മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്: നാഡീവ്യവസ്ഥക്കെതിരെ
മറഞ്ഞിരിക്കുന്ന വെല്ലുവിളി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലും ഇന്ത്യയിലുമെല്ലാം കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രധാന നാഡീരോഗമാണ് മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് (MS). ഒരിക്കൽ ഭയപ്പെടുത്തുന്ന രോഗമായി കരുതപ്പെട്ടിരുന്നെങ്കിലും ഇന്ന് ഇത് നിയന്ത്രിക്കാവുന്ന ദീർഘകാല രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്യാംലാൽ എസ്. എഴുതിയ ലേഖനം.

ന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയും രോഗങ്ങളെക്കുറിച്ചുള്ള ബോധവുമെല്ലാം വളരെ മാറിക്കൊണ്ടിരിക്കുകയാണ്. മുമ്പ് അപൂർവമായി മാത്രം കേട്ടിരുന്ന പല രോഗങ്ങളും ഇന്ന് കൂടുതൽ തിരിച്ചറിയപ്പെടുന്നു. അത്തരത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലും ഇന്ത്യയിലുമെല്ലാം കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രധാന നാഡീരോഗമാണ് മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് (MS).

പ്രധാനമായും യുവാക്കളെ ബാധിക്കുന്ന ഈ രോഗം രോഗിയുടെയും കുടുംബത്തിന്റെയും ജീവിതത്തെ ഗണ്യമായി സ്വാധീനിക്കാനിടയാക്കുന്നു. എന്നാൽ ചികിത്സാരംഗത്ത് ഉണ്ടായ പുരോഗതികൾ ഇന്ന് രോഗികൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

എന്താണ് മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്?

മസ്തിഷ്‌കം, നട്ടെല്ലിനുള്ളിലെ നാഡീകേന്ദ്രം, കാഴ്ചനാഡികൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്. സാധാരണയായി ശരീര ത്തിന്റെ പ്രതിരോധവ്യവസ്ഥ രോഗാണുക്കളെ നേരിടാനാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ രോഗത്തിൽ പ്രതിരോധ സംവിധാനം തെറ്റിദ്ധരിപ്പിക്കപ്പെട്ട് നാഡികളെ പൊതിഞ്ഞിരിക്കുന്ന 'മൈലിൻ' (Myelin) എന്ന സംരക്ഷണപാളിയെ തന്നെ ആക്രമിക്കുന്നു.

മൈലിൻ നശിക്കുമ്പോൾ നാഡികളിലൂടെ സഞ്ചരിക്കുന്ന സന്ദേശങ്ങൾ തടസ്സപ്പെടുന്നു. ഇതിന്റെ ഫലമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലവിധ ലക്ഷണങ്ങൾ ഉണ്ടാകുന്നു. രോഗബാധിത ഭാഗങ്ങളിൽ ചെറിയ മുറിവുപാടുകൾ രൂപപ്പെടുന്നതിനാലാണ് ഈ രോഗത്തിന് 'സ്‌ക്ലിറോസിസ്' എന്ന പേര് ലഭിച്ചത്.

'മൾട്ടിപ്പിൾ' എന്നത് രോഗം നാഡീവ്യവസ്ഥയുടെ പല ഭാഗങ്ങളെയും ബാധിക്കാമെന്ന അർത്ഥത്തിലാണ്.

ആരെയാണ് കൂടുതലായി ബാധിക്കുന്നത്?

ഈ രോഗം സാധാരണയായി ഇരുപത് മുതൽ നാൽപ്പത് വയസ് വരെയുള്ള യുവാക്കളിലാണ് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ഇരട്ടിയോളം കൂടുതലായി രോഗം കണ്ടുവരുന്നു. തണുത്ത കാലാവസ്ഥയുള്ള രാജ്യങ്ങളിൽ രോഗസാധ്യത കൂടുതലാണെങ്കിലും ഇന്ന് നമ്മുടെ രാജ്യത്തും രോഗികൾ വർദ്ധിക്കുന്ന സാഹചര്യമുണ്ട്.

സാധാരണയായി ശരീര ത്തിന്റെ പ്രതിരോധവ്യവസ്ഥ രോഗാണുക്കളെ നേരിടാനാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ രോഗത്തിൽ പ്രതിരോധ സംവിധാനം തെറ്റിദ്ധരിപ്പിക്കപ്പെട്ട് നാഡികളെ പൊതിഞ്ഞിരിക്കുന്ന 'മൈലിൻ' (Myelin) എന്ന സംരക്ഷണപാളിയെ തന്നെ ആക്രമിക്കുന്നു.
സാധാരണയായി ശരീര ത്തിന്റെ പ്രതിരോധവ്യവസ്ഥ രോഗാണുക്കളെ നേരിടാനാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ രോഗത്തിൽ പ്രതിരോധ സംവിധാനം തെറ്റിദ്ധരിപ്പിക്കപ്പെട്ട് നാഡികളെ പൊതിഞ്ഞിരിക്കുന്ന 'മൈലിൻ' (Myelin) എന്ന സംരക്ഷണപാളിയെ തന്നെ ആക്രമിക്കുന്നു.

രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ചില ഘടകങ്ങൾ രോഗസാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

  • കുടുംബപരമായ പ്രവണത.
    ജീവകം ഡി യുടെ കുറവ്.
    ചില വൈറസ് രോഗങ്ങൾ.
    പുകവലി.
    മാനസിക സമ്മർദ്ദം.
    ചില പരിസ്ഥിതി ഘടകങ്ങൾ.

പ്രധാന ലക്ഷണങ്ങൾ

ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഓരോ രോഗിയിലും ലക്ഷണങ്ങൾ വ്യത്യസ്തമായി പ്രത്യക്ഷപ്പെടും എന്നതാണ്. ചിലരിൽ കണ്ണിനെ ബാധിച്ചാവാം രോഗം തുടങ്ങുക. മറ്റു ചിലരിൽ നടക്കാനുള്ള ബുദ്ധിമുട്ടായിരി ക്കാം ആദ്യ ലക്ഷണം.

  • കാഴ്ച പ്രശ്‌നങ്ങൾ:

ഒരു കണ്ണിലെ കാഴ്ച മങ്ങുക, നിറങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട്, കണ്ണ് ചലിപ്പിക്കുമ്പോൾ വേദന അനുഭവപ്പെടുക തുടങ്ങിയവ ആദ്യ ലക്ഷണങ്ങളായി വരാം.

  • കൈകാലുകളിൽ ബലക്കുറവ്:

കൈകളിലോ കാലുകളിലോ ബലം കുറയുക, നടക്കുമ്പോൾ പതറൽ അനുഭവപ്പെടുക, പടികൾ കയറാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.

  • മരവിപ്പും ചുറ്റലും:

ശരീരത്തിൽ സൂചികുത്തുന്നതു പോലുള്ള അനുഭവം, മരവിപ്പ്, സ്പർശം ശരിയായി തിരിച്ചറിയാൻ ബുദ്ധിമുട്ട് എന്നിവ സാധാരണമാണ്.

  • ബാലൻസ് നഷ്ടപ്പെടൽ:

നടക്കുമ്പോൾ ശരീരം തെന്നുന്നതുപോലെ തോന്നുക, തലചുറ്റൽ അനുഭവപ്പെടുക എന്നിവ ചിലരിൽ കാണാം.

  • അമിത ക്ഷീണം:

ഈ രോഗികളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന പ്രശ്‌നമാണ് അസാധാരണമായ ക്ഷീണം. ചെറിയ ജോലികൾ പോലും വലിയ പ്രയാസമായി തോന്നാം.

  • മൂത്രസംബന്ധമായ ബുദ്ധിമുട്ടുകൾ:

മൂത്രം പിടിച്ചുനിർത്താൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ മൂത്രമൊഴി ക്കേണ്ടി വരിക തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം.

  • ഓർമ്മയും ശ്രദ്ധയും കുറയുക:

ചിലരിൽ ഓർമ്മശക്തി കുറയുക, കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാം.

രോഗം എങ്ങനെ തിരിച്ചറിയാം?

ഈ രോഗം തിരിച്ചറിയുന്നത് ചിലപ്പോൾ വെല്ലുവിളിയാകാം. കാരണം ഇതിന്റെ ലക്ഷണങ്ങൾ മറ്റു പല നാഡീരോഗങ്ങളോടും സാമ്യമുള്ളതാണ്. രോഗിയുടെ രോഗചരിത്രവും നാഡീപരിശോധനയും വളരെ പ്രധാനമാണ്.

  • എം ആർ ഐ സ്‌കാൻ:

മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് രോഗനിർണയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണ്. മസ്തിഷ്‌കത്തിലും നട്ടെല്ലിലും ഉണ്ടാകുന്ന മൈലിൻ നാശത്തിന്റെ പാടുകൾ ഈ സ്‌കാനിലൂടെ കണ്ടെത്താൻ കഴിയും. രോഗത്തിന്റെ വ്യാപ്തിയും പുതിയ രോഗബാധയും മനസ്സിലാക്കാൻ MRI സ്കാൻ വളരെ സഹായകരമാണ്.

'Central Vein Sign' പോലുള്ള പ്രത്യേക എം.ആർ ഐ ലക്ഷണങ്ങളും രോഗനിർണയത്തിൽ പ്രാധാന്യം നേടുന്നുണ്ട്.

  • ഡി.എസ് എഫ് (DSF) പരിശോധന:

നട്ടെല്ലിൽ നിന്നുള്ള ദ്രവം പരിശോധിച്ച് ചില പ്രത്യേക മാറ്റങ്ങൾ കണ്ടെത്തുന്നത് രോഗനിർണയത്തിന് സഹായിക്കുന്നു.

  • നാഡികളുടെ പ്രവർത്തന പരിശോധന:

കാഴ്ചനാഡികളും മറ്റ് നാഡികളും സന്ദേശങ്ങൾ എത്ര വേഗത്തിൽ കൈമാറുന്നു എന്ന് പരിശോധിക്കുന്ന പരിശോധനകളും ഉപയോഗിക്കാറുണ്ട്.

രോഗത്തിന്റെ പ്രധാന രൂപങ്ങൾ (type)

  • ഇടയ്ക്കിടെ രൂക്ഷമാകുന്ന രൂപം:

ചില സമയങ്ങളിൽ വർധിക്കുകയും പിന്നീട് കുറയുകയും ചെയ്യുന്ന രൂപമാണിത്. രോഗികളിൽ കൂടുതലായി കാണപ്പെടുന്നതും ഇതുതന്നെയാണ്.

  • ക്രമേണ പുരോഗമിക്കുന്ന രൂപം:

ആദ്യകാലത്ത് ഇടയ്ക്കിടെ വന്നിരുന്ന രോഗം പിന്നീട് പതുക്കെ സ്ഥിരമായി വഷളാകുന്ന അവസ്ഥയിലേക്ക് മാറാം.

  • തുടക്കം മുതൽ പുരോഗമിക്കുന്ന രൂപം:

രോഗം ആരംഭം മുതൽ തന്നെ പതുക്കെ വഷളാകുന്ന രീതിയും ചിലരിൽ കാണപ്പെടുന്നു.

ചികിത്സയിൽ ഉണ്ടായ മാറ്റങ്ങൾ

മുമ്പ് ഈ രോഗത്തിന് പരിമിതമായ ചികിത്സകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് രോഗത്തിന്റെ പുരോഗതി നിയന്ത്രിക്കാൻ നിരവധി ആധുനിക ചികിത്സകൾ ലഭ്യമാണ്.

രോഗം പെട്ടെന്ന് രൂക്ഷമാകു മ്പോൾ ശക്തമായ സ്റ്റിറോയിഡ് ചികിത്സ നൽകാറുണ്ട്. അതോടൊപ്പം രോഗത്തിന്റെ പുരോഗതി കുറയ്ക്കാനും പുതിയ ആക്രമണങ്ങൾ തടയാനുമായി ദീർഘകാല ചികിത്സകളും നൽകുന്നു.

ഇന്ന് ലഭ്യമായ പുതിയ ചികി ത്സകൾ രോഗത്തിന്റെ വേഗത കുറയ്ക്കാനും രോഗികളുടെ ജീവിത ഗുണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ജീവിതശൈലിയുടെ പ്രാധാന്യം

മരുന്നുകൾക്കൊപ്പം ജീവിതശൈലിയും രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്.

  • വ്യായാമം:

ലഘുവായ വ്യായാമങ്ങളും ശരീരചലനപരിശീലനങ്ങളും പേശികളുടെ ശക്തി നിലനിർത്താൻ സഹായിക്കുന്നു.

  • ആരോഗ്യകരമായ ഭക്ഷണം:

സമതുലിതമായ ഭക്ഷണക്രമം, പച്ചക്കറികൾ, പഴങ്ങൾ, മതിയായ വെള്ളം എന്നിവ ആരോഗ്യത്തിന് ഗുണകരമാണ്.

  • മാനസികാരോഗ്യം:

ദീർഘകാല രോഗമായതിനാൽ ചിലരിൽ വിഷാദവും ആശങ്കയും ഉണ്ടാകാം. കുടുംബപിന്തുണയും മാനസിക പിന്തുണയും രോഗിക്ക് വലിയ ആശ്വാസമാണ്.

  • പുകവലി ഒഴിവാക്കുക:

പുകവലി രോഗത്തിന്റെ പുരോഗതി വേഗത്തിലാക്കാൻ സാധ്യതയുള്ളതിനാൽ അത് പൂർണമായും ഒഴിവാക്കണം.

  • സ്ത്രീകളും രോഗവും:

സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നതിനാൽ ഗർഭധാരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ ചികിത്സയും ഡോക്ടറുടെ മേൽനോട്ടവും ഉണ്ടെങ്കിൽ സാധാരണ കുടുംബജീവിതവും മാതൃത്വവും സാധ്യമാണ്.

തെറ്റിദ്ധാരണകൾ ഒഴിവാക്കണം

  • ഇത് പകർച്ചവ്യാധിയല്ല

  • ഇത് മാനസികരോഗമല്ല

  • എല്ലാ രോഗികളും കിടപ്പിലാകണമെന്നില്ല

  • നേരത്തേ ചികിത്സ ആരംഭിച്ചാൽ നല്ല ജീവിതം തുടരാൻ പലർക്കും കഴിയും

പുതിയ പ്രതീക്ഷകൾ

ഇന്ന് ഈ രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ലോകമെമ്പാടും പുരോഗമിക്കുകയാണ്. നശിച്ച മൈലിൻ പാളി പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ചികിത്സകളെക്കുറിച്ചും പുതിയ മരുന്നുകളെക്കുറിച്ചും പഠനങ്ങൾ നടക്കുന്നു. രോഗം നേരത്തേ കണ്ടെത്താനും കൂടുതൽ കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സാങ്കേതികവിദ്യകളും വികസിച്ചുവരുന്നു.

ഉപസംഹാരം

മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് ഒരിക്കൽ ഭയപ്പെടുത്തുന്ന രോഗമായി കരുതപ്പെട്ടിരുന്നെങ്കിലും ഇന്ന് അത് നിയന്ത്രിക്കാവുന്ന ദീർഘകാല രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം, നേരത്തെയുള്ള രോഗനിർണയം, ആധുനിക ചികിത്സ, കുടുംബപിന്തുണ എന്നിവയിലൂടെ രോഗികൾക്ക് മികച്ച ജീവിത നിലവാരം കൈവരിക്കാൻ കഴിയും.

കാഴ്ചമങ്ങൽ, മരവിപ്പ്, ബാലൻസ് പ്രശ്‌നം, അസാധാരണ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ആവർത്തിച്ച് അനുഭവപ്പെടുന്നവർ, അവ അവഗണിക്കാതെ നാഡീരോഗവിദഗ്ധനെ സമീപിക്കേണ്ടതാണ്. സമയോചിതമായ ചികിത്സ പലരുടെയും ജീവിതം കൂടുതൽ ആരോഗ്യകരവും ആത്മവിശ്വാസപൂർണവും ആക്കാൻ സഹായിക്കും.

READ: സ്‌ട്രോക്കിനെതിരായ
പ്രതിരോധം
സാമൂഹികാവശ്യമാണ്

തലവേദനയെക്കുറിച്ച്…

അപസ്മാരം:
സ്വാതന്ത്ര്യം വിദൂരമല്ല

മസ്‌തിഷ്ക ആഘാതം

 ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?

പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments