ഇരുട്ടിനെ പേടി,
ചിലന്തിയെ പേടി…
എന്താണ് ഫോബിയ?

‘‘ചില വസ്തുക്കളോടും ജീവികളോടും സാഹചര്യങ്ങളോടും സാധാരണമല്ലാത്ത അതിതീവ്രമായ പേടിയുണ്ടാകും ചിലർക്ക്. അതുകാരണം അത്തരം അവസരങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം മാസികയിൽ ‘വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. ആൽഫ്രഡ് വി. സാമുവൽ നൽകിയ മറുപടി.

യം എന്നത് നമ്മുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ഒരു ജീവിയോടോ, സാഹചര്യത്തോടോ ഉള്ള സ്വാഭാവികമായ പ്രതികരണമാണ്. ഇരുട്ടിനെ പേടി, പട്ടിയെ പേടി തുടങ്ങിയവ ഇതില്‍പ്പെടും. എന്നാല്‍ ചിലര്‍ക്ക് ചില സാഹചര്യങ്ങളില്‍ അസാധാരണമായ ചിന്തകളുണ്ടാകുകയും അത് തീവ്രമായ ഉത്കണ്ഠയിലേക്കു നയിക്കുകയും ചെയ്യുന്നു. ഉദാ: നിരുപദ്രവകാരിയായ പാറ്റയെ കണ്ടു പേടിച്ചുവിറച്ച് മുറിയില്‍നിന്നു പുറത്തേക്ക് ഓടുന്ന അവസ്ഥ, അല്ലെങ്കില്‍ ടി.വിയില്‍ പട്ടിയെക്കണ്ട് ഗുരുതരമായ ഉത്കണ്ഠയുണ്ടാകുന്ന അവസ്ഥ.

ചില വസ്തുക്കളോടും ജീവികളോടും സാഹചര്യങ്ങളോടും സാധാരണമല്ലാത്ത അതിതീവ്രമായ പേടി. അതുകാരണം അത്തരം അവസരങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു.
ഉദാ: വിമാനത്തില്‍ കയറാനുള്ള ഭയം കാരണം ഗള്‍ഫ് യാത്ര ഒഴിവാക്കുന്നു. അഥവാ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടായാൽ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുക, വിയര്‍ക്കുക, തലചുറ്റുക, ശ്വാസം കിട്ടാതെ വരുന്നതുപോലെ തോന്നുക എന്നിവയുണ്ടാവാം. മരിച്ചുപോകും എന്നുപോലും തോന്നിപ്പോകും.

കുട്ടിക്കാലത്ത് വളരെ ആഘാതമുണ്ടാക്കിയ ഒരു സംഭവം നേരിട്ട ഒരാള്‍ക്ക് പില്‍ക്കാലത്ത് ഫോബിയ ഉണ്ടായേക്കാം. ഈ രോഗമുണ്ടായിരുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാലമായി തുടരുന്ന മാനസികസംഘര്‍ഷം മറ്റൊരു കാരണമാണ്.

ഫോബിയകള്‍ പലതരത്തിലുണ്ട്.

  • അരക്കനോഫോബിയ (Arachnophobia):
    ചിലന്തിഭയം.

  • ഒഫിഡിയോഫോബിയ (Ophidiophia):
    പാമ്പു ഭയം.

  • കൈനോഫോബിയ (Cynophobia):
    നായപ്പേടി.

  • അക്രോഫോബിയ (Acrophobia):
    ഉയര്‍ന്ന സ്ഥലങ്ങളോടുള്ള ഭയം.

  • ആസ്​​ട്രോഫോബിയ (Astrophobia): ഇടിമിന്നലിനോടുള്ള ഭയം.

  • ക്ലോസ്ട്രോഫോബിയ (Claustrophobia): അടച്ചിട്ട സ്ഥലങ്ങളോടുള്ള ഭയം.

  • മൈസോഫോബിയ (Mysophobia): രോഗാണുക്കളെക്കുറിച്ചുള്ള ഭയം.

  • തലസോഫോബിയ (Thalssaophobia):
    കടല്‍, സമുദ്രം, അങ്ങനെ വലുതോ ആഴത്തിലുള്ള തോ ആയ വെള്ളത്തോടുള്ള ഭയം.

  • സോമ്‌നിഫോബിയ (Somniphobia): ഉറക്കത്തെക്കുറിച്ചുള്ള ഭയം.

  • പൈറോഫോബിയ (Pyrophobia): തീയിനെക്കുറിച്ചുള്ള ഭയം.

  • ഫോട്ടോഫോബിയ (Photophobia): പ്രകാശത്തോടുള്ള ഭയം.

  • ഓര്‍ണിത്തോഫോബിയ (Ornithophobia): പക്ഷികളോടുള്ള ഭയം

  • മെലോഫോബിയ (Melophobia):
    സംഗീതത്തോടുള്ള ഭയം.

  • ഫോണോഫോബിയ (Phonophobia):
    ഉച്ചത്തിലുള്ള ശബ്ദത്തോടുള്ള ഭയം.

  • അയാട്രോഫോബിയ (Iatrophobia):
    ഡോക്ടര്‍ മാരോടോ മെഡിക്കല്‍ പരിശോധനകളോടോ ഉള്ള ഭയം.

  • ഹൈലോഫോബിയ (hylophobia):
    വനത്തോടുള്ള ഭയം.

  • ജിംനോഫോബിയ (Gymnophobia): നഗ്നതയോടുള്ള ഭയം.

  • ഗൈനോഫോബിയ (Gynophobia):
    സ്ത്രീകളോടുള്ള ഭയം.

  • ഡിപ്‌സോഫോബിയ (Dipsophobia): മദ്യപാനത്തോടുള്ള ഭയം.

  • ട്രിപനോഫോബിയ (Trypanophobia): സൂചികളോടുള്ള ഭയം.

  • ഹീമോഫോബിയ (Hemophobia):
    രക്തത്തോടുള്ള ഭയം.

  • എയറോഫോബിയ (Aerophobia): വിമാനയാത്രയോടുള്ള ഭയം.

  • ഗ്ലോസോഫോബിയ (Glossophobia): പൊതുജനമധ്യത്തില്‍ സംസാരിക്കുന്നതിനുള്ള ഭയം.

  • അഗോറാഫോബിയ (Agoraphobia): പൊതുസ്ഥലങ്ങളിലോ ആള്‍ക്കൂട്ടത്തിലോ ഉണ്ടാകുന്ന ഭയം.

  • അക്വാഫോബിയ (Aquaphobia):
    വെള്ളത്തോടുള്ള ഭയം.

  • അരോഫോബിയ (Aurophobia):
    സ്വര്‍ണ്ണത്തോടുള്ള ഭയം.

  • ഓട്ടോഫോബിയ (Atuophobia): ഏകാന്തതയോടുള്ള ഭയം.

  • നിക്ടോഫോബിയ (Nytcophobia):
    ഇരുട്ടിനോടുള്ള ഭയം.

ചികിത്സകൾ

1) കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (Cognitive Behavioural Therapy).

2) എക്‌സ്പോഷര്‍ തെറാപ്പി (Exposure Therapy).

3) മരുന്നുകള്‍.

4) റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ (Relaxation Techniques)
എന്നിവയാണ് ചികിത്സകൾ.

READ: ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം

പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments