ആസ്ത്‌മ,
ശ്വാസകോശ രോഗങ്ങൾ;
ഇതാ, ചികിത്സാ ഉപകരണങ്ങൾ

‘‘ഇൻഹെയിലറുകളിൽ ഡോസ് കൂടുതലാണെന്നും ഒരിക്കൽ ഉപയോഗിച്ചുതുടങ്ങിയാൽ പിന്നെ അതിനടിമപ്പെട്ടു പോകുമെന്നുള്ള തെറ്റിദ്ധാരണയുണ്ട്. അതിൽ സത്യത്തിന്റെ കണികപോലുമില്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സദാനന്ദൻ എ. എഴുതിയ ലേഖനം.

സ്‌ത്‌മ, COPD ചികിത്സാരംഗത്ത് മികച്ച മരുന്നുകളൊന്നും അടുത്ത് ലഭ്യമായിട്ടില്ലെങ്കിലും മരുന്നുകളെ നേരിട്ട് ശ്വാസകോശത്തിലെത്തിക്കാൻ സഹായിക്കുന്ന നിരവധി ഉപകരണങ്ങളുണ്ടായിട്ടുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

എം.ഡി.ഐ (MDI -Metered dose inhaler), ഡി.പി.ഐ (DPI -Dry powder Inhaler), സ്പേയ്സർ (Spacer), നെബുലൈസർ (Nebuliser) തുടങ്ങിയ വയാണ് ഇവയിൽ പ്രധാനം.

ഇൻഹെയിലറുകൾ മരുന്നിനെ നേരിട്ടു ശ്വാസകോശത്തിൽ എത്തിക്കുന്നതിനാൽ മരുന്ന് വളരെ കുറഞ്ഞ അളവിൽ മതി എന്നു മാത്രമല്ല, മരുന്നിന്റെ പാർശ്വഫലങ്ങളും കുറവാണ്. പെട്ടെന്ന് ആശ്വാസം കിട്ടുകയും ചെയ്യും.

ഇൻഹെയിലറുകളിൽ ഡോസ് കൂടുതലാണെന്നും ഒരിക്കൽ ഉപയോഗിച്ചുതുടങ്ങിയാൽ പിന്നെ അതിനടിമപ്പെട്ടു പോകുമെന്നുള്ള തെറ്റിദ്ധാരണയുണ്ട്. അതിൽ സത്യത്തിന്റെ കണികപോലുമില്ല.

സ്ഥിരമായി ഇൻഹെയിലറുകൾ ആവശ്യമുള്ള ചില സി ഒ പി ഡി, ആസ്‌ത്‌മ രോഗികൾ എപ്പോഴും ഇവ കൊണ്ടുനടക്കുന്നത് കാണാം. ഇതാകാം ഈ തെറ്റിദ്ധാരണക്ക് കാരണം. ഗുരുതരമായ ആസ്‌ത്‌മ സി ഒ പി ഡി രോഗികളിൽ പലരും ഇന്ന് ജീവിച്ചിരിക്കുന്നതിന് ഇൻഹെയിലറിനോട് കടപ്പെട്ടിരിക്കുന്നു എന്നു പറയാം. കുട്ടികളിലും, ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും പ്രായമായവരിലും ഒരുപോലെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇൻഹെയിലറുകൾ.

സാധാരണ ഗുളികയോ മരുന്നോ കഴിക്കുമ്പോൾ അത് വയറ്റിലേക്കാണ് ചെല്ലുന്നത്. വയറ്റിൽനിന്ന് വലിച്ചെടുത്ത് രക്തത്തിൽ കലർന്ന് ശരീരത്തിലെ മറ്റു പല ഭാഗങ്ങളിലും എത്തുകയാണ് ചെയ്യുന്നത്. അക്കൂട്ടത്തിൽ ശ്വാസകോശത്തിലുമെത്തുന്നു എന്നു മാത്രം.

ഇൻഹെയിലറുകളെ പ്രധാനമായും മൂന്നായി തിരിക്കാം.

1. MDI അഥവാ മീറ്റേഡ് ഡോസ് ഇൻ ഹെയിലർ.
2. DPI അഥവാ ഡ്രൈപൗഡർ ഇൻ ഹെയിലർ.
3.Nebuliser നെബുലൈസർ MDI (മീറ്റേഡ് ഡോസ് ഇൻഹെയിലർ). സാധാരണക്കാരുടെ ഇടയിൽ പൊതുവെ സ്‌പ്രേ എന്നാണ് അറിയപ്പെടുന്നത്.

മരുന്നിനെ ഗ്യാസ് രൂപത്തിൽ ചെറിയ കണികകളാക്കി ശ്വാസത്തിന്റെ കൂടെ ശ്വാസകോശത്തിൽ എത്തിക്കുകയാണ് MDI ചെയ്യുന്നത്. ഇതിന് ഒരു പ്ലാസ്റ്റിക്ക് ബോഡിയും ലോഹനിർമ്മിത കാനിസ്റ്ററും ഒരു അടപ്പും ഉണ്ടായിരിക്കും. കാനിസ്റ്ററിനകത്ത് ഒരു എൽ പി ജി (LPG) സിലിണ്ടറിലെന്നപോലെ ഉയർന്ന മർദ്ദത്തിൽ ദ്രവരൂപത്തിലാണ് മരുന്ന് നിറച്ചിരിക്കുന്നത്. ഈ കാനിസ്റ്റർ പ്ലാസ്റ്റിക്ക് ബോഡിയിൽ ഉറപ്പിച്ച്, അമർ ത്തുമ്പോൾ നിശ്ചിത അളവിൽ മരുന്ന് സ്‌പ്രേ പോലെ പുറത്തുവരും.

ഇൻഹെയിലർ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ കൃത്യമായ അളവിൽമരുന്ന് ലഭിക്കുകയുള്ളൂ.

ഇൻഹെയിലറുകളിൽ ഡോസ് കൂടുതലാണെന്നും ഒരിക്കൽ ഉപയോഗിച്ചുതുടങ്ങിയാൽ പിന്നെ അതിനടിമപ്പെട്ടു പോകുമെന്നുള്ള തെറ്റിദ്ധാരണയുണ്ട്. അതിൽ സത്യത്തിന്റെ കണികപോലുമില്ല.
ഇൻഹെയിലറുകളിൽ ഡോസ് കൂടുതലാണെന്നും ഒരിക്കൽ ഉപയോഗിച്ചുതുടങ്ങിയാൽ പിന്നെ അതിനടിമപ്പെട്ടു പോകുമെന്നുള്ള തെറ്റിദ്ധാരണയുണ്ട്. അതിൽ സത്യത്തിന്റെ കണികപോലുമില്ല.

MDI ഉപയോഗിക്കുന്ന വിധം

1) ഇൻഹെയിലറിന്റെ അടപ്പ് മാറ്റുക. പെരുവിരൽ മൗത്ത് പീസിന്റെ അടിയിലും മറ്റു രണ്ടുവിരലുകൾ കാനിസ്റ്ററിന്റെ മുകളിലും വരുന്ന വിധത്തിൽ പിടിക്കുക.

2) വായിൽവെക്കുന്നതിനു മുമ്പ് 3 - 4 പ്രാവശ്യം നന്നായി കുലുക്കുക.

3) ഇൻഹെയിലർ കുറച്ചു നാളായി ഉപയോഗിക്കാതെ വെച്ചതാണെങ്കിൽ ഒരു പഫ് വെറുതെ പുറത്തേക്ക് ഞെക്കിക്കളയുക.

4) നിവർന്നിരിക്കുക. വായിലൂടെ ശ്വാസം പൂണ്ണമായും പുറത്തേക്ക് വിടുക

5) ഇൻഹെയിലറിന്റെ മൗത്ത് പീസ് വായിൽ വച്ച് ചുണ്ട് ചേർത്ത് അടച്ചുപിടിക്കുക. ശ്വാസം സാവകാശം ഉള്ളിലോ ട്ടു വലിക്കുന്നതിനിടയിൽ കാനിസ്റ്റർ അമർത്തി ഒരു ഡോസ് മരുന്ന് റിലീസ് ചെയ്യുക.

6) ഇൻഹെയിലർ പുറത്തെടുത്തു ശ്വാസം പരമാവധി വലിച്ച് 5 - 6 സെക്കൻഡ് പിടിച്ചുവക്കുക.

7) സാധാരണപോലെ ശ്വാസം പുറത്തുവിടുക.

8) ഒന്നോ രണ്ടോ മിനുട്ടിന് ശേഷം ആവശ്യമെങ്കിൽ ഒരു പഫ് കൂടെ എടുക്കാം. ഇൻ ഹെയിലർ ഉപയോഗിച്ചതിനു ശേഷം, വായ കഴുകുന്നതു നല്ല താണ്, പ്രത്യേകിച്ചും സ്റ്റീറോയിഡ് ഇൻ ഹെയിലറാണെങ്കിൽ.

ഡോഡ് കൗണ്ടർ
(Dose counter)

ഇൻഹെയിലറിൽ എത്ര ഡോസ് മരുന്നു 'ബാക്കിയുണ്ട് എന്നറിയുന്നതിനുള്ള സംവിധാനമാണ് ഡോസ് കൗണ്ടർ. ആദ്യ കാല ഇൻഹെയിലറുകളിൽ ഈ സംവിധാനം ഉണ്ടായിരുന്നില്ല. അന്ന് ഇൻഹെയിലറിൽ ബാക്കിയുള്ള മരുന്നിന്റെ ഡോസ് അറിയുന്നതിന് ഇൻഹെയിലറിന്റെ പ്ലാസ്റ്റിക്ക് ബോഡി മാറ്റി കാനിസ്റ്റർ മാത്രം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലിട്ടു നോക്കുകയാണ് ചെയ്തിരുന്നത്. കാനിസ്റ്റർ പൂർണ്ണമായും കാലിയാണെങ്കിൽ പൊങ്ങിക്കിടക്കുകയും അല്ലെങ്കിൽ അളവിനനുസരിച്ച് ഭാഗികമായി പൊങ്ങിക്കിടക്കുകയും ചെയ്യും. എന്നാൽ ഇപ്പോൾ എതാണ്ട് എല്ലാ കമ്പനികളും ഇൻഹെയിലറിനകത്തുള്ള മരുന്നിന്റെ ഡോസ് എത്ര എന്ന് രേഖപ്പെടുത്തിയ ഡോസ് കൗണ്ടർ സഹിതമാണ് വരുന്നത്. ഇൻഹെയിലർ ഉപയോഗിക്കുന്നതിനനുസരിച്ച് നമ്പർ കുറഞ്ഞു കൊണ്ടിരിക്കും. ചില ഇൻ ഹെയിലറിൽ പരമാവധി 200 ഡോസ് മരുന്നാണ് ഉണ്ടായിരിക്കുക. ഉപയോഗിക്കുന്നതിനനുസരിച്ചു അത് കുറഞ്ഞുവന്ന് 40-ൽ എത്തുമ്പോൾ പച്ച നിറം മാറി ചുവപ്പുനിറമാകും. സ്ഥിരമായി ആശ്യമുളളവർ പുതിയതുവാങ്ങി കരുതിവെയ്ക്കണമെന്നുള്ള മുന്നറിയിപ്പാണിത്. മരുന്ന് പൂർണമായും തീരുമ്പോൾ ഡോസ് കൗണ്ടർ സീറോ (0) എന്നു കാണിക്കും. അതോടെ നിലവിലെ ഇൻ ഹെയിലർ ഉപേക്ഷിച്ച് പുതിയത് വാങ്ങേണ്ടതാണ്.

ചില ഇൻഹെയിലറുകളിൽ പരമാവധി ഡോസ് 120 ആയിരിക്കും. അത്തരം ഇൻഹേലറുകൾ 20 ഡോസിലെത്തുമ്പോഴാണ്ചുവപ്പുനിറം കാണിക്കുന്നതു്.

നമ്പർ കുറഞ്ഞുവരുന്ന രീതിയിലല്ലാതെ മറ്റു വിധത്തിലും ചില കമ്പനികൾ ഡോസുകൾ കാണിക്കാറുണ്ട്.

സ്പെയ്സർ (SPACER )

ഇൻഹെയിലറുകൾ എത്ര ശ്രദ്ധയോടെ ഉപയോഗിച്ചാലും പരമാവധി 20 ശതമാനത്തോളം മരുന്നു മാത്രമേ ശ്വാസകോശത്തിലെത്തുകയുള്ളൂ. ബാക്കി 80 ശതമാനവും ഉപയോഗശൂന്യമായി പോവും.

മാത്രമല്ല, കുട്ടികൾക്കും പ്രായമായവർക്കും ശ്വാസം വലിക്കുന്നതും കാനിസ്റ്റർ അമർത്തുന്നതും ഒരേ സമയം ചെയ്യാൻ സാധിക്കാത്തതിനാൽ (Hand-mouth co- ordination) ഇൻഹെയിലറിന്റെ ഉപയോഗം വേണ്ടത്ര ഫലപ്രദമാകാറില്ല. ഇതിനുള്ള പരിഹാരമാണ് സ്പെയിസറുകൾ. ഇൻഹെയിലറിൽ നിന്ന് പുറത്തുവരുന്ന മരുന്ന് കുറച്ചുനേരം പിടിച്ചുവെക്കുന്നതിനുള്ള ഒരു അറയാണ് സ്‌പെയിസർ. അതിനാൽ രോഗിക്ക് ധൃതിപിടിക്കാതെ സാവകാശം മരുന്ന് വലിച്ചെടുക്കാനുള്ള സമയം കിട്ടുന്നു മാത്രമല്ല, വായിലും തൊണ്ടയിലും മറ്റും മരുന്ന് അടിഞ്ഞു കൂടുന്നത് പരമാവധി കുറയുകയും ചെയ്യുന്നു. സ്പെയിസറിന്റെ വായിൽ വെക്കുന്ന ഭാഗത്ത് ഒരു വാൾവ് ഘടിപ്പിച്ചിട്ടുള്ളതിനാൽ മരുന്നു പുറത്തു പോകാതെ സ്പെയിസറിനളളിൽ തന്നെ തങ്ങിനിൽക്കുന്നു.

കൂടുതൽ പ്രചാരത്തിലുള്ള സീറോ സ്റ്റാറ്റ് വി.ടി സ്പെയ്സർ (zero stat VT Spacer) ഉപയോഗിക്കുന്നതെങ്ങനെ എന്നു നോക്കാം

  • സ്പെയിസറിന്റെ രണ്ടു ഭാഗവും കൃത്യമായി യോജിപ്പിക്കുക.

  • ഇൻഹെയിലറിന്റെ അടപ്പ് മാറ്റി നന്നായി കുലുക്കുക. ഇൻഹെയിലർ സ്പെയിസറിൽ ഫിറ്റ്ചെയ്യുക

  • കാനിസ്റ്റർ പൂണ്ണമായും അമർത്തി ഒരു ഡോസ് മരുന്ന് സ്‌പെയിസറിലേക്ക് പ്രവഹിപ്പിക്കുക. സ്പെയിസറിന്റെ മൗത്ത് പീസിന്റെ അടപ്പു മാറ്റി വായിൽ വെച്ച് ചുണ്ടു ചേർത്ത് അടച്ചുപിടിച്ച് ശ്വാസം നീട്ടിവലിക്കുക. ശ്വാസം പരമാവധി പിടിച്ചു നിർത്തുക. സാവകാശം ശ്വാസം പുറത്തുവിടുക.

  • നാലു വയസ്റ്റിനു താഴെയുള്ള കുട്ടികൾക്ക് സ്പെയ്സറിന്റെ കൂടെ ഒരു ബേബി മാസ്ക് (Baby mask) ഫിറ്റ് ചെയ്തു ഉപയോഗി ക്കേണ്ടതാണ്..

  • ആഴ്ചയിലൊരിക്കൽ സ്പെയിസർ വൃത്തിയാക്കണം. ശുദ്ധജലത്തിലോ നേരിയ സോപ്പു വെള്ളത്തിലോ കഴുകാം. താനെ ഉണങ്ങാൻ അനുവദിക്കുക. മൃദുവായ തുണി കൊണ്ട് പുറംഭാഗം തുടക്കാം.

സിൻക്രോ ബ്രീത്ത് ഇൻഹെയിലർ
(synchro breath Inhaler)

ഇൻഹെയിലറിന്റെ മൗത്ത് പീസ് വായിൽ വെച്ച് ശ്വാസം ഉള്ളിേലക്ക് വലിക്കുമ്പോൾ സ്വമേധയാ ഒരു ഡോസ് മരുന്ന് പുറത്തുവരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കാൻ വലിയ മിടുക്ക് (Hand-mouth co- ordination) ആവശ്യമില്ലാത്തതിനാൽ സാധാരണ ഇൻഹെയിലർ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നിർദ്ദേശിക്കാം.

ഇൻഹെയിലർ ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നവരിൽ ചിലപ്പോൾ സിഗരറ്റ് വലിച്ച് പുക പോകുന്നതുപോലെ വായിൽ നിന്ന് പുക പോകുന്നതു കാണും. ഇൻഹെയിലറിന്റെ ഉപയോഗം ശരിയല്ലെന്നതിന്റെ സൂചനയാണിത്. ഒരു കണ്ണാടിയുടെ മുന്നിൽ നിന്നും ചെയ്തു നോക്കി ഇതു പരിഹരിക്കാവുന്നതാണ്.

ഡി പി ഐ
(DPI -ഡ്രൈ പൗഡർ ഇൻ ഹെയിലർ):

ഗുളിക പൊടിച്ചു സൂക്ഷ്മകണങ്ങളാക്കി ഉപകരണത്തിന്റെ സഹായത്തോടെ നേരിട്ട് ശ്വാസകോശത്തിലെത്തിക്കുന്ന രീതിയാണിത്. പൊടിരൂപത്തിലുള്ള മരുന്ന് കാപ്സ്യൂളിന് (capsule) അകത്താണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ കമ്പനികളുടെ പല രൂപത്തിലുള്ള DPI ഉപകരണങ്ങൾ പ്രചാരത്തിലുണ്ട്.

റിവലൈസർ ഉപയോഗിക്കുന്ന വിധം:

  • രണ്ടു ഭാഗത്തുമുള്ള അമ്പ് അടയാളം (arrow) നേരെ വരത്തക്കവണ്ണം റിവലൈസർ പൂർണമായും തുറക്കുക.

  • ഒരു കാപ്സ്യൂൾ പുറത്തെടുത്ത് കാപ്സ്യൂൾ ചേമ്പറിൽ നിക്ഷേപിക്കുക.

  • റിവലൈസർ പൂണ്ണമായും അടക്കുക. ഒരു ക്ലിക്ക് ശബ്ദം കേൾക്കാം.

  • ശ്വാസം പൂർണ്ണമായും പുറത്തുവിട്ടതിനു ശേഷം റിവലൈസറിന്റെ മൗത്ത് പീസ് വായിൽ വെച്ച് ശ്വാസം പരമാവധി ഉള്ളിലോട്ട് സാവകാശം വലിക്കുക.

  • ശ്വാസം ഒരു 10 സെക്കന്റ് നേരം പിടിച്ചു നിർത്തുക. കാപ്സൂളിനകത്തുള്ള പൗഡർ തീരുന്നതുവരെ ഇതാവർത്തിക്കാം.

  • റിവലൈസർ തുറന്ന് കാലിയായ ക്യാപ്സൂൾ പുറത്തുകളഞ്ഞ് റിവലൈസർ അടച്ചു വെക്കുക.

  • ആഴ്ചയിൽ ഒരിക്കൽ പൈപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.

  • അടിഭാഗത്ത് പിടിച്ച് കവർ മാറ്റി മൗത്ത് പീസ് തിരിച്ച് ലൂപ്പി ഹെയിലർ തുറക്കുക

  • ഒരുക്യാപ്സ്യൂൾ ലൂപി ഹെയിലറിന്റെ അടി ഭാഗത്തുള്ള ചേമ്പറിൽ നിക്ഷേപിക്കുക.

  • മൗത്ത് പീസ് തിരിച്ച് പഴയതു പോലെയാക്കി കുത്തനെ പിടിച്ച് സൈഡിലുള്ള ബട്ടൺ അമർത്തുക.

  • ശ്വാസം പുറത്തുവിട്ട് മൗത്ത് പീസ് വായിൽ വെച്ചു പൂർണമായി ശ്വാസം ഉള്ളിലോട്ട് വലിച്ച് പരമാവധി പിടിച്ചു നിർത്തുക.

  • കാപ്സ്യൂളിനകത്തുള്ള പൗഡർ തീരുന്നതുവരെ ആവർത്തിക്കുക. -കാലിയായ കാപ്സ്യൂൾ പുറത്തു കളഞ്ഞു ലൂപി ഹെയ്ലർ കവറിനകത്തു വെക്കുക.

  • ആഴ്ചയിലൊരിക്കൽ പൈപ്പ് വെള്ളത്തിൽ വൃത്തിയാക്കുക.

വിവിധതരം DPI- കൾ

നെബുലൈസർ (Nebuliser):
MDI, DPI പോലെ തന്നെ മരുന്നിന്റെ ചെറിയ കണികകളെ ശ്വാസോച്ഛ്വാസം വഴി ശ്വാസകോശത്തിലെത്തിക്കുകയാണ് നെബുലൈസർ ചെയ്യുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണമാണിത്. ചെറിയ കുട്ടികൾ മുതൽ അബോധാവസ്ഥയിലുള്ള രോഗികൾക്കുവരെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ശ്വാസകോശത്തിന്റെ ഉൾഭാഗത്തുവരെ മരുന്നെത്തിക്കാൻ നെബുലൈസറിന് കഴിയും.

  • MDI, DPI ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നെബുലൈസർ ഉപയോഗിക്കാം.

  • നെബുലൈസറിന്റെ കൂടെ ഓക്സിജൻ ചേർത്തു കൊടുക്കുന്നതാണ് നല്ലത്.

ആശുപത്രികളിലാണ് നെബുലൈസർ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചെറിയ, എടുത്തു നടക്കാവുന്ന (portable) നെബുലൈസർ ലഭ്യമായതോടെ വീടുകളിലും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിലയും കുറവാണ്.

READ: പുകവലി
നൂറു തവണ
നിർത്തരുത്

ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments