പ്രതിരോധ കുത്തിവെപ്പുകൾ ജീവന് ഭീഷണിയായ ഗുരുതര രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ ഇടപെടലാണ്. ഭാവിയിലേക്കുള്ള ആരോഗ്യത്തിനായി നമുക്ക് മുൻകൂട്ടി നടത്താൻ പറ്റുന്ന ഏറ്റവും നല്ല നിക്ഷേപമാണത്. വാക്സിനുകൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നിർദ്ദിഷ്ട രോഗാണു ക്കളെ തിരിച്ചറിയാനും പോരാടാനും പരിശീലിപ്പിക്കുന്നു. രോഗകാരണമായ അണുക്കളുടെ ദുർബലമാക്കിയതോ നിർജ്ജീവമാക്കിയതോ ഉള്ള ഭാഗങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് വഴി ശരീരത്തിൽ നിർദ്ദിഷ്ട രോഗങ്ങളെ തിരിച്ചറിയാനും അവയെ പ്രതിരോധിക്കാനുമുള്ള ‘മെമ്മറി കോശങ്ങൾ’ രൂപം കൊള്ളുന്നു.
ഇന്ത്യയിൽ, 1985-ൽ ആരംഭിച്ച സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതി (UIP) ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതികളിലൊന്നാണ്. ഏകദേശം 26 ദശലക്ഷം നവജാത ശിശുക്കളെയും 34 ദശലക്ഷം ഗർഭിണികളെയും ലക്ഷ്യമിട്ട്, പ്രതിരോധിക്കാവുന്ന രോഗങ്ങൾക്കെതിരെ സൗജന്യ വാക്സിനുകൾ നൽകി കുട്ടികളുടെ മരണനിരക്കും രോഗബാധയും കുറയ്ക്കാൻ ഈ പദ്ധതി ശ്രമിക്കുന്നു.
പ്രതിരോധ കുത്തിവെപ്പിന്റെ ഗുണങ്ങൾ
1. വ്യക്തിഗത സംരക്ഷണം:
പോളിയോ, മീസിൽസ്, ടെറ്റനസ് തുടങ്ങിയ മാരകമായ രോഗങ്ങളെ തടയുന്നതിലൂടെ ആരോഗ്യമുള്ള ബാല്യം സാധ്യമാകുന്നു. ഇന്ത്യയിൽ 2014-ൽ പോളിയോ നിർമ്മാർജനം ചെയ്യപ്പെട്ടതും 2015-ൽ മാതൃനവജാത ടെറ്റനസ് ഇല്ലാതാക്കിയതും വാക്സിനുകളുടെ വിജയമാണ്.
2. സാമൂഹിക പ്രതിരോധ ശേഷി (Herd lmmuntiy) വഴി സമൂഹ സുരക്ഷ:
സമൂഹത്തിൽ മതിയായ ശതമാനം ആളുകൾ പ്രതിരോധശേഷി ഉള്ളവരായി മാറുമ്പോൾ, രോഗം പടരാനുള്ള സാധ്യത കുറയുന്നു. ഇതുവഴി, പ്രതിരോധശേഷി ഇല്ലാത്തവരെയും- ഉദാഹരണ ത്തിന് അലർജി, മറ്റസുഖങ്ങൾ മൂലം- കുത്തിവെപ്പ് സ്വീകരിക്കാൻ സാധിക്കാത്ത കുട്ടികളെയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്നു. കാരണം രോഗം വ്യാപിക്കാൻ ആവശ്യമായ അവസരങ്ങൾ കുറയുന്നു.
3. സാമ്പത്തിക ലാഭം:
ഒരു രോഗം വന്നു ചികിത്സിക്കുന്നതിന്റെ ചെല വിനെക്കാൾ വളരെ കുറവാണ് അതിന്റെ പ്രതിരോ ധത്തിനുള്ള ചെലവ്. ചികിത്സക്കും ആശുപത്രിവാസത്തിനുമുള്ള ഉള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ പ്രതിരോധ കുത്തിവെപ്പുകൾ സഹായിക്കുന്നു.
4. മീസിൽസും റുബെല്ലയും ഇല്ലാതാക്കുക തുടങ്ങിയ ദീർഘകാല പൊതുജനാരോഗ്യ ലക്ഷ്യങ്ങൾക്ക് വാക്സിനുകൾ സഹായിക്കുന്നു.

ഇന്ത്യയിലെ സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വാക്സിനുകൾ
കുട്ടിയുടെ പ്രായമനുസരിച്ച് യു.ഐ.പി 12 വാക്സിൻ പ്രതിരോധ രോഗങ്ങൾക്കെതിരെ സൗജന്യ പ്രതിരോധം നൽകുന്നു. 11 വാക്സിനുകൾ ദേശവ്യാപകമായും ഒരു വാക്സിൻ ചില പ്രദേശങ്ങളിൽ മാത്രവും നൽകുന്നു.
ഈ ഷെഡ്യൂൾ കുട്ടികൾക്ക് ഏറ്റവും ദുർബലമായ പ്രായത്തിൽ സംരക്ഷണം ഉറപ്പാക്കുന്നു.
വാക്സിനുകളുടെ പാർശ്വഫലങ്ങൾ
വാക്സിനുകൾ കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാണ്. ഗുരുതര പാർശ്വഫലങ്ങൾ അത്യപൂർവമാണ്. എന്നാൽ, ചെറിയ പാർശ്വഫലങ്ങൾ സാധാരണമാണ്, അവ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഭേദപ്പെടുന്നതാണ്.
കുത്തിവയ്പ് സ്ഥലത്ത് വേദന, ചുവപ്പ്, വീക്കം (പെൻ്റവാലൻ്റ്, DPT, PCV വാക്സിനുകളിൽ).
പനി
കുറഞ്ഞ തോതിലുള്ള പനി, പ്രത്യേകിച്ച് പെൻ്റവാലൻ്റ് അല്ലെങ്കിൽ DPT വാക്സിനുകൾക്ക് ശേഷം, 13 ദിവസം നീണ്ടുനിൽക്കാം.
ചില കുട്ടികൾ കുത്തി വയ്പിന് ശേഷം അസ്വസ്ഥരോ ക്ഷീണിതരോ ആകാം.
MR വാക്സിൻ ചിലപ്പോൾ നേരിയ തിണർപ്പോ തൊ വേദനയോ ഉണ്ടാക്കാം. റോട്ടാ വൈറസ് വാക്സിൻ ചിലപ്പോൾ വയറിളക്കമോ ഛർദ്ദിയോ ഉണ്ടാക്കാം.
പാർശ്വഫലങ്ങൾ തുടർന്നാൽ, (ഉയർന്ന പനി, ഗുരുതര അലർജി ശ്വാസതടസ്സം, നീർവീക്കം, അസാധാരണ ലക്ഷണങ്ങൾ എന്നിവ ഉണ്ടായാൽ) ഡോക്ടറെ സമീപിക്കണം. പനിക്കോ വേദനയ്ക്കോ ഡോക്ടറുടെ നിർദ്ദേശപ്രകാരം പാരസെറ്റമോൾ ഉപയോഗിക്കാം.
വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുമോ?
ഇല്ല, ഈ ആശങ്ക ഒരു തെറ്റിദ്ധാരണയാണ്. വാക്സിനുകളും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് ശാസ്ത്രീയമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് മാതാപിതാക്കൾക്കുള്ള പൊതു ഉപദേശങ്ങൾ
കുട്ടികൾ പൂർണമായി വാക്സിനേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്ക് നിർണായക പങ്കുണ്ട്.
പ്രധാന ഉപദേശങ്ങൾ
1) ഷെഡ്യൂൾ പാലിക്കുക
പരമാവധി സംരക്ഷണത്തിന് UIP ഷെഡ്യൂൾ അനു സരിച്ച് ശരിയായ പ്രായത്തിൽ വാക്സിനുകൾ നൽകുക. വിട്ടുപോയ ഡോസുകൾ പിന്നീട് നൽകാം, ഷെഡ്യൂൾ പുനരാരംഭിക്കേതില്ല.
2) വാക്സിനേഷൻ രേഖകൾ സൂക്ഷിക്കുക
വാക്സിനേഷൻ കാർഡ് സൂക്ഷിച്ച് ഡോക്ടർ സന്ദർശനവേളകളിൽ കാണിക്കുക.
3) വാക്സിനേഷന് തയ്യാറെടുക്കുക
വാക്സിനേഷൻ ദിവസം കുട്ടി ആരോഗ്യവാനാണെന്ന് ഉറപ്പാക്കുക. അലർജി, രോഗ ങ്ങൾ, മരുന്നുകൾ എന്നിവ ഡോക്ടറെ അറിയിക്കുക.
4) വാക്സിനേഷന് ശേഷം നിരീക്ഷിക്കുക
കുറഞ്ഞത് മുപ്പത് മിനിറ്റുകൾ എങ്കിലും വാക്സിനേഷൻ കേന്ദ്രത്തിൽ തന്നെ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയേതാണ്.
5) പാർശ്വഫലങ്ങൾ ശ്രദ്ധിക്കുക
നേരിയ ലക്ഷണങ്ങൾ പാരസെറ്റമോൾ ഉപയോഗിച്ച് നിയന്ത്രിക്കുക. ഗുരുതര ലക്ഷണങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ സമീപിക്കുക.
6) സംശയങ്ങൾ ചർച്ച ചെയ്യുക
വാക്സിനുകളെക്കുറിച്ചുള്ള സംശയങ്ങൾ വിശ്വാസമുള്ള ഡോക്ടറുമായി ചർച്ച ചെയ്ത് തെറ്റിദ്ധാരണകൾ ഒഴിവാക്കുക.
അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കുക.
ഗ്രാമീണ മേഖലകളിൽ ASHA പ്രവർത്തകരുമായി ബന്ധപ്പെടുന്നത് വാക്സിനേഷൻ ഷെഡ്യൂൾ പാലിക്കാൻ സഹായിക്കും.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്- IAP- ശുപാർശ ചെയ്യുന്ന ഒപ്ഷനൽ (സ്വയം തീരുമാനിച്ച് സ്വീകരിക്കാവുന്ന) വാക്സിനുകൾ
UIP ക്ക് പുറമെ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രി ക്സ് (IAP) സമഗ്ര സംരക്ഷണത്തിനായി അധിക വാക്സിനുകൾ ശുപാർശ ചെയ്യുന്നു, പ്രത്യേകിച്ച് ഉയർന്ന അപകട സാധ്യതയുള്ള കുട്ടികൾക്ക് ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.
ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിൻ
6- 9 മാസത്തിൽ ഒരു ഡോസ് ടൈഫോയ്ഡ് പനി തടയാൻ.
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ
9- 14 വയസ്സുള്ള പെൺകുട്ടികൾക്ക് 6 മാസ ഇടവേളയിൽ രണ്ട് ഡോസുകൾ, HPV മൂലമുള്ള സെർവിക്കൽ കാൻസർ തടയാൻ.

ഹെപ്പറ്റൈറ്റിസ് A വാക്സിൻ
ഒരു വയസ്സിനു ശേഷം 6 മാസം ഇടവേളയിൽ സ്വീകരിക്കാവുന്ന രണ്ടു ഡോസുകൾ, മലിനമായ ഭക്ഷണമോ വെള്ളമോ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് A തടയാൻ.
ഇൻഫ്ലുവൻസ വാക്സിൻ
6 മാസം മുതൽ വാർഷിക വാക്സിനേഷൻ, പ്രത്യേകിച്ച് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ള കുട്ടികൾക്ക്.
വാരിസെല്ല വാക്സിൻ
15ാം മാസത്തിലും 18- 24 മാസത്തിലും രണ്ട് ഡോസുകൾ, ചിക്കൻപോക്സ് തടയാൻ.
മെനിൻജോകോക്കൽ വാക്സിൻ
ഉയർന്ന അപകടസാധ്യതയുള്ള കുട്ടികൾക്ക് (ഇമ്മ്യൂ ണോ ഡെഫിഷ്യൻസി അഥവാ പ്രതിരോധശക്തി സംബന്ധിയായ അസുഖങ്ങൾ ഉള്ളവർ)
മെനിൻജോകോക്കൽ മെനിഞ്ചൈറ്റിസ് തടയാൻ.
MMR (മീസിൽസ്, മംപ്സ്, റുബെല്ല)
മുണ്ടിനീരിനുള്ള സംരക്ഷണത്തിനായി 9, 15 മാസങ്ങളിലും 46 വയസ്സിലും MMR ശുപാർശ ചെയ്യുന്നു.
ഉയർന്ന ഡോസ് സ്റ്റിറോയിഡുകൾ കഴിക്കുന്ന കുട്ടികൾ, ഇമ്യൂണോഗ്ലോബിലിൻ മരുന്നുകൾ ഉപയോഗിക്കുന്ന കുട്ടികൾ, ട്രാൻസ്പ്ലാൻറ് സർജ റികൾ കഴിഞ്ഞ കുട്ടികൾ, പ്രതിരോധശക്തി സംബന്ധിയായ അസുഖങ്ങൾ (ഇമ്മ്യുണോ ഡെഫിഷ്യൻസി) ഉള്ള കുട്ടികൾ എന്നിവർ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള കുത്തി വെപ്പുകൾ നിർദ്ദിഷ്ട സമയങ്ങളിൽ മാത്രം എടുക്കേണ്ടതാണ്.
ഇന്ത്യയിലെ സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതി കുട്ടികളുടെ ആരോഗ്യത്തിന്റെ അടിസ്ഥാന ശിലയാണ്, 12 പ്രധാന വാക്സിൻ പ്രതിരോധം രോഗങ്ങൾക്കെതിരെ സൗജന്യ സംരക്ഷണം നൽകുന്നു. നേരിയ പാർശ്വഫലങ്ങൾ ഉണ്ടാ കാമെങ്കിലും, വാക്സിനുകൾ അത്യന്തം സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണ്. ഓപ്ഷണൽ വാക്സിനുകൾ, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള കുട്ടികളിൽ UIP-യുടെ ലക്ഷ്യത്തെ പൂർത്തീകരിക്കാൻ സഹായിക്കുന്നു. മാതാപിതാക്കൾ വിവരങ്ങൾ ശേഖരിച്ച്, വാക്സിനേഷൻ രേഖകൾ സൂക്ഷിച്ച്, പീഡിയാട്രീഷ്യന്മാരുമായി ബന്ധപ്പെട്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കണം. ഒരുമിച്ച്, തുടർച്ചയായ പ്രതി രോധ കുത്തിവയ്പ് ശ്രമങ്ങളിലൂടെ, മീസിൽസ് ഇല്ലാതാക്കലും റുബെല്ല നിയന്ത്രണവും ഉൾപ്പെടെ കൈവരിച്ച് ഇന്ത്യയിലെ കുട്ടികൾക്ക് ആരോഗ്യ കരമായ ഭാവി ഉറപ്പാക്കാൻ കഴിയും.
READ: എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?
ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ
എന്താണ് അലർജി?
ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)
നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ
കുട്ടികളിലെ വിരബാധ
ചില്ലറക്കാര്യമല്ല
കുഞ്ഞിന്
പനിക്കുന്നു
പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും
കോവിഡ് കാലത്തെ
ഗൂഢാലോചനകൾ
എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
