന്നെന്നും അവയുടെ വക്താക്കൾ സർക്കാർ വകുപ്പുകളുടെ തന്നെ ഉന്നതതലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇന്ന് കേരള സമൂഹത്തിന് നുറു ശതമാനം ബോധ്യമുണ്ട്. ആ ബോധ്യത്തിലേക്കെത്തിക്കാനെങ്കിലും രണ്ടു റാങ്കുലിസ്റ്റുകൾ കാരണമായി. അവസാന നിമിഷമെങ്കിലും ഇതിനായി പരിശ്രമിച്ച മുഖ്യമന്ത്രിയുടെ ഓഫീസടക്കമുള്ള ഭരണ സംവിധാനങ്ങളും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തീർച്ചയായും അഭിനന്ദനമർഹിക്കുന്നുണ്ട്. എന്നാൽ ഇതിനെതിർചേരിയിൽ നിൽക്കുന്നവർ ദുർബലരല്ല. ആളും അർത്ഥവും സ്വാധീനവും അവർക്ക് കൂടുതലാണ്. അതുകൊണ്ടു തന്നെ കേരള സമൂഹത്തോട്, കൃത്യമായ ബോധ്യത്തോടെ, ഈ നീതികേടിന്റെ ദുരന്തത്തെക്കുറിച്ച് വിളിച്ചു പറഞ്ഞ, അതിനായി പഴുതില്ലാത്ത ഉത്തരവുകൾ ഉണ്ടാക്കും എന്ന് ആണയിട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും അവരുടെ വകുപ്പിന്റെ ഭാഗമായ എൻട്രൻസ് കമ്മീഷണറേറ്റും ഉണർന്നെണീച്ച് പ്രവർത്തിക്കേണ്ടുന്ന ഘട്ടമാണിത്.

കഴിഞ്ഞ വർഷം കൈയെത്തിപ്പിടിച്ച റാങ്കും എഞ്ചിനീയറിങ് സീറ്റുകളും നഷ്ടമായ കേരള സിലബസ് വിദ്യാർത്ഥികൾക്കുവേണ്ടി ശബ്ദമുയർത്താനും അവർക്കുവേണ്ടി സമ്മർദ്ദം ചെലുത്താനും വിദ്യാർത്ഥി സംഘടനകൾക്കും അധ്യാപക പ്രസ്ഥാനങ്ങൾക്കും ചുമതലയുണ്ട്.

എത്രയും പെട്ടെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം നടപ്പക്കിയ രീതി കൂടുതൽ നിയമപരമായ സംരക്ഷണത്തോടെ കൊണ്ടുവരാം എന്നാലോചിക്കണം. പുതിയ വിദഗ്ദ്ധസമിതിയുണ്ടാക്കുകയോ പഠിക്കുകയോ ചെയ്യണമെങ്കിൽ അതെല്ലാം പ്രോസ്പെക്റ്റസ് പുറത്തിറക്കുന്നതിന് മുമ്പ് പൂർത്തിയിക്കണം. പ്രോസ്പെക്റ്റസിൽ കൃത്യമായും അതുൾപ്പെടുത്തണം. ഈ നീതികേട് ഇനി ആരുവന്നാലും ആവർത്തിക്കില്ല എന്നുറപ്പിക്കണം. കഴിഞ്ഞ വർഷം കൈയെത്തിപ്പിടിച്ച റാങ്കും ഒടുവിൽ കൈവിട്ടു പോയ എഞ്ചിനീയറിങ് സീറ്റുകളും നഷ്ടപ്പെടുത്തിയ വർഷവും ഓർത്ത് വിങ്ങിപ്പൊട്ടിയ, കേരളാ സിലബസ്സിൽ പഠിച്ചു എന്ന ഒറ്റത്തെറ്റു മാത്രം ചെയ്ത നിരപരാധികളായ കുഞ്ഞുങ്ങൾ വീഴ്ത്തിയ കണ്ണീരിന് പരിഹാരം കാണാൻ അവർക്കെല്ലാം ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്. അതിനായി സ്വരമുയർത്താനും സമ്മർദ്ദം ചെലുത്താനും പൊതുവിദ്യാഭ്യാസത്തിനു മേൽ അവകാശമുന്നയിക്കുന്ന, അതിന്റെ നേരവകാശികൾ എന്ന് നെഞ്ചുവിരിക്കുന്ന വിദ്യാർത്ഥി സംഘടനകൾക്കും അധ്യാപക പ്രസ്ഥാനങ്ങൾക്കും ചുമതലയുണ്ട്. അവ നിറവേറ്റാൻ അടിയന്തിരമായും അവർ മുന്നോട്ടുവരേണ്ടതുണ്ട്. അല്ലെങ്കിൽ ഇക്കൊല്ലവും KEAM എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് കേരളാ സിലബസ്സുകാരുടെ കണ്ണീരു വീഴ്ത്തുന്നതാവും.

കേസിന്റെ ഗുണ ദോഷങ്ങളിലേക്ക് കടക്കാതെ സുപ്രീംകോടതി സർക്കാരിനോട് ഈ വിഷയത്തിൽ നാലാഴ്ചക്കകം നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒരു നിലപാടും നാളിതുവരെയായും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല.
കേസിന്റെ ഗുണ ദോഷങ്ങളിലേക്ക് കടക്കാതെ സുപ്രീംകോടതി സർക്കാരിനോട് ഈ വിഷയത്തിൽ നാലാഴ്ചക്കകം നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒരു നിലപാടും നാളിതുവരെയായും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല.

READ ALSO:

KEAM RESULT
തിരിച്ചുപിടിച്ച
കേരള സിലബസ്

KEAM സമീകരണം:
സർക്കാർ തിരുത്തലിനു പുറകിലുണ്ട്,
ഒരു വലിയ സമരം

KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി

‘കീം’ സ്‍കോർ സമീകരണം:
പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക്
സ്‍കോർ വെയിറ്റേജ്,
പഠിക്കാൻ സമിതി

‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം

Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?

എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ

കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ

KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി

KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി

കേരളം പഠിക്കേണ്ട തമിഴ്നാട് എഞ്ചിനീയറിംഗ് റിസൽട്ട്!

Comments