തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

ഭക്ഷണസാധനങ്ങളും മറ്റു ഖരപദാർത്ഥങ്ങളും തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം വന്ന് മരണം സംഭവിക്കാറുണ്ട്. ഇതിന് എന്താണ് പ്രതിവിധി?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഡൊമിനിക്ക് എം. പാലേട്ട് എഴുതിയ ലേഖനം.

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരണമടഞ്ഞു, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ ചിക്കൻ കുടുങ്ങി സ്ത്രീ മരണപ്പെട്ടു, മുലപ്പാൽ കുടിക്കുന്നതിനിടയിൽ പിഞ്ചു കുഞ്ഞ് മരിച്ചു.

ഇങ്ങനെ അനേകം വാർത്തകൾ നാം വായിക്കാറുണ്ട്. ഭക്ഷണസാധനങ്ങളും മറ്റു ഖരപദാർത്ഥങ്ങളും തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം വന്ന് മരണം സംഭവിക്കുന്നു.

നാം ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽനിന്ന് ആമാശയത്തിലേക്കാണ് പോവുന്നത്. തൊണ്ടയിൽ നിന്ന് രണ്ടു നാളികളാണ് ഉള്ളത്. അന്നനാളവും ശ്വാസനാളവും. ഭക്ഷണം വിഴുങ്ങുന്ന സമയത്ത് ശ്വാസനാളത്തിന്റെ കവാടം എപ്പിഗ്ലോട്ടിസ് എന്ന അടപ്പ് വന്നടയുന്നതിനാൽ ഭക്ഷണപദാർത്ഥം കൃത്യമായി അന്നനാളത്തിലേക്ക് പോകുന്നു.

എന്നാൽ ധൃതിയിലോ അശ്രദ്ധമായോ ഭക്ഷണം കഴിക്കുമ്പോൾ ആഹാരപദാർത്ഥം ചിലപ്പോൾ ശ്വാസനാളിയെ ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടുത്താനിടയുണ്ട്. മദ്യപിച്ച് അർദ്ധബോധാവസ്ഥയിൽ ഭക്ഷണം കഴിച്ചാലും ഇങ്ങനെ സംഭവിക്കാം.

ചെറിയ കുട്ടികൾ നിലക്കടല, പയർമണി, നാണയം, ബട്ടൻ, ചെറിയ ബാറ്ററി, കളികോപ്പിന്റെ ഭാഗങ്ങൾ എന്നിവ വിഴുങ്ങി അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. മുതിർന്നവർ സൂചി, സേഫ്റ്റി പിൻ മുതലായവ വായിൽവച്ച് കൊണ്ട് ജോലി ചെയ്യുമ്പോഴും അപകടം സംഭവിക്കാം.

ശരിയായ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകിയാൽ ഏതൊരാൾക്കും ഇത്തരം മരണങ്ങൾ ഒഴിവാക്കാം. യാതൊരു ഉപകരണവും ഇല്ലാതെ നിങ്ങളുടെ രണ്ടു കൈകളും കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിയും.

ഖരപദാർത്ഥങ്ങൾ
തൊണ്ടയിൽ കുടുങ്ങുന്നതിന്റെ
ലക്ഷണങ്ങൾ?

ഭക്ഷണം കഴിക്കുമ്പോൾ ഒരാൾ പെട്ടെന്ന് ചുമയ്ക്കാൻ തുടങ്ങുകയും ശബ്ദത്തിൽ മാറ്റം സംഭവിക്കുകയും ചെയ്താൽ ഭക്ഷ്യവസ്തു തൊണ്ടയിൽ കുടുങ്ങിയിട്ടുണ്ടെന്നു അനുമാനിക്കാം. ചുമയ്ക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്വാസതടസം തീവ്രത കുറഞ്ഞതായിരിക്കും. അവർക്ക് ധൈര്യം കൊടുത്ത് തുടർച്ചയായി ചുമയ്ക്കാൻ പ്രേരിപ്പിക്കുക. ഈ സമയത്ത് കുടിക്കാൻ വെള്ളമോ കഴിക്കാൻ പഴങ്ങളോ കൊടുക്കരുത്. വായിൽ കൈയിട്ട് സാധന ങ്ങൾ എടുക്കുവാൻ ശ്രമിക്കരുത്. അത് കൂടുതൽ താഴേക്ക് ഇറങ്ങുവാൻ സാധ്യതയുണ്ട്. തലയിൽ കൈകൊണ്ട് തട്ടുന്നതും നല്ലതല്ല. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഒരാൾ പെട്ടെന്ന് കൈകൾ തൊണ്ടയിൽ വച്ച് വെപ്രാളപ്പെടുക യാണെങ്കിൽ തീവ്രമായ ശ്വാസ തടസ്സമുണ്ടെന്ന് അനുമാനിക്കണം. ഒരു ശബ്ദവും പുറത്ത് വരുകയില്ല.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയോ എന്ന് ചോദിച്ചാൽ തലയാട്ടുക മാത്രമാണെങ്കിൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകി ശ്വാസതടസ്സം ഒഴിവാക്കിയില്ലെങ്കിൽ അബോധാവസ്ഥയിലേക്ക് പോവുകയും മരണം സംഭവിക്കുകയും ചെയ്യാം.

തൊണ്ടയിൽ ഖരപദാർത്ഥങ്ങൾ
കുടുങ്ങിയാൽ ചെയ്യേണ്ടത്?

ഖരപദാർത്ഥങ്ങൾ തൊണ്ടയിൽ കുടുങ്ങുന്നതാണല്ലോ ശ്വാസതടസ്സത്തിന് കാരണം. വയറിൽ മർദ്ദം പ്രയോഗിക്കുമ്പോൾ ആ മർദ്ദം നെഞ്ചുകൂടിലെ സമ്മർദ്ദം കൂട്ടുകയും അതുവഴി തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് നീങ്ങുകയും ചെയ്തേക്കാം. അപകടത്തിൽ പെട്ടയാൾ ഗർഭിണിയാണെങ്കിൽ വയറിൽ അമർത്തു ന്നതിന് പകരം നെഞ്ചിലാണ് അമർത്തേണ്ടത്. തടിച്ച ദേഹമാണെങ്കിലും നെഞ്ചിൽ അമർത്തണം.

പ്രഥമ ശ്രുശ്രൂഷ

അമേരിക്കയിലെ കാർഡിയോ തൊറാസിക് സർജൻ ആയ ഡോ. ഹെൻട്രി ഹെംലിഷ് ആണ് ആദ്യമായി Hemlich's maneuver എന്ന വളരെ എളുപ്പം ആർക്കും ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ ആദ്യമായി കണ്ടെത്തിയത്.

രക്ഷാപ്രവർത്തനം ചെയ്യുന്നതിനുമുമ്പ് രോഗിക്ക് പ്രഥമ ശുശ്രൂഷകൻ ചെയ്യുന്ന കാര്യം പറഞ്ഞു കൊടുക്കണം. രോഗിയുടെ പുറകിൽ നിന്നുകൊണ്ട് കൈകൾ അരക്കെട്ടിന് മുകളിലായി വയ്ക്കുക. കാലുകൾ അല്പം അകത്തി മുന്നോട്ട് കുനിഞ്ഞു നിൽക്കുവാൻ പറയുക. പ്രഥമ ശുശ്രൂഷ നൽകുന്ന ആൾ, പുറകിൽ കൈപ്പത്തികൊണ്ട് അഞ്ചുപ്രാവശ്യം കൊട്ടുക. അതിനുശേഷം ഒരു കൈ മുഷ്ടി മടക്കി പെരുവിരലിന്റെ ഭാഗം പൊക്കിളിനും മാറെല്ലിനും മധ്യത്തിലായി വയറിൽ വയ്ക്കുക. മറ്റേ കൈകൊണ്ട് മുഷ്ടി പൊത്തിപ്പിടിച്ച് പുറകിലേയ്ക്കും അല്പം മുകളിലേക്കുമായി അമർത്തികൊണ്ടിരിക്കുക. ഇത്തരത്തിൽ ഉദരഭാഗത്ത് അമർത്തുന്നത് തൊണ്ടയിൽ കുടുങ്ങിയ ഖരപദാർത്ഥം പുറത്തുവരുന്നതുവരെ തുടർന്നുകൊണ്ടിരിക്കണം. രോഗി കുട്ടിയാണെങ്കിൽ പ്രഥമ ശുശ്രൂഷകൻ മുട്ടു കുത്തി നിന്ന് ഈ പ്രവർത്തനം നടത്തുന്നതായിരിക്കും നല്ലത്. ഓരോ അമർ ത്തലിനൊപ്പവും രോഗിയെ ചുമ യ്ക്കുവാൻ പ്രേരിപ്പിക്കുകയും വേണം.

അബോധാവസ്ഥയിലാണെങ്കിൽ
ചെയ്യേണ്ടത്

രോഗി അബോധാവസ്ഥയിൽ പോകുകയാണെങ്കിൽ ഹൃദയശ്വാസ ജീവൻ രക്ഷാപ്രവർത്തനങ്ങൾ (CPR) ഉടൻ ആരംഭിക്കണം. മിനിറ്റിൽ 120 പ്രാവശ്യം എന്ന തോതിൽ നെഞ്ചമർ ത്തൽ ചെയ്യുകയാണ് വേണ്ടത്. ഓരോ 30 നെഞ്ചമർത്തലിന് ശേഷവും 2 പ്രാവശ്യം കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം.

ജീവൻരക്ഷാപ്രവർത്തനത്തിനാവശ്യമായ സാധനങ്ങളുമായി എത്തുവാൻ എമർജൻസി നമ്പറിലേക്കോ, അടുത്തുള്ള ഹോസ്പിറ്റലിലേക്കോ ഫോൺ ചെയ്യണം. വായിൽ എന്തെങ്കിലും പദാർത്ഥങ്ങൾ കാണുന്നുണ്ടോ എന്ന് ഓരോ 30 നെഞ്ചമർത്തലിനു ശേഷവും നോക്കണം. കാണുന്നുണ്ടെങ്കിൽ അതെടുക്കാം. എന്നാൽ വായിൽ കൈയ്യിട്ട് എന്തെങ്കിലും പദാർത്ഥമുണ്ടോ എന്ന് നോക്കരുത്.

ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ

രോഗി ഒരു വയസ്സിന് താഴെയാണെങ്കിൽ ചെയ്യുന്ന ജീവൻ രക്ഷാപ്രവർത്തനത്തിൽ അല്പം വ്യത്യാ സമുണ്ട്. പുറത്ത് തട്ടുകയും നെഞ്ചിൽ അമർത്തുകയും മാറി മാറി ചെയ്യുകയാണ് വേണ്ടത്. ഒരു കസേരയിലിരുന്ന് കുട്ടിയെ ഒരു കൈയ്യിൽ ഭദ്രമായി തലഭാഗം അല്പം താഴ്ത്തി കുഞ്ഞ് വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയുടെ വായ് വിരലുകൾകൊണ്ട് അല്പം തുറന്നുവെക്കാൻ ശ്രമിക്കുക. മറ്റേ കൈകൊണ്ട് രണ്ട് തോളെല്ലുകൾക്കും ഇടയ്ക്ക് കൈപ്പാദം കൊണ്ട് 5 പ്രാവശ്യം കൊട്ടിയ ശേഷം കുട്ടിയെ മെല്ലെ കയ്യിൽ മലർത്തി കിടത്തുക. വളരെ ശ്രദ്ധിച്ചുവേണം മലർത്തി കിടത്തുവാൻ. കുട്ടി വീഴാതിരിക്കാൻ ശ്രദ്ധിക്കണം. തലഭാഗം അല്പം താഴ്ത്തിപ്പിടിച്ച് നെഞ്ചിന്റെ മദ്ധ്യഭാഗത്ത് 1,2,3,4,5 എന്നിങ്ങനെ എണ്ണിക്കൊണ്ട് കൈക്കുഴയുടെ അടുത്തുള്ള കൈയുടെ കട്ടി കൂടിയ ഭാഗം ഉപയോഗിച്ച് 5 പ്രാവശ്യം പുറകിൽ തട്ടുകയും നെഞ്ചിൽ അമർത്തുകയും ചെയ്തശേഷം വായിൽ എന്തെങ്കിലും വസ്തുക്കൾ കിടക്കുന്നത് കാണുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ എടുക്കുക. ഒരിക്കലും വായിൽ കൈയ്യിട്ട് എടുക്കാൻ ശ്രമിക്കരുത്. ശ്വാസതടസ്സം നീങ്ങുന്നതുവരെ ഇത് തുടരണം. കുട്ടി അബോധാവസ്ഥയിലേക്ക് നീങ്ങുകയാണെങ്കിൽ നെഞ്ചമർത്തലും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകണം. എത്രയും വേഗം കുട്ടിയെ ഒരു ആശുപത്രിയിൽ എത്തിക്കണം. ഇത്തരം അപകടം വരാതിരിക്കാൻ മുൻകരു തലെടുക്കണം.

മുൻകരുതലുകൾ

  • ഭക്ഷണം സാവധാനത്തിൽ കഴിക്കുന്നത് ശീലമാക്കുക.

  • ഭക്ഷണം നന്നായി ചവച്ച രച്ചതിനു ശേഷമേ ഇറക്കാവൂ.

  • കടലമണി, റംബൂട്ടാൻ തുട ങ്ങിയ ഭക്ഷണവസ്തു ക്കൾ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

  • ടി.വി., മൊബൈൽ ഫോൺ എന്നിവയിൽ ശ്രദ്ധിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ കുട്ടികളെ അനുവദിക്കരുത്.

READ: നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments